കൊച്ചി: ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസിൽ ജാമ്യം ലഭിച്ച ബോബി ചെമ്മണ്ണൂര്‍ ജയില്‍ മോചിതനായി. കോടതി ഇന്ന് ജാമ്യാപക്ഷ വീണ്ടും പരിഗണിക്കാനിരിക്കെയാണ് നീക്കം. ജാമ്യം നല്‍കിയതിന് പിന്നാലെയുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് കോടതി ഇന്ന് ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കുന്നത്. പ്രതിഭാഗം അഭിഭാഷകര്‍ അടക്കമുള്ളവരോട് രാവിലെ 10:15ന് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കോടതി ജാമ്യം റദ്ദാക്കാൻ ഉൾപ്പെടെ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് ബോബിക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ ബോണ്ടും രണ്ട് പേരുടെ ജാമ്യത്തിലും ആവശ്യപ്പെടുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥരുടെ മുമ്പിൽ ഹാജരാകണം എന്ന വ്യവസ്ഥയിലുമാണ് ജാമ്യം അനുവദിച്ചത്. എന്നാല്‍ ജാമ്യം ലഭിച്ചിട്ടും കോടതി ഉത്തരവിനെ പരിഹസിക്കുന്ന തരത്തില്‍ ജയിലില്‍ കിടന്നോളാമെന്ന നിലപാടാണ് ബോബി ചെമ്മണ്ണൂര്‍ സ്വീകരിച്ചത്. ഇതില്‍ കോടതിക്ക് അതൃപ്തിയുണ്ടെന്നാണ് വിവരം. അതേസമയം ജാമ്യത്തുക കെട്ടിവയ്ക്കാന്‍ ഇല്ലാത്തുകൊണ്ട് പുറത്തിറങ്ങാനാകാത്ത സഹതടവുകാരെ സഹായിക്കാനാണ് ഒരു ദിവസം…
Read MoreDay: January 15, 2025
മിസ്റ്റർ വാസവൻ മന്ത്രീ… അയ്യപ്പനുമുന്നിൽ ഒന്നു കൈകൂപ്പാൻ പോലും തയ്യാറാവാത്ത താങ്കൾ ദേവസ്വം മന്ത്രിയായിരിക്കാൻ ഒട്ടും യോഗ്യനല്ല; മന്ത്രി വി.എൻ. വാസവനെതിരെ കെ. സുരേന്ദ്രൻ
തിരുവനന്തപുരം: ദേവസ്വം മന്ത്രി വി.എൻ. വാസവനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ശബരിമലയിൽ മകര വിളക്ക് ദിനത്തിൽ അയ്യപ്പന് മുന്നിൽ ദേവസ്വം മന്ത്രി കൈ കൂപ്പാതെ നിന്നതിനെതിരെയാണ് സുരേന്ദ്രന്റെ വിമർശനം. ഫേസ്ബുക്കിലൂടെയായിരുന്നു വിമർശനം. അയ്യപ്പനുമുന്നിൽ ഒന്നു കൈകൂപ്പാൻ പോലും തയാറാവാത്ത വാസവൻ ദേവസ്വം മന്ത്രിയായിരിക്കാൻ ഒട്ടും യോഗ്യനല്ലെന്ന് സുരേന്ദ്രൻ പറഞ്ഞു. മന്ത്രി വി.എൻ. വാസവൻ അയ്യപ്പഭക്തരെ അപമാനിച്ചെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു. ഭക്തരെ ബുദ്ധിമുട്ടിച്ചുകൊണ്ട് സന്നിധാനത്തിന് മുന്നിൽ നിന്നതിനെ ധിക്കാരം എന്നല്ലാതെ എന്താണ് വിളിക്കേണ്ടതെന്ന് കെ. സുരേന്ദ്രൻ ചോദിച്ചു. ഒരു വിശ്വാസവുമില്ലെങ്കിൽ പിന്നെയെന്തിന് ഉടുത്തൊരുങ്ങിച്ചെന്ന് ഭക്തജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതെന്നും ആ വകുപ്പ് കടന്നപ്പള്ളിക്കോ ഗണേഷ്കുമാറിനോ നൽകിക്കൂടെയെന്നും അദ്ദേഹം ചോദിച്ചു. തിരുവനന്തപുരം: ദേവസ്വം മന്ത്രി വി.എൻ. വാസവനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ശബരിമലയിൽ മകര വിളക്ക് ദിനത്തിൽ അയ്യപ്പന് മുന്നിൽ ദേവസ്വം മന്ത്രി കൈ കൂപ്പാതെ…
Read More