കൊച്ചി: സംസ്ഥാനവ്യാപകമായി ഹോസ്റ്റലുകളിലും കോളജുകളിലും ലഹരി വിപണനത്തിന്റെ കണ്ണികളായി എസ്എഫ്ഐ മാറിയെന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. ലഹരി മാഫിയ കേരളത്തില്‍ അവരുടെ ശൃംഖല വികസിപ്പിക്കുന്നുവെന്നും ഇതിന് കോളജുകളിലും ഹോസ്റ്റലുകളിലും എസ്എഫ്ഐ വലിയ പങ്ക് വഹിക്കുന്നുണ്ടെന്നും സതീശൻ ആരോപിച്ചു. ലഹരിമാഫിയയ്ക്കു രാഷ്ട്രീയ രക്ഷാകര്‍തൃത്വം ഉണ്ടെന്ന് 2022ല്‍ ഈ വിഷയം നിയമസഭയില്‍ അവതരിപ്പിച്ചപ്പോള്‍ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയതാണ്. സിപിഎം നേതൃത്വവും സര്‍ക്കാരും കര്‍ശന നടപടി സ്വീകരിച്ചില്ലെങ്കില്‍ ഇത് അപകടത്തിലേക്കു പോകും. കളമശേരി പോളിടെക്നിക്കില്‍ എസ്എഫ്ഐ നേതാക്കളും യൂണിയന് ഭാരവാഹികളും ഉള്‍പ്പെടെയുള്ളവരെയാണ് കഞ്ചാവുമായി പിടികൂടിയത്. പൂക്കോട് കോളജിൽ സിദ്ധാർഥന്റെ കൊലപാതകത്തിനു പിന്നിലും മയക്കുമരുന്ന് സംഘം പ്രവര്‍ത്തിച്ചിട്ടുണ്ട്. അതില്‍ എസ്എഫ്ഐ നേതാക്കളുമുണ്ട്. പഠനം കഴിഞ്ഞു പോയവരും ഹോസ്റ്റലില്‍ തമ്പടിക്കുകയാണ്. മയക്കുമരുന്നിനു പണം നല്‍കിയില്ലെങ്കില്‍ കുട്ടികളെ റാഗ് ചെയ്യുകയാണ്. പ്രതിപക്ഷം ഇക്കാര്യത്തില്‍ നേരത്തേ ഉന്നയിച്ച ആരോപണവും ഉത്കണ്ഠയും ശരിവയ്ക്കുന്ന സംഭവമാണു കളമശേരിയില്‍ നടന്നത്.ലഹരിമാഫിയയുടെ ഉറവിടങ്ങളിലേക്ക് ഒരു…
Read MoreDay: March 15, 2025
പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് കവർന്നത് 13 പവൻ; താലിമാലയിലെ മിന്ന് കാണിക്കവഞ്ചിൽ ഇട്ടു; പോലീസിന്റെ തന്ത്രപരമായ നീക്കം; കള്ളനെക്കണ്ട് ഞെട്ടി നാട്ടുകാർ
അന്പലപ്പുഴ: പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് പതിമൂന്നര പവനോളം സ്വർണം മോഷ്ടിച്ച് കടന്നുകളഞ്ഞ പ്രതി പിടിയിൽ. തകഴി കുന്നുമ്മ പന്നക്കളം പുത്തൻപറമ്പ് വീട്ടിൽനിന്നാണ് പതിമൂന്നര പവനോളം സ്വർണം മോഷ്ടിച്ചത്. പുറക്കാട് പഞ്ചായത്ത് വാർഡ് 6 ൽ ഇല്ലിച്ചിറ പുത്തൻ പറമ്പ് വീട്ടിൽ ചെല്ലപ്പന്റെ മകൻ സുദേശനെ (40)യാണ് അമ്പലപ്പുഴ പോലീസ് പിടികൂടിയത്. ആലപ്പുഴ ജില്ലാ പോലീസ് മേധാവി മോഹനചന്ദ്രന്റെ നിർദേശാനുസരണം അമ്പലപ്പുഴ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പ്രദീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 22 നായിരുന്നു സംഭവം. വീട്ടുടമസ്ഥനായ തോമസിന്റെ ചേട്ടന്റെ മകളുടെ കല്യാണത്തിന് തോമസ് രാവിലെ കുടുംബസമേതം വീട് പൂട്ടി പുറക്കാട് പള്ളിയിൽ പോയി. കല്യാണം കഴിഞ്ഞ് ഉച്ചകഴിഞ്ഞ് 2.30 ന് വീട്ടിൽ എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. തുടർന്ന് തോമസിന്റെ ഭാര്യ ബീനയുടെ പരാതിയിന്മേൽ അമ്പലപ്പുഴ പോലീസ് കേസ് രജിസ്റ്റർ ചെയ്തു…
Read Moreജിസ്മോൻ ഇനി നാഷണൽ ഇൻസ്ട്രക്ടർ
കോട്ടയം: ലോക ചെസ് ഫെഡറേഷൻ പരിശീലകർക്കു നൽകുന്ന നാഷണൽ ഇൻസ്ട്രക്ടർ ടൈറ്റിൽ കേരളത്തിന്റെ ജിസ്മോൻ മാത്യുവിന്. ആർബിട്രേഷനിൽ ലോക ചെസ് ഫെഡറേഷൻ നൽകുന്ന പരമോന്നത ടൈറ്റിൽ ആയ ഇന്റർനാഷണൽ ആർബിറ്റർ ടൈറ്റിൽ ഉള്ള ജിസ്മോൻ നിരവധി അന്താരാഷ്ട്ര ടൂർണമെന്റ്കളിൽ ചീഫ് ആർബിറ്ററായിട്ടുണ്ട്. പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ഗണിതശാസ്ത്രം അധ്യാപകനും ചെസ് അസോസിയേഷൻ കേരളയുടെ ആർബിറ്റർ കമ്മീഷൻ ചെയർമാനുമാണ്.
Read Moreഅക്സർ ക്യാപ്റ്റൻ, ബുംറ കളിക്കില്ല
ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ട്വന്റി-20 ക്രിക്കറ്റിന്റെ ആവേശപ്പോരാട്ടത്തിലേക്ക് ഇനിയുള്ളത് വെറും ഏഴു ദിനങ്ങളുടെ അകലം മാത്രം. കോൽക്കത്ത ഈഡൻ ഗാർഡൻസിൽ മാർച്ച് 22നു റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും കോൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലാണ് 2025 സീസണിലെ ഉദ്ഘാടനമത്സരം. ഡൽഹി ക്യാപ്പിറ്റൽസ് തങ്ങളുടെ ക്യാപ്റ്റനെ പ്രഖ്യാപിച്ചതോടെ 2025 സീസണിൽ ടീമുകളുടെ നായകന്മാരുടെ പട്ടിക പൂർണം. സ്പിൻ ഓൾറൗണ്ടർ അക്സർ പട്ടേലാണ് ഡൽഹി ക്യാപ്പിറ്റൽസിന്റെ ക്യാപ്റ്റൻ. കെ.എൽ. രാഹുൽ ക്യാപ്റ്റൻസി വേണ്ടെന്നു വച്ചതോടെ അക്സർ പട്ടേലിനു നറുക്കു വീഴുമെന്ന് ഏകദേശം ഉറപ്പായിരുന്നു. 2019 മുതൽ അക്സർ പട്ടേൽ ക്യാപ്പിറ്റൽസിനൊപ്പം ഉണ്ട്. 2024 സീസണിൽ ഡൽഹിയെ ഒരു മത്സരത്തിൽ നയിച്ച ചരിത്രവും അക്സർ പട്ടേലിനുണ്ട്. മാർച്ച് 24നു വിശാഖപട്ടണത്തിൽ ലക്നൗ സൂപ്പർ ജയന്റ്സിന് എതിരേയാണ് ഡൽഹി ക്യാപ്പിറ്റൽസിന്റെ ആദ്യമത്സരം. 2024 സീസണിൽ 14 പോയിന്റുമായി ആറാം സ്ഥാനത്തായിരുന്നു ഡൽഹി. ബുംറ…
Read Moreബ്രൂം… ബ്രൂം… എഫ് വണ്‍ 2025 സീസണിനു നാളെ തുടക്കം, ഇന്നു പോൾ പൊസിഷൻ പോരാട്ടം
മെൽബണ്‍: ബ്രൂം… ബ്രൂം… മുരൾച്ചയോടെ സർക്യൂട്ടിൽ തീപാറിച്ച് കാറുകൾ ചീറിപ്പായുന്ന സൂപ്പർ ഡ്രൈവ് പോരാട്ടത്തിന്റെ 2025 സീസണിനു നാളെ തുടക്കം. 2025 സീസണിലെ ആദ്യ ഫോർമുല വണ്‍ (എഫ് വണ്‍) പോരാട്ടമായ ഓസ്ട്രേലിയൻ ഗ്രാൻപ്രീ ഫൈനൽ നാളെ അരങ്ങേറും. ഫൈനലിലെ പോൾ പൊസിഷൻ നിശ്ചയിക്കുന്ന പോരാട്ടം ഇന്നു നടക്കും. ഹാമിൽട്ടണ് ഫെരാരിയിൽ മെഴ്സിഡസുമായി 12 വർഷം നീണ്ട കരാർ അവസാനിപ്പിച്ച് ഇംഗ്ലീഷ് സൂപ്പർ ഡ്രൈവർ ലൂയിസ് ഹാമിൽട്ടണ് ഫെരാരിയിൽ ചേക്കേറിയ സീസണ് എന്നതാണ് 2025ന്റെ ഏറ്റവും വലിയ പ്രത്യേകത. ഒരു സിംഗിൾ കണ്സ്ട്രക്റ്ററിനു വേണ്ടി തുടർച്ചയായി ഏറ്റവും കൂടുതൽ സീസണ് മത്സരിക്കുക എന്ന റിക്കാർഡ് കുറിച്ചാണ് മെഴ്സിഡൻസിൽനിന്ന് ഹാമിൽട്ടണ് പടിയിറങ്ങിയത്. ഏഴു തവണ ഡ്രൈവേഴ്സ് ചാന്പ്യൻഷിപ്പ് (2008, 2014, 2015, 2017, 2018, 2019, 2020) സ്വന്തമാക്കിയ താരമാണ് ഹാമിൽട്ടണ്. 2007ൽ കിമി റൈക്കോണ്‍ ആണ് ഫെരാരിക്കുവേണ്ടി…
Read Moreഅമ്പത് കഴിഞ്ഞ സ്ത്രീക്ക് വാടക ഗര്‍ഭധാരണത്തിലൂടെ അമ്മയാകാന്‍ അനുമതി; പ്രായപരിധി അവസരം നിഷേധിക്കലല്ല നിയമപരമായ നിയന്ത്രണം മാത്രമെന്ന് കോടതി
കൊച്ചി: അമ്പത് വയസ് കഴിഞ്ഞ സ്ത്രീക്ക് വാടക ഗര്‍ഭധാരണത്തിലൂടെ അമ്മയാകാന്‍ അനുമതി നല്കി ഹൈക്കോടതി.കുഞ്ഞിനെ ആഗ്രഹിക്കുന്ന ദമ്പതികളില്‍ സ്ത്രീക്ക് 23നും 50നും ഇടയിലായിരിക്കണം പ്രായമെന്നാണു നിയമം. ഇതേത്തുടര്‍ന്ന് വാടക ഗര്‍ഭധാരണത്തിന് അനുമതി നിഷേധിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവ് തള്ളിയാണ് ചീഫ് ജസ്റ്റീസ് നിധിന് ജാംദാര്‍, ജസ്റ്റീസ് എസ്. മനു എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. ഒരാഴ്ചയ്ക്കകം ഇവര്‍ക്കു യോഗ്യതാസര്‍ട്ടിഫിക്കറ്റ് നല്കാന് കേരള അസിസ്റ്റഡ് റീ പ്രൊഡക്ടീവ് ടെക്നോളജി ആന്‍ഡ് സറോഗസി ബോര്‍ഡിന് കോടതി നിര്‍ദേശം നല്കി. തൃശൂര്‍ സ്വദേശികളായ ദമ്പതികള്‍ക്ക് കുട്ടികൾ ഇല്ലാതിരുന്നതിനെത്തുടര്‍ന്ന് പല ചികിത്സകള്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. സ്ത്രീ എന്‍ഡോമെട്രിയോസിസ് രോഗബാധിതയായതിനാല്‍ ഗര്‍ഭധാരണം സാധ്യമല്ല. തുടര്‍ന്നാണ് ഇരുവരും ഗര്‍ഭപാത്രം വാടകയ്ക്കു നല്കാന് തയാറായ യുവതിയുമായി ബോര്‍ഡിന്റെ അനുമതി തേടിയത്. എന്നാല്‍ സ്കൂള്‍ രേഖപ്രകാരം 1974 ജൂണ്‍ 21 ആണ് ഹര്‍ജിക്കാരിയുടെ ജനനമെന്നതിനാല്‍ 50 വയസ്…
Read Moreപന്ത്രണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് ഇരുപത്തിമൂന്നുകാരി; വിദ്യാർഥിനിയുടെ പെരുമാറ്റത്തിലെ മാറ്റം അധ്യാപികയ്ക്ക് തിരിച്ചറിയാനായി; കുട്ടിപറഞ്ഞത് ഞെട്ടിക്കുന്ന വിവരങ്ങൾ
കണ്ണൂര്‍: തളിപ്പറന്പിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ യുവതി അറസ്റ്റില്‍. പുളിപ്പറമ്പ് സ്വദേശി സ്നേഹ മെര്ലിന് (23) ആണ് പോക്സോ കേസില്‍ പിടിയിലായത്. പെണ്‍കുട്ടിയെ പലതവണ യുവതി പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ അധ്യാപകര്‍ രക്ഷിതാക്കളെ വിവരം അറിയിച്ചിരുന്നു. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ കുട്ടിക്ക് കൗണ്‍സിലിംഗ് നല്കി. കൗണ്‍സിലിംഗിലാണ് പെണ്‍കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് വിവരം പോലീസിന് കൈമാറുകയും യുവതിക്കെതിരെ കേസെടുക്കുകയുമായിരുന്നു.
Read Moreപടവെട്ട്: വനിതാ പ്രീമിയർ ലീഗ് ഫൈനൽ ഇന്നു രാത്രി എട്ടിന്; കപ്പടിക്കാൻ ഡൽഹി ക്യാപ്പിറ്റൽസും മുംബൈ ഇന്ത്യൻസും നേർക്കുനേർ
മുംബൈ: വനിതാ പ്രീമിയർ ലീഗ് (ഡബ്ല്യുപിഎൽ) ട്വന്റി-20 ക്രിക്കറ്റ് 2025 സീസണ് കപ്പ് പോരാട്ടം ഇന്ന്. ഇന്ത്യൻ സമയം രാത്രി എട്ടിനു നടക്കുന്ന ഫൈനലിൽ നീല ജഴ്സിക്കാരായ മുംബൈ ഇന്ത്യൻസും ഡൽഹി ക്യാപ്പിറ്റൽസും നേർക്കുനേർ. മുംബൈയിലെ ബ്രാബോണ്‍ സ്റ്റേഡിയത്തിലാണ് കപ്പിനായുള്ള കളി. ഡൽഹിക്കു മൂന്നാമൂഴം ഇതുവരെ നടന്ന മൂന്നു സീസണ് ഡബ്ല്യുപിഎൽ സീസണിലും ഫൈനലിൽ പ്രവേശിച്ച ടീം എന്ന ഖ്യാതി ഡൽഹി ക്യാപ്പിറ്റൽസിനു സ്വന്തം. എന്നാൽ, കഴിഞ്ഞ രണ്ടു ഫൈനലിലും തോൽക്കാനായിരുന്നു അവരുടെ വിധി. 2023 കന്നി ഡബ്ല്യുപിഎൽ ഫൈനലിൽ മുംബൈ ഇന്ത്യൻസിനോട് ഏഴു വിക്കറ്റിനായിരുന്നു ഡൽഹി ക്യാപ്പിറ്റൽസിന്റെ തോൽവി. 2024 സീസണിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനോടും ഡൽഹി ഫൈനലിൽ തോൽവി വഴങ്ങി. എട്ടു വിക്കറ്റിനായിരുന്നു ആർസിബിയോട് ഡൽഹി പരാജയപ്പെട്ടത്. ഇരട്ടക്കിരീടത്തിനു മുംബൈ പുരുഷ ട്വന്റി-20യിൽ (ഐപിഎൽ) ഏറ്റവും കൂടുതൽ തവണ കപ്പടിച്ച മുംബൈ ഇന്ത്യൻസ്, വനിതാ…
Read More