കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രിയിലെ പതിനാലാം വാർഡ് കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ ഒരു സ്ത്രീക്ക് ദാരുണാന്ത്യം. 13-ാം വാർഡിലെ രോഗിയുടെ കൂട്ടിരിപ്പുകാരിയായ തലയോലപ്പറമ്പ് സ്വദേശി ബിന്ദു (56) ആണ് മരിച്ചത്. അപകടമുണ്ടായ 14-ാം വാർഡിലെ ശുചിമുറിയിൽ കുളിക്കാൻ പോയതായിരുന്നു ഇവർ. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ ബിന്ദുവിനെ അപകടത്തിനു ശേഷം രണ്ടര മണിക്കൂർ കഴിഞ്ഞാണ് പുറത്തെടുത്തത്. ഉടൻതന്നെ അത്യാഹിത വിഭാഗത്തിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അപകടത്തിനു ശേഷം തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിനെ കാണാതായതായി ഭർത്താവ് വിശ്രുതൻ പറഞ്ഞിരുന്നു. ഇവരുടെ മകൾ ട്രോമാ കെയറിൽ ചികിത്സയിലാണ്. മകളുടെ ചികിത്സയുമായി ബന്ധപ്പെട്ടാണ് വിശ്രുതനും ഭാര്യ ബിന്ദുവും കോട്ടയം മെഡിക്കൽ കോളജിൽ എത്തിയത്. ഇന്നു രാവിലെ 11-ഓടെയാണ് അപകടമുണ്ടായത്. ആശുപത്രിയുടെ 14-ാം വാര്‍ഡിന്റെ ഒരു ഭാഗമാണ് പൊളിഞ്ഞുവീണത്. അപകടത്തിൽ വയനാട് മീനങ്ങാടി സ്വദേശി അലീന വിൻസന്റിന് (11) പരുക്കേറ്റിട്ടുണ്ട്. ശസ്ത്രക്രിയ കഴിഞ്ഞ് പത്താം വാർഡിൽ…
Read MoreDay: July 3, 2025
മെഡിക്കൽ കോളജ് അപകടം; കുടുങ്ങിക്കിടന്നത് രണ്ടര മണിക്കൂർ; തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന് ദാരുണാന്ത്യം
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം ഇടിഞ്ഞുവീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. 13-ാം വാർഡിലെ രോഗിയുടെ കൂട്ടിരിപ്പുകാരിയായ തലയോലപ്പറമ്പ് സ്വദേശി ബിന്ദു (56) ആണ് മരിച്ചത്. അപകടമുണ്ടായ 14-ാം വാർഡിലെ ശുചിമുറിയിൽ കുളിക്കാൻ പോയതായിരുന്നു ഇവർ. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ ബിന്ദുവിനെ അപകടത്തിനു ശേഷം രണ്ടര മണിക്കൂർ കഴിഞ്ഞാണ് പുറത്തെടുത്തത്. ഉടൻതന്നെ അത്യാഹിത വിഭാഗത്തിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അപകടത്തിനു ശേഷം തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിനെ കാണാതായതായി ഭർത്താവ് വിശ്രുതൻ പറഞ്ഞിരുന്നു. ഇവരുടെ മകൾ ട്രോമാ കെയറിൽ ചികിത്സയിലാണ്. മകളുടെ ചികിത്സയുമായി ബന്ധപ്പെട്ടാണ് വിശ്രുതനും ഭാര്യ ബിന്ദുവും കോട്ടയം മെഡിക്കൽ കോളജിൽ എത്തിയത്. ഇന്നു രാവിലെ 11-ഓടെയാണ് അപകടമുണ്ടായത്. ആശുപത്രിയുടെ 14-ാം വാര്‍ഡിന്റെ ഒരു ഭാഗമാണ് പൊളിഞ്ഞുവീണത്. അപകടത്തിൽ വയനാട് മീനങ്ങാടി സ്വദേശി അലീന വിൻസന്റിന് (11) പരുക്കേറ്റിട്ടുണ്ട്. ശസ്ത്രക്രിയ കഴിഞ്ഞ് പത്താം വാർഡിൽ ചികിത്സയിൽ കഴിയുന്ന മുത്തശ്ശി ത്രേസ്യാമ്മയുടെ…
Read Moreരജിസ്ട്രാറെ സസ്പെൻഡ് ചെയ്ത വിസിയുടെ നടപടി ജനാധിപത്യവിരുദ്ധം; ‘ഗവര്‍ണറുടെ കൂലിത്തല്ലുകാരനെപ്പോലെ വിസി പെരുമാറുന്നെന്ന് മന്ത്രി വി. ശിവന്‍കുട്ടി
തിരുവനന്തപുരം: കേരള സര്‍വകലാശാല രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത വിസിയുടെ നടപടി ജനാധിപത്യവിരുദ്ധമെന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. ചട്ടവിരുദ്ധമായ നടപടിയാണ് വിസി കൈക്കൊണ്ടത്. രജിസ്ട്രാര്‍ക്കെതിരേ നടപടിയെടുക്കാനുള്ള അധികാരം സിന്‍ഡിക്കേറ്റിനാണ്. ഇതൊന്നും പരിഗണിക്കാതെ വിസി കൈക്കൊണ്ട സസ്പെന്ഷന് നടപടി യൂണിവേഴ്സിറ്റിയുടെ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. ഗവര്‍ണറുടെ കൂലിത്തല്ലുകാരനെ പോലെ വിസി പെരുമാറുന്നു. ചട്ടങ്ങള്‍ ലംഘിച്ചത് ഗവര്‍ണറാണ് രജിസ്ട്രാറല്ല. രജിസ്ട്രാര്‍ക്കെതിരേ നടപടിയെടുക്കാനുള്ള അധികാരം സിന്‍ഡിക്കേറ്റിനാണ്. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനോട് ഏറ്റുമുട്ടാനുള്ള പ്രവൃത്തി ഗവര്‍ണര്‍ പദവിക്ക് ചേര്‍ന്നതല്ല. ഗവര്‍ണറുടേത് ജനാധിപത്യ നടപടികളാണ്. ചട്ടമ്പിത്തരം അനുവദിക്കില്ല. കാവിക്കൊടിയേന്തിയ ഭാരതാംബ ഒരു സഹോദരി, അല്ലെങ്കില്‍ വനിത അങ്ങനെയാണ് കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
Read Moreപരിമിതികളില്‍ വീര്‍പ്പുമുട്ടി ജില്ലാ ജയിൽ; 67 പേരെ പാര്‍പ്പിക്കാവുന്ന ജയിലില്‍ 108 പേർ; സ്ഥലസൗകര്യകുറവു മൂലം പ്രതികളെ പുറത്തിറക്കാറില്ല
കോട്ടയം: പരിമിതികളില്‍ വീര്‍പ്പുമുട്ടുന്ന ജില്ലാ ജയിലില്‍ സൗകര്യം വര്‍ധിപ്പിക്കുക അസാധ്യമാണ്. മണിമല മുക്കടയില്‍ റബര്‍ ബോര്‍ഡ് വക അന്‍പത് ഏക്കര്‍ സ്ഥലത്തുനിന്ന് അഞ്ചേക്കര്‍ വിട്ടുകൊടുക്കണമെന്ന് ഏറെക്കാലമായുള്ള ആവശ്യമാണ്. നിലവില്‍ കോട്ടയം കളക്ടറേറ്റിനു സമീപമുള്ള ജയില്‍ കാലപ്പഴക്കം ചെന്ന കെട്ടിടമാണ്. മതില് ദുര്‍ബലവും ഉയരം കുറഞ്ഞതുമാണ്. മൂന്നു വര്‍ഷം മുമ്പ് കൊലക്കേസ് പ്രതി രക്ഷപ്പെട്ടതിനു പിന്നാലെ ശനിയാഴ്ച മൊബൈല്‍ മോഷണക്കേസില്‍ റിമാന്‍ഡിലായിരുന്ന ആസാം സ്വദേശി അമിനുള്‍ ഇസ്ലാം (20) ജയില്‍ ചാടിയിരുന്നു. രക്ഷപ്പെട്ട പ്രതി ട്രെയിനില്‍ നാടുവിട്ടതായാണ് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാകുന്നത്. നിലവിലുള്ള ജയിലിന്റെ ഭിത്തിക്കു മുകളില്‍ അടുത്തയിടെ മുള്ളു കമ്പിവേലി പിടിപ്പിച്ചിരുന്നെങ്കിലും പ്രതി സാഹസികമായി തടവുചാടുകയായിരുന്നു.1959ല്‍ സബ് ജയിലായി തുടങ്ങി രണ്ടായിരത്തില്‍ ജില്ലാ ജയിലായി ഉയര്‍ത്തിയ ജയില്‍ സംവിധാനത്തിന് അരയേക്കറാണ് വിസ്തൃതി. 15 സെല്ലുകളിലായി 67 പേരെ പാര്‍പ്പിക്കാവുന്ന ജയിലില്‍ 108 പേരാണ് കഴിയുന്നത്. മുക്കടയിലെ റബര്‍ബോര്‍ഡ്…
Read Moreഇനിയുമാരും അബദ്ധത്തിൽ ചാടല്ലേ… അഭിഭാഷകയെ ഡിജിറ്റൽ അറസ്റ്റ് ചെയ്ത് 3.5 കോടി കവർന്നു
ഉത്തർപ്രദേശിലെ ഗൗതം ബുദ്ധ നഗറിൽ അഭിഭാഷകയെ ഡിജിറ്റൽ അറസ്റ്റ് ചെയ്ത് മൂന്നരക്കോടിയോളം രൂപ കവർന്നതായി പരാതി. ഹേമന്തിക വാഹി ആണ് തട്ടിപ്പിനിരയായത്. ജൂൺ പത്തിനു തനിക്ക് ഫോൺ കോൾ ലഭിച്ചതായും വിളിച്ചയാൾ തന്റെ ആധാർ കാർഡ് ഉപയോഗിച്ച് നാല് ബാങ്ക് അക്കൗണ്ടുകൾ തുറന്നിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് കേസ് ഫയൽ ചെയ്തിട്ടുണ്ടെന്നും അറിയിച്ചതായി ഹേമന്തിക വാഹി പരാതിയിൽ പറയുന്നു. ഈ അക്കൗണ്ടുകളിൽനിന്നു കണ്ടെത്തിയ പണം ചൂതാട്ടം, ബ്ലാക്ക് മെയിലിംഗ്, നിയമവിരുദ്ധമായി ആയുധങ്ങൾ വാങ്ങൽ എന്നിവയ്ക്കായി ഉപയോഗിച്ചിട്ടുണ്ടെന്ന് വിളിച്ചയാൾ ഹേമന്തികയോടു പറഞ്ഞു. ഇതിനുപിന്നാലെ പോലീസ് സ്റ്റേഷനിൽ നിന്നാണെന്ന വ്യാജേന തുടരെ ഫോൺ കോളുകൾ വരാൻ തുടങ്ങിയെന്നും ബാങ്കുകളിൽ നിക്ഷേപിച്ച തുകയുടെ വിശദാംശങ്ങൾ ചോദിച്ചതായും അഭിഭാഷക പറഞ്ഞു. തുടർന്നാണ് തട്ടിപ്പ് സംഘം അഭിഭാഷകയിൽനിന്നു പണം തട്ടിയത്.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreകര്‍ഷകര്‍ക്കും കച്ചവടക്കാര്‍ക്കും, യാത്രക്കാര്‍ക്കും ഭീഷണിയായി കുരങ്ങുകൾ; വന്ധ്യംകരിച്ച് പെരുകല്‍ തടയാന്‍ പദ്ധതി
കോട്ടയം: അനിയന്ത്രിതമായി പെരുകിയ നാടന്‍ കുരങ്ങുകളെക്കൊണ്ട് പൊറുതി മുട്ടിയതോടെ ഇവയെ പിടികൂടി വന്ധ്യംകരിച്ച് എണ്ണം കുറയ്ക്കാന്‍ സംസ്ഥാന വനംവകുപ്പ് ആലോചിക്കുന്നു. കാട്ടില്‍നിന്ന് വനാതിര്‍ത്തിയിലേക്കും അടുത്തയിടെ നാട്ടിലേക്കും നഗരത്തിലേക്കും വന്നുകൂടിയ കുരങ്ങുകള്‍ കര്‍ഷകര്‍ക്കും കച്ചവടക്കാര്‍ക്കും, യാത്രക്കാര്‍ക്കും ഭീഷണിയാണ്. നായകള്ക്കെന്നപോലെ കുരങ്ങിനും പേവിഷബാധയ്ക്കുള്ള സാഹചര്യമേറെയുണ്ട്. കേരളത്തില്‍ വ്യാപകമായി കാണുന്ന നാടന്‍ കുരങ്ങ് അഥവാ തൊപ്പിക്കുരങ്ങുകളെയാണ് വന്ധ്യംകരിക്കാന്‍ പദ്ധതിയിടുന്നത്. ഇതിന് കേന്ദ്ര വനം, പരിസ്ഥിതി, കാലാവസ്ഥാവ്യതിയാന മന്ത്രാലയങ്ങളുടെ അനുമതി വേണ്ടതുണ്ട്. മലയോര മേഖലയിലെ കൃഷിയിടങ്ങളില്‍ നിലത്തു വളരുന്നതെല്ലാം കാട്ടുപന്നിയും മരത്തിനു മുകളിലുള്ളതെല്ലാം കുരങ്ങും നശിപ്പിക്കുന്ന സാഹചര്യമാണ്. തെങ്ങ്, കവുങ്ങ്, ജാതി എന്നിവയിലെ ഫലം അപ്പാടെ കുരങ്ങ് നശിപ്പിക്കും. പാശ്ചാത്യ രാജ്യങ്ങള്‍ വന്ധ്യകരണം, ഇഞ്ചക്ഷന്, ഗുളിക എന്നിവ മുഖേനയാണ് ഇവയുടെ എണ്ണം കുറയ്ക്കുന്നത്. ഹിമാചല്‍ പ്രദേശില്‍ കുരങ്ങുകളുടെ എണ്ണം കുറയ്ക്കാന്‍ ഇത്തരത്തില്‍ സാധിച്ചിട്ടുണ്ട്.ജില്ലയിലെ 24 പഞ്ചായത്തുകളില്‍ കുരങ്ങുകളുടെ ശല്യമുള്ളതായി വനം വകുപ്പ് വ്യക്തമാക്കി.…
Read Moreകിടാരികള്‍ക്കു മാത്രം ജന്മം നല്കാന് ലിംഗനിര്‍ണയം; ഒരു സ്ട്രോയ്ക്ക് 500 രൂപയാണ് വില
കോട്ടയം: കിടാരികള്‍ക്കു മാത്രം ജന്മം നല്കാന് ലിംഗനിര്‍ണയം നടത്തിയ ബീജം (സെക്സ് സോള്‍ട്ടഡ് സെമന്‍) ജില്ലയിലെ 29 മൃഗാശുപത്രികളില്‍ ലഭ്യമാക്കുന്നു. പശുക്കിടാരികളെ കൂടുതലായി ഉത്പാദിപ്പിക്കാനും പാലുത്പാദനം കൂട്ടാനും ലക്ഷ്യമിട്ട് രാഷ്ട്രീയ ഗോകുല്‍ മിഷന് പദ്ധതിയുടെ ഭാഗമായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്നു നടപ്പാക്കുന്ന പദ്ധതിയില്‍ അത്യുത്പാദന ശേഷിയുള്ള ബീജമാണ് കുത്തിവയ്ക്കുന്നത്. വിദേശത്തുനിന്നും ഇറക്കുമതി ചെയ്ത ബീജത്തില്‍ 99 ശതമാനവും കിടാരികള്‍ ജനിക്കുമെന്നതാണ് പ്രത്യേകത. അത്യുത്പാദന ശേഷിയുള്ള കാളകളുടെ ബീജത്തില്‍നിന്നും മൂരിക്കിടാവ് ജനിക്കാന്‍ സാധ്യതയുള്ള ക്രോമസോമിനെ നീക്കം ചെയ്യും. ലാബിലെ ശസ്ത്രക്രിയാ പ്രക്രിയയിലൂടെ മൂരിക്കിടാവിനു സാധ്യതയുള്ള വൈ -ക്രോമസോമിനെ നീക്കിയാണ് ഇതിന്റെ ഉത്പാദനം. 10 ലിറ്റര്‍ പാല് തരുന്ന പശുക്കളിലാണ് ഈ ബീജം കുത്തിവയ്ക്കുക. ഈ രീതിയില്‍ പ്രത്യുത്പാദനം നടത്തി ജനിക്കുന്ന പശുക്കളില്‍ നിന്നും ഒരു ദിവസം 40 ലിറ്റര്‍ പാല്‍വരെ കിട്ടുമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.പി.…
Read Moreമഴക്കെടുതിയിൽ ഉത്തരേന്ത്യ: ഹിമാചൽ മിന്നൽപ്രളയത്തിൽ മരണം 11 ആയി; 34 പേർക്കായി തെരച്ചിൽ
ന്യൂഡൽഹി: ഉത്തരേന്ത്യയിൽ മഴക്കെടുതി രൂക്ഷമായി തുടരുന്നു. ഹിമാചല്‍പ്രദേശില്‍ കനത്ത മഴയിൽ കഴിഞ്ഞ 32 മണിക്കൂറിനിടെ മരിച്ചവരുടെ എണ്ണം 11 ആയി. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും കാണാതായ 34 പേർക്കായുള്ള തെരച്ചിൽ തുടരുകയാണെന്നു ദുരന്തനിവാരണസേന ഉദ്യോഗസ്ഥർ അറിയിച്ചു. വെള്ളപ്പൊക്ക ബാധിത മേഖലയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. 370 പേരെ ദുരന്ത ബാധിത മേഖലകളില്‍നിന്നു സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റിപ്പാർപ്പിച്ചു. ഇന്നലെ പെയ്ത ശക്തമായ മഴയില്‍ വൻനാശമാണുണ്ടായത്. നിരവധി വീടുകൾ തകർന്നു. കൃഷിയിടങ്ങളും നശിച്ചു. നിരവധി വളർത്തുമൃഗങ്ങൾ വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയി. മാണ്ഡിയിലും കിന്നൗറിലും മേഘവിസ്ഫോടനവും വെള്ളപ്പൊക്കവും രൂക്ഷമാണ്. മേഘവിസ്ഫോടനത്തില്‍ എട്ടിലേറെ വീടുകൾ തകർന്നു. എന്നാല്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ലസി മോഡലിലെ മേഘവിസ്ഫോടനത്തില്‍ ഒരു വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചു. റെയില്‍ ചൗക്കില്‍ നിരവധി കാലികള്‍ ഒഴുകിപ്പോയി. വെള്ളപ്പൊക്കത്തില്‍ മാണ്ഡിയിലെ ജലവൈദ്യുതനിലയത്തിനു കേടുപാടുകള്‍ സംഭവിച്ചു. ഹാമിര്‍പുരിലെ ബിയാസ് നദി കരകവിഞ്ഞൊഴുകുകയാണ്. നദിയുടെ സമീപത്തു താമസിച്ചിരുന്നവരെ മാറ്റിപ്പാർപ്പിച്ചു. മണ്‍സൂണ്‍…
Read Moreകാട്ടുപന്നി കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞ് രണ്ടു പേർക്ക്; ഡ്രൈവർ ശ്യാമിന്റെ മുഖത്ത് ഇരുപതിലധികം കുത്തിക്കെട്ടുകൾ
കാഞ്ഞിരപ്പള്ളി: പാറത്തോട് ചോറ്റിയിൽ കാട്ടുപന്നി കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർക്കും യാത്രക്കാരനും പരിക്കേറ്റു. ഓട്ടോറിക്ഷ ഡ്രൈവർ ചോറ്റി ത്രിവേണി സ്വദേശി പന്തമാവിൽ ശ്യാം പി. രാജു (30), യാത്രക്കാരനായിരുന്ന ഈരാറ്റുപേട്ട സ്വദേശി പുളിമൂട്ടിൽ സുനിൽ (42) എന്നിവർക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാത്രി ഏഴോടെയായിരുന്നു സംഭവം. എസ്റ്റേറ്റ് ജീവനക്കാരനും ഓട്ടോറിക്ഷ തൊഴിലാളിയുമായ ശ്യാം ഈരാറ്റുപേട്ടയ്ക്ക് ഓട്ടം പോവുകയായിരുന്നു. വാഹനത്തിൽ സുനിലടക്കം രണ്ട് യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഊരയ്ക്കനാട് മാളിക റോഡിൽ ഓട്ടോയുടെ അടിയിലേക്കു കാട്ടുപന്നി ഓടിക്കയറുകയായിരുന്നു. ഒരു വശം പൊങ്ങിയ ഓട്ടോറിക്ഷ വെട്ടിച്ച് മാറ്റുന്നതിനിടെ സമീപത്തെ കാനയിലേക്കു മറിഞ്ഞു. അപകടത്തിൽ ശ്യാമിന്റെ മുഖത്തിന്റെ ഒരു ഭാഗത്തെ തൊലി അടർന്നുമാറി. സുനിലിന് തലയ്ക്കാണ് പരിക്കേറ്റത്. ഇരുവരും കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും ശ്യാം പിന്നീട് കോട്ടയം മെഡിക്കൽ കോളജിലും ചികിത്സ തേടി. ശ്യാമിന്റെ മുഖത്ത് ഇരുപതിലധികം കുത്തിക്കെട്ടുകൾ വേണ്ടിവന്നു. ഓട്ടോറിക്ഷയ്ക്കും…
Read Moreകോട്ടയം മെഡിക്കല്‍ കോളജിലെ കെട്ടിടം പൊളിഞ്ഞുവീണു; രണ്ട് പേർക്ക് പരിക്ക്; ഇടിഞ്ഞുവീണത് ഉപയോഗശൂന്യമായ കെട്ടിടമെന്ന് മന്ത്രിമാർ
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മൂന്നുനില കെട്ടിടം പൊളിഞ്ഞുവീണു. ആശുപത്രിയുടെ 14-ാം വാര്‍ഡിന്റെ ഒരു ഭാഗമാണ് പൊളിഞ്ഞുവീണതെന്നാണ് വിവരം. അപകടത്തിൽ ഒരു കുട്ടി അടക്കം രണ്ട് പേർക്ക് പരിക്കുണ്ട്. ഇവരെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ഫയര്‍ഫോഴ്സും പോലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്. അകത്ത് ആരെങ്കിലും കുടുങ്ങികിടപ്പുണ്ടോയെന്ന് പരിശോധിക്കുകയാണ്. അപകട സ്ഥലത്ത് എത്തി മന്ത്രിമാരായ വി.എൻ.വാസവനും വീണാ ജോർജും.പൊളിഞ്ഞുവീണത് ഉപയോഗരഹിതമായ കെട്ടിടമെന്ന് മന്ത്രിമാർ അറിയിച്ചു. അപകടസ്ഥലത്തെത്തിയതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രിമാർ. ആശുപത്രി വാര്‍ഡുമായി ബന്ധമില്ലാത്ത കെട്ടിടമാണിത്. ഉപയോഗശൂന്യമായ സാധനങ്ങള്‍ ശേഖരിച്ചിരുന്ന സ്ഥലമാണിതെന്നും മന്ത്രിമാർ പറഞ്ഞു.
Read More