ചില രോഗികളില്‍ സ്ട്രോക്കിന്റെ ലക്ഷണങ്ങള്‍ വന്ന് ഒരു മണിക്കൂറിനുള്ളില്‍ തന്നെ അത് പൂര്‍ണമായി മാറുകയും ചെയ്യും. ഇതിനെ ടി ഐഎ (TIA) അഥവാ ട്രാന്‍സിയന്റ് ഇഷിമിക് അറ്റാക്ക് (Transient Ischemic Attack) എന്ന് പറയുന്നു. പൂര്‍ണമായി ഭേദമായതിനാല്‍ ചിലപ്പോള്‍ രോഗി ചികിസ തേടാറില്ല. എന്നാല്‍ ഇത്തരത്തില്‍ വരുന്ന ടി ഐഎ ഭാവിയില്‍ സ്ട്രോക്ക് വരുന്നതിനുള്ള ഒരു അപായ സൂചനയാണ്. അതിനാല്‍ ലക്ഷണങ്ങള്‍ ഭേദമായാലും ഉടനെ തന്നെ ഒരു ന്യൂറോളജിസ്റ്റിനെ കണ്ട് ആവശ്യമായ ചികിത്സ തേടേണ്ടതാണ്. ആഘാതത്തിൽ നിന്നു കരകയറാൻ ശാരീരിക വിഷമതകള്‍ക്കു പുറമെ സ്ട്രോക്ക് രോഗിയിൽ മാത്രമല്ല കുടുംബത്തിലും ഉണ്ടാക്കുന്ന മാനസികവും സാമ്പത്തികവുമായ ആഘാതം വളരെ വലുതാണ്. അതിനാല്‍ സ്ട്രോക്ക് ചികിത്സയില്‍ ഏറ്റവും പ്രധാനമാണ് അവരുടെ പുനരധിവാസം (rehabilitation). * ചലനശേഷി വീണ്ടെടുക്കാനായി മുടങ്ങാതെ ഫിസിയോതെറാപ്പി ചെയ്യണം. ഫിസിയോതെറാപ്പിയുടെ ആദ്യ ലക്ഷ്യം ദൈനംദിന കാര്യങ്ങള്‍ ചെയ്യാന്‍ രോഗിയെ…
Read MoreDay: November 1, 2024
വേദരത്ന പുരസ്കാരം ബ്ലെസിക്ക്: മാനുഷിക മൂല്യങ്ങള്‍ക്ക് വില കല്പിക്കുന്നതും സ്വഭാവ രൂപീകരണത്തിനുതകുന്നതുമായ ചലച്ചിത്രങ്ങള്‍ നിര്‍മിക്കുന്നതു പരിഗണിച്ചാണ് പുരസ്കാരം
അടൂര്‍: വേദരത്നം കായംകുളം ഫിലിപ്പോസ് റമ്പാന്റെ സ്മരണയ്ക്കായി അദ്ദേഹം കബറടങ്ങിയിരിക്കുന്ന കണ്ണങ്കോട് സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ നല്‍കിവരുന്ന വേദരത്ന പുരസ്കാരം സംവിധായകന് ബ്ലെസിക്ക്. 20,001 രൂപയും ഫലകവും അടങ്ങുന്ന പുരസ്കാരം ഫിലിപ്പോസ് റമ്പാന്റെ ഓര്‍മപ്പെരുന്നാളിനോടനുബന്ധിച്ച് പത്തിനു ഡോ.സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്ത സമ്മാനിക്കുമെന്ന് പുരസ്കാരം കമ്മിറ്റി കണ്‍വീനര്‍ പ്രഫ.ഡി.കെ. ജോണ്‍ അറിയിച്ചു. മാനുഷിക മൂല്യങ്ങള്‍ക്ക് വില കല്പിക്കുന്നതും സ്വഭാവ രൂപീകരണത്തിനുതകുന്നതുമായ ചലച്ചിത്രങ്ങള്‍ നിര്‍മിക്കുന്നതു പരിഗണിച്ചാണ് 2024ലെ പുരസ്കാരത്തിന് ബ്ലെസിയെ തെരഞ്ഞെടുത്തത്. വിശുദ്ധ വേദപുസ്തകം മലയാളത്തിലേക്ക് ആദ്യമായി വിവര്‍ത്തനം ചെയ്ത കായംകുളം ഫിലിപ്പോസ് റമ്പാനെ സഭ വേദരത്നമായി പ്രഖ്യാപിച്ചിട്ടുണ്ട്.
Read Moreസിഎച്ച്ആർ: സംസ്ഥാനം നിസംഗത തുടർന്നാൽ കേന്ദ്ര ഭേദഗതി നിയമത്തിന്റെ പരിരക്ഷയും നഷ്ടമാകും
കട്ടപ്പന: ഇടുക്കിയിലെ ഭൂമി, സിഎച്ച്ആർ കേസുകളിൽ കേരളം ഇതുവരെ തുടർന്നിട്ടുള്ള നിസംഗത തുടർന്നാൽ കേന്ദ്ര വന സംരക്ഷണ ഭേദഗതി നിയമത്തിന്റെ പരിരക്ഷയും ഇടുക്കിക്കു നഷ്ടമാകും. സിഎച്ച്ആർ കേസിൽ 2007ൽ കേരളം നൽകിയ സത്യവാങ്മൂലത്തിൽ തുടർനടപടികൾ സ്വീകരിക്കുന്നതിൽ കേരളം വരുത്തിയ നിസംഗതയാണ് കഴിഞ്ഞ 24നു സിഎച്ച്ആറിൽ പട്ടയം നൽകുന്നതു വിലക്കിക്കൊണ്ടുള്ള സുപ്രീം കോടതി ഉത്തരവിനു കാരണം. 2007ൽ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയ കേരളം പിന്നീട് ഇക്കാര്യത്തിൽ തുടർ നടപടികൾ സ്വീകരിച്ചില്ല. പിന്നീട് 2023ലാണ് സുപ്രീം കോടതിയുടെ ഉത്തരവനുസരിച്ച് കേരള റവന്യു പ്രിൻസിപ്പൽ സെക്രട്ടറി സത്യവാങ് മൂലം നൽകിയത്. പിന്നീട് കഴിഞ്ഞ 23ന് ചീഫ് സെക്രട്ടറിയും സത്യവാങ്മൂലം നൽകി. കേസ് ഡിസംബറിൽ പരിഗണിക്കാമെന്നാണ് സുപ്രീം കോടതി വാക്കാൽ പറഞ്ഞിരിക്കുന്നത്. 1964ലെ ഭൂപതിവു കേസുമായി ബന്ധപ്പെട്ട കാര്യത്തിലും കേരള സർക്കാർ മെല്ലപ്പോക്കു തന്നയാണ് നടത്തിയത്. അതിനാലാണ് ജില്ലയിൽ നിർമാണ നിരോധം…
Read Moreസ്കൂട്ടര്‍ അപകടം: ചികിത്സയില്‍ കഴിഞ്ഞിരുന്ന ഗൃഹനാഥന് മരിച്ചു
കോട്ടയം: സ്കൂട്ടർ അപകടത്തില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഗൃഹനാഥന് മരിച്ചു. കോട്ടയം ഇല്ലിക്കല്‍ പുളിക്കമറ്റം കോതേടത്തില് ഷാജി (63)യാണു മരിച്ചത്. ജൂലൈ 20നു രാത്രി 8.30ന് കോട്ടയം തിരുനക്കര ക്ഷേത്രത്തിന്റെ തെക്കേ ഗോപുരത്തിനു സമീപമായിരുന്നു അപകടം. കോട്ടയത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ഷാജി. ജോലി കഴിഞ്ഞു വീട്ടിലേക്കു മടങ്ങുമ്പോള്‍ റോഡ് മുറിച്ച് കടക്കുന്ന കാൽനടയാത്രക്കാരനെ രക്ഷിക്കാന്‍ സ്കൂട്ടർ നിര്‍ത്തുന്നതിനിടെ നിയന്ത്രണം വിട്ടുമറിയുകയായിരുന്നു. വീഴ്ചയില്‍ ഗുരുതര പരിക്കേറ്റ ഷാജിയെ ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പാലായിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ട്രോമ സ്റ്റേജില്‍ കഴിഞ്ഞിരുന്ന ഷാജിയെ പിന്നീടു വീട്ടിലേക്കു മാറ്റുകയായിരുന്നു. വീട്ടില്‍ കഴിയവേ ഇന്നു പുലര്‍ച്ചെയോടെയാണ് അന്ത്യം സംഭവിച്ചത്. സംസ്കാരം ഇന്ന് വൈകുന്നേരം അഞ്ചിന് വേളൂര്‍ എസ്എന്‍ഡിപി ശ്മശാനത്തില്‍. ഭാര്യ: മിനിമോള്‍, മക്കള്‍: അവിനാശ്, അഭിരാമി. മരുമകള്‍: ഷീജ അവിനാശ്.
Read Moreവിയ്യൂർ ജയിലിൽ വിഷംതട്ടാതെ വിളഞ്ഞത് 6300 കിലോ പച്ചക്കറി
വിയ്യൂർ: വിയ്യൂർ ജയിലിൽ വിഷം തട്ടാതെ വിളഞ്ഞത് 6300 കിലോ പച്ചക്കറി. ജൈവകൃഷി രീതി അവലംബിച്ച് രാസവളങ്ങളോ കീടനാശിനികളോ ഉപയോഗിക്കാതെയാമ് 6300 കിലോ പച്ചക്കറി വിളയിച്ചെടുത്തത്. ജയിൽ അന്തേവാസികൾ തന്നെയാണ് മണ്ണിൽ പൊന്നുവിളയിച്ചത്. അറിഞ്ഞോ അറിയാതെയോ ചെയ്തു പോയ തെറ്റുകൾക്കുള്ള ശിക്ഷയായി ജയിലിൽ കഴിയേണ്ടി വരുന്നവർക്ക് അവരുടെ മാനസിക സംഘർഷങ്ങൾ കുറയ്ക്കുന്നതിനുള്ള നല്ലൊരു മാർഗം കൂടിയായിരുന്നു ജയിലിനകത്തെ കൃഷിപ്പണി. ഇവരിൽ പലരും ജയിൽമോചിതരായാൽ കൃഷിപ്പണി ഉപജീവനമാർഗമായി സ്വീകരിക്കുമെന്ന് പറയുന്പോൾ ആ വാക്കുകൾക്ക് മണ്ണിൽ വിളഞ്ഞതിനേക്കാൾ പൊന്നിൻ തിളക്കമുണ്ട് .കൂടാതെ ജയിൽ ബജറ്റിൽ വലിയ കുറവു വരുത്താൻ ഈ പച്ചക്കറിസമൃദ്ധികൊണ്ട് സാധിച്ചെന്ന് ജയിൽ അധികൃതർ പറയുന്നു. പൊതുവിപണിയിലേക്കും ജയിൽ പച്ചക്കറി എത്തുന്നുണ്ട്. 1520 കിലോ കപ്പയാണ് ജയിൽ അന്തേവാസികൾ കൃഷിചെയ്തതിൽ ഏറ്റവുമധികമുള്ളത്.450 കിലോ കൂർക്ക, 400 കിലോ കോവൽ, 450 കിലോ കായ, 270 കിലോ ചുരയ്ക്ക, 250…
Read Moreടിപ്പര്‍ നിയന്ത്രണംവിട്ട് കാറിലിടിച്ചശേഷം ട്രാന്‍സ്ഫോര്‍മറിൽ ഇടിച്ചുമറിഞ്ഞു: രണ്ട് പേർക്ക് പരിക്ക്
കോട്ടയം: എം സാൻഡ് കയറ്റിവന്ന ടിപ്പര്‍ ലോറി നിയന്ത്രണംവിട്ട് കാറിലിടിച്ചശേഷം ട്രാന്‍സ്ഫോര്‍മറിലിടിച്ചു തലകീഴായി മറിഞ്ഞു. അപകടത്തില്‍ രണ്ടു പേര്‍ക്കു പരിക്കേറ്റു. ഇന്നു രാവിലെ 10.30നു ടിബി റോഡില്‍ കല്യാണ്‍ സില്‍ക്സിനു സമീപമാണ് അപകടമുണ്ടായത്. ടിബി റോഡിലുടെ വരികയായിരുന്നു ലോറി കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് കഴിഞ്ഞുള്ള ഇറത്തിൽ നിയന്ത്രണംവിട്ടു മുന്നില്‍ പോയ കാറിലിടിച്ചശേഷം ട്രാന്‍സ്ഫോര്‍മറിലേക്കു ഇടിച്ചു തലകീഴായി മറിയുകയായിരുന്നു. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read Moreകേരളപ്പിറവി ദിനത്തിൽ വിവിയാന വിഴിഞ്ഞത്ത്; രാത്രിയോടെ കപ്പൽ തുറമുഖത്തടുക്കും; സുരക്ഷയൊരുക്കാൻ തീരദേശ പോലീസ്
വിഴിഞ്ഞം: കേരളപ്പിറവി ദിനത്തെ ധന്യമാക്കാൻ ലോകത്തെ ഏറ്റവും വലിയ ചരക്കു കപ്പൽ കമ്പനിയായ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി(എംഎസ്സി)യുടെ കൂറ്റൻ മദർഷിപ്പ് വിവിയാനാ എത്തുന്നു. സിംഗപ്പൂരിൽ നിന്ന് നിറയെ കണ്ടെയ്നറുകളുമായി ഇന്ന് രാത്രിയോടെ കപ്പൽ വിഴിഞ്ഞം തുറമുഖത്തടുക്കും. ഇന്ന് പുലർച്ചെയോടെ ഉൾക്കടലിൽ എത്തിയ കപ്പലിനെ അദാനിയുടെ വക ടഗ്ഗുകളുടെ സഹായത്തോടെയാകും വാർഫിൽ അടുപ്പിക്കുക. അതിനുള്ള തയ്യാറെടുപ്പുകളും അധികൃതർ തുടങ്ങി.സുരക്ഷയൊരുക്കാൻ തീരദേശ പോലീസിന്റെ പട്രോളിംഗുമുണ്ടാകും. ക്ലൗഡ്ഗിരാഡറ്റ്, അന്ന എന്നിവക്കു ശേഷം എത്തുന്ന എംഎസ്സിയുടെ മദർഷിപ്പിന് 400 മീറ്റർ നീളവും 60 മീറ്റർ വീതിയുമുണ്ട്. ട്രയൽ റൺ ആരംഭിച്ച ശേഷം ഇതുവരെ എത്തിയ 38 ചരക്ക് കപ്പലുകളിൽ മുപ്പതും എംഎസ്സി കമ്പനിയുടെ വകയായിരുന്നു. മുക്കാൽ ലക്ഷത്തോളം കണ്ടെയ്നറുകൾ ഇതിനോടകം കൈകാര്യം ചെയ്ത വിഴിഞ്ഞം തുറമുഖം ഇന്ത്യയിലെ മറ്റ് തുറമുഖങ്ങളെയും പിന്തള്ളിയുള്ള മുന്നേറ്റം തുടരുന്നതായി അധികൃതർ പറയുന്നു. ട്രയൽ റൺ വിജയകരമായി പൂർത്തിയാക്കിയ…
Read Moreവാണിജ്യാവശ്യത്തിനുള്ള എല്‍പിജി സിലിണ്ടറിന്റെ വില വര്‍ധിച്ചു: ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല
കൊച്ചി: വാണിജ്യാവശ്യത്തിനുള്ള എല്‍പിജി സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി. 19 കിലോ സിലിണ്ടറിന് 61 രൂപ 50 പൈസയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. 1,810 രൂപ 50 പൈസയാണ് കൊച്ചിയിലെ പുതുക്കിയ വില. കഴിഞ്ഞ മാസം വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വിലയില്‍ 50 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. സെപ്റ്റംബറില്‍ 39 രൂപ വര്‍ധിപ്പിച്ചു. കഴിഞ്ഞ നാലു മാസത്തിനിടെ വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 157 രൂപ 50 പൈസയാണ് വര്‍ധിച്ചത്. ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല.
Read Moreമന്മോഹന് സര്‍ക്കാരിനു വോട്ടു ചെയ്യാൻ 25 കോടി വാഗ്ദാനം ചെയ്തു; പ്രണബിന്റെ ദൂതന്മാര് സമീപിച്ചെന്നു മുന്‍ എംപി സെബാസ്റ്റ്യന്‍ പോള്‍
കൊച്ചി: ഒന്നാം യുപിഎ സര്‍ക്കാരിന്റെ അവസാന കാലത്ത് ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചപ്പോള്‍ മന്മോഹന് സിംഗിന്റെ വിശ്വാസപ്രമേയത്തിന് അനുകൂലമായി വോട്ടു ചെയ്യാന്‍ തനിക്ക് 25 കോടി രൂപ വാഗ്ദാനം ലഭിച്ചെന്ന വെളിപ്പെടുത്തലുമായി ഇടതു സ്വതന്ത്ര എംപിയായിരുന്ന സെബാസ്റ്റ്യന്‍ പോള്‍. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും വിദേശകാര്യ മന്ത്രിയുമായിരുന്ന പ്രണബ് മുഖര്‍ജിയുടെ ദൂതരാണ് വാഗ്ദാനവുമായി തന്നെ സമീപിച്ചതെന്ന്, മലയാളം വാരികയിലെ തന്റെ പംക്തിയിലാണ് സെബാസ്റ്റ്യന്‍ പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഏതുവിധേനയും മന്ത്രിസഭയെ നിലനിര്‍ത്തുന്നതിനുള്ള ഉത്തരവാദിത്വം പ്രണബ് മുഖര്‍ജിക്കായിരുന്നു. മുഖര്‍ജിയുടെ ദൂതര്‍ എന്നവകാശപ്പെട്ട രണ്ടു പേര് രാജേന്ദ്ര പ്രസാദ് റോഡിലെ തന്റെ വസതിയില്‍ എത്തി. സ്വതന്ത്ര അംഗമായിരുന്നതിനാല്‍ പാര്‍ട്ടി വിപ്പോ വിപ്പ് ലംഘനത്തിനുള്ള ശിക്ഷയോ തനിക്കു ബാധകമായിരുന്നില്ല. സിപിഎം സ്വതന്ത്രന് ആയതിനാല്‍ തന്റെ കൂറുമാറ്റം പാര്‍ട്ടിക്കു ഷോക്ക് ആയിരിക്കുമെന്ന കണക്കുകൂട്ടലും ഈ നീക്കത്തിനു പിന്നില്‍ ഉണ്ടായിരുന്നിരിക്കണമെന്നും അദ്ദേഹം എഴുതുന്നു. വളരെ കാര്യമാത്രപ്രസക്തമായാണ് വന്നവര്‍ സംസാരിച്ചത്.…
Read Moreപോലീസിൽ ചിലർ യജമാനന്മാരെന്ന ഭാവത്തിൽ പ്രവർത്തിക്കുന്നു; അത്തരക്കാർ സേനയിൽ വേണ്ടെന്ന് മുഖ്യമന്ത്രി; മികച്ച സേവനത്തിനുള്ള മെഡൽ എം.ആർ. അജിത് കുമാറിന് നൽകാതെ മാറ്റിവച്ചു
തിരുവനന്തപുരം: ജനങ്ങളുടെ സേവകർ ആകേണ്ട പോലീസ് സേനയിലെ ചില ഉദ്യോഗസ്ഥർ ജനങ്ങളുടെ മേൽ യജമാനന്മാരെന്ന വിധത്തിൽ പെരുമാറുന്നുവെന്നും ഇത് സേനയ്ക്കു കളങ്കവും അപമാനവുമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം പ്രവർത്തികൾ ചെയ്യുന്നവരെ സേനയിൽ വച്ചു പൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളപ്പിറവി ദിനവും കേരള പോലീസ് രൂപീകരണ ദിന പരിപാടിയും മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ വിതരണ പരിപാടിയും പേരൂർക്കട എസ് എ പി ക്യാമ്പ് ഗ്രൗണ്ടിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.ജനങ്ങൾക്കിടയിൽ അവമതിപ്പ് ഉണ്ടാക്കുന്ന ഉദ്യോഗസ്ഥരെ നിരീക്ഷിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. സേനയെ കളങ്കപ്പെടുത്തുന്നവർക്ക് സേനയിൽ സ്ഥാനം ഉണ്ടാകില്ലെന്നും കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് 108 പൊലീസുകാരെ പിരിച്ചുവിട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സേനയ്ക്ക് അവമതിപ്പുണ്ടാക്കുന്ന ആരും സേനയിൽ വേണ്ടെന്നാണ് സർക്കാർ നിലപാട്. പിരിച്ചുവിടൽ നടപടികൾ ഇനിയും തുടരും. കുറ്റവാളികളായ ആരെയും പൊലീസിൽ തുടരാൻ അനുവദിക്കില്ല- മുഖ്യമന്ത്രി പറഞ്ഞു, കഴിഞ്ഞ…
Read More