മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2025 മെഗാ താര ലേലത്തിനു മുന്‍പ് ഓരോ ടീമും നിലനിർത്തുന്ന കളിക്കാരുടെ പട്ടിക പ്രഖ്യാപിച്ചു. ഒരു അണ്‍ക്യാപ്ഡ് കളിക്കാരൻ ഉൾപ്പെടെ പരമാവധി ആറു താരങ്ങളെയാണ് 10 ടീമുകൾക്കും നിലനിർത്താൻ സാധിക്കുക. ഇന്നലെ വൈകുന്നേരം 5.30 ആയിരുന്നു നിലനിർത്തുന്ന കളിക്കാരുടെ പട്ടികയും അവർക്കുള്ള പ്രതിഫലവും പ്രഖ്യാപിക്കാനുള്ള അന്തിമ സമയം. 2024 ഐപിഎൽ ചാന്പ്യന്മാരായ കോൽക്കത്ത നൈറ്റ് റൈഡേഴ്സും മലയാളി വിക്കറ്റ് കീപ്പർ ബാറ്ററായ സഞ്ജു സാംസണ് നയിക്കുന്ന രാജസ്ഥാൻ റോയൽസും ആറു കളിക്കാരെ വീതം നിലനിർത്തി. ഏറ്റവും കുറവു കളിക്കാരെ നിലനിർത്തിയ ടീം പഞ്ചാബ് കിംഗ്സാണ്. രണ്ടു കളിക്കാരെ മാത്രമാണ് പഞ്ചാബ് നിലനിർത്തിയത്. ക്ലാസനു 23 കോടി, കോഹ്ലിക്ക് 21 സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ബാറ്ററായ ഹെൻറിച്ച് ക്ലാസനാണ് നിലനിർത്തിയ കളിക്കാരിൽ ഏറ്റവും കൂടുതൽ പ്രതിഫലം ലഭിച്ചിരിക്കുന്നത്. സണ്‍റൈസേഴ്സ്…
Read MoreDay: November 1, 2024
ഈ കാലമത്രയും എനിക്ക് പിന്ബലമായതിന് നന്ദി: നാലാം വിവാഹവാര്‍ഷിക ദിനത്തില്‍ കുറിപ്പുമായി കാജൽ
സെലിബ്രിറ്റികള്‍ വിവാഹിതരാവുന്നതും പിന്നാലെ വേര്പിരിയുന്നതും ഇന്നു സാധാരണമായ കാഴ്ചയാണ്. എന്നാല്‍ വര്‍ഷം കഴിയു തോറും പ്രണയം കൂടുകയാണ് കാജൽ അഗര്‍വാളിനും ഗൗതം കിച്ലുവിനും ഇടയില്‍. ഇക്കഴിഞ്ഞ ദിവമായിരുന്നു കാജലിന്റെയും ഗൗതമിന്റെയും നാലാം വിവാഹ വാര്‍ഷികം. ഈ കാലമത്രയും എനിക്ക് പിന്ബലമായതിന് നന്ദി എന്നു കുറിച്ച കാജൽ ഭർത്താവിനൊപ്പമുള്ള ചിത്രങ്ങളും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. മൂന്ന് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഞങ്ങള്‍ വിവാഹിതരായതെന്നും എന്നാല്‍ അതിനും ഏഴ് വര്‍ഷം മുന്‍പേ പരസ്പരം ഞങ്ങള്‍ക്കറിയാമായിരുന്നു എന്നും കാജള്‍ നേരത്തേ പറഞ്ഞിരുന്നു. ഞങ്ങള്‍ക്കിടയിലെ പ്രണയത്തിന്റെ ആഴം തിരിച്ചറിഞ്ഞത് കൊവിഡ് കാലത്താണ്. പരസ്പരം കാണാതെ ജീവിക്കാന്‍ കഴിയില്ല എന്ന തിരിച്ചറിവ് രണ്ട് പേര്‍ക്കും വന്നു. പിന്നെ കാത്തു നില്‍ക്കാനും തയാറല്ലായിരുന്നു. പെട്ടന്ന് കല്യാണം നടത്തി. 2020 -ൽ കൊവിഡ് കാലത്താണ് കാജൽ അഗര്‍വാളിന്റെയും ബിസിനസുകാരനായ ഗൗതം കിച്ലുവിന്റെയും വിവാഹം നടന്നത്. ഗൗതം വളരെ റൊമാന്റിക്…
Read Moreകാൻസർ രോഗിയെന്ന പരിഗണനപോലും നൽകിയില്ല: കണ്ണൂർ ആർടിഒ പുരുഷോത്തമന്റെ മരണം; വെളിപ്പെടുത്തലുമായി വിരമിച്ച ഉദ്യോഗസ്ഥൻ
തലശേരി: എഡിജിപി റാങ്കിലുള്ള അന്നത്തെ ട്രാൻസ്പോർട്ട് കമ്മീഷണർ കണ്ണൂരിലെ മോട്ടോർ വാഹന ഏജന്റിനു വേണ്ടി നടത്തിയ വൃത്തികെട്ടകളികളാണ് 17 വർഷം മുന്‍പ് കണ്ണൂർ റീജണൽ ട്രാൻസ്പോർട്ട് ഓഫീസറായിരുന്ന കെ. എം പുരുഷോത്തമൻ ഓഫീസിനുള്ളിലെ ഫാനിൽ ജീവനൊടുക്കാൻ ഇടയാക്കിയതെന്ന് മോട്ടോർ വാഹന വകുപ്പിൽ നിന്നു വിരമിച്ച ഉന്നത ഉദ്യാഗസ്ഥന്റെ വെളിപ്പെടുത്തൽ. എഡിഎം നവീൻ ബാബു ജീവനൊടുക്കിയതിനു സമാനമായ സാഹചര്യത്തിൽ 17 വർഷം മുമ്പ് കണ്ണൂരിൽ ആർടിഒ ജീവനൊടുക്കിയ സംഭവത്തെക്കുറിച്ച് രാഷ്ട്രദീപിക ഇന്നലെ നൽകിയ വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.വെളിപ്പെടുത്തൽ ഇങ്ങനെ“അന്ന് ഞാൻ ജോയിന്റ് ആർടിഒ ആയിരുന്നു. തിരുവനന്തപുരത്തുനിന്ന് ഐപിഎസുകാരനായ കമ്മീഷണർ കണ്ണൂരിലെത്തി. ആർടിഒ പുരുഷോത്തമന്റെ ഓഫീസിലെത്തിയ കമ്മീഷണർ ചില ഫയലുകൾ പരിശോധിച്ചു. നികുതി കുടിശിക പിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട ഫയലുകളാണു പരിശോധിച്ചത്. പരിശോധിച്ച ഫയലുകളെല്ലാം കൃത്യമായിരുന്നു. എന്നാൽ, കമ്മീഷണർ ഫയലുകളിലെ നോട്ടുകൾ പലതും തെറ്റാണെന്ന് വാദിച്ചു. തൊട്ടടുത്തിരുന്ന ഞാൻ ഫയലുകളിലെ ശരികൾ…
Read More“ബിജെപിയിൽനിന്നു പുറത്താക്കിയിട്ടില്ല”; അഴിമതി ആരോപണം നിഷേധിച്ച് തിരൂർ സതീഷ്
തൃശൂർ: തന്നെ പുറത്താക്കിയിട്ടില്ലെന്നും വ്യക്തിപരമായ പ്രശ്നങ്ങളെ തുടര്‍ന്നാണു താൻ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍നിന്നു മാറിനില്ക്കാന് തീരുമാനിച്ചതെന്നും ബിജെപി മുൻ ജില്ലാ ഒാഫീസ് സെക്രട്ടറി തിരൂര്‍ സതീഷ്. സാന്പത്തിക തിരിമറിക്കു പുറത്താക്കിയ ആളാണു സതീഷെന്ന ബിജെപി ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ്കുമാറിന്റെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു സതീഷ്. ഇത്തവണയും താൻ പാർട്ടി മെന്പർഷിപ്പ് പുതുക്കിയെന്നും സതീഷ് വ്യക്തമാക്കി. മുളങ്കുന്നത്തുകാവ് കോക്കുളങ്ങരയില് താൻ പണിത വീടിനു കട ബാധ്യതയുള്ളതിനാൽ മറ്റൊരു പണിക്കുവേണ്ടി ഒരു മാസത്തെ ലീവിനു പോവുകയായിരുന്നു. അല്ലാതെ എന്നെയാരും ബിജെപിയിൽനിന്ന് പുറത്താക്കിയതല്ല. എനിക്ക് ആരെങ്കിലും പണം തന്നിട്ടാണു കൊടകര കുഴൽപ്പണ കേസിലെ വെളിപ്പെടുത്തലെങ്കിൽ, എന്റെ വീടിന്റെ ജപ്തി വേണ്ടിവരില്ലെന്നും മൊഴി മാറ്റിപ്പറയാന്‍ താൻ ആരുടെയും കൈയിലനിന്നു പണം വാങ്ങിയിട്ടില്ലെന്നും സതീഷ് പറഞ്ഞു. സിപിഎം നേതാവ് എം.കെ. കണ്ണന് പ്രസിഡന്റായ തൃശൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍നിന്നു വായ്പയെടുത്ത് സതീഷ് കോക്കുളങ്ങറയിൽ പണിത വീട്…
Read Moreകുഞ്ഞിനു നൽകേണ്ട ഭക്ഷണം കഴിച്ചു: വീട്ടുജോലിക്കാരിയായ 15 കാരിയെ തലയ്ക്കടിച്ചു കൊന്നു; ഐടി ജീവനക്കാരായ ദമ്പതികൾ പിടിയിൽ
സേലം: വീട്ടുജോലിക്കുനിന്ന പതിനഞ്ച് വയസുകാരിയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്കേസിലാക്കി പാലത്തിനടിയിൽ ഉപേക്ഷിച്ച കേസിൽ ഐടി കമ്പനി ജീവനക്കാരായ ദമ്പതികൾ അറസ്റ്റിൽ. ബംഗളൂരുവിൽ ജോലി ചെയ്യുന്ന ഒഡിഷ സ്വദേശികളായ അവിനേഷ് സാഹുവും (41) ഭാര്യ അശ്വിൻ പട്ടേലും (37) ആണ് പിടിയിലായത്. ബംഗളൂരുവിൽ നടത്തിയ കൊലപാതകത്തിനുശേഷം മൃതദേഹം സ്യൂട്ട്കേസിലാക്കി സേലം ശങ്കരിക്കടുത്തെ പാലത്തിനടിയിലാണ് ഉപേക്ഷിച്ചത്. സെപ്റ്റംബർ 29ന് സംശയകരമായ നിലയിൽ സ്യൂട്ട് കേസ് കണ്ട് നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്യൂട്ട്കേസ് തുറന്നപ്പോഴാണ് കൊലപാതക വിവരം പുറത്താവുന്നത്. സ്യൂട്ട്കേസിലെ ബാർകോഡ് പരിശോധിച്ചപ്പോൾ ബംഗളൂരുവിലെ ഒരു കടയിൽ നിന്ന് സെപ്റ്റംബർ 27ന് ഒരു പുരുഷൻ വാങ്ങിയതാണെന്ന് അറിഞ്ഞു. ഹൊസൂർ മുതൽ ശങ്കരി വരെയുളള ടോൾ ഗേറ്റുകളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ 28ന് ശങ്കരി പാലം കടന്നുപോകാത്ത ഏക കാർ ബംഗളൂരുവിലെ ഐടി കമ്പനിയിൽ ജീവനക്കാരായ ഒഡീഷ സ്വദേശികളുടേതാണെന്നു വ്യക്തമായി. ഒഡീഷയിലെ…
Read Moreദോഗ്ര സമൂഹത്തിന്റെ ശക്തമായ ശബ്ദമിനിയില്ല : ജമ്മു കാഷ്മീർ എംഎൽഎ ദേവേന്ദർ സിംഗ് റാണ അന്തരിച്ചു
ഫരീദാബാദ്: ജമ്മു കാഷ്മീർ എംഎൽഎയായ മുതിർന്ന ബിജെപി നേതാവ് നഗ്രോട്ട ദേവേന്ദർ സിംഗ് റാണ(59) അന്തരിച്ചു. ഹരിയാനയിലെ ഫരീദാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ബിസിനസിൽനിന്നു രാഷ്ട്രീയത്തിലേക്കു തിരിഞ്ഞ റാണ, ജമ്മുവിലെ ദോഗ്ര സമൂഹത്തിന്റെ ശക്തമായ ശബ്ദമായിരുന്നു. അടുത്തിടെ നടന്ന തെരഞ്ഞെടുപ്പിൽ ജമ്മു ജില്ലയിലെ നഗ്രോട്ട സെഗ്മെന്റിൽനിന്നാണ് റാണ തെരഞ്ഞെടുക്കപ്പെട്ടത്. കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗിന്റെ സഹോദരനാണ്.
Read Moreകള്ളനോട്ട് കേസിൽ യുപി സ്കൂള്‍ അധ്യാപകൻ വീണ്ടും പിടിയിൽ; പിടികൂടിയത് 17.38 ലക്ഷത്തിന്റെ കള്ളനോട്ടുകള്‍
കോഴിക്കോട്: യുപി സ്കൂള്‍ അധ്യാപകന്റെ വീട്ടില്‍ വന്‍കള്ളനോട്ട് വേട്ട. 17.38 ലക്ഷത്തിന്റെ കള്ളനോട്ടുകള്‍ പിടികൂടി. ഈങ്ങാപ്പുഴ കുഞ്ഞുകുളം സ്വദേശി ഹിഷാമിന്റെ വീട്ടില്‍ പോലീസ് നടത്തിയ റെയ്ഡിലാണ് കള്ളനോട്ടുകള്‍ പിടിച്ചത്. സമാനമായ കള്ളനോട്ട് കേസില്‍ അറസ്റ്റിലായി ഒരു മാസം മുമ്പാണ് ഇയാള്‍ ജാമ്യത്തില്‍ ഇറങ്ങിയത്. ഇതേതുടര്‍ന്ന് വിദ്യാഭ്യാസ വകുപ്പ് ഇയാളെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. വയനാട് ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോലീസ് വാഹന പരിശോധന ശക്തമാക്കിയിരുന്നു. ഇതിനിടയില്‍ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് വീട്ടില്‍ റെയ്ഡ് നടത്തിയത്. ഇയാളുടെ പിതാവ് അധ്യാപകനായിരുന്നു. അദ്ദേഹം മരിച്ചതിനെത്തുടര്‍ന്നാണ് ഹിഷാമിന് ജോലി ലഭിച്ചത്.
Read Moreനവകേരള ‘ആഡംബര ബസ്’: ഇനി സൂപ്പര്‍ ഡീലക്സ് എസി സര്‍വീസ്
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസിനെതിരേ പ്രതിപക്ഷത്തുനിന്നു വിമര്‍ശനം ഉയര്‍ന്നപ്പോള്‍ സിപിഎം നേതാവും മുന്‍ മന്ത്രിയുമായ എ.കെ. ബാലന് പറഞ്ഞു “ഈ ബസ് മ്യൂസിയത്തില്‍ വച്ചാലും കാണാന്‍ നൂറുകണക്കിന് ആളുകള്‍ എത്തുമെന്ന്. നഷ്ടത്തിലായ നവകേരള ബസിനെ മ്യൂസിയത്തിലേക്ക് മാറ്റേണ്ട അവസ്ഥയായപ്പോള്‍ രൂപമാറ്റം വരുത്തി ലാഭകരമാക്കാനുള്ള ശ്രമത്തിലാണ് കെഎസ്ആര്‍ടിസി. കേരള രാഷ്ട്രീയത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട ഈ വിഐപി ബസ് പല്ലും നഖവും കൊഴിഞ്ഞ സാഹചര്യത്തില്‍ ഇനി മറ്റു കെഎസ്ആര്‍ടിസി ബസുകള്‍ക്കൊപ്പം ഓടിത്തുടങ്ങും. രണ്ടാഴ്ചയ്ക്കുള്ളില്‍ സൂപ്പര്‍ ഡീലക്സ് എസി ബസായി വീണ്ടും നിരത്തിലിറക്കാനാണ് കെഎസ്ആര്‍ടിസി ആലോചിക്കുന്നത്. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും യാത്ര ചെയ്യാന്‍ വേണ്ടി 16 കോടി രൂപയ്ക്കാണ് ഭാരത് ബെന്‍സിന്റെ നവകേരള ബസ് വാങ്ങിയത്. മുന്‍ഭാഗത്ത് ഹൈഡ്രോളിക് ലിഫ്റ്റും പിറകില്‍ ഓട്ടോമാറ്റിക് വാതിലും ബാത്ത്റൂം സൗകര്യങ്ങളമുള്ള നവകേരള ബസ് വിവാദത്തിനു വഴിയൊരുക്കിയിരുന്നു. സര്‍ക്കാര്‍ ധൂര്ത്താണെന്നുവരെ വിമര്‍ശനമുയര്‍ന്നു.…
Read Moreവിവാഹദിനം വരനെ മർദിച്ച് നവവധുവിനെ കൂട്ടബലാത്സംഗം ചെയ്തു; എട്ടുപേർ അറസ്റ്റിൽ, സംഭവം ബംഗാളിൽ
കോൽക്കത്ത: ബംഗാളിൽ വിവാഹദിനത്തിൽ നവവധുവിനെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ എട്ടു പേർ അറസ്റ്റിൽ. കാഞ്ചരപ്പാറ റെയിൽവേ സ്റ്റേഷനു സമീപം ട്രാക്കിലാണ് 19 കാരിയായ നവവധു കൂട്ടബലാത്സംഗത്തിനിരയായത്. ഭർത്താവിനെ മർദിച്ചവശനാക്കിയശേഷമായിരുന്നു അതിക്രമം. വിവാഹത്തിൽ എതിർപ്പുയർത്തിയ ബന്ധുക്കൾ വീട്ടിൽനിന്ന് പുറത്താക്കിയതിനെ തുടർന്ന് ദമ്പതികൾ കാഞ്ചരപ്പാറ റെയിൽവേ സ്റ്റേഷനിൽ രാത്രി തങ്ങാൻ തീരുമാനിക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. എന്നാൽ, പ്ലാറ്റ്ഫോം ടിക്കറ്റ് ഇല്ലാത്തതിനാൽ റെയിൽവേ ഉദ്യോഗസ്ഥർ ഇവരെ സ്റ്റേഷനിൽനിന്ന് പുറത്താക്കി. പിന്നീട് റെയിൽവേ ട്രാക്കിലൂടെ നടന്ന് പോകവെ കല്യാണി ബരാക്പുർ എക്സ്പ്രസ്വേയിലെ കാഞ്ചരപ്പാറ റെയിൽവേ മേൽപ്പാലത്തിൽ എത്തിയപ്പോൾ പുലർച്ചെ നാലിനും അഞ്ചിനുമിടയിൽ നാട്ടുകാരായ ചില യുവാക്കൾ ഭർത്താവിനെ മർദിച്ചവശനാക്കിയശേഷം യുവതിയെ ട്രാക്കിന് അരികിലുള്ള കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു.
Read Moreമധ്യപ്രദേശിൽ മാധ്യമപ്രവർത്തകനെ കുത്തിക്കൊന്നു: രക്ഷിക്കാൻ വന്ന സുഹൃത്തിനു പരിക്കേറ്റു
ലക്നോ: ഉത്തർപ്രദേശിലെ ഫത്തേപുർ ജില്ലയിൽ മാധ്യമപ്രവർത്തകനെ കുത്തിക്കൊന്നു. ദിലീപ് സൈനി(38) ആണ് കൊല്ലപ്പെട്ടത്. കോട്വാലി പ്രദേശത്താണു സംഭവം. ദിലീപിന്റെ സുഹൃത്തും ബിജെപി നേതാവുമായ ഷാഹിദ് ഖാന് ആക്രമണത്തിൽ പരിക്കേറ്റു. ദിലീപ് സൈനിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഷാഹിദ് ഖാന് കുത്തേറ്റത്. മറ്റൊരു വ്യക്തിയുമായി നിലനിന്നിരുന്ന വൈരാഗ്യമാണ് ദിലീപ് സൈനിയുടെ കൊലപാതകത്തിനു പിന്നിലെ കാരണം. അക്രമി സംഘം ദിലീപിനെ കത്തികൊണ്ട് കുത്തുകയും വെടിവയ്ക്കുകയും ചെയ്തു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Read More