സിന്റ് മാർട്ടന്‍ ദ്വീപ് (കരീബിയൻ): വിമാനം പറന്നുയരുന്പോഴും ഇറങ്ങുന്പോഴും റൺവേയുടെ അടുത്തുനിന്നാൽ എന്താകും സംഭവിക്കുക? കരീബിയനിലെ സിന്റ് മാർട്ടന്‍ ദ്വീപിലെ വിമാനത്താവളത്തിൽനിന്നുള്ള വീഡിയോ ദൃശ്യങ്ങൾ ഇതിന് ഉത്തരം നൽകും. കടൽത്തീരത്താണ് ഈ വിമാനത്താവളം. ഇതിനോടു ചേർന്നാണു പ്രശസ്തമായ മഹോ ബീച്ച്. ബീച്ചിലിരുന്നാൽ വിമാനത്തിന്റെ ടേക്ക് ഓഫും ലാൻഡിംഗും അടുത്തുനിന്നു കാണാനാകും. ഇതു കാണാൻ എത്തുന്നവർ ഏറെയാണ്. ഇൻസെൽ എയർ എയർലൈനിന്റെ എംഡി 80 വിമാനം പറന്നുയരാനായി റണ്‍വേയിലേക്ക് തിരിച്ചുനിര്ത്തുന്നിടത്തുനിന്നാണു വീഡിയോ ആരംഭിക്കുന്നത്. ഉയരാൻ തുടങ്ങവേ കാതടപ്പിക്കുന്ന ശബ്ദത്തിനൊപ്പം വിമാനത്തിന്റെ പിന്നില്‍നിന്നു ശക്തമായ വായുപ്രവാഹമുണ്ടാകുന്നു. കൊടുങ്കാറ്റിൽപ്പെട്ടപോലെ ആളുകൾ ബീച്ചിൽ അടിതെറ്റി വീഴുന്നതും ചിലര്‍ കടലിലേക്കു തെറിച്ചുവീഴുന്നതും ദൃശ്യങ്ങളിൽ കാണാം. തീരത്ത് സൂക്ഷിച്ചിരിക്കുന്ന സഞ്ചാരികളുടെ സാധനങ്ങളെല്ലാം കടലിലേക്കു പറന്നുപോകുന്നു. കാറ്റിന്റെ ശക്തിയിൽ തിരമാലകളും ഉയരുന്നു. സിന്റ് മാർട്ടന്‍ ദ്വീപിലെ എയർപോർട്ടിൽനിന്നു വിമാനങ്ങൾ ഉയരുന്പോഴും താഴുന്പോഴും ആളുകൾ നിശ്ചിതദൂരത്തിൽ മാറിനിന്നില്ലെങ്കിൽ ഇങ്ങനെയൊക്കെ…
Read MoreDay: June 19, 2025
അമ്പലപ്പുഴയിൽ വൻ ലഹരിവേട്ട; സ്കൂൾ പരിസരത്ത് നിന്ന് നാലുകിലോ കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ
അമ്പലപ്പുഴ: അമ്പലപ്പുഴയിൽ വീണ്ടും വൻ ലഹരി വേട്ട. നാലു കിലോ കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് 14-ാം വാർഡിൽ പുതുവൽ കോമനയിൽ കാശിനാഥൻ (22), 15-ാം വാർഡിൽ പുതുവൽ കോമന (മഠത്തിൽപറമ്പ്)യിൽ ഹരികൃഷ്ണൻ (22), 15-ാം വാർഡിൽ പുതുവൽ വീട്ടിൽ ഷംനാദ് (20) എന്നിവരെയാണ് അമ്പലപ്പുഴ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പ്രതീഷ് കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കഴിഞ്ഞരാത്രി 11ന് പട്രോളിംഗിന്റെ ഭാഗമായി പോലീസ് അമ്പലപ്പുഴ കുഞ്ചുപിള്ള സ്കൂൾ പരിസരത്തെത്തിയപ്പോൾ മൂന്ന് യുവാക്കൾ കഞ്ചാവ് ചെറിയ പൗച്ചുകളിലാക്കുന്നത് ശ്രദ്ധയിൽപ്പെട്ടു.പോലീസിനെ കണ്ട് കഞ്ചാവും ബൈക്കും മൊബൈൽ ഫോണും ഉപേക്ഷിച്ച് പ്രതികൾ ഓടി രക്ഷപ്പെട്ടു. തുടർന്ന് കഞ്ചാവും ബൈക്കും മൊബൈൽ ഫോണും മറ്റ് രേഖകളും കസ്റ്റഡിയിലെടുത്ത പോലീസ് പ്രതികൾക്കായി തെരച്ചിൽ നടത്തുകയും പുറക്കാട് ഭാഗത്തുനിന്ന് പിടികൂടുകയുമായിരുന്നു. അമ്പലപ്പുഴ ഡിവൈഎസ്പി കെ.എൻ. രാജേഷിന്റെ മേൽനോട്ടത്തിൽ അമ്പലപ്പുഴ പോലീസ്…
Read Moreവായനയുടെ ലോകത്ത് സെബാസ്റ്റ്യൻ വലിയകാലാ; ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ 72 ലൈബ്രറികളിൽഅംഗത്വം
ഏറ്റുമാനൂർ: സെബാസ്റ്റ്യൻ വലിയകാലാ അക്ഷരാർഥത്തിൽ വായനയുടെ ലോകത്താണ്. അദ്ദേഹത്തിന്റെ വായനയുടെ ലോകം ഏറ്റുമാനൂർ എസ്എംഎസ്എം പബ്ലിക് ലൈബ്രറി മുതൽ ലണ്ടനിലെ പ്രശസ്തമായ ബ്രിട്ടീഷ് ലൈബ്രറിവരെ പരന്നുകിടക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ 72 ലൈബ്രറികളിൽ അദ്ദേഹത്തിന് അംഗത്വമുണ്ട്. ബ്രിട്ടീഷ് ലൈബ്രറിക്കു പുറമേ ഇംഗ്ലണ്ടിലെ സറേ ആൻഡ് സസക്സ് കൗണ്ടി കൗൺസിലിലെ റെഡ്ഹിൽ ഉൾപ്പെടെ 55 ലൈബ്രറികളിലും നോർത്തേൺ അയർലൻഡിലെ നൂറി പബ്ലിക് ലൈബ്രറിയിലും അദ്ദേഹം അംഗമാണ്. ബംഗളൂരു സെൻട്രൽ ലൈബ്രറി, തിരുവനന്തപുരം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി തുടങ്ങി ഇൻഡ്യയിലെ നിരവധി ലൈബ്രറികളിലും അദ്ദേഹം അംഗത്വമെടുത്തിട്ടുണ്ട്. വിദേശ ലൈബ്രറികളിൽ വിശിഷ്ടാതിഥിയായി ക്ഷണിക്കപ്പെടുകയും സംവാദങ്ങളിൽ പങ്കെടുക്കുകയും ചെയ്ത അനുഭവവുമുണ്ട്. ഇംഗ്ലണ്ടിലെ റെഡ്ഹിൽ ലൈബ്രറിയിൽ ബ്രിട്ടീഷ് നോവലിസ്റ്റ് റോഡ് റെയ്നോൾഡ്സിന്റെ ബ്ലാക്ക് റീഡ് ബേ എന്ന പുസ്തകത്തിന്റെ പ്രസാധനച്ചടങ്ങിൽ അദ്ദേഹത്തോടൊപ്പം പങ്കെടുത്ത് സംവാദത്തിൽ സംസാരിച്ചതും ക്രോയിഡോൺ ലൈബ്രറിയിൽ സെബാസ്റ്റ്യൻ ഫോക്സിന്റെ പുസ്തക പ്രസാധന…
Read Moreമുല്ലപ്പെരിയാര്‍ ഡാം 999 പ്ലസ് 999; ഡാമിന്റെ ചരിത്രം ഇനി നിങ്ങളുടെ കൈകളിലേക്ക്
മുല്ലപ്പെരിയാര്‍ ഡാമിന്റെ ചരിത്രവും കരാറുകളും വിവരിക്കുന്ന പുസ്തകം പുറത്തിറങ്ങുന്നു. മുല്ലപ്പെരിയാര്‍ സമരസമിതി മുന്‍ ചെയര്മാന് പ്രഫ. സി.പി. റോയി എഴുതി പാഠഭേദം ബുക്സ് പ്രസിദ്ധീകരിക്കുന്ന മുല്ലപ്പെരിയാര്‍ ഡാം 999 പ്ലസ് 999 അറിയാത്തതും അറിയേണ്ടതും എന്ന പുസ്തകത്തിലാണ് മുല്ലപ്പെരിയാര്‍ ഡാം സംബന്ധിച്ചുള്ള സമഗ്രമായ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. മുല്ലപ്പെരിയാര്‍ കരാര്‍ ഒപ്പിടാന്‍ നിര്‍ബന്ധിതമായ സാഹചര്യം, കേരളത്തില്‍ നിന്നും തമിഴ്നാടിനു വെള്ളം കൊടുക്കുന്ന മറ്റ് എട്ട് അണക്കെട്ടുകള്‍, കരാര്‍ കാലാവധി കഴിഞ്ഞ ഡാമുകളുടെ കരാര്‍ പുതുക്കുന്നതിന് കേരളം മടിക്കുന്നതെന്ത്, 2014 ലെ കോടതിവിധി നടപ്പാക്കാതെ കേരളവും തമിഴ്നാടും ഒളിച്ചുകളിക്കുന്നതെന്തുകൊണ്ട്, തമിഴ്നാടിന്റെ പണം കേരളത്തെ സ്വാധീനിക്കുന്നുണ്ടോ, 999 വര്‍ഷത്തെ കരാര്‍ കാലാവധി കഴിഞ്ഞ് വീണ്ടും ഒരു 999 വര്‍ഷത്തേക്ക് കൂടി കരാര്‍ പുതുക്കി നല്കാന് 1970 ലെ കരാറില്‍ അച്യുതമേനോന് എന്തിനു കൂട്ടു നിന്നു തുടങ്ങി അറിയാത്തതും അറിയേണ്ടതുമായ നിരവധി കാര്യങ്ങള്‍…
Read Moreകായല്ടൂറിസത്തിനു മാന്ദ്യം; ഹൗസ് ബോട്ടുകള്‍ വിശ്രമത്തില്‍; വള്ളംകളിക്ക് സഞ്ചാരികൾ എത്തുമെന്ന പ്രതീക്ഷയിൽ ബോട്ട് ഉടമകൾ
കുമരകം: കുമരകം വേമ്പനാട് കായലില്‍ ഹൗസ് ബോട്ടുകള്‍ 150 എണ്ണത്തോളമുണ്ടെങ്കിലും സഞ്ചാരികളുടെ കുറവ് ടൂറിസം മേഖലയെ മന്ദഗതിയിലാക്കി. കോവിഡ്, വെള്ളപ്പൊക്കം, പക്ഷിപ്പനി തുടങ്ങി ഓരോരോ കാരണങ്ങളാല്‍ വിദേശികളുടെയും സ്വദേശികളുടെയും വരവ് കുറയുകയാണ്. വള്ളംകളിക്കാലം വരുമ്പോള്‍ വിദേശികള്‍ വന്നുതുടങ്ങുമെന്നാണ് ടൂര്‍ ഓപ്പറേറ്റര്‍മാരുടെ പ്രതീക്ഷ. കഴിഞ്ഞ വര്‍ഷം പ്രളയംമൂലം നെഹ്റു ട്രോഫി വള്ളംകളി മുന്നോട്ടു മാറ്റിവച്ചതോടെ വിദേശ സഞ്ചാരികള്‍ ബുക്കിംഗ് കാന്‍സല്‍ ചെയ്തിരുന്നു. പിന്നീട് വള്ളംകളി നടന്നപ്പോള്‍ വിദേശികള്‍ ആരുംതന്നെ വന്നതുമില്ല. ഇക്കൊല്ലം അപ്രതീക്ഷിതമായി കോവിഡ് മടങ്ങിവന്നത് കായല്‍ ടൂറിസത്തിന് വലിയ തിരിച്ചടിയായി. കഴിഞ്ഞ ദിവസങ്ങളിലെ രണ്ടു പ്രളയവും വെള്ളക്കെട്ടും ടൂറിസ്റ്റുകളുടെ വരവിനെ സാരമായി ബാധിച്ചു. മുന്‍പ് ഹോട്ടലുകളും സ്റ്റേഹോമുകളും ബുക്ക് ചെയ്യുന്നവര്‍ ഹൗസ് ബോട്ടുകള്‍ക്കും ഓര്‍ഡര്‍ നല്‍കുക പതിവായിരുന്നു. കടുത്ത ചൂട് വന്നതിനാല്‍ ഇക്കൊല്ലം വേനല്‍ അവധിക്കാലത്തും സഞ്ചാരികള്‍ വളരെ കുറച്ചാണ് എത്തിയത്. കുമരകത്ത് ഹൗസ് ബോട്ടുകളെ ആശ്രയിച്ച്…
Read More“പെട്രോള്‍ പമ്പുകളിലേത് പൊതു ശൗചാലയങ്ങളല്ല’; നിർബന്ധിക്കുന്നത് ഭരണഘടന ഉറപ്പുനല്‍കുന്ന സ്വത്തവകാശത്തിന്റെ ലംഘനം
കൊച്ചി: പെട്രോള്‍ പമ്പുകളിലെ ശൗചാലയങ്ങള്‍ പൊതു ശൗചാലയങ്ങളായി ഉപയോഗിക്കാന്‍ നിര്‍ബന്ധിക്കരുതെന്ന് ഹൈക്കോടതി.ശൗചാലയങ്ങളില്‍ പൊതു ശൗചാലയങ്ങളെന്നു ബോര്‍ഡ് വച്ച അധികൃതരുടെ നടപടിക്കെതിരേ പെട്രോളിയം ട്രേഡേഴ്സ് വെല്‍ഫെയര്‍ ആന്‍ഡ് ലീഗല്‍ സര്‍വീസസ് സൊസൈറ്റിയും ചില പമ്പുടമകളും സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റീസ് സി.എസ്. ഡയസിന്റെ ഇടക്കാല ഉത്തരവ്. സര്‍ക്കാരിനും തിരുവനന്തപുരം കോര്‍പറേഷനുമടക്കം എതിര്കക്ഷികള്ക്കാണു കോടതിയുടെ നിര്‍ദേശം. പമ്പുകളോടനുബന്ധിച്ചുള്ളത് സ്വകാര്യ ശൗചാലയങ്ങളാണെന്നും പൊതു ഉപയോഗത്തിന് തുറന്നുനല്കണമെന്നു നിര്‍ബന്ധിക്കാനാകില്ലെന്നുമാണ് ഹര്‍ജിക്കാരുടെ വാദം. അധികൃതരുടെ നടപടി ഭരണഘടന ഉറപ്പുനല്‍കുന്ന സ്വത്തവകാശത്തിന്റെ ലംഘനമാണ്. മാത്രമല്ല, ഒട്ടേറെപ്പേര്‍ പമ്പുകളില്‍ കയറിയിറങ്ങുന്നത് എക്സ്പ്ലോസീവ്സ് വിഭാഗം നിഷ്കര്‍ഷിക്കുന്ന സുരക്ഷാ പ്രോട്ടോകോളിന് എതിരാണ്. ശൗചാലയങ്ങള്‍ തുറന്നുനല്കാത്തതിന്റെ പേരില്‍ തര്‍ക്കങ്ങളുമുണ്ടാകുന്നുണ്ട്. പമ്പുകളിലെ ടോയ്ലറ്റുകള് പൊതുജനത്തിന് തുറന്നുനല്‍കാന്‍ നിയമമില്ലെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.സ്വച്ഛ് ഭാരത് മിഷന് മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണു നിര്‍ദേശമെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.
Read Moreനിലമ്പൂർ വിധിയെഴുതുന്നു; മഴയെ അവഗണിച്ചും പോളിംഗ് ; ബൂത്തുകളിൽ നീണ്ട നിര; മണ്ഡലത്തിലെ വോട്ടില്ലെങ്കിലും ബൂത്തുകൾ സന്ദർശിച്ച് പി.വി.അൻവർ
മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു. ആദ്യ മൂന്നു മണിക്കൂറിൽ പോളിംഗ് 17 ശതമാനം പിന്നിട്ടു. ബൂത്തുകളിൽ നീണ്ട നിരയാണ് അനുഭവപ്പെടുന്നത്. രാവിലെ ഏഴു മുതൽ വൈകുന്നേരം ആറു വരെയാണ് വോട്ടെടുപ്പ്. ആറിനുശേഷം ക്യൂവിൽ നിൽക്കുന്നവർക്ക് വോട്ട് ചെയ്യാൻ അവസരമൊരുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. നിലമ്പൂർ ആയിഷ മുക്കട്ട എൽപി സ്കൂളിൽ വോട്ട് രേഖപ്പെടുത്തി. പി.വി.അൻവർ രാജിവച്ചതോടെയാണ് നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. 7787 പുതിയ വോട്ടർമാർ ഉൾപ്പെടെ രണ്ട് ലക്ഷത്തി മുപ്പത്തി രണ്ടായിരം വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്. 263 പോളിംഗ് ബൂത്തുകളാണ് മണ്ഡലത്തിൽ ആകെ ഒരുക്കിയിട്ടുള്ളത്. ഇതിൽ 14 പ്രശ്ന സാധ്യത ബൂത്തുകളാണ്. സുരക്ഷയ്ക്കായി 1,200 പോലീസ് ഉദ്യോഗസ്ഥരെയും കേന്ദ്രസേനയും വിന്യസിച്ചിട്ടുണ്ട്. വനത്തിനുള്ളില്‍ ആദിവാസി മേഖലകള്‍ മാത്രം ഉള്‍പ്പെടുന്ന സ്ഥലത്ത് മൂന്ന് ബൂത്തുകൾ സജ്ജീകരിച്ചിട്ടുണ്ട്. മാവോയിസ്റ്റ് സാന്നിധ്യമുള്ള സ്ഥലങ്ങളിൽ കേന്ദ്രസേന പ്രത്യേക നിരീക്ഷണം നടത്തുന്നുണ്ട്. ആര്യാടൻ ഷൗക്കത്ത് (യുഡിഎഫ്),…
Read Moreജനം വിധിയെഴുതികഴിയുമ്പോൾ ആര്യാടന് കഥയെഴുതാൻ പോകാം; സ്വരാജ് പാര്‍ട്ടി സെക്രട്ടറിയേറ്റിലേക്കും താൻ നിയമസഭയിലേക്കും പോകുമെന്ന് പി.വി.അന്‍വര്‍
മലപ്പുറം: നിലന്പൂരിലെ ഉപതെരഞ്ഞെടുപ്പ് ഫലം വന്നുകഴിയുമ്പോൾ ആര്യാടന് ഷൗക്കത്തിന് കഥ എഴുതാന്‍ പോകാമെന്ന് പി.വി.അന്‍വര്‍. സ്വരാജിന് പാര്‍ട്ടി സെക്രട്ടറിയേറ്റിലേക്കും പോകാം. താന്‍ നിയമസഭയിലേക്ക് പോകുമെന്നും അന്‍വര്‍ പ്രതികരിച്ചു. എല്‍ഡിഎഫില്‍ നിന്ന് 25 ശതമാനം വോട്ടും യുഡിഎഫില്‍ നിന്ന് 35 ശതമാനം വോട്ടും തനിക്കു ലഭിക്കും. 75,000ന് മുകളില്‍ വോട്ട് തനിക്ക് ലഭിക്കുമെന്നത് ആത്മ വിശ്വാസമല്ല, യാഥാര്‍ഥ്യമാണെന്നും അൻവർ പറഞ്ഞു. ജനങ്ങളുടെ വിഷയങ്ങള്‍ മുന്നണികൾ അവഗണിച്ചു. വന്യജീവി ആക്രമണം ചര്‍ച്ച ചെയ്യാതെ വോട്ടര്‍മാരെ മൂന്ന് മുന്നണികളും വിഡ്ഢികളാക്കി. നിലമ്പൂരില്‍ നടക്കുന്നത് മനുഷ്യരുടെ നിലനില്‍പ്പിന്റെ പോരാട്ടമാണ്. സര്‍ക്കാരിനെതിരേ പ്രതികാരബുദ്ധിയോടെ ജനം വോട്ടുചെയ്യുമെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
Read More‘വിശന്നാൽ ഇവൻ ഇവനല്ലാതായിമാറും’; മോഷണ ശ്രമത്തിനിടെ വിശന്നു; ഹോട്ടലിൽ നിന്ന് ഭക്ഷണം ചൂടാക്കി കഴിക്കാൻ ശ്രമിച്ച അനീഷ് പോലീസ് പിടിയിൽ
തൃശൂർ: മോഷണ ശ്രമത്തിനിടെ വിശന്നതിനെ തുടർന്ന് ഭക്ഷണം ചൂടാക്കി കഴിക്കാൻ ശ്രമിച്ചയാൾ പൊലീസ് പിടിയിലായി. മാർത്താണ്ഡം സ്വദേശി ശിവകുമാറാണ് പിടിയിലായത്. കൽമണ്ഡപത്തിലെ ഒരു ഹോട്ടലിലായിരുന്നു ഇയാൾ മോഷണ ശ്രമം നടത്തിയത്. കഴിഞ്ഞ മാസമാണ് സംഭവം നടന്നത്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളിൽ ഇയാൾ അടുക്കളയിൽ കയറുകയും ഭക്ഷണം ചൂടാക്കി കഴിക്കാൻ ശ്രമിക്കുന്നതും പതിഞ്ഞിരുന്നു. പിന്നീട് സിസിടിവി ശ്രദ്ധയിൽപ്പെട്ടതോടെ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ മാർത്താണ്ഡം സ്വദേശി ശിവകുമാർ എന്ന അനീഷാണ് ഹോട്ടലിൽ കയറി മോഷണ ശ്രമം നടത്തിയതെന്ന് സ്ഥിരീകരിച്ചു. ഇയാളെ തൃശൂരിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു.
Read More