ചേർത്തല: ചേർത്തലയിലെ വ്യാപാരിയിൽനിന്നു 61 ലക്ഷം രൂപ തട്ടിയ സംഭവത്തില്‍ രണ്ട് ഉത്തർപ്രദേശ് സ്വദേശികളെ പോലീസ് പിടികൂടി. ഉത്തർപ്രദേശ് സ്വദേശികളായ ലഖ്നൗ ബാലഗഞ്ച് സ്വദേശി ശുഭം ശ്രീവാസ്തവ (30), അമേത്തി കത്തൗര സ്വദേശി മുഹമ്മദ് സഹിൽ (27) എന്നിവരെയാണ് ചേർത്തല പോലീസ് ഉത്തർപ്രദേശിൽനിന്നും പിടികൂടിയത്. ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യയിലെയും മുംബൈ അന്ധേരി പോലീസ് സ്റ്റേഷനിലേയും ഉയർന്ന ഉദ്യോഗസ്ഥരാണെന്ന് തെറ്റിദ്ധരിപ്പിച്ച് ചേർത്തല മുട്ടത്തങ്ങാടിയിലെ വ്യാപാരിയെ വാട്സ്ആപ്പ് കോളിലൂടെ വെർച്ചൽ അറസ്റ്റ് ചെയ്തതായി ഭീഷണിപ്പെടുത്തി രണ്ടുദിവസത്തോളം വീട്ടുതടങ്കലിലാക്കി തവണകളായി പ്രതികളുടെ വിവിധ ബാങ്ക് അക്കൗണ്ടിലേക്ക് 61.40 ലക്ഷം രൂപ തട്ടിയെടുക്കുകയുമായിരുന്നു. വ്യാപാരിയുടെ മൊബൈൽ ഫോൺ നമ്പർ അന്തർ സംസ്ഥാനങ്ങളിൽ വിവിധ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് വിശ്വസിപ്പിക്കുകയും ഭീഷണിപ്പെടുത്തി പണം തട്ടുകയുമാണ് ഇവർ ചെയ്ത രീതി. തട്ടിപ്പുകളിലൂടെ വരുന്ന പണം ആഡംബര ജീവിതത്തിന് ഉപയോഗിക്കുകയുമായിരുന്നു. വ്യാപാരി ചേർത്തല പോലീസിൽ നൽകിയ…
Read MoreDay: February 28, 2025
ഓട്ടോ ഡ്രൈവറുടെ സത്യസന്ധത കിടപ്പുരോഗിക്കു തുണയായി; മാതാപിതാക്കളുടെ ചികിത്സയ്ക്കെടുത്ത പണമാണ് സണ്ണിക്ക് നഷ്ടമായത്
കാൽവരിമൗണ്ട്: ഓട്ടോ റിക്ഷ ഡ്രൈവറുടെ സത്യസന്ധത കിടപ്പ് രോഗിയുടെ ചികിത്സ മുടങ്ങാതെ തുണച്ചു.കിടപ്പുരോഗികളായ മാതാപിതാക്കളുടെ ചികിത്സയ്ക്കായി സഹകരണ സംഘത്തിൽനിന്നു വായ്പയെടുത്ത 25,000 രൂപ നഷ്ടപ്പെട്ട താഴത്തുമോടയിൽ സണ്ണിക്കാണ് ഓട്ടോറിക്ഷാ ഡ്രൈവറുടെ സത്യസന്ധത തുണയായത്. വ്യാഴാഴ്ച രാവിലെയാണ് സണ്ണിക്ക് പണം നഷ്ടമായത്. പണം നഷ്ടമായ വിവരം പലരേയും അറിയിക്കുകയും പ്രാദേശിക വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഇടുകയും ചെയ്തു. ഉച്ചവരെ പ്രതികരണം ഒന്നും ഉണ്ടായില്ല. കാൽവരി മൗണ്ടിലെ ഓട്ടോ ഡ്രൈവർ കുന്നേൽ പ്രകാശന് രാവിലെ സ്റ്റാൻഡിലേക്ക് വരുന്പോൾ റോഡിൽനിന്നു 25,000 രൂപ ലഭിച്ച വിവരം കാൽവരിമൗണ്ട് സ്റ്റാൻഡിലെ ഡ്രൈവർ കല്ലുക്കുന്നേൽ സോഫിയയാ സണ്ണിയെ വിളിച്ചറിയിച്ചത്. പണം വായ്പ നൽകിയ നവജ്യോതി സംഘം ഭാരവാഹികൾ അടക്കം അന്വേഷണത്തിലായിരുന്നു. കാൽവരിമൗണ്ടിലെത്തി ഓട്ടോ ഡ്രൈവർമാരുടെയും വ്യാപാരികളുടെയും സാന്നിധ്യത്തിൽ പ്രകാശൻ പണം സണ്ണിയെ ഏൽപ്പിക്കുകയായിരുന്നു.
Read Moreപുഴയിൽ യുവാവ് കുളിക്കാനിറങ്ങി: തൊട്ടടുത്ത നിമിഷം കണ്ട കാഴ്ച ഞെട്ടിപ്പിക്കുന്നത്; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ഭാഗ്യം ചിലപ്പോൾ നമ്മെ തുണയ്ക്കുമെന്ന് പറയുന്നത് വെറുടെ അല്ലന്ന് തെളിയിക്കുന്ന ഒരു വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പുഴയിലിറങ്ങി കുളിക്കുന്ന യുവാവിൽ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. വളരെ ആസ്വദിച്ചാണ് വെള്ളത്തിന്റെ കുളിരിൽ അയാൾ നിൽക്കുന്നത്. തൊട്ടടുത്തായി വള്ളത്തിൽ മറ്റൊരു യുവാവും ഉണ്ട്. ഇതെല്ലാംതന്നെ കാമറയിൽ പകർത്തുന്ന സുഹൃത്തും ഇവരോടൊപ്പം ഉണ്ട്. വെള്ളത്തിലിറങ്ങി യുവാവ് കുളിക്കാനായി തുടങ്ങി. ആദ്യം കുറച്ച് ജലം കൈയിൽ എടുത്ത് തലയിൽ കൂടി ഒഴിക്കുന്നത് വീഡിയോയിൽ കാണാം. അതിനു ശേഷം തന്റെ സുഹൃത്തുക്കളോട് അദ്ദേഹം എന്തൊക്കെയോ സംസാരിക്കുന്നതും തീരെ വ്യക്തതയില്ലാതെ നമുക്ക് കേൾക്കാൻ സാധിക്കും. വെള്ളത്തിൽ ആദ്യം മുങ്ങിയശേഷം ഒന്നു നിവരുന്നത് കാണാൻ സാധിക്കും. പിന്നീട് അയാൾ വീണ്ടും മുങ്ങി നിവർന്നപ്പോൾ എന്തോ ഒന്ന് കാലിൽ തട്ടിയപോലെ തോന്നി. പെട്ടന്ന്തന്നെ അതെന്താണെന്ന് നോക്കിയ യുവാവ് ഞെട്ടിപ്പോയി. അതൊരു മുതല ആയിരുന്നു. ഭയന്നുപോയ യുവാവ്…
Read Moreസൗരനിയതാങ്കം നിർണയിച്ച മലയാളി വൈദികൻ: മതത്തെയും ശാസ്ത്രത്തെയും മനുഷ്യനന്മയ്ക്കുവേണ്ടി പരിഗണിച്ച ശാസ്ത്രജ്ഞൻ
കോട്ടയം: അമേരിക്കയിലെ മേരിലാൻഡിലുള്ള ഹെയ്തോർപിലെ അസെൻഷൻ പള്ളിയിൽ സേവനം ചെയ്ത ഒരു മലയാളി ഈശോസഭാ വൈദികൻ. അതേസമയം തന്നെ ഗോഡാർഡ് ബഹിരാകാശ സഞ്ചാരകേന്ദ്രത്തിൽ നാസയ്ക്കുവേണ്ടി ഗവേഷണ കാര്യങ്ങളിൽ മുഴുകിയ ഊർജശാസ്ത്രജ്ഞൻ. അതാണ് ഡോ. മാത്യു തെക്കേക്കര. മതത്തെയും ശാസ്ത്രത്തെയും മനുഷ്യനന്മയ്ക്കുവേണ്ടിയുള്ള ഒരു നാണയത്തിന്റെ രണ്ടുവശങ്ങളായി പരിഗണിച്ച ശാസ്ത്രജ്ഞൻ. ബഹിരാകാശ യാത്രകൾ മുതൽ വാർത്താവിനിമയവും കൃഷിയും കാലാവസ്ഥാ വ്യതിയാനവും വരെ മനുഷ്യജീവിതത്തിന്റെ വിവിധ തലങ്ങളെ നേരിട്ടോ അല്ലാതെയോ സ്പർശിക്കുന്ന വിവിധ ശാസ്ത്രരംഗങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് കാരണമായൊരു കണ്ടുപിടിത്തമാണ് ഈ മലയാളി ശാസ്ത്രജ്ഞനെ ആഗോള പ്രശസ്തനാക്കിയത്. സൗരനിയതാങ്കം (Solar constant) സുപ്രധാനമായ കണ്ടുപിടിത്തംസൂര്യനിൽനിന്നു ബഹിർഗമിക്കുന്ന ഊർജത്തിന്റെ അളവിനെ സംബന്ധിച്ച ഡോ. മാത്യു തെക്കേക്കരയുടെ സുപ്രധാനമായ കണ്ടുപിടിത്തം നിലവിലുണ്ടായിരുന്ന ശാസ്ത്രധാരണകളെ മാറ്റിമറിച്ചു. 1964ൽ ഡോ. തെക്കേക്കരയുടെ നേതൃത്വത്തിൽ ഒരു സംഘം ഗവേഷകർ ഒരു കൃത്രിമ സൗരാന്തരീക്ഷത്തിൽ സൗരോർജം അളക്കാനുള്ള ശ്രമമാരംഭിച്ചു. ഒരു…
Read Moreആശാ വര്‍ക്കര്‍മാരുടെ പ്രതിഷേധം; നേതാക്കൻമാരുടെ അധിക്ഷേപത്തിൽ പ്രതിഷേധിച്ച് പാർട്ടി വിട്ട് ചില ആശമാർ; സമരം തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് തിരിച്ചടിയാകുമെന്ന് വിലയിരുത്തല്‍
കോട്ടയം: കര്‍ഷകരുടെയും ക്ഷേമപെന്ഷന്കാരുടെയും നിരയില്‍ സര്‍ക്കാരിനെതിരേ ആശാവര്‍ക്കര്‍മാരും പ്രതികരിച്ചു രംഗത്തുവന്നതോടെ തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് കടുത്ത തിരിച്ചടിയുണ്ടാകുമെന്ന് വിലയിരുത്തല്‍. കോവിഡ് കാലത്തുള്‍പ്പെടെ ക്ലേശകരമായി സേവനം ചെയ്ത ആറായിരം ആശാവര്‍ക്കര്‍മാരാണ് ജില്ലയില്‍ ഓണറേറിയം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധിക്കുന്നത്. ഗ്രാമങ്ങളില്‍ ജനങ്ങളുമായി ഏറ്റവും അടുത്ത ബന്ധം പുലര്‍ത്തുന്നവരും ഏവര്‍ക്കും പരിചിതരുമാണ് ആശാവര്‍ക്കര്‍മാര്‍. ഇവരില്‍ വലിയൊരു വിഭാഗവും ഇടതുപക്ഷ അനുഭാവികളുമാണ്. അടുത്ത തദ്ദേശതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിനിരയില്‍ പരിഗണിച്ചിരുന്ന വനിതകളാണ് സര്‍ക്കാരിനെതിരേ ശക്തമായ നിലപാടുമായി രംഗത്തുവന്നിരിക്കുന്നത്. സമരക്കാരെ അധിക്ഷേപിക്കുന്ന പാര്‍ട്ടി നേതാക്കളുടെ നിലപാടില്‍ പ്രതിഷേധിച്ച് ചിലര്‍ സിപിഎം ബന്ധം അവസാനിപ്പിക്കുകയും ചെയ്തു. ഗര്‍ഭകാല പരിചരണംമുതല് കുട്ടിക്ക് പതിനാലാം വയസില്‍ പ്രതിരോധ കുത്തിവയ്പ് നല്‍കുന്നതുവരെയുള്ള സേവനമാണ് ആശാ വര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. പതിനേഴ് വര്‍ഷമായി ഈ രംഗത്തുള്ളവരാണ് ജീവിക്കാനുള്ള വരുമാനം തേടി സമരം ചെയ്യുന്നത്. പോളിയോ തുള്ളിമരുന്ന് എല്ലാ കുട്ടികള്‍ക്കും കൊടുത്തുവെന്ന് ഉറപ്പാക്കേണ്ട ചുമതലയും ഇവര്‍ക്കാണ്.എന്‍എച്ച്എം വഴി…
Read Moreശ്യാമ സുന്ദര കേരകേദാര ഭൂമീ… മാന്യമായ ജീവിതം: കേരളം മുന്നിൽ
ന്യൂഡൽഹി: മാന്യമായ ജീവിതത്തിനുള്ള ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസനലക്ഷ്യങ്ങളിൽ (എസ്ഡിജി) കേരളം മറ്റു സംസ്ഥാനങ്ങളേക്കാൾ മുന്നിലെന്ന് ശാസ്ത്ര-പരിസ്ഥിതികേന്ദ്രം പുറത്തിറക്കിയ ‘സ്റ്റേറ്റ് ഓഫ് സ്റ്റേറ്റ്സ് ’ റിപ്പോർട്ട്. പൗരന്മാർക്ക് മാന്യമായ ജീവിതം ഉറപ്പാക്കുന്ന സുസ്ഥിര വികസന സൂചികകളായ ദാരിദ്ര്യമില്ലായ്മ, വിശപ്പില്ലായ്മ, ക്ഷേമം, ആരോഗ്യം, വിദ്യാഭ്യാസ നിലവാരം, മാന്യമായ ജോലി, സാന്പത്തികവളർച്ച എന്നിവയിൽ കേരളത്തിനും തമിഴ്നാടിനും 100ൽ 80.2 സ്കോർ ഉണ്ട്. ഇതേ മേഖലയിൽ രാജ്യത്തിന് 66 സ്കോറേ നേടാൻ കഴിഞ്ഞിട്ടുള്ളൂ. രാജ്യത്തെ 51 ശതമാനം ജനങ്ങളും ഉൾപ്പെടുന്ന പത്തു സംസ്ഥാനങ്ങൾക്കും ഒരു കേന്ദ്രഭരണപ്രദേശത്തിനും മാന്യമായ ജീവിതം ഉറപ്പാക്കുന്ന സുസ്ഥിര വികസന സൂചികകളിൽ 65ന് താഴെ സ്കോർ മാത്രമേ കൈവരിക്കാൻ കഴിഞ്ഞിട്ടുള്ളൂ. നീതി ആയോഗ്, ഡബ്ലിൻ സർവകലാശാല, ദേശീയ ജനസംഖ്യ കമ്മീഷൻ എന്നിവയുടെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ‘സ്റ്റേറ്റ് ഓഫ് സ്റ്റേറ്റ്സ് ’ റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. മാന്യമായ ജീവിതത്തിനും സാമൂഹ്യനീതിക്കും ആരോഗ്യകരമായ പരിസ്ഥിതിക്കുമുള്ള…
Read Moreഫോളോവേഴ്സും കൂടും പണവും സമ്പാദിക്കാം; കുംഭമേളയിൽ പങ്കെടുത്ത സ്ത്രീകളുടെ കുളിസീൻ പകർത്തി യുട്യൂബിൽ അപ്ലോഡ് ചെയ്തു; യുവാവ് അറസ്റ്റിൽ
ലക്നോ: മഹാ കുംഭമേളയിൽ എത്തിയ സ്ത്രീകളുടെ കുളിക്കുന്നതിന്റെയും വസ്ത്രം മാറുന്നതിന്റെയും ദൃശ്യങ്ങൾ പകർത്തി യുട്യൂബിൽ അപ്ലോഡ് ചെയ്തയാൾ അറസ്റ്റിൽ. ബംഗാൾ സ്വദേശിയായ ഇയാളെ പ്രയാഗ്രാജ് പോലീസ് ആണ് അറസ്റ്റ് ചെയ്തത്. പശ്ചിമ ബംഗാളിലെ ഹൂഗ്ലി ജില്ലയിൽ താമസിക്കുന്ന അമിത് കുമാർ ഝായാണ് പിടിയിലായത്. സോഷ്യൽ മീഡിയയിൽ ഫോളോവേഴ്സിനെ നേടുന്നതിനും പണം സമ്പാദിക്കാനുമാണ് താൻ വീഡിയോ ചിത്രീകരിച്ചതെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഭാരതീയ ന്യായ സംഹിതയിലെ 296/79 വകുപ്പുകളും ഐടി നിയമത്തിലെ പ്രസക്തമായ വകുപ്പുകളും പ്രകാരം സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
Read Moreഉള്ളുലഞ്ഞ് റഹീം നാട്ടിലെത്തി; ആദ്യം കബറിടങ്ങൾ സന്ദർശിക്കും; സാമൂഹിക പ്രവർത്തകരുടെ ഇടപെടലിനെ തുടർന്നാണ് റഹീമിനു നാട്ടിലേക്ക് എത്തിയത്
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ പിതാവ് പേരുമല ആർച്ച് ജംഗ്ഷൻ സൽമാസിൽ അബ്ദുൽ റഹീം നാട്ടിലെത്തി. രാവിലെ 7.55ന് തിരുവനന്തപുരം വിമാനത്താവളത്തിലാണ് റഹീം എത്തിയത്. വ്യാഴാഴ്ച 12.15നായിരുന്നു ദമാമിൽ നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ചത്. നാട്ടിലെത്തിയ റഹീം ഡി.കെ. മുരളി എംഎൽഎയുടെ ഓഫീസിലേക്കാണ് ആദ്യം ചെന്നത്. ഇവിടെ നിന്ന് പാങ്ങോട്ടെത്തി കൊല്ലപ്പെട്ട ഉറ്റവരുടെ കബറിടങ്ങൾ സന്ദർശിക്കും. റഹീമിന്റെ ഇളയമകന്, അമ്മ, സഹോദരന്, സഹോദരഭാര്യ എന്നിവരെ കബറടക്കിയിരിക്കുന്നത് താഴേപാങ്ങോട്ടുള്ള ജുമാ മസ്ജിദില്‍ ആണ്. തുടര്‍ന്ന് കുടുംബാംഗങ്ങളെ കണ്ട ശേഷം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഭാര്യ ഷെമിയെ കാണുമെന്നാണ് ലഭിക്കുന്ന വിവരം. സാമൂഹിക പ്രവർത്തകരുടെ ഇടപെടലിനെ തുടർന്നാണ് അബ്ദുൽ റഹീമിനു നാട്ടിലേക്കു തിരിക്കാനായത്. ഇഖാമ കാലാവധി തീർന്ന് രണ്ടര വർഷമായി സൗദിയിൽ യാത്രാവിലക്ക് നേരിടുകയാണ് ഇദ്ദേഹം. റഹീമിനെ എത്രയും വേഗം നാട്ടിലെത്തിക്കാൻ സാമൂഹ്യ സംഘടനകൾ ശ്രമം തുടങ്ങിയിരുന്നു. ഇതാണ് ഫലം…
Read More