കൊച്ചി: കുട്ടികളുമായി സമരത്തിനെത്തുന്ന രക്ഷിതാക്കള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നു ഹൈക്കോടതി. തിരിച്ചറിവില്ലാത്ത പ്രായത്തിലുള്ള കുട്ടികളുമായി സമരമോ സത്യഗ്രഹമോ ധര്‍ണയോ ഒന്നും വേണ്ട. കുട്ടികളെ കൂട്ടുകാരോടൊപ്പം കളിക്കാനും പാട്ടുപാടാനും പഠിക്കാനും മറ്റും വിടുകയാണു വേണ്ടതെന്നും ജസ്റ്റീസ് പി.വി. കുഞ്ഞിക്കൃഷ്ണന് വ്യക്തമാക്കി. മൂന്നു വയസുള്ള കുട്ടിയുമായി സെക്രട്ടേറിയറ്റിനു മുമ്പില്‍ 59 ദിവസം പൊരിവെയിലത്തു സമരം നടത്തിയ തിരുവനന്തപുരം സ്വദേശികളായ ദമ്പതികള്‍ക്കെതിരായ കേസ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ നിര്‍ദേശം. തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ ചികിത്സാപ്പിഴവു മൂലം തങ്ങളുടെ മറ്റൊരു കുട്ടി മരിച്ചതില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണു ഹര്‍ജിക്കാര്‍ മൂന്നു വയസുള്ള കുട്ടിയുമായി സെക്രട്ടേറിയറ്റിനു മുമ്പില്‍ 59 ദിവസം സമരം നടത്തിയത്. കീഴ്വഴക്കമാകരുതെന്ന മുന്നറിയിപ്പോടെയാണ് ഹര്ജിക്കാര്ക്കെതിരേയെടുത്ത കേസ് കോടതി റദ്ദാക്കിയത്. സമരം ശ്രദ്ധിക്കപ്പെടാനായാണു രക്ഷിതാക്കള്‍ സമരത്തിന് കുട്ടികളെ കൊണ്ടുവരുന്നതെന്ന് കോടതി പറഞ്ഞു. കുട്ടികള്‍ സമൂഹത്തിന്റെ സ്വത്താണെന്ന ബോധം രക്ഷിതാക്കള്ക്കുണ്ടാകണമെന്നും കോടതി ചൂണ്ടിക്കാട്ടി.
Read MoreDay: September 28, 2024
മറക്കില്ലൊരു നാളും അർജുനാ… അമരാവതി വീട്ടിലേക്ക് ചേതനയറ്റ് അർജുൻ എത്തി; അതിവൈകാരികമായി നിമിഷങ്ങൾ; നോവുന്ന ഹൃദയവുമായി കണ്ണാടിക്കല്‍ ഗ്രാമം
കോഴിക്കോട്: ജനസാഗരങ്ങളുടെ കണ്ണീർപുഴയിലൂടെ ചേതനയറ്റ് തങ്ങളുടെ പ്രിയപ്പെട്ട അർജുൻ കണ്ണാടിക്കലിലെ വീടായ അമരവതിയിലെത്തി. രാവിലെ 9.10ടെയാണ് അർജുന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള ആംബുലൻ വീട്ടിലെത്തിച്ചത്. അർജുനെ അവസാനമായി ഒന്നുകാണാൻ റോഡിന് ഇരുവശവും ജനസാഗരമായിരുന്നു. മന്ത്രിമാരും എംഎല്‍എമാരും പൗരപ്രമുഖരും മൃതദേഹത്തെ അനുഗമിച്ചിരുന്നു. വീട്ടില്‍ അല്പസമയം മാത്രം പൊതുദര്‍ശനം ഉണ്ടാകുമെന്നാണ് വിവരം. തുടര്‍ന്ന് പകല്‍ 11ന് വീട്ടുവളപ്പില്‍ മൃതദേഹം സംസ്കരിക്കും. പുലർച്ചെ അഞ്ചരയോടെയാണ് മൃതദേഹം വഹിച്ചുള്ള വാഹനവ്യൂഹം കണ്ണൂര്‍ നഗരം പിന്നിട്ടത്. ആറോടെ അഴിയൂര്‍ പിന്നിട്ട് കോഴിക്കോട് ജില്ലയില്‍ പ്രവേശിച്ചു. ഇവിടെ വച്ച് മന്ത്രി എ.കെ. ശശീന്ദ്രനും കോഴിക്കോട് ജില്ലാ കളക്ടറും അടക്കമുള്ളവര്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി മൃതദേഹം ഏറ്റുവാങ്ങി. ഇവിടെ നിന്നാണ് വാഹനങ്ങളുടെ അകമ്പടിയോടെ വിലാപയാത്ര തുടങ്ങുന്നത്. ലോറി ഓണേര്‍സ് അസോസിയേഷന്റെയും ആക്ഷന്‍ കമ്മിറ്റിയുടെയും നേതൃത്വത്തിലായിരുന്നു വിലാപയാത്ര. കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയ്ലും മഞ്ചേശ്വരം എംഎല്‍എ എ.കെ.എം അഷ്റഫും…
Read More