ലണ്ടൻ: ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റിന്റെ ഭാവി നിർണയിക്കുന്ന യുവനിര ഇന്ന് ഇംഗ്ലണ്ടിനെതിരേ അഞ്ച് മത്സര പരന്പരയിലെ ആദ്യ മത്സരത്തിനിറങ്ങും. റണ്‍മെഷീൻ വിരാട് കോഹ്ലിയും ഹിറ്റ്മാൻ രോഹിത് ശർമയും വിരമിച്ച ശേഷമുള്ള ആദ്യ പരന്പര, ശുഭ്മാൻ ഗില്ലിന്റെ നേതൃത്വത്തിൽ ഇന്ത്യ ഇറങ്ങുന്ന ആദ്യ പരന്പര… അടുത്ത ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പിനുള്ള തുടക്കം കൂടിയാണിത്. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3.30നു ലീഡ്സിലെ ഹെഡിംഗ്ലി സ്റ്റേഡിയത്തിൽ മത്സരം ആരംഭിക്കും. 2007ന് ശേഷം ഇംഗ്ലണ്ടിൽ ഇതുവരെ ഒരു പരന്പര നേടാൻ ഇന്ത്യക്കു സാധിച്ചിട്ടില്ല. സീനിയർ താരങ്ങളുടെ അഭാവത്തിൽ ഗില്ലിന്റെ നേതൃത്വത്തിലിറങ്ങുന്ന യുവനിരയുടെ മുന്നിലുള്ള വെല്ലുവിളി പരന്പര നേട്ടമാണ്. ഫ്രഷ് സ്റ്റാർട്ട് വൈസ് ക്യാപ്റ്റൻ ഋഷഭ് പന്ത്, കെ.എൽ. രാഹുൽ എന്നിവർക്കാണ് ഇംഗ്ലീഷ് പിച്ചിൽ മുൻപരിചയമുള്ളത്. രണ്ട് ലോക ചാന്പ്യൻഷിപ്പ് ഫൈനൽ അടക്കം ശുഭ്മാൻ ഗിൽ മൂന്ന് മത്സരങ്ങൾ ഇംഗ്ലണ്ടിൽ കളിച്ചെങ്കിലും 14.66 ശരാശരിയിൽ…
Read MoreDay: June 20, 2025
എംബാപ്പെ ആശുപത്രിയിൽ: ക്ലബ് ലോകകപ്പ് നഷ്ടമായേക്കും
മിയാമി: റയൽ മാഡ്രിഡിന്റെ സ്റ്റാർ സ്ട്രൈക്കർ ഫ്രഞ്ച് താരം കിലിയൻ എംബാപ്പെയെ ആശുപത്രിയിൽ. ഗ്യാസ്ട്രോ എൻറൈറ്റിസ് ഗുരുതരമായതിനാലാണ് എംബാപെയെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നതെന്ന് സ്പാനിഷ് ക്ലബ് അധികൃതർ വെളിപ്പെടുത്തി. പനി ബാധിച്ചതിനെ തുടർന്ന് മിയാമിയിൽ നടന്ന ക്ലബ് ലോകകപ്പിലെ അൽ ഹിലാലുമായുള്ള റയലിന്റെ ആദ്യമാച്ചിൽ എംബാപെ കളിച്ചിരുന്നില്ല. താരം ഫിറ്റ് അല്ലെന്നായിരുന്നു കോച്ച് അറിയിച്ചത്. ഞായറാഴ്ച മെക്സിക്കൻ ക്ലബ്ബ് ആയ പച്ചൂക്കയ്ക്കെതിരെ നടക്കുന്ന രണ്ടാം മത്സരത്തിൽ കിലിയൻ എംബാപെ കളിക്കുമെന്ന് കോച്ച് സാബി അലൻ സോ അറിയിച്ചിരുന്നു. എന്നാൽ ടൂർണമെന്റിൻ ഒരു മത്സരം പോലും എംബാപെക്ക് കളിക്കാനാകില്ലെന്ന വിരങ്ങളാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതിന് ശേഷം നിരവധി പരിശോധനകൾക്ക് താരത്തെ വിധേയനാക്കി.
Read Moreസ്കൂൾ വിദ്യാഭ്യാസ പ്രകടനം; സ്കോർ കുറഞ്ഞിട്ടും കേരളത്തിനു നേട്ടം; ഏറ്റവും മോശം പ്രകടനം മേഘാലയത്തിൽ
ന്യൂഡൽഹി: സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും സ്കൂൾ വിദ്യാഭ്യാസ സംവിധാനം വിലയിരുത്തി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം തയാറാക്കുന്ന പെർഫോമൻസ് ഗ്രേഡിംഗ് ഇൻഡക്സിൽ (പിജിഐ) കേരളം മികച്ച സ്കോർ നേടിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ. 2023-24 വർഷത്തിൽ 594.2 സ്കോറോടെ കേരളം മികച്ച പ്രകനം കാഴ്ചവച്ചെങ്കിലും 2022-23ലെ സ്കോറുമായി താരതമ്യപ്പെടുത്തുന്പോൾ സംസ്ഥാനത്തിന്റെ എട്ടു സ്കോർ കുറഞ്ഞു. പരമാവധി സ്കോറായ ആയിരത്തിൽ 601.9 ആയിരുന്നു കേരളത്തിന്റെ 2022-23ലെ സ്കോർ. പഠന ഫലം, വിദ്യാഭ്യാസ ലഭ്യത, അടിസ്ഥാന സൗകര്യം, വിദ്യാഭ്യാസ നീതി, ഭരണനിർവഹണം, അധ്യാപകരുടെ വിദ്യാഭ്യാസവും പരിശീലനവും എന്നിങ്ങനെയുള്ള ആറു ഘടകങ്ങൾ മാനദണ്ഡമാക്കിയാണ് കേന്ദ്രം പിജിഐ റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. 1,000 പോയിന്റിൽ 703 പോയിന്റ് നേടിയ ചണ്ഡീഗഡാണ് ‘പ്രചേസ്ത-ഒന്ന്’ ഗ്രേഡ് സ്വന്തമാക്കി സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും വച്ച് ഏറ്റവും ഉയർന്ന സ്കോർ നേടിയത്. 641നും 700 ഇടയിലുള്ള ഗ്രേഡായ ‘പ്രചേസ്ത-രണ്ട്’വിഭാഗത്തിൽ ഒരു സംസ്ഥാനവും ഇടം പിടിച്ചില്ല. 581…
Read Moreവിമാനത്താവളത്തിനു സുരക്ഷ: കെട്ടിടങ്ങളും മരങ്ങളും നീക്കം ചെയ്യണം; നിയമം വരുന്നു
ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാനദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വിമാനത്താവളങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ കര്‍ശന നടപടികളുമായി വ്യോമയാന മന്ത്രാലയം. ഇതുസംബന്ധിച്ച് പുതിയ കരട് നിയമം പുറപ്പെടുവിച്ചു. വിമാനത്താവളങ്ങൾക്കു ചുറ്റുമുള്ള നിശ്ചിത പ്രദേശത്ത് വ്യോമയാന സുരക്ഷയ്ക്കു ഭീഷണിയാകുന്ന നിർമിതികളിൽ നിയന്ത്രണം കൊണ്ടുവരുന്നതാണ് പുതിയ നിയമം. വ്യോമപാതയ്ക്കു തടസമാകുന്ന കെട്ടിടങ്ങളും മരങ്ങളും നീക്കം ചെയ്യണമെന്നോ അവയുടെ ഉയരം കുറയ്ക്കണമെന്നോ ഉടമസ്ഥരോട് കർശനമായി നിയമം ആവശ്യപ്പെടുന്നു. കഴിഞ്ഞ 18ന് പുറപ്പെടുവിച്ച കരട് നിയമം ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതോടെ ഔദ്യോഗികമായി മാറും. വിമാനത്താവളങ്ങൾക്കു ചുറ്റുമുള്ള നിശ്ചിത പ്രദേശത്തു വിമാനങ്ങൾക്ക് അപകടകരമാകുന്ന കെട്ടിടങ്ങളോ മരങ്ങളോ ഉണ്ടെങ്കിൽ അവ റിപ്പോർട്ട് ചെയ്ത് ഉടമസ്ഥർക്കു നോട്ടീസ് അയക്കാൻ കരട് നിയമം അധികൃതർക്ക് നിർദേശം നൽകുന്നു. വ്യോമയാന അധികാരികളിൽനിന്നു നോട്ടീസ് ലഭിച്ച് 60 ദിവസത്തിനകം ഉടമസ്ഥൻ കെട്ടിടങ്ങളും മരങ്ങളും നീക്കം ചെയ്യാനോ അവയുടെ ഉയരം കുറയ്ക്കുവാനോ വേണ്ട നടപടികൾ സ്വീകരിക്കണം. നിർദേശങ്ങൾ പാലിക്കാത്ത പക്ഷം…
Read Moreഅഞ്ജലിയുടെ നേട്ടത്തിന് പത്തരമാറ്റ് തിളക്കം; അഭിമാനത്തോടെ തലയുയർത്തി കുടുംബം; ഒപ്പം പിലിക്കോട് മടിവയൽ ഗ്രാമവും
പിലിക്കോട്: ആക്രിസാധനങ്ങൾ പെറുക്കിവിറ്റ് ഉപജീവനം കഴിച്ച തമിഴ് കുടുംബത്തിൽനിന്ന് എംബിബിഎസ് പഠനം പൂർത്തിയാക്കിയ ഡോ.അഞ്ജലിയുടെ നേട്ടം പിലിക്കോട് മടിവയൽ ഗ്രാമത്തിന് അഭിമാനമായി. 25 വർഷം മുമ്പ് തമിഴ്നാട്ടിൽനിന്നു കേരളത്തിലെത്തിയ മുത്തു- മാരിമുത്തു ദന്പതികളുടെ മൂന്നു മക്കളിൽ രണ്ടാമത്തെയാളാണ് അഞ്ജലി. ചെറുവത്തൂർ ഗവ. വെൽഫേർ സ്കൂളിലായിരുന്നു പ്രാഥമിക പഠനം. പഠിക്കാൻ മിടുക്കിയായിരുന്ന അഞ്ജലി പിലിക്കോട് ഗവ. സ്കൂളിൽ പത്താം ക്ലാസിലും കുട്ടമത്ത് ഗവ.സ്കൂളിൽനിന്ന് പ്ലസ്ടുവും ഫുൾ എ പ്ലസോടെയാണു പാസായത്.ഡോക്ടറാകുകയായിരുന്നു അഞ്ജലിയുടെ ജീവിതാഭിലാഷം. നിത്യവൃത്തിക്കുതന്നെ പ്രയാസപ്പെടുന്ന കുടുംബത്തിന്റെ പ്രതിസന്ധികൾ ബോധ്യമുണ്ടായിട്ടും മകളുടെ ആഗ്രഹം സാധിച്ചുകൊടുക്കാനായിരുന്നു മാതാപിതാക്കളുടെ തീരുമാനം. പാലാ ബ്രില്യന്റിൽ എൻട്രൻസ് കോച്ചിംഗിനു ചേർന്ന അഞ്ജലി രണ്ടാമത്തെ ശ്രമത്തിൽ നീറ്റ് പാസായി. കോയമ്പത്തൂർ എംജിആർ യൂണിവേഴ്സിറ്റിയിൽനിന്ന് എംബിബിഎസ് പഠനം പൂർത്തിയായി ഇറങ്ങുന്പോൾ അഭിമാനത്തോടെ തലയുയർത്തി നിൽക്കുകയാണ് കുടുംബം.
Read Moreസ്വർണമാല വാങ്ങാൻ 1120 രൂപയുമായെത്തി; വൃദ്ധദമ്പതിമാരുടെ കരുതലിന് ജ്വല്ലറിയുടമയുടെ പ്രത്യുപകാരം
മുംബൈ: സ്വർണവില വളരെയേറെ ഉയർന്നുവെന്ന വിവരമറിയാതെ 1120 രൂപയുമായി മാല വാങ്ങാനെത്തിയ വൃദ്ധദന്പതികൾക്കു സൗജന്യമായി സ്വർണ നെക്ലേസ് നൽകി ജ്വല്ലറിയുടമയുടെ കരുതൽ. മഹാരാഷ്ട്രയിലെ ജൽന ജില്ലയിലെ വിദൂര ഗ്രാമത്തിൽനിന്നുള്ള 93കാരനാണ് രണ്ടു ദിവസം മുന്‍പ് ഭാര്യയ്ക്കൊപ്പം ഛത്രപതി സംഭാജിനഗർ (ഔറംഗാബാദ്) നഗരത്തിലെ ഗോപിക ജ്വല്ലറിയിൽ സ്വർണമാല വാങ്ങാനെത്തിയത്. ഭാര്യയുടെ കൈപിടിച്ചാണു വൃദ്ധൻ ജ്വല്ലറിയിലേക്ക് എത്തിയത്. ഇരുവരുടെയും ആവശ്യം ചോദിച്ചറിഞ്ഞ സെയിൽസ് മാൻ നെക്ലേസിന്റെ ശേഖരം കാണിക്കുകയും അതിലൊന്ന് ദന്പതികൾ തെരഞ്ഞെടുക്കുകയും ചെയ്തു. എത്ര രൂപ കൈവശമുണ്ടെന്നു സെയിൽസ് മാൻ ചോദിച്ചപ്പോൾ കൈവശമുണ്ടായിരുന്ന 1120 രൂപ വൃദ്ധൻ എടുത്തുകാട്ടി. ഇതേയുള്ളോയെന്നു ചിരിച്ചുകൊണ്ടു ചോദിച്ചപ്പോൾ വൃദ്ധൻ പോയി തന്റെ ബാഗിൽനിന്ന് കുറേ നാണയങ്ങൾ കൊണ്ടുവന്നു. ഇതെല്ലാം സിസിടിവിയിലൂടെ ജ്വല്ലറി ഉടമ വീക്ഷിക്കുന്നുണ്ടായിരുന്നു. വൃദ്ധദന്പതികളുടെ കരുതലിലും ഊഷ്മള ബന്ധത്തിലും ആകൃഷ്ടനായ അദ്ദേഹം ഇവർക്കരികിൽ എത്തുകയും പ്രതീകാത്മകമായി കേവലം 20 രൂപ മാത്രം…
Read Moreവൈറലെല്ലാം റിയലല്ല! ; ഷെയര്‍ ചെയ്താൽ പണി കിട്ടും; രൂപസാദൃശ്യവും പച്ച മലയാളം സംസാരിക്കുന്നതും എഐ വീഡിയോകൾ; മുന്നറിയിപ്പുമായി സൈബർ വിദഗ്ധർ
കൊച്ചി: കൗതുകമുണര്‍ത്തുന്നതും സമൂഹമാധ്യമങ്ങളില്‍ പൊട്ടിച്ചിരി പടര്‍ത്തുന്നതുമായ മലയാളികളുടെ രൂപസാദൃശ്യവും പച്ച മലയാളം സംസാരിക്കുന്നതുമായ എഐ വീഡിയോകള്‍ ഷെയര്‍ ചെയ്യാന്‍ വരട്ടേ. നിയമം ലഘിക്കുന്ന ഉള്ളടക്കങ്ങൾ ഉള്ളവയാണെങ്കില്‍ നിങ്ങള്‍ക്കും പണി കിട്ടും. ഗൂഗിളിന്റെ വിഇഒ3 എന്ന എഐ ടൂളാണ് പ്രധാനമായും ഈ വീഡിയോകള്‍ക്കു പിന്നില്‍. അശ്ലീലപദങ്ങള്‍ ഉപയോഗിച്ചുള്ള പല വീഡിയോകളും തെറ്റായ ദൃശ്യമാധ്യമ വാര്‍ത്തകളും നിലവില്‍ പ്രചരിക്കുന്നവയുടെ കൂട്ടത്തിലുണ്ട്. ഇത്തരം വീഡിയോകള്‍ കണ്ണും പൂട്ടി ഷെയര്‍ ചെയ്യുന്നവർക്കാണു സൈബര്‍ വിദഗ്ധരുടെ മുന്നറിയിപ്പ്. വ്യക്തിഹത്യ, മതസ്പര്‍ധ, കലാപാഹ്വാനം തുടങ്ങിയവയുടെ പരിധിയില്‍ വരുന്ന ഇത്തരം വീഡിയോകള്‍ക്കെതിരേ കേസെടുക്കാന്‍ നിയമമുണ്ട്. വീഡിയോ നിര്മിച്ചവര്ക്കുപുറമെ ഇതു പ്രചരിപ്പിച്ചവര്‍ക്കെതിരേയും കേസെടുക്കാം. മഴയുടെ പശ്ചാത്തലത്തില്‍ നിരവധി വീഡിയോകളാണ് അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. ദൃശ്യമാധ്യമങ്ങളുടെ പശ്ചാത്തലത്തില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തകളാണ് ഇക്കൂട്ടത്തില്‍ ഏറ്റവുമധികം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്. ഷെയര്‍ ചെയ്യുന്നവരില്‍ ഭൂരിഭാഗം പേരും മുതിർന്നവരാണ്. നിലവില്‍ പ്രചരിക്കുന്ന വീഡിയോകളില്‍ ഭൂരിഭാഗവും വ്യാജ…
Read Moreകള്ളൻ കപ്പിലിലോ? രജിസ്റ്ററിലുണ്ട് അലമാരിയിൽ ഇല്ല; പഴയന്നൂർ ഭഗവതിക്ഷേത്രത്തിലെ രത്നക്കല്ലുകൾ പതിച്ച സ്വർണക്കിരീടം കാണാനില്ല; അന്വേഷണം ആരംഭിച്ചു
തൃശൂർ: പഴയന്നൂർ ഭഗവതിക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല. ക്ഷേത്രത്തിലെ പുതിയ ദേവസ്വം ഓഫിസർ ചുമതലയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പണ്ടം-പാത്രം രജിസ്റ്റർ പരിശോധിച്ചപ്പോഴാണ് 15 ഗ്രാം തൂക്കം വരുന്ന കല്ലുകൾ പതിച്ച സ്വർണക്കിരീടം കാണാനില്ലെന്ന് കണ്ടെത്തിയത്. പുതിയ ഓഫിസർ ചുമതല ഏറ്റെടുക്കുമ്പോൾ പണ്ടം-പാത്രം രജിസ്റ്റർ ഉൾപ്പെടെയുള്ള സ്ഥാവര ജംഗമ വസ്തുക്കൾ പരിശോധിക്കാറുണ്ട്. പുതുതായി ദേവസ്വം ഓഫിസറായി ചുമതലയേറ്റ സച്ചിന്റെ പരാതിയിൽ ദേവസ്വം വിജിലൻസ് ഓഫിസറായ അസി. കമ്മീഷണർ ഷീജ ക്ഷേത്രത്തിലെത്തി പരിശോധന നടത്തി. നിലവിൽ ക്ഷേത്രത്തിലുണ്ടായിരുന്ന ഓഫിസർ അവധിയെടുത്ത് മാറിനിന്നപ്പോഴാണ് പുതിയ ഓഫിസറെ ദേവസ്വം നിയോഗിച്ചത്.
Read Moreവല്ലാത്തൊരു കഥ..! മകൾ കാമുകനൊപ്പം ഇറങ്ങിപ്പോയി; കൊച്ചുമക്കളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം അമ്മയും മുത്തശിയും ജീവനൊടുക്കി; നടുക്കം മാറാതെ നാട്ടുകാർ
ചെന്നൈ: തമിഴ്നാട് ദിണ്ടിഗലിൽ ആൺസുഹൃത്തിനൊപ്പം പോയ പവിത്രയെന്ന യുവതിയുടെ രണ്ട് മക്കളെ കൊലപ്പെടുത്തി അമ്മയും മുത്തശിയും ജീവനൊടുക്കി. ദിണ്ടിഗൽ ഒട്ടൻചത്രത്തിലാണ് സംഭവം. കൊച്ചുമക്കളായ ലതികശ്രീ, ദീപ്തി എന്നിവരെ കൊലപ്പെടുത്തിയ ശേഷം യുവതിയുടെ മുത്തശി ചെല്ലമ്മാൾ, അമ്മ കാളീശ്വരി എന്നിവരാണ് ജീവനൊടുക്കിയത്. കഴിഞ്ഞ ദിവസം കാളീശ്വരിയുടെ മകൾ പവിത്ര സ്വന്തം മക്കളെ ഉപേക്ഷിച്ച് കാമുകനോടൊപ്പം പോയിരുന്നു. ഭർത്താവുമായി അകന്ന് കഴിയുന്ന പവിത്രയുടെ പുതിയ ബന്ധത്തെ അമ്മയും മുത്തശിയും എതിർത്തിരുന്നു. എന്നാൽ പവിത്ര ആ ബന്ധം തുടരുകയും വീട്ടിൽ നിന്ന് ഇറങ്ങിപോവുകയുമായിരുന്നു. ഇതോടെയാണ് രണ്ട് കുഞ്ഞുങ്ങളെ കഴുത്ത് ഞെരിച്ച് കൊന്ന് അമ്മയും മുത്തശിയും ജീവനൊടുക്കിയത്. രാവിലെയും വീടിന് പുറത്തേക്ക് ആരെയും കാണാത്തതോടെ അയൽക്കാരാണ് പോലീസിനെ വിവരം അറിയിച്ചത്.
Read Moreക്യാമ്പസിലും ലോഡ്ജിലുമെത്തിച്ച് വിദ്യാർഥിനിയെ പീഡിപ്പിച്ച് അധ്യാപകൻ; കണ്ണൂർ സർവകലാശാല ഇംഗ്ലീഷ് വിഭാഗം മേധാവി ഇരയാക്കിയത് ഗവേഷക വിദ്യാർഥിനിയെ
തലശേരി: കണ്ണൂർ സർവകലാശാല പാലയാട് ക്യാമ്പസിൽ വിദ്യാർഥിനിയെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതി പിടിയിലായത്. ഇംഗ്ലീഷ് വിഭാഗം മേധാവി, കുറ്റ്യാടി ദേവർകോവിൽ കല്ലാൻകണ്ടി കെ.കെ.കുഞ്ഞഹമ്മദിനെയാണ് (59) ധർമടം പോലീസ് അറസ്റ്റ് ചെയ്തത്. ഗവേഷക വിദ്യാർഥിയാണു പരാതി നൽകിയത്. 2024ലാണ് കേസിനാസ്പദമായ സംഭവം. വിദ്യാർഥിനിയെ അധ്യാപകന്റെ ചേമ്പറിലും തലശേരിയിലെ ലോഡ്ജിലും എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. വിദ്യാർഥിനി നേരിട്ട് പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ കുഞ്ഞഹമ്മദിനെ റിമാൻഡ് ചെയ്തു.
Read More