ബി. സരോജ ദേവി വിടവാങ്ങുമ്പോള്‍ അവസാനിക്കുന്നത് ഇന്ത്യന്‍ വെള്ളിത്തിരയിലെ അഭ്രകാവ്യയുഗം. ദക്ഷിണേന്ത്യന്‍ സിനിമകളുടെ സുവര്‍ണ കാലഘട്ടത്തെ രൂപപ്പെടുത്തിയ മഹത്തായ പാരമ്പര്യത്തിലെ കണ്ണിയായ ആ മഹാനടി 87ാം വയസിലാണ് ഈ ലോകത്തോട് വിട പറഞ്ഞത്. ചലച്ചിത്രലോകത്തെ കനകതാരമായിരുന്ന സരോജാ ദേവി സൗന്ദര്യകൊണ്ടും അഭിനയമികവുകൊണ്ടും എന്നും വ്യത്യസ്തയായിരുന്നു. വിവിധ ഭാഷകളില്‍ തന്റേതായ വ്യക്തിമുദ്രപതിപ്പിച്ച അപൂര്‍വം നടിമാരില്‍ ഒരാള്‍. സംവിധായകര്‍ പോലും ബഹുമാനിച്ച അതുല്യനടി! നാലു പതിറ്റാണ്ടിലേറെ നീണ്ട സമൃദ്ധമായ കരിയറില്‍, സരോജ ദേവി തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലായി 200ഓളം ചിത്രങ്ങളില്‍ അഭിനയിച്ചു. ഇന്ത്യയിലെ കുടുംബപ്രേക്ഷകര്‍ അവരെ നെഞ്ചോടു ചേര്‍ത്തുപിടിച്ചു. പ്രാദേശിക സിനിമയുടെയും അവിഭാജ്യഘടകമായി മാറുകയും പിന്നീട് പാന്‍-ഇന്ത്യന്‍ താരമായി മാറുകയും ചെയ്ത അപൂര്‍വം നടിമാരില്‍ ഒരാളായിരുന്നു അവര്‍. എംജിആറിനൊപ്പം 26 ചിത്രങ്ങൾഇന്ത്യന് സിനിമയിലെ ഇതിഹാസങ്ങള്‍ക്കൊപ്പം സരോജ ദേവി വെള്ളിത്തിര പങ്കുവച്ചിട്ടുണ്ട്. തലൈവര്‍ എംജിആറിനൊപ്പം 26 ചിത്രങ്ങളിലാണ് അവര്‍…
Read MoreDay: July 16, 2025
നിമിഷ പ്രിയയ്ക്ക് മാപ്പില്ല, ദയാധനം വേണ്ടെന്നും കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ; നിമിഷ പ്രിയയുടെ മോചനശ്രമങ്ങൾക്ക് പുതിയ പ്രതിസന്ധി
ന്യൂഡൽഹി: യെമനിൽ വധശിക്ഷ കാത്തു കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനായുള്ള ശ്രമങ്ങള്‍ക്ക് പുതിയ പ്രതിസന്ധി. നിമിഷപ്രിയക്ക് മാപ്പ് നൽകില്ലെന്ന കടുത്ത നിലപാടിലാണ് കൊല്ലപ്പെട്ട തലാലിന്റെ സഹോദരനെന്നാണ് റിപ്പോർട്ടുകൾ. ഒരു ഒത്തുതീർപ്പിനുമില്ലെന്നും ദയാധനം വേണ്ടെന്നും തലാലിന്റെ സഹോദരൻ പറഞ്ഞതായാണ് വിവരം. അതേസമയം, വിഷയത്തിൽ തലാലിന്റെ ബന്ധുക്കൾക്കിടയിൽ അഭിപ്രായ ഐക്യം ആയിട്ടില്ല. കുടുംബത്തിലെ ചിലർ നിമിഷ പ്രിയക്ക് മാപ്പ് നൽകണമെന്ന നിലപാടിലാണെന്നും റിപ്പോർട്ടുകളുണ്ട്. ഈ സാഹചര്യത്തിൽ ചർച്ചകൾ വീണ്ടും തുടരുമെന്നാണ് സൂചന. ചർച്ചകൾ ചിലപ്പോൾ നീണ്ടേക്കാമെന്നും മധ്യസ്ഥ സംഘത്തിലെ പ്രതിനിധികള്‍ അറിയിച്ചു. ശിക്ഷ നീട്ടിവെച്ചതിനാൽ വീണ്ടും ഇടപെടലിനായി കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നുണ്ട്. പരസ്യപ്രതികരണം ഒഴിവാക്കണമെന്നും യെമനിൽ ഇത് ക്രമസമാധാനപ്രശ്നങ്ങൾക്ക് ഇടയാക്കില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. തിങ്കളാഴ്ച തന്നെ യെമൻ പ്രസിഡന്റ് വിഷയത്തിൽ ഇടപെട്ടിരുന്നു എന്നും കേന്ദ്രം സൂചന നൽകിയിട്ടുണ്ട്. ഇതിനിടെ, നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കണമെന്നാവശ്യപ്പെട്ട് യെമനിൽ…
Read More