കറാച്ചി: രാജ്യത്തിന് ചരിത്ര നേട്ടം സമ്മാനിച്ച അർഷാദ് നദീമിന് 10 കോടി പാക്കിസ്ഥാൻ രൂപയും ഒളിന്പിക് നന്പർ പ്ലേറ്റുള്ള കാറും. പാരീസ് ഒളിന്പിക് അത്ലറ്റിക്സിൽ പുരുഷ ജാവലിൻത്രോയിൽ സ്വർണം നേടിയതിനാണ് പാക് സർക്കാരിന്റെ പാരിതോഷികം. ഇന്ത്യൻ സൂപ്പർ താരം നീരജ് ചോപ്രയെ വെള്ളിയിലേക്കു പിന്തിള്ളി, ഒളിന്പിക് റിക്കാർഡോയെയായിരുന്നു അർഷാദ് പാരീസിൽ സ്വർണം നേടിയത്. 92.97 മീറ്ററാണ് അർഷാദ് ജാവലിൻ എറിഞ്ഞത്. പാക്കിസ്ഥാന്റെ ഒളിന്പിക് ചരിത്രത്തിലെ ആദ്യ വ്യക്തിഗത സ്വർണമാണ്. PAK-92.97 എന്ന നന്പറിലുള്ള ഹോണ്ട സിവിക് കാറാണ് സർക്കാർ അർഷാദിനു സമ്മാനിച്ചത്
Read MoreDay: August 14, 2024
വീട്ടിലുള്ളത് ഒരു ഫ്രിഡിജും ടിവിയും നാല് ഫാനും; വൈദ്യുതി ബിൽ വന്നതാകട്ടെ 20 ലക്ഷം രൂപ
കത്തുന്ന ചൂടും മറ്റ് സാങ്കേതിക തകരാറുകളും ഉൾപ്പെടെ നിരവധി കാരണങ്ങളാൽ ഈ വർഷം ഇന്ത്യയിലുടനീളം വൈദ്യുതി ബില്ലുകളുടെ വർധനവ് നിരവധി ഉപഭോക്താക്കളെ ബാധിച്ചു. എന്നാൽ ഗുജറാത്തിൽ നിന്നുള്ള ഒരു കുടുംബത്തിന് ആയിരക്കണക്കിന് അല്ല ലക്ഷക്കണക്കിന് രൂപയാണ് വൈദ്യുതി ബിൽ ലഭിച്ചത്. നാലംഗ കുടുംബത്തിന് ജൂൺ-ജൂലൈ മാസത്തിൽ ലഭിച്ച വൈദ്യുതി ബില്ല് 20 ലക്ഷം രൂപയാണ്. സൗത്ത് ഗുജറാത്ത് പവർ കമ്പനിയാണ് വൈദ്യുതി ബിൽ നൽകിയത്. കുടുംബത്തിലെ മൂന്ന് അംഗങ്ങൾ ജോലി ചെയ്യുന്നുണ്ടെന്നും പകൽ സമയത്ത് വീട്ടിൽ ഇല്ലെന്നും അവർ വിശദീകരിച്ചു. ‘ഞങ്ങൾക്ക് നാല് ബൾബുകൾ, നാല് ഫാനുകൾ, ഒരു ഫ്രിഡ്ജ്, ഒരു ടിവി എന്നിവയുണ്ട്. ഞങ്ങൾ മൂന്ന് പേർ ജോലിയുള്ളതിനാൽ ദിവസത്തിൽ കൂടുതൽ സമയവും പുറത്താണ്’ എന്നാണ് കുടുംബം വ്യക്തമാക്കിയത്. ബിൽ ലഭിച്ച ശേഷം കുടുംബം ഗുജറാത്ത് ഇലക്ട്രിസിറ്റി ബോർഡുമായി (ജിഇബി) ബന്ധപ്പെട്ടു. ശേഷം ഔട്ട്ലെറ്റ് അനുസരിച്ച്…
Read Moreഒളിന്പിക് കണക്കിലെ തുക കിട്ടിയില്ല സർ…! വാർത്തകൾക്കെതിരേ പ്രതികരിച്ച് അശ്വിനി പൊന്നപ്പ
ഹൈദരാബാദ്: പാരീസ് ഒളിന്പിക്സിനുവേണ്ടിയുള്ള മുന്നൊരുക്കത്തിനായി 1.5 കോടി രൂപ തനിക്കു നൽകിയെന്ന റിപ്പോർട്ടിനെതിരേ ബാഡ്മിന്റണ്‍ ഡബിൾസ് താരം അശ്വിനി പൊന്നപ്പ രംഗത്ത്. അടിസ്ഥാനരഹിതമായ ഇത്തരം കാര്യങ്ങൾ പ്രചരിപ്പിക്കരുതെന്നും തനിക്ക് ഒരിടത്തുനിന്നും പണം ലഭിച്ചിട്ടില്ലെന്നും അശ്വിനി പൊന്നപ്പ പറഞ്ഞു. ഇന്ത്യൻ ബാഡ്മിന്റണ്‍ സംഘത്തിനു പാരീസ് ഒളിന്പിക്സിൽ ഒരു മെഡൽ പോലും നേടാൻ സാധിക്കാതിരുന്നതിനെ പ്രകാശ് പദുക്കോണ്‍ വിമർശിച്ചതിനു പിന്നാലെയാണ് പണം ലഭിച്ചിട്ടില്ലെന്ന അശ്വിനിയുടെ വെളിപ്പെടുത്തൽ. കേന്ദ്ര കായിക മന്ത്രാലയത്തിന്റെ കീഴിലുള്ള ടാർഗറ്റ് ഒളിന്പിക് പോഡിയം സ്കീമിന്റെ (ടിഒപിഎസ്) കീഴിലുള്ളവർക്കായി കോടികൾ മുടക്കിയെന്ന കണക്ക് പാരീസ് ഒളിന്പിക്സിനു മുന്‍പുതന്നെ പുറത്തുവന്നിരുന്നു. ടാർഗറ്റ് ഒളിന്പിക് പോഡിയം സ്കീമിൽ ഉൾപ്പെടുത്തി പാരീസ് ഒളിന്പിക്സിൽ പങ്കെടുത്ത മലയാളി ബാഡ്മിന്റണ്‍ താരം എച്ച്.എസ്. പ്രണോയിക്ക് 1.8 കോടിയും വനിതാ ഡബിൾസ് സഖ്യമായ അശ്വിനി പൊന്നപ്പ-ടാനിഷ എന്നിവർക്ക് 1.5 കോടി വീതവും പി.വി. സിന്ധുവിന് 3.13 കോടി…
Read Moreകാലിലെ പരിക്ക്; വിദഗ്ധ ചികിത്സയ്ക്കായി നീരജ് ജര്‍മനിയിലേക്ക്
പാരീസ്: കാലിലെ പരിക്ക്, നീരജ് ചോപ്ര വിദഗ്ധ ചികിത്സയ്ക്കായി പാരീസില്‍ നിന്ന് ജര്‍മനിയിലേക്ക് പോയി. നീരജ് ഉടൻ ഇന്ത്യയിലേക്ക് മടങ്ങില്ലെന്നാണ് സൂചന. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം നീരജ് ജര്‍മനിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാവുമെന്നാണ് വിവരം. ഇങ്ങനെയെങ്കില്‍ നീരജ് ഒന്നര മാസം ജര്‍മനിയില്‍ തുടരും. ശസ്ത്രക്രിയ വേണ്ടിവരുമെന്ന് മുൻപ് നീരജ് സൂചിപ്പിച്ചിരുന്നു. നേരത്തേ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നിര്‍ദേശിച്ചിരുന്നെങ്കിലും ഒളിമ്പിക്കസിന് ശേഷം ചികിത്സ നടത്താമെന്ന് തീരുമാനിക്കുകയായിരുന്നു. തുടയിലെ മസിലിനേറ്റ പരിക്കുമായാണ് നീരജ് പാരീസ് ഒളിമ്പിക്ക്സിൽ പങ്കെടുത്തത്. ഇന്ത്യയ്ക്ക് പാരീസ് ഒളിമ്പിക്ക്സിൽ ആകെ ലഭിച്ച വെള്ളി നീരജിന്റെ ജാവലിൻ ത്രോയിലൂടെയാണ്. ടോക്യോ ഒളിമ്പിക്ക്സിൽ ഇന്ത്യയ്ക്ക് സ്വർണ മെഡൽ നേടിയ താരമാണ് നീരജ് ചോപ്ര.
Read Moreഷിരൂരിൽ സാഹചര്യങ്ങളെല്ലാം അനുകൂലം; അർജുനായുള്ള തെരച്ചിലിൽ നാവികസേനയുടെ മുങ്ങൽ വിദഗ്ധരും ഇറങ്ങുമെന്ന് കാർവാർ എസ്പി
കാർവാർ: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുനായുള്ള തെരച്ചിലിനായി ഇന്ന് നാവിക സേനയും ഇറങ്ങുമെന്ന് കാർവർ എസ്പി നാരായണ. കഴിഞ്ഞ ദിവസത്തെ കാലാവസ്ഥ അനുകൂലമായിട്ടും നാവിക സേനയ്ക്ക് പുഴയിലിറങ്ങി തെരച്ചിൽ നടത്താൻ അനുമതി ലഭിച്ചിരുന്നില്ല. ഇന്ന് പൂർണ തോതിലുള്ള ഒരു തെരച്ചിൽ ആകും തുടങ്ങുക. നാവികസേനയുടെ ഒരു ഡൈവിംഗ് സംഘവും ഈശ്വർ മാൽപേയുടെ ഒരു സംഘവും തെരച്ചിലിന് ഇറങ്ങും. ഇന്ന് രാവിലെ 10 മണിക്ക് നാവിക സേനയുടെ നേതൃത്വത്തിൽ തെരച്ചിൽ ആരംഭിക്കുമെന്ന് കാർവർ എസ്പി പറഞ്ഞു. പുഴയുടെ ഒഴുക്കിന്റെ വേഗം രണ്ട് നോട്ട് ആയി കുറഞ്ഞത് ആശ്വാസകരമാണെന്ന് എസ്പി വ്യക്തമാക്കി. ഇന്ന് ജില്ലയിൽ വലിയ മഴ പ്രതീക്ഷിക്കുന്നില്ല, പ്രത്യേക അലർട്ടുകളും ഇല്ല. നാവിക സേനയുടേത് അടക്കം 50 സേനാംഗങ്ങൾ ഇന്ന് തെരച്ചിലിൽ പങ്കെടുക്കുമെന്നും എസ്പി അറിയിച്ചു. നാവിക സേന, എസ്ഡിആർഎഫ്, എൻഡിആർഎഫ് പോലീസ് എന്നീ സേനകൾ പുഴയിലെ തെരച്ചിലിന്…
Read Moreസ്കൂളുകളിൽ ശനിയാഴ്ച പ്രവൃത്തിദിനമല്ല; ഉത്തരവ് പിൻവലിച്ച് വിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം: സ്കൂളുകളിൽ ശനിയാഴ്ച പ്രവൃത്തിദിവസമാക്കിക്കൊണ്ടുള്ള ഉത്തരവ് പിൻവലിച്ച് വിദ്യാഭ്യാസ വകുപ്പ്. സംസ്ഥാനത്തെ 10-ാം ക്ലാസ് വരെയുള്ള സർക്കാർ,എയ്ഡഡ് സ്കൂളുകളിൽ ശനിയാഴ്ച പ്രവൃത്തി ദിവസമാക്കിയ ഉത്തരവാണ് പിൻവലിച്ചത്. 2024-2025 അധ്യയനവർഷത്തെ പ്രവൃത്തിദിനം സംബന്ധിച്ച് സർക്കാരിൽ നിന്ന് അന്തിമതീരുമാനം ഉണ്ടാകുന്നതുവരെ സ്കൂളുകൾക്ക് ശനിയാഴ്ച പ്രവൃത്തിദിനമായിരിക്കില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ശനിയാഴ്ച പ്രവൃത്തിദിവസമാക്കിയ സർക്കാർ ഉത്തരവ് ഓഗസ്റ്റ് ഒന്നിന് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതേത്തുടർന്നാണ് സർക്കാർ തീരുമാനം.
Read Moreചികിത്സയ്ക്കായി എത്തിയ സ്ത്രീകളോട് മോശമായ പെരുമാറ്റം; ഡോക്ടറെ മർദിച്ച് അവശനാക്കി രോഗികളുടെ ബന്ധുക്കൾ
ഭുവനേശ്വർ: അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികളോട് ലൈംഗികച്ചുവയോടെ പെരുമാറിയ ഡോക്ടറെ രോഗികളുടെ ബന്ധുക്കൾ മർദിച്ചു. ഒഡീഷയിലെ എസ്.സി.ബി. മെഡിക്കൽ കോളജ് ആശുപത്രിയിലാണ് സംഭവം. കാർഡിയോളജി വിഭാഗത്തിലുള്ള ഡോക്ടർക്കാണ് മർദനമേറ്റത്. ഇ.സി.ജി എടുക്കാനെത്തിയ സ്ത്രീകളോടായിരുന്നു ഡോക്ടറുടെ മോശമായ പെരുമാറ്റം. ഈ രോഗികൾ നൽകിയ വിവരത്തെ തുടർന്നാണ് ബന്ധുക്കൾ ഡോക്ടറെ മർദിച്ചത്. പിന്നാലെ ഇതേ ആശുപത്രിയിലെ ഐ.സി.യുവിൽ തന്നെ മർദനമേറ്റ് അവശനായ ഡോക്ടറെ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് മംഗലാബാഗ് പോലീസ് സ്റ്റേഷനിൽ ഡോക്ടർക്കെതിരേ പരാതിയും നൽകി. സംഭവത്തിൽ രോഗികളുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം കേസിൽ അന്വേഷണം നടത്തുമെന്ന് അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ വ്യക്തമാക്കി.
Read Moreവയനാട് ദുരന്തം: വാടകവീടുകളിലേക്ക് മാറുന്നവർക്ക് ദുരിതാശ്വാസ നിധിയിൽനിന്ന് പ്രതിമാസം 6000 രൂപ അനുവദിച്ചു
തിരുവനന്തപുരം: വയനാട് ദുരന്തത്തെ തുടർന്ന് വീടുകൾ നഷ്ടമായി നിലവിൽ ക്യാന്പുകളിൽ കഴിയുന്നവർ വാടക വീടുകളിലേക്ക് മാറുന്നതിന് പ്രതിമാസം 6000 രൂപ അനുവദിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കി. ബന്ധുവീടുകളിലേക്ക് മാറുന്ന കുടുംബങ്ങൾക്കും വാടക ഇനത്തിൽ 6000 രൂപ അനുവദിക്കും. സർക്കാർ ഉടമസ്ഥതയിലോ മറ്റു പൊതു ഉടമസ്ഥതയിലോ സ്വകാര്യ വ്യക്തികൾ സൗജന്യമായി വിട്ടു നൽകുന്ന ഇടങ്ങളിലേക്കോ മാറുന്ന കുടുംബങ്ങൾക്ക് പ്രതിമാസ വാടക അനുവദിക്കില്ല. മുഴുവനായി സ്പോണ്‍സർഷിപ്പ് മുഖേന താമസ സൗകര്യം ഒരുക്കുന്ന കെട്ടിടങ്ങളിലേക്ക് മാറുന്നവർക്കും വാടക അനുവദിക്കില്ല. എന്നാൽ ഭാഗികമായി സ്പോണ്‍സർഷിപ്പ് ലഭിക്കുന്നവർക്ക് ശേഷിക്കുന്ന തുക പരമാവധി 6000 രൂപ വരെ വാടക അനുവദിക്കുന്നതിന് അനുമതി നല്കി. തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നാണ് നൽകുന്നത്.
Read Moreസംസ്ഥാനത്ത് പെരുമഴ വരുന്നു: 12 ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം: അടുത്ത നാലു ദിവസം സംസ്ഥാനത്ത് മഴ തിമിര്‍ത്തു പെയ്യുമെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ചില പ്രദേശങ്ങളില്‍ കനത്തതോ അത്യന്തം കനത്തതോ ആയ മഴയ്ക്കു സാധ്യതയുണ്ട്. എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഇന്നും ഇടുക്കി ജില്ലയില്‍ നാളെയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍ഗോഡ് ഒഴികെയുള്ള ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍, കാസര്‍ഗോഡ് ഒഴികെയുള്ള ജില്ലകളില്‍ നാളെയും മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ വെള്ളിയാഴ്ചയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ ശനിയാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചതായും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. രണ്ടു ദിവസമായി സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യമാണുള്ളത്. ഈ പശ്ചാത്തലത്തില്‍ ജാഗ്രതാ നിര്‍ദേശം നല്കപ്പെട്ടിട്ടുള്ള സ്ഥലങ്ങളിലെ പ്രളയസാധ്യതാ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി അറിയിച്ചു.
Read More