രാമപുരം: വാടകയ്ക്ക് എടുത്ത വാഹനങ്ങള്‍ ഉടമയറിയാതെ മറിച്ചുവിറ്റ കേസിലെ പ്രതിയെ രാമപുരം പോലീസ് അറസ്റ്റു ചെയ്തു.മൂവാറ്റുപുഴ മുടവൂര്‍ കുറ്റിക്കാട്ടുച്ചാലില് അബൂബക്കര്‍ സിദ്ദിഖിനെ(50)യാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ പരാതിക്കാരന്റെ കൈവശമുണ്ടായിരുന്ന ട്രാക്ടറിനു 15000 രൂപ പ്രതിമാസ വാടക നല്‍കാമെന്നും പിക്കപ്പ് വാഹനം നല്ല വിലയ്ക്കു വിറ്റു തരാമെന്നും കരാറായ ശേഷം ഉടമയറിയാതെ മറിച്ചു വില്‍ക്കുകയും പണം നല്‍കാതെ കബളിപ്പിക്കുകയുമായിരുന്നു. പരാതിയെത്തുടര്‍ന്നു രാമപുരം പോലീസ് അന്വേഷണം നടത്തി പ്രതിയെ എസ്ഐ ടി.സി. മനോജ്, എസ്സിപിഒ വിനീത് രാജ്, പ്രദീപ് എം. ഗോപാല്‍ എന്നിവരുടെ നേത്രത്വത്തില്‍ എറണാകുളം കളമശേരിയില്‍നിന്നും പിടികൂടുകയായിരുന്നു. പ്രതിക്കെതിരേ മൂവാറ്റുപുഴ കൂത്താട്ടുകുളം എന്നീ സ്റ്റേഷനുകളില്‍ കേസുകളുണ്ട്.
Read MoreDay: July 11, 2025
ദേശീയ പഞ്ചഗുസ്തി മത്സരം; റിനോ തോമസിന് സ്വര്‍ണമെഡല്‍
പാലാ: തൃശൂരില്‍ നടന്ന 47-ാമത് ദേശീയ പഞ്ചഗുസ്തി മത്സരത്തില്‍ മീനച്ചില്‍ കാരാട്ടില്ലത്തു റിനോ തോമസ് സീനിയര്‍ വിഭാഗത്തില്‍ രണ്ട് സ്വര്‍ണ മെഡലും യൂത്ത് വിഭാഗത്തില്‍ ഒരു സ്വര്‍ണവും ഒരു വെങ്കലവും കരസ്ഥമാക്കി. ഇതോടൊപ്പം പ്രോ പഞ്ചാ റെസ്ലിംഗ് ടൂര്‍ണമെന്റില്‍ സെലക്ഷന് നേടുകയും ചെയ്തു. മുന്‍ ദേശീയ യൂത്ത് വിഭാഗത്തില്‍ ചാമ്പ്യനും കോട്ടയം പഞ്ചഗുസ്തി ടീം ക്യാപ്റ്റനും കൂടിയാണ് റിനോ തോമസ്. 2021 ല്‍ ജൂനിയര്‍ വിഭാഗത്തിലാണ് റിനോ തോമസ് പഞ്ചഗുസ്തിയില്‍ അരങ്ങേറ്റം കുറിച്ചത്. പാലായിലെ ഇവോ ഫിറ്റ്നസ് ജിംമ്നേഷ്യത്തിലാണ് പരിശീലനം നടത്തുന്നത്
Read Moreശബരി റെയില്‍ പദ്ധതി: സ്ഥലം ഏറ്റെടുക്കല്‍ വൈകുന്നു; കാലടിമുതല്‍ പിഴകുവരെയുള്ള അയ്യായിരം കുടുംബങ്ങൾ അനിശ്ചിതത്വത്തില്‍
കോട്ടയം: ശബരി റെയില്‍വേ നിര്‍മാണത്തിന് സ്ഥലം ഏറ്റെടുക്കാനുള്ള നടപടികള്‍ അനിശ്ചിതമായി ഇഴയുന്നു. സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി പദ്ധതിയില്‍ 600 കോടി രൂപ നഷ്ടപരിഹാരം നല്കി റെയില്‍വേക്ക് സ്ഥലം ഏറ്റെടുത്തുകൊടുക്കാതെ പണി നടക്കില്ലെന്ന് റെയില്‍വേ വ്യക്തമാക്കിയിട്ടുണ്ട്. ആകെ നാലായിരം കോടി രൂപ ചെലവു വരുന്ന പദ്ധതിയില്‍ ഈ മാസംമുതല്‍ സ്ഥലം ഏറ്റെടുക്കല്‍ തുടങ്ങുമെന്നായിരുന്നു പ്രഖ്യാപനം. ഇതോടെ കാലടിമുതല്‍ പിഴകുവരെ അയ്യായിരം കുടുംബങ്ങളാണ് അനിശ്ചിതത്വത്തില്‍ കഴിയുന്നത്. ശബരി റെയില്‍ പദ്ധതിയുടെ പുതുക്കിയ എസ്റ്റിമേറ്റിന് അനുമതി നല്‍കാനുള്ള നടപടിക്രമങ്ങളും ആരംഭിച്ചില്ല. പദ്ധതിക്ക് റെയില്‍വേ എത്ര രൂപ മുടക്കും എന്നതിലും വ്യക്തതയില്ല. സംസ്ഥാന മുഖ്യമന്ത്രിയും റെയില്‍വേ മന്ത്രിയും കേന്ദ്ര റെയില്‍വേ മന്ത്രിയെ സന്ദര്‍ശിച്ച ശേഷമാണ് ശബരി പദ്ധതി പുനര്ജീവിപ്പിക്കാന് തീരുമാനമായത്. സ്ഥലം ഏറ്റെടുക്കുന്നതിന് റവന്യൂ വകുപ്പ് സ്പെഷല്‍ തഹസില്‍ദാര്‍മാരുടെ ഓഫീസ് തുറക്കുമെന്ന പ്രഖ്യാപനവും നടപ്പിലായില്ല. അങ്കമാലിയില്‍ നിന്നും എരുമേലി വരെ 111 കിലോമീറ്ററാണ്…
Read Moreവകുപ്പുകൾക്ക് മുകളിൽ സിസിടിവി… യൂത്ത് കോൺഗ്രസ് നേതാവിന് സ്റ്റേഷനിൽ മർദനം; കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ച പോലീസുകാർക്കെതിരെ കേസെടുക്കാൻ കോടതി നിർദേശം
തൃശൂർ: യൂത്ത് കോൺഗ്രസ് നേതാവിനെ കള്ളക്കേസിൽ അറസ്റ്റ് ചെയ്ത് സ്റ്റേഷനിൽവച്ച് മർദിച്ച സംഭവത്തിൽ പോലീസുകാർക്കെതിരെ കേസെടുക്കാൻ കോടതി നിർദേശം. കുന്നംകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന്റെയാണ് നടപടി. യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്തിനെ മർദിച്ച സംഭവത്തിൽ കുന്നംകുളം പോലീസ് സ്റ്റേഷനിലെ നാല് പോലീസുകാർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്യുക. സബ് ഇൻസ്പെക്ടർ നുഹ്മാൻ, സിപിഒമാരായ ശശീന്ദ്രൻ, സന്ദീപ്, സജീവൻ എന്നിവരാണ് പ്രതികൾ. 2023 ഏപ്രിൽ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. പോലീസുകാരും സുജിത്തും തമ്മിൽ ചൊവ്വന്നൂരിൽ വച്ച് തർക്കമുണ്ടായിരുന്നു. തുടർന്ന് സുജിത്തിനെ കസ്റ്റഡിയിലെടുത്ത് പോലീസ് സ്റ്റേഷനിലെത്തിച്ച് മർദിക്കുകയായിരുന്നു. തുടർന്ന് മദ്യപിച്ച് ബഹളം വച്ചതിന് കേസ് ചുമത്തി. എന്നാൽ വൈദ്യ പരിശോധനയിൽ മദ്യപിച്ചിട്ടില്ലെന്ന് ബോധ്യമായി. ഇതോടെ കോടതി ജാമ്യം നൽകി. തുടർന്ന് സുജിത്ത് കോടതിയിലും മനുഷ്യാവകാശ കമ്മീഷനിലും പരാതി നൽകുകയായിരുന്നു. സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് പോലീസുകാർക്കെതിരെ കേസെടുക്കാൻ…
Read Moreഒളിഞ്ഞിരുന്ന് സ്ത്രീകളുടെ ചിത്രങ്ങൾ പകർത്തും; പബ്ലിക് ഇടമായ സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പ്രചരിപ്പിക്കും; കോളജ് വിദ്യാർഥിനിയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ
ബംഗളൂരു: അനുമതിയില്ലാതെ സ്ത്രീകളെ പിന്തുടർന്ന് മോശം രീതിയിൽ ചിത്രം പകർത്തിയ പഞ്ചാബ് സ്വദേശി അറസ്റ്റിൽ. 26കാരനായ ഗുർദീപ് സിംഗാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം കോറമംഗലയിൽ നിന്നാണ് ഇയാൾ പിടിയിലായത്. മോശം രീതിയിൽ എടുത്ത സ്ത്രീകളുടെ ചിത്രങ്ങൾ ഇയാൾ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്യുമായിരുന്നു. ചർച്ച് സ്ട്രീറ്റിലും കോറമംഗളയിലും മറ്റ് പ്രധാനസ്ഥലങ്ങളിലും സ്ത്രീകളെ പിന്തുടർന്ന് ഇയാൾ മോശം രീതിയിൽ ചിത്രങ്ങൾ പകർത്തുകയായിരുന്നു. ഈ ദൃശ്യം ഇൻസ്റ്റാഗ്രാമിലെ പല പേജുകളിലായി പോസ്റ്റ് ചെയ്യും. തന്റെ ദൃശ്യം പലയിടങ്ങളിലായി പോസ്റ്റ് ചെയ്യപ്പെട്ടത് കണ്ട കോളജ് വിദ്യാർഥിനിയാണ് പോലീസിൽ പരാതി നൽകിയത്. ഇൻസ്റ്റയ്ക്ക് പരാതി നൽകിയിട്ട് ഒരു പ്രയോജനവുമുണ്ടായില്ലെന്ന് പെൺകുട്ടി വ്യക്തമാക്കി.
Read More