ലക്നൗ: കോൽക്കത്തയിൽ മെഡിക്കൽ കോളജിലെ പിജി ഡോക്ടറെ ബലാൽസംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടൽ മാറും മുൻപേ ഉത്തരാഖണ്ഡിൽ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന നഴ്സ് പീഡനത്തിനിരയായി കൊല്ലപ്പെട്ടു. ഉത്തരാഖണ്ഡിലെ രുദ്രാപുരിലുള്ള സ്വകാര്യ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുന്ന യുവതിയാണു കൊലചെയ്യപ്പെട്ടത്. സംഭവത്തിൽ ഉത്തർപ്രദേശിലെ ബറേലി സ്വദേശിയായ ദിവസവേതന തൊഴിലാളി ധർമേന്ദ്രയെ രാജസ്ഥാനിൽനിന്നു പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞമാസം 30നു കാണാതായ യുവതിയുടെ മൃതദേഹം താമസസ്ഥലത്തുനിന്ന് ഒന്നര കിലോമീറ്റർ അകലെ ഉത്തർപ്രദേശിലെ ദിബ്ദിബ ഗ്രാമത്തിൽ ആളൊഴിഞ്ഞ പറന്പിൽനിന്ന് ഈ മാസം എട്ടിന് കണ്ടെടുക്കുകയായിരുന്നു. സംഭവദിവസം വൈകിട്ട് ജോലി കഴിഞ്ഞ് യുവതി ഇ-റിക്ഷയിൽ കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. ഇതിനുശേഷം യുവതിയെ കാണാതാവുകയായിരുന്നു. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്. യുവതി ജോലി സ്ഥലത്തുനിന്നു വീട്ടിലേക്ക് പുറപ്പെട്ടതു മുതൽ ധർമേന്ദ്ര പിന്തുടർന്നിരുന്നെന്നും ആളൊഴിഞ്ഞ സ്ഥലത്തുവച്ച് കുറ്റിക്കാട്ടിലേക്ക്…
Read MoreDay: August 16, 2024
ദേശീയ ചലച്ചിത്ര പുരസ്കാരം: നടൻ ഋഷഭ് ഷെട്ടി, നടി നിത്യ മേനോൻ; മികച്ച ചിത്രം ആട്ടം
ന്യൂഡൽഹി: എഴുപതാം ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ തിളങ്ങി മലയാളം. മികച്ച ചിത്രമായ ആട്ടം മൂന്ന് അവാർഡുകൾ നേടി. ആട്ടത്തിന്റെ തിരക്കഥ രചിച്ച ആനന്ദ് ഏകര്‍ഷിയാണ് മികച്ച തിരക്കഥാകൃത്ത്. ചിത്രസംയോജനത്തിനുള്ള പുരസ്കാരവും ആട്ടത്തിനാണ്. കന്നഡ നടൻ റിഷഭ് ഷെട്ടി മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ നിത്യ മേനോനും മാനസി പരേഖും മികച്ച നടിക്കുള്ള അവാർഡ് പങ്കിട്ടു. സൂരജ് ആർ. ബർജാത്യയാണ് മികച്ച സംവിധായകൻ. കന്നഡ ചിത്രം കാന്താരയാണ് മികച്ച ജനപ്രിയ ചിത്രം. നോൺ ഫീച്ചർ ഫിലിം വിഭാഗത്തിൽ മികച്ച സംവിധായികയായി മറിയം ചാണ്ടി മേനാച്ചേരിയെ തെരഞ്ഞെടുത്തു. സൗദി വെള്ളക്കയാണ് മികച്ച മലയാള ചിത്രം. സലില്‍ ചൗധരിയുടെ മകന് സഞ്ജയ് സലീല്‍ ചൗധരിക്കു മലയാള ചിത്രമായ കാഥികനിലെ സംഗീത സംവിധാനത്തിന് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചു. 2022ലെ ചിത്രങ്ങൾക്കുള്ള പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്. 2022 ജനുവരി ഒന്നുമുതൽ ഡിസംബർ 31 വരെ സെൻസർ…
Read Moreപീഡനക്കേസിൽ യുവാവിന് 35 വർഷം കഠിന തടവ്
പറവൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ കയറി ലൈംഗീകമായി പീഡിപ്പിച്ച കേസിൽ ആലങ്ങാട് കൊടുവഴങ്ങ കൊട്ടുപുരയ്ക്കൽ ശ്രീജിത്തിന് (ബേബി-29) യെ 35 വർഷം കഠിനതടവിനും 25000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. പറവൂർ അതിവേഗ സ്പഷൽ കോടതി ജഡ്ജി ടി.കെ. സുരേഷ്കുമാറാണ് ശിക്ഷ വിധിച്ചത്. 2021 നവംബർ മുതൽ 2022 ജനുവരി വരെയുള്ള കാലയളവിലാണ് സംഭവം. പെൺകുട്ടിയുമായി പരിചയത്തിലായ ഇയാൾ പെൺകുട്ടിയുടെ വീട്ടിൽ മറ്റാരും ഇല്ലാത്ത സമയങ്ങളിൽ പലതവണ എത്തി പീഡിപ്പിച്ചെന്നുമാണ് കേസ്. ബിനാനിപുരം പോലീസ് ഇൻസ്പെക്ടറായിരുന്ന വി. ആർ. സുനിലാണ് കേസന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പിഴത്തുക അതിജീവിതക്ക് നൽകണമെന്നും അല്ലാത്തപക്ഷം ഒരു വർഷവും മൂന്നു മാസവും അധിക തടവ് അനുഭവിക്കണമെന്നും കോടതി പറഞ്ഞു. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രവിത ഗിരീഷ് കുമാർ ഹാജരായി.
Read Moreമഴക്കാലത്തെ ചർമസംരക്ഷണം; മഴക്കാലത്തെ ചർമരോഗങ്ങൾ
മഴക്കാലം പകർച്ച വ്യാധികളുടെയും കാലമാണ്.അന്തരീക്ഷത്തിലെ തണുപ്പും ഈർപ്പവും ചർമത്തെയും ബാധിക്കുന്നുണ്ട്. ചില ത്വക് രോഗങ്ങൾ മഴ മാസങ്ങളിൽ കൂടുതലായി കാണപ്പെടുന്നു. അത് ഏതൊക്കെയാണെന്ന് നോക്കാം. 1. പൂപ്പൽ രോഗങ്ങൾ (Fungal Infections)കാൻഡിഡ എന്ന ഫംഗസ് നമ്മുടെ ശരീരത്തിൽ കാണുന്ന ഒരു ജീവിയാണ്. പക്ഷ,േ കൂടുതലായി ഈർപ്പം ഉള്ള കാലാവസ്ഥയിൽ ഇവ നഖങ്ങളിലും വായിലും രോഗം ഉണ്ടാക്കുന്നു. 2. നഖച്ചുറ്റ് എപ്പോഴും നനയുന്ന കാൽപാദങ്ങളിൽ നഖത്തിനുചുറ്റും നീർക്കെട്ടും വേദനയും കാൻഡിഡാ ഫംഗസ് ബാധ മൂലമുണ്ടാകുന്നു. ചിലപ്പോൾ നഖത്തിനു നിറ വ്യത്യാസവും കാണാം. കൈനഖങ്ങളിലും ഈ അണുബാധ കാണാറുണ്ട്. പ്രമേഹ രോഗികളിലാണ് ഇത് പെട്ടെന്ന് പിടിപെടാൻ സാധ്യതയുള്ളത്. 3. ഗുഹ്യഭാഗങ്ങളിലെ ഫംഗസ് ബാധ അണുബാധയ്ക്ക് അന്തരീക്ഷത്തിലെ നനവും പ്രമേഹവും കാരണമാണ്. ചൊറിച്ചിലും, നിറവ്യത്യാസവും ഉണ്ടാക്കാം. അസുഖബാധിതമായ നഖവും ചർമവും ചുരണ്ടിയെടുത്ത് പൊട്ടാസ്യം ഹൈഡ്രോക്ലോറൈഡ് ലായനിയിൽ ഇട്ട് മൈക്രോസ്കോപ്പിലൂടെ പരിശോധിച്ചാൽ ഫംഗസിന്റെ…
Read Moreതെരഞ്ഞെടുപ്പ് തിയതികൾ ഇന്ന്; ചേലക്കരയും പാലക്കാടും ആകാംക്ഷയില്‍ വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പ് വൈകിയേക്കും
കോഴിക്കോട്: വയനാട് പാര്‍ലമെന്റ് സീറ്റിലേക്കും സംസ്ഥാനത്തെ രണ്ടു നിയമസഭാ സീറ്റുകളിലേക്കും ഉപതെരഞ്ഞെടുപ്പ് ഉടനെ ഉണ്ടാകുമോ എന്ന ആകാഷയിൽ കേരളം. തെരഞ്ഞെടുപ്പ് കമ്മീഷന് ഇന്ന് വൈകിട്ട് മൂന്നിന് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാന്‍ വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. വിഷയമെന്താണെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും ഹരിയാന, ജാര്‍ക്കണ്ഡ്, ജമ്മുകശ്മീര്‍, മഹാരാഷ്ട്ര എന്നിവിടങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പാണ് മുഖ്യ അജന്‍ഡയെന്നാണ് നിഗമനം. അതോടൊപ്പം േകരളത്തില് ഉപതെരഞ്ഞെടുപ്പ് തീയതിയും പ്രഖ്യാപിക്കുമെന്ന് സൂചനയുണ്ട്. പാലക്കാട്ടും ചേലക്കരയിലുമാണ് നിയമസഭയിലേക്ക് ഉപതെരഞ്ഞെടുപ്പ് വരുന്നത്. വയനാട് ഉരുള്‍പൊട്ടലിന്റെ സാഹചര്യത്തില്‍ വയനാട് പാര്‍ലമെന്റ് സീറ്റില്‍ ഉപതെരഞ്ഞെടുപ്പ് ഇന്ന് പ്രഖ്യാപിക്കാന്‍ സാധ്യതയില്ലെന്നാണ് വിവരം. ഇവിടെ നിന്ന് ജയിച്ച പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വയനാട്ടിലെ അംഗത്വം രാജിവച്ച പശ്ചാത്തലത്തിലാണ് ഉപതെരഞ്ഞെടുപ്പു വേണ്ടിവന്നത്. വയനാട്ടില്‍ നിന്നും യുപിയിലെ റായ്ബറേലിയില്‍ നിന്നും ജയിച്ച രാഹുല്‍ റായ്ബറേലി നിലനിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു. മേയ്മാസം പതിനെട്ടിനാണ് അദ്ദേഹം വയനാട്ടിലെ അംഗത്വം രാജിവച്ചത്. സ്ഥാനമൊഴിഞ്ഞ് ആറുമാസത്തിനകം ഉപതെരഞ്ഞെടുപ്പ്…
Read Moreപൃഥ്വിരാജ് മികച്ച നടൻ, ഉർവശിയും ബീന ആർ. ചന്ദ്രനും മികച്ച നടിമാർ; പുരസ്കാരങ്ങൾ വാരിക്കൂട്ടി ആടുജീവിതം
തിരുവനന്തപുരം: 54-ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ബ്ലസ്സിയുടെ ആടുജീവിതമാണ് അവാര്‍ഡുകള്‍ വാരിക്കൂട്ടിയിരിക്കുന്നത്. മികച്ച നടനായത് പൃഥ്വിരാജാണ്. ബീന ആര്. ചന്ദ്രനും ഉര്‍വശിയും സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടിമാരായി. മികച്ച സംവിധായകൻ ബ്ലസ്സിയാണ്. കാതല്‍ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. ജനപ്രിയ ചിത്രത്തിനുളള പുരസ്കാരം ആടുജീവിതത്തിന് ലഭിച്ചു. ഇതേ ചിത്രത്തിലെ പ്രകടനത്തിന് കെ.ആർ. ഗോകുലിന് പ്രത്യേക ജൂറി പരാമർശവും ലഭിച്ചു. കാതലിലെ അഭിനയത്തിന് സുധി കോഴിക്കോടിനും ഗഗനചാരി സിനിമയ്ക്കും പ്രത്യേക ജൂറി പരാമർശം. ‘തടവ്’ സിനിമയിലൂടെ ഫാസില്‍ റസാഖ് മികച്ച നവാഗത സംവിധായകനായി തിരഞ്ഞെടുത്തു. മാത്യൂസ് പുളിക്കൽ ആണ് പശ്ചാത്തല സംഗീതത്തിനുള്ള പുരസ്കാരം (കാതൽ), ജസ്റ്റിൻ വർഗീസ് മികച്ച സംഗീത സംവിധായകൻ (ചിത്രം: ചാവേർ). ചലച്ചിത്രപുരസ്കാരം ഇവർക്ക് മികച്ച ചിത്രം: കാതൽ മികച്ച രണ്ടാമത്തെ ചിത്രം: ഇരട്ട മികച്ച സംവിധായകൻ: ബ്ലെസി. ചിത്രം: ആടുജീവിതം മികച്ച നടൻ:…
Read Moreദേശീയപതാക താഴ്ത്തുന്നതിനിടെ തലശേരി അതിരൂപതയിലെ യുവവൈദികൻ ഷോക്കേറ്റു മരിച്ചു ; 4ബ്രദറിന് പരിക്ക്
മുള്ളേരിയ: സ്വാതന്ത്ര്യദിനത്തിൽ പള്ളിക്കു മുന്നിൽ ഉയർത്തിയ ദേശീയപതാക വൈകുന്നേരം താഴ്ത്തുന്നതിനിടെ ഇരുമ്പു പൈപ്പുകൊണ്ടുണ്ടാക്കിയ കൊടിമരം വൈദ്യുതകമ്പിയിൽ തട്ടി യുവവൈദികൻ ഷോക്കേറ്റു മരിച്ചു. തലശേരി അതിരൂപതയിലെ വൈദികനും മുള്ളേരിയ ഇൻഫന്റ് ജീസസ് പള്ളി വികാരിയുമായ ഫാ. മാത്യു (ഷിൻസ്) കുടിലിൽ (29) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ബ്രദർ സെബിൻ ജോസഫിനെ (28) പരിക്കുകളോടെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം ആറോടെയായിരുന്നു സംഭവം. ദേശീയപതാക താഴ്ത്തുമ്പോൾ കയറിൽ കുരുങ്ങിയതിനെ തുടർന്ന് കൊടിമരം എടുത്തുപൊക്കി അത് വിടർത്താൻ ശ്രമിക്കുന്പോഴായിരുന്നു അപകടം. ഭാരവും കാറ്റും മൂലം കൊടിമരം മറിഞ്ഞ് തൊട്ടടുത്ത ഹൈടെൻഷൻ വൈദ്യുതലൈനിൽ തട്ടി. കൊടിമരത്തെ മുറുകെ പിടിച്ച നിലയിലാണ് ഫാ. മാത്യു മറിഞ്ഞുവീണത്. ബ്രദർ സെബിൻ ഷോക്കേറ്റ് തെറിച്ചുവീഴുകയായിരുന്നു. ഇരുവരെയും ഉടൻതന്നെ മുള്ളേരിയ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഫാ. മാത്യുവിന്റെ ജീവൻ രക്ഷിക്കാനായില്ല. ആദൂർ പോലീസ് ഇൻക്വസ്റ്റ് നടത്തി.…
Read Moreസ്വാതന്ത്ര്യദിന പരേഡ് കണ്ടുമടങ്ങവേ കടയുടെ ചില്ലുപാളി വീണ് മധ്യവയസ്കന് പരിക്ക്; കെട്ടിടങ്ങളിലെ ചില്ല് ഗ്ലാസ് അഴിച്ചുമാറ്റാൻ നിർദേശം നൽകി പോലീസ്
തൃശൂർ: തേക്കിൻകാട് മൈതാനിയിൽ നടന്ന സ്വാതന്ത്ര്യദിന പരേഡ് കാണാനെത്തിയ കാൽനട യാത്രക്കാരന്റെ തലയിൽ ചില്ലുപാളി വീണ് പരിക്ക്. തൃശൂർ കുറുപ്പം റോഡിൽ മനോരമ കെട്ടിടത്തിലെ കെ.ആർ. ബിസ്കറ്റ് സ്റ്റോഴ്സിന്റെ മുകൾ നിലയിലെ ചില്ലാണു തകർന്നുവീണത്. പരിക്കേറ്റ ഇരിങ്ങാലക്കുട സ്വദേശി ഗോപാലകൃഷ്ണനെ (54) ജില്ല ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ പത്തരയ്ക്കാണു സംഭവം. പരേഡ് കണ്ടു തിരികെ ഫുട്പാത്തിലൂടെ കെ എസ്ആർടിസി സ്റ്റാൻഡിലേക്കു നടക്കുന്പോഴാണു മുകളിൽനിന്ന് ജനൽചില്ല് വീണത്. ഓടിക്കൂടിയവരാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. സ്ഥലത്തെത്തിയ അഗ്നിരക്ഷാ വിഭാഗവരും കോർപറേഷൻ അധികൃതരും ചേർന്നു സമീപ കെട്ടിടങ്ങളുടെ പ്രവർത്തനം നിർത്തിച്ചു. ഈ ഭാഗത്തുള്ള കെട്ടിടങ്ങളിൽ സ്ഥാപിച്ച വലിയ ഗ്ലാസ് ഫ്രെയിമുകൾ അഴിച്ചുമാറ്റാനും നിർദേശം നൽകി.
Read Moreപെണ്‍കുട്ടികള്‍ക്കു മുമ്പില്‍ നഗ്നതാ പ്രദര്‍ശനം: പ്രതി പിടിയില്‍
പാമ്പാടി: ബൈക്കിലെത്തി പെണ്‍കുട്ടികള്‍ക്കു മുമ്പില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയിരുന്നയാളെ പാമ്പാടി പോലീസ് പിടികൂടി. പത്തനംതിട്ട ആനിക്കാട് മാവുങ്കല്‍ റോണി (26)യെയാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞ കുറെ മാസങ്ങളായി ബൈക്കില്‍ എത്തി സൗത്ത് പാമ്പാടി, മുളേക്കുന്ന്, കുറ്റിക്കല്‍ തുടങ്ങി നിരവധി സ്ഥലങ്ങളില്‍ ഒറ്റയ്ക്ക് നടന്നു വരുന്ന പെണ്‍കുട്ടികള്‍ക്കു മുമ്പില്‍ ബൈക്ക് നിര്‍ത്തി വഴി ചോദിക്കും. തുടര്‍ന്ന് നഗ്നതാ പ്രദര്‍ശനം നടത്തിയശേഷം വേഗത്തില്‍ ബൈക്ക് ഓടിച്ച് പോവുകയാണ് ചെയ്തിരുന്നതാണ് ഇയാളുടെ രീതി. നിരവധി പേര് ഇയാള്‍ക്കെതിരേ പോലീസില്‍ പരാതിപ്പെട്ടിരുന്നെങ്കിലും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. അവസാനമായി കഴിഞ്ഞ ജൂലൈ 22നു ഹീറോ എക്സ് പ്ലസ് ബൈക്കില്‍ എത്തി ഇയാള്‍ നഗ്നതാപ്രദര്‍ശനം നടത്തിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പാമ്പാടി പോലീസ് കറുകച്ചാല്‍, പാമ്പാടി പ്രദേശത്തുള്ള ഈ മോഡല്‍ ബൈക്കുകളുടെ വിവരം ശേഖരിച്ചു. ഏതാണ്ട് 400ല്‍പ്പരം ബൈക്കുകള്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് 400 ബൈക്കുകളുടെയും ഉടമസ്ഥരുടെ ഫോണ്‍ നമ്പരുകളും…
Read Moreതിരുനക്കരയിൽ താത്കാലിക വെയിറ്റിംഗ് ഷെഡ് സ്ഥാപിക്കണമെന്ന ആവശ്യം ശക്തം
കോട്ടയം: ജനങ്ങളുടെ ദുരിതം കണ്ടിട്ടും കണ്ണുതുറക്കാതെ കോട്ടയം നഗരസഭ. കഴിഞ്ഞ രണ്ടു മാസമായി കോട്ടയം തിരുനക്കര ബസ് സ്റ്റാന്‍ഡില്‍ എത്തുന്ന യാത്രക്കാര്‍ വെയിലത്തും മഴത്തും നിന്നു കഷ്ടപ്പെടുകയാണ്. താത്കാലിക വെയിറ്റിംഗ് ഷെഡ് നിര്‍മിക്കുമെന്ന് നഗരസഭയുടെ വാക്ക് പാഴ്വാക്കായി. ബസ് സ്റ്റാന്‍ഡ് ഷോപ്പിംഗ് കോംപ്ല്കസ് പൊളിച്ചുമാറ്റിയശേഷം ജില്ലാ ലീഗല്‍ സര്‍വീസ് അഥോറിട്ടിയുടെ കര്‍ശന നിര്‍ദേശത്തെതുടര്‍ന്നാണ് കഴിഞ്ഞ ജൂണ്‍ 13 മുതല്‍ തിരുനക്കര ബസ് സ്റ്റാന്ഡിലുടെ സ്വകാര്യ ബസുകള്‍ കടത്തിവിടാന്‍ തുടങ്ങിയത്. അന്നു തന്നെ സ്റ്റാന്‍ഡിനുള്ളില്‍ താത്കാലിക വെയിറ്റിംഗ് ഷെഡ് വേണമെന്ന ആവശ്യമുയര്‍ന്നിരുന്നു. യാത്രക്കാര്‍ക്കുവേണ്ടി 15 അടി നീളത്തില്‍ രണ്ടു കാത്തിരിപ്പുകേന്ദ്രം സൗജന്യമായി നിര്‍മിച്ചു നല്കാന് കോട്ടയത്തെ ഒരു സ്വകാര്യ സ്ഥാപനം മുന്നോട്ട് വന്നെങ്കിലും നഗരസഭ ഇതുവരെ അനുമതി നല്‍കിയിട്ടില്ല. ഏതാണ്ട് ആറു ലക്ഷം രൂപ മുടക്കി നിര്‍മിക്കുന്ന ബസ് കാത്തിരിപ്പ് കേന്ദ്രവും ഇതോടനുബന്ധിച്ചുള്ള ഡിവൈഡറുകളില്‍ പരസ്യബോര്‍ഡുകളും സ്ഥാപിക്കുന്നതിനു പണവുമടച്ച്…
Read More