കൊച്ചി: എട്ട് മാറ്റങ്ങളോടെ ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയ്ക്ക് പ്രദര്‍ശനാനുമതി. റീ എഡിറ്റ് ചെയ്ത പതിപ്പ് സെൻസർ ബോർഡ് അംഗീകരിച്ചെന്നും അടുത്ത ദിവസം തന്നെ റിലീസ് ചെയ്യുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. ടൈറ്റിലില്‍ നടി അനുപമയുടെ കഥാപാത്രത്തിന്റെ പേര് ജാനകി വി എന്ന് ചേര്‍ക്കും. സിനിമയുടെ പേര് മാറ്റാൻ തയാറാണെന്ന് നിർമാതാക്കൾ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന പേരിലേക്ക് സിനിമ മാറ്റിയിട്ടുണ്ട്. സിനിമയിലെ കോടതി രംഗങ്ങളും എഡിറ്റ് ചെയ്തു. വിചാരണ നടക്കുന്ന ഭാഗത്ത് അനുപമ അവതരിപ്പിക്കുന്ന കഥാപാത്രത്തെ പേരെടുത്ത് വിളിക്കുന്ന ഭാഗം മ്യൂട്ട് ചെയ്തിട്ടുണ്ട്. രണ്ടര മിനിറ്റിനിടെ ആറ് ഭാഗങ്ങളിലാണ് ഇത്തരത്തില്‍ മ്യൂട്ട് ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തിന്റെ പേര് ജാനകിയെന്ന് ഉപയോഗിക്കുന്നതിന് പകരം കഥാപാത്രത്തിന്റെ മുഴുവന്‍ പേരായ ജാനകി വിദ്യാധരന് എന്നോ ജാനകി വി എന്നോ ഉപയോഗിക്കണം…
Read MoreDay: July 12, 2025
ഇതെന്താ മിഥുനം സിനിമയോ? ഹണിമൂണിന് കൂടെ പോയത് അമ്മായി അച്ഛനും അമ്മായി അമ്മയും; പക്ഷേ കാരണമുണ്ട്; വൈറലായി പോസ്റ്റ്
ഹണിമൂണെന്ന് കേൾക്കുന്പോൾ തന്നെ മലയാളികളുടെ മനസിൽ ഓടിയെത്തുന്നത് മിഥുനം, ഞങ്ങൾ സന്തുഷ്ടരാണ് എന്നീ രണ്ട് സിനിമ പേരുകളാണ്. ഈ രണ്ട് ചിത്രത്തിലും കല്യാണശേഷം ഹണിമൂണിനു പോകുന്നത് വീട്ടുകാരെ എല്ലാവരേയും കൂട്ടിയാണ്. ചെക്കനും പെണ്ണും മാത്രം പോകുന്ന സ്ഥലങ്ങളിലെല്ലാം എല്ലാവരേയും കൂട്ടിപ്പോകുന്നത് കേൾക്കുന്പോൾ തന്നെ ചിരിയാണ് വരിക. എന്നാൽ കാലം മാറി, ഇപ്പോൾ ഇതൊരു ട്രെന്റായി മാറിയിരിക്കുകയാണ്. ഹണിമൂണിന് പോകുന്ന ദന്പതികൾ ഇപ്പോൾ അവരുടെ കൂടെ മാതാപിതാക്കളെയും കൂടെ കൂട്ടുന്നു. ഇതിനുദാഹരണമാണ് ഇപ്പോൾ റെഡ്ഡിറ്റിൽ പങ്കുവച്ച പോസ്റ്റ്. തന്റെ അയൽപക്കത്തുള്ളവർ ഹണിമൂണിന് പോയപ്പോൾ അവരുടെ അമ്മായി അമ്മയേയും അമ്മായി അച്ഛനേയും കൂടെ കൊണ്ടുപോയി. ഹണിമൂണിന് ഹവായിയിലേക്കുള്ള ദമ്പതികളുടെ യാത്രയ്ക്ക് പണം മുടക്കിയത് അവരായതിനാലാണ് അവരേയും കൂടെ കൂട്ടിയത് എന്നാണ് പോസ്റ്റ്. പോസ്റ്റ് വൈറലായതോടെ നിരവധി ആളുകളാണ് കമന്റുമായി എത്തിയത്. മിക്കവരും അവരുടെ ഹണിമൂൺ യാത്രയുടെ വിവരണമാണ് കമന്റ് ചെയ്തത്.…
Read Moreവിദ്യാർഥികളെക്കൊണ്ട് പാദപൂജ ചെയ്യിച്ച സംഭവം; ബാലാവകാശ കമ്മീഷൻ കേസെടുത്തു
കാസർഗോഡ്: കാസർഗോട്ടെ സ്കൂളുകളിൽ വിദ്യാർഥികളെ കൊണ്ട് അധ്യാപികർക്ക് പാദപൂജ ചെയ്യിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ബേക്കൽ ഡിവൈഎസ്പിയോട് അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ ബാലാവകാശ കമ്മീഷൻ നിർദേശിച്ചു. കാസർഗോഡ് ബന്തടുക്ക സരസ്വതി വിദ്യാലയത്തിൽ പാദപൂജ ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നതിനു പിന്നാലെയാണ് തൃക്കരിപ്പൂർ ചക്രപാണി സ്കൂൾ, ചീമേനി വിവേകാനന്ദ സ്കൂൾ, കുണ്ടംകുഴി ഹരിശ്രീ വിദ്യാലയം എന്നിവിടങ്ങളിലും പാദപൂജ നടന്നെന്ന വിവരം പുറത്തുവന്നത്. അതേസമയം കണ്ണൂരിലെയും ആലപ്പുഴയിലെയും സ്കൂളുകളിലും പാദപൂജ ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഗുരുവന്ദനത്തിന്റെ ഭാഗമായി കുട്ടികൾ അനുഗ്രഹം വാങ്ങിക്കുക മാത്രമാണ് ചെയ്തത് എന്നാണ് സ്കൂളുകളുടെ വിശദീകരണം.
Read Moreരാജ്യത്തെ എല്ലാ റെയിൽവേ ലെവൽ ക്രോസ് ഗേറ്റുകളിൽ സിസിടിവി കാമറകൾ സ്ഥാപിക്കും
കൊല്ലം: രാജ്യത്തെ എല്ലാ ലെവൽ ക്രോസ് ഗേറ്റുകളിലും അടിയന്തിരമായി സിസിടിവി കാമറകൾ സ്ഥാപിക്കാൻ റെയിൽവേ തീരുമാനം.കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെ ഒരു ലവൽ ക്രോസിൽ സ്കൂൾ വാനിൽ ട്രെയിനിടിച്ച് ഏതാനും വിദ്യാർഥികൾ മരിച്ച സാഹചര്യത്തിലാണ് റെയിൽവേ ബോർഡ് ഇത്തരമൊരു തീരുമാനം എടുത്തത്. ഇതനുസരിച്ച് കീപ്പർമാർ ഉള്ള എല്ലാ ലെവൽ ക്രോസ് ഗേറ്റുകളിലും സിസിടിവി സംവിധാനവും ആവശ്യമായ റെക്കോർഡിംഗ് സംവിധാനവും ഏർപ്പെടുത്തും.മാത്രമല്ല സിസിടിവികൾ 24 മണിക്കൂറും തടസമില്ലാതെ പ്രവർത്തിക്കുന്നു എന്ന കാര്യവും ഉറപ്പാക്കും.സിസിടിവികൾ സ്ഥാപിക്കുന്നതിനായി ഗേറ്റുകളിൽ വൈദ്യുതി വിതരണം ലഭ്യമാക്കും. എതെങ്കിലും സാഹചര്യത്തിൽ വൈദ്യുതി വിതരണം തടസപ്പെടുകയാണെങ്കിൽ അത് ഒഴിവാക്കാൻ സോളാർ പാനലുകൾ, ബാറ്ററി ബാക്കപ്പ്, യുപിഎസ് മുതലായവ അടിസ്ഥാനമാക്കിയുള്ള വൈദ്യുതി വിതരണം ഗേറ്റുകളിൽ ഉറപ്പാക്കും. എത്രയും വേഗം ഇവ പ്രവർത്തന സജ്ജമാക്കാൻ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് എല്ലാ സോണുകളിലെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിക്കഴിഞ്ഞു. ഇവ സ്ഥാപിച്ച്…
Read Moreപാലക്കാട് മാരുതി കാർ പൊട്ടിത്തെറിച്ചുണ്ടായ അപകടം; ചികിത്സയിലിരുന്ന രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം; അമ്മയും ഒരുമകളും ആശുപത്രിയിൽ; വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ്
പാലക്കാട് മാരുതി കാർ പൊട്ടിത്തെറിച്ചുണ്ടായ അപകടം; ചികിത്സയിലിരുന്ന രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം; അമ്മയും ഒരുമകളും ആശുപത്രിയിൽ ചികിത്സയിൽ; വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് പാലക്കാട്: മാരുതി കാർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ടു കുട്ടികൾ മരിച്ചു. പാലക്കാട് പൊല്പ്പുള്ളിയിലുണ്ടായ സംഭവത്തിൽ എമിലീന (നാല്), ആൽഫ്രഡ് (ആറ്) എന്നിവരാണ് മരിച്ചത്. അപകടത്തിൽ പൊള്ളലേറ്റ ഇവരുടെ അമ്മ എൽസി മാര്ട്ടിന്, സഹോദരി അലീന (10) എന്നിവർ ചികിത്സയില്‍ തുടരുകയാണ്. എൽസിയുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിനാണ് കാര്‍ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. വീടിനു മുന്നില്‍ നിര്‍ത്തിയിട്ട കാര്‍ സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ നഴ്സായ എല്‍സി ജോലികഴിഞ്ഞ് തിരിച്ചെത്തി വീടിനുമുന്നില്‍ കാര്‍ നിര്‍ത്തിയിട്ടിരുന്നു. ഒരുമണിക്കൂറിനുശേഷം മക്കള്‍ക്കൊപ്പം പുറത്തുപോകാനായി കാറില്‍ക്കയറി സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ തീപിടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. എല്‍സിയുടെ ഭര്‍ത്താവ്…
Read Moreദിവസവും ഒരുപാട് മൃതശരീരങ്ങൾ കണ്ടു മനസു മുരടിച്ചു പോകാറുണ്ട്, കുഞ്ഞുങ്ങൾക്ക് ആഴ്ചയിൽ ഒരു ദിവസം കൗൺസിലിംഗ് ക്ലാസും കൂടാതെ പാരന്റ്സ് മീറ്റിംഗും വയ്ക്കണം; മെഡിക്കൽ കോളജ് മോർച്ചറിയിൽ നിന്നൊരു കുറിപ്പ്
സ്വന്തം മക്കളോട് ഉറക്കെയൊന്നു വഴക്ക് പറയാൻ പോലും ഇന്നത്തെ കാലത്ത് മാതാപിതാക്കൾക്ക് ഭയമാണ്. അവർ എന്ത് എങ്ങനെ പ്രതികരിക്കുമെന്ന് നമുക്ക് പ്രവചിക്കാൻ പോലും സാധിക്കില്ല. തുറിച്ച് നോക്കിയാൽ പോലും ആത്മഹത്യ ചെയ്യുന്ന വക്കിലാണ് ഇന്ന് കുട്ടികളുടെ പോക്ക്. ഇപ്പോഴിതാ വണ്ടാനം മെഡിക്കൽ കോളേജിലെ മോർച്ചറി അറ്റെൻഡർ വിമൽ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പാണ് വൈറലാകുന്നത്. കുഞ്ഞുങ്ങൾക്ക് ആഴ്ചയിൽ ഒരു ദിവസം കൗൺസിലിംഗ് ക്ലാസും കൂടാതെ പാരന്റ്സ് മീറ്റിംഗും വയ്ക്കണമെന്നാണ് കുറിപ്പ്. ആത്മഹത്യയിലും കൊലപാതകങ്ങളിലും അപകടങ്ങളിലുംപെട്ട് ജീവൻ നഷ്ടപെട്ട് നിരവധി കുരുന്നുകളാണ് മെഡിക്കൽ കോളജ് മോർച്ചറിയിൽ എത്തുന്നത്. ഇവരുടെ മൃതദേഹങ്ങൾ കീറിമുറിക്കുന്നതിലുള്ള വേദനയാണ് വിമൽ പങ്കുവച്ചിരിക്കുന്നത്. ബഹുമാനപ്പെട്ട കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടി സർ അറിയുന്നതിന് എന്ന് പറഞ്ഞാണ് വിമലിന്റെ പോസ്റ്റിന്റെ തുടക്കം. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… ബഹുമാനപ്പെട്ട കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻ…
Read Moreലൈംഗിക ബന്ധത്തിനു പിന്നാലെ മരണം, കഴുകൻമാർ പിച്ചിച്ചീന്തിയ പെൺകുട്ടികളുടെ മൃതദേഹം ക്തതിക്കുന്നത് തന്നെക്കൊണ്ട്: ധർമസ്ഥല വെളിപ്പെടുത്തൽ; മുൻ ശുചീകരണ തൊഴിലാളിയെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി
മംഗളുരു: ധർമസ്ഥലയിൽ ലൈംഗികാതിക്രമങ്ങൾക്കു വിധേയരായി കൊല്ലപ്പെട്ട നിരവധി സ്ത്രീകളുടെയും വിദ്യാർഥിനികളുടെയും മൃതദേഹങ്ങൾ സംസ്കരിക്കാൻ നിർബന്ധിതനായിരുന്നതായി വെളിപ്പെടുത്തിയ മുൻ ശുചീകരണ തൊഴിലാളിയെ ബൽത്തങ്ങാടി ചീഫ് ജുഡീഷൽ മജിസ്ട്രേറ്റിനു മുമ്പാകെ ഹാജരാക്കി മൊഴി രേഖപ്പെടുത്തി. ഇന്നലെ വൈകുന്നേരം 4.30ഓടെയാണ് പോലീസിനും അഭിഭാഷകർക്കുമൊപ്പം ഇദ്ദേഹത്തെ മുഖംമറച്ചുകൊണ്ട് കോടതിയിലെത്തിച്ചത്. മൊഴി രേഖപ്പെടുത്തുമ്പോൾ ഇദ്ദേഹത്തിന്റെ അഭിഭാഷകരെ അകത്തുകടക്കാൻ കോടതി അനുവദിക്കാതിരുന്നതിൽ പ്രതിഷേധമുയർന്നു. വെളിപ്പെടുത്തലുകൾ നടത്തിയ വ്യക്തി നിരക്ഷരനാണെന്നും കോടതിയുടെ നടപടിക്രമങ്ങൾ അറിയാത്ത ആളാണെന്നും ഇദ്ദേഹത്തോടൊപ്പം ഒരു അഭിഭാഷകനെയെങ്കിലും അനുവദിക്കാതിരുന്നത് ഖേദകരമാണെന്നും അഭിഭാഷകരായ ഓജസ്വി ഗൗഡയും സച്ചിൻ ദേശ്പാണ്ഡെയും പറഞ്ഞു. ബിഎൻഎസ് സെക്ഷൻ 183 പ്രകാരമാണ് കോടതി പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തിയത്. മൃതദേഹാവശിഷ്ടങ്ങളുടെ ചിത്രങ്ങളുൾപ്പെടെ ഏതാനും തെളിവുകളും ഇദ്ദേഹം കോടതി മുമ്പാകെ ഹാജരാക്കിയതായാണ് സൂചന. പരാതിക്കാരന് സാക്ഷിയെന്ന നിലയിലുള്ള സംരക്ഷണം ഉറപ്പുവരുത്താനും കോടതി നിർദേശിച്ചു.
Read More‘റം എടുത്തതില്‍ കരിക്കൊഴിച്ചിട്ട്’… ജിമ്മിൽ ചുവട് വച്ച് ഗായത്രി അരുൺ
നടി ഗായത്രി അരുൺ ജിമ്മിൽ കാര്‍ഡിയോ ചെയ്തുതുടങ്ങിയതാണ്. പക്ഷേ,അവസാനിച്ചതു ഡാന്‍സിൽ. കാര്‍ഡിയോ എക്സർ സൈസ് ചെയ്യുന്നതിനിടയില്‍ സുഹൃത്തിനൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ ഗായത്രി സമൂഹമാധ്യങ്ങളില്‍ പങ്കുവച്ചു. വെട്ടം സിനിമയിലെ ‘മക്കസായി മക്കസായി…’ എന്ന ഗാനത്തിനാണ് ഇരുവരും ചേര്‍ന്നു ചുവടുവയ്ക്കുന്നത്. കാര്‍ഡിയോ ചെയ്തു തുടങ്ങിയതാണ് പക്ഷേ, അവസാനിച്ചതു ഡാന്സിലാണ് എന്ന അടിക്കുറിപ്പോടെയാണു താരം വീഡിയോ പങ്കുവച്ചത്. മറ്റൊരു വീഡിയോയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടു ചെയ്തതാണെന്നും ഗായത്രി വ്യക്തമാക്കി. പെര്‍ഫെക്ട് ടൈമിംഗ് ആണ് ഡാന്സിനെന്നാണ് ആരാധകര്‍ കുറിക്കുന്നത്. നിരവധി പേർ ഗായത്രിയുടെ നൃത്തച്ചുവടുകൾക്കു ലൈക്കും കമന്റുമായെത്തുന്നുണ്ട്. സിനിമ, സീരിയല്‍ അഭിനയത്തിനൊപ്പം പ്രോഗ്രാം അവതരണവും പുസ്തകമെഴുത്തുമെല്ലാം ഒരുമിച്ചു കൊണ്ടുപോകുന്ന താരമാണു ഗായത്രി അരുണ്‍. സമൂഹമാധ്യമങ്ങളിലും താരം സജീവമാണ്. സ്വന്തമായി ബിസിനസും ചെയ്യുന്നുണ്ട്. (വീഡിയോ കാണാൻ ക്ലിക്ക് ചെയ്യുക
Read Moreആദ്യം വെടിവച്ചു, പിന്നെ കത്തികൊണ്ട് കുത്തി: തൃണമൂൽ പ്രവർത്തകൻ കൊല്ലപ്പെട്ടു
കോൽക്കത്ത: പശ്ചിമബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകനെ അജ്ഞാത സംഘം വെടിവച്ചു കൊന്നു. ടിഎംസി ചൽതാബേരിയ യൂണിറ്റ് പ്രസിഡന്റ് രജക് ഖാൻ (38)ആണ് കൊല്ലപ്പെട്ടത്. പാർട്ടി യോഗം കഴിഞ്ഞുമടങ്ങുന്പോൾ വാഹനങ്ങളിലെത്തിയവരാണ് രജകിനെ തടഞ്ഞുനിർത്തി നിറയൊഴിച്ചത്. മൂന്നു വെടിയുണ്ടകളാണ് രജകിന്റെ ദേഹത്തുനിന്നു കണ്ടെടുത്തത്. വെടിവച്ചശേഷം കത്തികൊണ്ട് കുത്തിയെന്നും പോലീസ് പറഞ്ഞു. കാനിംഗ് പൂർബ എംഎൽഎ സൗകത് മൊല്ലയുടെ കൂട്ടാളിയാണ് രജക് ഖാൻ. കേസിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
Read Moreഒടുവില്‍ അത് എന്നിലേക്കെത്തി; ധീരനിലെ ടൈറ്റിൽ റോൾ ചെയ്തതിനെക്കുറിച്ച് രാജേഷ് മാധവൻ
ധീരനിലെ ടൈറ്റില്‍ റോളിലേക്ക് മറ്റ് ആളുകളെയും അവര്‍ പരിഗണിച്ചിരുന്നു എന്നാണ് അറിഞ്ഞത്. ഒടുവില്‍ അത് എന്നിലേക്ക് എത്തുകയായിരുന്നു. ടൈറ്റില്‍ ക്യാരക്ടര്‍ ആണെന്നു കേട്ടപ്പോള്‍ ഒന്ന് മടിച്ചുനിന്നിരുന്നു. എന്നാല്‍, നിര്‍മാതാക്കളായ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ഈ വേഷം രാജേഷ് ചെയ്താല്‍ നന്നാകുമെന്നു പറഞ്ഞു. ആ ധൈര്യത്തിലാണ് ആ റോള്‍ ഏറ്റെടുത്തത്. സംവിധായകന് ദേവദത്ത് ഷാജി ആദ്യമായി പ്രവര്‍ത്തിച്ച സിനിമയില്‍ ഞാനുമുണ്ടായിരുന്നു. ആ ബന്ധം ഞങ്ങള്‍തമ്മില്‍ ഉണ്ടായിരുന്നു. ദേവന്റെ ആദ്യത്തെ ഫീച്ചര്‍ ഫിലിം മുതല്‍ ഞാന്‍ കാണുന്നുണ്ട്. അതും വേഷം ഏറ്റെടുക്കാന്‍ കാരണമായി. കുമ്പളങ്ങി നൈറ്റ്സിന്റെ പ്രൊഡക്ഷന്‍ സമയത്താണു ദേവദത്തിനെ പരിചയപ്പെടുന്നത്. എനിക്കറിയാവുന്ന ദേവദത്ത് ചെറുതായിരുന്നു, കുറച്ച് കുട്ടിത്തമൊക്കെയുള്ള ആളായിരുന്നു. സ്വതന്ത്രസംവിധായകനാകുന്ന സമയമാവുമ്പോഴേക്കും ദേവദത്ത് ഏറെ പക്വത നേടിയിട്ടുണ്ട്. പല കാര്യങ്ങളെയും നോക്കിക്കാണുന്ന രീതി മാറിയിട്ടുണ്ട്. ഒരു സംവിധായകനു വേണ്ട എല്ലാ ഗുണങ്ങളും ഒത്തുവന്നിട്ടുണ്ട് എന്നാണു തോന്നുന്നത്. –…
Read More