മുംബൈ: ടിവി കാണുന്നതിനിടെ സഹോദരി റിമോട്ട് തട്ടിയെടുത്തതിനെത്തുടർന്ന് പത്തുവയസുകാരി ജീവനൊടുക്കി. മഹാരാഷ്ട്ര ഗഡ്ചിരോളി ജില്ലയില്‍ ഇന്നലെ രാവിലെയായിരുന്നു സംഭവം. ടിവി കാണുന്നതിനിടെ തനിക്ക് ഇഷ്ടമുള്ള ചാനല്‍ വയ്ക്കാന്‍ പെൺകുട്ടി ആവശ്യപ്പെട്ടു. എന്നാല്‍, സഹോദരി സമ്മതിച്ചില്ല. തുടര്‍ന്ന്, ഇരുവരും തമ്മില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും സഹോദരി റിമോട്ട് തട്ടിയെടുക്കുകയുംചെയ്തു. ഇതില്‍ പ്രകോപിതയായി വീട്ടിൽനിന്നിറങ്ങിയ പെൺകുട്ടി വീടിനു പിന്നിലെ മരത്തില്‍ തൂങ്ങിമരിക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു.
Read MoreDay: May 25, 2025
ജലനിരപ്പ് ഉയരുന്നു; മലങ്കര ഡാമിന്റെ അഞ്ച് ഷട്ടറുകൾ തുറന്നു, മുന്നറിയിപ്പില്ലാതെയെന്ന് വിമർശനം
തൊടുപുഴ: ഇടുക്കിയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മലങ്കര ഡാമിന്റെ ആറു ഷട്ടറുകളിൽ അഞ്ചെണ്ണം തുറന്നു. ഇതോടെ, തൊടുപുഴ, മൂവാറ്റുപുഴ ആറുകളിൽ ജലനിരപ്പ് ഉയരുന്നു. അതേസമയം, ആറിന്റെ തീരത്ത് താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകാതെയാണ് ഷട്ടറുകൾ തുറന്നതെന്ന് വിമർശനം ഉയർന്നിട്ടുണ്ട്. എന്തുകൊണ്ടാണ് മുന്നറിയിപ്പ് നല്‍കാതെ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നത് എന്നത് വ്യക്തമല്ല. ഷട്ടറുകള്‍ തുറക്കുന്നത് സംബന്ധിച്ച് പിആര്‍ഡിക്ക് വിവരങ്ങള്‍ ലഭിച്ചിരുന്നില്ല. ജലവിഭവ വകുപ്പിന്റെ നിയന്ത്രണത്തിലുള്ളതാണ് ഈ അണക്കെട്ട്. വാർത്തയ്ക്ക് പിന്നാലെ, തൊടുപുഴ – മൂവാറ്റുപുഴ ആറുകളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടാണ് നിലവിലുള്ളത്. അതേസമയം, ഇടുക്കി പാമ്പാടുംപാറയിൽ മരം വീണ് ഒരാൾ മരിച്ചു. മരംവീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന അതിഥി തൊഴിലാളിയായ മധ്യപ്രദേശ് സ്വദേശി മാലതിയാണ് മരിച്ചത്. രാമക്കല്‍മേട്ടിലെ തോവാളപടിയിൽ ശക്തമായ മഴയില്‍ കാര്‍ നിയന്ത്രണം വൈദ്യുതി പോസ്റ്റിലിടിച്ച്…
Read Moreബസ് ഓടിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതത്തെത്തുടർന്ന് ഡ്രൈവർ മരിച്ചു: കണ്ടക്ടർ കൈ കൊണ്ട് ബ്രേക്കിട്ട് വണ്ടി നിർത്തി
തമിഴ്നാട് പളനിയില്‍ ബസ് ഓടിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതത്തെത്തുടർന്ന് ഡ്രൈവര്‍ക്കു ദാരുണാന്ത്യം. തമിഴ്നാട് സ്വദേശി പ്രഭുവാണ് മരിച്ചത്. പളനി പുതുക്കോട്ടൈയിലാണു സംഭവം. ഡ്രൈവർക്ക് ഹൃദയാഘാതം വന്നതോടെ കൃത്യസമയത്ത് ഇടപെട്ട കണ്ടക്ടർ വൻ അപകടമാണ് ഒഴിവാക്കിയത്. കൈകൊണ്ട് ബസ് ബ്രേക്ക് ചെയ്ത് നിർത്തുകയായിരുന്നു കണ്ടക്ടര്‍. 50ലേറെ യാത്രക്കാർ ഈസമയം, ബസില്‍ ഉണ്ടായിരുന്നു. സംഭവത്തിന്റെ കാമറദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പളനിയില്‍നിന്ന് പുതുക്കോട്ടയിലേക്കു സഞ്ചരിക്കുകയായിരുന്നു സ്വകാര്യബസ്. കണ്ണപ്പട്ടി എന്ന സ്ഥലത്തെത്തിയപ്പോഴാണ് ഡ്രൈവർക്കു ഹൃദയാഘാതം സംഭവിച്ചത്. വാഹനത്തിന്റെ വേഗത കുറച്ച് ബസ് റോഡരികില്‍ നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും പ്രഭു ഗിയര്‍ബോക്സിലേക്കു വീഴുകയായിരുന്നു. പ്രഭുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Read More