നോയിഡയിലെ ഒരു പ്രമുഖ സ്കൂളിൽനിന്നുള്ള വീഡിയോ സോഷ്യൽ മീഡിയിൽ വലിയ വിമർശനത്തിനിടയാക്കി. ക്ലാസ് മുറിയിൽ സഹപാഠികൾക്കിടയിലിരുന്നു ചുംബനകേളിയിലേർപ്പെടുന്ന വിദ്യാർഥികളുടെ ദൃശ്യങ്ങളാണു വിവാദമായത്. ദൃശ്യങ്ങൾ തുടങ്ങുമ്പോൾ ക്ലാസ് മുറിയുടെ പിൻ ബെഞ്ചിൽ ആൺകുട്ടിയും പെൺകുട്ടിയും ചുംബിക്കുന്നതു കാണാം. അതേസമയം ക്ലാസിലെ ചിലർ തമാശകളിൽ ഏർപ്പെടുകയും മറ്റു ചിലർ പഠിക്കുന്നതും ചെയ്യുന്നു. ക്ലാസിലെതന്നെ വിദ്യാർഥിയാണു ദൃശ്യങ്ങൾ പകർത്തിയത്. സംഭവത്തിൽ രക്ഷാകർത്താക്കളും അധ്യാപകരും ആശങ്ക പ്രകടിപ്പിച്ചു. ബോളിവുഡിൽനിന്നു പുറത്തിറങ്ങുന്ന ചിത്രങ്ങളാണു കുട്ടികളെ ഇത്തരത്തിലാക്കിത്തീർത്തതെന്ന ആക്ഷേപവും ഉയർന്നു. “ക്ലാസ് മുറിയിലെ അശ്ലീലം’ എന്ന അടിക്കുറിപ്പോടെ എക്സിൽ ആണു വീഡിയോ പ്രത്യക്ഷപ്പെട്ടത്. "अश्लीलता क्लासरूम में" देखिए नोएडा के अब यहां के भी क्लासरूम में ही काम चल रहा है !! 🙈 किस कालेज (स्कूल) वायरल वीडियो कहा का अभी पता नहीं चल पाया…
Read MoreDay: August 14, 2024
മുല്ലപ്പെരിയാർ ഓർമപ്പെടുത്തൽ; മർച്ചന്റ് അസോസിയേഷന്റെ ഉപവാസം നാളെ തൊടുപുഴയിൽ; നിവേദനം സമർപ്പിക്കാൻ ഒപ്പുശേഖരണവും
തൊടുപുഴ: മർച്ചന്റ്സ് അസോസിയേഷന്റെയും മർച്ചന്റ്സ് യൂത്ത് വിംഗിന്റെയും നേതൃത്വത്തിൽ മുല്ലപ്പെരിയാർ ഓർമപ്പെടുത്തൽ എന്ന പേരിൽ നാളെ സിവിൽസ്റ്റേഷനു സമീപം ഉപവാസം നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 50 വർഷമാണ് മുല്ലപ്പെരിയാറിന് സുരക്ഷാകാലാവധിയായി നിശ്ചയിച്ചിരുന്നത്. ഇപ്പോൾ 130 വർഷം പിന്നിടുന്പോൾ സംസ്ഥാനത്തെ ജനങ്ങൾ ആശങ്കയിലാണ്. ഇക്കാര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളും തമിഴ്നാടും അടിയന്തര ഇടപെടൽ നടത്തണമെന്നാണ് സംഘടന ആവശ്യപ്പെടുന്നത്. രാവിലെ 9.30നു ആരംഭിക്കുന്ന ഉപവാസം വൈകുന്നേരം അഞ്ചിന് സമാപിക്കും. അഡ്വ. റസൽ ജോയി, സിനിമാതാരം അശോകൻ, അഡ്വ. സി.കെ. വിദ്യാസാഗർ, ബെന്നി ജോസഫ്, സന്തോഷ് വർഗീസ്, വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് തോമസുകുട്ടി, ജില്ലാവർക്കിംഗ് പ്രസിഡന്റ് കെ.ആർ. വിനോദ്, ജനറൽസെക്രട്ടറി നജീബ് ഇല്ലത്തുപറന്പിൽ, നിയുക്ത പ്രസ് ക്ലബ് പ്രസിഡന്റ് വിനോദ് കണ്ണോളി, ട്രാക്ക് പ്രസിഡന്റ് ടി.എം. ശശി പി.എം. ബേബി, അജ്മൽ തൊടുപുഴ, ഇമാം കൗണ്‍സിൽ…
Read Moreസേനയ്ക്ക് നാണക്കേടിന്റെ ഒരു പൊൻതൂവൽക്കൂടി… ആൾക്കൂട്ടത്തിന് മുന്നിൽ വനിതാ പോലീസുകാരിയെ തല്ലി പോലീസുകാരൻ; പരാതി നൽകാതെ ഉദ്യോഗസ്ഥ; പണികൊടുത്ത് സേന…
തൊടുപുഴ: വിഐപി ഡ്യൂട്ടി ചെയ്തിരുന്ന വനിതാ പോലീസ് ഉദ്യോഗസ്ഥയെ തല്ലിയ സിവിൽ പോലീസ് ഓഫീസറെ സസ്പെൻഡ് ചെയ്തു. മുട്ടം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ സിനാജിനെയാണ് ജില്ലാ പോലീസ് മേധാവി ടി.കെ. വിഷ്ണുപ്രദീപ് സസ്പെൻഡ് ചെയ്തത്. തൊടുപുഴ ഡിവൈഎസ്പി നൽകിയ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഞായറാഴ്ച രാവിലെ തൊടുപുഴ ബസ് സ്റ്റാൻഡിലായിരുന്നു സംഭവം. ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള തൊടുപുഴയിൽ എത്തിയതിന്റെ ഭാഗമായുള്ള സുരക്ഷാ ഡ്യൂട്ടിയിലായിരുന്നു തൊടുപുഴ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥ. ഈ സമയം അവിടേക്കെത്തിയ ഇവർക്കു നേരേ സിനാജ് അക്രമണം നടത്തുകയായിരുന്നു. അടിയേറ്റ് വീണ വനിതാ ഉദ്യോഗസ്ഥയെ സ്ഥലത്തുണ്ടായിരുന്നവരാണ് രക്ഷിച്ചത്. തല്ലിയ ശേഷം സിനാജ് സ്ഥലത്തുനിന്നു പോകുകയും ചെയ്തു. ഒപ്പം ജോലി ചെയ്ത മറ്റ് സഹപ്രവർത്തകർ ഉടൻ തന്നെ വനിതാ ഓഫീസറെ സ്റ്റേഷനിലെത്തിച്ചു. എന്നാൽ സംഭവത്തിൽ വനിതാ പോലീസ് ഉദ്യോഗസ്ഥ പരാതി…
Read Moreവിവാഹശേഷം താമസം ഇവിടെയോ? ദിയ കൃഷ്ണയുടെ തീരുമാനത്തിന് കൈയടിച്ച് ആരാധകർ
ദിയ കൃഷ്ണയുടെയും അശ്വിൻ ഗണേഷിന്റെയും വിവാഹത്തിനായി ആരാധകർ കാത്തിരിക്കുകയാണ്. സെപ്റ്റംബറിലാണ് ഇവരുടെ വിവാഹം. ഇപ്പോഴിതാ ദിയയും അശ്വിനും വിവാഹത്തിന് മുൻപുള്ള അവസാന ചോദ്യോത്തര സെക്ഷനുമായി യൂട്യൂബിൽ എത്തിയിരിക്കുകയാണ്. വിവാഹ ശേഷം ദിയ അശ്വിൻ ഗണേഷിന്റെ അമ്മയുടെയും അച്ഛന്റെയും ഒപ്പം അവരുടെ വീട്ടിലായിരിക്കുമോ താമസം എന്ന് ഒരു ചോദ്യം വന്നിരുന്നു. എന്നാൽ യൂട്യൂബ് ചാനലിലെ വ്ലോഗിൽ ദിയ കൃഷ്ണയും അശ്വിൻ ഗണേഷും വിശേഷങ്ങൾ പങ്കിടുന്നത് ഒരു പുതിയ സ്ഥലത്തു നിന്നുമാണ്. അതിന്റെ കൂടുതൽ വിശേഷങ്ങൾ ഒരു മാസം കഴിഞ്ഞ് മാത്രമേ പുറത്തുവിടൂ എന്നും ദിയ കൃഷ്ണ പറയുന്നുമുണ്ട്. വാടകയ്ക്കെടുത്ത ആ വീടിന്റെ ലിവിംഗ് റൂമിലെ സോഫയിലാണ് ദിയയും അശ്വിനും ഇരിക്കുന്നത്. വിവാഹശേഷം സ്വതന്ത്രമായി, ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്ത് ദിയ കൃഷ്ണയും അശ്വിൻ ഗണേഷും ജീവിക്കാൻ ഉദ്ദേശിക്കുന്ന ഇടമാണോ ഇതെന്ന ആകാംഷയിലാണ് ആരാധകർ. എന്നാൽ തങ്ങളുടെ വീട്ടുകാരെ ബുദ്ധിമുട്ടിക്കാതെ ദിയ കൃഷ്ണയും അശ്വിൻ…
Read Moreപുഞ്ചിരിയുമായി അവൻ വീട്ടിലേക്ക്… പിഞ്ചുകുഞ്ഞ് നാണയം വിഴുങ്ങി; സുരക്ഷിതമായി നാണയം പുറത്തെടുത്ത് മാർ സ്ലീവാ മെഡിസിറ്റി
രാജാക്കാട്: പിഞ്ചുകുഞ്ഞ് അബദ്ധത്തിൽ വിഴുങ്ങിയ നാണയം പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തിയ ചികിത്സയിൽ പുറത്തെടുത്തു. ശാന്തൻപാറ സ്വദേശികളായ ദമ്പതികളുടെ മകൻ രണ്ടു വയസുകാരനാണ് ഒരു രൂപ നാണയത്തുട്ട് വിഴുങ്ങിയത്. ഞായറാഴ്ച വൈകുന്നേരം ആറിനാണ് സംഭവം. ഇരട്ടസഹോദരങ്ങൾക്കൊപ്പം കളിക്കുകയായിരുന്നു രണ്ട് വയസുകാരൻ. ഇതിനിടെ ജനൽപ്പടിയിൽ ഇരുന്ന നാണയത്തുട്ട് എടുത്തു അബദ്ധത്തിൽ വിഴുങ്ങുകയായിരുന്നു. തുടർന്നു കുട്ടി ഓക്കാനിച്ചു തുടങ്ങി.നാണയം വിഴുങ്ങിയതായി മാതാപിതാക്കളോട് പറയുകയും ചെയ്തു. മാതാപിതാക്കൾ ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് നാണയം പുറത്തെടുക്കാൻ വിദഗ്ധ ചികിത്സക്കായി മാർ സ്ലീവാ മെഡിസിറ്റിയിൽ എത്തിക്കുകയായിരുന്നു. അത്യാഹിത വിഭാഗം ഫിസിഷ്യൻ ഡോ. അഖിൽ ബാബുവിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കുട്ടിയുടെ അന്നനാളത്തിന്റെ മുകൾ ഭാഗത്ത് നാണയം തടഞ്ഞു നിൽക്കുന്നതായി കണ്ടെത്തി. തുടർന്ന് ഗ്യാസ്ട്രോഎൻട്രോളജി വിഭാഗം കൺസൾട്ടന്റ് ഡോ. ഫിലിപ്പ് ദാനിയലിന്റെ നേതൃത്വത്തിൽ അർധരാത്രിയിൽ തന്നെ എൻഡോസ്കോപ്പിയിലൂടെ നാണയം പുറത്തെടുത്തു. സുഖം…
Read Moreഅനുവാദം കൂടാതെ അമ്മായിയമ്മ തന്റെ ടൂത്ത് പേസ്റ്റ് ഉപയോഗിച്ചു; കുടുംബത്തെ ഉപേക്ഷിച്ച് പാതിവഴിയിൽ വിനോദയാത്ര നിർത്തി യുവാവ് വീട്ടിൽ പോയി
അവധിക്കാലം ആഘോഷിക്കാൻ കുടുംബത്തോടൊപ്പം യാത്ര പോയി ഒടുവിൽ സ്വന്തം കുടുംബത്തെ തന്നെ ഉപേക്ഷിച്ചെത്തിയ ഒരു യുവാവിന്റെ പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. യാത്രക്കിടെ അമ്മായിയമ്മ തന്റെ ടൂത്ത് പേസ്റ്റ് ഉപയോഗിച്ചതിൽ പ്രകോപിതനായ യുവാവ് കുടുംബത്തെ ഉപേക്ഷിച്ച് നാട്ടിലേക്ക് തിരിക്കുകയായിരുന്നു. യുവാവ് റെഡ്ഡിറ്റിലൂടൊണ് പോസ്റ്റ് പങ്കുവച്ചത്. ഇറ്റലിയിലെ വെനീസിലേക്ക് യാത്ര പോകണമെന്നത് തന്റെ ഭാര്യയുടെ ആഗ്രഹമായിരുന്നുവെന്ന് യുവാവ് പറയുന്നു. തങ്ങളുടെ അഞ്ചുവയസ്സുകാരിയായ മകളെ നോക്കാന്‍ അമ്മായിയമ്മയെ ഏല്‍പ്പിച്ച ശേഷം യാത്ര പോകാമെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ ഒടുവില്‍ ഭാര്യയുടെ അമ്മയെ കൂടി യാത്രയില്‍ ഒപ്പം കൂട്ടേണ്ടി വന്നു. ആ തീരുമാനം തന്റെ ഭാര്യയ്ക്ക് സന്തോഷം നല്‍കിയെങ്കിലും താന്‍ അതില്‍ അത്ര സന്തോഷവാനായിരുന്നില്ലെന്ന് യുവാവ് പറഞ്ഞു. ‘എന്റെ ഭാര്യ ആ തീരുമാനത്തില്‍ വളരെ സന്തോഷവതിയായിരുന്നു. അവളാണ് യാത്രയ്ക്കുള്ള എല്ലാ കാര്യവും ഒരുക്കിയത്. ഹോട്ടലുകളും റെസ്റ്റോറന്റുകളും ബുക്ക് ചെയ്തതും ഭാര്യയായിരുന്നു’. ‘ഞങ്ങള്‍ പുറത്തേക്ക്…
Read Moreസ്റ്റേഷനിൽ പരാതി നൽകിയതിലുള്ള വിരോധം; യുവതിയെ നടുറോഡിൽ അപമാനിച്ച യുവാവ് പോലീസ് പിടിയിൽ
രാമപുരം: സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവതിയോട് റോഡിൽവച്ച് അപമര്യാദയായി പെരുമാറിയ കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിലാപ്പള്ളി കണ്ടത്തിൻകരയിൽ നന്ദു ബിജു (28)വിനെയാണ് രാമപുരം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂൺ നാലിന് വൈകുന്നേരം 3.45 ഓടുകൂടി രാമപുരം-ഐകൊമ്പ് റോഡിലൂടെ സ്കൂട്ടർ ഓടിച്ചു വരികയായിരുന്ന യുവതിയെ തടഞ്ഞുനിർത്തുകയും ചീത്ത വിളിക്കുകയും കൈയിൽ കയറി പിടിക്കുകയുമായിരുന്നു ഇയാൾ. യുവതി ബഹളം വച്ചതിനെത്തുടർന്ന് ഇവിടെനിന്ന് കടന്നുകളയുകയും ചെയ്തു. യുവതിയുടെ ബന്ധു നന്ദുവിനെതിരേ പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തതിലുള്ള വിരോധം മൂലമാണ് ഇയാൾ യുവതിയോട് അപമര്യാദയായി പെരുമാറിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Read Moreമീനാക്ഷിയുടെ ഓണാഘോഷം; വൈറലായി ഫോട്ടോഷൂട്ട്
മലയാളി പ്രേക്ഷകരുടെ മുന്നിലേക്ക് ബാലതാരമായി എത്തി പ്രിയങ്കരിയായി മാറിയ താരമാണ് മീനാക്ഷി അനൂപ്. വൺ ബൈ ടു എന്ന മലയാള സിനിമയിലൂടെയാണ് താരം വെള്ളിത്തിരയിൽ എത്തിയത്. എന്നാൽ അന്നത്തെ ബാലത്താരമല്ല ഇപ്പോഴത്തെ മീനാക്ഷി. താരം പങ്കിടുന്ന ചെയ്യുന്ന ചിത്രങ്ങൾക്ക് താഴെ ആരാധകരും ഇക്കാര്യം കമന്റ് ചെയ്യാറുമുണ്ട്. ഇത്തരത്തിലുള്ള അതിമനോഹരമായ മീനാക്ഷിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഓണത്തോടനുബന്ധിച്ച് നടത്തിയ ഫോട്ടോഷൂട്ട് ആണത്. പൂക്കൾക്കിടയിൽ ട്രെഡീഷണൽ വസ്ത്രം ധരിച്ച് നിൽക്കുന്ന മീനാക്ഷിയുടെ ചിത്രങ്ങൾ ആരാധകർ ഇതിനോടകം തന്നെ ഏറ്റെടുത്തു കഴിഞ്ഞു.
Read Moreലേലു അല്ലു, ലേലു അല്ലു..! കുട്ടികളെ ബസിൽ കയറ്റാതെ പോയ ജീവനക്കാർക്കു പോലീസ് വക ഇന്പോസിഷൻ; ചെയ്ത തെറ്റ് 100 പ്രാവിശ്യം എഴുതിയത് രണ്ടര മണിക്കൂർകൊണ്ട്
അടൂർ: വിദ്യാർഥികളെ കയറ്റാതെപോയ സ്വകാര്യ ബസ് ജീവനക്കാരെ പോലീസ് ഇന്പോസിഷൻ എഴുതിപ്പിച്ചു. പത്തനംതിട്ട – ചവറ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിലെ ഡ്രൈവറെയും കണ്ടക്ടറെയുമാണ് അടൂർ ട്രാഫിക് യൂണിറ്റ് ആസ്ഥാനത്തു വിളിച്ചുവരുത്തി ശിക്ഷ നൽകിയത്. പാർഥസാരഥി ജംഗ്ഷനിൽ ബസിൽ കയറാനെത്തിയ പെൺകുട്ടികൾ അടക്കമുള്ള സ്കൂൾ കുട്ടികളെ കയറ്റാതെ ഇറക്കിവിടുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത ജീവനക്കാരുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പോലീസ് ഇടപെടലുണ്ടായത്. പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടതോടെ ബസ് കണ്ടെത്തി ജീവനക്കാരെ വിളിച്ചുവരുത്തിയത്. സ്കൂൾ കുട്ടികളെ ബസിൽ കയറ്റാതിരിക്കുകയോ മനഃപൂർവമായി ഇറക്കിവിടുകയോ കുട്ടികളോട് അപമര്യാദയായി പെരുമാറുകയോ ഇല്ലെന്ന് ഇരുവരും നൂറുതവണ ഇന്പോസിഷൻ എഴുതി പോലീസിനു നൽകി. രണ്ടു മണിക്കൂർ കൊണ്ടാണ് ഇത്രയും എഴുതിപ്പിച്ചത്. ഇത്തരം പ്രവർത്തനങ്ങൾ ആവർത്തിച്ചാൽ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള നടപടികളുണ്ടാകുമെന്നു ട്രാഫിക് എസ്ഐ ജി. സുരേഷ്കുമാർ ജീവനക്കാർക്ക് താക്കീത് നൽകി.
Read Moreമാന്യനാണ് ‘ഡാഡി’ക്ക് വിളിച്ചിട്ടില്ല: ഇനി കാണുമ്പോൾ ആശാനോട് ഒരു സോറി പറയണം; ഫേസ്ബുക്കിൽ വൈറലായൊരു കുറിപ്പ്
വാഹന പാർക്കിംഗുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വലിയ നഗരങ്ങളിലും ചെറിയ ജംഗ്ഷനുകളിലുമൊക്കെ പതിവ് കാഴ്ചയാണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ സോഷ്യൽ മീഡിയയിലും പ്രചരിക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു പാർക്കിംഗ് പ്രശ്നമാണ് ഫേസ്ബുക്കിലും ശ്രദ്ധ നേടുന്നത്. ഡാനിഷ് റിയാസ് എന്ന വ്യക്തിയാണ് ഫേസ്ബുക്കിൽ സംഭവത്തിന്റെ പോസ്റ്റും ചിത്രവും പങ്കുവച്ചിരിക്കുന്നത്. ജിമ്മില്‍ പോകാനെത്തിയ ഡാനിഷ് റിയാസ് അടഞ്ഞുകിടന്ന കടയ്ക്ക് മുന്നില്‍ കാര്‍ പാര്‍ക്ക് ചെയ്തുപോയി. തിരിച്ചുവന്നപ്പോള്‍ കാറില്‍ കണ്ട കുറിപ്പ് ഇങ്ങനെയായിരുന്നു. ‘വാഹനം പാര്‍ക്ക് ചെയ്യുമ്പോള്‍ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയില്‍ പാര്‍ക്ക് ചെയ്യുക. നിങ്ങളുടെ വാഹനത്തിന്റെ മുന്‍വശം കാണാനല്ല ഞങ്ങള്‍ വാടക കൊടുത്ത് കെട്ടിടം എടുക്കുന്നത്’. തിരിച്ചെത്തിയ വാഹന ഉടമ കുറിപ്പും അതേകുറിച്ചുള്ള തന്റെ അഭിപ്രായവുമാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘ഇന്നലെ രാവിലെ ഒരു എട്ട് മണിക്ക് ജിമ്മിലേക്ക് കയറുമ്പോൾ, കാറ് തൊട്ടടുത്ത കടയുടെ മുൻപിൽ, അതിന്റെ ഷട്ടറിനോട് ചേർത്ത് ഇട്ടിട്ട് പോയി. “രാവിലെ…
Read More