ആലപ്പുഴ: രണ്ടു കോടിയിലേറെ രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവുമായി ആലപ്പുഴയിൽ രണ്ടുപേര്‍ പിടിയില്‍. കണ്ണൂര്‍ സ്വദേശിനി ക്രിസ്റ്റീന എന്നു വിളിക്കുന്ന തസ്ലീമ സുല്‍ത്താന, ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി ഫിറോസ് എന്നിവരെയാണ് ആലപ്പുഴ നാര്‍കോട്ടിക് സിഐ മഹേഷിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം പിടികൂടിയത്. പിടിയിലായ തസ്ലീമ സുല്‍ത്താനയ്ക്ക് സിനിമാമേഖലയിലെ ഉന്നതരുമായി ബന്ധമുണ്ടെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ എസ്. വിനോദ് കുമാര്‍ പറഞ്ഞു. സിനിമാനടന്മാരായ ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവര്‍ക്ക് കഞ്ചാവും ലഹരിവസ്തുക്കളും പലതവണ കൈമാറിയിട്ടുണ്ടെന്ന് തസ്ലീമ വെളിപ്പെടുത്തി. കെണിയൊരുക്കി മൂന്നു മാസം കാത്തിരുന്നാണ് ലഹരിക്കടത്ത് സംഘത്തിന്റെ മുഖ്യകണ്ണിയായ തസ്ലീമ സുല്‍ത്താനയെ എക്സൈസ് കുടുക്കിയത്. ഫിറോസുമായി ചേര്‍ന്നു വില്പന നടത്താനായാണ് യുവതി ആലപ്പുഴയില്‍ എത്തിയതെന്ന് പോലീസ് പറഞ്ഞു. തായ്ലന്ഡില്നിന്നാണു ഹൈബ്രിഡ് കഞ്ചാവ് ലഭിച്ചതെന്നാണു സൂചന. മൂന്നു കിലോ ഹൈബ്രിഡ് കഞ്ചാവാണ് ഇവരില്‍നിന്നു കണ്ടെത്തിയത്. സെക്സ് റാക്കറ്റ് കേസില്‍…
Read MoreDay: April 3, 2025
സൗദിയിൽ വാഹനാപകടം; വയനാട് സ്വദേശികളായ പ്രതിശ്രുത വധൂവരന്മാർക്ക് ദാരുണാന്ത്യം; മറ്റൊരു കാറുമായി കൂട്ടിയിടിച്ച് തീപിടിച്ച് ഇരുവരും വെന്തുമരിക്കുകയായിരുന്നു
റിയാദ്: സൗദിയിലെ വാഹനാപകടത്തില്‍ മരിച്ചത് വയനാട് സ്വദേശികളായ പ്രതിശ്രുത വധൂവരന്മാർ.നടവയല്‍ സ്വദേശി ടീന, അമ്പലവയല്‍ സ്വദേശി അലക്സ് എന്നിവരാണ് മരിച്ചത്. ഇരുവരുടെയും വിവാഹം ജൂണില്‍ നടക്കാനിരിക്കുകയായിരുന്നു. ഇരുവരും നഴ്സുമാരാണ്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മൂന്ന് മദീന സ്വദേശികളും അപകടത്തില്‍ മരിച്ചു. അൽ ഉലയിൽനിന്ന് 150 കിലോമീറ്റർ അകലെയാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ച വാഹനവും എതിർവശത്ത് നിന്നും വന്ന സൗദി സ്വദേശികളുടെ ലാൻഡ്ക്രൂയിസറും തമ്മിൽ കൂട്ടിയിടിച്ച് തീപിടിക്കുകയായിരുന്നു. ഇരുവരുടെയും മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ പറ്റാത്ത രീതിയില്‍ കത്തിയെരിഞ്ഞിരുന്നതായാണ് വിവരം. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read Moreകെ.സുരേന്ദ്രന് ട്രാക്ടര്‍ ഓടിക്കാനുള്ള ലൈസന്‍സ് ഇല്ല: 5,000 രൂപ പിഴ ചുമത്തി ട്രാഫിക് എന്‍ഫോഴ്സ്മെന്റ്
പാലക്കാട്: ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് ട്രാക്ടര്‍ ഓടിച്ച സംഭവത്തില്‍ ട്രാക്ടര്‍ ഉടമയ്ക്ക് 5,000 രൂപ പിഴ ചുമത്തി. ട്രാഫിക് എന്‍ഫോഴ്സ്മെന്റാണ് പിഴ ചുമത്തിയത്. ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ബിജെപി സ്ഥാനാര്‍ഥി സി. കൃഷ്ണകുമാറിനായി കെ.സുരേന്ദ്രന് ട്രാക്ടര്‍ റാലി നടത്തിയത്. എറണാകുളം ശ്രീമൂലനഗരം സ്വദേശിയും എസ്എഫ്ഐ മുന്‍ ജില്ലാ സെക്രട്ടറിയുമായ ഫസല്‍ മുഹമ്മദാണ് സുരേന്ദ്രനെതിരെ പാലക്കാട് എസ്പിക്ക് പരാതി നല്‍കിയത്. കെ.സുരേന്ദ്രന് ട്രാക്ടര്‍ ഓടിക്കാനുള്ള ലൈസന്‍സ് ഇല്ലെന്ന് പാലക്കാട് അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് കണ്ടെത്തിയിരുന്നു. പോലീസ് നടപടിയില്‍ തൃപ്തനല്ലെന്നും ലൈസന്‍സില്ലാതെ ട്രാക്ടര്‍ ഓടിച്ചതിന് സുരേന്ദ്രനെതിരെ നടപടി വേണമെന്നും ഫസല്‍ മുഹമ്മദ് പറഞ്ഞു.
Read Moreആറുവർഷത്തെ പ്രണയം; വിവാഹത്തിനായി ഒരു വർഷം കൂടി കാത്തിരിക്കണമെന്ന് കാമുകിയുടെ പിതാവ്; പ്രകോപിതനായ യുവാവ് കാമുകിയെ കുത്തിയശേഷം അമ്മയെ കൊലപ്പെടുത്തി
വിശാഖപട്ടണം: വിവാഹം നടത്താൻ ഒരു വർഷം കാത്തിരിക്കാൻ ആവശ്യപ്പെട്ടു. പ്രകോപിതനായ യുവാവ് യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ചു. തടയാൻ ശ്രമിച്ച യുവതിയുടെ അമ്മയെ കുത്തിക്കൊന്നു. ഞെട്ടിക്കുന്ന സംഭവം വിശാഖപട്ടണത്ത്. നവീൻ എന്നയാളാണ് ആക്രമണം നടത്തിയതെന്ന് വിശാഖപട്ടണം പോലീസ് കമ്മീഷണർ ശങ്ക ബ്രത ബാഗ്ചി പറഞ്ഞു. നവീനും നക്ക ദീപിക(20) എന്ന പെൺകുട്ടിയും കഴിഞ്ഞ ആറു വർഷമായി പ്രണയത്തിലായിരുന്നു. വിവാഹത്തെക്കുറിച്ച് സംസാരിച്ചപ്പോൾ ഒരു വർഷം കഴിഞ്ഞ് നടത്താമെന്ന് ദീപികയുടെ പിതാവ് നവീനോടു പറഞ്ഞു. ബുധനാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ വിശാഖപട്ടണത്തെ കൊമ്മാടി പ്രദേശത്തെ സ്വയംകൃഷി നഗറിലുള്ള ദീപികയുടെ വീട്ടിലേക്ക് കത്തിയുമായി എത്തിയ നവീൻ, ദീപികയെ കുത്തി. തടയാൻ ശ്രമിച്ച ദീപികയുടെ അമ്മ ലക്ഷ്മി(43)യെയും നവീൻ ആക്രമിച്ചു. ലക്ഷ്മി സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ദീപിക ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിന് പിന്നാലെ നവീൻ ഓടിരക്ഷപെട്ടു. തുടർന്ന് ശ്രീകാകുളം ജില്ലയ്ക്ക് സമീപത്ത് നിന്നുമാണ്…
Read More