യുസ്വേന്ദ്ര ചഹൽ, പ്രതാപിയായ ഇന്ത്യൻ ലെഗ് സ്പിന്നർ. ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിന്റെ 18-ാം സീസണിൽ 18 കോടിക്ക് പഞ്ചാബ് കിംഗ്സ് ഇലവൻ സ്വന്തമാക്കി. പക്ഷേ, കൈയയച്ച് റണ്‍സ് വിട്ടുകൊടുത്ത് ടീമിന് തലവേദനയായി. നാലോവർ പൂർത്തിയാക്കാൻ ചഹലിന് ക്യാപ്റ്റൻ അവസരവും നൽകിയിരുന്നില്ല. എന്നാൽ, ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ചെറിയ സ്കോർ (111) പ്രതിരോധിച്ച് കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് എതിരേ 16 റൺസ് ജയം നേടാൻ പഞ്ചാബ് കിംഗ്സിനെ സഹായിച്ചത് ചഹലിന്റെ സ്പിൻ തന്ത്രമായിരുന്നു. നാല് ഓവറിൽ 28 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് പിഴുത് പഞ്ചാബിന് ജയമൊരുക്കി കളിയിലെ താരമായി ചഹൽ വിമർശകരുടെ വായടിപ്പിച്ചു. വേരിയേഷൻ, വേഗം!ഐപിഎൽ 2025 സീസണിലെ ആദ്യ അഞ്ച് മത്സരങ്ങളിൽ കൈയയച്ച് റണ്‍സ് വിട്ടുകൊടുത്ത ചഹൽ നേടിയത് രണ്ട് വിക്കറ്റ് മാത്രം. എന്നാൽ, കോൽക്കത്തയ്ക്കെതിരേ നടത്തിയത് ശക്തമായ തിരിച്ചുവരവ്. മത്സരത്തിൽ വിക്കറ്റ് വീഴ്ത്തുന്നതിൽ മാത്രമായിരുന്നില്ല…
Read MoreDay: April 17, 2025
ഹോട്ടലിൽ ലഹരി പാർട്ടി നടക്കുന്നെന്ന രഹസ്യ വിവരം; പോലീസിന് മുന്നിലൂടെ ഷൈൻ ടോം ചാക്കോ ഇറങ്ങിയോടി; ദൃശ്യങ്ങൾ പുറത്ത്
കൊച്ചി: ലഹരി പാർട്ടി നടക്കുന്നുണ്ടെന്ന രഹസ്യ വിവരം. ഹോട്ടലിൽ പോലീസ് പരിശോധന നടത്തുന്നതിനിടെ നടൻ ഷൈൻ ടോം ചാക്കോ ഇറങ്ങിയോടി. ബുധനാഴ്ച രാത്രി 11ന് കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ പരിശോധന നടത്തുന്നതിനിടെയാണ് സംഭവമുണ്ടായത്. ഷൈനും സംഘവും ലഹരി ഉപയോഗിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഹോട്ടലിലെ പരിശോധന. റൂമിന്റെ വാതില്‍ തുറന്നപ്പോള്‍ മുന്നില്‍ പോലീസിനെ കണ്ടയുടനെ ഷൈന്‍ ജനല്‍ വഴി പുറത്തേക്ക് ഇറങ്ങിയോടുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. ഹോട്ടലിന്റെ മൂന്നാം നിലയില്‍ നിന്ന് ഏണിപ്പടി വഴി ഇറങ്ങിയോടുന്ന ഷൈനിനെ വീഡിയോയില്‍ കാണാം. മുറിയിൽ നടത്തിയ പരിശോധനയിൽ ലഹരി വസ്തുക്കൾ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ഷൈനിനു വേണ്ടി തെരച്ചിൽ തുടരുകയാണെന്ന് പോലീസ് അറിയിച്ചു. നടി വിന്‍സിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് കൊച്ചി സിറ്റി പോലീസ് സംഘം ഹോട്ടലില്‍ പരിശോധനയ്ക്ക് എത്തിയത്.
Read Moreആ നടൻ ഷൈൻ ടോം ചാക്കോ; വിൻസി അലോഷ്യസ് പരാതി നൽകി
തിരുവനന്തപുരം: തന്നോട് സിനിമാ സെറ്റില്‍ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയത് നടൻ ഷൈൻ ടോം ചാക്കോ. നടി വിൻസി അലോഷ്യസ് ഫിലിം ചേംബറിന് പരാതി നൽകി. സൂത്രവാക്യം എന്ന സിനിമയുടെ സെറ്റിൽ വച്ചായിരുന്നു മോശം പെരുമാറ്റം ഉണ്ടായതെന്ന് പരാതിയിൽ പറയുന്നു. കഴിഞ്ഞ ദിവസമാണ് സിനിമാ സെറ്റില്‍ വെച്ച് ലഹരി ഉപയോഗിച്ച് സഹതാരം മോശമായി പെരുമാറിയെന്ന് വിന്‍സി വെളിപ്പെടുത്തിയത്. നടിയുടെ പരാതി പരിഗണിക്കാൻ തിങ്കളാഴ്ച ചേംബർ മോണിറ്ററിംഗ് കമ്മിറ്റി അടിയന്തര യോഗം ചേരും. നടിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ എക്സൈസ് ഉടൻ വിവരശേഖരണം നടത്തും. കേസെടുക്കാൻ പര്യാപ്തമായ വിവരങ്ങൾ ലഭിച്ചാൽ തുടർ നടപടിയുണ്ടാകുമെന്നും എക്സൈസ് അറിയിച്ചു. വിൻസിയുടെ വെളിപ്പെടുത്തലിൽ സ്റ്റേറ്റ് ഇന്റലിജൻസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. അതേസമയം ഷൈൻ ടോം ചാക്കോയ്ക്കെതിരെ നടപടി വേണമെന്ന് സിനിമാ മേഖലയിൽ നിന്നുതന്നെ ആവശ്യമുയർന്നിട്ടുണ്ട്.
Read Moreസർക്കാർ കനിയുമോ? ശനിദശമാറുമോ..! വനിത സിപിഒ റാങ്ക് ലിസ്റ്റിന്റെ കാലാവധി ശനിയാഴ്ച അവസാനിക്കും; റാങ്ക് ഹോൾഡേഴ്സ് സമരം തുടരുന്നു
തിരുവനന്തപുരം: സർക്കാരിൽ നിന്ന് നീതി തേടി കൈകാലുകൾ കെട്ടി സെക്രട്ടേറിയറ്റിനു മുന്നിൽ ശയനപ്രദക്ഷിണം നടത്തി വനിത സിപിഒ ഉദ്യോഗാർഥികൾ. വനിത സിപിഒ റാങ്ക് ലിസ്റ്റിന്റെ കാലാവധി ശനിയാഴ്ച അവസാനിക്കാനിരിക്കെയാണ് റാങ്ക് ഹോൾഡേഴ്സ് സമരം തുടരുന്നത്. റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കാൻ ഇനി മൂന്നു ദിവസം മാത്രമാണുള്ളത്. ഇന്നും നാളെയും അവധി ദിനങ്ങളാണ്.എങ്കിലും സർക്കാരിന്റെ ഭാഗത്ത് നിന്നും അലിവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗാർഥികൾ സമരം തുടരുന്നത്. ഓരോ ദിവസവും പുതിയ സമര രീതികൾ പിന്തുടരുകയാണിവർ. ലക്ഷ്യം ഒന്നു മാത്രം; റാങ്ക് ലിസ്റ്റിൽ നിന്ന് നിലവിലുള്ള ഒഴിവുകളിലേക്ക് നിയമനം നടത്തണം. അതുണ്ടായാൽ നൂറു കണക്കിന് വനിതകളുടെ ജീവിതത്തിൽ അത് പുതിയ വെളിച്ചമാകും. എന്നാൽ ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിലും വനിത സിപിഒ റാങ്ക് ഹോൾഡേഴ്സിന് അനുകൂലമായ യൊതൊരു തീരുമാനവും സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല. എങ്കിലും പ്രതീക്ഷ കൈവിടാതെ സമരം തുടരുമെന്നാണ്…
Read More