കായംകുളം: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒമ്പതു വയസുകാരിക്കു നേരേ തെരുവുനായയുടെ ആക്രമണം. കറ്റാനം ഭരണിക്കാവ് പുതുക്കാട്ട് വീട്ടിൽ നിഷാദ് -ധന്യ ദമ്പതികളുടെ മകൾ ദയ (9) യ്ക്കാണ് കടിയേ റ്റത്. ഇന്നലെ രാവിലെ ആയിരുന്നു സംഭവം. കുട്ടിയുടെ കഴുത്തിലും മുഖത്തും പരിക്കേറ്റു. ഉടൻതന്നെ കറ്റാനത്തെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. ഭരണിക്കാവ് പഞ്ചായത്തിൽ തെരുവുനായ ശല്യം രൂക്ഷമായിട്ടും പഞ്ചായത്ത് നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു. പഞ്ചായത്തിലെ സ്കൂളുകൾക്കും അങ്ക ണവാടികൾക്കും സമീപം ഇപ്പോൾ തെരുവുനായ ശല്യം രൂക്ഷമാണ്. അതിനാൽ രക്ഷിതാക്കളും ആശങ്കയിലാണ്. മാന്നാറിൽ വീണ്ടും തെരുവുനായ ആക്രമണം മാന്നാർ: മാന്നാറിൽ വീണ്ടും തെരുവുനായ ആക്രമണം. ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ വിദ്യാർഥിക്കാണ് തെരുവുനായ അക്രമണത്തിൽ പരിക്കേറ്റത്. മാന്നാർ കുട്ടമ്പേരൂർ പുല്ലാമഠത്തിൽ രാജേഷ്- അർച്ചന ദമ്പതികളുടെ മകൻ ആദിത്യൻ (14) തെരുവുനായ ആക്രമണത്തിൽ കാലിനു പരിക്കേറ്റു. ഇന്നലെ രാവിലെ ട്യൂഷൻ കഴിഞ്ഞ്…
Read MoreDay: June 24, 2025
മഴയ്ക്കൊപ്പം ആഫ്രിക്കന്‍ ഒച്ചുമെത്തി; ഒച്ചിന്റെ സ്രവങ്ങളില്‍ കാണപ്പെടുന്ന പരാദവിര മനുഷ്യരിൽ രോഗബാധയ്ക്ക് കാരണമാകുന്നു; ജാഗ്രത വേണമെന്ന് കീട നിരീക്ഷണ കേന്ദ്രം
ആലപ്പുഴ: മഴക്കാലം ആരംഭിച്ചതോടെ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ആഫ്രിക്കന്‍ ഒച്ചിന്റെ (ജയന്റ് ആഫ്രിക്കന്‍ സ്നേല്‍) വ്യാപകമായ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടതായും വിള നശിപ്പിക്കുന്ന ഇവയ്ക്കെതിരേ കര്‍ഷകരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്നും കീടനിരീക്ഷണ കേന്ദ്രം പ്രോജക്ട് ഡയറക്ടര്‍ അറിയിച്ചു. ആഫ്രിക്കന്‍ ഒച്ചിന്റെ സ്രവങ്ങളില്‍ കാണപ്പെടുന്ന പരാദവിര മനുഷ്യരില്‍ രോഗബാധയ്ക്ക് കാരണമാകുമെന്നതിനാല്‍ ഇവയെ വളരെ ശ്രദ്ധാപൂര്‍വം നിയന്ത്രിക്കേണ്ടതുണ്ട്. എലി നിയന്ത്രണത്തിലെന്നപോലെ കൂട്ടായ സാമൂഹികാടിസ്ഥാനത്തിലുള്ള നിയന്ത്രണ മാർഗങ്ങള്‍ അവലംബിച്ചാല്‍ മാത്രമേ ഇവയെ ഫലപ്രദമായി ഇല്ലാതാക്കാന്‍ കഴിയൂ. ആഫ്രിക്കന്‍ ഒച്ചുകളുടെ സ്രവങ്ങളില്‍ കാണുന്ന നാടവിരകള്‍ മനുഷ്യരില്‍ മസ്തിഷ്കജ്വരം ഉണ്ടാക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇതൊരു സാമൂഹികാരോഗ്യ പ്രശ്നമായി കൂടി പരിഗണിച്ച്, തദ്ദേശഭരണ സ്ഥാപനങ്ങള്‍, കൃഷി, ആരോഗ്യ വകുപ്പുകള്‍, സന്നദ്ധ സംഘടനകള്‍, കാര്‍ഷിക കൂട്ടായ്മകള്‍ എന്നിവയുടെയെല്ലാം നേതൃത്വത്തില്‍ വിപുലമായ ബോധവത്കരണവും നിയന്ത്രണ പ്രവര്‍ത്തനങ്ങളും ഏറ്റെടുത്തു നടത്തണമെന്നും കീടനിരീക്ഷണ കേന്ദ്രം പ്രോജക്ട് ഡയറക്ടര്‍ പറഞ്ഞു. വാഴ, കിഴങ്ങുവര്‍ഗങ്ങള്‍, ഇഞ്ചി, മഞ്ഞള്‍,…
Read Moreമയങ്ങിപ്പോയാൽ കിട്ടുന്നത് എട്ടിന്റെ പണി..! അനൗണ്‍സ്മെന്റ് കേട്ട് ബസില്‍ കയറാമെന്ന് ആരും കരുതേണ്ട; കെഎസ്ആര്‍ടിസിയിലെ അറിയിപ്പുകേന്ദ്രങ്ങൾക്ക് പൂട്ടുവീഴുന്നു
കോട്ടയം: നട്ടപ്പാതിരാവില്‍ കെഎസ്ആര്‍ടിസി ബസ് കാത്ത് പാതിയുറക്കത്തില്‍ ഇരിക്കുന്ന യാത്രക്കാരില്‍ പലരും ഇനി നേരം പുലര്‍ന്ന ശേഷം കിട്ടുന്ന വണ്ടിയില്‍ പോകേണ്ടിവരും. സ്റ്റാന്‍ഡിലെ അറിയിപ്പു കൗണ്ടറില്‍നിന്നുള്ള മൈക്ക് അനൗണ്‍സ്മെന്റ് കേട്ട് ബസില്‍ കയറിപ്പോകാമെന്ന് വിചാരിക്കേണ്ട. ബസ് വരുമോ, എപ്പോള്‍ വരും എന്നൊക്കെ ചോദിച്ചറിയാന്‍ ചുമതലപ്പെട്ട ഒരാളും ഇനിയുണ്ടാവില്ല. അറിയിപ്പുകേന്ദ്രംതന്നെ അടച്ചുപൂട്ടുന്ന സാഹചര്യത്തില്‍ യാത്രക്കാര്‍ ശരിക്കും വിഷമിക്കും. കാഴ്ച വൈകല്യമുള്ളവര്‍ക്ക് ബസിലെ സ്ഥലംബോര്ഡ് വായിച്ചെടുക്കാനാവില്ല. കേള്‍വിക്കുറവുള്ളവര്‍ക്ക് വണ്ടി കയറിവരുന്നത് കേള്‍ക്കാനാവില്ല. നിരയായി കിടക്കുന്ന ബസുകള്‍ക്കിടയിലൂടെ ജീവന് പണയപ്പെടുത്തി തപ്പിത്തിരഞ്ഞും പലരോടും ചോദിച്ചും യാത്ര പോകേണ്ട സ്ഥലത്തേക്കുള്ള ബസ് കണ്ടുപിടിക്കുക അതിദുഷ്കരമായി മാറും. ഇത്തരത്തില്‍ വയോധികര്‍ അപകടത്തില്‍പ്പെടാനും സാഹചര്യമേറെയാണ്. മറ്റു ഡ്യൂട്ടി ചെയ്യുന്ന സീനിയര്‍ കണ്ടക്ടര്‍മാരെ മാതൃ തസ്തികയിലേക്ക് മാറ്റിയതോടെയാണ് അന്വേഷണ കൗണ്ടറുകളും അനൗണ്‍സ്മെന്റ് സംവിധാനവും നിര്‍ത്തിയത്. ജില്ലയിലെ പ്രധാന ഡിപ്പോകളായ കോട്ടയത്തെയും പാലായിലെയും അന്വേഷണ കൗണ്ടറുകളാണ് പൂട്ടിയത്. അന്വേഷണ…
Read Moreഇത്തവണയും കാപ്പന്റെ പ്രവചനം തെറ്റിയില്ല; ആര്യാടൻ ഷൗക്കത്ത് പതിനായിരത്തിനു മുകളിൽ വോട്ട് നേടി വിജയിക്കുമെന്ന് പ്രവചിച്ചിരുന്നു
പാലാ: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്കുവേണ്ടി കളത്തിലിറങ്ങിയ മാണി സി. കാപ്പന് ആര്യാടന് ഷൗക്കത്ത് വിജയിക്കുമെന്ന് ആദ്യഘട്ട സന്ദര്‍ശനത്തില്‍ത്തന്നെ പ്രവചിച്ചിരുന്നു. പിന്നീട് മണ്ഡലത്തിലെത്തി ആറു ദിവസം താമസിച്ച് കുടിയേറ്റ മേഖലകളില്‍ പ്രവര്‍ത്തനം പൂര്‍ത്തിയാക്കി മടങ്ങുമ്പോള്‍ പതിനായിരത്തിനു മുകളില്‍ ഭൂരിപക്ഷത്തോടെ യുഡിഎഫ് വിജയിക്കുമെന്ന് പറഞ്ഞു. തന്റെ തെരഞ്ഞെടുപ്പിലും തൃക്കാക്കര, പാലക്കാട്, പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലും ഫലം പ്രവചിച്ച ആത്മവിശ്വാസത്തോടെ കാപ്പന് ഉറച്ചുനിന്നു. സ്പോര്‍ട്സിലും സിനിമയിലും വലിയ കമ്പമുള്ള നിലമ്പൂര്‍ ജനത താരപരിവേഷത്തോടെയാണ് കാപ്പനെ വരവേറ്റത്. വീടുകളില്‍ വോട്ടഭ്യര്‍ഥനയുമായി എത്തുമ്പോള്‍ ലഭിക്കുന്ന പ്രതികരണമാണ് പ്രവചനത്തിന്റെ അളവുകോല്‍. പ്രിയങ്കഗാന്ധിയുടെ തെരഞ്ഞെടുപ്പ് പര്യടന പരിപാടിയില്‍ കണ്ട ആവേശവും കാപ്പന്റെ പ്രവചനത്തെ സ്വാധീനിച്ചു. നേതാക്കളായ ഡിജോ കാപ്പന്, സന്തോഷ് കാവുകാട്ട്, ജിമ്മി ജോസഫ്, ജോസ് വേരനാനി എന്നിവരും എംഎല്‍എയോടൊപ്പമുണ്ടായിരുന്നു.
Read Moreകൈ തൊഴാം കേൾക്കുമാറാകണം… പൂരം കലക്കൽ; പ്രശ്നങ്ങൾ ഉണ്ടായിട്ടും എഡിജിപി വേണ്ടത്ര കരുതൽ കാണിച്ചില്ല; അജിത് കുമാറിന് വീഴ്ച പറ്റിയെന്ന് ഡിജിപിയുടെ അന്തിമ റിപ്പോർട്ട്
തിരുവനന്തപുരം: പൂരം കലക്കൽ വിവാദത്തിൽ എഡിജിപി എം.ആർ. അജിത് കുമാറിന് ഔദ്യോഗിക വീഴ്ച സംഭവിച്ചതായി ഡിജിപിയുടെ റിപ്പോർട്ട്. ഔദ്യോഗിക ചുമതലയുടെ ഭാഗമായി തൃശൂരിലെത്തിയ എഡിജിപി പ്രശ്നങ്ങൾ ഉണ്ടായിട്ടും ഒരു നടപടിയും സ്വീകരിച്ചില്ല എന്നാണ് ഡിജിപി സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുള്ളത്. മന്ത്രിയും കമ്മീഷണറും ദേവസ്വവും എല്ലാം മുൻകൂട്ടി വിവരം നൽകിയിരുന്നെങ്കിലും എഡിജിപി വേണ്ടത്ര കരുതൽ കാണിച്ചില്ല. പ്രശ്നങ്ങൾക്കു ശേഷം മന്ത്രി കെ. രാജൻ ഫോണിൽ വിളിച്ചിട്ടും എഡിജിപി പ്രതികരിച്ചില്ലെന്നും ഡിജിപി ഷെയ്ക്ക് ദർവേഷ് സാഹിബ് നൽകിയ റിപ്പോർട്ടിന്റെ ഉള്ളടക്കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. പൂരത്തിന് ഇടയിൽ പ്രശ്നങ്ങൾ ഉണ്ടായ സമയത്ത് താൻ വിളിച്ചിട്ടും എഡിജിപി ഫോണ്‍ എടുത്തില്ല എന്ന് മന്ത്രി കെ. രാജൻ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇത് നിഷേധിക്കുന്ന നിലപാടാണ് എം.ആർ. അജിത് കുമാറിന്റെ ഭാഗത്തുനിന്നുണ്ടായത്. മന്ത്രി വിളിച്ചത് അറിഞ്ഞില്ലെന്നും രാത്രി വൈകിയതിനാൽ ഉറങ്ങിയെന്നുമായിരുന്നു അജിത് കുമാർ ഇതു സംബന്ധിച്ച്…
Read Moreമുള്ള്, മുരിക്ക്, പാമ്പ്, പഴുതാര തുടങ്ങി മുഴുവൻ വോട്ടുകളും പോക്കറ്റിലാക്കി; എന്നിട്ടും യുഡിഎഫിന് കിട്ടിയത് 11077 വോട്ടിന്റെ ഭൂരിപക്ഷം; ഈ ജയം തോൽവിക്ക് സമാനമെന്ന് പദ്മജ വേണുഗോപാൽ
തൃശൂർ: നിലന്പൂരിൽ യുഡിഎഫിന്റേത് തോൽവിക്ക് സമാനമായ ജയമെന്ന് ബിജെപി നേതാവ് പദ്മജ വേണുഗോപാൽ. കേരള രാഷ്ട്രീയത്തിൽ എങ്കിലും ഞങ്ങളിതാ തിരിച്ചുവരവ് നടത്തുകയാണേ എന്ന ആർപ്പ് വിളിയാണ് പ്രത്യക്ഷത്തിൽ കോൺഗ്രസ് ക്യാമ്പിലേത്. എന്നാൽ സ്വയം നടത്തുന്ന വിലയിരുത്തലിൽ വി.ഡി. സതീശന് കാര്യങ്ങൾ ബോധ്യം ആയിട്ടുണ്ടെന്നും അവർ പറഞ്ഞു. ജമാഅത്തെ ഇസ്ലാമി ഉൾപ്പെടെ ഉള്ള വർഗീയ പാർട്ടികളുടെ വോട്ട് നേടിയാണ് ആര്യാടൻ ഷൗക്കത്തിന്റെ വിജയം. കൂടാതെ ന്യൂനപക്ഷ വോട്ടുകൾ ഏകീകരിപ്പിക്കാൻ ഉള്ള വർഗീയ പൊടിക്കൈകളുമായി ന്യൂ ജനറേഷൻ കോൺഗ്രസ് നേതാക്കളും സജീവമായിരുന്നു നിലമ്പൂരിൽ. മുള്ള്, മുരിക്ക്, പാമ്പ്, പഴുതാര തുടങ്ങി മുഴുവൻ വോട്ടുകളും പോക്കറ്റിലാക്കാൻ നോക്കിയിട്ടും യുഡിഎഫിന്റെ ഭൂരിപക്ഷം 11077 എന്ന സംഖ്യയിൽ ഒതുങ്ങി. കൂടാതെ പി.വി. അൻവർ തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ തന്നെ നടത്തിയ പ്രസ്താവനയുടെ സാരാംശം “ഞാൻ എൽഡിഎഫിന്റെ വോട്ട് പിടിച്ച് യുഡിഎഫിന്റെ വിജയത്തിന് വഴിയൊരുക്കി ‘…
Read More