പാലാ: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്കുവേണ്ടി കളത്തിലിറങ്ങിയ മാണി സി. കാപ്പന് ആര്യാടന് ഷൗക്കത്ത് വിജയിക്കുമെന്ന് ആദ്യഘട്ട സന്ദര്‍ശനത്തില്‍ത്തന്നെ പ്രവചിച്ചിരുന്നു. പിന്നീട് മണ്ഡലത്തിലെത്തി ആറു ദിവസം താമസിച്ച് കുടിയേറ്റ മേഖലകളില്‍ പ്രവര്‍ത്തനം പൂര്‍ത്തിയാക്കി മടങ്ങുമ്പോള്‍ പതിനായിരത്തിനു മുകളില്‍ ഭൂരിപക്ഷത്തോടെ യുഡിഎഫ് വിജയിക്കുമെന്ന് പറഞ്ഞു. തന്റെ തെരഞ്ഞെടുപ്പിലും തൃക്കാക്കര, പാലക്കാട്, പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലും ഫലം പ്രവചിച്ച ആത്മവിശ്വാസത്തോടെ കാപ്പന് ഉറച്ചുനിന്നു. സ്പോര്‍ട്സിലും സിനിമയിലും വലിയ കമ്പമുള്ള നിലമ്പൂര്‍ ജനത താരപരിവേഷത്തോടെയാണ് കാപ്പനെ വരവേറ്റത്. വീടുകളില്‍ വോട്ടഭ്യര്‍ഥനയുമായി എത്തുമ്പോള്‍ ലഭിക്കുന്ന പ്രതികരണമാണ് പ്രവചനത്തിന്റെ അളവുകോല്‍. പ്രിയങ്കഗാന്ധിയുടെ തെരഞ്ഞെടുപ്പ് പര്യടന പരിപാടിയില്‍ കണ്ട ആവേശവും കാപ്പന്റെ പ്രവചനത്തെ സ്വാധീനിച്ചു. നേതാക്കളായ ഡിജോ കാപ്പന്, സന്തോഷ് കാവുകാട്ട്, ജിമ്മി ജോസഫ്, ജോസ് വേരനാനി എന്നിവരും എംഎല്‍എയോടൊപ്പമുണ്ടായിരുന്നു.
Read MoreTag: nilamboor election
വാചക കസര്ത്തുമാത്രമല്ല, ബൂത്തിലും അൻവർ കരുത്ത് തെളിയിച്ചു… ഇനി എന്ത്?
കോഴിക്കോട്: വാചക കസര്ത്തുമാത്രമല്ല, ബൂത്തില്‍ കരുത്ത് തെളിയിക്കാനും അറിയാമെന്ന ശക്തമായ താക്കീതാണ് പി.വി. അന്‍വര്‍ നിലമ്പൂരില്‍ ഇരുമുന്നണികള്‍ക്കും നല്‍കിയത്. ഒറ്റയാനായി ഇരുമുന്നണികളെയും വിറപ്പിക്കാന്‍ അന്‍വറിന് കഴിഞ്ഞു. വഴിക്കടവില്‍ യുഡിഎഫിന്റെ വന്‍ ഭൂരിപക്ഷത്തിലേക്കുള്ള പോക്കില്‍ വഴിതടഞ്ഞ അന്‍വര്‍ ഭരണപക്ഷ വിരുദ്ധ വോട്ട് ചിതറിച്ചു. പതിനായിരത്തില്‍ പരം വോട്ടുകള്‍ പിടിച്ചെടുക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമായി തന്നെ കരുതപ്പെടുന്നു. അന്‍വര്‍ കുതിച്ചതോടെ തുടക്കത്തില്‍ യുഡിഎഫ് കേന്ദ്രങ്ങളില്‍ ആശങ്കയായി. എന്നാല്‍ അന്‍വറിന്റെ ശക്തി നേരത്തേ മനസിലാക്കിയതാണെന്നും അതും കടന്നു വിജയിക്കാനുള്ള വോട്ട് തങ്ങള്‍ക്ക് ലഭിക്കുമെന്ന് കരുതിയതാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. ഉറപ്പിച്ച 25,000 വോട്ട് നിലമ്പൂരില്‍ തനിക്കുണ്ടൊയിരുന്നു അന്‍വറിന്റെ അവകാശവാദം. അത് പൂര്‍ണമായും കീശയിലാക്കാന്‍ കഴിഞ്ഞില്ലെങ്കിലും ശക്തി മനസിലാക്കി കൊടുക്കാന്‍ അന്‍വറിന് കഴിഞ്ഞു. ഒന്നും രണ്ടും വോട്ടുകളില്‍ പോലും ഭരണം മാറിമറിയുന്ന തദ്ദേശതെരഞ്ഞെടുപ്പില്‍ പി.വി. അന്‍വറിനെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന കാര്യത്തില്‍ യുഡിഎഫിന്…
Read Moreവിജയിച്ചത് സതീശനിസം..! നിറഞ്ഞ കൈയടി നേടി പാര്‍ട്ടിയില്‍ അതികായനായി വി.ഡി. സതീശൻ
കോഴിക്കോട്: കേരള രാഷ്ട്രീയത്തെ മുള്‍മുനയില്‍ നിര്‍ത്തിയ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഒടുവില്‍ യുഡിഎഫ് വിജയിച്ചുകയറിയതോടെ കോണ്‍ഗ്രസ് പാര്‍ട്ടിയിലും മുന്നണിയിലും അതികായനായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പി.വി. അന്‍വര്‍ ഉയര്‍ത്തിയ രാഷ്ട്രീയ സമ്മര്‍ദത്തെ സമര്‍ഥമായി അതിജീവിച്ച വി.ഡി. സതീശനാണ് യുഡിഎഫ് വിജയത്തിൽ നിറഞ്ഞ കൈയടി നേടുന്നത്. “തോറ്റാല്‍ മുഴുവന്‍ ഉത്തരവാദിത്വവും ഞാന്‍ ഏല്ക്കാം, ജയിച്ചാല്‍ ക്രെഡിറ്റ് എല്ലാവര്‍ക്കുമാണ്’. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണഘട്ടത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് നടത്തിയ പ്രസ്താവനയുടെ ആഴം വലുതാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. തനിക്കെതിരേ പി.വി. അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങളോട് വ്യക്തിപരമായി പ്രതികരിക്കാതിരുന്ന വി.ഡി. സതീശന്, സ്ഥാനാര്‍ഥി ആര്യാടന്ഷൗക്കത്തിനെതിരായ അന്‍വറിന്റെ ആരോപണങ്ങളെ പാര്‍ട്ടിയെ ഉപയോഗിച്ച് വിദഗ്ദധമായി തടുക്കുകയും ചെയ്തു. ഹൈക്കമാന്‍ഡ് അംഗീകരിച്ച സ്ഥാനാര്‍ഥിക്കെതിരേ അന്‍വര്‍ സംസാരിച്ചതോടെ സമവായ സാധ്യത തേടിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സതീശനൊപ്പം ചേരേണ്ടിവന്നു. അതിന് ദേശീയ നേതൃത്വത്തിന്റെ പിന്തുണയും ലഭിച്ചു.ഒപ്പം…
Read Moreനീലക്കടലിരമ്പി നിലമ്പൂരിൽ… ഷൗക്കത്തിനെ കൈവിടാതെ ജനം; വിജയത്തിളക്കത്തിൽ യുഡിഎഫ്; സ്വരാജിന്റെ സ്വന്തം പഞ്ചായത്തായത്തിലും യുഡിഎഫിന് ലീഡ്; മികച്ച പ്രകടനം കാഴ്ചവച്ച് അൻവർ
കോഴിക്കോട്: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ത്രില്ലറില്‍ യുഡിഎഫിന് ഉജ്വലവിജയം. 2016 മുതല്‍ കൈവിട്ട മണ്ഡലം ആര്യാടന് ഷൗക്കത്തിലൂടെ യുഡിഎഫ് പിടിച്ചെടുത്തു. 11005 വോട്ടിൻ്റെ വന്‍ ഭൂരിപക്ഷത്തിലാണ് ഷൗക്കത്തിന്റെ ജയം. ഒറ്റയ്ക്കു പൊരുതിയ പി.വി. അൻവർ 19,946 വോട്ട് പിടിച്ച് കരുത്ത് കാട്ടി. യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന് ഷൗക്കത്ത് 76,493. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം. സ്വരാജ് – 65,601. സ്വതന്ത്ര സ്ഥാനാര്‍ഥി പി.വി. അൻവർ -19,946. അഡ്വ. മോഹൻ ജോർജ് – 8706 എന്നിങ്ങനെയാണ് വോട്ട് നില. ഇടതു സ്വതന്ത്രനായി 2016ലും 21-ലും വിജയിച്ചുകയറിയ പി.വി.അന്‍വര്‍ സിപിഎമ്മുമായി തെറ്റിപിരിഞ്ഞതോടെയാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. 19നാണ് വോട്ടെടുപ്പ് നടന്നത്. 75.27 ആയിരുന്നു പോളിംഗ് ശതമാനം. തുടക്കത്തില്‍ എണ്ണിയ വഴിക്കടവ് പഞ്ചായത്ത് മുതല്‍ പി.വി.അന്‍വര്‍ ഉയര്‍ത്തിയ ഭീഷണി മറികടന്നുകൊണ്ടാണ് ആര്യാടന് ഷൗക്കത്ത് വിജയത്തിലേക്കു കുതിച്ചത്. ആദ്യം യുഡിഎഫ് സ്ഥാനാര്‍ഥി ഒന്നുപതറിയെങ്കിലും ആദ്യ അഞ്ച് റൗണ്ട്…
Read Moreതാക്കോൽ കൈയിലുണ്ടല്ലോ; അന്‍വറിന് മുന്നില്‍ വാതില്‍ അടച്ചിട്ടില്ല; ആവശ്യമെങ്കിൽ തുറക്കാമെന്ന് സണ്ണി ജോസഫ്
മലപ്പുറം: പി.വി.അന്‍വറിന് മുന്നില്‍ യുഡിഎഫ് വാതില്‍ അടച്ചിട്ടില്ലെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. ആവശ്യമുണ്ടെങ്കില്‍ അത് തുറക്കാമെന്ന് അദ്ദേഹം പ്രതികരിച്ചു. നിലന്പൂരിൽ തങ്ങൾക്ക് ജനപിന്തുണ ലഭിച്ചു. നിലമ്പൂരിലെ ഉപതെരഞ്ഞെടുപ്പ് ഫലം 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന്റെ ചവിട്ടുപടിയാണ്. താന്‍ ഒറ്റയ്ക്കല്ല, കരുത്തുറ്റ ഒരു ടീം തനിക്കൊപ്പമുണ്ട്. ഒത്തൊരുമിച്ചുള്ള പ്രവർത്തനം ഇനിയും തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Moreനിലന്പൂരിൽ ഇഞ്ചോടിഞ്ച് പോരാട്ടം: കുതിച്ച് കയറി ഷൗക്കത്ത്, ആഞ്ഞ്പിടിച്ച് സ്വരാജ്; ഇരുവരേയും ഞെട്ടിച്ചുകൊണ്ട് അൻവറും കുതിക്കുന്നു; ഇഴഞ്ഞ് മോഹൻ ജോർജ്
മലപ്പുറം: നിലന്പൂർ ഉപതെരഞ്ഞെടുപ്പിന്റെ ആദ്യ രണ്ട് റൗണ്ട് വോട്ടെണ്ണലിൽ ലീഡ് തുടർന്ന് യുഡിഎഫ്. നിലവിൽ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന് ഷൗക്കത്ത് 2376 വോട്ടുകൾക്ക് മുന്നിലാണ്. 15335 വോട്ടുകളാണ് ഇതുവരെ ഷൗക്കത്തിന് ലഭിച്ചത്. എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജിന് 13045 വോട്ടുകളും പി.വി.അൻവറിന് 5539 വോട്ടുകളുമാണ് ലഭിച്ചത്. എൻഡിഎ സ്ഥാനാർഥി മോഹൻ ജോർജിന് 1902വോട്ടുകളാണ് ലഭിച്ചത്. ആദ്യത്തെ ഏഴ് റൗണ്ടുകൾ യുഡിഎഫ് വലിയ മുന്നേറ്റം പ്രതീക്ഷിക്കുന്ന മേഖലകളാണ്. അതിനു ശേഷമാണ് ഇടതു സ്വാധീന മേഖലകൾ വരുന്നത്. എന്‍ഡിഎ സ്ഥാനാര്‍ഥി മോഹന്‍ ജോര്‍ജിനും ആദ്യ റൗണ്ടില്‍ വോട്ട് കുറഞ്ഞിട്ടുണ്ട്. എൽഡിഎഫ് സ്വതന്ത്രൻ ആയിരുന്ന പി.വി. അൻവർ എംഎൽഎ സ്ഥാനം രാജവച്ചതിനെ തുടർന്നാണ് നിലന്പൂരിൽ തെരഞ്ഞെടുപ്പ് നടന്നത്.
Read More