കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രി കെട്ടിടം തകര്‍ന്നു വീണതു സംബന്ധിച്ചു വിശദമായ റിപ്പോര്‍ട്ട് നല്കാന് ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവലിന്റെ നേതൃത്വത്തിലുള്ള സംഘം അപകടസ്ഥലം സന്ദര്‍ശിച്ചു. ഏഴു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. 60 വര്‍ഷം പഴക്കമുള്ള കെട്ടിടത്തിനു 12 വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ ബലക്ഷയമുണ്ടെന്നു പഞ്ചായത്ത് അധികൃതര്‍ അറിയിച്ചിരുന്നതാണ്. കെട്ടിടം ഉപയോഗിച്ചിരുന്നില്ലെന്നു ബന്ധപ്പെട്ട അധികൃതര്‍ പറയുമ്പോഴും ആയിരക്കണക്കിനു പേര് എത്തുന്ന സ്ഥലത്തെ ഉപയോഗ ശൂന്യമായി കെട്ടിടത്തില്‍ ആളുകള്‍ പ്രവേശിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിച്ചിരുന്നില്ല. സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെയാണ് അതിവേഗത്തില്‍ സംഭവത്തെക്കുറിച്ചു വിശദമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവലിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. ഫയര്എഞ്ചിന് കടന്നുവരാന്‍ വഴിയുണ്ടാകണമെന്ന പുതിയ കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ പ്രാബല്യത്തിലാകുംമുമ്പ് നിര്‍മിച്ച കെട്ടിടമാണ് ഇതെന്നും ബലക്ഷയം സംബന്ധിച്ചുള്ള തദ്ദേശ സ്ഥാപന റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം വ്യക്തമാക്കാമെന്നും…
Read MoreTag: kottayam medical college
തലയോട്ടി പൊട്ടി ആന്തരിക ഭാഗം പുറത്തുവന്നു, വാരിയെല്ലുകള്‍ പൂര്‍ണമായും ഒടിഞ്ഞു; അവയങ്ങള്‍ക്ക് ഗുരുതര ക്ഷതം; കെട്ടിടാവശിഷ്ടങ്ങൾക്കിടെ ബിന്ദു ഞെരിഞ്ഞമർന്നു
ഗാന്ധിനഗര്‍ (കോട്ടയം): മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കെട്ടിടം ഇടിഞ്ഞുവീണു മരിച്ച തലയോലപ്പറമ്പ് ഉമാംകുന്ന് മേപ്പാത്തുകുന്നേല് ഡി. ബിന്ദുവിനു ഗുരുതരമായി പരിക്കേറ്റിരുന്നുവെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കോണ്‍ക്രീറ്റ് സ്ലാബ് പതിച്ച തലക്കേറ്റ ഗുരുതര പരിക്കും ആന്തരിക രക്തസ്രാവവുമാണു മരണ കാരണം. തലയോട്ടി പൊട്ടി ആന്തരിക ഭാഗം പുറത്തുവന്നു. വാരിയെല്ലുകള്‍ പൂര്‍ണമായും ഒടിഞ്ഞു. ശ്വാസകോശം, ഹൃദയം, കരള്‍ ഉള്‍പ്പെടെ അവയങ്ങള്‍ക്ക് ഗുരുതര ക്ഷതമേറ്റതായും റിപ്പോര്‍ട്ടിലുണ്ട്.
Read Moreകോട്ടയം മെഡി.കോളജിലെ കെട്ടിട നിര്‍മാണങ്ങള്‍ ഭൂരിഭാഗവും ചട്ടങ്ങള്‍ പാലിക്കാതെ?; കെട്ടിടത്തിലേക്കു കയറാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നില്ല
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജിലെ കെട്ടിട നിര്‍മാണങ്ങള്‍ ഭൂരിഭാഗവും ചട്ടങ്ങള്‍ പാലിക്കാതെയാണെന്ന ആരോപണം ശക്തം. ഇന്നലെ തകര്‍ന്നുവീണ കെട്ടിടത്തിന് 60 വര്‍ഷത്തിനു മേല്‍ പഴക്കമുണ്ട്.ഈ കെട്ടിടം ബലക്ഷയമുണ്ടെന്നു കണ്ടെത്തിയതിനാല്‍ അടച്ചിട്ടിരിക്കുകയായിരുന്നു. എന്നാല്‍ മെഡിക്കല്‍ കോളജില്‍ എത്തുന്ന രോഗികളുടെ കൂട്ടിരിപ്പുകാർ ഉള്‍പ്പെടെയുള്ളവര്‍ ഈ കെട്ടിടത്തിലേക്ക് കയറാതിരിക്കാനുള്ള നടപടികള്‍ ആശുപത്രി അധികൃതര്‍ സ്വീകരിച്ചിരുന്നില്ല. തകര്‍ന്ന കെട്ടിടത്തിലേക്കു ജെബിസി കടന്നു വരാന്‍ പോലും സാധിക്കാത്ത രീതിയിലായിരുന്നു ഇതിന്റെ ഘടന. 12 വര്‍ഷം മുമ്പു കെട്ടിടത്തിനു ബലക്ഷയമുണ്ടെന്നു കണ്ടെത്തിയിട്ടും പൊളിച്ചുമാറ്റാന്‍ ബന്ധപ്പെട്ട അധികൃതര്‍ക്കു കഴിഞ്ഞില്ല. ഈ കെട്ടിടത്തിന്റെ ഒരു ചുമരിനപ്പുറം നിരവധി രോഗികള്‍ കഴിഞ്ഞിരുന്ന വാര്‍ഡും സര്‍ജിക്കല്‍ ബ്ലോക്കും പ്രവര്‍ത്തിച്ചിരുന്നു.കെട്ടിടം തകര്‍ന്നു വീണപ്പോള്‍ രോഗികള്‍ ഉള്‍പ്പെടെയുള്ളവർ സാധനങ്ങളും കൈയിലെടുത്ത് ഓടിരക്ഷപ്പെടുകയായിരുന്നു. ഇതേ കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ സര്‍ജറി വിഭാഗത്തില്‍ ശസ്ത്രക്രിയയും നടക്കുകയായിരുന്നു. ഈ കെട്ടിടത്തിന്റെ ചിത്രമുള്‍പ്പെടെ ആര്‍പ്പൂക്കര പഞ്ചായത്ത് ദുരന്ത മുന്നറിയിപ്പ് നല്‍കിയിരുന്നു.…
Read Moreതനിച്ചാക്കി പോകല്ലേ അമ്മേ… പണിതീരാത്ത വീട്ടിലേക്ക് ചേതനയറ്റ് ബിന്ദുവെത്തി; കരഞ്ഞ് തളർന്ന് മക്കളും 90കാരിയ അമ്മയും; ദുഖം താങ്ങാനാവാതെ തേങ്ങിക്കരഞ്ഞ് നാടും
കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രിയിൽ കെട്ടിടം തകർന്നുവീണ് മരിച്ച തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു. 11ന് വീട്ടുവളപ്പിലാണ് സംസ്കാരം. രോഗബാധിതയായ മകൾക്ക് കൂട്ടിരിക്കാനെത്തിയതായിരുന്നു ബിന്ദു. കഴുത്തിന് കലശലായ വേദനയെത്തുടര്‍ന്ന് മകളും അവസാനവര്‍ഷ നഴ്സിംഗ് വിദ്യാര്‍ഥിയായ നവമിയെ കഴിഞ്ഞ ഒന്നിനാണു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച രാവിലെ മകളെ കുളിപ്പിച്ച് വാര്‍ഡിലാക്കിയശേഷം മാതാവ് ബിന്ദു കുളിക്കാനായി പോയപ്പോഴായിരുന്നു കെട്ടിടം തകര്‍ന്നു വന്‍ അപകടമുണ്ടായത്. തലയോലപ്പറമ്പ് ഉമ്മാംകുന്നില്‍ പണിതീരാത്ത വീട്ടിലാണ് നിര്‍ധന കുടുംബം താമസിക്കുന്നത്. ഭര്‍ത്താവ് വിശ്രുതനും മക്കളായ നവനീത്, നവമി എന്നിവര്‍ക്ക് പുറമെ 90 കാരിയായ അമ്മ സീതാലക്ഷ്മിയും ബിന്ദുവിന്റെ സംരക്ഷണയിലായിരുന്നു. പ്രിയപ്പെട്ട മകളുടെ മരണവിവരമറിഞ്ഞ് നിര്‍ത്താതെ അലമുറയിട്ടു കരഞ്ഞുകൊണ്ടിരിക്കുന്ന മാതാവിന്റെ നൊമ്പരം കാണാനാവാതെ വീട്ടില്‍ തടിച്ചുകൂടിയ സ്ത്രീകളടക്കമുള്ളവര്‍ കണ്ണീര്‍വാര്‍ത്തു.
Read Moreആളൊഴിഞ്ഞ കെട്ടിടമെന്ന് തെറ്റിദ്ധരിപ്പിച്ചു; രക്ഷാപ്രവർത്തനത്തിനുള്ള ശ്രമങ്ങൾ വേണ്ടരീതിയിൽ കൈകാര്യം ചെയ്തില്ല; നഷ്ടപ്പെട്ടത് ഒരു ജീവൻ; പ്രതിഷേധവുമായി ചാണ്ടി ഉമ്മൻ എംഎൽഎ
കോട്ടയം: മെഡിക്കൽ കോളജ് കെട്ടിടം തകർന്നുവീണ് ഒരു സ്ത്രീ മരിച്ചതിനു പിന്നാലെ സ്ഥലത്ത് പ്രതിഷേധവുമായി പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ. രക്ഷാപ്രവർത്തനം വൈകിയെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. അപകടം ഉണ്ടായപ്പോൾ തന്നെ രക്ഷാപ്രവർത്തനത്തിനുള്ള ശ്രമങ്ങൾ വേണ്ടരീതിയിൽ കൈകാര്യം ചെയ്തില്ല. ആളൊഴിഞ്ഞ കെട്ടിടമെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചു. തെറ്റായ വാർത്തകൾ പരത്താൻ ശ്രമിച്ചു. രക്ഷാപ്രവർത്തനം വൈകിയതിന് കാരണം ഇതാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. പൊളിഞ്ഞുവീണത് ഉപയോഗരഹിതമായ കെട്ടിടമാണെന്നാണ് അപകടസ്ഥലത്തെത്തിയ മന്ത്രിമാരായ വി.എൻ.വാസവനും വീണാ ജോർജും അറിയിച്ചിരുന്നത്. ആശുപത്രി വാര്‍ഡുമായി ബന്ധമില്ലാത്ത കെട്ടിടമാണിത്. ഉപയോഗശൂന്യമായ സാധനങ്ങള്‍ ശേഖരിച്ചിരുന്ന സ്ഥലമാണിതെന്നും മന്ത്രിമാർ പറഞ്ഞു. ഇന്നു രാവിലെ 11-ഓടെയാണ് അപകടമുണ്ടായത്. ആശുപത്രിയുടെ 14-ാം വാര്‍ഡിന്റെ ഒരു ഭാഗമാണ് പൊളിഞ്ഞുവീണത്. അപകടത്തിൽ തലയോലപ്പറമ്പ് സ്വദേശി ബിന്ദു (56) മരിച്ചു. 13-ാം വാർഡിലെ രോഗിയുടെ കൂട്ടിരിപ്പുകാരിയായിരുന്ന ബിന്ദു 14-ാം വാർഡിലെ ശുചിമുറിയിൽ കുളിക്കാൻ പോയതായിരുന്നു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ ബിന്ദുവിനെ…
Read Moreകോട്ടയം മെഡിക്കല്‍ കോളജിലെ കെട്ടിടം പൊളിഞ്ഞുവീണു; രണ്ട് പേർക്ക് പരിക്ക്; ഇടിഞ്ഞുവീണത് ഉപയോഗശൂന്യമായ കെട്ടിടമെന്ന് മന്ത്രിമാർ
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മൂന്നുനില കെട്ടിടം പൊളിഞ്ഞുവീണു. ആശുപത്രിയുടെ 14-ാം വാര്‍ഡിന്റെ ഒരു ഭാഗമാണ് പൊളിഞ്ഞുവീണതെന്നാണ് വിവരം. അപകടത്തിൽ ഒരു കുട്ടി അടക്കം രണ്ട് പേർക്ക് പരിക്കുണ്ട്. ഇവരെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ഫയര്‍ഫോഴ്സും പോലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്. അകത്ത് ആരെങ്കിലും കുടുങ്ങികിടപ്പുണ്ടോയെന്ന് പരിശോധിക്കുകയാണ്. അപകട സ്ഥലത്ത് എത്തി മന്ത്രിമാരായ വി.എൻ.വാസവനും വീണാ ജോർജും.പൊളിഞ്ഞുവീണത് ഉപയോഗരഹിതമായ കെട്ടിടമെന്ന് മന്ത്രിമാർ അറിയിച്ചു. അപകടസ്ഥലത്തെത്തിയതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രിമാർ. ആശുപത്രി വാര്‍ഡുമായി ബന്ധമില്ലാത്ത കെട്ടിടമാണിത്. ഉപയോഗശൂന്യമായ സാധനങ്ങള്‍ ശേഖരിച്ചിരുന്ന സ്ഥലമാണിതെന്നും മന്ത്രിമാർ പറഞ്ഞു.
Read Moreകോട്ടയം മെഡിക്കൽ കോളജിലെ ചാർജ് വർധനവ് മന്ത്രി വാസവന്റെ അറിവോടെ; നിരക്ക് വർധനവ് പിൻവലിക്കണമെന്ന് യൂത്ത് കോൺഗ്രസ്
ഗാന്ധിനഗര്‍: കോട്ടയം മെഡിക്കൽ കോളജിൽ ഐസിയുവിന് 500 രൂപയും വെന്റിലേറ്ററിന് 750 രൂപയും രോഗികളില്‍നിന്ന് ഈടാ ക്കാനു ള്ള തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഓഫീസ് ഉപരോധിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി എം. മുരളി സമരം ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ കോളജ് വികസന സമിതി ജനങ്ങളില്‍നിന്ന് പിരിക്കുന്ന പണം അനധികൃതമായി നടത്തിയ രാഷ്ട്രീയ നിയമനങ്ങള്‍ക്ക് ശമ്പളം നല്‍കാനും ധൂര്‍ത്തടിക്കാനും വേണ്ടിയാണ് വിനിയോഗിക്കുന്നതെന്നും തീരുമാനങ്ങള്‍ എടുക്കുന്നതിനു മന്ത്രി വി.എന്‍. വാസവന് കൂട്ടുനില്‍ക്കുകയാണെന്നും എം. മുരളി പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഗൗരിശങ്കര്‍ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി ജോബിന് ജേക്കബ്, ഏറ്റുമാനൂര്‍ കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സോബിന്‍ തെക്കേടം, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി രാഹുല്‍ മറിയപ്പള്ളി തുടങ്ങിയവർ പ്രസംഗിച്ചു.
Read Moreഅമ്മ കരൾ പകുത്തു നൽകി; അഞ്ചു വയസുകാരനിൽ തുന്നിച്ചേർത്ത് ചരിത്ര നേട്ടം കൈവരിച്ച് കോട്ടയം മെഡിക്കൽ കോളജ്; 16 മണിക്കൂർ നീണ്ട ശസ്ത്രക്രിയ വിജയകരം
ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജില്‍ അഞ്ചു വയസുകാരന് കരള്‍ മാറ്റി വച്ചു. പീഡിയാട്രിക് കരള്‍ മാറ്റിവയ്ക്കല്‍ വിജയകരമാ യി പൂർത്തിയാക്കിയത് കോട്ടയം മെഡിക്കല്‍ കോളജില്‍. സര്‍ക്കാര്‍ ആശുപത്രികളില്‍ ആദ്യമായാണ് ഇത്തരമൊരു ശസ്ത്രക്രിയ നടക്കുന്നത്. മലപ്പുറം തിരൂര്‍ സ്വദേശിയായ അഞ്ച് വയസുകാരനാണ് മാതാവ് തന്റെ കരള്‍ പകര്‍ന്ന് നല്‍കിയത്. ഒരു വര്‍ഷത്തിന് മുന്‍പാണ് അഞ്ചു വയസുകാരന്റെ പിതാവ് ഹൃദയാഘാതം മൂലം മരിച്ചത്. പിതാവിന്റെ മരണശേഷം മാതാവാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കുട്ടിയെ എത്തിച്ചുകൊണ്ടിരുന്നത്. ഗ്യാസ്ട്രോ സര്‍ജറി വിഭാഗം മേധാവി ഡോ. ആര്. സിന്ധുവിന്റെ നേതൃത്വത്തില്‍ ഹൃദയ ശസ്ത്രക്രിയാ വിഭാഗം തിയറ്ററില്‍ വെള്ളിയാഴ്ച രാവിലെ ആറിന് ആരംഭിച്ച ശസ്ത്രക്രിയ രാത്രി പത്തിനു പൂര്‍ത്തീകരിച്ചു. 16 മണിക്കൂര്‍നീണ്ടുനിന്ന ശസ്ത്രക്രീയ വിജയകരമായിരുന്നു. കാര്‍ഡിയോ തൊറാസിക് മേധാവി ഡോ.ടി. കെ. ജയകുമാര്‍, കുട്ടികളുടെ ആശുപത്രി സൂപ്രണ്ട് ഡോ. കെ. പി. ജയപ്രകാശ്, അമൃത ആശുപത്രിയിലെ…
Read Moreകോട്ടയം മെഡിക്കൽ കോളജ് ആര്പ്പൂക്കരയിലെത്തിച്ച ജോര്‍ജ് ജോസഫ് പൊടിപാറയുടെ ചരമ രജതജൂബിലി നാളെ
ഏറ്റുമാനൂര്‍: കോട്ടയം മെഡിക്കല്‍ കോളജ് ആര്പ്പൂക്കരയിലെത്തിച്ച ജോര്‍ജ് ജോസഫ് പൊടിപാറയുടെ ചരമ രജതജൂബിലി നാളെ. ആദ്യ രണ്ടു നിയമസഭകളില്‍ ഉള്‍പ്പെടെ മൂന്നു തവണ എംഎല്‍എ ആയിരുന്ന അദ്ദേഹം രണ്ടാം നിയമസഭയില്‍ ഗവണ്മെന്റ് ചീഫ് വിപ്പായിരുന്നു. ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തിന്റേതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടെങ്കിലും കോട്ടയം മെഡിക്കല്‍ കോളജ് ആര്‍പ്പൂക്കരയില്‍ സ്ഥാപിച്ചതാണ് പ്രധാന നേട്ടം. കോട്ടയത്ത് അനുവദിച്ച കേരളത്തിലെ മൂന്നാമത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തിലെ ആര്‍പ്പൂക്കരയില്‍ സ്ഥാപിതമായത് അന്നത്തെ ഏറ്റുമാനൂര്‍ എംഎല്‍എ ജോര്‍ജ് ജോസഫ് പൊടിപാറയുടെ നിശ്ചയദാര്‍ഢ്യം കൊണ്ടു മാത്രം. മെഡിക്കല്‍ കോളജ് വടവാതൂരില്‍ സ്ഥാപിക്കാനുള്ള നീക്കങ്ങള്‍ സജീവമായിരിക്കുമ്പോഴായിരുന്നു സമര്‍ഥമായ ഇടപെടലിലൂടെ പൊടിപാറ ആര്‍പ്പൂക്കരയില്‍ മെഡിക്കല്‍ കോളജ് നേടിയെടുത്തത്. 1960 ലെ രണ്ടാം നിയമസഭയുടെ കാലത്താണ് കോട്ടയത്ത് മെഡിക്കല്‍ കോളജ് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. വി.കെ. വേലപ്പന് ആയിരുന്നു ആരോഗ്യമന്ത്രി. ജോര്‍ജ് ജോസഫ് പൊടിപാറ അന്ന്…
Read Moreദുരിതപർവം കടന്നവൾ… കോട്ടയം മെഡിക്കല്‍ കോളജില്‍ അപൂര്‍വ രോഗത്തിനുള്ള ശസ്ത്രക്രിയ വിജയം; പതിനാലുവയസുകാരിയുടെ ജീവിതം ഇനി സന്തോഷപൂർണ്ണം
തിരുവനന്തപുരം: പതിനാല് വർഷം അനുഭവിച്ച വേദനകൾക്ക് ഒടുവിൽ ആശ്വാസം. സാക്രല്‍ എജെനെസിസ് (Sacral Agenesis) കാരണം അറിയാതെ മൂത്രവും മലവും പോകുന്നതുമൂലം ഏറെ ബുദ്ധിമുട്ടിയിരുന്ന 14 വയസുകാരിക്ക് അപൂര്‍വ ശസ്ത്രക്രിയ വിജയകരമായി നടത്തി കോട്ടയം മെഡിക്കല്‍ കോളജ്. നട്ടെല്ലിനോടു ചേര്‍ന്നുള്ള ഭാഗത്തെ ശസ്ത്രക്രിയയായതിനാല്‍ പരാജയപ്പെട്ടാല്‍ ശരീരം പൂര്‍ണമായിത്തന്നെ തളര്‍ന്നുപോകാനും മലമൂത്ര വിസര്‍ജനം അറിയാന്‍ പറ്റാത്ത നിലയിലാകാനും സാധ്യതയുണ്ട്. അതിസങ്കീര്‍ണമായ ഈ ശസ്ത്രക്രിയയാണു മെഡിക്കല്‍ കോളജ് ന്യൂറോ സര്‍ജറി വിഭാഗം വിജയകരമാക്കിയത്. ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്കിയ മുഴുവന്‍ ടീമിനെയും ആരോഗ്യ മന്ത്രി അഭിനന്ദിച്ചു. സ്കൂള്‍ ആരോഗ്യ പരിശോധനയ്ക്കായി എത്തിയ ആരോഗ്യകേരളം നഴ്സ് ലീനാ തോമസിന്റെ ഇടപെടലാണ് കുട്ടിയുടെ ജീവിതത്തില്‍ വഴിത്തിരിവായത്. കുട്ടിയുടെ ക്ലബ് ഫൂട്ടിനെക്കുറിച്ചും ചികിത്സയെക്കുറിച്ചും സംസാരിച്ച് പിരിയുമ്പോള്‍ പെട്ടെന്നാണ് കുട്ടി ഡയപ്പര്‍ ധരിച്ചിരിക്കുന്നതു ശ്രദ്ധിച്ചത്. കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് തന്റെ ജന്മനായുള്ള അസുഖത്തെക്കുറിച്ച് നഴ്സിനോട് പറയുന്നത്. അറിയാതെ മൂത്രവും…
Read More