തിരുവനന്തപുരം: യുവതിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സൂചന. കണിയാപുരം കണ്ടൽ നിയാസ് മൻസിലിൽ ഷാനുവിനെയാണ് (വിജി) മരിച്ച നിലയിൽ കണ്ടെത്തിയത്. കണിയാപുരം കരിച്ചാറയിലുണ്ടായ സംഭവത്തിൽ യുവതിക്കൊപ്പം താമസിച്ചിരുന്ന തമിഴ്നാട് സ്വദേശിയെ കാണാനില്ല. വൈകുന്നേരം അഞ്ചിന് സ്കൂൾ വിട്ട് വീട്ടിലെത്തിയ കുട്ടികളാണ് മൃതദേഹം കണ്ടത്. ആദ്യ ഭർത്താവ് മരിച്ച വിജി കുറച്ചുനാളായി തമിഴ്നാട് സ്വദേശിയായ രങ്കനുമായി ഒരുമിച്ച് താമസിക്കുകയായിരുന്നു. സംഭവശേഷം ഹോട്ടൽ ജീവനക്കാരനായ രങ്കനെ കാണാനില്ല. രാവിലെ 8.30ഓടെ ഷിജിയുടെ കുട്ടികൾ സ്കൂളിൽ പോകുമ്പോൾ ഇരുവരും വീട്ടിലുണ്ടായിരുന്നു. രങ്കനെ കണ്ടെത്തി ചോദ്യം ചെയ്താലെ എന്താണ് സംഭവിച്ചതെന്ന് അറിയാൻ കഴിയുകയൊള്ളൂവെന്ന് പോലീസ് പറഞ്ഞു.
Read MoreDay: January 14, 2025
ശേഷം സ്ക്രീനിൽ ഇന്ത്യ, പാക്കിസ്ഥാൻ: ചാന്പ്യൻസ് ട്രോഫി ടീമുകളെ പ്രഖ്യാപിച്ച് ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും
ദുബായ്: ഐസിസി ചാന്പ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റിന്റെ 2025 എഡിഷനുള്ള ടീമുകളെ പ്രഖ്യാപിക്കാൻ ഇനി ബാക്കിയുള്ളത് ഇന്ത്യയും ആതിഥേയരായ പാക്കിസ്ഥാനും മാത്രം. ഫെബ്രുവരി 19ന് കറാച്ചിയിലാണ് ചാന്പ്യൻസ് ട്രോഫിയുടെ ഉദ്ഘാടന മത്സരം. ആതിഥേയരായ പാക്കിസ്ഥാൻ ന്യൂസിലൻഡിനെ നേരിടുന്നതോടെ 2025 സീസണിനു തുടക്കമാകും. ഗ്രൂപ്പ് ബിയിലുള്ള ഇന്ത്യയുടെ ആദ്യ മത്സരം ഫെബ്രുവരി 20ന് ബംഗ്ലാദേശിന് എതിരേ ദുബായിലാണ്. ചാന്പ്യൻസ് ട്രോഫിക്കുള്ള 15 അംഗ ടീമിനെ പ്രഖ്യാപിക്കാൻ ഐസിസി പ്രഖ്യാപിച്ച തീയതി കഴിഞ്ഞു. എന്നാൽ, ഇന്ത്യയും പാക്കിസ്ഥാനും ഇതുവരെ തങ്ങളുടെ സംഘങ്ങളെ പ്രഖ്യാപിച്ചിട്ടില്ല. ഈ മാസം 19ന് ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കുമെന്ന് കഴിഞ്ഞ ദിവസം ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല അറിയിച്ചു. അതേസമയം, ഗ്രൂപ്പ് ബിയിലെ കരുത്തരായ ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും അവരുടെ 15 അംഗ ടീമുകളെ ഇന്നലെ പ്രഖ്യാപിച്ചു എന്നതും ശ്രദ്ധേയം. കമ്മിൻസിന്റെ ഓസീ സംഘം 15 അംഗ…
Read Moreമുന്പന്മാർ മുന്നോട്ട്… ഓസ്ട്രേലിയൻ ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിൾസിൽ നൊവാക് ജോക്കോവിച്ചിന് വിജയത്തുടക്കം
മെൽബണ്‍: ഓസ്ട്രേലിയൻ ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിൾസിൽ നൊവാക് ജോക്കോവിച്ചിന് വിജയത്തുടക്കം. ഏഴാം സീഡായ ജോക്കോവിച്ച് മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ ഇന്ത്യൻ വംശജനായ യുഎസ്എയുടെ നിഷേഷ് ബസവറെഡിയെ തോൽപ്പിച്ചു. 19കാരനായ നിഷേഷിനോട് ആദ്യ സെറ്റ് നഷ്ടമായ ശേഷമാണ് ലോക ഏഴാം നന്പർ താരം ജോക്കോവിച്ച് മത്സരം തിരിച്ചുപിടിച്ചത്. 10 പ്രാവശ്യം ഓസ്ട്രേലിയൻ ഓപ്പണ്‍ സ്വന്തമാക്കിയിട്ടുള്ള ജോക്കോവിച്ചിന് ശക്തമായ വെല്ലുവിളിയാണ് നിഷേഷ് ഉയർത്തിയത്. സ്കോർ: 4-6, 6-3, 6-4, 6-2. ഇറ്റലിയുടെ ലോക ഒന്നാം നന്പർ താരം യാന്നിക് സിന്നർ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ ചിലിയുടെ നിക്കോളാസ് ജാരിയെ വീഴ്ത്തി രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. 7-6, 7-6, 6-1നായിരുന്നു സിന്നറിന്റെ ജയം. മൂന്നാം സീഡും നാല് തവണ ഗ്രാൻഡ്സ്ലാം കിരീട ജേതാവുമായ സ്പെയിന്റെ കാർലോസ് അൽകരാസ് കസാക്കിസ്ഥാന്റെ അലക്സാണ്ടർ ഷെവ്ചെങ്കോയെ 6-1, 7-5, 6-1നു മറികടന്ന്…
Read Moreബ്ലാസ്റ്റ് റിട്ടേൺസ്: ടി.ജി. പുരുഷോത്തമന്റെ ശിക്ഷണത്തിനു കീഴിൽ കേരള ബ്ലാസ്റ്റേഴ്സിനു മൂന്നാം ജയം
കൊച്ചി: വീണ്ടും മഞ്ഞക്കടലിരന്പം… ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ അഞ്ചു ഗോൾ പിറന്ന സൂപ്പർ ത്രില്ലർ പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി 3-2ന് ഒഡീഷ എഫ്സിയെ കീഴടക്കി. ഇഞ്ചുറി ടൈമിൽ നോഹ് സദൗയി (90+5’) നേടിയ ഗോളിലാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ജയം. ആദ്യപകുതിയിൽ ഒരു ഗോളിനു പിന്നിട്ടുനിന്നശേഷമായിരുന്നു ഹോം ഗ്രൗണ്ടായ കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ആർത്തിരന്പിയത്. ജയത്തോടെ 16 മത്സരങ്ങളിൽനിന്ന് 20 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്സ് എട്ടാം സ്ഥാനത്തേക്കുയർന്നു. 21 പോയിന്റുള്ള ഒഡീഷ ഏഴാമതാണ്. 15 മത്സരങ്ങളിൽനിന്ന് 35 പോയിന്റുമായി മോഹൻ ബഗാനാണ് ലീഗിന്റെ തലപ്പത്ത്. പ്ലേ ഓഫ് സാധ്യത മങ്ങാതെ സൂക്ഷിക്കാനും ഈ ജയത്തിലൂടെ ബ്ലാസ്റ്റേഴ്സിനു സാധിച്ചു. തിരിച്ചുവരവു ജയം നാലാം മിനിറ്റിൽ ജെറി മവ്മിംഗ്താനയിലൂടെ ഒഡീഷ ലീഡ് നേടി. 60-ാം മിനിറ്റിലായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ സമനില ഗോൾ. ഖ്വാമെ പെപ്ര ഓടിക്കയറി…
Read Moreഒരു നിമിഷത്തെ വാശി… കാർ യാത്രയ്ക്കിടെ ഭാര്യയുമായി വഴക്കിട്ടു; കനാലിൽ ചാടി യുവാവ് ജീവനൊടുക്കി; എല്ലാത്തിനും സാക്ഷിയായി മക്കളും
ജയ്പൂർ: ഭാര്യയുമായി വഴക്കുണ്ടാക്കിയതിന് പിന്നാലെ യുവാവ് കനാലിൽ ചാടി ജീവനൊടുക്കി. രാജസ്ഥാനിലെ കോട്ടയിൽ രഘുനന്ദൻ (28) ആണ് മരിച്ചത്. കാർ യാത്രക്കിടെയാണ് ഇയാൾ ഭാര്യയുമായി വഴക്കുണ്ടാക്കിയത്. തുടർന്ന് വാഹനം നിർത്തി പുറത്തേക്ക് ഇറങ്ങിയ രഘുനന്ദൻ കനാലിലേക്ക് ചാടുകയായിരുന്നു. ഇവരുടെ കുട്ടികളും ഈ സമയംകാറിനുള്ളിൽ ഉണ്ടായിരുന്നു. തുടർന്ന് ഏകദേശം പത്ത് മണിക്കൂറിന് ശേഷം രണ്ട് കിലോമീറ്റർ അകലെ നിന്നുമാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി
Read Moreപരശുറാം കല്യാൺ ബോർഡ് ഓഫർ: നാല് കുട്ടികളുള്ള ബ്രാഹ്മണ ദമ്പതിമാർക്ക് ഒരു ലക്ഷം !
ഇൻഡോർ: നാലു കുട്ടികൾക്ക് ജന്മം നൽകുന്ന യുവ ബ്രാഹ്മണ ദമ്പതിമാർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് മധ്യപ്രദേശ് പരശുറാം കല്യാൺ ബോർഡ് അധ്യക്ഷൻ. സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള സ്വയംഭരണ സ്ഥാപനമാണ് പരശുറാം കല്യാൺ ബോർഡ്. സനാതൻ ബ്രാഹ്മൺ സമുദായത്തിലെ വിവാഹപ്രായമായ യുവതി യുവാക്കൾക്കായുള്ള സമ്മേളനത്തിലായിരുന്നു പണ്ഡിറ്റ് വിഷ്ണു രജോരിയയുടെ പ്രഖ്യാപനം. നല്ല ജോലിയുണ്ടെങ്കിലും ദമ്പതിമാർക്ക് ഒരു കുട്ടി മാത്രമുണ്ടാകുന്നതു നല്ലതല്ലെന്ന് വിഷ്ണു രജോരിയ പറഞ്ഞു.സനാതന സമുദായത്തിൽ നാലു കുട്ടികളുള്ളവർക്ക് പരശുറാം കല്യാൺ ബോർഡ് ഒരു ലക്ഷം രൂപ പാരിതോഷികം നൽകും. അത് അക്കാലത്തെ ബോർഡ് പ്രസിഡന്റ് നൽകും- അദ്ദേഹം ചടങ്ങിൽ പറഞ്ഞു. വീഡിയോ വൈറലായതോടെ താൻ വ്യക്തിപരമായ അഭിപ്രായമാണ് പങ്കുവച്ചതെന്ന് പറഞ്ഞു രജോരിയ തടിതപ്പി. സമ്മാനത്തുക സ്വന്തം നിലയിലോ സമൂഹത്തിന്റെ പിന്തുണയോടെയോ ക്രമീകരിക്കുമെന്ന് രജോരിയ അവകാശപ്പെട്ടു. സംസ്ഥാന ബിജെപി സർക്കാർ ഇതിനായി ഒരു പദ്ധതിയും ആരംഭിച്ചിട്ടില്ലെന്നും…
Read More