ന്യൂയോർക്ക്: യുഎസ് ഓപ്പണ്‍ വേൾഡ് ടൂർ ബാഡ്മിന്റൻ പുരുഷ സിംഗിൾസ് കിരീടം സ്വന്തമാക്കി ഇന്ത്യയുടെ ആയുഷ് ഷെട്ടി. ഈ സീസണിൽ ഒരു ഇന്ത്യൻ താരത്തിന്റെ ആദ്യ കിരീടം. കർണായക സ്വദേശിയായ ആയുഷിന്റെ കന്നിക്കിരീടമാണ്. 2023ൽ ലക്ഷ്യസെൻ കാനഡ ഒപ്പണിൽ വിജയിച്ചതിനുശേഷം പുരുഷ സിംഗിൾസ് കിരീടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് ആയുഷ്. ഫൈനലിൽ 34-ാം റാങ്കുകാരനായ ആയുഷ് 21-18, 21-13നു കനേഡിയൻ താരം ബ്രിയാൻ യാങിനെ പരാജയപ്പെടുത്തിയാണ് ട്രോഫി സ്വന്തമാക്കിയത്. മത്സരം 47 മിനിറ്റ് നീണ്ടുനിന്നു. 2023ലെ ലോക ജൂണിയർ ചാന്പ്യൻഷിപ്പ് വെങ്കല മെഡൽ ജേതാവായ ആയുഷ് സെമിഫൈനലിൽ ലോക ആറാം നന്പർ താരം ചൗടിയെൻ ചെന്നിനെ അട്ടിമറിച്ചാണ് ഫൈനലിൽ കടന്നത്. തൻവി ശർമ രണ്ടാമത് വനിത സിംഗിൾസ് ഫൈനലിൽ ഇന്ത്യയുടെ 16കാരി തൻവി ശർമ ഫൈനലിൽ പരാജയപ്പെട്ടു. ടോപ് സീഡും ഹോം ഫേവറിറ്റുമായ ബീവെൻ സാംഗിനോട്…
Read MoreDay: July 1, 2025
കുട്ടികള്‍ക്കൊപ്പം സൂംബ നൃത്തവുമായി മന്ത്രി വി.എന്‍. വാസവന്; കൂടെ ചുവട് വച്ച് കോട്ടയം നഗരസഭാ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യനും
കോട്ടയം: വിദ്യാര്‍ഥികള്‍ക്കൊപ്പം സൂംബ ഡാന്‍സ് കളിച്ച് മന്ത്രി വി.എന്‍. വാസവന്.മൗണ്ട് കാര്‍മല്‍ ഹൈസ്കൂളില്‍ വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ ലോക ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനത്തോടനുബന്ധിച്ചാണ് കുട്ടികള്‍ക്കൊപ്പം മന്ത്രിയും ചുവടുവച്ചത്. സ്കൂളിലെ ആയിരത്തോളം വരുന്ന കുട്ടികളും സൂംബയില്‍ അണിചേര്‍ന്നു. ചടങ്ങില്‍ കോട്ടയം നഗരസഭാ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു.നഗരസഭാംഗം അജിത് പൂഴിത്തറ, പൊതുവിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഹണി ജി. അലക്സാണ്ടര്‍, എസ്എസ്കെ ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ കെ.ജെ. പ്രസാദ്, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എം.ആര്. സുനിമോള്‍, സ്കൂള്‍ പ്രിന്‍സിപ്പല്‍ ടി.പി. മേരി, ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ എ.എസ്. ജെയിന്, പിടിഎ. പ്രസിഡന്റ് പ്രവീണ്‍ കെ. രാജ് എന്നിവര്‍ പങ്കെടുത്തു.
Read Moreബയേണ്‍ Vs പിഎസ്ജി
മയാമി: ഫിഫ 2025 ക്ലബ് ലോകകപ്പ് ഫുട്ബോള്‍ ക്വാര്‍ട്ടറില്‍ മാസ് പോരാട്ടം. യുവേഫ 2024-25 ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ ഫ്രഞ്ച് ക്ലബ് പാരീസ് സെന്റ് ജെര്മെയ്ന് (പിഎസ്ജി) ജര്‍മന്‍ ബുണ്ടസ് ലിഗ കിരീടാവകാശികളായ ബയേണ്‍ മ്യൂണിക്കിനെ നേരിടും. ഇന്ത്യന്‍ സമയം ശനിയാഴ്ച രാത്രി 9.30നാണ് പിഎസ്ജി x ബയേണ്‍ മ്യൂണിക് സൂപ്പര്‍ ഡ്യൂപ്പര്‍ ക്വാര്‍ട്ടര്‍ ഫൈനല്‍. മെസിയെ നിശബ്ദമാക്കി പിഎസ്ജി മുന്‍താരം ലയണല്‍ മെസിയെ കളത്തില്‍ നിശബ്ദമാക്കി പ്രീക്വാര്‍ട്ടറിൽ പിഎസ്ജിയുടെ മിന്നല്‍ പ്രകടനം. മെസിക്ക് അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കാതിരുന്നപ്പോള്‍ 4-0ന്റെ ജയവുമായി പിഎസ്ജി ക്വാര്‍ട്ടറില്‍. പിഎസ്ജിയില്‍ ആയിരുന്നപ്പോള്‍ ക്ലബ്ബിന്റെ ആരാധകര്‍ കൂവിക്കളിയാക്കിയതിനുള്ള മറുപടി ലയണല്‍ മെസിയില്നിന്നുണ്ടാകുമെന്ന വിശ്വാസം അസ്ഥാനത്തായി. വെറും 33 ശതമാനം മാത്രമായിരുന്നു ഇന്റര്‍ മയാമിയുടെ നിയന്ത്രണത്തില്‍ പന്ത് ഉണ്ടായിരുന്നത്. പിഎസ്ജി 19 ഷോട്ടുകള്‍ തൊടുത്തതില്‍ ഒമ്പത് എണ്ണം ഓൺ ടാര്‍ഗറ്റ് ആയിരുന്നു. വെറും എട്ട്…
Read Moreമത-സാമുദായിക സംഘടനകളോട് വിധേയത്വം’; കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ച് യൂത്ത് കോൺഗ്രസ് പ്രമേയം
ആലപ്പുഴ: കോൺഗ്രസിന്റെ രാഷ്ട്രീയ നേതൃത്വം മതസാമുദായിക സംഘടനകളോട് വിധേയത്വം കാണിക്കുന്നുവെന്ന് യൂത്ത് കോൺഗ്രസ് രാഷ്ട്രീയ പ്രമേയത്തിൽ വിമർശനം. മത-സാമുദായിക സംഘടനകളെ ബഹുമാനിക്കുന്നതിൽ ഉപരിയായി വിധേയത്വം പ്രകടിപ്പിക്കുന്നുവെന്നാണ് വിമർശനം. ഇത് അപകടകരമാണെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു. നെഹ്റുവിന്റെ ജനാധിപത്യ സോഷ്യലിസ്റ്റ് ആശയങ്ങളിൽ വെള്ളം ചേർക്കുന്ന നിലപാടുകൾ എതിർക്കപ്പെടേണ്ടതാണെന്നും രാഷ്ട്രീയ പ്രമേയത്തിൽ പറയുന്നു. സിപിഎമ്മും ബിജെപിയും മാധ്യമങ്ങളും ഉയർത്തി വിടുന്ന മത സാമുദായിക ധ്രുവീകരണത്തിൽ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ചെന്ന് വീണു കൊടുക്കുന്നു. വർഗീയതയെ നേരിടേണ്ടത് വിട്ടുവീഴ്ചയില്ലാത്ത മതേതരത്വം കൊണ്ടാണ്. സംഘപരിവാർ അജണ്ടകൾക്ക് മുൻപിൽ സാമുദായിക നേതാക്കൾ പോലും വീണുപോകുന്ന സ്ഥിതിയാണ്. കേരളത്തിൽ യുവാക്കളെ രാഷ്ട്രീയത്തിലേക്ക് ആകർഷിക്കാൻ കോൺഗ്രസ് രാഷ്ട്രീയ നേതൃത്വത്തിന്റെ ശൈലിയിൽ മാറ്റം വേണമെന്നും പ്രമേയം പറയുന്നു. രാഷ്ട്രീയത്തെ സമുദായ വത്കരിക്കുന്നുവെന്നും പ്രമേയത്തിൽ പരാമർശമുണ്ട്. ജാതിമത സമുദായ സംഘടനകൾ സമൂഹത്തിൽ പ്രവർത്തിക്കുന്നതിന് അവരുടേതായ മേഖലകളും പരിമിതികളും തിരിച്ചറിയണം. എങ്കിലേ ഗുണം…
Read Moreജയ്സ്വാളിനെ പുറത്താക്കി!
ലീഡ്സ് ടെസ്റ്റില്‍ നാല് ക്യാച്ച് നഷ്ടപ്പെടുത്തി, തോല്‍വിയുടെ മുഖ്യകാരണക്കാരനായ യുവ ഓപ്പണര്‍ യശസ്വി ജയ്സ്വാളിനെ സ്ലിപ്പ് ഫീല്‍ഡില്‍നിന്ന് പുറത്താക്കി ഇന്ത്യന്‍ ടീം മാനേജ്മെന്റ്. ടീം ഇന്ത്യ ഇന്നലെ നടത്തിയ ഫീല്‍ഡിംഗ് പരിശീലനത്തില്‍ ജയ്സ്വാളിനെ സ്ലിപ്പിന്റെ പരിസരത്തെങ്ങും ഉപയോഗിച്ചില്ല. സ്ലിപ്പ് ക്യാച്ചിംഗ് പരിശീലനത്തിനു പുറത്തായിരുന്നു ജയ്സ്വാളിനെ ടീം മാനേജ്മെന്റ് പരീക്ഷിച്ചത്. സില്ലി പോയിന്റ്/ഷോര്‍ട്ട് ലെഗ് പൊസിഷനുകളിലായിരുന്നു ജയ്സ്വാളിന്റെ പരിശീലനം. ലീഡ്സിലെ പിഴവുകള്‍ക്കുള്ള ശിക്ഷയായി ഇതിനെ കരുതാം. ലീഡ്സില്‍ മാത്രമല്ല, ഓസ്ട്രേലിയന്‍ പര്യടനത്തില്‍ മെല്‍ബണ്‍ ടെസ്റ്റിലും ജയ്സ്വാള്‍ നിര്‍ണായക ക്യാച്ചുകള്‍ നഷ്ടപ്പെടുത്തിയിരുന്നു. ഇംഗ്ലണ്ടിനെതിരേ എജ്ബാസ്റ്റണില്‍ നാളെ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റ് ക്രിക്കറ്റില്‍ ജയ്സ്വാളിനു പകരം സായ് സുദര്ശന്, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവരില്‍ ഒരാളായിരിക്കും ഫോര്‍ത്ത് സ്ലിപ്പ്-ഗള്ളി പൊസിഷനില്‍ ഫീല്‍ഡ് ചെയ്യുക. ഇന്നലെ ടീം ഇന്ത്യയുടെ ഫീല്‍ഡിംഗ് പരിശീലന സെഷനില്‍, ഫസ്റ്റ് സ്ലിപ്പില്‍ കരുണ്‍ നായര്‍ ആയിരുന്നു. സെക്കന്‍ഡ് സ്ലിപ്പില്‍…
Read Moreപോലീസ് മേധാവിയുടെ വാർത്താസമ്മേളനത്തിനിടെ നാടകീയ രംഗങ്ങൾ; പരാതിയുമായി മുൻ ഉദ്യോഗസ്ഥൻ
തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവിയായി ചുമതലയേറ്റെടുത്ത റവാഡ ചന്ദ്രശേഖറിന്റെ ആദ്യ വാര്‍ത്താസമ്മേളനത്തില്‍ നാടകീയ രംഗങ്ങള്‍. സര്‍വീസില്‍ ദുരിതം അനുഭവിച്ചെന്ന് പരാതിപ്പെട്ട് മുൻ പോലീസ് ഉദ്യോഗസ്ഥൻ വാര്‍ത്താ സമ്മേളനം നടക്കുന്ന ഹാളിലേക്ക് എത്തി. മാധ്യമപ്രവര്ത്തകന് എന്ന് പരിചയപ്പെടുത്തിയാണ് അദ്ദേഹം ഹാളിലേക്ക് എത്തിയത്. റവാഡ ചന്ദ്രശേഖർ സംസാരിക്കുന്നതിനിടെ അടുത്തേക്കെത്തിയ അദ്ദേഹം 30 വര്‍ഷം സര്‍വീസില്‍ അനുഭവിച്ച വേദനകള്‍ എന്നുപറഞ്ഞ് ചില രേഖകള്‍ ഉയര്‍ത്തിക്കാട്ടി. മുഖ്യമന്ത്രിക്കടക്കം പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും താന്‍ നേരിട്ട ദുരനുഭവത്തില്‍ പോലീസുകാര്‍ മറുപടി പറയണമെന്നും ആവശ്യപ്പെട്ടു. ഇതോടെ, എല്ലാം പരിഹരിക്കാമെന്ന് റവാഡ ചന്ദ്രശേഖര്‍ പറഞ്ഞു. പിന്നീട് അദ്ദേഹത്തെ പോലീസുകാര്‍ അനുനയിപ്പിച്ച് പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു. വാർത്താസമ്മേളനത്തിന് ശേഷം ഇദ്ദേഹത്തിന്റെ പ്രതികരണം മാധ്യമപ്രവർത്തകർ തേടിയെങ്കിലും അദ്ദേഹം സംസാരിക്കാൻ തയാറായില്ല. പോലീസ് മേധാവിയായി ചുമതലയേറ്റതിന് പിന്നാലെയാണ് റവാഡ ചന്ദ്രശേഖർ വാര്‍ത്താസമ്മേളനം നടത്തിയത്. സംസ്ഥാന പോലീസ് മേധാവിയാകാൻ അവസരം നൽകിയതിന് മുഖ്യമന്ത്രിക്കും സർക്കാരിനും…
Read Moreജൂൺ മാസത്തെ റേഷൻ വിതരണം ജൂലൈ രണ്ടുവരെ
തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ മാസത്തെ റേഷൻ വിതരണം ജൂലൈ രണ്ടുവരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി. ആർ. അനിൽ അറിയിച്ചു. ജൂലൈ മൂന്നിന് മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷൻ വ്യാപാരികൾക്ക് അവധി ആയിരിക്കും. നാല് മുതൽ ജൂലൈ മാസത്തെ റേഷൻ വിതരണം ആരംഭിക്കും. സംസ്ഥാനത്ത് 30 വരെ 75 ശതമാനം കാർഡ് ഉടമകൾ റേഷൻ കൈപ്പറ്റിയിട്ടുണ്ട്. ജൂൺ മാസത്തെ റേഷൻ വിഹിതം കൈപ്പറ്റാനുള്ള എല്ലാ കാർഡ് ഉടമകളും തങ്ങളുടെ വിഹിതം ജൂലൈ രണ്ടിനകം കൈപ്പറ്റണമെന്ന് മന്ത്രി അറിയിച്ചു.
Read Moreഇന്ത്യയിൽ താമസിക്കണമെന്ന ആഗ്രഹം; രാജ്യാന്തര അതിർത്തി കടക്കുന്നതിനിടെ പാക് ദമ്പതികൾ മരുഭൂമിയിൽ കുടുങ്ങി; കനത്ത ചൂടിൽ വെള്ളംകിട്ടാതെ ദാരുണാന്ത്യം
ജയ്പുർ: രാജ്യാന്തര അതിർത്തി കടന്ന് ഇന്ത്യയിലെത്തിയ പാക്കിസ്ഥാൻ ദമ്പതികൾ മരുഭൂമിയിൽ വെള്ളം കിട്ടാതെ മരിച്ചു. കനത്ത ചൂടിൽ നിർജലീകരണം കാരണമാണ് മരണം സംഭവിച്ചതെന്ന് പോലീസ് അറിയിച്ചു. പാക്കിസ്ഥാനിൽ നിന്നുള്ള രവികുമാറും (17) ശാന്തി ബായിയും (15) ആണ് മരിച്ചത്. ശനിയാഴ്ചയാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. സംഭവസ്ഥലത്ത് നിന്നുള്ള ഒരു ചിത്രം പുറത്തുവന്നിട്ടുണ്ട്. യുവാവിന്റെ മുഖത്ത് ഒരു ഒഴിഞ്ഞ കുടിവെള്ളക്കുപ്പി വച്ചിരിക്കുന്നതും ചിത്രത്തിൽ കാണാം. നാല് മാസം മുൻപാണ് പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ഘോട്കി ജില്ലയിലെ മിർപുർ മാഥേലോയിൽ വെച്ച് രവികുമാറും ശാന്തി ബായിയും വിവാഹിതരായത്. ഇന്ത്യയിൽ താമസിക്കാൻ ആഗ്രഹിച്ച ഇരുവരും വീസയ്ക്ക് അപേക്ഷിച്ചിരുന്നു. ഇന്ത്യ–പാക്ക് സംഘർഷത്തിന്റെ സാഹചര്യത്തിൽ ഇരുവരുടെയും അപേക്ഷ നിരസിക്കപ്പെട്ടുകയായിരുന്നു. ഇതേത്തുടർന്ന് രാജ്യാന്തര അതിർത്തി മറികടക്കാൻ ഇവർ തീരുമാനിക്കുകയായിരുന്നു. കുടുംബത്തിന്റെ എതിർപ്പു വകവെയ്ക്കാതെയായിരുന്നു യാത്ര. അനധികൃതമായി അതിർത്തി കടന്ന ഇരുവരും മരുഭൂമിയിൽ കുടുങ്ങുകയായിരുന്നു.…
Read More