വിദ്യാഭ്യാസം നേടുക എന്നത് ഒരുവന്റെ പ്രാഥമികമായ അവകാശമാണ്. ധാരാളം സ്കൂളുകൾ ഇന്ന് അനിദിനം വളരുകയാണ്. കുഞ്ഞ് ജനിക്കുന്പോൾ തന്നെ അവന്റെ വിദ്യാഭ്യാസത്തിനുള്ള സ്ഥാപനങ്ങൾ മാതാപിതാക്കൾ കണ്ടുവയ്ക്കാറുണ്ട്. ഏറ്റവും മികച്ച സ്കൂളിൽ തങ്ങളുടെ മക്കൾ പഠിക്കണമെന്നാണ് എല്ലാ അച്ഛനമ്മമാരും ആഗ്രഹിക്കുന്നതും. എന്നാൽ കോൽക്കത്തയിലെ ഈ ദന്പതികൾ അങ്ങനെ മനോഭാവം വച്ച് പുലർത്തുന്നവരല്ല. കുട്ടികളെ ഇവർ സ്കൂളിൽ അയക്കുന്നില്ല. പകരം പ്രകൃതിയെ സ്നേഹിക്കാനും ക്യാംപിനും ആർട് ഫെസ്റ്റിനുമൊക്കെ പങ്കെടുപ്പിക്കാനും യാത്രകൾ ചെയ്യിപ്പികകുകയുമാണ് ചെയ്യുന്നത്. അത്തരം രീതികളെ അൺസ്കൂളിംഗ് എന്നാണ് വിശേഷിപ്പിക്കുന്നത്. സ്കൂൾ വിദ്യാഭ്യാസം നൽകാതെ ബദൽ സ്കൂൾ രീതികളും ഹോം സ്കൂളിംഗ് രീതികളുമാണ് തങ്ങളുടെ മക്കൾക്ക് ഇവർ പ്രദാനം ചെയ്യുന്നത്. സ്കൂളിൽ പോകുന്ന കുട്ടികൾ പലവിധ സമ്മർദ്ദത്താൽ വലയുകയാണ്, അവർക്ക് വേണ്ടുന്ന കാര്യങ്ങളൊന്നും അവിടെ നിന്നും കിട്ടുന്നില്ല എന്നാണ് ഇവർ പറയുന്നത്. ആക്ടറും സോഷ്യൽ മീഡിയാ ഇൻഫ്ലുവൻസറുമായ ഷെനാസ് ട്രഷറിയാണ്…
Read MoreDay: February 28, 2025
ഓടുന്ന ബസില്‍നിന്ന് ‘ലഹരി’ പുറത്തേക്ക്; രണ്ട് ഡ്രൈവര്‍മാര്‍ പിടിയില്‍
കോഴിക്കോട്: ബംഗളൂരുവിൽ നിന്നു നഗരത്തിലേക്ക് ലഹരിമരുന്നു കടത്തുന്ന രണ്ട് ബസ് ഡ്രൈവർമാരെ നർകോട്ടിക് സെല്ലും ചേവായൂർ പോലീസും ചേർന്ന് അറസ്റ്റ് ചെയ്തു. കോവൂർ സ്വദേശി പിലാക്കിൽ ഹൗസിൽ പി. അനീഷ് (44), തിരുവനന്തപുരം വെള്ളകടവ് സ്വദേശി നെടുവിളം പുരയിടത്തിൽ പി.സനൽ കുമാർ(45) എന്നിവരാണു പിടിയിലായത്. പ്രതികളിൽ നിന്നു 31.70 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. പിടിയിലായവർ കോഴിക്കോട്-ബംഗളൂരു ടൂറിസ്റ്റ് ബസിലെ ഡ്രൈവർമാരാണ്. ബംഗളൂരുവിൽനിന്നു ജില്ലയിലെ വിവിധയിടങ്ങളിൽ ലഹരി മരുന്ന് എത്തിച്ചു കൊടുക്കുന്ന സംഘത്തിലെ മുഖ്യകണ്ണികളാണു പ്രതികളെന്നു പോലീസ് പറഞ്ഞു. പിടിയിലായ അനീഷിനെതിരേ കണ്ണൂരിലെ ഇരിട്ടി പോലീസിൽ കഞ്ചാവ് ഉപയോഗിച്ചതിനു കേസുണ്ട്. ഓടുന്ന ബസിൽ നിന്നു ലഹരിമരുന്നു പൊതി പുറത്തേക്ക് എറിഞ്ഞുകൊടുത്താണു വിൽപ്പന. പ്രതി അനീഷിനെ വാടകയ്ക്ക് താമസിക്കുന്ന ചെറുവറ്റക്കടവു ഭാഗത്തുനിന്നു പിടികൂടുകയായിരുന്നു. ഇയാളില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സനല്‍കുമാറും പിടിയിലായത്.
Read Moreകൊടുംചൂടിന് ആശ്വാസം: വേനൽമഴ എത്തുന്നു; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്
തിരുവനന്തപുരം: സംസ്ഥാനത്തു കടുത്തചൂടിന് ആശ്വാസമായി വേനൽമഴ എത്തുന്നു. ഇന്നും നാളെയും മറ്റന്നാളും വിവിധ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്നും നാളെയും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും ഞായറാഴ്ച കോഴിക്കോട്, കണ്ണൂർ ജില്ലകളിലുമാണ് യെലോ അലർട്ട് പ്രഖ്യാപിച്ചത്. ഈ ദിവസങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണുള്ളത്. മറ്റു ദിവസങ്ങളിൽ മഴ മുന്നറിയിപ്പില്ല. സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് പിൻവലിച്ചു. ഉയർന്ന താപനില മുന്നറിയിപ്പ് തുടരും.
Read Moreപീഡനക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി
ലക്നോ: കൗമാരക്കാരിയെ പീഡിപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി അതേ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി. ഉത്തർപ്രദേശിലെ ഭദോഹിയിലാണു സംഭവം. ഈമാസം അഞ്ചിനാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നും ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും പോലീസ് പറഞ്ഞു. ആസിഫ് ഖാൻ എന്ന ഛോട്ട ബാബു (22) തന്റെ മകളെ തട്ടിക്കൊണ്ടുപോയതായി പെൺകുട്ടിയുടെ പിതാവ് പരാതിയിൽ പറയുന്നു. 2023 ഒക്ടോബർ 14ന് പ്രതി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പോലീസ് പറഞ്ഞു. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയും പെൺകുട്ടിയെ രക്ഷപ്പെടുത്തുകയും ചെയ്തു. തുടർന്ന് എട്ടുമാസത്തോളം ജയിലിൽ കഴിഞ്ഞ ജാമ്യം ലഭിച്ച് അടുത്തിടെയാണ് പുറത്തിറങ്ങിയത്.
Read Moreതുഹിൻ കാന്ത പാണ്ഡെ സെബി മേധാവി
ന്യൂഡൽഹി: ഓഹരിവിപണി നിയന്ത്രണ ഏജൻസിയായ സെബിയുടെ (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) മേധാവിയായി തുഹിൻ കാന്ത പാണ്ഡെയെ നിയമിച്ചു. മൂന്നു വർഷത്തേക്കാണു നിയമനം. നിലവിലെ ചെയർപഴ്സൻ മാധബി പുരി ബുച്ചിന്റെ കാലാവധി ഇന്ന് അവസാനിക്കും. മാർച്ച് ഒന്ന് അവധിയായതിനാൽ തിങ്കളാഴ്ചയായിരിക്കും പുതിയ മേധാവി ചുമതലയേൽക്കുക. 1987 ബാച്ച് ഒഡീഷ കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ തുഹിൻ കാന്ത പാണ്ഡെ നിലവിൽ കേന്ദ്ര റവന്യു സെക്രട്ടറിയും ധനകാര്യ സെക്രട്ടറിയുമാണ്. മുൻപ് ഇൻവെസ്റ്റ്മെന്റ് ആൻഡ് പബ്ലിക് അസറ്റ് മാനേജ്മെന്റ് വകുപ്പ് (ഡിപാം) സെക്രട്ടറിയായിരുന്നു. ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ പ്രഥമ ഓഹരിവിൽപ്പനയിലൂടെ (ഐപിഒ) ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഹരിവിപണിയുടെ ഭാഗമായത് പാണ്ഡെയുടെ നേതൃത്വത്തിലായിരുന്നു. സെബിയുടെ മേധാവിയായ ആദ്യ വനിത, ഏറ്റവും പ്രായം കുറഞ്ഞ സെബി മേധാവി, സ്വകാര്യ മേഖലയിൽനിന്ന് സെബിയുടെ മേധാവിയായ ആദ്യ വ്യക്തി എന്നീ നേട്ടങ്ങളോടെയാണ് മാധബി…
Read Moreകണ്ടക്ടറുടെ വേഷത്തിൽ ബസിനുള്ളിൽ കയറിപ്പറ്റി യുവതിയെ പീഡിപ്പിച്ചു; ഓട്ടംവിളിച്ച് കാറിൽ കയറുന്ന സ്ത്രീകളെ കൊള്ളയടിക്കും; പ്രതി ദത്താത്രയ സ്ഥിരംകുറ്റവാളി
മുംബൈ: മഹാരാഷ്ട്രയിൽ ആളൊഴിഞ്ഞ ബസിനുള്ളിൽ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. 75 മണിക്കൂർ നീണ്ട അന്വേഷണത്തിനൊടുവിൽ പുനെയിലെ ഷിരൂർ തഹസിൽനിന്ന് അർധരാത്രിയോടെയാണ് പ്രതി ദത്താത്രയ് ഗഡെ (36) യെ പോലീസ് കസ്റ്റഡിയിലെടുത്തത്. നഗരത്തിലെ സ്വാര്‍ഗേറ്റ് ബസ് സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ബസില്‍വച്ചാണ് 26കാരിയായ യുവതി പീഡനത്തിനിരയായത്. ചൊവ്വാഴ്ച പുലര്‍ച്ചെ 5.45-ന് മഹാരാഷ്ട്ര സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപറേഷന്റെ (എംഎസ്ആര്‍ടിസി) ശിവ്ഷാഹി എസി ബസിലാണു സംഭവം. പ്രതിയെ പിടികൂടാൻ പോലീസ് എട്ട് അന്വേഷണസംഘത്തെ രൂപീകരിച്ചിരുന്നു. വീട്ടുജോലിക്കാരിയായ യുവതി സത്താറയിലേക്കു പോകാന്‍ ബസ് കാത്തുനില്ക്കുമ്പോള് സഹായിക്കാനെന്ന വ്യാജേന സമീപിച്ച് ബസില്‍ കയറ്റുകയായിരുന്നു. ബസില്‍ ആരും ഉണ്ടായിരുന്നില്ല. വാതിലുകള്‍ അടച്ചശേഷം ഇയാള്‍ യുവതിയെ പീഡിപ്പിച്ചു. സംഭവത്തിനുശേഷം മറ്റൊരു ബസില്‍ കയറിയ യുവതി സുഹൃത്തിനോടു വിവരം പറഞ്ഞു. തുടര്‍ന്ന് സുഹൃത്തിന്റെ നിർദേശപ്രകാരം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സ്ഥിരംകുറ്റവാളിദത്താത്രയ ഗഡെ സ്ഥിരം കുറ്റവാളിയാണെന്ന് പോലീസ് പറഞ്ഞു.…
Read Moreകാൻസർ ബാധിച്ച് മരിച്ച ബസ് ജീവനക്കാരന്റെ കുടുംബത്തിനായി സ്നേഹയാത്ര; ഏഴരലക്ഷം രൂപ സമാഹരിച്ചു
പൊൻകുന്നം: അന്തരിച്ച ബസ് ജീവനക്കാരന്റെ കുടുംബത്തെ സഹായിക്കാൻ ബസ് ഉടമകളും ജീവനക്കാരും ചേർന്നുനടത്തിയ സ്നേഹയാത്രയിൽ ഏഴരലക്ഷം രൂപ സമാഹരിച്ചു. കാഞ്ഞിരപ്പള്ളി താലൂക്കിലെ ഇരുപതോളം ബസുകളിലാണ് ഒരു ദിവസത്തെ സ്നേഹയാത്ര ഒരുക്കിയത്. ടിക്കറ്റ് നിരക്കിനേക്കാൾ കൂടിയ തുക നൽകി യാത്രക്കാരും സ്നേഹയാത്രയിൽ പങ്കുചേർന്നു. ബസ് ഉടമകളും ജീവനക്കാരും തങ്ങളുടെ ഒരുദിവസത്തെ വരുമാനം കൂടി നൽകി. പൊൻകുന്നം-മണ്ണടിശാല റൂട്ടിലോടുന്ന സെന്റ് ആന്റണീസ് ബസിൽ ഡ്രൈവറായിരുന്ന പാറത്തോട് ഇടക്കുന്നം കൊടിച്ചിറയിൽ രതീഷ്(42) കാൻസർ ബാധിതനായിരിക്കെ എലിപ്പനി കൂടി ബാധിച്ച് ജനുവരി 18 നാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ അമ്മ ഒരു വർഷം മുന്‍പ് കാൻസർ ബാധിച്ച് മരിച്ചതാണ്. സഹോദരനും കാൻസർ മൂലം മരിച്ചു. രതീഷിന്റെ മൂന്നുമക്കളിൽ മൂത്തയാളും ഇതേ രോഗത്താൽ മരിച്ചു. രണ്ടാമത്തെ മകൻ അപ്പെൻഡിസൈറ്റിസിന് ശസ്ത്രക്രിയ കഴിഞ്ഞിരിക്കുകയാണ്. ഇളയ മകൾക്ക് കരളിൽ അർബുദ ബാധയെത്തുടർന്ന് അമ്മയുടെ കരൾ നൽകി ചികിത്സ തുടരുകയാണ്.…
Read Moreചേനപ്പാടി നിവാസികളുടെ കാത്തിരിപ്പ് വിഫലമായി; ഗില്ലൻ ബാരി സിൻഡ്രോം ബാധിച്ച ഗൗതമി മരണത്തിന് കീഴടങ്ങി
എരുമേലി: ഐസിയുവിലും വെന്റിലേറ്ററിലുമായി രണ്ടു മാസത്തോളം വേദനകളോടു മല്ലടിച്ച് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഗൗതമി (ശ്രീക്കുട്ടി -15) സുഖംപ്രാപിച്ച് തിരികെ വരുമെന്ന പ്രതീക്ഷയിലായിരുന്നു ചേനപ്പാടി നിവാസികൾ. ഒരു നാട് മുഴുവൻ ദീ പം കൊളുത്തി പ്രാർഥിച്ചു. എന്നാൽ വിധി മറ്റൊന്നായിരുന്നു. സ്വകാര്യ ബസ് ജീവനക്കാരൻ ചേനപ്പാടി കരിമ്പുകയം വലിയതറ പ്രവീണിന്റെയും അശ്വതിയുടെയും മകളായ ഗൗതമി കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് സ്കൂളിൽ പത്താം ക്ലാസ് വിദ്യാർഥിനിയായിരുന്നു. പഠനത്തിലും കലാ-കായിക രംഗങ്ങളിലും മികവു പ്രകടിപ്പിച്ചിരുന്ന ഗൗതമി സ്റ്റുഡന്റ് പോലീസ് കേഡറ്റ് കൂടിയായിരുന്നു. മൂന്നു മാസം മുമ്പു പെട്ടെന്നുണ്ടായ പനിയെത്തുടർന്ന് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ചികിത്സതേടിയതോടെ ആണ് കോട്ടയം മെഡിക്കൽ കോളജിൽ കൂടുതൽ പരിശോധന നടത്തുകയും ഗില്ലൻ ബാരി സിൻഡ്രോം ബാധിച്ചതായി കണ്ടെത്തുകയും ചെയ്തത്. ഇതോടെ ആരോഗ്യ നില ഗുരുതരമാവുകയായിരുന്നു. ഡയാലിസിസ് തുടരുകയും തിരുവനന്തപുരം ശ്രീചിത്ര, കൊച്ചി അമൃത…
Read Moreആരും ഒന്നും കണ്ടില്ലല്ലോ അല്ലേ…. ഹൽദി ആഘോഷത്തിനെത്തി ലഡു മോഷ്ടിച്ച കള്ളനെ കണ്ട് അന്പരന്ന് ആളുകൾ;വൈറലായി വീഡിയോ
കുരങ്ങനെ ദൈവമായി കണ്ട് ആരാധിക്കുന്നവർ ധാരാളമുണ്ട്. അപ്രതീക്ഷിതമായി കുരങ്ങൻ നിങ്ങളുടെ മുൻപിൽ എത്തിയാൽ എന്തായിരിക്കും അവസ്ഥ. അത്തരമൊരു വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഘർ കേ കലേഷ് എന്ന എക്സ് അക്കൗണ്ടിലാണ് വീഡിയോ പങ്കുവച്ചത്. ഒരു വിവാഹത്തിന്റെ ആഘോഷങ്ങൾ ആണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. വിവാഹത്തിനു മുന്നോടിയായി ഹൽദി ആഘോഷമാണ് നടക്കുന്നത്. മഞ്ഞ നിറത്തിൽ വേദി മുഴുവൻ അലങ്കരിച്ചിരിക്കുന്നത് കാണാൻ സാധിക്കും. ചുറ്റും കൂടി നിൽക്കുന്നവരെല്ലാം മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നത്. എല്ലാവരും നല്ല ആഘോഷത്തിമിർപ്പിലാണ്. പെട്ടന്ന് അവിടേക്ക് അപ്രതീക്ഷിതമായി ഒരു അതിഥി എത്തി. അതൊരു കുരങ്ങനായിരുന്നു. കുരങ്ങനെത്തി അവിടെ വച്ചിരുന്ന പാത്രത്തിൽ നിന്ന് ലഡു എടുത്തുകൊണ്ട്പോകുന്നു. അത് കണ്ട എല്ലാവരും ആശ്ചര്യപ്പെടുന്നതുമാണ് വീഡിയോ. വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് കമന്റുമായി എത്തിയത്. അവനും ഹൽദിക്കായി വന്നതാണ്. അവനും കഴിക്കട്ട ലഡു എന്നാണ് മിക്ക ആളുകളും…
Read Moreനിന്നെക്കാണാൻ നല്ല ഭംഗിയുണ്ട്… പെണ്‍കുട്ടിയെ വഴിയിൽ തടഞ്ഞുനിർത്തി ഉമ്മവെച്ച് മധ്യവയസ്കൻ; മൂന്നുവര്‍ഷം തടവും അരലക്ഷം പിഴയും ശിക്ഷിച്ച് കോടതി
ചേര്‍ത്തല: പന്ത്രണ്ടു വയസുകാരിക്കു നേരേ ലൈംഗികാതിക്രമം കാട്ടിയ കേസിലെ പ്രതിക്ക് മൂന്നുവര്‍ഷം തടവും അരലക്ഷം പിഴയും ശിക്ഷ. തൈക്കാട്ടുശേരി പഞ്ചായത്ത് ഒന്നാം വാര്‍ഡ് ചാത്തങ്കേരി വീട്ടില്‍ മധു(48)വിനെയാണ് ചേര്‍ത്തല പ്രത്യേക അതിവേഗ കോടതി (പോക്സോ) ശിക്ഷിച്ചത്. പിഴയടയ്ക്കാത്ത പക്ഷം മൂന്നുമാസം കൂടി തടവ് അനുഭവിക്കണം.വീടിനടുത്തുള്ള ക്ലബിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് തിരുവാതിര കളിയില്‍ പങ്കെടുത്ത് അടുത്തവീട്ടിലേക്ക് പോയ പെണ്‍കുട്ടിയെ പ്രതി വഴിയില്‍ വച്ച് കാണാന്‍ ഭംഗിയുണ്ട് എന്ന് പറഞ്ഞ് ഉമ്മവച്ചെന്നായിരുന്നു കേസ്. അസ്വസ്ഥയായ പെണ്‍കുട്ടി അമ്മയോട് പറയുകയും തുടര്‍ന്ന് കേസ് കൊടുക്കുകയുമായിരുന്നു. 2023 ഏപ്രില്‍ പൂച്ചാക്കല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി. പ്രോസിക്യൂഷന് ഭാഗത്തുനിന്നും 15 സാക്ഷികളെയും 10 രേഖകളും ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ അഡ്വ. ബീന കാര്ത്തികേയന്, അഡ്വ. വി.എല്‍. ഭാഗ്യലക്ഷ്മി എന്നിവര്‍ ഹാജരായി.
Read More