പിഎസ്സി പരീക്ഷയ്ക്കു ഹാളിൽ കയറാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയായി നില്ക്കുമ്പോൾ ഹാൾടിക്കറ്റ് പരുന്ത് റാഞ്ചിയാൽ എന്തുചെയ്യും..? സംഭവം നടന്നത് എല്ലാവരുടെയും കൺമുന്നിൽ വച്ചാണെങ്കിലും നിയമപ്രകാരം പരീക്ഷാർഥിയെ ഹാളിൽ പ്രവേശിപ്പിക്കാൻ കഴിയില്ല. കാസർഗോഡ് ഗവ. യുപി സ്കൂളിൽ ഇന്നലെ ഡിപ്പാർട്ട്മെന്റൽ പരീക്ഷയെഴുതാനെത്തിയ ഒരു യുവതിക്ക് പരുന്തിനു സദ്ബുദ്ധി തോന്നുന്നതുംകാത്ത് ഏറെനേരം മുൾമുനയിൽ നില്ക്കേണ്ടിവന്നു. ഇന്നലെ രാവിലെ 7.30 മുതൽ 9.30 വരെയാണ് വിവിധ വകുപ്പുകളിലെ ജീവനക്കാർക്കായി പിഎസ്സിയുടെ ഡിപ്പാർട്ട്മെന്റൽ പരീക്ഷ നടന്നത്. ജില്ലയിലെ ഏതോ സർക്കാർ വകുപ്പിലെ ജീവനക്കാരിയായ യുവതി പരീക്ഷാഹാളിൽ കയറുന്നതിനു മുമ്പ് പാഠ്യഭാഗങ്ങൾ ഒരുതവണ കൂടി നോക്കിയിരിക്കുന്നതിനിടെയാണ് സമീപത്തായി വച്ചിരുന്ന ഹാൾടിക്കറ്റ് എവിടെനിന്നോ പറന്നുവന്ന പരുന്ത് റാഞ്ചിയെടുത്തത്. ഇതോടെ ഇവർ അതുവരെ പഠിച്ചതെല്ലാം മറന്നുപോകുന്ന തരത്തിൽ ആശങ്കയുടെ മുൾമുനയിലായി. റാഞ്ചിയെടുത്ത ഹാൾടിക്കറ്റുമായി പരുന്ത് പരീക്ഷാഹാളിലെ ജനാലയ്ക്ക് മുകളിലാണ് ഇരിപ്പുറപ്പിച്ചത്. പരീക്ഷാർഥികളും ഇൻവിജിലേറ്റർമാരും പല തരത്തിലും ശബ്ദമുണ്ടാക്കിയെങ്കിലും…
Read MoreDay: April 11, 2025
കുട്ടിഡ്രൈവർമാരേ പണി വരുന്നുണ്ട്… കുഞ്ഞുങ്ങൾ വണ്ടിയെടുത്താൽ ശിക്ഷ രക്ഷിതാവിന്, മൂന്നുവർഷംവരെ തടവും പിഴയും ലഭിക്കാം
തൃശൂർ: സ്കൂൾ അടച്ചതോടെ സ്വാതന്ത്ര്യത്തിന്റെ ലോകത്തേക്കു കടന്ന കുട്ടികൾ നാട്ടിൻപുറങ്ങളിലൂടെയും നഗരപ്രദേശങ്ങളിലൂടെയും ഡ്രൈവ് ചെയ്ത് വാഹനങ്ങളിൽ ചീറിപ്പായുന്പോൾ രക്ഷിതാക്കൾ ഓർക്കുക-ഇന്നല്ലെങ്കിൽ നാളെ നിങ്ങൾ വലിയ വില കൊടുക്കേണ്ടിവരും. സ്വന്തം മക്കൾ സൂപ്പറാണെന്ന വീട്ടുകാരുടെ അമിത ആത്മവിശ്വാസം കുട്ടികൾക്കും അതിലൂടെ കുടുംബത്തിനും നിരപരാധികളായ മറ്റുള്ളവർക്കും തീരാവേദന സൃഷ്ടിക്കാതിരിക്കാൻ വാഹനങ്ങൾ നൽകും മുൻപ് ചിന്തിക്കണമെന്നു മുന്നറിയിപ്പ് നൽകുകയാണു മോട്ടോർ വാഹന വകുപ്പ്. കേന്ദ്ര ഹൈവേ ഗതാഗത മന്ത്രാലയം പ്രസിദ്ധീകരിച്ച കണക്കുകൾപ്രകാരം രാജ്യത്ത് 2018 ൽ 9,900 ലധികം പ്രായപൂർത്തിയാകാത്ത കുട്ടികളുടെ ജീവൻ നിരത്തിൽ പൊലിഞ്ഞു. 2019 ൽ 11,168 കുട്ടികളാണ് മരിച്ചത്. രാജ്യത്തു വാഹനാപകടങ്ങളിൽ മരിക്കുന്നവരിൽ 7.6 ശതമാനവും കുട്ടികളാണ്. അപകടങ്ങൾ തുടർക്കഥയായതോടെ 2019 ൽ മോട്ടോർ വാഹനനിയമം പരിഷ്കരിച്ചു. ഇതോടെ ഏറ്റവും വലുതും കഠിന ശിക്ഷ ലഭിക്കുന്നതും ജുവനൈൽ ഡ്രൈവിംഗിലാണെന്നു പലരും മറക്കുകയാണ്. കുട്ടിഡ്രൈവർമാരുടെ അപകടങ്ങളുടെ കാര്യത്തിൽ രാജ്യത്തുതന്നെ…
Read Moreഇഷ്ടപ്പെട്ട യുവാവിനെ വിവാഹം കഴിച്ചു; പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് പറഞ്ഞ് മകളെ വിളിച്ചു വരുത്തി ക്രൂരമായി കൊലപ്പെടുത്തി പിതാവ്; അമ്മയുടെ പരാതിയിൽ കേസെടുത്ത് പോലീസ്
പാറ്റ്ന: ഇഷ്ടപ്പെട്ടയാള്‍ക്കൊപ്പം ജിവിക്കാന്‍ തീരുമാനിച്ച മകളെ പിതാവ് കൊലപ്പെടുത്തി. നടക്കുന്ന സംഭവം ബിഹാറിൽ. അയല്‍വാസികളാണ് സാക്ഷിയും സ്നേഹിച്ചിരുന്ന യുവാവും. ഇരുവരും പഠിച്ചത് ഒരേ കോളജിലാണ്. വ്യത്യസ്ത സമുദായത്തില്‍പ്പെട്ടവരായത് കാരണം പറഞ്ഞ് ഇവരുടെ ബന്ധം കുടുംബം അംഗീകരിച്ചില്ല. തുടര്‍ന്ന് സാക്ഷി വീട് വിട്ട് യുവാവിനൊപ്പം ഡല്‍ഹിയിലേക്ക് പോവുകയായിരുന്നു. സാക്ഷിയോട് നാട്ടിലേക്ക് തിരികെ വരാന്‍ ആവശ്യപ്പെട്ട് മുകേഷ് സിംഗ് നിരന്തരം വിളിച്ചുകൊണ്ടേയിരുന്നു. എല്ലാ പ്രശ്നങ്ങളും സംസാരിച്ച് പരിഹരിക്കാം എന്ന് വാക്കും നല്കി. പിതാവിനെ വിശ്വസിച്ച് സാക്ഷി നാട്ടിലെത്തിയപ്പോഴായിരുന്നു കൊലപാതകം സംഭവിച്ചത്. മടങ്ങി വന്ന മകളെ കാണാനില്ലെന്ന് പറഞ്ഞ് മുകേഷ് സിംഗിന്റെ ഭാര്യയാണ് പോലീസിനെ വിവരം അറിയിച്ചത്. ഇവരുടെ വീട് പരിശോധിക്കുന്നതിനിടെ പൂട്ടിയിട്ട ശുചിമുറിയില്‍ നിന്ന് ദുര്‍ഗന്ധം വരുന്നതായി പോലീസ് ശ്രദ്ധിച്ചു. അത് തുറന്നപ്പോഴാണ് സാക്ഷിയുടെ മൃതദേഹം കണ്ടത്. തൊട്ടുപിന്നാലെ മുകേഷ് സിംഗ് അറസ്റ്റിലായി. ഇയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.
Read Moreപ്രകൃതിവിരുദ്ധ പീഡനം എതിർത്തപ്പോൾ കുളത്തിലേക്ക് തള്ളിയിട്ടു; കയറി വരാൻ ശ്രമിച്ചപ്പോൾ വീണ്ടും തള്ളി; ആറുവയസുകാരനെ തിരയാൻ പ്രതിയും; ജോജോ പോലീസിനോട് പറഞ്ഞത് ഞെട്ടിക്കുന്ന വിവരം
തൃശൂര്‍: ആറു വയസുകാരനെ കുളത്തിൽ തള്ളിയിട്ടുകൊന്ന സംഭവത്തിൽ പ്രതി ജിജോയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കുട്ടിയുടെ മൃതദേഹം കുഴിക്കാട്ടുശ്ശേരിയിലെ മരിയ തെരേസ ആശുപത്രി മോർച്ചറിയിൽ നിന്ന് പോസ്റ്റ്മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും. കുട്ടിയുടെ മരണത്തെക്കുറിച്ച് പുറത്ത് വരുന്ന വിവരം ഞെട്ടിക്കുന്നത്. യുകെജി വിദ്യാർഥിയായ ആറ് വയസുകാരനെ അയൽവാസിയായ ജോജോ (20) കുളത്തിൽ മുക്കി കൊലപ്പെടുത്തിയത് പ്രകൃതി വിരുദ്ധ ബന്ധത്തെ എതിർത്തപ്പോഴെന്ന് തൃശൂർ റൂറൽ എസ്പി ബി. കൃഷ്ണകുമാർ അറിയിച്ചു. ജോജോ കുട്ടിയെ പ്രകൃതിവിരുദ്ധ ബന്ധത്തിന് ഇരയാക്കാൻ ശ്രമിച്ചു. കുട്ടി എതിർത്തതോടെ വിവരം പുറത്തറിയുമെന്ന് ഭയന്ന് കൊലപ്പെടുത്തുകയായിരുന്നുവെന്ന് എസ്പി പറഞ്ഞു. പീഡന ശ്രമം അമ്മയെ അറിയിക്കുമെന്ന് പറഞ്ഞതോടെയാണ് കുട്ടിയെ കൊന്നതെന്ന് പ്രതി പറഞ്ഞെന്ന് എസ്പി ബി. കൃഷ്ണകുമാർ കൂട്ടിച്ചേര്‍ത്തു. കുട്ടിയുടെ വീടിന്റെ തൊട്ട് അയൽവാസിയാണ് പ്രതിയായ ജോജോ. ഇയാൾ നേരത്തെ ബൈക്ക് മോഷണ കേസിൽ പ്രതിയായിരുന്നു.…
Read More