കട്ടപ്പന: കേരളം നേരിട്ട ഏറ്റവും വലിയ ദുരന്തമാണ് പിണറായി വിജയന്റെ ഭരണമെന്ന് കോൺഗ്രസ് പ്രവർത്തകസമിതിയംഗം രമേശ് ചെന്നിത്തല. കട്ടപ്പന ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിക്കു കീഴിലുള്ള വാർഡ് പ്രസിഡന്റുമാരുടെ “പൊളിറ്റിക്കൽ ക്യാമ്പ് മിഷൻ – 2025′ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിണറായിയുടെ ദുർഭരണം അവസാനിപ്പിക്കാനുള്ള തുടക്കമാകണം വരുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ്. വാർഡ് കമ്മിറ്റികളാകണം വിജയസാധ്യതയുള്ള സ്ഥാനാർഥികളെ നിശ്ചയിക്കേണ്ടത്. ഇതിൽ മേൽഘടകങ്ങളുടെ സമ്മർദം ഉണ്ടാകരുത്. സ്ഥാനാർഥിയെ വിജയിപ്പിക്കാനുള്ള പ്രചാരണം അടക്കമുള്ള മറ്റു സഹായങ്ങൾ മേൽഘടകങ്ങൾ ചെയ്യണം. കമ്യൂണിസ്റ്റുകാർപോലും ഇടതുഭരണം മടുത്തു. ഇതു മുതലാക്കി വാർഡുതലംമുതൽ കോൺഗ്രസുകാർ ഒറ്റക്കെട്ടായി പ്രവർത്തിച്ചാൽ മുഴുവൻ സ്ഥലങ്ങളിലും വിജയിക്കാൻ കഴിയുമെന്നും ചെന്നിത്തല പറഞ്ഞു. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് തോമസ് മൈക്കിൾ അധ്യക്ഷതവഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി ജോസഫ് വാഴയ്ക്കൻ, ഡീൻ കുര്യാക്കോസ് എംപി, ഇ.എം. ആഗസ്തി, ജോയി വെട്ടിക്കുഴി, റോയി കെ. പൗലോസ്, ജോയ്…
Read MoreDay: January 7, 2025
ഒരു സിഗരറ്റ് വലിച്ചാൽ… പുരുഷന്മാർക്കു നഷ്ടം ജീവിതത്തിലെ 17 മിനിറ്റ്; സ്ത്രീകൾക്ക് 22 മിനിറ്റ്
ഒരു സിഗരറ്റ് വലിച്ചാൽ പുരുഷന്മാർക്ക് അവരുടെ ജീവിതത്തിലെ 17 മിനിറ്റ് നഷ്ടപ്പെടും. സ്ത്രീകൾക്കാണെങ്കിൽ 22 മിനിറ്റും! പുകവലിയുടെ വിനാശകരമായ പ്രത്യാഘാതങ്ങളെക്കുറിച്ചു പഠിക്കുന്ന ഗവേഷകരാണു മനുഷ്യാരോഗ്യത്തെ ബാധിക്കുന്ന പുതിയ കണ്ടെത്തൽ നടത്തിയത്. ഓരോ സിഗരറ്റും പുകവലിക്കാരന്റെ ആയുസിൽനിന്നു 11 മിനിറ്റ് കുറയ്ക്കുമെന്നു സൂചിപ്പിക്കുന്ന മുൻ കണക്കുകളേക്കാൾ ഉയർന്നതാണു പുതിയ കണക്കുകൾ ഒരു ദിവസം 20 സിഗരറ്റ് വലിച്ചാൽ, ഏകദേശം ഏഴു മണിക്കൂറോളം പ്രതിദിന ആയുസ് കുറയും. ജീവിതത്തിൽ ശരാശരി ഒരു ദശാബ്ദത്തോളം നഷ്ടപ്പെടും. ലണ്ടൻ യൂണിവേഴ്സിറ്റി കോളജിലെ ഗവേഷകരാണു പഠനം നടത്തിയത്. വിലയേറിയ സമയവും പ്രിയപ്പെട്ടവരുമായുള്ള ജീവിത മുഹൂർത്തങ്ങളും നഷ്ടപ്പെടുത്താതെ പുകവലിക്കാർ അനാരോഗ്യകരമായ ഈ ശീലം ഉപേക്ഷിച്ച് പുതുവർഷത്തിലേക്കു കടക്കണമെന്നു ഗവേഷകർ ഉപദേശിക്കുന്നു. ലോകാരോഗ്യസംഘടനയുടെ അഭിപ്രായത്തിൽ, ഇതുവരെ നേരിട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പൊതുജനാരോഗ്യ ഭീഷണികളിലൊന്നാണു പുകയിലജന്യരോഗങ്ങൾ. ഓരോ വർഷവും എട്ടു ദശലക്ഷത്തിലധികം ആളുകൾക്കു പുകവലി കാണം ജീവൻ…
Read Moreകോടികൾ ചെലവഴിച്ച് നിര്‍മിച്ച റോഡിന്റെ നാമഫലകം 300 രൂപ പോലും ചെലവുവരാത്ത ഷീറ്റില്‍; മാർബിൾ ഫലകമെന്ന് തോന്നിക്കും വിധമുുള്ള ഫ്ളക്സ് ബോർഡാണ് റോഡരുകിൽസ്ഥാപിച്ചിരിക്കുന്നത്
എടത്വ: കോടികൾ ചെലവഴിച്ചു നിര്‍മിച്ച റോഡിന്റെ നാമഫലകം 300 രൂപ പോലും ചെലവുവരാത്ത ഷീറ്റില്‍. മാര്‍ബിള്‍ കഷണം ഉപയോഗിച്ച് നിര്‍മിക്കേണ്ട ഫലകം നിര്‍മിച്ചിരിക്കുന്നത് ഫ്ളക്സ് ഷീറ്റില്‍ ശിലാഫലകം എന്നു തോന്നിപ്പിക്കത്തക്ക വിധത്തില്‍. 2020 ജനുവരി 15ന് നിര്‍മാണം പൂര്‍ത്തികരിച്ചതും 2023 ജനുവരി 24ന് പരിപാലന കാലാവധി അവസാനിച്ചതുമായ അമ്പലപ്പുഴ-പൊടിയാടി റോഡില്‍ സ്ഥാപിച്ചിരിക്കുന്ന നാമ ഫലകമാണിത്. 70,73,82716 രൂപ ചെലവഴിച്ച് നിര്‍മിച്ച റോഡിന്റെ തുടക്കഭാഗത്ത് പൊടിയാടിയിലാണ് ഈ നാമഫലകം സ്ഥാപിച്ചിരിക്കുന്നത്. നാമഫലകത്തിലെ ഫ്ളക്സ് ഷീറ്റ് നിലവില്‍ നശിച്ചുതുടങ്ങി. നാമഫലകം, ട്രാഫിക് ചിഹ്നങ്ങള്‍ എന്നിവ സ്ഥാപിക്കുന്നതിന് 5.4 ലക്ഷം രൂപയാണ് ചെലവഴിച്ചതായി വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖയില്‍നിന്നും അറിയാന്‍ സാധിച്ചത്. രണ്ടാം ഘട്ടത്തിന്റെ പ്രവൃത്തിയുടെ അടങ്കല്‍ തുക 46 കോടി 40 ലക്ഷം രൂപയാണ്. പരിപാലന കാലാവധി 2025 ഡിസംബര്‍ ഒന്നിന് അവസാനിക്കും. ശേഷിക്കുന്ന മൂന്നാം ഘട്ട പ്രവൃത്തികള്‍ സംബന്ധിച്ച്…
Read Moreബഹിരാകാശ മാലിന്യങ്ങൾ ശേഖരിക്കാൻ യന്ത്രക്കൈ: ഐഎസ്ആർഒയുടെ പരീക്ഷണം വിജയം
ബഹിരാകാശത്തെ മാലിന്യങ്ങൾ ശേഖരിക്കാൻ ശേഷിയുള്ള യന്ത്രക്കൈ വിജയകരമായി പരീക്ഷിച്ച് ഇന്ത്യൻ സ്പേസ് റിസേർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ). ഡെബ്രിസ് ക്യാപ്ചർ റോബോട്ടിക് മാനിപുലേറ്റർ പരീക്ഷണത്തിന്റെ വീഡിയോ ഇസ്രൊ പുറത്തുവിട്ടു. ബഹിരാകാശത്ത് ഒഴുകിനടക്കുന്ന ഉപഗ്രഹ ഭാഗങ്ങളടക്കമുള്ള മാലിന്യം പിടിച്ചെടുക്കാൻ കെൽപ്പുള്ള റോബോട്ടാണിത്. തിരുവനന്തപുരം വിഎസ്എസ്സിയാണ് റോബോട്ടിക് മാനിപുലേറ്റർ നിർമിച്ചത്. ഭാവിയിൽ ബഹിരാകാശത്തുതന്നെ ഉപഗ്രഹങ്ങളിൽ വീണ്ടും ഇന്ധനം നിറയ്ക്കുന്നത് അടക്കമുള്ള പരീക്ഷണങ്ങൾക്കും ഈ യന്ത്രക്കൈ പ്രയോജനപ്പെടും. സ്പെഡെക്സ് ഉപഗ്രഹങ്ങളെ വിക്ഷേപിച്ച പിഎസ്എൽവി സി 60 റോക്കറ്റിന്റെ നാലാം ഘട്ടത്തെ ഒരു താത്കാലിക ഉപഗ്രഹമായി ബഹിരാകാശത്ത് നിലനിർത്തിയിട്ടുണ്ട്. അതിൽവച്ചായിരുന്നു റോബോട്ടിന്റെ പരീക്ഷണവും.
Read More‘കുഞ്ഞായപ്പോൾ കണ്ട സ്വപ്നം, ഒടുവിൽ യാഥാർഥ്യമായി’; പ്രീമിയർ പത്മിനി സ്വന്തമാക്കിയതിനെ കുറിച്ച് യുവതി; വൈറലായി വീഡിയോ
ചെറുപ്പ കാലത്ത് നമ്മളെല്ലാവരും തന്നെ പല തരത്തിലുള്ള സ്വപ്നങ്ങൾ കാണാറുള്ളവരാണ്. ഉറക്കത്തിൽ കാണുന്ന സ്വപനങ്ങളെ കുറിച്ചല്ല പറയുന്നത്, മറിച്ച് ഉണർന്നിരിക്കുന്പോൾ കാണുന്ന ദിവാ സ്വപ്നങ്ങളെ കുറിച്ച്. പലർക്കും ഭാവിയിൽ തങ്ങൾ ആരായി തീരണമെന്നും വലുതായി കഴിഞ്ഞാൽ വലിയ കാർ വാങ്ങണമെന്നുമൊക്കെ ദിവാ സ്വപ്നങ്ങൾ കാണാറുണ്ട്. കുഞ്ഞു നാളിലെ സ്വപ്നങ്ങൾ അവർ വലുതാകുന്നതനുസരിച്ച് മാറിക്കൊണ്ടിരിക്കും. ചിലരാകട്ടെ അത് മനസിൽക്കൊണ്ടു നടക്കുന്നവരുമുണ്ട്. അത്തരത്തിലൊരു സ്വപ്നം യാഥാർഥമാക്കിയിരിക്കുകയാണ് ബംഗളൂരു സ്വദേശിനിയായ രചന മഹാദിമ. ഒരു പ്രീമിയര്‍ പത്മിനി സ്വന്തമാക്കുക എന്നതായിരുന്നു രചനയുടെ കുട്ടിക്കാലത്തെ സ്വപ്നം. അവൾ വളരുന്നതോടൊപ്പം അവളുടെ സ്വപ്നവും വലുതായി. ‘ഞാൻ എന്നെത്തന്നെ നുള്ളുകയാണ്. എന്റെ ജന്മദിനത്തിനായി ഞാൻ ഒരു കാർ വാങ്ങി. അത് എന്റെ സ്വപ്നങ്ങളുടെ കാറാണ്. ഞാൻ കുട്ടിയായിരുന്നപ്പോൾ മുതൽ ഈ കാറിനെക്കുറിച്ച് സ്വപ്നം കാണുകയായിരുന്നു,” എന്ന് അവൾ വീഡിയോയിൽ പറഞ്ഞു. നിരവധി പേരാണ് രചനയെ അഭിനന്ദനങ്ങള്‍…
Read Moreയുവതയുടെ കായിക സ്വപ്നങ്ങളെ സര്‍ക്കാര്‍ പിന്നോട്ടടിക്കുന്നുവെന്ന് ചാണ്ടി ഉമ്മൻ
മാന്നാർ: ലോകമാകെ കായികരംഗത്തെ പ്രോത്സാഹിപ്പിക്കുമ്പോഴും കേരളത്തില്‍ സര്‍ക്കാര്‍ കായികരംഗത്തെ പിന്നോട്ടടിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ പറഞ്ഞു. കേരളോത്സവം പഞ്ചായത്ത് തലത്തില്‍ അട്ടിമറിക്കപ്പെട്ടതിനെതിരേ യൂത്ത് കോണ്‍ഗ്രസ് ബുധനൂര്‍ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കായികോത്സവ് 2024 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിണറായി സര്‍ക്കാരിനോട് കായികരംഗത്തെ നേട്ടങ്ങളെപ്പറ്റി ചോദിക്കുമ്പോള്‍ 250 കോടി രൂപ ചെലവാക്കി മെസിയെ കൊണ്ടുവരുമെന്ന് പറയുന്നത് മാത്രമാണ് നേട്ടമെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. പുതുപ്പള്ളിയില്‍ ഉള്‍പ്പെടെ ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്റെ പങ്കാളിത്തത്തോടെ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന കായിക സ്റ്റേഡിയങ്ങളുടെ പ്രവര്‍ത്തനങ്ങളെ സര്‍ക്കാര്‍ വിരോധബുദ്ധിയോടെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായും ചാണ്ടി ഉമ്മൻ പറഞ്ഞു. ബുധനൂർ പഞ്ചായത്ത് നിലവാരമില്ലാതെ സംഘടിപ്പിച്ച കേരളോത്സവം പരിപാടി പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ബുധനൂർ മണ്ഡലം കമ്മിറ്റി ഒരാഴ്ചയായി മുന്നൂറിൽപരം ചെറുപ്പക്കാരെ അണിനിരത്തി സംഘടിപ്പിച്ച കായികോത്സവ് പരിപാടിയിൽ 40,000 രൂപ കാഷ് പ്രൈസും ട്രോഫിയും നൽകി. യോഗത്തിന് ബുധനൂർ…
Read Moreപുല്ലുപാറ ദുരന്തം; ആഘാതം കുറച്ചത് റബര്‍മരം; ബസ് തങ്ങിനിന്നില്ലായിരുന്നെങ്കിൽ പതിക്കുക 1000 അടി താഴ്ചയിലേക്ക്; ബ്രേക്ക് നഷ്ടപ്പെട്ട വിവരം യാത്രക്കാരെ അറിയിച്ച് മുറുകെ പിടിച്ചിരിക്കാൻ പറഞ്ഞു…
മുണ്ടക്കയം: നിയന്ത്രണംവിട്ടു കൊക്കയിലേക്ക് മറിഞ്ഞ കെഎസ്ആര്‍ടിസി സ്പെഷല്‍ ബസ് കൊക്കയിലെ റബര്‍ മരത്തില്‍ തങ്ങിനിന്നതാണ് പുല്ലുപാറ ബസപകടത്തിന്റെ തീവ്രത ഇത്രയെങ്കിലും കുറച്ചത്. കോട്ടയം-കുമളി ദേശീയ പാതയില്‍ 1500 അടി വരെ താഴ്ചയുള്ള നിരവധി കൊക്കകള്‍ ഈ ഭാഗത്തുണ്ട്. ബ്രേക്ക് നഷ്ടപ്പെട്ട ബസ് റബര്‍ മരങ്ങള്‍ക്ക് അല്പം മുകളിലാണ് മറിഞ്ഞിരുന്നതെങ്കില്‍ ആയിരം അടി താഴ്ചയിലേക്ക് പതിക്കുമായിരുന്നു. പുല്ലുപാറ വളവില്‍ കുത്തിറക്കത്തില്‍ ബസ് നിയന്ത്രണംവിട്ട് ബാരിക്കേഡില്‍ തട്ടി ഇന്നലെ രാവിലെ 6.15ന് മുപ്പത് അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഒരാഴ്ചയായി പെരുവന്താനം മുതല്‍ പീരുമേട് വരെ പുലര്‍ച്ചെ കടുത്ത കോടമഞ്ഞും കൊടുംതണുപ്പുമാണ് അനുഭവപ്പെടുന്നത്. ഇന്നലെ രാവിലെ അപകടം സംഭവിക്കുമ്പോള്‍ 34 യാത്രക്കാരില്‍ ഏറെപ്പേരും ഉറക്കത്തിലായിരുന്നു. രണ്ട് ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ മൂന്നു ജീവനക്കാരും. ഞൊടിയിടയില്‍ എന്താണ് സംഭവിച്ചതെന്നു പോലും യാത്രക്കാര്‍ക്ക് വ്യക്തമായില്ല. കുട്ടിക്കാനത്തിനും മുണ്ടക്കയത്തിനും ഇടയില്‍ കൊടുംവളവുകള്‍ നിറഞ്ഞ റോഡില്‍ ഒരു ഭാഗം…
Read Moreഒഡിയക്കാരനെ വിവാഹം ചെയ്ത് ബംഗളൂരുവില്‍ താമസിക്കുന്ന യുഎസ് യുവതി: വീഡിയോ കാണാം
ദേശാന്തര വിവാഹങ്ങള്‍ ഇന്ന് അത്ര പുതുമയുള്ള കാര്യമൊന്നുമല്ല. യുഎസ് യുവതി ഒരു ഒഡീഷക്കാരനെ വിവാഹം കഴിക്കുകയുംഅദ്ദേഹത്തോടൊപ്പം ബംഗളൂരുവിലേക്ക് താമസം മാറ്റുകയും ചെയ്ത വാർത്ത കഴിഞ്ഞ കുറച്ച് കാലങ്ങൾക്ക് മുൻപ് വൈറലായിരുന്നു. ‘ഒരു ഒഡിയക്കാരനെ വിവാഹം കഴിച്ചതിന് ശേഷം എന്റെ ജീവിതം എങ്ങനെ മാറി’ എന്ന കുറിപ്പോടെ വീണ്ടുമൊരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് അവർ. ദീപക് – ഹന്ന ദമ്പതികൾ തങ്ങളുടെ ഇരുവരുടെയും പേരില്‍ തുടങ്ങിയ ഇന്‍സ്റ്റാഗ്രാം പേജിലാണ് വീഡിയോ പങ്കുവച്ചത്. ഭര്‍ത്താവിന്റെ കുടുംബത്തോടൊപ്പം ജീവിക്കുമ്പോൾ ഹന്ന പലപ്പോഴായി ഹന്ന അനുഭവിച്ച കാഴ്ചകളാണ് വീഡിയോയിലുള്ളത്. ഇരുവരും ചേര്‍ന്നുള്ള ഒരു ദൃശ്യത്തില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. അതിനു പിന്നാലെ കുടുംബത്തിലുള്ള എല്ലാവരുമൊത്ത് ഭക്ഷണം കഴിക്കുന്നത് കാണാൻ സാധിക്കും. അമ്മായി അമ്മ, മരുമൾക്ക് മുടി കൊട്ടിക്കൊടുക്കുന്നതും അമ്മായിയച്ഛന് മരുമകൾ ബെഡ് കോഫി കൊണ്ട് കൊടുക്കുന്നതും. സാരി ഉടുക്കാന്‍ പഠിക്കുന്നതും തൈര് കടയുന്നതും ചെസ്…
Read Moreപുരുഷ പീഡനം; മാനസിക പീഡനവും വ്യാജ സ്ത്രീധന പരാതിയും; ഭാര്യയ്ക്കും ഭാര്യാമാതാവിനുമെതിരെ വീഡിയോ ചെയ്ത ശേഷം യുവാവ് ജീവനൊടുക്കി; സഹോദരന്റെ വെളിപ്പെടുത്തൽ ഇങ്ങനെ…
ലക്നോ: ഉത്തർപ്രദേശിലെ ഹമിർപൂരിൽ ഭാര്യയുടെയും ഭാര്യാമാതാവിന്റെയും നിരന്തരമായ പീഡനത്തെ തുടർന്ന് യുവാവ് ജീവനൊടുക്കി. രാജേഷ് കുമാർ(35) ആണ് മരിച്ചത്. തന്റെ മരണത്തിന് ഉത്തരവാദികൾ ഭാര്യയും ഭാര്യാമാതാവും ആണെന്നും ഭാര്യയുടെ പക്കലുള്ള മക്കളെ തന്റെ വീട്ടിലേക്ക് അയക്കണമെന്നും മരിക്കുന്നതിന് മുൻപ് ചിത്രീകരിച്ച വീഡിയോയിൽ രാജേഷ് കുമാർ ആവശ്യപ്പെട്ടു. “ഞാൻ സത്യസന്ധമായി പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ, എന്റെ കേസിൽ നീതി ലഭിക്കണം, എന്റെ മക്കളെ വീട്ടിലേക്ക് തിരികെ കൊണ്ടുവരണം. എന്റെ ഭാര്യയെയും ഭാര്യാമാതാവിനെയും ജയിലിലേക്ക് അയയ്ക്കണം.’ രാജേഷ് വീഡിയോയിൽ പറയുന്നു. ആത്മഹത്യയ്ക്ക് പിന്നിലെ കാരണം രാജേഷ് വെളിപ്പെടുത്തിയില്ല. എന്നാൽ ഭാര്യയും ഭാര്യമാതാവും രാജേഷിനെ നിരന്തരം മാനസികമായി പീഡിപ്പിക്കുകയും വ്യാജ സ്ത്രീധന കേസ് ചുമത്തി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി സഹോദരൻ സന്തോഷ് കുമാർ പോലീസിനോട് പറഞ്ഞു. ജനുവരി മൂന്നിന് വിഷം കഴിച്ചാണ് രാജേഷ് കുമാർ മരിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് ഹമീർപൂർ സർക്കിൾ ഓഫീസർ രാജേഷ് കമാൽ…
Read Moreപ്രണയിച്ച് കുടുംബത്തിന് നാണക്കേടുണ്ടാക്കി; പ്രണയിതാക്കളെ വിഷം കുടിപ്പിച്ചശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തി; പെൺകുട്ടിയുടെ രക്ഷിതാക്കളും അമ്മാവനും അറസ്റ്റിൽ
ലക്നോ: പ്രണയിതാക്കളെ വീട്ടുകാര്‍ വിഷം കുടിപ്പിച്ചശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. നാടിനെ നടുക്കിയ സംഭവം ഉത്തര്‍പ്രദേശിലെ ലളിത്പുരില്‍. ജനുവരി ഒന്നിന് അര്‍ധരാത്രിയാണ് മിഥുന് കുശവാഹ(22), സാഹു(19) എന്നിവരെ പെൺകുട്ടിയുടെ വീട്ടുകാര്‍ കൊലപ്പെടുത്തിയത്. ബിഗ എന്ന ഗ്രാമത്തിലെ ജഗൗര എന്ന പ്രദേശത്താണ് സംഭവം നടന്നത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അച്ഛന്, അമ്മ, അമ്മാവന് എന്നിവരെ ലളിത്പുര്‍ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകം ആത്മഹത്യയായി ചിത്രീകരിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.
Read More