തിരുവനന്തപുരം: അഞ്ചൽ ഏരൂരിൽ കോണ്‍ഗ്രസ് നേതാവ് രാമഭദ്രനെ (44) വീട്ടിൽ കയറി ഭാര്യയുടെയും മക്കളുടെയും മുന്നിലിട്ടു വെട്ടിക്കൊലപ്പെടുത്തിയ കേസിൽ സിപിഎം പ്രവർത്തകരായ ഏഴു പ്രതികൾക്ക് ഇരട്ട ജീവപര്യന്തം കഠിനതടവും അഞ്ചു പ്രതികൾക്ക് ജീവപര്യന്തം കഠിനതടവും 56 ലക്ഷം രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി ജഡ്ജി കെ.എസ്. രാജീവ് ആണു ശിക്ഷ വിധിച്ചത്. അഞ്ചാം പ്രതി ഷിബു, ആറാം പ്രതി വിമൽ, ഏഴാം പ്രതി സുധീഷ്, എട്ടാം പ്രതി ഷാൻ, ഒന്‍പതാം പ്രതി രതീഷ്, പത്താം പ്രതി ബിജു, 11-ാം പ്രതി രഞ്ജിത്ത് എന്നിവർക്കാണ് ഇരട്ടജീവപര്യന്തം ശിക്ഷ. ഒന്നാം പ്രതി ഗിരീഷ് കുമാർ, മൂന്നാം പ്രതി അഫ്സൽ, നാലാം പ്രതി നജുമൽ ഹുസൈൻ, 12-ാം പ്രതി സാലി എന്ന കൊച്ചുണ്ണി, 13-ാം പ്രതി റിയാസ് എന്ന മുനീർ എന്നിവർക്കു ജീവപര്യന്തവും വിധിച്ചു. 16, 17…
Read MoreDay: July 31, 2024
സംസ്ഥാനത്ത് ഉരുൾപൊട്ടൽ ഭീഷണിയിൽ 1848 ചതുരശ്ര കിലോമീറ്റർ; കൂടുതൽ ഉരുൾപൊട്ടൽ ഭീഷണിയുള്ളത് വയനാട് ഉൾപ്പെടെ നാല് ജില്ലകൾ
കോഴിക്കോട്: ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കണക്കുകൾ പ്രകാരം കേരളത്തിൽ 4.71 ശതമാനം പ്രദേശം (ഏകദേശം 1848 ചതുരശ്ര കിലോമീറ്റർ) ഉരുൾപൊട്ടൽ സാധ്യതയുള്ള സ്ഥലങ്ങളാണ്. ഉരുൾപൊട്ടൽ കൂടുതലായി റിപ്പോർട്ടു ചെയ്യപ്പെടുന്നത് വയനാട്, കോഴിക്കോട്, ഇടുക്കി, കണ്ണൂർ, തിരുവനന്തപുരം, പാലക്കാട്, കാസർഗോഡ്, മലപ്പുറം, കോട്ടയം ജില്ലകളിലാണ്. മിതമായ നിരക്കിൽ തൃശൂർ, കൊല്ലം, പത്തനംതിട്ട, ജില്ലകളിലും ഉരുൾപൊട്ടൽ സാധ്യതയുണ്ട്. ലാൻഡ് സ്ളൈഡ് അറ്റ്ലസ് പ്രകാരംകേരളത്തിൽ ഏറ്റവും കൂടുതൽ ഉരുൾപൊട്ടൽ ഭീഷണിയുള്ളത് വയനാട്, കോഴിക്കോട്, കണ്ണൂർ, ഇടുക്കി ജില്ലകളിലാണ്. 2007 ലെ സ്റ്റേറ്റ് ഓഫ് എൻവയോണ്‍മെന്റ് റിപ്പോർട്ട് പ്രകാരം വൈത്തിരി, നിലന്പൂർ, മണ്ണാർക്കാട്, റാന്നി താലൂക്കുകളിലാണ് ഏറ്റവും കൂടുതൽ ഉരുൾപൊട്ടൽ ഭീഷണിയുള്ളത്. തിങ്കളാഴ്ച രാത്രി ഉരുൾപൊട്ടലുണ്ടായ ചൂരൽമലയും 2019ൽ ഉരുൾപൊട്ടലുണ്ടായ പുത്തുമലയും വൈത്തിരി താലൂക്ക് പരിധിയിലാണ് വരുന്നത്. 2020ൽ ഉരുൾപൊട്ടലുണ്ടായ കവളപ്പാറ നിലന്പൂർ താലൂക്കിലും ഉൾപ്പെടുന്നു. പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ, അതീവ…
Read Moreമുന്നറിയിപ്പുകൾ ഗൗരവത്തിലെടുക്കണം; “റൂം ഫോർ റിവർ’ ഇവിടെ വളരെ പ്രസക്തം; ഒരു പ്രദേശത്ത് ഉരുൾപൊട്ടൽ ഉണ്ടാകാനുള്ള സാധ്യതാ ഘടകങ്ങളെക്കുറിച്ചറിയാം
ഭൂമിയുടെ ഗുരുത്വാകർഷണം മൂലം ചെങ്കുത്തായ മലഞ്ചെരുവിലുള്ള പാറയും മണ്ണും ജലപ്രവാഹത്തോടൊപ്പം താഴേക്കു പതിക്കുന്ന പ്രതിഭാസമാണ് ഉരുൾപൊട്ടൽ. ഒരു പ്രദേശത്ത് ഉരുൾപൊട്ടൽ ഉണ്ടാകാനുള്ള സാധ്യതാ ഘടകങ്ങൾ, ആ പ്രദേശത്തെ ഭൂമിയുടെ ചരിവ്, മണ്ണിന്റെ ആഴം, ഘടന, ഭൂവിനിയോഗം, നീർച്ചാലുകളുടെ വിന്യാസം എന്നിവയെ ആശ്രയിച്ചിരിക്കുന്നു. അതിതീവ്രമഴ, ലഘുമേഘ വിസ്ഫോടനം എന്നിവയാണ് ഉരുൾപൊട്ടലിന്റെ ചാലകശക്തികൾ. കൂടാതെ, അശാസ്ത്രീയ നിർമാണപ്രവർത്തനങ്ങൾ പ്രേരകഘടകങ്ങളായി പ്രവർത്തിക്കുന്നുണ്ട്. ഒരു പ്രദേശത്തെ ചരിവ് 20 ഡിഗ്രിക്ക് മുകളിലോ, ചരിവിന്റെ നീളം 100-150മീറ്ററിൽ കൂടുതലോ മേൽമണ്ണ് ഒരു മീറ്ററിലധികമോ ആണെങ്കിൽ ഉരുൾപൊട്ടലിനുള്ള സാധ്യത വർധിക്കുന്നു. ഉരുൾപൊട്ടൽ സാധ്യത കണക്കാക്കി കേരളത്തിലെ മലഞ്ചരിവുകളെ വിവിധ മേഖലകളായി വിഭജിച്ച്, മണ്ണിടിച്ചിൽ അപകട സാധ്യത മേഖല ഭൂപടങ്ങൾ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രസിദ്ധീകരിച്ചുണ്ട്. ഇതിന്റെ മൊത്തം വിസ്തീർണം 1850 ചതുരശ്ര കിലോമീറ്റർ വരും. വയനാട് ജില്ലാ മാത്രം നോക്കിയാൽ 102.6 ചതുരശ്ര കിലോമീറ്റർ…
Read Moreവയനാട് ഉരുള്‍പൊട്ടൽ; മരണം 155; നിലമ്പൂരില്‍ കരയ്ക്കടിഞ്ഞത് 32 മൃതദേഹങ്ങളും 25 ശരീര ഭാഗങ്ങളും; കാണാതായവർക്കുള്ള തിരച്ചിൽ പുനരാരംഭിച്ചു
കല്പറ്റ: കേരളത്തെ മുഴുവൻ നടുക്കിയ മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 155 ആയി. മരിച്ച 94 പേരുടെ മൃതദേഹങ്ങും മേപ്പാടി കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിൽ. 11 എണ്ണം തിരിച്ചറിഞ്ഞിട്ടില്ല. 52 മൃതദേഹങ്ങള്‍ ഇവിടെനിന്ന് ബന്ധുക്കള്‍ക്ക് കൈമാറി. ചാലിയാറിലൂടെ 38 കിലോമീറ്റര്‍ ഒഴുകി നിലമ്പൂരില്‍ കരയ്ക്കടിഞ്ഞത് 32 മൃതദേഹങ്ങളും 25 ശരീര ഭാഗങ്ങളും ആണ്. ഈ ശരീരങ്ങള്‍ ഇപ്പോള്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ആണ്. 211 പേരെ കാണാനില്ലെന്ന വിവരമാണ് ബന്ധുക്കളില്‍ നിന്ന് ലഭിച്ചത്. 186 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്ക് കൂടുതല്‍ സൈന്യമെത്തും. വയനാട് മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ പുനരാരംഭിച്ചു. നാലു സംഘങ്ങളായി 150 രക്ഷാപ്രവര്‍ത്തകര്‍ മുണ്ടക്കൈയിലേക്ക് പുറപ്പെട്ടു. സൈന്യം, എന്‍ഡിആര്‍എഫ്, അഗ്നിരക്ഷാസേന, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരുടെ സംഘങ്ങളാണ് ദൗത്യത്തിനു നേതൃത്വം നല്‍കുന്നത്. ഇവര്‍ക്കൊപ്പം പൊലീസ്, വനംവകുപ്പ്, സന്നദ്ധസംഘടനകള്‍, നാട്ടുകാര്‍…
Read More