വിവാഹ ശേഷം സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ താൻ ഭർത്താവിന്റെ അഭിപ്രായവും തേടാറുണ്ടെന്ന് പ്രിയാമണി. ഞാൻ ഓൺസ്ക്രീനിൽ ചുംബിക്കില്ല. നോ പറയും. ഒരു റോൾ മാത്രമാണെന്നും എന്റെ ജോലിയാണതെന്നും അറിയാം. പക്ഷെ മറ്റൊരു പുരുഷനെ ചുംബിക്കുന്നതിൽ ഞാൻ കംഫർട്ടബിൾ അല്ല. കാരണം ഭർത്താവിനോട് ഞാൻ ഉത്തരം പറയേണ്ടതുണ്ട്. ഹിസ്റ്റോറി എന്ന സീരീസിലെ ഇന്റിമേറ്റ് രംഗം ഇക്കാരണത്താൽ താൻ ഒഴിവാക്കി. കവിളിൽ ഒരു ചുംബനത്തിനപ്പുറം ഒന്നിലും ഞാൻ കംഫർട്ടബിൾ അല്ല. അത്തരം സീനുകളുള്ള ഒരുപാട് പ്രൊജക്ടുകൾ വന്നിട്ടുണ്ട്. എന്നാൽ ഈ സീനുകളിൽ കംഫർട്ട് അല്ലെന്ന് ഞാൻ പറയുകയായിരുന്നു. എന്റെ രണ്ട് കുടുംബവും പ്രൊജക്ടുകൾ പുറത്തിറങ്ങുമ്പോൾ കാണുമെന്ന് എനിക്കറിയാം. എന്റെ ജോലിയാണെന്ന് അവർക്കറിയാം. പക്ഷെ മരുമകൾ വിവാഹത്തിന് ശേഷവും ഇങ്ങനെ ചെയ്യുന്നു, എന്തിനാണ് മറ്റൊരാൾ അവളുടെ ദേഹത്ത് കൈ വയ്ക്കുന്നതെന്ന് ഭർതൃമാതാവിന് തോന്നാൻ പാടില്ല. അവർ അങ്ങനെ പുറത്തേക്ക് പറയില്ല. പക്ഷെ എന്റെ…
Read MoreDay: April 21, 2025
വെള്ളനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ കോൺക്രീറ്റ് പാളി അടർന്നുവീണ് രോഗിക്ക് പരിക്ക്; അടിയന്തിര നടപടി വേണമെന്ന് നാട്ടുകാർ
നെടുമങ്ങാട്: വെള്ളനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ മരുന്നു വാങ്ങാനെത്തിയയാൾക്ക് കോൺക്രീറ്റ് പാളി അടർന്നു തലയിൽ വീണതിനെ തുടർന്നു പരിക്കേറ്റു. മിത്രാനികേതൻ കരിമൺകോട് തടത്തരികത്തു വീട്ടിൽ കെ. ഗോപാലൻ നാടാർക്ക് (63) ആണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു അപകടം. ഭാര്യയ്ക്കു വേണ്ടി ജീവിതശൈലി രോഗങ്ങൾക്കുള്ള ഗുളികകൾ വാങ്ങാൻ എത്തിയതായിരുന്നു ഗോപാലൻ നാടാർ. ആശുപത്രിയിൽ പഴയ അത്യാഹിതവിഭാഗം പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലാണ് മരുന്നു വിതരണം ചെയ്യുന്നത്. ഗോപാലൻ നാടാർ രാവിലെ മരുന്നു വാങ്ങാനെത്തിയപ്പോൾ നല്ല തിരക്കായിരുന്നു. തുടർന്നു കെട്ടിടത്തിന്റെ മുൻവശത്തുള്ള പടിയിൽ ഊഴം കാത്തിരിക്കുമ്പോഴാണു മുകളിലുള്ള കോൺക്രീറ്റ് പാളിയുടെ ഒരുഭാഗം അടർന്നു തലയിൽ വീണത്. സാരമായി പരിക്കേറ്റ ഗോപാലൻ നാടാർ വെള്ളനാട് ആശുപത്രിയിൽ തന്നെ ചികിത്സ തേടി. ആശുപത്രിയിൽ ഉച്ചയ്ക്കുശേഷം വരുന്ന കാഷ്വാലിറ്റിയും ചില ദിവസങ്ങളിലെ സ്പെഷൽ ക്ലിനിക്കുകളും ഈ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. കെട്ടിടത്തിന്റെ പല ഭാഗത്തും കോൺക്രീറ്റ് പാളികൾ അടർന്നിരിക്കുകയാണ്.…
Read Moreകല്യാണക്കുറിയിൽ അയാളുടെ പേരിനൊപ്പം എന്റെ പേര്! മാളവിക മോഹനെ നടുക്കിയ സംഭവം ഇത്
മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച് പാന്‍ ഇന്ത്യന്‍ താരമായി വളർന്നു നില്ക്കുന്ന താരമാണ് മാളവിക മോഹനന്. കാമറാമാന് കെ.യു. മോഹനന്റെ മകളാണ് മാളവിക. ആ പാതയിലൂടെയാണ് മാളവികയും സിനിമയിലെത്തുന്നത്. ദുല്‍ഖര്‍ സല്‍മാനൊപ്പം അഭിനയിച്ച പട്ടം പോലെ ആയിരുന്നു ആദ്യ സിനിമ. പിന്നീടാണ് ബോളിവുഡിലേക്ക് എത്തുന്നത്. തുടര്‍ന്ന് തമിഴിലുമെത്തി. ചുരുങ്ങിയ കാലം കൊണ്ട് തന്നെ രജനീകാന്ത്, വിജയ്, മമ്മൂട്ടി, വിക്രം തുടങ്ങിയ വലിയ താരങ്ങള്‍ക്കൊപ്പം മാളവിക സ്ക്രീന്‍ പങ്കിട്ടു. ഇപ്പോഴിതാ സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹന്‍ലാലിനൊപ്പം അഭിനയിക്കുകയാണ് മാളവിക. താരങ്ങളെ സംബന്ധിച്ച് ഒഴിച്ചു നിര്‍ത്താന്‍ സാധിക്കാത്ത ഒന്നാണ് ആരാധകര്‍. എന്നാല്‍ ചിലപ്പോഴൊക്കെ ആരാധകരുടെ സ്നേഹം അതിരു വിടുകയും അതു താരങ്ങളെ അസ്വസ്ഥരാക്കുകയും ചെയ്യാറുണ്ട്. അത്തരത്തിലൊരു അനുഭവം മാളവികയ്ക്കുമുണ്ടായി. ഒരഭിമുഖത്തിലാണ് തനിക്കുണ്ടായ അസാധാരണമായൊരു ഫാന്‍ മൊമന്റിനെക്കുറിച്ച് മാളവിക സംസാരിച്ചത്. താരത്തിന്റെ വാക്കുകളിലേക്ക്. ഞാന്‍ മാസ്റ്ററിന്റെ ഷൂട്ടിംഗിനായി ചെന്നൈയ്ക്ക് പുറത്തുള്ള…
Read Moreവാഹനാപകടത്തില്‍ മസ്തിഷ്ക മരണം സംഭവിച്ച അബിന്‍ ശശിക്കു മരണമില്ല; ആറുപേരിലൂടെ ഇനിയും ജീവിക്കും
മെഡിക്കല്‍കോളജ്: ഇടുക്കി പാറേമാവ് തോണിയില്‍ വീട്ടില്‍ അബിന്‍ ശശി(25)ക്ക് മരണമില്ല; യുവാവിന്റെ അവയവങ്ങള്‍ ആറുപേരിലൂടെ പുതുജീവന്‍ കൈവരിക്കും. വാഹനാപകടത്തില്‍ മസ്തിഷ്ക മരണം സംഭവിച്ച അബിന്റെ അവയവങ്ങള്‍ കേരളത്തിലെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്കാണ് ദാനം ചെയ്തത്. കൊട്ടാരക്കരയിലെ ഒരു സ്വകാര്യ ആയുര്‍വേദ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്ന അബിന്‍ കഴിഞ്ഞ 15ന് രാവിലെ കൊട്ടാരക്കര പുത്തൂരിൽ വച്ചാണ് അപകടത്തില്‍പ്പെട്ടത്. യുവാവ് സഞ്ചരിച്ച ബൈക്ക് ഒരു ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അബിനെ ആദ്യം കൊട്ടാരക്കരയിലും തുടര്‍ന്നു തിരുവനന്തപുരത്തുമുള്ള സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ 18ന് മസ്തിഷ്ക മരണം സ്ഥിരീകരിച്ചു. ബന്ധുക്കളുടെ സമ്മതപ്രകാരം വൃക്കകൾ, കരള്‍, ഹൃദയ വാല്‍വുകള്‍, കോര്‍ണിയകൾ എന്നിവയാണ് ദാനം ചെയ്തത്. ശശിയുടെയും ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ലക്ഷ്മി ശശിയുടെയും മകനാണ് അബിന്‍ ശശി. അബിന്റെ മൃതദേഹം ഇന്നു വീട്ടുവളപ്പില്‍ സംസ്കരിക്കും.
Read Moreകർണാടക മുൻ ഡിജിപിയുടെ കൊലപാതകം: ‘ഞാനാ പിശാചിനെ കൊന്നു’; കൊലയ്ക്കുശേഷം ഭാര്യയുടെ മൊഴി
ബംഗളൂരു: കർണാടകയിലെ മുൻ ഡിജിപി ഓം പ്രകാശിനെ (68) വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ ഭാര്യ പല്ലവിയും മകൾ കൃതിയും പോലീസ് കസ്റ്റഡിയിൽ. കൊല നടത്തിയത് ഭാര്യ പല്ലവിയും മകളും ചേർന്നാണ് എന്നാണ് പ്രാഥമിക നിഗമനം. ഇവരെ ചോദ്യം ചെയ്തു വരികയാണ്. കൊലയ്ക്ക് കാരണം സ്വത്ത് തർക്കമാണെന്നും പോലീസ് വിലയിരുത്തുന്നു. മകനും സഹോദരിക്കുമായിരുന്നു ഓം പ്രകാശ് സ്വത്ത് എഴുതി വച്ചിരുന്നത്. ഇതിന്റെ പേരിൽ വീട്ടിൽ വഴക്ക് പതിവായിരുന്നുവത്രെ. ബംഗളൂരു എച്ച്.എസ്.ആർ ലേഔട്ടിലെ മൂന്ന് നിലകളുള്ള സ്വന്തം വീട്ടിലാണ് മുൻ ഡിജിപിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വീട്ടിൽനിന്നു ചോര പുരണ്ട രണ്ടു കത്തികളും ഒരു കുപ്പിയും പോലീസ് കണ്ടെടുത്തു. കുപ്പികൊണ്ട് തലയ്ക്കടിക്കുകയും കത്തികൊണ്ട് കുത്തുകയും ചെയ്തുവെന്നാണ് കരുതുന്നത്. കൊലയ്ക്കുശേഷം പല്ലവി സുഹൃത്തായ മറ്റൊരു ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ വിളിച്ച് വിവരം അറിയിച്ചിരുന്നു. “ഞാനാ പിശാചിനെ കൊന്നു’ എന്ന്…
Read Moreയുവാക്കളെ തട്ടിക്കൊണ്ടുപോയി കൊല്ലാൻ ശ്രമം; ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ഊട്ടിയിൽനിന്നും പിടികൂടി
തിരുവനന്തപുരം: യുവാക്കളെ തട്ടിക്കൊണ്ടുപോയി കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതിയായശേഷം ഒളിവിൽ പോവുകയും, തുടർ ന്നു ലഹരി വിപണനം നടത്തുകയും ചെയ്തിരുന്ന യുവാവിനെ ഊട്ടിയിൽ നിന്നും കഠിനംകുളം പോലീസ് പിടികൂടി. 2025 ഫെബ്രുവരി 25നു മത്സ്യത്തൊഴിലാളികളായരണ്ടു യുവാക്കളെ രണ്ടു സംഭവങ്ങളിലായി കൊല്ലാൻ ശ്രമിച്ച കഠിനംകുളം പഴഞ്ചിറ മണക്കാട്ട് വീട്ടിൽ എയ്സ് കണ്ണൻ എന്നു വിളിക്കുന്ന വിപിൻ (26) നെയാണ് പോലീസ് പിടികൂടിയത്. ഒന്നരമാസമായി വിവിധ സ്ഥലങ്ങളിലായി ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. അതിനിടയിൽ ലഹരി ഉപയോഗത്തിനും വ്യാപാരത്തിനും പത്തനാപുരം എക്സൈസ് ഇയാൾക്കെതിരെ കേസെടുത്തിരുന്നു. കഠിനംകുളം, പൂജപ്പുര, മണ്ണഞ്ചേരി, പൂന്തുറ, ചാത്തന്നൂർ, പത്തനാപുരം എക്സൈസ് റേഞ്ച് ഓഫീസുകളിൽ ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ട്. പ്രതിയെ തിരുവനന്തപുരം റൂറൽ എസ്പി സുദർശനന്റെ നിർദേശാനുസരണം ആറ്റിങ്ങൽ ഡിവൈഎസ്പി മഞ്ജു ലാൽ, വർക്കല ഡിവൈഎസ്പി ഗോപകുമാർ എന്നിവരുടെ മേൽനോട്ടത്തിൽ കഠിനംകുളം പോലീസ് ഇൻസ്പെക്ടർ സജു, സബ് ഇൻസ്പെക്ടർ…
Read Moreനമ്മുടെ കാപ്പിയോട് എന്തിനീ ചതി… നൂഡിൽസിന്റെ പുതിയ അവതാരം! ‘കാപ്പിനൂഡിൽസ്’
വിചിത്രമായ വിഭവങ്ങൾ തയാറാക്കുന്നതിൽ പ്രശസ്തനാണ് സിംഗപ്പുർ കണ്ടന്റ് ക്രിയേറ്റർ കാൾവിൻ ലീ. ഇദ്ദേഹത്തിന്റെ ‘ഫുഡ് കോന്പിനേഷൻ’ പരീക്ഷണങ്ങൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുക്കാറുണ്ട്. ഇപ്പോൾ തന്റെ പുതിയ ഭക്ഷണപരീക്ഷണം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുകയാണ് ലീ. ചൂടുകാപ്പി ചേർത്ത് ന്യൂഡിൽസ് തയാറാക്കുന്ന വീഡിയോ ആണ് തരംഗമായത്. ദൃശ്യങ്ങൾ തുടങ്ങുന്പോൾ ലീ അടുക്കളയിൽ നിൽക്കുന്നു. ന്യൂഡിൽസ് കപ്പ് തുറന്ന് അതിലേക്ക് ചൂടു കാപ്പി ഒഴിച്ച് ഇളക്കുന്നു. മിനിറ്റുകൾക്കുള്ളിൽ “കാപ്പിനൂഡിൽസ്’ തയാർ. ലീ നൂഡിൽസ് രുചി നോക്കുന്നതും അഭിപ്രായം പറയുന്നതുമെല്ലാം ദൃശ്യങ്ങളിലുണ്ട്. വീഡിയോയ്ക്കു വ്യത്യസ്ത പ്രതികരണങ്ങളാണു ലഭിക്കുന്നത്. ചിലർ വിഭവം തയാറാക്കുമെന്നും രുചിച്ചുനോക്കുമെന്നും പറഞ്ഞപ്പോൾ, മറ്റു ചിലർ “കാപ്പിനൂഡിൽസ്’ രുചികരമായിരിക്കില്ലെന്ന് അഭിപ്രായപ്പെട്ടു.
Read Moreഇത്രയ്ക്ക് ധൈര്യമുള്ള കള്ളനോ … പോലീസ് സ്റ്റേഷനു സമീപം മോഷണം; 18,000 രൂപ കവർന്നു
വാടാനപ്പിള്ളി: വാടാനപ്പിള്ളി പോലീസ് സ്റ്റേഷനു സമീപമുള്ള കടയുടെ പൂട്ട് തകർത്ത് മോഷണം. 18,000 രൂപയും ഐസ്ക്രീമും കവർന്നു. സ്റ്റേഷനു തൊട്ടടുത്ത് എരയേടത്ത് പ്രവീണിന്റെ ഉടമസ്ഥയിലുള്ള നന്ദന സ്റ്റോഴ്സ് എന്ന കടയിലാണ് കഴിഞ്ഞ ദിവസം രാത്രി മോഷണം നടന്നത്. കടയുടെ രണ്ടു പൂട്ടുകളും പൊളിച്ച് അകത്തു കയറിയ മോഷ്ടാക്കൾ മേശയിലും പഴ്സിലുമായി സൂക്ഷിച്ചിരുന്ന പണവും ഐസ്ക്രീമും മറ്റു സാധനങ്ങളും കവർന്നു. കട തുറക്കാൻ വന്നപ്പോഴാണ് പ്രവീൺ മോഷണവിവരം അറിഞ്ഞത്. പോലീസ് സ്റ്റേഷനും കടയും തമ്മിൽ 35 മീറ്ററോളം അകലമേയുള്ളൂ. സമീപമാണ് കിഴക്കേ ടിപ്പുസുൽത്താൻ റോഡും തൃശൂർ – വാടാനപ്പിള്ളി സംസ്ഥാനപാതയും. സമീപത്തെ ക്ഷേത്രത്തിലെ ഭണ്ഡാരം മുമ്പ് പല തവണ തകർത്ത് പണം കവർന്നതിൽ പോലീസിനു നേരെ വിമർശനം നിലനിൽക്കുമ്പോഴാണ് സ്റ്റേഷനുസമീപം കവർച്ച നടന്നത്. പ്രവീൺ നൽകിയ പരാതിപ്രകാരം കേസ് അന്വേഷണത്തിന്റെ ഭാഗമായി പോലീസ് സമീപത്തെ സിസിടിവി കാമറ പരിശോധിച്ചപ്പോൾ…
Read Moreപ്രണയാഭ്യർഥന നിരസിച്ച് പത്താംക്ലാസുകാരി; വിദ്യാർഥിനിക്ക് അശ്ലീല സന്ദേശം അയയ്ക്കാൻ ക്വട്ടേഷൻ കൊടുത്ത് പ്ലസ് വൺകാരൻ; അമ്മയുടെ പരാതിയിൽ രണ്ടുപേർ പിടിയിൽ
വെള്ളറട: വെള്ളറടയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിക്കു മൊബെലിലൂടെ അശ്ലീല സന്ദേശങ്ങള്‍ അയച്ചു ശല്യപ്പെടുത്താന്‍ ക്വാട്ടേഷന് വാങ്ങിയ രണ്ടുപേര്‍ പിടിയിലായി. അരുവിയോട് സ്വദേശിയായ സജിന്‍ (30), നിലമാമൂട് കോട്ടുകോണം സ്വദേശി അനന്തു (19) എന്നിവരെയാണ് വെള്ളറട പോലീസ് പിടികൂടിയത്. ഒരു മാസമായി വിദ്യാര്‍ഥിനിയുടെ മൊബൈൽ ഫോണിലേയ്ക്ക് അശ്ലീല സന്ദേശം അയ്ക്കുകയും വിളിച്ചു ശല്യപ്പെടുത്തുകയും ചെയ്തതിനെ തുടർന്ന് വിദ്യാര്‍ഥിനി രക്ഷിതാവിനെ വിവരം അറിയിക്കുകയും വെള്ളറട പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. തുടർന്നാണ് വിദ്യാർഥിനിയെ ശല്യപ്പെടുത്താൻ മറ്റൊരു പ്ലസ് വണ്‍ വിദ്യാര്‍ഥി രണ്ടുപേര്‍ക്ക് ക്വട്ടേഷന്‍ നല്‍കുകയായിരുന്നുവെന്നു കണ്ടെത്തിയത്. പ്രതിയായ സജിന്‍ മാരായമുട്ടം പോലീസ് സ്റ്റേഷനില്‍ സ്ത്രീയെ ശല്യ ചെയ്തതിനു കേസുണ്ട്. അനന്തുവിന്റെ കൈയില്‍നിന്നും കഞ്ചാവും കണ്ടെത്തി. രണ്ടുപ്രതികളെയും പോക്സോ കേസില്‍ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ പ്രസാദ്, സബ് ഇന്‍സ്പക്ടര്‍ റസല്‍രാജ്, സിവില്‍ പോലീസുകാരായ പ്രദീപ്, ദീബു, ഷൈനു, പ്രണവ്,…
Read Moreഎല്ലാ സബ് ഡിവിഷനുകളിലും മൂന്നു വീതം സ്പെഷൽ ടീമുകൾ: ലഹരിവിരുദ്ധ വേട്ടയ്ക്കായി പ്രത്യേക വിഭാഗം വേണമെന്നു ശിപാർശ
തിരുവനന്തപുരം: ലഹരി വിരുദ്ധ ഓപ്പറേഷനുകൾക്കായി പോലീസിൽ പ്രത്യേക വിഭാഗം രൂപീകരിക്കണമെന്ന് ശിപാർശ. എല്ലാ സബ് ഡിവിഷനുകളിലും മൂന്നു വീതം സ്പെഷൽ ടീമുകളെ നിയോഗിക്കാനാണ് പോലീസ് ആസ്ഥാനത്തു നിന്നു ആഭ്യന്തര വകുപ്പിന് ശിപാർശ നൽകിയത്. ലഹരി വിരുദ്ധ വേട്ടയുടെ സംസ്ഥാനതല മേൽനോട്ടത്തിനും ഏകോപനത്തിനുമായി എൻഫോഴ്സ്മെന്റ് ഡിഐജി തസ്തിക സൃഷ്ടിക്കണമെന്നും ശിപാർശയിലുണ്ട്. ഇതര സംസ്ഥാനങ്ങളിൽ ഐപിഎസ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ പ്രത്യേക വിഭാഗത്തിനാണ് ലഹരിവേട്ടയുടെ ചുമതല. ഇതേ മാതൃകയിൽ സംസ്ഥാനത്തും പ്രത്യേക വിഭാഗം വേണമെന്നാണ് ഡിജിപിയുടെ ശിപാർശ. രഹസ്യവിവരങ്ങൾ ശേഖരിക്കുന്നതും ലഹരി ഇടപാടുകാരെ നിരീക്ഷിക്കുന്നതും ലഹരിവസ്തുക്കൾ പിടികൂടുന്നതുമെല്ലാം സംഘത്തിന്റെ ചുമതലയാണ്. വൻതോതിൽ കഞ്ചാവ് അടക്കമുള്ള ലഹരി വസ്തുക്കൾ കേരളത്തിലേക്കു കടത്തുന്നതായി സംശയിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന പ്രദേശങ്ങൾ അടക്കം നിരീക്ഷണത്തിലാക്കും. ട്രെയിനുകളും റെയിൽവേ സ്റ്റേഷനുകളും ബസ് സ്റ്റാൻഡുകളുമെല്ലാം പ്രത്യേക നിരീക്ഷണത്തിലാക്കും. ലഹരി പരിശോധനയ്ക്ക് അടക്കം പോലീസ് സേന, എക്സൈസ്, റെയിൽവേ പ്രോട്ടക്ഷൻ…
Read More