അജു വർഗീസ്, ജോണി ആന്റണി, അനന്യ, മഞ്ജു പിള്ള എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റെജിസ് ആന്റണി സംവിധാനം ചെയ്യുന്ന സ്വർഗം എട്ടിനു പ്രദർശനത്തിനെത്തുന്നു. സിജോയ് വർഗീസ്, വിനീത് തട്ടിൽ, സജിൻ ചെറുകയിൽ, അഭിറാം രാധാകൃഷ്ണൻ, രഞ്ജി കങ്കോൽ, ഉണ്ണി രാജ, പുത്തില്ലം ഭാസി, മനോഹരി ജോയ് തുടങ്ങിയവർ പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്യുന്നു. സിഎൻ ഗ്ലോബൽ മൂവീസിന്റെ ബാനറിൽ ലിസി കെ. ഫെർണാണ്ടസ് ആൻഡ് ടീം നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം എസ്. ശരവണൻ നിർവഹിക്കുന്നു. ചിത്രസംയോജനം ഡോൺമാക്സ്, കൊറിയോഗ്രാഫി കല, കലാസംവിധാനം അപ്പുണ്ണി സാജൻ, മേക്കപ്പ്-പാണ്ഡ്യൻ, വസ്ത്രാലങ്കാരം-റോസ് റെജിസ്, പ്രൊഡക്ഷൻ കൺട്രോളർ- തോബിയാസ്. പിആർഒ- എ.എസ്. ദിനേശ്
Read MoreDay: November 1, 2024
ജീത്തു സാറിന്റെ ഫാമിലിയുമായി അടുത്ത ബന്ധം, ഏത് സമയത്തും അദ്ദേഹത്തിന്റെ സിനിമാ ഷൂട്ടിംഗ് പോയി കാണാനുള്ള ഫ്രീഡമുണ്ടെന്ന് അതിഥി രവി
തനിക്ക് പറ്റുന്ന വേഷമാണെങ്കില്‍ ഞാന്‍ തരും എന്നാണ് ജീത്തു ജോസഫ് സാര്‍ എപ്പോഴും എന്നോടു പറയാറുള്ളതെന്ന് അതിഥി രവി. അദ്ദേഹം അങ്ങനെ പറയുന്നതില്‍ എനിക്കു സന്തോഷമേയുള്ളൂ. സാറിന്റെ ഫാമിലിയുമായിട്ടും വളരെ ക്ലോസാണ്. സാറിനോടും സാറിന്റെ ഭാര്യയോടും എനിക്ക് അടുത്ത ബന്ധമാണുള്ളത്. സാറിന്റെ സിനിമയുടെ ഷൂട്ടിംഗ് നടക്കുകയാണെങ്കില്‍ അതു പോയി കാണാനുള്ള ഫ്രീഡം എനിക്കുണ്ട്. അവിടെ പോയിട്ട് ചെറിയ പാസിംഗ് ഷോട്ട് ചെയ്യാന്‍ പറഞ്ഞാല്‍ പോലും ഞാന്‍ ചെയ്യും. എനിക്ക് അങ്ങനെയൊരു ബന്ധമാണുള്ളത്. ഒരു ഫാമിലി ഫീലാണ് അവിടെ പോയാല്‍ എനിക്കുള്ളത്. അതുകൊണ്ടു തന്നെയാണ് നേര് എന്ന സിനിമയിലും അങ്ങനെ ഒരു കഥാപാത്രത്തെ ചെയ്തത് എന്ന് അതിഥി രവി പറഞ്ഞു.
Read Moreഉപാധികളോടെ വെടി നിർത്താൻ തയാറെന്ന് ഹിസ്ബുള്ള മേധാവി
ടെഹ്റാൻ: ഉപാധികൾ അംഗീകരിച്ചാൽ ഇസ്രയേലുമായി വെടിനിർത്തലിനു തയാറെന്ന് ഹിസ്ബുള്ള തലവൻ നയീം ഖാസെം. സംഘടനയുടെ നേതൃപദവി ഏറ്റെടുത്തശേഷമുള്ള ആദ്യസന്ദേശത്തിലാണ് ഖാസെം ഇക്കാര്യം പറഞ്ഞത്. ഇസ്രയേലിന്റെ വ്യോമ, കര ആക്രമണങ്ങളെ മാസങ്ങളോളം പ്രതിരോധിക്കാൻ ഹിസ്ബുള്ളയ്ക്കു കഴിയും. എന്നാൽ, ആക്രമണം അവസാനിപ്പിക്കാൻ ഇസ്രയേൽ തയാറായാൽ അത് അംഗീകരിക്കാൻ ഹിസ്ബുള്ള തയാറാണ്. പക്ഷേ, വെടിനിർത്തലിനുള്ള ഉപാധികൾ ഹിസ്ബുള്ളയ്ക്കു ബോധ്യപ്പെടണമെന്നു ഖാസെം കൂട്ടിച്ചേർത്തു. ഹിസ്ബുള്ളയുമായി വെടിനിർത്തൽ സാധ്യത ഇസ്രേലി മന്ത്രിസഭ ചർച്ചചെയ്തുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഖാസെമിന്റെ സന്ദേശം. ചൊവ്വാഴ്ച പ്രധാനമന്ത്രി നെതന്യാഹുവിന്റെ അധ്യക്ഷതയിൽ ചേർന്ന സുരക്ഷാകാര്യ മന്ത്രിസഭ 60 ദിവസത്തെ വെടിർത്തൽ നിർദേശം പരിഗണിച്ചതായി ഇസ്രേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹിസ്ബുള്ള ഇസ്രേലി അതിർത്തിയിൽനിന്ന് 30 കിലോമീറ്റർ പിന്മാറണമെന്നതാണ് ഇസ്രയേലിന്റെ പ്രധാന ആവശ്യം. തുടർന്ന് അതിർത്തിയിൽ ലബനീസ് സേനയെ വിന്യസിക്കണം. ലബനീസ് പ്രധാനമന്ത്രി നജീബ് മിക്കാത്തിയും വെടിനിർത്തൽ ശ്രമങ്ങളെക്കുറിച്ച് വ്യക്തമാക്കി. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്…
Read Moreവീണ്ടും ജയിച്ചാൽ മോദിയുമായുള്ള ബന്ധം ശക്തിപ്പെടുത്തും: ട്രംപ്
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാൽ ഇന്ത്യയുമായും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ബന്ധം ശക്തിപ്പെടുത്തുമെന്നു ഡൊണാൾഡ് ട്രംപ്. തന്റെ എതിരാളിയും യുഎസ് വൈസ് പ്രസിഡന്റുമായ കമലാ ഹാരിസും പ്രസിഡന്റ് ജോ ബൈഡനും യുഎസിലും ലോകമെമ്പാടുമുള്ള ഹിന്ദുക്കളെ അവഗണിക്കുകയാണെന്നും ട്രംപ് ആരോപിച്ചു. ബംഗ്ലാദേശിൽ ഹിന്ദുക്കളടക്കമുള്ള ന്യൂനപക്ഷ വിഭാഗങ്ങൾക്കുനേരേ നടന്ന ആക്രമണത്തെ അപലപിച്ച ട്രംപ് താനാണു യുഎസിൽ അധികാരത്തിൽ ഉണ്ടായിരുന്നതെങ്കിൽ ഇത് സംഭവിക്കാൻ അനുവദിക്കുകയില്ലായിരുന്നുവെന്നു പറഞ്ഞു. ഇടതുപക്ഷത്തിന്റെ മതവിരുദ്ധ നിലപാടുകളിൽനിന്ന് അമേരിക്കൻ ഹിന്ദു വിഭാഗത്തെ സംരക്ഷിക്കുമെന്നും ട്രംപ് എക്സിലൂടെ വ്യക്തമാക്കി. റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥിയായ ട്രംപ് നേരത്തെ ഇന്ത്യയ്ക്ക് ദീപാവലി ആശംസകൾ നേർന്നിരുന്നു.
Read Moreനവംബർ അഞ്ചിന് മുൻപ് ഇസ്രയേൽ നഗരങ്ങൾ ഇറാൻ ആക്രമിക്കും
ടെഹ്റാൻ: പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തി ഇസ്രയേലിനുനേരേ ആക്രമണം നടത്താൻ ഇറാൻ തയാറെടുക്കുന്നതായി റിപ്പോർട്ട്. ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഇറാഖിൽനിന്ന് ആക്രമണമുണ്ടാകുമെന്നാണ് വിവരം. ഇസ്രയേലിന്റെ പ്രധാന നഗരങ്ങളും തന്ത്രപ്രധാന കേന്ദ്രങ്ങളുമാണ് ഇറാൻ ഉന്നം വയ്ക്കുക. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്ന നവംബർ അഞ്ചിന് മുൻപ് ആക്രമണം നടത്താനാണ് ഇറാൻ ആലോചിക്കുന്നതെന്ന് ഇസ്രയേൽ ഇന്റലിജൻസിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാനിലെ തന്ത്രപ്രധാന ലക്ഷ്യങ്ങൾക്കെതിരേ ഇസ്രയേലിന്റെ ആക്രമണം ഒഴിവാക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് ഇറാഖിലെ ഇറാൻ അനുകൂല സായുധ സംഘടനകൾ വഴി ആക്രമണം നടത്തുന്നതെന്നു റിപ്പോർട്ടിൽ പറയുന്നു. ഇസ്രയേലിനെതിരേ 200 ലധികം മിസൈലുകൾ ഉപയോഗിച്ച് ഒക്ടോബർ ഒന്നിന് ഇറാൻ നടത്തിയ ആക്രമണത്തിന് മറുപടിയായി കഴിഞ്ഞ ശനിയാഴ്ച ഇസ്രയേൽ സൈനിക വിമാനങ്ങൾ ടെഹ്റാനു സമീപവും പടിഞ്ഞാറൻ ഇറാനിലുമുള്ള മിസൈൽ ഫാക്ടറികളും മറ്റും ആക്രമിച്ചിരുന്നു. അതിനിടെ ലെബനനിൽനിന്ന് ഇസ്രയേലിലേക്ക് നടത്തിയ റോക്കറ്റ്…
Read Moreജ്യോതിക സ്വീറ്റ് ലുക്കുള്ള നടി:എക്സ്പ്രഷന്സൊക്കെ അത്രയും ക്യൂട്ടാണ്; ഭൂമിക
ഖുശി എന്ന തമിഴ് സിനിമയില്‍ എല്ലാവരും വളരെ മികച്ച രീതിയിലാണ് വര്‍ക്ക് ചെയ്തിരിക്കുന്നത്. ജ്യോതികയെക്കുറിച്ച് ചോദിച്ചാല്‍ അവള് വളരെ ക്യൂട്ടായിട്ട് തനിക്കു തോന്നിയെന്ന് ഭൂമിക. ഞാന്‍ വേറെയും ഇന്റര്‍വ്യൂകളില്‍ ആ കാര്യം പറഞ്ഞിട്ടുണ്ട്. ജ്യോതികയുടെ എക്സ്പ്രഷന്സൊക്കെ അത്രയും ക്യൂട്ടായിരുന്നു. അതിനെ ഇന്നസെന്റലി ക്യൂട്ട് എന്നു വേണം പറയാന്‍. മുഖത്ത് വളരെ സ്വീറ്റ് ലുക്കുള്ള നടി കൂടിയാണ് ജ്യോതിക. ഞാന്‍ തെലുങ്ക് ഖുഷി സിനിമ ചെയ്യുന്നതിനു മുമ്പ് അതിന്റെ ഒറിജിനല്‍ കണ്ടിരുന്നു. അതോടെ എനിക്കു ജ്യോതികയെ അങ്ങേയറ്റം ഇഷ്ടമായി എന്ന് ഭൂമിക പറഞ്ഞു.
Read Moreമധ്യപ്രദേശിൽ 48 മണിക്കൂറിനിടെ എട്ട് കാട്ടാനകൾ ചത്തു
ഭോപ്പാൽ: മധ്യപ്രദേശിലെ ബാന്ധവ്ഗഡ് കടുവാ സങ്കേതത്തിൽ 48 മണിക്കൂറിനിടെ എട്ട് കാട്ടാനകൾ ചത്തു. ഏഴ് ആനകളുടെ ജഡം ചൊവ്വാഴ്ചയും എട്ടാമത്തേതിന്റെ ജഡം ബുധനാഴ്ചയും കണ്ടെത്തി. ചത്ത ആനകളിൽ ഏഴും മൂന്നുവയസോളം പ്രായമുള്ള പെൺ ആനകളാണ്. എട്ടാമത്തേത് അഞ്ച് വയസുള്ള ആൺ ആനയും. മറ്റൊരു ആനയുടെ ആരോഗ്യാവസ്ഥ ഗുരുതരമാണെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read Moreബോള്‍ഡ് ലുക്കില്‍ ശരണ്യ: വൈറലായി ചിത്രങ്ങൾ
മിനിസ്ക്രീൻ വില്ലത്തിമാരിൽ ഏറെ പ്രേക്ഷക പ്രീതിനേടി തിളങ്ങി നിന്നിരുന്ന നടിയാണ് ശരണ്യ ആനന്ദ്. പേര് പറഞ്ഞാൽ അറിയാത്തവര്‍ക്ക് പോലും കുടുംബവിളക്കിലെ വേദികയെ അത്രവേഗം മറക്കാൻ കഴിയില്ല. ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും മികച്ച വില്ലത്തി കഥാപാത്രമായി വേദിക മാറിയിരുന്നു. ബിഗ് സ്ക്രീനിലും നിരവധി വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള ശരണ്യ ഒരു മികച്ച നര്‍ത്തകിയും ബിഗ്ബോസ് സീസൺ ആറിലെ ശ്രദ്ധേയ മത്സരാര്‍ഥിയുമായിരുന്നു. ഇപ്പോഴിതാ, താരം പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധനേടുന്നത്. ബോൾഡ് ലുക്കിലുളള ചിത്രങ്ങളാണ് ഇൻസ്റ്റാഗ്രാമിൽ നടി പങ്കുവെച്ചത്. ഇതിനു പിന്നാലെ ചിത്രങ്ങൾ പകർത്തുന്നതിന്റെ വീഡിയോയും താരം ഷെയർ ചെയ്തിരുന്നു. സ്റ്റൈലൻ ലുക്ക് കൊടുക്കുന്നതും വിവിധ പോസുകളിലേക്ക് മാറുന്നതുമെല്ലാം വീഡിയോയിൽ പകർത്തിയിട്ടുണ്ട്. താരത്തിന്റെ ബോൾഡ് ലുക്കിനെയും കോൺഫിഡൻസിനെയും ചിലർ പ്രശംസിക്കുമ്പോൾ മറ്റ് ചിലർ നെഗറ്റീവ് കമന്റാണ് കുറിച്ചിരിക്കുന്നത്. ശരണ്യ പങ്കുവച്ച ഫോട്ടോഷൂട്ട് ചിത്രമാണിപ്പോൾ ആരാധകർക്കിടയിൽ തരംഗമായിരിക്കുന്നത്.
Read Moreഅയണ്മാന് 70.3 ചലഞ്ചില്‍ മെഡൽ നേടി മലയാളി
മൂവാറ്റുപുഴ: ഡൽഹി പോലീസ് ഉദ്യോഗസ്ഥനായ മലയാളിക്ക് ഗോവയിൽ നടന്ന അയണ്മാന് 70.3 ചലഞ്ചില്‍ മെഡൽ. പെരുന്പാവൂർ അശമന്നൂര്‍ പുന്നയം മാങ്കുഴ ജോയ് എം. റാഫേല്‍ (49) ആണു ശ്രദ്ധേയ നേട്ടം സ്വന്തമാക്കിയത്. ഡല്‍ഹി പോലീസ് അസി. സബ് ഇന്‍സ്പെക്ടറായ ജോയ്, 1.9 കിലോമീറ്റര്‍ നീന്തൽ, 90 കിലോമീറ്റര്‍ സൈക്ലിംഗ്, 21 കിലോമീറ്റര്‍ ഓട്ടം എന്നിവ 6:39:23 മണിക്കൂര്‍കൊണ്ടാണു പൂര്‍ത്തിയാക്കിയത്. സ്പെയിനില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാൻ യോഗ്യതയും ഇദ്ദേഹം നേടിയിട്ടുണ്ട്. ഡല്‍ഹി പോലീസിന്റെ 1994 ബാച്ചിലെ അംഗമായ ജോയ് മുമ്പ് വേദാന്ത ഡല്‍ഹി ഹാഫ് മാരത്തണ്‍ 2024 ഉള്‍പ്പെടെ വിവിധ ഹാഫ് മാരത്തണുകളില്‍ പങ്കെടുത്തിട്ടുണ്ട്. മൂവാറ്റുപുഴ രണ്ടാര്‍ വെള്ളാങ്കല്‍ ജിന്സിയാണു ഭാര്യ. മക്കൾ: ആഗ്ന, ആന്‍ മരിയ.
Read Moreഐപിഎൽ 2025: ഞെട്ടിക്കുന്ന ഒഴിവാക്കൽ
മുംബൈ: ഐപിഎൽ 2025 മെഗാ താര ലേലത്തിനു മുന്‍പ് ടീമുകൾ നിലനിർത്തുന്ന കളിക്കാരുടെ പട്ടിക പുറത്തുവന്നപ്പോൾ ചില ഞെട്ടിക്കുന്ന ഒഴിവാക്കലുകളും ശ്രദ്ധിക്കപ്പെട്ടു. അതിൽ ഏറ്റവും ശ്രദ്ധേയമായത് ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്കിനെ കോൽക്കത്ത നൈറ്റ് റൈഡേഴ്സ് ഒഴിവാക്കിയതാണ്. 2024 ലേലത്തിൽ 24.75 കോടി രൂപയ്ക്കായിരുന്നു സ്റ്റാർക്കിനെ കെകെആർ സ്വന്തമാക്കിയത്. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരവും സ്റ്റാർക്കുതന്നെ. എങ്കിലും 2025 ലേലത്തിനു മുന്‍പ് സ്റ്റാർക്കിനെ നിലനിർത്താൻ കോൽക്കത്ത നൈറ്റ് റൈഡേഴ്സ് തയാറായില്ല. ക്യാപ്റ്റൻ ഋഷഭ് പന്തിനെ നിലനിർത്താൻ ഡൽഹി ക്യാപിറ്റൽസ് തയാറായില്ല. പന്തിനെ ഒഴിവാക്കിയ ഡൽഹി അക്സർ പട്ടേലിനെയും കുൽദീപ് യാദവിനെയും നിലനിർത്തി. ഡേവിഡ് വാർണർ, ആൻറിച്ച് നോർക്കിയ എന്നിവരെയും ഡൽഹി കൈവിട്ടു. മുംബൈ ഇന്ത്യൻസ് വിക്കറ്റ് കീപ്പർ ബാറ്ററായ ഇഷാൻ കിഷനെ നിലനിർത്തിയില്ല. റോയൽ ചലഞ്ചേഴ്സ് നിലനിർത്താതിരുന്നതിൽ പ്രധാനികളാണ് ഗ്ലെൻ മാക്സ്വെൽ, ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസി,…
Read More