ഈരാറ്റുപേട്ട: ഇല്ലിക്കൽക്കല്ലിലെത്തിയ 15 വിനോദ സഞ്ചാരികൾക്ക് പെരുന്തേനീച്ചയുടെ കുത്തേറ്റു. ഇന്നലെ രാവിലെ 9.30 ഓടെയാണ് സംഭവം. പെരുന്തേനീച്ചയുടെ കുത്തേറ്റവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രഥമശുശ്രൂഷ നൽകി. ആരുടെയും പരിക്ക് ഗുരുതരമല്ല. ജെറിൻ ഏബ്രഹാം വിഴിക്കത്തോട്, എയ്ഞ്ചൽ കുറുപ്പന്തറ, അഖിലൻ കാക്കനാട്, അമൽ സോണി കുറുപ്പന്തറ, നന്ദു കാഞ്ഞിരപ്പള്ളി, സന്യാ ഏലംകുളം, വിഷ്ണു കാഞ്ഞിരപ്പള്ളി, അമൽ കുറുപ്പന്തറ, റുഷിദ ചേനപ്പാടി, ഷിഹാബ് ചേനപ്പാടി, ജെറിന ജോയൽ കോട്ടയം, ശ്രീജ എരുമേലി, സനിത് കോട്ടയം, സന്യ ചേർത്തല, ഐസക് കോട്ടയം എന്നിവർക്കാണ് കുത്തേറ്റത്. തലനാട് ചോനമല വഴിയിലൂടെയാണ് ഇവർ ഇല്ലിക്കൽക്കല്ലിലേക്ക് എത്തിയത്. മുകളിലേക്കു കയറുന്നതിനിടെയാണ് പെരുന്തേനീച്ചയുടെ ആക്രമണമുണ്ടായത്. സഞ്ചാരികളിൽ ആരോ കല്ലെറിഞ്ഞതാണ് പെരുന്തേനീച്ച ആക്രമിക്കാൻ കാരണമായി കുത്തേറ്റവർ പറയുന്നത്. കുത്തേറ്റവരിൽ ചിലർക്ക് ബോധക്ഷയമുണ്ടാവുകയും ക്ഷീണം അനുഭവപ്പെടുകയും ചെയ്തിരുന്നു. ഉടൻതന്നെ സമീപത്തെ വ്യാപാരികളും നാട്ടുകാരും ചേർന്ന് പ്രഥമശുശ്രൂഷ നൽകി. ഈരാറ്റുപേട്ട അഗ്നിരക്ഷാ…
Read MoreDay: March 10, 2025
വീണ്ടും ഓൾ സ്പിൻ
ചാന്പ്യൻസ് ട്രോഫി ഫൈനലിൽ ന്യൂസിലൻഡിന്റെ ഇന്നിംഗ്സിനിടെ ഇന്ത്യ മധ്യ ഓവറുകൾ പൂർണമായി നടത്തിയത് സ്പിൻ ആക്രമണം. 11 മുതൽ 40വരെയായുള്ള 30 ഓവറും സ്പിന്നർമാരായിരുന്നു എറിഞ്ഞത്. 2002 ചാന്പ്യൻസ് ട്രോഫി ഫൈനലിൽ ശ്രീലങ്കയ്ക്ക് എതിരേയായിരുന്നു മുന്‍പ് ഇന്ത്യ ഇത്തരത്തിൽ മധ്യ ഓവറുകൾ പൂർണമായി സ്പിൻ എറിഞ്ഞത്. അന്ന് രണ്ടുദിനമായി ഫൈനൽ അരങ്ങേറിയെങ്കിലും മഴയെത്തുടർന്നു മത്സരം പൂർത്തിയാക്കാൻ സാധിച്ചില്ല. അതോടെ ഇന്ത്യയും ശ്രീലങ്കയും സംയുക്ത ജേതാക്കളായി. ഇന്ത്യയുടെ കന്നി ചാന്പ്യൻസ് ട്രോഫി നേട്ടമായിരുന്നു അത്. 23 വർഷത്തിനുശേഷം ഇന്ത്യ വീണ്ടും മധ്യ ഓവറുകൾ പൂർണമായി സ്പിൻ ആക്രമണം നടത്തി, ചാന്പ്യൻസ് ട്രോഫിയിൽ ചുംബിക്കുകയും ചെയ്തു.
Read Moreഈരാറ്റുപേട്ടയിൽ സ്ഫോടകവസ്തുശേഖരം പിടികൂടി; അനധികൃത പാറമടകൾക്ക് വിതരണം ചെയ്യാൻ കൊണ്ടുവന്നതാണെന്ന് സൂചന
ഈരാറ്റുപേട്ട: ജലാറ്റിൻ സ്റ്റിക്കുകളും ഇലക്ട്രിക് ഡിറ്റനേറ്ററുമുൾപ്പെടെ വൻ സ്ഫോടക വസ്തു ശേഖരം പിടികൂടി. നടക്കൽ കുഴിവേലിൽ റോഡിലെ ഗോഡൗണിൽ നിന്നാണ് ഈരാറ്റുപേട്ട പോലീസ് സ്ഫോടകവസ്തു ശേഖരം പിടികൂടിയത്. 2604 ജലാറ്റിൻ സ്റ്റിക്ക്, 19000 ഡിറ്റനേറ്റർ, 3350 മീറ്റർ ഫ്യൂസ് വയറുകൾ, ഒരു എയർ ഗൺ എന്നിവയാണ് പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസം കട്ടപ്പന വണ്ടന്മേടിൽനിന്ന് സ്ഫോടക വസ്തുക്കളുമായി നടയ്ക്കൽ കണ്ടത്തിൽ ഷിബിലിയെയും കൂട്ടാളിയായ തീക്കോയി സ്വദേശി മുഹമ്മദ് ഫാസിലിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും ചേർന്ന് മലഞ്ചരക്ക് വ്യാപാരത്തിനായാണ് ഈരാറ്റുപേട്ടയിൽ കെട്ടിടം വാടകയ്ക്ക് എടുത്തിരുന്നത്. ഇവരെ ചോദ്യം ചെയ്തതിനെ തുടർന്നാണ് പോലീസ് പരിശോധന നടത്തിയത്. ഷിബിലിക്ക് സ്ഫോടകവസ്തു നൽകിയത് ഫാസിലാണെന്ന് പോലീസ് പറഞ്ഞു. ജില്ലയിലെ അനധികൃത പാറമടകൾക്ക് വിതരണം ചെയ്യാനാണ് സ്ഫോടക വസ്തുക്കളെത്തിച്ചതെന്നാണ് സൂചന. സംഭവത്തിൽ ദുരൂഹതയുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. അതിനിടെ, ജനവാസകേന്ദ്രത്തിൽനിന്ന് സ്ഫോടകവസ്തു ശേഖരം കണ്ടെത്തിയതിന്റെ ഞെട്ടലിലാണ്…
Read Moreവല്ലാത്തൊരു വിധിതന്നെ… ഇങ്ങനെ പോയാല്‍ കെഎസ്ആര്‍ടിസിയിൽ കട്ടപ്പുറം സർവീസുകൾ കൂടും; കെഎസ്ആര്‍ടിസിയുടെ 80 ശതമാനം ബസുകളും പത്തുവര്‍ഷം കഴിഞ്ഞവ
കോട്ടയം: കെഎസ്ആര്‍ടിസിയില്‍ വരുമാനം വര്‍ധിക്കുന്നതായി അവകാശപ്പെടുമ്പോഴും ബസുകളുടെ കാലപ്പഴക്കം സര്‍വീസിനെ ബാധിക്കുന്നു. അര ലക്ഷം രൂപ വരുമാനം ലഭിക്കുന്നതുള്‍പ്പെടെ വിവിധ ഡിപ്പോകളിലായി 35 സര്‍വീസുകളാണ് രണ്ടു വര്‍ഷത്തിനുള്ളില്‍ നിലച്ചത്. പുതിയ ബസുകള്‍ ഇറക്കുന്നില്ലെങ്കില്‍ കൂടുതല്‍ സര്‍വീസുകള്‍ നിലയ്ക്കുമെന്ന സാഹചര്യമാണ്. ഈരാറ്റുപേട്ട, പാലാ, പൊന്‍കുന്നം, കോട്ടയം, എരുമേലി, ചങ്ങനാശേരി ഡിപ്പോകളില്‍ മുപ്പതിനായിരത്തിലേറെ രൂപ കളക്ഷനുള്ള അന്‍പതോളം സര്‍വീസുകളുണ്ട്. ഇവയില്‍ 12 എണ്ണം മാത്രമാണ് പുതിയ ബസുകള്‍.സംസ്ഥാനത്ത് 15 വര്‍ഷം പഴക്കമുളള 1261 ബസുകളുള്ളതില്‍ 120 ബസുകള്‍ കോട്ടയം ജില്ലയിലാണ്. കെഎസ്ആര്‍ടിസിക്ക് ആകെയുള്ള 4,717 ബസുകളില്‍ നിലവിലെ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ഒമ്പതു വര്‍ഷത്തിനിടെ വാങ്ങിയത് 151 ബസുകള്‍ മാത്രം. ഇതില്‍ 20 ബസുകളാണ് കോട്ടയം ജില്ലയ്ക്ക് ലഭിച്ചത്.എട്ടു മുതല്‍ ഒമ്പതു വര്‍ഷംവരെ കാലപ്പഴക്കമുളള 673 ബസുകളാണ് സംസ്ഥാനത്തുളളത്. ഒമ്പതുമുതല്‍ പത്ത് വര്‍ഷംവരെ പഴക്കമുളള 857 ബസുകള്‍, 11 മുതല്‍ 12…
Read Moreടോസ് നഷ്ടം തുടർക്കഥ
ദുബായി: രാജ്യാന്തര ഏകദിനത്തിൽ ഇന്ത്യക്കു ടോസ് നഷ്ടപ്പെടുന്നത് തുടർച്ചയായ 15-ാം തവണ. ഇതിൽ 12 എണ്ണവും രോഹിത് ശർമയുടെ ക്യാപ്റ്റൻസിയിൽ. മൂന്ന് എണ്ണം കെ.എൽ. രാഹുലിന്റെ ക്യാപ്റ്റൻസിയിലും. 2023 ഐസിസി ഏകദിന ലോകകപ്പ് ഫൈനൽ മുതൽ ഇതുവരെ ഒരു തവണപോലും ഇന്ത്യയെ ടോസ് ഭാഗ്യം തുണച്ചില്ല. ഏറ്റവും കൂടുതൽ തവണ തുടർച്ചയായി ടോസ് നഷ്ടപ്പെടുന്ന ക്യാപ്റ്റൻ എന്ന റിക്കാർഡിന് ഒപ്പവും രോഹിത് ശർമയെത്തി. വെസ്റ്റ് ഇൻഡീസിന്റെ മുൻ ക്യാപ്റ്റൻ ബ്രയാൻ ലാറയും തുടർച്ചയായി 12 തവണ ടോസ് നഷ്ടപ്പെട്ട ക്യാപ്റ്റനാണ്. 1998 ഒക്ടോബർ മുതൽ 1999 മേയ് വരെയായിരുന്നു ലാറയുടെ ക്യാപ്റ്റൻസിയിൽ വിൻഡീസിന്റെ ടോസ് നഷ്ടം. രോഹിത്, ലാറ എന്നിവർക്കു പിന്നിൽ നെതർലൻഡ്സിന്റെ പീറ്റർ ബൊറെനാണ് (11) രണ്ടാം സ്ഥാനത്ത്. ഒരു ഐസിസി ടൂർണമെന്റിൽ ഒരിക്കൽപ്പോലും ഇന്ത്യക്കു ടോസ് ലഭിക്കാതിരിക്കുന്നതും ചരിത്രത്തിൽ ആദ്യം. 2025 ഐസിസി ചാന്പ്യൻസ്…
Read Moreചാന്പ്യൻസിന്റെ വൈറ്റ് ജാക്കറ്റ്
ദുബായ്: ഐസിസി ചാന്പ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ജേതാക്കൾ സമ്മാനദാന ചടങ്ങിൽ അണിയുന്നത് പ്രത്യേകമായി രൂപകൽപ്പന ചെയ്ത വൈറ്റ് ജാക്കറ്റ്. ഏതൊരു ഐസിസി ടൂർണമെന്റിൽനിന്നും ചാന്പ്യൻസ് ട്രോഫിയെ വ്യത്യസ്തമാക്കുന്നതും ജേതാക്കൾ അണിയുന്ന ഈ വൈറ്റ് ജാക്കറ്റാണ്. 2025 ചാന്പ്യൻസ് ട്രോഫിയുടെ വൈറ്റ് ജാക്കറ്റ് പ്രകാശനം ചെയ്തത് പാക്കിസ്ഥാൻ മുൻ താരം വസിം അക്രം. പാക്കിസ്ഥാൻ ആതിഥേയത്വം വഹിച്ച 2025 ചാന്പ്യൻസ് ട്രോഫി ജേതാക്കൾക്കുള്ള വൈറ്റ് ജാക്കറ്റ് പ്രകാശനം ചെയ്തുകൊണ്ട് അക്രം പറഞ്ഞത് ഇങ്ങനെ: ‘ഐസിസി പുരുഷ ചാന്പ്യൻസ് ട്രോഫി ഏറ്റവും മികച്ചവരെ പ്രതിനിധീകരിക്കുന്നു. മഹത്വത്തിന്റെ പ്രതീകമായ വെള്ള ജാക്കറ്റ് അനാച്ഛാദനം ആരാധകരിലും ആവേശം വർധിപ്പിക്കും.’ 1998ൽ ആണ് ഐസിസി ചാന്പ്യൻസ് ട്രോഫി ആരംഭിച്ചത്. ഐസിസി നോക്കൗട്ട് ട്രോഫി എന്നായിരുന്നു ആദ്യ പേര്. 2002ലെ മൂന്നാം എഡിഷനിൽ ചാന്പ്യൻസ് ട്രോഫി എന്ന പേര് സ്വീകരിച്ചു. 2009ൽ ദക്ഷിണാഫ്രിക്ക ആതിഥേയത്വം…
Read Moreപഴമയും പുതുമയും..! തലമുറകള്‍ തമ്മിലുള്ള ഇഴയടുപ്പം വര്‍ധിപ്പിക്കാന്‍ സംഗമവുമായി കുടുംബശ്രീ
കോട്ടയം: ലോക ഹാപ്പിനസ് ദിനത്തോടനുബന്ധിച്ചു തലമുറകളുടെ സംഗമം സംഘടിപ്പിക്കാന്‍ കുടുംബശ്രീ. 20നാണ് ഹാപ്പിനസ് ദിനം. ഇതോടനുബന്ധിച്ചാണു സംസ്ഥാനത്താകെ ഇന്നു മുതല്‍ 25 വരെയുള്ള ദിവസങ്ങളില്‍ വിവിധ ജില്ലകളിലെ സിഡിഎസുകള്‍ തോറും തലമുറ സംഗമം നടത്തുന്നത്. സംസ്ഥാനമൊട്ടാകെ വയോജന അയല്‍ക്കൂട്ടാംഗങ്ങളുടെയും ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളുടെയും സിഡിഎസ് തല സംഗമമാണിത്. പഴയകാലത്തെ അറിയാനും പുതുതലമുറയെ മനസിലാക്കാനും വേണ്ടിയാണ് കുടുംബശ്രീ ഈ പദ്ധതി നടപ്പിലാക്കുന്നത്. സമൂഹത്തില്‍ വയോജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍, അവര്‍ക്കു ലഭ്യമാക്കേണ്ട ക്ഷേമ പ്രവര്‍ത്തനങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്തു രൂപപ്പെടുത്തല്‍, വയോജനങ്ങളുടെ അനുഭവങ്ങള്‍, അറിവ് എന്നിവ പുതുതലമുറയ്ക്കു പകര്ന്നുനല്കല്, യുവതലമുറയില്‍ വയോജന സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനു പ്രാപ്തമാക്കല്‍, തദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, കുടുംബശ്രീ എന്നിവയുടെ പദ്ധതികളില്‍ വയോജനങ്ങള്‍ക്കു പരിഗണന ഉറപ്പാക്കല്‍ എന്നിവയാണ് തലമുറ സംഗമത്തിലൂടെ ലക്ഷ്യമിടുന്നത്. ഏകദിന സംഗമത്തിലെ ചര്‍ച്ചകളിലുടെ വയോജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചു പൊതു സമൂഹത്തിനു ധാരണ സൃഷ്ടിക്കുക,…
Read Moreനാട് മുഴുവന്‍ സമരം ചെയ്തു കുട്ടിച്ചോറാക്കിയവർ; ഖജനാവില്‍ പൂച്ചപെറ്റുകിടക്കുകയാണ്; ഭരണത്തുടര്‍ച്ചയെന്നത് അവരുടെ ആഗ്രഹം മാത്രമെന്ന് വി.ഡി. സതീശൻ
കൊച്ചി: സിപിഎമ്മിന്റേത് നയരേഖയല്ല, അവസരവാദ രേഖയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. മുമ്പ് പറഞ്ഞതൊക്കെ തിരുത്തിക്കൊണ്ടിരിക്കുകയാണ്. നാട് മുഴുവന്‍ സമരം ചെയ്തു കുട്ടിച്ചോറാക്കിയിട്ടാണ് സൗകര്യംപോലെ തിരുത്തുന്നതെന്നും സതീശൻ പറഞ്ഞു. ഒരു നാടിനെ സാമ്പത്തികമായി തകര്‍ത്തു തരിപ്പണമാക്കി. ഖജനാവില്‍ പൂച്ചപെറ്റുകിടക്കുകയാണ്. എല്ലാ സ്ഥാപനങ്ങളും സ്തംഭിച്ചു. ഇവരുടെ ദുര്ഭരണംകൊണ്ടും സാന്പത്തിക ദുർവിനിയോഗം കൊണ്ടും സംസ്ഥാനത്തെ തകര്‍ത്തതിനുശേഷം നയംമാറ്റത്തിലൂടെ സെസും ഫീസും ഏര്‍പ്പെടുത്തി വീണ്ടും ജനങ്ങളെ കൊല്ലാന്‍ വരികയാണ്. ഇവര്‍ പെന്‍ഷനും ക്ഷേമനിധിയും നല്‍കാത്ത ആളുകളില്‍നിന്നുതന്നെയാണ് വീണ്ടും സെസും ഫീസും വാങ്ങാന്‍ പോകുന്നത്. ഭരണത്തുടര്‍ച്ചയെന്നത് അവരുടെ ആഗ്രഹമാണ്. ഒരു രാഷ്ട്രീയപാര്‍ട്ടി സ്വപ്നം കാണുന്നതില്‍ തെറ്റില്ല. തോറ്റുപോകട്ടെന്ന് ഒരു സംസ്ഥാന സമ്മേളനത്തിന് തീരുമാനിക്കാനാകില്ല. മോദിസര്‍ക്കാര്‍ ഫാസിസ്റ്റ് ആണെന്നതായിരുന്നു യെച്ചൂരിയുടെ നിലപാട്. ഈ നിലപാട് വ്യക്തിപരമല്ല. പാര്ട്ടിയുടേതുകൂടിയാണ്. അദ്ദേഹം മരിച്ചുകഴിഞ്ഞപ്പോള്‍ ആ ചുമതല വഹിക്കുന്ന പ്രകാശ് കാരാട്ട് എങ്ങനെയാണ് മോദിസര്‍ക്കാര്‍ ഫാസിസ്റ്റുമല്ല നവ ഫാസിസ്റ്റും…
Read Moreഇന്ത്യൻസ്… ഐസിസി ചാന്പ്യൻസ് ട്രോഫി കിരീടം ഇന്ത്യക്ക്: ഫൈനലിൽ ന്യൂസിലൻഡിനെ 4 വിക്കറ്റിനു കീഴടക്കി; ഇന്ത്യയുടെ ഏഴാം ഐസിസി കിരീടം
ദുബായ്: ഇന്ത്യൻസ് ചാന്പ്യൻസ്, ഐസിസി ചാന്പ്യൻസ് ട്രോഫിയിൽ മൂന്നാം തവണയും ഇന്ത്യൻ മുത്തം. ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന 2025 ചാന്പ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ഫൈനലിൽ ന്യൂസിലൻഡിനെ നാലു വിക്കറ്റിനു കീഴടക്കി ഇന്ത്യ കപ്പിൽ മുത്തംവച്ചു. ചാന്പ്യൻസ് ട്രോഫി ഇന്ത്യ സ്വന്തമാക്കുന്നത് മൂന്നാം തവണ. 2002, 2013 വർഷങ്ങളിൽ മുന്‍പ് ഇന്ത്യ ചാന്പ്യൻസ് ട്രോഫി സ്വന്തമാക്കിയിരുന്നു. ഏറ്റവും കൂടുതൽ ചാന്പ്യൻസ് ട്രോഫി നേട്ടത്തിലും ഇന്ത്യയെത്തി. 2000 ചാന്പ്യൻസ് ട്രോഫി ഫൈനലിൽ ന്യൂസിലൻഡിൽനിന്നേറ്റ പരാജയത്തിനും രോഹിത് ശർമയും കൂട്ടരും പകരം വീട്ടി. ഇന്ത്യയുടെ ഏഴാം ഐസിസി ട്രോഫിയാണ്. മൂന്നു തവണ ചാന്പ്യൻസ് ട്രോഫിക്കൊപ്പം രണ്ടു തവണ വീതം ഏകദിന ലോകകപ്പും (1983, 2011) ട്വന്റി-20 ലോകകപ്പും (2007, 2014) ടീം ഇന്ത്യ സ്വന്തമാക്കിയിട്ടുണ്ട്. ടോസ് നേടിയ ന്യൂസിലൻഡ് ബാറ്റിംഗ് തെരഞ്ഞെടുത്തു. തുടർച്ചയായ 12-ാം തവണയായിരുന്നു ക്യാപ്റ്റൻ…
Read Moreതെറ്റിദ്ധരിപ്പിക്കുന്ന പാൻ മസാല പരസ്യം: ബോളിവുഡ് താരങ്ങൾക്ക് നോട്ടീസ്
മുംബൈ: ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലുള്ള അവകാശവാദം വിമൽ പാൻ മസാലയുടെ പരസ്യത്തിൽ നൽകിയെന്ന ആരോണപത്തിൽ ബോളിവുഡ് നടന്മാരായ ഷാരൂഖ് ഖാൻ, അജയ് ദേവ്ഗണ്, ടൈഗർ ഷെറോഫ്, ജെബി ഇൻഡസ്ട്രീസ് ചെയർമാൻ (വിമൽ ഗുഡ്ഖ ബ്രാൻഡ് നിർമാതാക്കൾ) എന്നിവർക്ക് ജയ്പുർ ആസ്ഥാനമായുള്ള ജില്ലാ ഉപഭോക്തൃ തർക്കപരിഹാര ഫോറം നോട്ടീസ് അയച്ചു. പാൻ മസാലയുടെ ഓരോ തരിയിലും കുങ്കുമപ്പൂവ് അടങ്ങിയിട്ടുണ്ടെന്ന് പരസ്യത്തിൽ ഉന്നയിച്ച അവകാശവാദങ്ങളെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കുന്നതിനായി മാർച്ച് 19ന് നേരിട്ടോ പ്രതിനിധി മുഖേനയോ ഹാജരാകാൻ ആവശ്യപ്പെട്ടാണ് ഫോറം ഇവർക്ക് സമൻസ് അയച്ചത്. ജയ്പുർ നിവാസിയായ യോഗേന്ദ്ര സിംഗ് ബദിയാലാണ് ഫോറത്തിൽ പരാതി നൽകിയത്. കുങ്കുമപ്പൂവിന്റെയും പാൻമസാലയുടെയും വിലയിൽ വലിയ അന്തരമാണുള്ളത്. പരസ്യത്തിൽ പാൻ മസാലയിൽ കുങ്കുമപ്പൂവിന്റെ അംശം ഉണ്ടെന്ന് അവകാശവാദം നടത്തി ഉത്്പന്നത്തെക്കുറിച്ചു ജനങ്ങളിൽ തെറ്റിദ്ധാരണ ഉണ്ടാക്കുന്നുവെന്നാണ് പരാതിയിലുള്ളത്. ഗ്യാർസിലാൽ മീണ അധ്യക്ഷയും ഹേമലത അഗർവാൾ അംഗവുമായ ഫോറം…
Read More