പ്രമേഹമുണ്ട് എന്നറിഞ്ഞാൽ സ്ഥിരമായി ഗുളികകൾ കഴിച്ചാൽ ചികിത്സ പൂർണമായി എന്നാണ് പലരുടെയും വിശ്വാസം. ചിലരുടെ ഒരു വിശ്വാസം തമാശയാണ്. അതായത്, അങ്ങനെ ഉള്ളവർ ചിലപ്പോൾ പായസമോ മധുരമുള്ള മറ്റ് എന്തെങ്കിലുമോ കഴിച്ചശേഷം പ്രമേഹത്തിന് കഴിക്കുന്ന ഗുളിക ഒരു പൊട്ട് എടുത്തു കഴിക്കും. മധുരം കഴിച്ചതിനു പരിഹാരമായി എന്നാണ് അവരുടെ വിശ്വാസം. നിസാരമല്ല പ്രമേഹമുള്ള പലരും ഇത് ഒരു നിസാര രോഗമാണ് എന്ന മനോഭാവത്തോടെയാണ് സംസാരിക്കാറുള്ളത്. പലരും ഡോക്ടർ ഒരിക്കൽ കുറിച്ചുകൊടുക്കുന്ന ഗുളികകൾ കഴിച്ച് അങ്ങനെ കഴിയും. പിന്നീടു ഡോക്ടറെ പോയി കാണുകയോ പരിശോധനകൾ നടത്തുകയോ ചെയ്യില്ല. പ്രമേഹ ചികിത്സ ഏറ്റവും പുതിയ അറിവുകൾ അനുസരിച്ച് ശരിയായ രീതിയിൽ കൈകാര്യം ചെയ്യാതിരിക്കുന്നത് ഒരുപാടു സങ്കീർണതകൾക്കു കാരണമാകും. സങ്കീർണതകൾ പാദരോഗങ്ങൾ, ശ്വാസകോശത്തിൽ അണുബാധ, വലിയതും ചെറിയതും ആയ രക്തക്കുഴലുകളിൽ സംഭവിക്കുന്ന നാശം, വിരലുകളിലേക്കുള്ള രക്തസഞ്ചാരം നിലച്ചു പോകുന്നതിന്റെ ഫലമായി ഉണ്ടാകുന്ന…
Read MoreDay: November 6, 2024
പതിമൂന്ന് വർഷത്തെ ദാമ്പത്യ ജീവിതം; സണ്ണി ലിയോണ്‍ വീണ്ടും വിവാഹിതയായി
പതിമൂന്ന് വർഷത്തെ ദാമ്പത്യത്തിന് ശേഷം ബോളിവുഡ് താരം സണ്ണി ലിയോണും ഭർത്താവ് ഡാനിയൽ വെബറും വീണ്ടും വിവാഹിതരായി. മാലിദ്വീപിലാണ് ഇരുവരും വിവാഹ പ്രതിജ്ഞ പുതുക്കിയത്. മക്കളായ നിഷയും നോഹയും അഷറും ദമ്പതികൾക്കൊപ്പം ചടങ്ങിൽ പങ്കുചേർന്നു. മാലിദ്വീപിൽ നടന്ന ആഘോഷങ്ങളുടെ ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. ഏറെക്കാലമായി ഇരുവരുടെയും മനസിൽ ഇങ്ങനെയൊരു ആഗ്രഹം ഉണ്ടായിരുന്നുവെന്ന് ഇരുവരോടും അടുപ്പമുള്ള വൃത്തങ്ങൾ പറഞ്ഞു. മക്കൾക്ക് ചടങ്ങിന്റെ പ്രധാന്യം മനസിലാക്കാനുള്ള പ്രായമാകുന്നതുവരെ കാത്തിരിക്കുകയായിരുന്നു. സണ്ണി-ഡാനിയൽ ദമ്പതികളുടെ ഇഷ്ട വിനോദ സഞ്ചാര കേന്ദ്രമാണ് മാലിദ്വീപ്. ഒക്ടോബർ 31നാണ് ചടങ്ങുകൾ നടന്നത്. വിവാഹമോതിരം നൽകി സണ്ണിക്ക് ഡാനിയൽ സർപ്രൈസ് ഒരുക്കിയിരുന്നു. വെള്ള നിറത്തിലുള്ള കസ്റ്റം-മെയ്ഡ് ഗൗൺ ധരിച്ചാണ് സണ്ണി ചടങ്ങിൽ പ്രത്യക്ഷപ്പെട്ടത്. 2011 ലാണ് മ്യൂസിഷനായ ഡാനിയൽ വെബറിനെ സണ്ണി വിവാഹം ചെയ്യുന്നത്. 2017 ൽ സണ്ണി ലിയോണും ഡാനിയൽ വെബറും ചേർന്ന് ഒന്നര…
Read Moreജീവിതത്തെക്കുറിച്ച് പഠിച്ചതും നല്ല വ്യക്തിയായതുമെല്ലാം ജ്യോതികയിലൂടെയെന്ന് സൂര്യ
പോസിറ്റീവായ വ്യക്തികൾ ചുറ്റുമുണ്ടാകുന്നത് അനുഗ്രഹമാണ്. രണ്ട് മൂന്ന് വർഷം കാര്യങ്ങൾ ആഗ്രഹിച്ചത് പോലെ പോയില്ലെങ്കിൽ പോലും ജ്യോതികയ്ക്കൊപ്പമിരുന്ന് സംസാരിച്ചപ്പോൾ ജീവിതം മാറുകയും മനോഹരമാവുകയും ചെയ്തു. എനിക്ക് അനുഗ്രഹിക്കപ്പെട്ട ജീവിതമാണ്, എന്തിന് ആശങ്കപ്പെടണം എന്ന് തോന്നി. നമ്മുടെ വളർച്ചയെക്കുറിച്ച് ചിന്തിക്കുന്ന ഒരു വ്യക്തിയുണ്ടെങ്കിൽ അവരോട് സംസാരിക്കുന്നതാണ് ജീവിതത്തിലെ പ്രധാന നിമിഷങ്ങൾ. ജ്യോതിക എന്റെ ജീവിതത്തിലുള്ളത് അനുഗ്രഹമാണ്. എനിക്ക് മാത്രമല്ല, എന്റെ കുട്ടികൾക്കും കുടുംബത്തിനും അങ്ങനെയാണ്. ഗജിനി എന്ന സിനിമയിൽ നളിനി ശ്രീരാമാണ് കോസ്റ്റ്യൂം ഡിസൈൻ ചെയ്തത്. അതേസമയം ഗാന രംഗങ്ങളിൽ എന്റെ കോസ്റ്റ്യൂം ഡിസൈനർ ജ്യോതികയായിരുന്നു. ഞങ്ങൾ രണ്ട് പേരും ഷോപ്പിംഗിന് പോയി. സുട്ടും വിഴിച്ചൂടാരേ… എന്ന ഗാനത്തിലെ എന്റെ കോസ്റ്റ്യൂമുകൾ ജ്യോതികയും ചേർന്നാണ് എടുത്തത്. ചില ഫംഗ്ഷനും മറ്റ് ഇവന്റുകൾക്കുമായി ഞാൻ ജ്യോതികയ്ക്കൊപ്പം ഷോപ്പിംഗിന് പോയിട്ടുണ്ട്. ജ്യോതികയ്ക്ക് നല്ല ഫാഷൻ സെൻസുണ്ട്. ജീവിതത്തെക്കുറിച്ച് പഠിച്ചതും നല്ല വ്യക്തിയായതുമെല്ലാം…
Read Moreനിഖില എന്ന വ്യക്തി അങ്ങനെയാണ്; നടിയുടെ ക്വാളിറ്റ് എടുത്ത് പറഞ്ഞ് നസ്ലിൻ
ഒരിക്കലും തഗ്ഗിന് വേണ്ടി പറയുന്നതല്ല നിഖില. എനിക്ക് നിഖിലയെയും അവരുടെ അമ്മയെയും ഫാമിലിയെയും വളരെ അടുത്ത് അറിയാവുന്നതാണ്. നിഖിലേച്ചീടെ അമ്മ എന്നോട് പറഞ്ഞിട്ടുണ്ട് ഇവള് ചെറുപ്പം മുതലേ ഇങ്ങനെയാണെന്ന്. ആ ക്യാരക്ടർ ഇനി മാറ്റാൻ പറ്റില്ല. നിഖില എന്ന് പറയുന്ന വ്യക്തി അങ്ങനെയാണ്. അതൊരിക്കലും ഒരാളെ ഹേർട്ട് ചെയ്യാൻ പറയുന്നതല്ല. ഇങ്ങോട്ട് കിട്ടുന്നതായിരിക്കും തിരിച്ച് അങ്ങോട്ട് കൊടുക്കുന്നത്. കാര്യങ്ങള്‍ സ്ട്രെയിറ്റ് ആയാണ് പറയുന്നത്. അതൊരു നല്ല ക്വാളിറ്റി ആയാണ് എനിക്ക് തോന്നിയിട്ടുള്ളതെന്ന് നസ്ലിൻ
Read Moreപാക്കിസ്ഥാനിൽ ചൈനീസ് പൗരന്മാർക്ക് വെടിയേറ്റു; ഒരാളുടെ നില ഗുരുതരം
കറാച്ചി: പാക്കിസ്ഥാനിൽ സുരക്ഷാ ഗാർഡിന്റെ വെടിയേറ്റ് രണ്ട് ചൈനീസ് പൗരന്മാർക്കു പരിക്കേറ്റു. സിന്ധ് പ്രവിശ്യയിലെ കറാച്ചിയിലെ ഇൻഡസ്ട്രിയൽ ട്രേഡിംഗ് എസ്റ്റേറ്റ് ഏരിയയിലെ പോലീസ് സ്റ്റേഷനിലാണു സംഭവം. ഇരുവരെയും ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് അസ്ഹർ മഹേസർ പറഞ്ഞു. വിദേശികൾക്കു സുരക്ഷ നൽകുന്ന കന്പനികൾ ഓഡിറ്റ് ചെയ്യണമെന്നും റിപ്പോർട്ട് അവലോകനത്തിന് അയയ്ക്കണമെന്നും ആഭ്യന്തരമന്ത്രി സിയാവുൽ ഹസൻ ലഞ്ചാർ അധികൃതർക്ക് നിർദേശം നൽകി. ഈ വർഷം കറാച്ചിയിൽ വിദേശ പൗരന്മാർക്കു നേരേ നടക്കുന്ന മൂന്നാമത്തെ ആക്രമണമാണിത്. 60 ബില്യണ്‍ യുഎസ് ഡോളറിന്റെ ചൈന-പാക്കിസ്ഥാൻ സാന്പത്തിക ഇടനാഴിയുടെ (സിപിഇസി) കീഴിലുള്ള നിരവധി പദ്ധതികളിൽ ആയിരക്കണക്കിന് ചൈനീസ് ഉദ്യോഗസ്ഥർ പാക്കിസ്ഥാനിൽ ജോലി ചെയ്യുന്നുണ്ട്. ചൈനീസ് പൗരന്മാടെ സുരക്ഷ സംബന്ധിച്ച പ്രശ്നം പാക്കിസ്ഥാനും ചൈനയും തമ്മിലുള്ള ചർച്ചാവിഷയമാണ്.
Read Moreവിജയമുറപ്പിച്ച് റിപ്പബ്ലിക്കൻ പാർട്ടി; നന്ദിപറഞ്ഞ് ട്രംപ്, പ്രസംഗം ഒഴിവാക്കി കമല
വാഷിംഗ്ടൺ ഡിസി: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയമുറപ്പിച്ച് ഡോണൾഡ് ‘ട്രംപ്. 247 ഇലക്ടറല്‍ വോട്ടുകള്‍ റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ ട്രംപ് ഇതിനകം നേടിക്കഴിഞ്ഞുവെന്നാണ് പുതിയ റിപ്പോർട്ടുകൾ. 210 വോട്ടുകള്‍ മാത്രമാണ് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി കമലാ ഹാരിസിന് നേടാന്‍ കഴിഞ്ഞത്. 538 ഇലക്ടറല്‍ കോളജ് വോട്ടില്‍ 270 വോട്ട് നേടുന്നയാള്‍ വൈറ്റ് ഹൗസിലെത്തും. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 23 സംസ്ഥാനങ്ങള്‍ ട്രംപിനൊപ്പം നില്ക്കുമ്പോൾ 11 സംസ്ഥാനങ്ങള്‍ മാത്രമാണ് കമലയ്ക്കൊപ്പമുള്ളത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ നിര്‍ണായകമായി സ്വാധീനിക്കുന്ന സ്വിംഗ് സ്റ്റേറ്റുകളായ പെന്‍സില്‍വാനിയ, അരിസോണ, ജോര്‍ജിയ, മിഷിഗണ്‍, നെവാഡ, നോര്‍ത്ത് കാരളൈന, വിസ്കോൺസിന്‍ എന്നിവിടങ്ങളിലെല്ലാം ട്രംപാണ് ലീഡ് ചെയ്യുന്നത്. സ്വിംഗ് സ്റ്റേറ്റുകളിൽ നോർത്ത് കാരളൈന മാത്രമാണ് നേരത്തെ ട്രംപിനൊപ്പം നിന്നിട്ടുള്ളത്. എന്നാൽ ഇത്തവണ ഏഴും ട്രംപിനൊപ്പമാണ്. അതേസമയം, നെബ്രാസ്കയില്‍നിന്ന് ഡെബ് ഫിഷര്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതോടെ യുഎസ് പാര്‍ലമെന്റിന്റെ സെനറ്റിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഭൂരിപക്ഷം നേടിക്കഴിഞ്ഞു.…
Read Moreനവജാതശിശുവിനെ ഓണ്‍ലൈനിലൂടെ വില്ക്കാന് ശ്രമം: അമേരിക്കക്കാരി അറസ്റ്റില്‍
ടെക്സസ്: പ്രസവിച്ച് മണിക്കൂറുകൾക്കകം സ്വന്തം കുഞ്ഞിനെ ഫേസ്ബുക്കിലൂടെ വിൽക്കാന് ശ്രമിച്ച അമേരിക്കൻ യുവതി അറസ്റ്റിൽ. ടെക്സസ് സ്വദേശിനിയായ ജൂനിപെർ ബ്രൈസൺ (21) ആണ് തന്റെ കുഞ്ഞിനെ വിൽക്കാന് ശ്രമിച്ചത്. കുഞ്ഞിനെ ദത്തെടുക്കാൻ ആഗ്രഹിക്കുന്നവർക്കായി ഒരു സമൂഹ മാധ്യമ ഓൺലൈൻ ഗ്രൂപ്പിൽ പെൺകുഞ്ഞിന്റെ ചിത്രമടക്കം ഇവർ പോസ്റ്റ് ചെയ്യുകയായിരുന്നു. പോസ്റ്റിനു പിന്നാലെ സ്വവർഗദമ്പതികളടക്കം ഏഴോളം പേർ കുട്ടിയെ ദത്തെടുക്കാനുള്ള താത്പര്യം യുവതിയെ അറിച്ചു. എന്നാല്‍ കുട്ടിയെ കൈമാറുന്നതിന് ഇവര്‍ പണം ആവശ്യപ്പെട്ടുവത്രെ. ഇതിന് പിന്നാലെ പോലീസ് കേസെടുത്ത് യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.”പ്രസവിച്ച അമ്മ, ദത്തെടുക്കാന്‍ മാതാപിതാക്കളെ തെരയുന്നു’ എന്ന കുറിപ്പോടെയാണ് യുവതി തന്റെ മകളുടെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവച്ചത്. പുതിയൊരു അപ്പാര്‍ട്ട്മെന്റിലേക്ക് മാറാനും ജോലി തേടാനുമാണു യുവതി പണം ആവശ്യപ്പെട്ടതെന്നു പോലീസ് രേഖകളിൽ പറയുന്നു.
Read Moreനവീൻ ബാബുവിന്റെ മരണം; കണ്ണൂർ കളക്ടർക്കായി പ്രത്യേക ചോദ്യാവലി; മൊഴിയെടുക്കാൻ ഡിഐജി; കളക്ടറുടെ ഫോൺകോളുകൾ തലസ്ഥാനത്തേക്കും?
തലശേരി: എഡിഎം നവീൻ ബാബു ജീവനൊടുക്കിയ കേസിൽ നവീൻ ബാബുവിനു തെറ്റുപറ്റിയെന്ന കളക്ടർ അരുൺ കെ. വിജയന്റെ മൊഴിയിൽ സമഗ്രമായ അന്വേഷണത്തിനൊരുങ്ങി പ്രത്യേക അന്വേഷണ സംഘം. ആദ്യഘട്ടമെന്ന നിലയിൽ അടുത്ത ദിവസം തന്നെ കളക്ടറിൽനിന്ന് ഡിഐജിയുടെ മേൽനോട്ടത്തിൽ മൊഴിയെടുക്കും. ഇതിനായി, അന്വേഷണസംഘം പ്രത്യേക ചോദ്യാവലി തയാറാക്കിവരികയാണ്. കളക്ടറുടെ നേരത്തെയുള്ള മൊഴി വിശദമായി പഠിച്ച ശേഷമാണ് ചോദ്യാവലി തയാറാക്കുന്നതെന്നാണ് അറിയുന്നത്. ഡിഐജിയും സിറ്റി പോലീസ് കമ്മീഷണറും ഡിസ്ട്രിക്ട് ഗവ. പ്ലീഡർ ഉൾപ്പെടെയുള്ള നിയമ വിദഗ്ധരുമായി നിരന്തരം ആശയ വിനിമയം നടത്തിയാണ് പോലീസ് അന്വേഷണവുമായി മുന്നോട്ടുപോകുന്നത്. സംസ്ഥാനതലത്തിൽതന്നെ വിവാദമായ കേസിൽ മൊഴിയെടുക്കലും തെളിപ്പെടുപ്പുകളും വീഡിയോ റെക്കോർഡിംഗ് ഉൾപ്പെടെ നടത്തി മുന്നോട്ടുപോകാനാണ് അന്വഷണ സംഘത്തിനു ലഭിച്ചിട്ടുള്ള നിർദേശം എന്നാണ് അറിയുന്നത്.നിലവിൽ പി.പി. ദിവ്യയുടെ മൊഴിയെടുക്കൽ മാത്രമാണ് വീഡിയോ റിക്കോർഡിംഗ് നടത്തിയിട്ടുള്ളത്. വിവാദ യാത്രയയപ്പ് ചടങ്ങ് കഴിഞ്ഞയുടൻ ജില്ലാ കളക്ടർ സംസ്ഥാന തലത്തിൽതന്നെയുള്ള…
Read Moreശബരിമല സ്പെഷൽ സർവീസ് ; 450ലേറെ ബസുമായി കെഎസ്ആർടിസി; ആശങ്ക പ്രകടിപ്പിച്ച് ജീവനക്കാർ
ചാത്തന്നൂർ: ശബരിമല മണ്ഡല ഉത്സവത്തോടനുബന്ധിച്ച് കെഎസ്ആർടിസി സ്പെഷൽ സർവീസിനായി 450ലേറെ ബസുകൾ ഒരുക്കുന്നു. കെഎസ്ആർടിസിയുടെ വർക്ക് ഷോപ്പുകളിൽ അടിയന്തിരമായി ഈ ബസുകൾക്കുള്ള അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ നിർദ്ദേശം നല്‍കിയിട്ടുണ്ട്. പമ്പ സ്പെഷൽ സർവീസിനായി ഓരോ ഡിപ്പോകളിൽ നിന്നു പ്രത്യേക കേന്ദ്രങ്ങളിലേയ്ക്ക് അയയ്ക്കേണ്ട ബസുകളുടെചെസ്റ്റ് നമ്പർ സഹിതം യൂണിറ്റുകളെ അറിയിച്ചിട്ടുണ്ട്. ഈ ബസുകളാണ് പമ്പയിലേയ്ക്കും ഉപകേന്ദ്രങ്ങളിലേയ്ക്കും അയയ്ക്കേണ്ടത്.14 മുതൽ യൂണിറ്റുകളിൽ നിന്നും നിർദ്ദിഷ്ട കേന്ദ്രങ്ങളിലേയ്ക്ക് ഒരു സെറ്റ് ക്രൂ സഹിതം ബസുകൾ എത്തിക്കണം. മെക്കാനിക്കൽ, ബോഡി വർക്കുകൾ, വൃത്തിയായ വാഷിംഗ് അടക്കം കുറ്റമറ്റ രീതിയിലായിരിക്കണം ബസുകൾ. ആവശ്യമായ മെയിന്റനൻസ് അടക്കമുള്ള ബസിന്റെ രേഖകളും കൈമാറണം. ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, പുകപരിശോധന സർട്ടിഫിക്കറ്റ് എന്നിവയും ഫയർ എക്സ്റ്റിംഗുഷറും ബസിൽ ഉണ്ടായിരിക്കണം. ഹാൻഡ് ബ്രേക്കിന്റെ പ്രവർത്തനക്ഷമത ഉറപ്പുവരുത്തണം. പൂൾ ചെയ്തിട്ടുള്ള ബസുകൾ തീർത്ഥാടന കേന്ദ്രങ്ങളിൽ പരമാവധി വിനിയോഗിക്കണം. അല്ലാത്ത പക്ഷം മറ്റ് യൂണിറ്റുകളിലേയ്ക്ക് കൈമാറണം.…
Read Moreപ്രാഥമിക പരീക്ഷണങ്ങൾ വിജയം; സിംകാർഡ് ഇല്ലാതെ ഫോൺ വിളിക്കാനുള്ള പദ്ധതിയുമായി ബിഎസ്എൻഎൽ
കൊല്ലം: ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ സിം കാർഡ് ഇല്ലാതെ ഫോൺ വിളിക്കാൻ കഴിയുന്ന സേവനം ആരംഭിക്കാൻ ബിഎസ്എൻഎൽ പദ്ധതിയിടുന്നു. ഇതുമായി ബന്ധപ്പെട്ട് ബിഎസ്എൻഎൽ നടത്തിയ പ്രാഥമിക പരീക്ഷണങ്ങൾ വിജയകരമാണ്. പുതിയ സംവിധാനം വഴി സിം കാർഡോ മൊബൈൽ നെറ്റ് വർക്കോ ഇല്ലാതെ കോളുകൾ വിളിക്കാൻ കഴിയും എന്നതാണ് ഏറ്റവും വലിയ സവിശേഷത. ഓഡിയോ കോളുകളും വീഡിയോ കോളുകളും ഇങ്ങനെ സാധ്യമാകും. ഡി ടു ഡി ( ഡിവൈസ് ടു ഡിവൈസ് ) എന്ന സേവനം വഴിയാണ് ഇത്തരം കോളുകൾ വിളിക്കാൻ കഴിയുക. ഒരു മൊബൈൽ നെറ്റ്വർക്കിന്റെയും ആവശ്യമില്ലാതെ ഉപഗ്രഹങ്ങൾ വഴി മൊബൈൽ ഉപകരണങ്ങളെ ഡി ടു ഡി സാങ്കേതികവിദ്യ ബന്ധിപ്പിക്കും. വിയാസാറ്റ് എന്ന ഉപഗ്രഹവുമായി സഹകരിച്ചാണ് ബിഎസ്എൻഎൽ ഈ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയത്. ഇന്ത്യൻ മൊബൈൽ കോൺഗ്രസിന്റെ ഭാഗമായിട്ടാണ് രാജ്യത്തെ പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എൻഎൽ…
Read More