പാലക്കാട്: കേരളം ആഗ്രഹിക്കുന്ന വിധിയെഴുത്ത് പാലക്കാട് ഉണ്ടാകും. പാലക്കാടിന്റെ മണ്ണും മനസും രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം ഉണ്ടാകുമെന്ന് ഷാഫി പറമ്പിൽ. നല്ല ഭൂരിപക്ഷത്തിൽ വിജയിച്ച് നിയമസഭയിലെത്തും. നിയമസഭയ്ക്ക് അകത്തും പുറത്തും ഈ ജനതയുടെ ശബ്ദമായി രാഹുൽ ഉണ്ടാകുമെന്ന് ഉറപ്പാണെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. 5 അക്ക ഭൂരിപക്ഷം ഉണ്ടാകുമെന്ന് ഷാഫി വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ലഭിക്കേണ്ടിരുന്ന ചിഹ്നം ബൂമറാങ്ങായിരുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടിരുന്ന എല്ലാ കാര്യങ്ങളിലും തിരിച്ചടിയാണ് അവർക്ക് ഉണ്ടായതെന്ന് ഷാഫി കൂട്ടിച്ചേർത്തു. പത്ര പരസ്യം ഉൾപ്പെടെ എല്ലാ വിവാദങ്ങളും എൽഡിഎഫിന് തിരിച്ചടിയായി. നല്ല ഭൂരിപക്ഷത്തിൽ തന്നെ രാഹുൽ മാങ്കൂട്ടത്തിൽ ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Read MoreDay: November 20, 2024
മതവിദ്വേഷ പരാമർശം; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരേ പരാതി; ഡിജിപിക്ക് പരാതി നൽകിയത് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ. അരുൺ
കൊച്ചി: മുനമ്പം ഭൂമി വിഷയവുമായി ബന്ധപ്പെട്ട് മതവിദ്വേഷ പരാമർശം നടത്തിയെന്നാരോപിച്ചു കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരേയും ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണനെതിരേയും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ. അരുൺ ഡിജിപിക്ക് പരാതി നൽകി. മതത്തിന്റെ പേരിൽ സ്പർധയുണ്ടാക്കാൻ ശ്രമിച്ചെന്നും കലാപാഹ്വാനം നടത്തിയെന്നും ചൂണ്ടിക്കാട്ടിയാണു പരാതി. കേന്ദ്രമന്ത്രി പദവി ദുരുപയോഗം ചെയ്തുകൊണ്ട് വഖഫ് ബോർഡ് സംബന്ധിച്ച് തെറ്റിദ്ധാരണ പകർത്തിയെന്നും അതിന്റെ പേരിൽ കലാപാഹ്വാനം നടത്തിയെന്നുമാണ് സുരേഷ് ഗോപിക്ക് എതിരായ പരാതി.
Read Moreപാലക്കാട് ഉപതെരഞ്ഞെടുപ്പ്: 13.3 ശതമാനം പോളിംഗ്; പി.സരിനും സി. കൃഷ്ണകുമാറും രാവിലെ വോട്ട് രേഖപ്പെടുത്തി; കന്നിവോട്ട് രേഖപ്പെടുത്താൻ 2445 പേർ
പാലക്കാട്: നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന്റെ പോളിംഗ് രാവിലെ 7ന് ആരംഭിച്ചു. വിധിയെഴുതാൻ എത്തുന്നത് 1,94,706 വോട്ടർമാർ. ഇതുവരെ13 ശതമാനം പോളിംഗ് രേഖപ്പെടുത്തി. സ്ഥാനാർഥികളായ സരിനും കൃഷ്ണകുമാറും രാവിലെതന്നെയെത്തി വോട്ട് രേഖ്പപെടുത്തി. വോട്ട് രേഖപ്പെടുത്തുന്നവരിൽ 1,00,290 പേര് സ്ത്രീകളാണ്. 2306 പേര് 85 വയസിനു മുകളില്‍ പ്രായമുള്ളവരും 780 പേര് ഭിന്നശേഷിക്കാരും നാലു പേര് ട്രാന്‍സ്ജെന്‍ഡേഴ്സുമാണ്. 2445 കന്നിവോട്ടര്‍മാരും 229 പ്രവാസി വോട്ടര്‍മാരുമുണ്ട്. രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറു വരെയാണ് വോട്ടെടുപ്പ്. നാല് ഓക്സിലറി ബുത്തുകള്‍ ഉള്‍പ്പെടെ ആകെ 184 പോളിംഗ് സ്റ്റേഷനുകളാണ് ഉള്ളത്. 736 പോളിംഗ് ഓഫീസര്‍മാരെയാണ് ഇവിടേക്ക് നിയമിച്ചിരിക്കുന്നത്. എല്ലാ ബൂത്തുകളിലും റാംപ്, ശുചിമുറി, കുടിവെള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. വനിതാ ഓഫീസര്‍മാരുടെ മേല്‍നോട്ടത്തില്‍ ഒരു പോളിംഗ് സ്റ്റേഷനും ഒമ്പത് മാതൃകാ പോളിംഗ് ബൂത്തുകളും ഉണ്ട്. എല്ലാ പോളിംഗ് സ്റ്റേഷനുകളിലും വോട്ടെടുപ്പ് നടപടികള്‍ വെബ്കാസ്റ്റിംഗ് നടത്തുന്നുണ്ട്.…
Read More