ന്യൂഡൽഹി: സ്ത്രീധനപീഡനത്തെത്തുടര്‍ന്ന് വിസ്മയ ജീവനൊടുക്കിയ കേസില്‍ പ്രതി കിരണ്‍കുമാറിന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ തീരുമാനമാകുന്നത് വരെ ശിക്ഷാവിധി മരവിപ്പിക്കണമെന്ന ഭര്‍ത്താവ് കിരണ്‍കുമാറിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. കേസില്‍ തനിക്കെതിരായ ശിക്ഷ മരവിപ്പിക്കണം, ജാമ്യം നല്‍കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കിരണ്‍കുമാർ സുപ്രീംകോടതിയെ സമീപിച്ചത്. നേരത്തെ ഇതേ ആവശ്യങ്ങളുമായി കിരണ്‍കുമാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, രണ്ടുവര്‍ഷമായിട്ടും ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ തീരുമാനമാകാത്തതിനാലാണ് പ്രതി സുപ്രീംകോടതിയിയെ സമീപിച്ചത്. തനിക്കെതിരായ ആത്മഹത്യാപ്രേരണാക്കുറ്റം നിലനില്‍ക്കില്ലെന്നായിരുന്നു ഹര്‍ജിയിലെ പ്രധാനവാദം. വിസ്മയയുടെ ആത്മഹത്യയില്‍ തന്നെ നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകളില്ല. തന്റെ ഇടപെടല്‍ കാരണമാണ് ആത്മഹത്യയെന്ന് തെളിയിക്കാനായില്ല. താന്‍ മാധ്യമവിചാരണയുടെ ഇരയാണെന്നും കിരണ്‍കുമാറിന്റെ ഹര്‍ജിയിലുണ്ട്. കേസില്‍ ശിക്ഷിക്കപ്പെട്ട കിരണ്‍കുമാര്‍ നിലവില്‍ പരോളിലാണ്. വിസ്മയ ജീവനൊടുക്കിയ കേസില്‍ കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി പത്തുവര്‍ഷത്തെ തടവും 12.55 ലക്ഷം രൂപ പിഴയുമാണ് കിരണ്‍കുമാറിന് ശിക്ഷ…
Read MoreDay: July 2, 2025
തട്ടിപ്പിന്റെ പുത്തൻ വേർഷൻ… കല്യാണ വീട്ടിലേക്കെന്ന വ്യാജേന പാത്രങ്ങൾ കൊണ്ടുപോയി മറിച്ചുവിറ്റു; താമരശേരിയിലെ തട്ടിപ്പു വീരനെ തേടി പോലീസ്
കോഴിക്കോട്: കല്യാണവീട്ടിലേക്കെന്ന വ്യാജേന വാടകസ്റ്റോറിൽ നിന്ന് പാത്രങ്ങൾ കൊണ്ടുപോയി മറിച്ചുവിറ്റയാളെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ച് പോലീസ്. താമരശേരി പരപ്പൻപൊയിലിലെ ഒ.കെ സൗണ്ട്സ് എന്ന വാടകസ്റ്റോറിൽ നിന്നാണ് ബിരിയാണിച്ചെമ്പ് ഉൾപ്പെടെ കൊണ്ടുപോയത്. ഇവ പിന്നീട് പൂനൂരിലെ ആക്രിക്കടയിൽ വിറ്റതായി കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് ഒരു യുവാവ് വാടകസ്റ്റോറിലെത്തിയത്. സൽമാൻ എന്നാണ് പേരെന്നും താമരശേരിക്ക് സമീപത്തെ അണ്ടോണയിലെ വീട്ടിൽ കല്യാണത്തിനായാണ് ബിരിയാണിച്ചെമ്പ് ഉൾപ്പെടെ കൊണ്ടുപോകുന്നത് എന്നുമാണ് ഇയാൾ പറഞ്ഞത്. രണ്ട് ബിരിയാണിച്ചെമ്പ്, രണ്ട് ഉരുളി, ചട്ടുകം, കോരി മുതലായവ ഗുഡ്സ് ഓട്ടോ വിളിച്ചാണ് ഇയാൾ കൊണ്ടുപോയത്. ഫോൺ നമ്പറും അഡ്രസും നൽകിയിരുന്നെങ്കിലും ഇവ വ്യാജമാണെന്ന് പിന്നീട് കണ്ടെത്തി. തിങ്കളാഴ്ച പാത്രങ്ങൾ തിരികെ എത്തിക്കാതായതോടെ അന്വേഷിച്ചപ്പോഴാണ് കബളിപ്പിക്കപ്പെട്ടത് ഉടമ തിരിച്ചറിഞ്ഞത്. ഫോൺ നമ്പറിൽ വിളിച്ചപ്പോൾ സ്വിച്ച് ഓഫ് എന്നാണ് പറഞ്ഞത്. ഇതോടെ സാധനങ്ങൾ കൊണ്ടുപോയ ഗുഡ്സ് ഡ്രൈവറോട് അന്വേഷിച്ചു. അപ്പോഴാണ്…
Read Moreഐ ലവ് യൂ എന്ന് പറഞ്ഞതിന് പിന്നില്‍ ലൈംഗീക ഉദേശ്യമില്ലെങ്കില്‍ കുറ്റമാകില്ല; മകളെ അപമാനിച്ചെന്ന് കാട്ടി മാതാപിതാക്കൾ നൽകിയ പരായിലാണ് ബോംബെ ഹൈക്കോടതിയുടെ വിധി
മുംബൈ: ലൈംഗീക ഉദേശ്യത്തോടെ അല്ലാതെ ഐ ലവ് യൂ എന്ന് പറയുന്നത് പീഡന കുറ്റമായി കാണാനാകില്ലായെന്ന് ബോംബെ ഹൈക്കോടതി. പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗീകമായി പീഡിപ്പിച്ചെന്നാരോപിച്ച് കുട്ടിയുടെ മാതാപിതാക്കള്‍ നല്കിയ പരാതിയിലാണ് നിര്‍ണായക വിധി. ജസ്റ്റീസ് ഊര്‍മിള ഫാല്‍ക്കെയാണ് നാഗ്പുര്‍ ബെഞ്ചില്‍ വിധി പറഞ്ഞത്. 2015 ഒക്ടോബര്‍ 23 നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ട്യൂഷന് കഴിഞ്ഞ് മടങ്ങുന്ന വഴിയില്‍ തങ്ങളുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ യുവാവ് തടഞ്ഞു നിര്‍ത്തി ഐ ലവ് യൂ പറഞ്ഞുവെന്നും നിര്‍ബന്ധിച്ച് പേര് പറയിപ്പിച്ചുവെന്നുമാണ് കേസ്. എന്നാല്‍ ഐ ലവ് യൂ എന്ന് പറഞ്ഞതിന് പിന്നില്‍ ലൈംഗീക ഉദേശ്യമില്ലെങ്കില്‍ കുറ്റമാകില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.
Read Moreഇപ്പോള്‍ ആശുപത്രിയില്‍ ഉപകരണങ്ങള്‍ എത്തിയത് എങ്ങനെ, പ്രശ്നമുണ്ടാക്കിയാലെ പരിഹാരമുള്ളൂ എന്നാണോ; താൻ നടത്തിയത് പ്രഫഷണല്‍ സൂയിസൈഡെന്ന് ഡോ.ഹാരിസ്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ കുറ്റപ്പെടുത്തലില്‍ വിഷമമില്ലെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ യൂറോളജി വിഭാഗം മേധാവി ഡോ.ഹാരിസ്. താന്‍ വിമര്‍ശിച്ചത് സര്‍ക്കാരിനെയോ മന്ത്രിസഭയെയോ അല്ല. ബ്യൂറോക്രസിയുടെ മെല്ലെപ്പോക്കിനെതിരെയാണ് പ്രതികരിച്ചത്. വേറെ മാര്‍ഗമില്ലാതായപ്പോഴാണ് പ്രഫഷണല്‍ സൂയിസൈഡ് വേണ്ടിവന്നത്. ശിക്ഷാനടപടി ഉണ്ടാകുമെന്ന് ഉറപ്പായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യമേഖലയുടെ പരിമിതികള്‍ വിദഗ്ധ സംഘത്തെ അറിയിച്ചു. ബ്യൂറോക്രസിയുടെ വീഴ്ച പരിഹരിക്കണം. പ്രശ്നങ്ങള്‍ പരിഹരിച്ചാല്‍ ആരോഗ്യമേഖല ഉയര്‍ച്ചയിലേക്ക് പോകും. തനിക്കെതിരേ കുറ്റപ്പെടുത്തലും നടപടിയും ഉണ്ടായാലും നിലപാടില്‍ തുടരും. ഇപ്പോള്‍ ആശുപത്രിയില്‍ ഉപകരണങ്ങള്‍ എത്തിയത് എങ്ങനെയാണെന്നും പ്രശ്നമുണ്ടാക്കിയാലെ പരിഹാരമുള്ളൂ എന്നാണോയെന്നും അദ്ദേഹം ചോദിച്ചു.
Read More