കോട്ടയം: ജില്ലയില്‍ എലിപ്പനി ബാധിതരുടെ എണ്ണത്തില്‍ വര്‍ധന. കനത്ത ജാഗ്രതയുമായി ആരോഗ്യവകുപ്പ്. എലിപ്പനി ബാധിച്ചു മരണപ്പെടുന്നവരുടെ എണ്ണവും രോഗം പിടിപെടുന്നവരുടെ എണ്ണവും വര്‍ധിക്കുന്നതോടെയാണ് ആരോഗ്യവകുപ്പ് മുന്‍കരുതലുമായി രംഗത്തെത്തിയത്. ജില്ലയില്‍ എലിപ്പനി കേസുകള്‍ വ്യാപകമായി റിപ്പോര്‍ട്ടു ചെയ്യുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്നും മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. വെള്ളംകയറിയ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍, ദുരിതാശ്വാസക്യാമ്പുകളില്‍ കഴിയുന്നവര്‍, ശുചീകരണത്തൊഴിലാളികള്‍, പാടത്തും ജലാശയങ്ങളിലും മീന്‍ പിടിക്കാനിറങ്ങുന്നവര് തുടങ്ങി കെട്ടിക്കിടക്കുന്ന വെള്ളവുമായോ മണ്ണുമായോ സമ്പര്‍ക്കമുണ്ടായിട്ടുള്ള എല്ലാവരും എലിപ്പനിക്കെതിരേയുള്ള മുന്‍കരുതല്‍ മരുന്നായ ഡോക്സിസൈക്ലിന്‍ 200 മില്ലിഗ്രാം (100 മില്ലിഗ്രാമിന്റെ രണ്ട് ഗുളിക) ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശാനുസരണം കഴിക്കണം. ഗുളിക കഴിക്കുമ്പോള്‍ മലിനജലവുമായി സമ്പര്‍ക്കത്തില്‍വരുന്ന തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍ 200 എംജി ഡോക്സിസൈക്ലിന്‍ ഗുളിക ആഴ്ചയിലൊരിക്കല്‍ ആറാഴ്ച വരെ കഴിക്കണം. ജോലി തുടര്‍ന്നും ചെയ്യുന്നെങ്കില്‍ രണ്ടാഴ്ചത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും കഴിക്കണം. വെറും വയറ്റില്‍ ഡോക്സിസൈക്ലിന്‍ ഗുളിക കഴിക്കരുത്. ഭക്ഷണം…
Read MoreDay: July 12, 2025
ഐഎസ്എല്‍ ഫ്രീസറില്‍! 2024-25 സീസണ് ഐഎസ്എല്‍ നടന്നേക്കില്ലെന്ന് സംഘാടകർ
മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ഫ്രീസറില്‍! സെപ്റ്റംബറില്‍ ആരംഭിക്കേണ്ട 2025-26 സീസണ് സംപ്രേഷണാവകാശ കരാര്‍ തര്‍ക്കത്തെ തുടര്‍ന്നാണ് അനിശ്ചിതകാലത്തേക്കു മാറ്റിയത്. ഓള് ഇന്ത്യ ഫെഡറേഷനും (എഐഎഫ്എഫ്) ഐഎസ്എല്‍ നടത്തിപ്പുകാരായ ഫുട്ബോള്‍ സ്പോര്‍ട്സ് ഡെവലപ്മെന്റ് ലിമിറ്റഡുമായുള്ള (എഫ്എസ്ഡിഎല്‍) മാസ്റ്റര്‍ റൈറ്റ് എഗ്രിമെന്റ് (എംആര്‍എ) പുതുക്കുന്ന കാര്യത്തില്‍ തീരുമാനമാകാത്ത സാഹചര്യത്തിലാണിത്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെയും സ്റ്റാര്‍ സ്പോര്ട്സിന്റെയും സംയുക്ത ഉടമസ്ഥതയിലുള്ളതാണ് എഫ്എസ്ഡിഎല്‍. അടുത്ത സീസണ് നടക്കാനുള്ള സാധ്യത കുറവാണെന്ന് എഫ്എസ്ഡിഎല്‍ ക്ലബ്ബുകളെയും എഐഎഫ്എഫിനെയും അറിയിച്ചതായാണ് വിവരം. 2010ലെ കരാറനുസരിച്ച് എഫ്എസ്ഡിഎല്‍ വര്‍ഷം 50 കോടി രൂപ ഫെഡറേഷന് നല്‍കിയിരുന്നു. നിലവിലെ കരാര്‍ ഈ വര്‍ഷം ഡിസംബര്‍ എട്ടിന് അവസിനാക്കും. കരാര്‍ പുതുക്കാന്‍ ഇതുവരെ എഐഎഫ്എഫും എഫ്എസ്ഡിഎല്ലും തയാറായിട്ടില്ല. എഐഎഫ്എഫിന്റെ കേസുകള്‍ കോടതിയില്‍ തുടരുന്നതും ഫെഡറേഷന്റെ പുതിയ ഭരണഘടന പ്രാബല്യത്തിലാവുന്നതുവരെ നിലവിലെ ഭാരവാഹികള്‍ സുപ്രധാന തീരുമാനങ്ങള്‍ എടുക്കരുതെന്ന സുപ്രീംകോടതി നിര്‍ദേശവും കരാര്‍…
Read Moreഇടത് സര്‍ക്കാരിനെ അധികാരത്തില്‍നിന്ന് നീക്കാനുള്ള പോരാട്ടം തുടരണം; പുതിയ കേരളത്തിനായി പുതിയ കോൺഗ്രസ്; ദീപ ദാസ് മുൻഷി
കോട്ടയം: ഇടത് സര്‍ക്കാരിനെ അധികാരത്തില്‍നിന്ന് നീക്കാനുള്ള പോരാട്ടത്തിനൊപ്പം പുതിയ കേരളത്തിനായുള്ള കര്‍മ പദ്ധതികളും തയാറാക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി. കോട്ടയത്ത് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച സമരസംഗമം സ്പെഷല്‍ ജനറല്‍ ബോഡി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. കേരളത്തില്‍ ഇടത് സര്‍ക്കാരിനെതിരേയും കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാരിനെതിരേയും സമരങ്ങള്‍ നടത്തുന്നതിനൊപ്പം തന്നെ യുവതലമുറയെ അടുത്തറിയാനും ചേര്‍ത്ത് നിര്‍ത്തിക്കൊണ്ടുള്ള നാടിന്റെ വികസനത്തിനും ഊന്നല്‍ നല്‍കണമെന്നും അവര്‍ ചൂണ്ടിക്കാട്ടി. നാട്ടില്‍ യുവാക്കള്‍ക്ക് ജോലി കിട്ടുന്നില്ല. യുവാക്കള്‍ വലിയൊരു വിഭാഗം തൊഴില്‍തേടി വിദേശങ്ങളിലേക്ക് പോകുകയാണ്. തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് ഇവരെ കേരളത്തില്‍ നിലനിര്‍ത്താന്‍ കോണ്‍ഗ്രസിന് പദ്ധതി വേണം. വര്‍ധിച്ചുവരുന്ന ലഹരിവിപത്തിനെതിരേയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണം. പുതിയ കേരളത്തെക്കുറിച്ച് കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും കാഴ്ചപ്പാടും പദ്ധതികളും ജനങ്ങള്‍ക്ക് മുന്നില്‍ വയ്ക്കാന്‍ കഴിയണം. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പ്രവര്‍ത്തനത്തിലുണ്ടായിരുന്ന ആവേശം വീണ്ടെടുക്കണമെന്നും യോഗം ഉദ്ഘാടനം…
Read Moreക്ലബ് ഫൈനലിന് ട്രംപ്
ഈസ്റ്റ് റൂഥര്‍ഫോഡ് (യുഎസ്): ഇന്ത്യന്‍ സമയം നാളെ അര്‍ധരാത്രി 12.30നു നടക്കുന്ന ഫിഫ 2025 ക്ലബ് ലോകകപ്പ് ഫുട്ബോള്‍ ഫൈനലിനു സാക്ഷ്യംവഹിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ചൊവ്വാഴ്ച നടന്ന കാബിനറ്റ് മീറ്റിംഗില്‍ ട്രംപ് ഇക്കാര്യം അറിയിച്ചതായി അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ന്യൂയോര്‍ക്കിലെ ട്രംപ് ടവറില്‍ ഫിഫ ഓഫീസ് തുറന്നു. 2026 ഫിഫ ലോകകപ്പിന്റെ ഡ്രസ്റിഹേഴ്സലായാണ് 2025 ക്ലബ് ലോകകപ്പ് വിശേഷിപ്പിക്കപ്പെട്ടത്. അമേരിക്കയ്ക്കൊപ്പം കാനഡ, മെക്സിക്കോ രാജ്യങ്ങളും സംയുക്തമായാണ് 2026 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. 2026 ലോകകപ്പ് ഫൈനല്‍ വേദിയായ ഈസ്റ്റ് റൂഥര്ഫോഡിലെ മെറ്റ് ലൈഫ് സ്റ്റേഡിയത്തിലാണ് ക്ലബ് ലോകകപ്പ് ഫൈനല്‍ അരങ്ങേറുന്നതെന്നതും ശ്രദ്ധേയം. യുവേഫ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ ഫ്രഞ്ച് ക്ലബ് പാരീസ് സെന്റ് ജെര്‍മെയ്നും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സംഘമായ ചെല്‍സിയും തമ്മിലാണ് ഫിഫ ക്ലബ് ലോകകപ്പ് ഫൈനല്‍. ക്ലബ് ലോകകപ്പ് ഏറ്റവും…
Read Moreദുരന്തങ്ങൾ ഒന്നിനു പിന്നാലെ ഒന്നായ്… മാരുതി കാർ പൊട്ടിത്തെറിച്ച് യുവതിക്കും മക്കൾക്കും പൊള്ളലേറ്റു; രണ്ടുപേരുടെ നില ഗുരുതരം; ഇവരുടെ ഭർത്താവ് അസുഖം മൂലം മരിച്ചിട്ട് ഒരു മാസം
ചിറ്റൂർ (പാലക്കാട്): പൊല്‍പ്പുള്ളി അത്തിക്കോട്ടിൽ വീട്ടുമുറ്റത്തു നിർത്തിയിട്ടിരുന്ന കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് യുവതിക്കും മൂന്നു മക്കൾക്കും പരിക്ക്. പാലക്കാട് പാലന ആശുപത്രിയിലെ നഴ്സും അത്തിക്കോട് പുളക്കാട് പരേതനായ മാർട്ടിന്റെ ഭാര്യയുമായ എല്‍സി മാര്ട്ടിന് (40), മക്കളായ അലീന (10), ആല്ഫിന് (ആറ്) എമി (നാല്) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ആല്‍ഫിന്റെയും എമിയുടെയും നില ഗുരുതരമാണ്. 90 ശതമാനത്തിലേറെ പൊള്ളലേറ്റ ഇരുവരെയും പാലക്കാട്, തൃശൂർ ആശുപത്രികളിലെത്തിച്ചശേഷം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയിരിക്കുകയാണ്. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം. ആശുപത്രിയിലെ ജോലി കഴിഞ്ഞെത്തിയ എല്‍സി കുട്ടികളെയും കൂട്ടി തന്റെ മാരുതി 800 കാറില്‍ പുറത്തേക്കു പോകാനൊരുങ്ങുന്പോഴാണ് അപകടമുണ്ടായത്. എല്ലാവരും കാറില്‍ കയറിയതിനുശേഷം എല്‍സി വാഹനം സ്റ്റാര്‍ട്ട് ചെയ്യുകയും തൊട്ടുപിന്നാലെ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടായി കാറിനു തീപിടിക്കുകയുമായിരുന്നു. ആര്‍ക്കും കാറില്‍നിന്നു പെട്ടെന്നു പുറത്തിറങ്ങാനായില്ല. ഓടിയെത്തിയ നാട്ടുകാരാണ് തീയണച്ച് ഇവരെ പുറത്തെടുത്തത്. കാറിനുള്ളിലെ…
Read Moreപോലീസിലെ കോടികളുടെ അഴിമതിക്ക് കൂട്ട് നിന്നില്ല, പിന്നാലെ ഭീഷണിയും; സർക്കിൾ ഇൻസ്പെക്ടടർ തൂങ്ങിമരിച്ചു; മേലുദ്യോഗസ്ഥൻ മാനസികമായി പീഡിപ്പിച്ചിരുന്നെന്ന് കുടുംബം
തിരുവനന്തപുരം: പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാര്യവട്ടം ചേങ്കോട്ടുകോണം പുല്ലാന്നിവിള ബഥേല്‍ ഹൗസില്‍ ജെയ്സണ്‍ അലക്സ് ആണ് മരിച്ചത്. ടെലികമ്യൂണിക്കേഷന്‍ വിഭാഗത്തില്‍ ഇന്‍സ്പെക്ടറായിരുന്നു. കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനില്‍ ജോലിചെയ്യുന്ന ജെയ്സണ്‍, അമിത് ഷായുടെ തിരുവനന്തപുരം സന്ദര്‍ശനത്തോടനുബന്ധിച്ചുള്ള സുരക്ഷാ ഒരുക്കങ്ങളുടെ ഭാഗമായി വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചോടെ ഓഫീസിലേക്കു പോയിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍ പത്തുമണിയോടെ വീട്ടില്‍ തിരിച്ചെത്തി. ഈ സമയം മറ്റാരും വീട്ടിൽ ഉണ്ടായിരുന്നില്ല. വിളിച്ചിട്ട് കിട്ടാത്തതിനെ തുടർന്ന് സഹപ്രവര്‍ത്തകര്‍ അന്വേഷിച്ചെത്തിയപ്പോഴാണ് വീടിന്റെ ഹാളില്‍ ജെയ്സനെ തൂങ്ങിയ നിലയില്‍ കണ്ടത്. മേലുദ്യോഗസ്ഥരുടെ മാനസികപീഡനമാണ് ജെയ്സണ്‍ ജീവനൊടുക്കാന്‍ കാരണമെന്ന് കുടുംബം ആരോപിച്ചു. ചില ഉപകരണങ്ങള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ടുള്ള ഇടപാടുകളില്‍ ക്രമക്കേടിനു കൂട്ടുനില്ക്കാന് ജെയ്സന് മേല്‍ സമ്മര്‍ദമുണ്ടായിരുന്നു. ഇതിന്റെ പേരില്‍ ഭീഷണിയുണ്ടായിയെങ്കിലും ജെയ്സണ്‍ വഴങ്ങിയിരുന്നില്ല. മേലധികാരികളാണ് മരണത്തിന് ഉത്തരവാദികളെന്നും ഇവര്‍ക്കെതിരേ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.
Read Moreഎന്തിനാണ് ഈ സ്വിച്ച് ഓഫ് ചെയ്തത്, ഞാനല്ല ചെയ്തത്; അഹമ്മദാബാദ് വിമാന ദുരന്തം; 32 സെക്കൻഡ് മാത്രം പറന്ന വിമാനത്തിന് സംഭവിച്ചതിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനാപകടത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്ത്. വിമാനത്തിലെ വൈദ്യുതി സംവിധാനം നിലച്ചത് അപകടകാരണമെന്ന് എയർ ഇന്ത്യയുടെ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ റിപ്പോർട്ടിൽ പറയുന്നു. വിമാനത്തിൽ പക്ഷി ഇടിച്ചിട്ടില്ലെന്നും എൻജിനുകളുടെ പ്രവർത്തനം നിലച്ചെന്നും ഇതെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ പറയുന്നു. കോക്ക്പിറ്റ് വോയ്സ് റെക്കോർഡറിൽ പൈലറ്റുമാരിൽ ഒരാൾ മറ്റേയാളോട് എന്തിനാണ് ഈ സ്വിച്ച് ഓഫ് ചെയ്തതെന്ന് ചോദിക്കുന്നത് കേൾക്കാം. താനല്ല ചെയ്തത് എന്നാണ് രണ്ടാമന്റെ മറുപടി. ഈ സ്വിച്ച് ആരെങ്കിലും ഓഫ് ചെയ്തതാകാമെന്നാണ് സംശയം. എൻജിനുകളിലേക്ക് വൈദ്യുതി ബന്ധം നഷ്ടപ്പെട്ടപ്പോൾ അടിയന്തര ഹൈഡ്രോളിക് പവർ നൽകുന്നതിനായി പ്രൊപ്പല്ലർ പോലുള്ള ഉപകരണമായ റാം എയർ ടർബൈൻ പ്രവർത്തിപ്പിച്ചു. വിമാനം 32 സെക്കൻഡ് മാത്രമാണ് ആകാശത്ത് പറന്നത്. പിന്നീട് വിമാനം താഴേക്ക് പതിക്കുകയായിരുന്നു. 260 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിൽ വിശദമായ അന്വേഷണം ആവശ്യമെന്ന്…
Read More