തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര ആരോപണവുമായി ദളിത് യുവതി. പോലീസ് ക്രൂരതയ്ക്കിരയായ പനവൂര്‍ ഇരുമരം സ്വദേശിനി ബിന്ദുവാണ് പരാതി ഉന്നയിച്ചത്. കള്ളക്കേസിൽ പോലീസ് പ്രതിയാക്കിയതിനെതിരെ മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി നൽകാൻ പോയപ്പോൾ അവഗണന നേരിട്ടെന്ന് ബിന്ദു ആരോപിച്ചു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി പരാതി മേശപ്പുറത്തേക്കിട്ടു. പരാതി വായിച്ചുനോക്കാൻ പോലും തയാറായില്ലെന്ന് യുവതി പറഞ്ഞു. പരാതിയുണ്ടെങ്കിൽ കോടതിയിൽ പോകാനാണ് പറഞ്ഞത്. അഭിഭാഷകനൊപ്പം പോയപ്പോഴാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് അവഗണന നേരിട്ടതെന്നും അവർ കൂട്ടിച്ചേർത്തു. മോഷണക്കുറ്റം ആരോപിച്ച് പോലീസ് സ്റ്റേഷനിലെത്തിച്ച ബിന്ദുവിനെ 20 മണിക്കൂറോളം പോലീസ് മാനസികമായി പീഡിപ്പിച്ചെന്ന് നേരത്തേ പരാതി ഉയർന്നിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം മൂന്നിന് പേരൂർക്കട പോലീസ് ചോദ്യംചെയ്യാനായി വിളിപ്പിച്ച ബിന്ദുവിനെ വിട്ടയച്ചത് ബുധനാഴ്ച ഉച്ചയ്ക്ക് 12നാണെന്നാണ് പരാതി. യുവതി ജോലിക്കുനിന്ന വീട്ടിൽനിന്നു മാല മോഷണംപോയെന്ന പരാതിയിലാണ് ബിന്ദുവിനെ സ്റ്റേഷനിൽ വിളിച്ചുവരുത്തിയത്. പോലീസിനോടു നിരപരാധിയാണെന്നു…
Read MoreDay: May 19, 2025
ഹാരി കെയ്ന്റെ നല്ലകാലം
മ്യൂണിക്: ജര്‍മന്‍ ബുണ്ടസ് ലിഗ ഫുട്ബോള്‍ 2024-25 സീസണ് ടോപ് സ്കോറര്‍ പട്ടം എഫ്സി ബയേണ്‍ മ്യൂണിക്കിന്റെ ഇംഗ്ലീഷ് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍. സീസണിലെ അവസാന മത്സരത്തില്‍ ഹൊഫെന്ഹൈമിനെതിരേ ബയേണ്‍ മ്യൂണിക് 4-0നു ജയിച്ചപ്പോള്‍ അവസാന ഗോള്‍ ഹാരി കെയ്ന്റെ വകയായിരുന്നു. 2024-25 ബുണ്ടസ് ലിഗ സീസണില്‍ ഹാരി കെയ്ന്റെ ഗോള്‍ സമ്പാദ്യം 26, എട്ട് ഗോളിന് അസിസ്റ്റും നടത്തി. ബുണ്ടസ് ലിഗ കിരീടം നേരത്തേ തന്നെ സ്വന്തമാക്കിയ ബയേണ്‍ മ്യൂണിക്, സീസണ് ജയത്തോടെ അവസാനിപ്പിച്ചു. ഹാരി കെയ്ന്റെ ഫുട്ബോള്‍ കരിയറിലെ ആദ്യ ട്രോഫിയാണ് 2024-25 സീസണ് ബുണ്ടസ് ലിഗ. ബുണ്ടസ് ലിഗയില്‍ എത്തിയശേഷമുള്ള ആദ്യ രണ്ട് സീസണിലും ടോപ് സ്കോററാകുന്ന ആദ്യ കളിക്കാരനാണ് മുപ്പത്തൊന്നുകാരനായ ഹാരി കെയ്ന്‍. കഴിഞ്ഞ സീസണില്‍ 36 ഗോളും എട്ട് അസിസ്റ്റും ഹാരി കെയ്നുണ്ടായിരുന്നു.
Read More19-ാം തവണ എവറസ്റ്റിനു മുകളിൽ; റിക്കാർഡുമായി കെന്റൺ കൂൾ
കാഠ്മണ്ഡു: ബ്രിട്ടീഷ് പർവതാരോഹകൻ കെന്റൺ കൂൾ പത്തൊന്‍പതാം തവണ എവറസ്റ്റ് കീഴടക്കി സ്വന്തം റിക്കാർഡ് തിരുത്തി. നേപ്പാളിലെ ഷേർപ്പ സമുദായത്തിൽപ്പെടാത്തൊരാൾ ഏറ്റവും കൂടുതൽ തവണ എവറസ്റ്റിനു മുകളിലെത്തിയതിന്റെ റിക്കാർഡാണ് കൂളിന്റെ പേരിലുള്ളത്. അന്പത്തൊന്നുകാരനായ കൂൾ 2004ലാണ് ആദ്യമായി എവറസ്റ്റ് കീഴടക്കിയത്. തുടർന്നുള്ള മിക്കവാറും എല്ലാ വർഷങ്ങളിലും സാഹസം ആവർത്തിച്ചിരുന്നു. 8,849 മീറ്റർ ഉയരമുള്ള കൊടുമുടിയുടെ മുകളിൽ ഇന്നലെ രാവിലെ വീണ്ടും ചുവടുവച്ചു. കൂളിനൊപ്പമുണ്ടായിരുന്ന നേപ്പാളി ഷെർപ്പ ദോർജി ഗ്യാൽജെൻ 23-ാം തവണയും എവറസ്റ്റി മുകളിലെത്തി. ഏറ്റവും കൂടുതൽ തവണ എവറസ്റ്റ് കീഴടക്കിയതിൻെ റിക്കാർഡ് റിത ഷെർപ്പ എന്ന നേപ്പാളിക്കാണ് – 30 തവണ. 1953ൽ ടെൻസിംഗ് നോർഗെ ഷെർപ്പയും ന്യൂസിലൻഡുകാരൻ എഡ്മണ്ട് ഹിലാരിയും ആദ്യമായി എവറസ്റ്റ് കീഴടക്കിയ ശേഷം ഏതാണ് എണ്ണായിരത്തിലധികം പേർ എവറസ്റ്റിനു മുകളിലെത്തിയിട്ടുണ്ട്.
Read Moreപഞ്ചാബി സ്റ്റൈല്‍ പോരാട്ടം തുടങ്ങി ശ്രേയസ് അയ്യറും സംഘവും
ജയ്പുര്‍: ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റിന്റെ പോരാട്ടം പഞ്ചാബി സ്റ്റൈലില്‍ തുടങ്ങി ശ്രേയസ് അയ്യറും സംഘവും. ജയ്പുരില്‍ ഇന്നലെ നടന്ന മത്സരത്തില്‍ പഞ്ചാബ് കിംഗ്സ് 10 റണ്‍സിന് ആതിഥേയരായ രാജസ്ഥാന് റോയല്‍സിനെ കീഴടക്കി. നാല് ഓവറില്‍ മൂന്നു വിക്കറ്റ് വീഴ്ത്തി, രാജസ്ഥാന് റോയല്‍സിന്റെ ജയത്തിലേക്കുള്ള യാത്രയ്ക്കു തടയിട്ട പഞ്ചാബി ബൗളര്‍ ഹര്‍പ്രീത് ബ്രാറാണ് പ്ലെയര്‍ ഓഫ് ദ മാച്ച്. രാജസ്ഥാന് റോയല്‍സിന്റെ ക്യാപ്റ്റന്‍ സഞ്ജു സാംസണ് പരിക്കിനുശേഷം കളത്തില്‍ തിരിച്ചെത്തിയ മത്സരമായിരുന്നു. വധേര, ശശാങ്ക് ടോസ് ജയിച്ച് ക്രീസില്‍ എത്തിയ പഞ്ചാബ് കിംഗ്സിന്റെ തുടക്കം മോശമായിരുന്നു. ഓപ്പണര്‍മാരായ പ്രിയാന്‍ഷ് ആര്യ (9), പ്രഭ്സിമ്രന് സിംഗ് (21), മിച്ചല്‍ ഓവന് (0) എന്നിവര്‍ സ്കോര്‍ബോര്‍ഡില്‍ 34 റണ്‍സ് ഉള്ളപ്പോള്‍ പവലിയനില്‍ എത്തി. നാലാം വിക്കറ്റില്‍ നേഹല്‍ വധേരയും ക്യാപ്റ്റന്‍ ശ്രേയസ് അയ്യറും ചേര്‍ന്ന് ആദ്യ രക്ഷാപ്രവര്‍ത്തനം നടത്തി. ഇവരുടെ കൂട്ടുകെട്ടില്‍…
Read Moreകോൺഗ്രസിൽ ആയിരിക്കുമ്പോൾ പാർട്ടിക്ക് വിധേയനാകണം; തരൂർ പുതിയ തലങ്ങളിലേയ്ക്ക് പോകുന്നത് പാർട്ടിയെ ചവിട്ടി മെതിച്ചുകൊണ്ടാവരുതെന്ന് തിരുവഞ്ചൂർ
കോട്ടയം: കേന്ദ്രം രൂപീകരിച്ച സർവകക്ഷി പ്രതിനിധി സംഘത്തിലേക്കുള്ള ക്ഷണം സ്വീകരിച്ച കോൺഗ്രസ് എംപി ശശി തരൂരിന് രൂക്ഷവിമർശനം. കെപിസിസി അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണനാണ് തരൂരിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. കോൺഗ്രസ് പാർലമെന്ററി പാർട്ടി അംഗമെന്ന നിലയിൽ തരൂർ എല്ലാ കാര്യങ്ങളും പാർട്ടിയെ അറിയിക്കണമെന്ന് തിരുവഞ്ചൂർ പറഞ്ഞു. തരൂർ പാർട്ടിയെ തള്ളിപ്പറഞ്ഞ് മുന്നോട്ട് പോകരുത്. പുതിയ തലങ്ങളിലേയ്ക്ക് പോകുന്നത് പാർട്ടിയെ ചവിട്ടി മെതിച്ചുകൊണ്ടാവരുത്. തരൂരിന് ഇക്കാര്യങ്ങളെല്ലാം ബോധ്യപ്പെടണം. കോൺഗ്രസ് പാർട്ടി അംഗമെന്ന നിലയിലെ പ്രാഥമിക ഉത്തരവാദിത്തങ്ങൾ നിറവേറ്റണം. അന്തർദേശീയ തലങ്ങളിലടക്കം പ്രവർത്തിക്കുമ്പോൾ പാർട്ടിയുടെ കൂടി അംഗീകാരം നേടണം. ഏതുതലങ്ങിലേക്ക് വേണമെങ്കിലും തരൂരിന് പോകാം, പക്ഷേ കോൺഗ്രസിൽ ആയിരിക്കുമ്പോൾ പാർട്ടിക്ക് വിധേയനാകണമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കി. പാക്കിസ്ഥാന്റെ അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനവും അതിനെതിരെയുള്ള ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലവും വിദേശരാജ്യങ്ങൾ സന്ദർശിച്ച് വിശദീകരിക്കാനാണ് തരൂരിന്റെ നേതൃത്വത്തിൽ പ്രതിനിധി സംഘത്തെ…
Read More