കൊച്ചി: പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി കൊച്ചി ഇടപ്പള്ളി സ്വദേശി രാമചന്ദ്രന്റെ മകള്‍ ആരതിക്കെതിരേ കടുത്ത സൈബർ ആക്രമണം.തിരികെ നാട്ടിൽ തിരിച്ചെത്തിയ ശേഷം പഹൽഗാമിൽ നടന്ന സംഭവങ്ങളെക്കുറിച്ച് ആരതി മാധ്യമങ്ങളോട് വിശദീകരിക്കുന്ന വീഡിയോയ്ക്ക് നേരെയാണ് സൈബർ ആക്രമണം. ആരതി ധരിച്ച വസ്ത്രത്തേയും അവരുടെ മേക്കപ്പിനേയുമൊക്കെ വിമർശിച്ചാണ് കമന്റ്. കൺമുന്നിൽ വച്ച് അച്ഛന് മരിച്ചിട്ടും ഇത്രയും ഒരുങ്ങി ആഭരണങ്ങള്‍ ഇട്ട് നില്ക്കാന് എങ്ങനെ കഴിയുന്നു എന്നാണ് ചിലരുടെ കണ്ടെത്തൽ. അവരുടെ കാതിലെ കമ്മലിനെപ്പോലും വെറുതേ വിടാത്ത ആളുകളും ഉണ്ടായിരുന്നു. എത്ര എണ്ണമാണ് കാതിൽ എന്നാണ് ആളുകളുടെ ചോദ്യം. ഇതിനു മറുപടിയായി ധാരാളം ആളുകൾ എത്തിയിട്ടുണ്ട്. കരുത്തനായ അച്ഛൻ വളർത്തിയ മിടുക്കിയായ മകളാണ് ഇവൾ. അതാണിത്ര ധൈര്യമെന്ന് പറഞ്ഞ് ആരതിക്ക് പിന്തുണയുമായി എത്തിയവർ ഒരുപാടാണ്.
Read MoreDay: April 25, 2025
ഗർഭിണിയായ കാമുകിയെ നാട്ടിലേക്ക് മടക്കി അയച്ചതും മോഷണക്കേസ് പിൻവലിക്കാത്തതിലുമുള്ള കടുത്ത വൈരാഗ്യം; വിജയകുമാറിനെ ഉറംഗ് കൊലപ്പെടുത്തിയത് നെഞ്ചത്ത് കയറിയിരുന്ന്
കോട്ടയം: ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ തിരുവാതുക്കല്‍ ശ്രീവത്സം ടി.കെ. വിജയകുമാര്‍ (64), ഭാര്യ ഡോ. മീര (60) എന്നിവരെ കൊലപ്പെടുത്തിയ പ്രതി ഇവരുടെ മുന്‍ ജോലിക്കാരനായ ആസാം ദിബ്രുഗ്രാ ജില്ലയില്‍ പിതാഗുട്ടി ടീ എസ്റ്റേറ്റില്‍ ജൗര ഉറംഗിന്റെ മകന് അമിത് ഉറംഗി (24)നെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വിശദമായ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനും ശേഷം ഇന്നലെ ഉച്ചകഴിഞ്ഞു കോടതിയില്‍ ഹാജരാക്കിയ പ്രതിയെ മേയ് എട്ടു വരെയാണു കോടതി റിമാന്‍ഡ് ചെയ്തിരിക്കുന്നത്. ചൊവ്വാഴ്ച പുലര്‍ച്ചെ വീട്ടില്‍ കയറി കൊലനടത്തിയശേഷം ഒളിവില്‍പ്പോയ അമിതിനെ തൃശൂര്‍ മാള ആലത്തൂരില്നിന്നുമാണ് പോലീസ് പിടികൂടിയത്. ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തിലും പിന്നീട് ശ്രീവത്സം വീട്ടിലും ജോലിക്കുനിന്നിരുന്ന ഇയാള്‍ വിജയകുമാറിന്റെ ഫോണ്‍ മോഷ്ടിച്ച് ഓണ്‍ലൈനിലൂടെ 2,78,000 രൂപ തട്ടിയെടുത്തിരുന്നു. കേസിനെത്തുടര്‍ന്ന് അമിത് ജയിലിലായി. ഭാര്യയാണെന്ന വ്യാജേന ആസാമില്‍നിന്നുള്ള ഒരു പെണ്‍കുട്ടിയെ അമിത് കൂടെ പാര്‍പ്പിച്ചിരുന്നു. ഇതില്‍ അസ്വാഭാവികത…
Read Moreകരിന്പനക്കൂട്ടങ്ങളുടെ ശീൽക്കാരത്തേക്കാൾ മൂർച്ചയുണ്ടായിരുന്നു ഈ അഭിഭാഷകന്റെ വാദശരങ്ങൾക്ക്: ആരായിരുന്നു ചേറ്റൂർ ശങ്കരൻനായർ…?
ചേറ്റൂർ ശങ്കരൻനായർ എന്ന പേര് കഴിഞ്ഞ കുറച്ചുദിവസങ്ങളായി പത്രമാധ്യമങ്ങളിൽ സജീവ ചർച്ചയാണ്. 1934ൽ ഈ ലോകത്തോടു വിട പറഞ്ഞ ചേറ്റൂർ ശങ്കരൻനായർ 91 വർഷത്തിനു ശേഷം ഈ വർത്തമാനകാലത്ത് സജീവചർച്ചയിൽ നിറയുന്പോൾ ഉറപ്പിക്കാം – അദ്ദേഹം ഒരു സാധാരണ മനുഷ്യനായിരുന്നില്ല. അതെ, സാധാരണ മനുഷ്യന്റെ ലേബലിൽ ഒതുക്കാനാവാത്ത വ്യക്തി തന്നെയായിരുന്നു ചേറ്റൂർ ശങ്കരൻനായർ. അടുത്തിടെ ഹരിയാനയിൽ നടന്ന ഒരു പൊതു പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ചേറ്റൂർ ശങ്കരൻനായരുടെ പേര് പരാമർശിച്ചപ്പോൾ അത് മലയാളക്കരയ്ക്ക്, പ്രത്യേകിച്ച് പാലക്കാടിന് അഭിമാന നിമിഷമായിരുന്നു. കാലത്തിന്റെ മുന്നോട്ടുള്ള കുതിച്ചോട്ടത്തിൽ പുതുതലമുറ അറിയാതെ പോകുന്ന ചരിത്രനിമിഷങ്ങളെ മോദി ഓർമപ്പെടുത്തുകയായിരുന്നു ചേറ്റൂരിനെ അനുസ്മരിച്ചതിലൂടെ. ഇന്ത്യയുടെ സ്വാതന്ത്ര്യസമര പോരാട്ടങ്ങളിൽ എടുത്തുപറയേണ്ട പേരുകളിലൊന്നാണ് ചേറ്റൂർ ശങ്കരൻനായരുടേത്. എന്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ചേറ്റൂരിനെ പരാമർശിച്ചു എന്ന് ചിന്തിക്കുന്നവർ അറിയണം, സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തെ അടിമുടി വിറപ്പിച്ച ചേറ്റൂരിനെക്കുറിച്ച്…. യെസ് യുവർ…
Read Moreവിഷുകുമാർ വിവാഹം കഴിച്ചു, ഫോട്ടോ സമൂഹമാധ്യമത്തിലിട്ടു; പിന്നാലെ എക്സൈസ് വീട്ടിലെത്തിയപ്പോൾ കട്ടിലിനടിയിൽ ഒളിച്ച് യുവാവ്; പിന്നീട് സംഭവിച്ചത്….
കുമ്പള: ലഹരിക്കേസുകളിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ പോയതിനുശേഷം വിവാഹം കഴിച്ച് ഫോട്ടോ സമൂഹമാധ്യമങ്ങളിലിട്ട യുവാവിനെ എക്സൈസ് സംഘം ഭാര്യവീട്ടിൽനിന്നു പിടികൂടി. പൈവളിഗെ പഞ്ചായത്തിലെ കുടൽമേർക്കള സ്വദേശി എടക്കാന വിഷുകുമാറി (34) നെയാണ് സമൂഹമാധ്യമങ്ങളിലിട്ട വിവാഹഫോട്ടോ കുടുക്കിയത്. ബേള ധർമത്തടുക്ക സ്വദേശിയായ യുവതിയെയാണ് ഇയാൾ വിവാഹം കഴിച്ചത്. എക്സൈസ് സംഘം തിരക്കിയെത്തിയപ്പോൾ കട്ടിലിനടിയിൽ ഒളിച്ച യുവാവിനെ സംഘാംഗങ്ങൾ കണ്ടെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. 2019 മുതൽ 2023 വരെ കർണാടകയിൽ നിന്നുള്ള മദ്യക്കടത്തും ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ട് ഒട്ടേറെ കേസുകളിലെ പ്രതിയായിരുന്നു വിഷുകുമാർ.
Read Moreപഹല്‍ഗാമിലെ ഭീകരാക്രമണം: തദ്ദേശിയരായ രണ്ട് ഭീകരരുടെ വീടുകള്‍ തകര്‍ത്തു; കടുത്ത നടപടി സ്വീകരിച്ചത് ജില്ലാ ഭരണകൂടം; ദൃശ്യങ്ങൾ പുറത്ത്
ശ്രീനഗര്‍: പഹല്‍ഗാമില്‍ ആക്രമണം നടത്തിയ തദ്ദേശീയരായ രണ്ട് ഭീകരരുടെ വീടുകള്‍ തകര്‍ത്തു. കാഷ്മീരികളായ ഭീകരരുടെ വീടുകളാണ് തകര്‍ത്തത്. ത്രാൽ സ്വദേശിയായ ആസിഫ് ഹുസൈൻ, ബിജ് ബഹേര സ്വദേശി ആദിൽ തോക്കർ എന്നീ ഭീകരരുടെ വീടുകളാണ് തകർത്തത്. ഇതിന്റെ ദൃശ്യങ്ങള്‍ അടക്കം പുറത്തുവന്നിട്ടുണ്ട്. ജില്ലാ ഭരണകൂടമാണ് ഇത്തരം ഒരു നടപടി സ്വീകരിച്ചതെന്നാണ് വിവരം. വ്യാഴാഴ്ച രാത്രിയാണ് സംഭവം. രണ്ട് വീടുകളിലും ആരും ഉണ്ടായിരുന്നില്ല. വീട്ടിലുള്ളവർ ഭീകരാക്രമണത്തെ തുടർന്ന് അവിടെ നിന്ന് മാറിയിരുന്നു എന്നാണ് റിപ്പോർട്ട്. . ഇരുവരും ലഷ്കർ-ഇ-തൊയ്ബയുമായി ബന്ധം പുലർത്തിയിരുന്നതായി നേരത്തെ തന്നെ സൂചനകൾ പുറത്തുവന്നിരുന്നു.
Read More