കൊച്ചി: യാത്രയിലും മറ്റും തനിച്ചാകുകയോ മറ്റെന്തെങ്കിലും അപകടകരമായ സാഹചര്യത്തിലോ ആയാല്‍ ഇനി ഭയപ്പെടേണ്ട. നിങ്ങളെ സഹായിക്കാന്‍ കേരള പോലീസിന്റെ പോല്‍ ആപ്പ് ഉണ്ട്. പോല്‍ ആപ്പിലെ എസ്ഒഎസ് ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ നില്ക്കുന്ന സ്ഥലത്തിന്റെ ലൊക്കേഷന്‍ പോലീസ് കണ്ട്രോള് റൂമില്‍ ലഭിക്കുകയും ഉടന്‍ പോലീസ് സഹായം എത്തുകയും ചെയ്യും. പോല്‍ ആപ്പില്‍ മൂന്ന് എമര്‍ജന്‍സി നമ്പര്‍ ചേര്‍ക്കാനുള്ള ഓപ്ഷന് ലഭ്യമാണ്. അങ്ങനെ നമ്പര്‍ സേവ് ചെയ്തിട്ടുണ്ടെങ്കില്‍ എസ്ഒഎസ് ബട്ടണില്‍ ക്ലിക്ക് ചെയ്യുന്ന അതേസമയം ആ മൂന്ന് നമ്പറിലേയ്ക്കും നിങ്ങള്‍ അപകടത്തിലാണെന്ന സന്ദേശം എത്തും. ഉപയോഗിക്കാന്‍ എളുപ്പം വളരെയെളുപ്പം ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലാണ് ആപ്പ് തയാറാക്കിയിരിക്കുന്നത്. ഉപയോഗിക്കുന്ന വ്യക്തി നില്ക്കുന്ന സ്ഥലം മനസിലാക്കി ഏറ്റവും അടുത്ത പോലീസ് സ്റ്റേഷന് സൂചിപ്പിക്കാന്‍ ആപ്പിന് കഴിയും. കേരള പോലീസിലെ എല്ലാ റാങ്കിലെ ഉദ്യോഗസ്ഥരുടെയും ഫോണ്‍ നമ്പരും ഇ -മെയില്‍ വിലാസവും…
Read MoreDay: March 14, 2025
നാട്ടുകാർ പിരിച്ച പണം കൊണ്ട് പ്രതിമ വാങ്ങി സ്ഥാപിച്ചു: അംബേദ്കർ പ്രതിമ കാണാതായി
ഛത്തർപുർ: മധ്യപ്രദേശിലെ ഛത്തർപുർ ജില്ലയിൽ സ്ഥാപിച്ച അംബേദ്കർ പ്രതിമ കാണാതായി. രണ്ടു ദിവസം മുൻപാണ് ഇവിടെ പ്രതിമ സ്ഥാപിച്ചത്. ബരി ഗ്രാമത്തിലെ തുറസായ സ്ഥലത്തായിരുന്നു ഒന്നരയടി ഉയരമുള്ള പ്രതിമ നിന്നിരുന്നത്. നാട്ടുകാർ പണം പിരിച്ച് ഉത്തർപ്രദേശിൽനിന്നാണു പ്രതിമ വാങ്ങിയത്. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Read Moreട്രെയിനിന്റെ ശുചിമുറിയില്‍ യുവതിയുടെ നമ്പർ എഴുതിയിട്ടു: പിന്നീട് സംഭവിച്ചത്
മോശമായി ചിത്രീകരിച്ചുകൊണ്ട് ട്രെയിനിലെ ശുചിമുറിയില്‍ യുവതിയുടെ പേരും ഫോണ്‍ നമ്പറും എഴുതിയിട്ടുവെന്ന കേസില്‍ റെയില്‍വേ പോലീസ് കേസെടുത്തു. വളാഞ്ചേരി സ്വദേശിനിയുടെ ഫോണ്‍ നമ്പറാണ് സാമൂഹ്യദ്രോഹികള്‍ ട്രെയിനിലെ ശുചിമുറിയില്‍ എഴുതിയിട്ടത്. വ്യക്തിപരമായി വിരോധമുള്ള സ്ത്രീയാണ് ഇത്തരത്തില്‍ ഫോണ്‍ നമ്പര്‍ ട്രെയിനിലെ ശുചിമുറിയില്‍ എഴുതിയിട്ടതെന്നാണ് യുവതിയുടെ സംശയം. സംഭവത്തെ തുടര്‍ന്ന് രാത്രിയും പകലും അശ്ലീല ഫോണ്‍കോളുകളും സന്ദേശങ്ങളും കൊണ്ട് യുവതി പൊറുതിമുട്ടിയിരിക്കുകയാണ്. പോലീസിലും ആര്‍പിഎഫിലും യുവതി പരാതി നല്കിയിരുന്നതിനൊടുവില് കഴിഞ്ഞദിവസമാണ് റെയില്‍വേ പോലീസ് കേസെടുത്തത്. കണ്ണൂര്‍-ഷൊര്‍ണൂര്‍ മെമുവിലാണ് യുവതിയുടെ നമ്പര്‍ എഴുതിയിട്ടത്. ട്രെയിനില്‍ നമ്പര്‍ എഴുതിയിട്ടതായി അറിയിച്ചത് മറ്റൊരു യാത്രക്കാരനായിരുന്നു. ശുചിമുറിയില്‍ നമ്പര്‍ പ്രത്യക്ഷപ്പെട്ടതിനെതുടര്‍ന്ന് ഫെബ്രുവരി 28ന് നിരവധി പേരാണ് യുവതിയെ പാതിരാത്രിയില്‍ വരെ ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തുന്നത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ശുചിമുറിയില്‍നിന്ന് പേരും ഫോണ്‍ നമ്പറും മായ്ച്ചു കളഞ്ഞു.
Read Moreമാസ്റ്റേഴ്സ് ലീഗ് ട്വന്റി20 ഓസീസിനെ വീഴ്ത്തി ഇന്ത്യ ഫൈനലിൽ
റായ്പുർ: ഇന്റർനാഷണൽ മാസ്റ്റേഴ്സ് ലീഗ് ട്വന്റി20 ടൂർണമെന്റിൽ കരുത്തരായ ഓസ്ട്രേലിയയെ വീഴ്ത്തി ഇന്ത്യ മാസ്റ്റേഴ്സ് ഫൈനലിൽ. 94 റൺസിനാണ് വിജയം. ഇന്ത്യ മാസ്റ്റേഴ്സ് നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 220 റൺസ്. മറുപടി ബാറ്റിംഗിൽ ഓസ്ട്രേലിയ മാസ്റ്റേഴ്സ് 11 പന്തു ബാക്കിനിൽക്കെ 126 റൺസിന് പുറത്തായി. ഏഴു പടുകൂറ്റൻ സിക്സറുകൾ സഹിതം അർധസെഞ്ചറിയുമായി തകർത്തടിച്ച യുവരാജ് സിംഗിന്റെ പ്രകടനമാണ് ഇന്ത്യൻ ഇന്നിംഗ്സിലെ ഹൈലൈറ്റ്. യുവി 30 പന്തിൽ ഒരു ഫോറും ഏഴു സിക്സും സഹിതം 59 റൺസുമായി ഇന്ത്യയുടെ ടോപ് സ്കോററായി. ഓപ്പണറായി ഇറങ്ങിയ ക്യാപ്റ്റൻ കൂടിയായ സച്ചിൻ തെൻഡുൽക്കർ 30 പന്തിൽ ഏഴു ഫോറുകളോടെ 42 റൺസെടുത്തു. ഓസ്ട്രേലിയ നിരയിൽ ബെൻ കട്ടിംഗാണ് ടോപ് സ്കോററായത്. 29 പന്തിൽ മൂന്നു വീതം സിക്സും ഫോറും സഹിതം 39 റൺസുമായി ബെൻ പുറത്താകാതെ…
Read Moreപഠിച്ചുകൊണ്ടിരുന്ന യുവാവിന്റെ നേരേ ചായം തേക്കാൻ ചെന്നു; വേണ്ടന്ന് പറഞ്ഞപ്പോൾ അക്രമിക്കാൻ തുടങ്ങി; ഹോളി ആഘോഷിക്കുന്നതിനിടെ സംഭവിച്ചത് കേട്ടാൽ ഞെട്ടും
ഹോളിക്ക് മുന്നോടിയായി രാജസ്ഥാനിൽ നടന്ന ആഘോഷത്തിനിടെ ലൈബ്രറിയിൽ യുവാവിന് ദാരുണാന്ത്യം. മത്സരപരീക്ഷകൾക്കായി തയാറെടുപ്പുകൾ നടത്തുകയായിരുന്ന 25കാരനായ ഹൻസ് രാജ് ആണു കൊല്ലപ്പെട്ടത്. ലൈബ്രറിയിൽ വായിച്ചുകൊണ്ടിരിക്കുകയായിരുന്ന ഹൻസ് രാജിന്റെ അടുത്തേക്ക് വർണപ്പൊടികളുമായി എത്തിയവരോടു തന്റെ ദേഹത്ത് പൊടികൾ വിതറരുതെന്ന് ഹൻസ് രാജ് പറഞ്ഞു. ഇതിൽ പ്രകോപിതരായ അശോക്, ബബ്ലു, കലുറാം എന്നിവർ ചേർന്നു ഹൻസ് രാജിനെ ചവിട്ടുകയും ബെൽറ്റ് ഉപയോഗിച്ച് മർദിക്കുകയും ചെയ്തശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. ബുധനാഴ്ച വൈകുന്നേരമായിരുന്നു സംഭവം. സംഭവത്തിൽ പ്രതിഷേധിച്ച് കുടുംബാംഗങ്ങളും നാട്ടുകാരും ചേർന്ന് വ്യാഴാഴ്ച്ച ഹൻസ്രാജിന്റെ മൃതദേഹവുമായി പ്രതിഷേധ പ്രകടനം നടത്തി. ദേശീയ പാത ഉപരോധിക്കുകയുംചെയ്തു.
Read Moreയുവതിയുടെ ഫോട്ടോ ഉപയോഗിച്ച് അശ്ലീല ഇൻസ്റ്റഗ്രാം പേജുണ്ടാക്കി; പിന്നീട് സുഹൃത്തുക്കളുമായി ചാറ്റിംഗ്; പേജിന്റെ അഡ്മിൻ മെൽവിൻ പോലീസ് പിടിയിൽ
കോഴിക്കോട്: വടകരയിൽ പരസ്യ മോഡലായ യുവതിയുടെ ഫോട്ടോ ഉപയോഗിച്ച് അശ്ലീല ഇൻസ്റ്റഗ്രാം പേജുണ്ടാക്കിയ യുവാവ് അറസ്റ്റിൽ. തൃശൂർ ഈസ്റ്റ് ഫോർട്ട് സ്വദേശി പുത്തൻ വീട്ടിൽ മെൽവിൻ വിൻസന്റ് (30) ആണ് പിടിയിലായത്. സൈബർ ക്രൈം ഇൻസ്പെക്ടർ സി. ആർ. രാജേഷ്കുമാറും സംഘവുമാണ് ഇയാളെ പിടികൂടിയത്. ഇയാൾ യുവതിയുടെ ഇൻസ്റ്റഗ്രാം പേജിൽ അശ്ലീല മെസ്സേജുകളും കമന്റുകളും പോസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് യുവതിയുടെ ഫോട്ടോ ഉപയോഗിച്ച് ഉണ്ടാക്കിയ അശ്ലീല ഇൻസ്റ്റഗ്രാം ഐഡി ഉപയോഗിച്ച് പ്രതി സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും മെസേജ് അയയ്ക്കുകയായിരുന്നു. വടകര ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Read Moreകാമുകിക്ക് ഉമ്മ കൊടുത്തിട്ടും മതിയാകാതെ കാമുകൻ, സഹായിക്കാൻ കൂട്ടുകാരനും: ബൈക്കിൽ ‘ചുംബനയാത്ര’ യുവാവിനു 4,000 രൂപ പിഴ!
സുഹൃത്തിനെയും അയാളുടെ കാമുകിയെയും ബൈക്കിൽ കയറ്റി ബംഗളുരൂ നഗരത്തിലൂടെ ‘ചുംബനയാത്ര’ നടത്തിയ യുവാവിനു 4,000 രൂപ പിഴയിട്ട് കർണാടക പോലീസ്. രാഗി ഗുഡ്ഡ ബസ് സ്റ്റോപ്പിനും മെട്രോ സ്റ്റേഷനും ഇടയിലുള്ള സിസിടിവി കാമറയിലാണു ബൈക്കിലെ പ്രണയലീലകൾ പതിഞ്ഞത്. ഒരാഴ്ച മുന്‍പായിരുന്നു സംഭവം. ബൈക്കോടിച്ച 23കാരനായ യുവാവിന്റെ പിന്നിലാണു സുഹൃത്ത് ഇരുന്നത്. തൊട്ടുപിന്നിൽ സുഹൃത്തിന്റെ കാമുകിയും. ചുംബനങ്ങൾ കൈമാറിയായിരുന്നു കമിതാക്കളുടെ സവാരി. മൂന്നു പേരും ഹെൽമറ്റു ധരിച്ചിരുന്നില്ല. ഇവരുടെ വിവാദയാത്ര പൊതുസമൂഹത്തിൽ ചർച്ചയായതോടെ യുവാവിനെ അയാളുടെ വീട്ടിലെത്തി പോലീസ് പിടികൂടുകയായിരുന്നു. 4,000 രൂപ പിഴയടപ്പിച്ചശേഷം വിട്ടയച്ചു. മൂവരും മെഡിക്കൽ സ്റ്റോർ ജീവനക്കാരാണ്. ബൈക്ക് ഓടിച്ചിരുന്ന യുവാവിന്റെ അച്ഛൻ സെക്യൂരിറ്റി ജീവനക്കാരനും അമ്മ വീട്ടുജോലിക്കാരിയുമാണ്. വായ്പയെടുത്താണ് തന്റെ മകന് അമ്മ ബൈക്ക് വാങ്ങിക്കൊടുത്തതെന്നു പറയുന്നു. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.
Read Moreഐപിഎസുകാരനായി ചമഞ്ഞ് പെൺകുട്ടികളെ പ്രണയത്തിൽ വീഴിക്കും; പലആവശ്യങ്ങൾപറഞ്ഞ് സ്വർണവും പണവും കൈക്കലാക്കും; പെൺകുട്ടികളെ ഒഴിവാക്കുന്ന തന്ത്രം ഞെട്ടിക്കുന്നത്
കൊച്ചി: ഐപിഎസ് ഉദ്യോഗസ്ഥന് ചമഞ്ഞ് യുവതിയില്‍നിന്നു പണവും കാറും തട്ടിയെടുത്ത കേസിലെ പ്രതി കൊച്ചിയില്‍ പിടിയിലായി. മലപ്പുറം ചേലേമ്പ്ര സ്വദേശി വിപിന്‍ കാര്‍ത്തിക്(31) ആണ് ബംഗളൂരുവില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ കൊച്ചിയില്‍ അറസ്റ്റിലായത്. പ്രതി കൊച്ചിയിൽ എത്തിയിട്ടുണ്ടെന്ന വിവരം ബംഗളൂരു പോലീസ് കളമശേരി പോലീസിനു കൈമാറിയതിന്റെ അടിസ്ഥാനത്തില്‍ ഇടപ്പള്ളി ലുലു മാളില്‍നിന്ന് സാഹസികമായാണ് പോലീസ് പ്രതിയെ പിടികൂടിയത്. ഐപിഎസുകാരനാണെന്നു പറഞ്ഞ് പെണ്‍കുട്ടികളുമായി സൗഹൃദത്തിലാകുന്ന പ്രതി അവരുമായി പ്രണയത്തിലാകുകയും അവരെ കബളിപ്പിച്ച് പണവും മറ്റും കൈക്കലാക്കി കടന്നുകളയുകയുമാണ് ചെയ്തിരുന്നത്. ബംഗളൂരുവില്‍ താമസിക്കുന്ന മലയാളിയുവതിയെ ഇപ്രകാരം വിവാഹവാഗ്ദാനം നല്കി പണവും വാഹനങ്ങളും കൈവശപ്പെടുത്തിയശേഷം തനിക്കു കാന്‍സറാണെന്നു പറഞ്ഞു വിശ്വസിപ്പിച്ച് വിവാഹത്തില്‍നിന്നു പിന്മാറാന് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഒളിവില്‍പ്പോയ പ്രതിക്കെതിരേ യുവതി ബംഗളൂരു സിറ്റി പോലീസ് പരിധിയിലുള്ള കൊടുകോടി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതി നിരവധി ആളുകളില്‍നിന്ന് വ്യാജരേഖ ചമച്ചു വായ്പ തട്ടിയെടുക്കുകയും…
Read Moreഎന്റെ ഐസ്ക്രീം അമ്മ കഴിച്ചു, വന്ന് അറസ്റ്റ് ചെയ്യൂ എന്ന് നാലുവയസുകാരൻ: പോലീസ് എത്തിയപ്പോൾ മറുകണ്ടം ചാടി കുഞ്ഞാവ
താൻ കഴിക്കാൻ കരുതിവച്ചിരുന്ന ഐസ്ക്രീം അമ്മ കഴിച്ചതിനെത്തുടർന്നു നാലു വയസുകാരൻ പോലീസിനെ വിളിച്ചു. എമർജൻസി നമ്പറായ 911 ൽ വിളിച്ച കുട്ടി, അമ്മ തന്റെ ഐസ്ക്രീം കഴിച്ചെന്നും അതിനാൽ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെടുകയായിരുന്നു. അമേരിക്കയിലെ വിസ്കോൺസിനിലാണു കൗതുകസംഭവം അരങ്ങേറിയത്. ഫോൺകോൾ അറ്റൻഡ് ചെയ്ത പോലീസുകാരനോടു കുട്ടി ആദ്യം പറഞ്ഞത് “എന്റെ മമ്മി മോശമാണ്’ എന്നായിരുന്നു. എന്താണ് സംഭവിച്ചതെന്നു പറയാൻ ആവശ്യപ്പെട്ടപ്പോൾ “വന്ന് എന്റെ മമ്മിയെ കൂട്ടിക്കൊണ്ടുപോകൂ’എന്നായിരുന്നു മറുപടി. ഇതിനിടെ കുട്ടിയുടെ ഫോൺ സംഭാഷണം ശ്രദ്ധിച്ച അമ്മ ഫോൺ വാങ്ങി പോലീസുകാരനോടു കാര്യം വിശദീകരിച്ചു. അവന്റെ ഐസ്ക്രീം ഞാൻ കഴിച്ചിരുന്നുവെന്നും അതുകൊണ്ടായിരിക്കാം അവൻ പോലീസിനെ വിളിച്ചതെന്നും അമ്മ പറഞ്ഞു. കാര്യങ്ങൾ സ്ഥിരീകരിക്കാൻ പോലീസ് നേരിട്ടു വീട്ടിലെത്തി. ഐസ്ക്രീം തിന്നതിന് അമ്മയെ അറസ്റ്റ് ചെയ്യട്ടെ എന്നു ചോദിച്ചപ്പോൾ “വേണ്ട, എന്റെ അമ്മയെ കൊണ്ടുപോകണ്ട’ എന്നു പറഞ്ഞ് കുട്ടി നിലപാട് മാറ്റി.…
Read Moreഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി സൈക്ലിംഗ്: സഞ്ജനയ്ക്കു വെള്ളി
കോട്ടയം: ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി സൈക്ലിംഗ് 500 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ എംജി സർകലാശാലയുടെ എസ്. സഞ്ജന വെള്ളി സ്വന്തമാക്കി. ഭുവനേശ്വറിലെ കിറ്റ് യൂണിവേഴ്സിറ്റിയിലാണ് ചാന്പ്യൻഷിപ്പ് അരങ്ങേറുന്നത്. ചങ്ങനാശേരി അസംപ്ഷൻ കോളജിലെ ഒന്നാം വർഷ ബിഎ ഇക്കണോമിക്സ് വിദ്യാർഥിയാണ് എറണാകുളം സ്വദേശിനിയായ സഞ്ജന. എംജി സർവകലാശാലയിൽ വേലോഡ്രോം ഇല്ലാത്തതിനാൽ തെലുങ്കാന, ആസാം, ഭുവനേശ്വർ തുടങ്ങിയ ഇടങ്ങളിലായിരുന്നു സഞ്ജനയുടെ പരിശീലനം. 27 വർഷത്തിനുശേഷമാണ് സൈക്ലിംഗ് ചാന്പ്യൻഷിപ്പിൽ എംജി സർവകലാശാലയ്ക്കു മെഡൽ ലഭിക്കുന്നത്. അജയ് പീറ്ററാണ് സഞ്ജനയുടെ പരിശീലകൻ.
Read More