നാടിനെ ആകെ നൊമ്പരപ്പെടുത്തിയ ഒന്നാണല്ലോ വയനാട്ടില്‍ സംഭവിച്ചത്. ജൂലൈ 30ന്റെ ഒറ്റ രാത്രിയില്‍ ചൂരല്‍ മലയും മുണ്ടക്കൈയും പ്രകൃതി തകര്ത്തുകളഞ്ഞപ്പോള് ഒരുപാടുപേരും തകര്‍ന്നുപോയി. ഇരുട്ടിലും ജലത്തിലും പകച്ചുപോയ മനുഷ്യര്‍ക്ക് പിന്നീടാണ് തങ്ങളുടെ പ്രിയപ്പെട്ടവര്‍ ഒലിച്ചുപോയ സത്യം തിരിച്ചറിയാനായത്. വയനാട് ദുരന്തത്തില്‍ 400ല്‍ പരം ആളുകള്‍ മരിച്ചെന്നാണ് വിവരം. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം ഇതുവരെ 231 മൃതദേഹങ്ങളും 206 ശരീരഭാഗങ്ങളും കണ്ടെത്തി. എന്നാല്‍, പലര്‍ക്കും ഇപ്പോഴും ഈ ദുരന്തം അംഗീകരിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം. അക്കൂട്ടത്തലുള്ള ഒരാളാണ് ചൂരല്‍ മലയിലെ അനീഷ്. അമ്മയും ഭാര്യയും മൂന്നുമക്കളുമടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ കുടുബം. മഴ തിമിര്‍ത്തുപെയ്ത ആ രാത്രിയില്‍ ചൂരല്‍മലയില്‍ ഉരുള്‍പൊട്ടി. അനീഷും കുടുംബവും ഒലിച്ചുപോയി. തങ്ങള്‍ നദിയിലെത്തിയെന്നാണ് ആദ്യം അനീഷ് ഓര്‍ത്തത്. വെളുപ്പിനാണ് സംഭവത്തിന്റെ ഗൗരവം മനസിലായത്. ദുരന്തം അനീഷിനെയും ഭാര്യയേയും മാത്രമാണ് ബാക്കിയാക്കിയത്. രണ്ട് മക്കളുടെ മൃതദേഹം അനീഷിന് ഏറ്റുവാങ്ങേണ്ടി…
Read MoreDay: August 15, 2024
ഉമ്മ എന്നെ കൊല്ലും! മുടി മുറിച്ച് പുത്തൻ ഹെയർസ്റ്റൈലിൽ നസ്രിയ
പുത്തൻ ഹെയർസൈറ്റലുമായി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് നടി നസ്രിയ നസീം. ഇൻസ്റ്റഗ്രാമിൽ മുടി മുറിച്ച ചിത്രങ്ങൾക്കൊപ്പം താരം പങ്കുവച്ച അടിക്കുറിപ്പും വൈറലാണ്. മുടി മുറിച്ചതിന് ഉമ്മ തന്നെ കൊല്ലുമെന്നാണ് നസ്രിയ കുറിച്ചിരിക്കുന്നത്. ‘ഉമ്മ എന്നെ ചിലപ്പോൾ കൊല്ലും അല്ലെങ്കിൽ നിന്നെ ആയിരിക്കും’ എന്നു പറഞ്ഞ് ഹെയർസ്റ്റൈൽ ചെയ്ത ആളെയും നസ്രിയ മെൻഷൻ ചെയ്തിട്ടുണ്ട്. ചെന്നൈയിലെ പ്രശസ്ത സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് ധനശേഖരൻ ആണ് നസ്രിയയുടെ മുടി മുറിച്ചത്. മുറിച്ചുമാറ്റിയ മുടി കൈയിൽ പിടിച്ചുള്ള ചിത്രങ്ങൾക്കൊപ്പം പുത്തൻ ഹെയർസ്റ്റൈലും കാണിക്കുന്ന ചിത്രങ്ങളാണ് നടി പങ്കുവച്ചിരിക്കുന്നത്. പോസ്റ്റ് കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Read Moreഇതാണ് ക്ലാസ് മറുപടി; സമാന്തയുടെ പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകർ
നാഗചൈതന്യ- ശോഭിത വിവാഹ നിശ്ചയ വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയ ഒന്നടങ്കം തിരഞ്ഞത് സാമന്തയെയാണ്. ഇപ്പോഴിതാ മുൻഭർത്താവ് നാഗചൈതന്യയുടെ വിവാഹ നിശ്ചയ വാർത്തകൾ ചർച്ചയാകുമ്പോൾ സൂപ്പർ കൂൾ ചിത്രം പങ്കുവച്ച് സാമന്ത എത്തിയിരിക്കുകയാണ്. അടിക്കുറിപ്പുകളൊന്നുമില്ലാത്ത ചിത്രമാണ് സാമന്ത പങ്കുവച്ചിരിക്കുന്നത്. എന്നാൽ താരം പങ്കുവച്ച ചിത്രത്തിൽ നിന്നും ആരാധകർ പലതും മനസിലാക്കിയെടുത്തു. ‘നൗ വീ ആര് ഫ്രീ’ എന്ന ഗാനമാണ് ചിത്രത്തിനൊപ്പം സാമന്ത ഉപയോഗിച്ചിരിക്കുന്നത്. തവിട്ട് നിറത്തിലെ സ്വെറ്റ് ഷര്‍ട്ടിനൊപ്പം സണ്‍ഗ്ലാസും മോതിരവുമാണ് താരത്തിന്റെ സ്റ്റൈല്‍. സ്വെറ്റ് ഷര്‍ട്ടില്‍ പ്രിന്റ് ചെയ് വാക്കുകളിലാണ് ആരാധകരുടെ ശ്രദ്ധ പോയത്. ‘ശാന്തിയുടെയും സമാധാനത്തിന്റെയും മ്യൂസിയം’ എന്നാണ് ഷര്‍ട്ടില്‍ പ്രിന്റ് ചെയ്തിരിക്കുന്നത്.’ ചിത്രങ്ങളിൽ വിരലുകളിലൊന്ന് നെറ്റിയോട് ചേര്‍ത്ത് വച്ചിരിക്കുന്നത് വിവാദങ്ങള്‍ക്കുള്ള മറുപടിയാണെന്നാണ് ആരാധകരുടെ അഭിപ്രായം. ഇതാണ് ക്ലാസ് മറുപടിയെന്നും, രാജകീയമായ മറുപടിയാണെന്നും ചിലര്‍ കുറിക്കുമ്പോള്‍, ആ പാട്ട്, ആ കൈവിരല്‍, ടി–…
Read More‘പരിഷ്കാരം മൂക്കിന്തുമ്പത്തെത്തിയപ്പോള്’; വിചിത്ര മീശക്കാരൻ റെമിയ
സ്റ്റെെലില്‍ നടക്കാന്‍ ആണ് പലരും ശ്രമിക്കുക. അതില്‍ പലരും സ്വന്തമായ ശൈലികള്‍ പരീക്ഷിക്കും. ചിലത് വിജയിക്കും. ചിലത് ആളുകളെ ഞെട്ടിക്കും. പലരും ടാറ്റൂവിലാണ് ഇപ്പോള്‍ പരീക്ഷണങ്ങള്‍ നടത്തുന്നത്.പാശ്ചാത്യ രാജ്യങ്ങളിലുള്ള ചിലര്‍ ഒന്നുകൂടിക്കടന്ന് സ്വന്തം ശരീരങ്ങളെ ആശയ ശാലയാക്കുന്നു. പലരും ജീവനുള്ള മോഡേണ്‍ ചിത്രം പോലെ കാണപ്പെടുന്നു. അത്തരത്തിലുള്ള ഒരു മനുഷ്യന് തന്റെ മൂക്കില്‍ നിന്നും മീശ മുളപ്പിച്ച കാര്യമാണിത്. ഇന്‍സ്റ്റഗ്രാമിലെത്തിയ ദൃശ്യങ്ങളില്‍ ടാറ്റൂ പ്രേമിയായ റെമിയ ആണുള്ളത്. ഒരു വീഡിയോയില്‍ മൂക്കിനുള്ളില്‍ നിന്നുള്ള മീശയുടെ വിശേഷമാണ് അയാൾ പറയുന്നത്. ഇദ്ദേഹത്തിന്റെ ശരീരമാസകലം ടാറ്റുവാണ്. മാത്രമല്ല നാക്കും രണ്ടായി പിളര്‍ത്തിയിരിക്കുന്നു. മറ്റൊരു വീഡിയോയില്‍ റെമിയയുടെ കൂട്ടുകാരി അയാളുടെ മൂക്കിലൂടെ വിരല്‍ ഇടുന്നതായി കാണാം. മൂക്കിനകത്തുകൂടി നിസാരമായി അവര്‍ വിരല്‍ ഇട്ട് മറുപുറത്തെത്തിക്കുന്നു. ആളുകളെ അമ്പരപ്പിക്കുന്ന പരിഷ്ക്കാരങ്ങള്‍ ഇനിയും തുടരുമെന്നാണ് റെമിയ പറയുന്നത്.“മൂക്കു കയര്‍ ഇടാത്തിന്റെ കുഴപ്പമാണ്’ എന്നാണൊരാള്‍ കമന്റായി…
Read Moreകല്യാണം കഴിഞ്ഞിട്ട് ഒരുമാസം, അനുഗ്രഹിച്ച എല്ലാവരോടും നന്ദി പറയുന്നു; വരലക്ഷ്മി
ഒരു മാസം മുമ്പാണ് നടി വരലക്ഷ്മി ശരത്കുമാർ വിവാഹിതയായത്. നിക്കോളയാണ് നടിയുടെ വരൻ. ഇപ്പോഴിതാ, വിവാഹം കഴിഞ്ഞിട്ട് ഒരു മാസം പിന്നിട്ട സന്തോഷം പങ്കുവച്ച് എത്തിയിരിക്കുകയാണ് വരലക്ഷ്മി. ‘ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് ഒരുമാസമായെന്ന് എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല. മനോഹരമായൊരു കഥ പോലെ തോന്നുന്നു. ആശംസകളിലൂടെയും മെസ്സേജുകളിലൂടെയും ഞങ്ങളെ അനുഗ്രഹിച്ച എല്ലാവരോടും നന്ദി പറയുന്നു. നിങ്ങളുടെ ആശംസകളും പ്രാര്‍ത്ഥനകളുമാണ് എല്ലാം. എന്റെ ആരാധകരോട് ഞാനെങ്ങനെ നന്ദി പറയാനാണ്’. നിങ്ങളേയും വിവാഹത്തിന് ക്ഷണിക്കണമെന്ന് കരുതിയതാണെന്നും താരം കുറിച്ചു. പ്രണയിച്ച് വിവാഹിതരായവരാണ് വരലക്ഷ്മിയും നിക്കോളയും. നിക്കോളായിയുടെ രണ്ടാം വിവാഹമാണിത്.
Read Moreസാരിയിൽ സുന്ദരിയായി മാളവിക; ചിത്രങ്ങൾ വൈറൽ
മലയാളികളുടെ പ്രിയതാരം മാളവിക മോഹനന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചുവന്ന നിറത്തിലുള്ള സാരിയാണ് ചിത്രങ്ങളിൽ താരം ധരിച്ചിരിക്കുന്നത്. തങ്കലാൻ സിനിമയുടെ പ്രമോഷന്റെ ഭാഗമായുള്ള ഫോട്ടോഷൂട്ട് ആണ് ഇത്. തമിഴ് സൂപ്പർ താരം വിക്രമിനെ നായകനാക്കി പാ രഞ്ജിത് സംവിധാനം ചെയ്ത ചിത്രമാണ് തങ്കലാൻ. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജ നിർമ്മിച്ച ഈ ചിത്രത്തിൽ നായികാ വേഷങ്ങൾ ചെയ്യുന്നത് മലയാളി താരങ്ങളായ പാർവതി തിരുവോത്ത്, മാളവിക മോഹനൻ എന്നിവരാണ്.
Read Moreആരുടെയോ സമ്പാദ്യം! ദുരന്ത ഭൂമിയിലെ തെരച്ചിലിനിടെ നാല് ലക്ഷം രൂപ കണ്ടെത്തി; നോട്ടുകെട്ടുകള്‍ പാറക്കെട്ടിന് അടിയിൽ ചെളിയില്‍ പുതഞ്ഞ നിലയിൽ
കൽപറ്റ: വയനാട് ദുരന്തഭൂമിയിലെ തെരച്ചിലില്‍ ഫയര്‍ഫോഴ്സ് നാല് ലക്ഷം രൂപ കണ്ടെത്തി. വെള്ളാര്‍മല സ്കൂളിന് പിന്നില്‍ നടത്തിയ തെരച്ചിലിലാണ് പണം കണ്ടെത്തിയത്. അഞ്ഞൂറിന്റെ ഏഴും നൂറിന്റെ അഞ്ചും നോട്ടു കെട്ടുകള്‍ കിട്ടി. പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു തുക. പാറക്കെട്ടില്‍ കുടുങ്ങി കിടന്നതിനാലാണ് കവർ ഒഴുകി പോവാഞ്ഞതെന്ന് അഗ്നിരക്ഷാ സേനാംഗങ്ങള്‍ പറഞ്ഞു. ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ സുഭാഷ് ആണ് പണം കണ്ടെത്തിയത്. പണം ആരുടേതാണെന്ന് വ്യക്തമായിട്ടില്ല. ഈ ഭാഗം മാർക്ക് ചെയ്ത് കൂടുതൽ പരിശോധന തുടരുകയാണ്. തുടര്‍ നടപടികള്‍ക്കായി പോലീസ് തുക ഏറ്റെടുത്തു. ദുരന്തത്തില്‍ അകപ്പെട്ടവരുടെ നിരവധി പേരുടെ പണവും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും നഷ്ടമായിരുന്നു. ഇത്തരത്തില്‍ ഏതെങ്കിലും വീട്ടിൽ സൂക്ഷിച്ചിരുന്ന പണമായിരിക്കാം ഇതാണെന്നാണ് കരുതുന്നത്.
Read Moreട്രെയിൻ യാത്രയ്ക്കിടെ ഐബ്രോ ത്രെഡിംഗ്; വീഡിയോ വൈറൽ
യാത്ര ചെയ്യുമ്പോൾ പുസ്തകങ്ങൾ വായിക്കുകയോ ഉറങ്ങുകയോ ചെയ്യുന്നവരുണ്ട്. ചിലരാകട്ടെ മൊബൈൽ ഫോൺ കാര്യമായി ഉപയോഗിക്കുകയോ അല്ലെങ്കിൽ സഹയാത്രികരുമായി സംസാരിച്ച് ഇരിക്കുകയോ ചെയ്യും. ട്രയിൻ യാത്രകളിൽ സാധനങ്ങൾ വിൽക്കാനായി കച്ചവടക്കാർ ഇടയ്ക്കിടെ കയറിയിറങ്ങുന്നത് പതിവ് കാഴ്ചയാണ്. എന്നാൽ ഒരു ട്രെയിൻ യാത്രക്കിടെ ഒരു യുവതി മറ്റൊരു യുവതിയ്ക്ക് പുരികം ത്രെഡ് ചെയ്ത് കൊടുക്കുന്ന വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. ബ്യൂട്ടീഷ്യനായ യാത്രക്കാരി യുവതിയെ സീറ്റിൽ ഇരുത്തിയാണ് പുരികം ത്രെഡ് ചെയ്ത് കൊടുക്കുന്നത്. ബംഗാവോൺ ലോക്കൽ ട്രെയിനിലാണ് ഈ സംഭവം.
Read Moreരണ്ട് സിംഹങ്ങളെ ഭയപ്പെടുത്താൻ രണ്ട് നായ്ക്കൾ തന്നെ ധാരാളം; ഞെട്ടിക്കുന്ന ഏറ്റുമുട്ടൽ ദൃശ്യങ്ങൾ പുറത്ത്
ധൈര്യശാലികളായ നായ്ക്കൾ ഒരു ഗേറ്റിന് അപ്പുറം നിന്ന് രണ്ട് സിംഹങ്ങളെ ഭയപ്പെടുത്താൻ ശ്രമിക്കുന്ന വീഡിയോയാണ് ഇപ്പോൾ വൈറലാവുന്നത്. സമീപത്തെ സിസിടിവി ക്യാമറയിൽ സിംഹങ്ങളും നായ്ക്കളും തമ്മിലുള്ള വഴക്ക് പതിഞ്ഞിട്ടുണ്ട്. ‘സിംഹങ്ങൾക്കെതിരെ നായ്ക്കൾ’ എന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഇന്ത്യയിലെ ഏഷ്യൻ സിംഹങ്ങളുടെ ആവാസ കേന്ദ്രമായ ഗിർ ദേശീയ ഉദ്യാനത്തിൽ നിന്ന് 76 കിലോമീറ്റർ അകലെ ഗുജറാത്തിലെ അമ്റേലി ജില്ലയിലെ സവർകുണ്ഡ്ലയിലാണ് സംഭവം. സിംഹം ഗേറ്റിനടുത്തേക്ക് വരുന്നതും മറുവശത്തേക്ക് ചാടി അവിടെയുള്ള നായയെ ആക്രമിക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. നായയെ ശല്യപ്പെടുത്താൻ ശ്രമിക്കുന്ന സിംഹത്തെ കണ്ടയുടനെ മറ്റൊരു നായയും രംഗത്തെത്തി അതിൻ്റെ അരികിൽ നിന്നു. രണ്ട് നായ്ക്കൾ ഗേറ്റിന് ചുറ്റും ധൈര്യത്തോടെ പറ്റിനിന്നു. സംഭവത്തിൽ നിന്നുള്ള ഓഡിയോ ക്യാമറ റെക്കോർഡ് ചെയ്തില്ലെങ്കിലും, ചുറ്റുമുള്ള ആളുകളെ അറിയിക്കാനോ സിംഹത്തെ തന്നെ ഭയപ്പെടുത്താനോ ആയി നായ ആവർത്തിച്ച് കുരയ്ക്കുന്നത് കാണാം.…
Read Moreഇൻഫ്ലുവൻസർ ചർമസംരക്ഷണത്തിനായി മുഖത്ത് പുരട്ടിയിരിക്കുന്നത് ഇതോ? വെറുപ്പുളവാക്കി സോഷ്യൽ മീഡിയ
ചർമ്മസംരക്ഷണവുമായി ബന്ധപ്പെട്ട വീഡിയോകൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്. ഇൻഫ്ലുവൻസേഴ്സ് ഇത്തരത്തിലുള്ള വീഡിയോകൾ തങ്ങളുടെ ഫോളോവേഴ്സിനെ കൂട്ടാനായി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. എന്നാൽ ഈ പ്രവണതകൾ ശരിക്കും ശ്രദ്ധ അർഹിക്കുന്നുണ്ടോ? അടുത്തിടെ വൈറലായ ഒരു വീഡിയോയിൽ വളരെ വെറുപ്പ് ഉളവാക്കുന്ന രീതിയിൽ ഒരു സ്ത്രീ തന്റെ വിസർജ്യം മുഖത്ത് ചർമസംരക്ഷണത്തിന്റെ പേരിൽ പുരട്ടുന്നത് കാണാം. ബ്രസീലിയൻ മോഡൽ ഡെബോറ പെക്സോട്ടോ ആണ് ഇത്തരമൊരു വീഡിയോയുമായി എത്തിയത്. ചർമ്മസംരക്ഷണ വീഡിയോകളിലൂടെ ഇവർ നെറ്റിസൺമാരെ പ്രകോപിപ്പിക്കുന്നത് ഇതാദ്യമല്ല. മുമ്പ് ആർത്തവ രക്തം പുരട്ടുന്ന വീഡിയോയും ഇവർ സോഷ്യൽ മീഡിയയിൽ പങ്കിട്ടിരുന്നു. ‘ഞാൻ എൻ്റെ ജീവിതത്തിൽ ചെയ്തിട്ടുള്ളതിൽ വച്ച് ഏറ്റവും ഭ്രാന്തമായ കാര്യം, ഞാൻ എൻ്റെ മലം എൻ്റെ മുഖത്ത് തേച്ചു. അതിനെക്കുറിച്ചുള്ള ഒരു പഠനം ഞാൻ കണ്ടു, അത് പരീക്ഷിക്കാൻ തീരുമാനിച്ചു! ഇത് എനിക്ക് പ്രവർത്തിച്ചു, എൻ്റെ ചർമ്മം നിലച്ചു.…
Read More