ഇത്രയും ആകാംക്ഷയോടെ എല്ലാ വൻകരകളും ഉറ്റുനോക്കുന്ന മറ്റൊരു തെരഞ്ഞെടുപ്പുമില്ല. ഒട്ടേറെ കൗതുകങ്ങളും നടപടിക്രമങ്ങളും നിറഞ്ഞതാണ് മാർപാപ്പയുടെ തെരഞ്ഞെടുപ്പ്. മൂന്നു പദവികളിലേക്കാണ് മാർപാപ്പയാകുന്ന വ്യക്തി ഉയർത്തപ്പെടുക. അപ്പസ്തോലപ്രമുഖനായ വിശുദ്ധ പത്രോസിന്റെ പിൻഗാമിയെന്ന നിലയിൽ ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ എന്ന പദവിയാണ് ആദ്യത്തേത്. രണ്ടാമത്തേത് റോമിന്റെ മെത്രാപ്പോലീത്ത. മൂന്നാമത്തേത് വത്തിക്കാൻ എന്ന രാജ്യത്തിന്റെ തലവൻ. സഭാധ്യക്ഷനായ വലിയമുക്കുവന്റെ തെരഞ്ഞെടുപ്പുനടപടികൾ വിവിധ മാർപാപ്പമാർ തങ്ങളുടെ ഭരണകാലത്തു പരിഷ്കരിച്ചിരുന്നു. സമീപകാലത്ത്, പത്താം പീയൂസ് മാർപാപ്പ മുതൽ എല്ലാവരും, ജോണ്‍ പോൾ ഒന്നാമൻ പാപ്പയൊഴികെ, ഇത്തരം പരിഷ്കരണം നടത്തിയിട്ടുണ്ട്. ഒടുവിൽ പോൾ ആറാമൻ മാർപാപ്പ റൊമാനോ പൊന്തിഫിച്ചി എലിഗെൻദോ എന്ന അപ്പസ്തോലിക രേഖയിലൂടെയും (1975), ജോണ്‍ പോൾ രണ്ടാമൻ മാർപാപ്പ യൂണിവേഴ്സി ഡൊമിനിചി ഗ്രെജിസ് എന്ന അപ്പസ്തോലിക രേഖയിലൂടെയും (1996) തെരഞ്ഞെടുപ്പുനടപടികൾ പരിഷ്കരിച്ചു. ഇതനുസരിച്ചായിരുന്നു ഫ്രാൻസിസ് മാർപാപ്പയുടെ തെരഞ്ഞെടുപ്പ്. ചിരകാലസ്ഥാപിതമായ പാരന്പര്യത്തിൽനിന്നു കാര്യമായി…
Read MoreDay: April 22, 2025
കൊലകൊല്ലിയായി മസാലദോശയും; യാത്രക്കിടെ കഴിച്ച മസാല ദോശയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് 3 വയസുകാരിക്ക് ദാരുണാന്ത്യം; ഭക്ഷണം കഴിച്ചത് അങ്കമാലിയിലെ ഹോട്ടലിൽ നിന്ന്
കൊച്ചി: ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലിരുന്ന മൂന്ന് വയസുകാരി മരിച്ചു. യാത്രക്കിടെ കഴിച്ച മസാല ദോശയിൽ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റത് എന്നാണ് സംശയം. തൃശൂർ വെണ്ടോർ അളഗപ്പ ഗ്രൗണ്ടിനു സമീപം കല്ലൂക്കാരൻ ഹെൻട്രിയുടെ മകൾ ഒലിവിയ ആണ് മരിച്ചത്. സംഭവത്തിൽ പുതുക്കാട് പോലീസ് കേസെടുത്തു. വിദേശത്തായിരുന്ന കുടുംബം ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് നെടുമ്പാശേരിയിൽ വിമാനമിറങ്ങിയത്. വീട്ടിലേക്കുള്ള യാത്രക്കിടെ അങ്കമാലിക്കടുത്തുള്ള കരയാംപറമ്പിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയിരുന്നു. കുട്ടിക്കു പുറമെ മാതാപിതാക്കളും ഹെൻട്രിയുടെ അമ്മയും മസാലദോശ കഴിച്ചു. വീട്ടിലെത്തിയതോടെ എല്ലാവർക്കും ശാരീരിക അസ്വസ്ഥതയുണ്ടായി. തുടർന്ന് ഹെൻട്രിയും ഭാര്യയും ഒലിവിയയും വീടിനടുത്തുള്ള ആശുപത്രിയിൽ ചികിത്സ തേടി. ആരോഗ്യനില വഷളായതോടെ ഒലീവിയയെ കൊടകരയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പുതുക്കാട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില കൂടുതൽ വഷളാവുകയും മരിക്കുകയുമായിരുന്നു. വിദേശത്തായിരുന്ന ഹെൻട്രിയെ സ്വീകരിക്കാനായാണ് കുടുംബം നെടുമ്പാശേരിയിലെത്തിയത്. പുതുക്കാട് പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.
Read Moreകോട്ടയത്തെ നടുക്കി വീണ്ടും ദു:ഖവാർത്ത; വ്യവസായിയും ഭാര്യയും വീട്ടിൽ മരിച്ച നിലയിൽ; മരണവിവരം പുറത്തറിയിച്ചത് വീട്ടുജോലിക്കാരി; കൊലപാതക സാധ്യത തള്ളാതെ പോലീസ്
കോട്ടയം: വ്യവസായിയും ഭാര്യയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം തിരുവാതുക്കലാണ് സംഭവം. തിരുവാതുക്കൽ സ്വദേശികളായ വിജയകുമാര്‍, മീര എന്നിവരാണ് മരിച്ചത്. വീടിനുള്ളിലെ മുറിയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വീട്ടുജോലിക്കാരി രാവിലെ എത്തിയപ്പോഴാണ് രണ്ടു പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഇവർ അയൽവാസികളെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. ദേഹത്ത് മുറിവേറ്റ പാടുകളടക്കമുള്ളതിനാൽ തന്നെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. ജോലിക്കാരി നൽകിയ പ്രാഥമിക വിവരങ്ങള്‍ മാത്രമാണ് നിലവിൽ പോലീസിന് ലഭിച്ചിട്ടുള്ളത്. കൊലപാതകമോയെന്ന കാര്യമടക്കം പോലീസ് പരിശോധിക്കുന്നുണ്ട്. മോഷണ ശ്രമം നടന്നോയെന്നും അന്വേഷിക്കുന്നുണ്ട്. കോട്ടയം നഗരത്തിൽ പ്രവര്‍ത്തിക്കുന്ന ഇന്ദ്രപ്രസ്ഥം എന്ന ഓഡിറ്റോറിയത്തിന്റെയും മറ്റ് ബിസിനസ് സ്ഥാപനങ്ങളുടെയും ഉടമയായ പ്രമുഖ വ്യവസായിയാണ് മരിച്ച വിജയകുമാര്‍.
Read More