മലയാളത്തിൽ ഇതുവരെ പരിചയിച്ചിട്ടില്ലാത്ത വേറിട്ട സംഗീതവഴിയിലൂടെ സഞ്ചരിക്കുന്ന മ്യൂസിക്കൽ ഫാമിലി എന്റർടെയ്നർ ചിത്രം 4 സീസൺസ് 24 ന് തിയറ്ററുകളിലെത്തുന്നു.ജാസ്, ബ്ളൂസ്, ടാംഗോ മ്യൂസിക്കൽ കോമ്പോയുടെ പശ്ചാത്തലത്തിൽ, മാറുന്ന കാലത്തിനനുസൃതമായി ടീനേജുകാരായ മക്കളിലുണ്ടാകുന്ന മാറ്റങ്ങളുടെയും അതുമായി പൊരുത്തപ്പെടാൻ പ്രയാസപ്പെടുന്ന മാതാപിതാക്കളുടെയും സങ്കീർണതകളും മാനസികാവസ്ഥയുമാണ് ചിത്രത്തിന്റെ പ്രമേയം വെറുമൊരു കല്യാണ ബാൻഡ് സംഗീതജ്ഞനിൽ നിന്നു ലോകോത്തര ബാൻഡായ റോളിംഗ് സ്റ്റോൺസിന്റെ മത്സരാർഥിയാകുന്ന ടീനേജുകാരന്റെ കഠിനധ്വാനത്തിന്റെയും പോരാട്ടവീര്യത്തിന്റെയും യാത്ര കൂടിയാണ് 4 സീസൺസ്.മോഡൽ രംഗത്തു നിന്നെത്തിയ അമീൻ റഷീദാണ് നായക കഥാപാത്രമായ സംഗീതജ്ഞനെ അവതരിപ്പിക്കുന്നത്. നായികയാകുന്നത് ഡാൻസറായ റെയാ പ്രഭുവാണ്. ബിജു സോപാനം, റിയാസ് നർമകല, ബിന്ദു തോമസ്, പ്രകാശ് (കൊച്ചുണ്ണി ഫെയിം), ബ്ലെസി സുനിൽ, ലക്ഷ്മി സേതു, രാജ് മോഹൻ, പ്രദീപ് നളന്ദ, മഹേഷ് കൃഷ്ണ, ക്രിസ്റ്റിന എന്നിവർക്കൊപ്പം ദയാ മറിയം, വൈദേഗി, സീതൾ, ഗോഡ്വിൻ, അഫ്രിദി താഹിർ…
Read MoreDay: January 15, 2025
നീലത്താമരയുടെ സെറ്റിൽ ബുള്ളിയിംഗ് ഉണ്ടായിരുന്നെന്ന് അർച്ചന കവി
സത്യം പറഞ്ഞാല്‍ നീലത്താമര ചെയ്യുന്ന സമയത്ത് എനിക്ക് എംടി സാറിന്റെ വലിപ്പം അറിയില്ലായിരുന്നു. കുഞ്ഞിമാളു ആകാന്‍ ആ അറിവില്ലായ്മ എന്നെ സഹായിച്ചു. സ്കൂളില്‍ നിന്ന് ഒരു നാടകം ചെയ്യാന്‍ പോകും പോലെയാണ് ഞാന്‍ നീലത്താമരയുടെ സെറ്റിലേക്ക് ചെന്നത്. എം.ടി സാര്‍ ഒരിക്കലും അദ്ദേഹത്തിന്റെ പാണ്ഡിത്യം നമുക്ക് മുന്നില്‍ കാണിക്കില്ല. ഞാന്‍ സാറിനോട് മലയാളത്തില്‍ സംസാരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഇംഗ്ലീഷിലായിരുന്നു. ഞാന്‍ ഡല്‍ഹിയില്‍ നിന്നാണെന്നും മലയാളത്തെക്കാള്‍ ഇംഗ്ലീഷാണ് ഈ കൊച്ചിന് തലയില്‍ കേറുക എന്നും അദ്ദേഹത്തിന് മനസിലായി. അതുപോലെ ഞാന്‍ പുതുമുഖം ആയതിനാല്‍ സെറ്റില്‍ ചെറിയ രീതിയില്‍ ബുള്ളിയിംഗ് ഉണ്ടായിരുന്നു. നിനക്ക് വേലക്കാരിയുടെ റോളല്ലേ… നിലത്തിരുന്നാല്‍ മതി എന്നെല്ലാം ഒരാള്‍ വന്ന് പറഞ്ഞു. ചെറിയ റാഗിംഗ് പോലെ. ഒരുദിവസം എംടി സാര്‍ ഒന്നിച്ചിരുന്ന് കഴിക്കാന്‍ എന്നെ വിളിച്ചു. അപ്പോള്‍ നേരത്തെ പരിഹസിച്ച ആള് വന്ന് വീണ്ടും എന്തൊക്കെയോ പറഞ്ഞു.…
Read Moreവംശീയാധിക്ഷേപം; വിദേശപഠനം നിർത്തി സാനിയ
മലയാളികളുടെ പ്രിയതാരമാണ് സാനിയ ഇയ്യപ്പൻ. നടി, മോഡല്‍, ഡാന്‍സര്‍ എന്നീ നിലകളിലെല്ലാം ശ്രദ്ധേയയാണ് താരം. ക്വീന്‍ ആണ് സാനിയ നായികയായി അഭിനയിച്ച ആദ്യ ചിത്രം. പിന്നീട് ലൂസിഫര്‍, ദി പ്രീസ്റ്റ് തുടങ്ങിയ ചിത്രങ്ങളിലും സാനിയ അഭിനയിച്ചു.ഇപ്പോഴിതാ വിദേശത്ത് പഠിക്കാന്‍ പോയ തനിക്കു തിരിച്ചുവരേണ്ട സാഹചര്യം ഉണ്ടായി എന്ന് പറയുകയാണ് താരം. ഒരു അഭിമുഖത്തിലാണ് സാനിയ ലണ്ടനില്‍ ബിഎ ആക്ടിംഗ് ഡയറക്ഷന്‍ പഠിക്കാന്‍ പോയി തിരിച്ചുവന്ന കാര്യം പറഞ്ഞത്. 2023 ല്‍ വിദേശത്ത് പഠിക്കണം എന്ന ആഗ്രഹത്തില്‍ പോയി ആറുമാസത്തില്‍ തിരിച്ചുവന്നുവെന്നാണ് സാനിയ പറയുന്നത്.സ്വന്തം താത്പര്യ പ്രകാരമാണ് വിദേശത്ത് പഠിക്കാന്‍ പോയത്. ആറുമാസം കഴിഞ്ഞ് തിരിച്ചുവന്നു. അവിടെ ചില ബുദ്ധിമുട്ടുകള്‍ നേരിട്ടത് കൊണ്ടാണ് തിരിച്ചുവന്നത്. പല കുട്ടികളും ആവേശത്തോടെയാണ് പുറത്ത് പഠിക്കാന്‍ പോകുന്നത്. പക്ഷെ പിന്നീട് തിരിച്ചുവരാന്‍ അവസരം ഇല്ല. എനിക്ക് അങ്ങനെയൊരു മാര്‍ഗം വന്നതിനാല്‍ തിരിച്ചുവന്നു. അല്ലെങ്കില്‍…
Read Moreകാട്ടാക്കട അശോകൻ വധക്കേസ്: ആർഎസ്എസ് പ്രവർത്തകരായ പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി
തിരുവനന്തപുരം: കാട്ടാക്കട അശോകൻ വധക്കേസിൽ ആർഎസ്എസ് പ്രവർത്തകരായ പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി. ഒന്ന് മുതൽ അഞ്ച് വരെയുള്ള പ്രതികൾക്ക് ഇരട്ട ജീവപര്യന്തവും 50,000 രൂപ വീതം പിഴയും, ഏഴ്, പത്ത്,12 പ്രതികൾക്ക് ജീവപര്യന്തവും 50,000 പിഴയുമാണ് കോടതി വിധിച്ചത്. കേസിലെ എട്ട് പ്രതികളും ആർഎസ്എസ് പ്രവർത്തകരാണ്. ശംഭു, ശ്രീജിത്ത്, ഹരികുമാർ, ചന്ദ്രമോഹൻ, സന്തോഷ്, അഭിഷേക്, പ്രശാന്ത്, സജീവ് എന്നിവരാണ് പ്രതികൾ. നേരത്തെ, കേസിലെ മറ്റ് പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു. 2013 ലാണ് സിപിഎം പ്രവർത്തകനായ അശോകനെ വീട്ടിൽ നിന്നും വിളിച്ചിറക്കി വെട്ടിക്കൊന്നത്. നീണ്ട 9 വർഷത്തിന് ശേഷമാണ് കേസിൽ വിധി വരുന്നത്.
Read Moreബോബി ചെമ്മണ്ണൂരിനെ ജയിലില്‍ വിഐപികള്‍ സന്ദര്‍ശിച്ച സംഭവം; ജയില്‍വകുപ്പ് അന്വേഷണം നടത്തിയേക്കും
കൊച്ചി: നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസില്‍ കാക്കനാട് ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന വ്യവസായി ബോബി ചെമ്മണ്ണൂരിനെ വിഐപികള്‍ സന്ദര്‍ശിച്ച സംഭവത്തില്‍ ജയില്‍ വകുപ്പ് അന്വേഷണം നടത്തിയേക്കും. സന്ദര്‍ശനം സംബന്ധിച്ച് വിവരങ്ങള്‍ ശേഖരിച്ചതായാണ് വിവരം. അതേസമയം, സംഭവത്തില്‍ സ്പെഷല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ഒരു ഉന്നത ഉദ്യോഗസ്ഥനൊപ്പം ബോബിയുടെ അടുപ്പക്കാര്‍ സന്ദര്‍ശക ഡയറിയില്‍ പേര് രേഖപ്പെടുത്താതെ ജയിലില്‍ സന്ദര്‍ശിച്ചു, സൂപ്രണ്ടിന്റെ ഓഫീസില്‍ ബോബിയുമായി കൂടിക്കാഴ്ച നടത്തി എന്നീ വിവരങ്ങളാണ് ജയില്‍ ആസ്ഥാനത്ത് ലഭിച്ച റിപ്പോര്‍ട്ടിലുള്ളത്. ജയിലധികൃതരുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശം ഉള്ളതായാണ് വിവരം. ബോബിയെത്തിയപ്പോള്‍ കൈയില്‍ പണമില്ലായിരുന്നു. ജയില്‍ ചട്ടം മറികടന്ന് ബോബി ചെമ്മണൂരിന് ഫോണ്‍ വിളിക്കാന്‍ 200 രൂപ നേരിട്ട് നല്കി. പിന്നീട് ഇത് രേഖകളില്‍ എഴുതി ചേര്‍ത്തെന്നും റിപ്പോര്‍ട്ടിലുണ്ട്. സംഭവത്തില്‍ രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥര്‍ ജയിലിലെത്തി വിവരങ്ങള്‍ ശേഖരിച്ചു.…
Read Moreപർദ ധരിച്ചെത്തി ജ്വല്ലറിയിൽനിന്ന് സ്വർണവള കവർന്നു; കണ്ണൂരിൽ 50കാരി കസ്റ്റഡിയിൽ
കണ്ണൂർ: പർദ ധരിച്ചെത്തി ജ്വല്ലറിയിൽനിന്ന് ഒന്നരപവന്റെ സ്വർണവള മോഷ്ടിച്ച എളയാവൂർ സ്വദേശിനിയെ കണ്ണൂർ ടൗൺ പോലീസ് കസ്റ്റഡിയിലെടുത്തു. എളയാവൂർ സ്വദേശിനിയായ 50 കാരിയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഡിസംബർ 31 ന് ഉച്ചയ്ക്ക് 1.30 നായിരുന്നുകേസിനാസ്പദമായ സംഭവം. പുതിയ ബസ് സ്റ്റാൻഡിലെ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട് ജ്വല്ലറിയിൽനിന്നാണ് സ്വർണവള കവർന്നത്. ജ്വല്ലറി ജീവനക്കാരൻ കെ. സജേഷിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. പർദ ധരിച്ച് സ്വർണം വാങ്ങാനെന്ന വ്യാജേനയെത്തി ജീവനക്കാരുടെ കണ്ണുവെട്ടിച്ച് സ്വർണവള കവർന്ന് രക്ഷപ്പെടുകയായിരുന്നു. സ്വർണത്തിൽ കുറവുവന്നതോടെ ജീവനക്കാർ സിസിടിവി പരിശോധിച്ചപ്പോഴാണ് ഇവർ വള ബാഗിൽ ഇട്ട് പുറത്തേക്ക് പോകുന്നത് കണ്ടത്. ഇന്നലെ വീണ്ടും ജ്വല്ലറിയിൽ സ്വർണം വാങ്ങാനെന്ന് പറഞ്ഞ് എത്തിയ 50 കാരിയെ ജീവനക്കാർ തിരിച്ചറിഞ്ഞതോടെ പോലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് കണ്ണൂർ ടൗൺ പോലീസെത്തി കസ്റ്റഡിയിൽ എടുത്തു. പ്രതിയെ പോലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്.…
Read Moreപെരിയ ഇരട്ടക്കൊലക്കേസ്; സിപിഎം വീണ്ടും പിരിവ് തുടങ്ങി; അംഗങ്ങൾ 500 രൂപ, ജീവനക്കാർ ഒരു ദിവസത്തെ ശന്പളം
കാഞ്ഞങ്ങാട്: പെരിയ കല്യോട്ടെ ഇരട്ടക്കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികൾക്കുവേണ്ടി കേസ് നടത്താൻ സിപിഎം വീണ്ടും ഫണ്ട് പിരിവ് തുടങ്ങി. ഇത്തവണ പാർട്ടി അംഗങ്ങളിൽനിന്നു മാത്രമാണ് പണം പിരിക്കുന്നത്. തെരഞ്ഞെടുപ്പുകൾ അടുത്തുവരുന്ന സാഹചര്യത്തിൽ കൊലക്കേസ് നടത്തിപ്പിനായി പൊതുജനങ്ങളിൽനിന്നും വ്യാപാരികളിൽനിന്നും മറ്റും നിർബന്ധിത പണപ്പിരിവ് നടത്തുന്നത് വിപരീതഫലം സൃഷ്ടിച്ചേക്കാമെന്ന വിലയിരുത്തലിനെ തുടർന്നാണ് ഇത്. ജില്ലയിലെ ഓരോ പാർട്ടി അംഗവും ചുരുങ്ങിയത് 500 രൂപയെങ്കിലും നല്‍കണമെന്നാണ് പാർട്ടി നിർദേശം. എന്നാൽ, മുഴുവൻസമയ പാർട്ടി പ്രവർത്തകർക്ക് ഇതിനുള്ള വരുമാനം എവിടെനിന്ന് ലഭിക്കുമെന്ന കാര്യത്തിൽ പാർട്ടി മൗനം പാലിക്കുകയാണ്. ഈ തുക പരസ്യമായിട്ടല്ലെങ്കിലും പാർട്ടി അംഗങ്ങൾ പൊതുജനങ്ങളിൽ നിന്നും വ്യാപാരികളിലും സംരംഭകരിലും കരാറുകാരിലും മറ്റും നിന്നും പിരിച്ചെടുക്കാൻ തന്നെയാണ് സാധ്യത. ജില്ലയിൽ പാർട്ടി നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളിലും മറ്റും ജോലി ചെയ്യുന്നവരും പാർട്ടിയുടെ പേരിൽ ജോലി നേടിയവരും ഒരു ദിവസത്തെ ശമ്പളം നല്‍കണമെന്നും നിർദേശമുണ്ട്. ജില്ലയിലാകെ…
Read Moreവയനാട് അമരക്കുനില് ഭീതിവിതച്ച് കടുവ; മയക്കുവെടി വയ്ക്കാനാവാതെ വനസേന
പുല്‍പ്പള്ളി: പഞ്ചായത്തിലെ അമരക്കുനിയിലും സമീപ പ്രദേശങ്ങളിലും ഒരാഴ്ചയിലധികമായി ഭീതിപരത്തുന്ന കടുവയെ മയക്കുവെടിവച്ച് പിടിക്കുന്നതിന് വനസേന നീക്കം തുടരുന്നു. ഇന്ന് മയക്കുവെടി പ്രയോഗിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് വനം ഉദ്യോഗസ്ഥര്‍. സൗത്ത് വയനാട് ഡിഎഫ്ഒ അജിത് കെ. രാമന്, ഫോറസ്റ്റ് വെറ്ററിനറി ഓഫീസര്‍ ഡോ. അരുണ്‍ സക്കറിയ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കടുവയെ പിടിക്കാനുള്ള ശ്രമത്തില്‍ പോലീസും രംഗത്തുണ്ട്. കടുവയെ പിടിക്കുന്നതിന് ഇന്നലെ പകലും രാവും വനസേന നടത്തിയ ശ്രമം വിഫലമായി. അമരക്കുനിയിലും സമീപങ്ങളിലുമായി ഇതിനകം അഞ്ച് ആടുകളെയാണ് കടുവ കൊന്നത്. തൂപ്രയില്‍ ചന്ദ്രന്റെ ആടിനെയാണ് ഏറ്റവും ഒടുവില്‍ പിടിച്ചത്. ഇന്നു രാവിലെ കടുവ എവിടെയാണെന്നു കണ്ടെത്തിയെങ്കിലും മയക്കുവെടിവയ്ക്കാനായില്ല.
Read Moreവേദനിച്ചിട്ടുണ്ടെങ്കിൽ മാപ്പ്… ഒരാളെയും വിഷമിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ല; വേദനിച്ചിട്ടുണ്ടെങ്കിൽ മാപ്പു ചോദിക്കുന്നു; ദ്വയാർഥപ്രയോഗമുണ്ടാകില്ലെന്ന് ബോബി ചെമ്മണ്ണൂർ
തൃശൂർ: നടിക്കെതിരായ ലൈംഗികാധിക്ഷേപ കേസിൽ ജയിൽമോചിതനായ ശേഷം മാധ്യമങ്ങൾക്കു മുന്നിൽ ഖേദപ്രകടനം നടത്തി ബോബി ചെമ്മണ്ണൂർ. ഇനി ദയാർഥ പ്രയോഗങ്ങൾ ഉണ്ടാവില്ലെന്നും നിരുപാധികം മാപ്പുപറയുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. കോടതിയെ ധിക്കരിച്ചിട്ടില്ല. കോടതിയോട് ബഹുമാനം മാത്രമാണുള്ളത്. ഒരാളെയും വിഷമിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ല. ഏതെങ്കിലും തരത്തിൽ വേദനിച്ചിട്ടുണ്ടെങ്കിൽ മാപ്പു ചോദിക്കുകയാണ്. ഭാവിയിൽ സംസാരിക്കുമ്പോൾ ശ്രദ്ധിക്കുമെന്നും ബോബി ചെമ്മണ്ണൂർ കൂട്ടിച്ചേർത്തു. ഈ പ്രശ്നങ്ങൾ ബിസിനസിനെ ബാധിച്ചിട്ടില്ല. ഹണി റോസിനെ ഇനിയും ഉദ്ഘാടനത്തിന് വിളിക്കും. സെലിബ്രിറ്റിയെ വിളിച്ചതിലൂടെയുള്ള പബ്ലിസിറ്റി ആയിരുന്നു ലക്ഷ്യം. മറ്റൊന്നും ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതിക പ്രശ്നം മൂലമാണ് ചൊവ്വാഴ്ച ജയിലിൽ നിന്ന് ഇറങ്ങാൻ കഴിയാതിരുന്നതെന്നും ബോബി ചെമ്മണ്ണൂർ വിശദീകരിച്ചു. ഇന്ന് രാവിലെയാണ് റിലീസ് ഓർഡർ എത്തിയത്. മറ്റു തടവുകാരുടെ പ്രശ്നങ്ങൾ ഉള്ളത് കൊണ്ടല്ല ജയിലിൽ നിന്ന് ഇറങ്ങാതിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേസിൽ ബോബി നിരുപാധികം മാപ്പ് പറയണമെന്ന് ജാമ്യാപേക്ഷ പരിഗണിച്ച…
Read Moreനെറ്റ് വർക്ക് കവറേജ് മാപ്പുകൾ പ്രസിദ്ധീകരിക്കാൻ മൊബൈൽ കമ്പനികൾക്കു നിർദേശം നൽകി ട്രായ്
കൊല്ലം: നെറ്റ് വർക്ക് കവറേജ് മാപ്പുകൾ നിർബന്ധമായും പ്രസിദ്ധീകരിക്കണമെന്ന് രാജ്യത്തെ മൊബൈൽ സേവനദാതാക്കൾക്ക് ട്രായ് നിർദേശം. ഇതിന് ഓപ്പറേറ്റർമാർക്ക് ടെലികോം റെഗുലേറ്ററി അതോറിറ്റി ഒഫ് ഇന്ത്യ സമയ പരിധിയും നിശ്ചയിച്ചിട്ടുണ്ട്. മാപ്പുകൾ ഏപ്രിൽ ഒന്നിന് മുമ്പ് പൂർണമായും പ്രസിദ്ധീകരിക്കണം എന്നാണ് നിർദേശത്തിൽ വ്യക്തമാക്കിയിട്ടുള്ളത്. ബിഎസ്എൻഎൽ, വിഐ, റിലയൻസ് ജിയോ, ഭാരതി എയർടെൽ തുടങ്ങി ഈ രംഗത്തെ എല്ലാ ഓപ്പറേറ്റർമാർക്കും നിർദേശം ബാധകമാണ്.സേവനത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുക എന്നതാണ് ഇതു വഴി ട്രായ് ലക്ഷ്യമിടുന്നത്. ഈ മെച്ചപ്പെടുത്തൽ ഉപയോക്കാക്കൾക്ക് അവരുടെ ഇഷ്ടപ്പെട്ട ഓപ്പറേറ്ററെ തെരഞ്ഞെടുക്കുന്നതിൽ പ്രയോജനവും ചെയ്യുമെന്നാണ് വിലയിരുത്തൽ. എല്ലാ ടെലികോം കമ്പനികളും അവരുടെ വെബ്സൈറ്റുകളിൽ നിർബന്ധമായും അവരുടെ നെറ്റ് വർക്ക് കവറേജ് മാപ്പുകൾ പ്രസിദ്ധീകരിക്കണം. കമ്പനികൾ തങ്ങളുടെ രണ്ട് – ജി, മൂന്ന് – ജി, നാല്- ജി, അഞ്ച് – ജി കവറേജുകൾ വിശദമായി പ്രതിപാദിക്കുന്ന ഭൂമിശാസ്ത്രപരമായ…
Read More