പ്രപഞ്ചത്തിൽ നിന്നു വ്യത്യസ്തനല്ല വ്യക്തി. പ്രപഞ്ചത്തിലെ എല്ലാ പ്രകൃതി പ്രതിഭാസങ്ങളും വ്യക്തിയിൽ നിലനിൽക്കുന്നു. എല്ലാ പ്രതിഭാസങ്ങളെയും ഈ രീതിയിൽ മനസിലാക്കാൻ വിവേകശാലികൾ ആഗ്രഹിക്കുന്നു’.(ചരകസംഹിത-ശരീരസ്ഥാനം അധ്യായം 4, ശ്ലോകം 13) വർഷകാലം വായുവും ജലവും അടങ്ങുന്ന അന്തരീക്ഷത്തെ മാത്രമല്ല ദുഷിപ്പിക്കുന്നതെന്നും മറിച്ച് മനുഷ്യരടക്കം സകല ജീവജാലങ്ങളുടെയും ശരീരത്തെയും മനസിനെയും കൂടി പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും മനസിലാക്കിയതിനാലാവാം നമ്മുടെ പൂർവികർ ഈ കാലത്ത് ആയുർവേദത്തിലൂന്നിയ ആരോഗ്യ രക്ഷാമാർഗങ്ങൾക്കു കൂടുതൽ പ്രാധാന്യം നല്‍കിയത്. കാലവർഷമെന്നാൽ കേരളത്തിനു ഭയമാണ്. മഴക്കെടുതിയുണ്ടാക്കുന്ന ബാഹ്യ സാഹചര്യങ്ങൾ കൊണ്ടു മാത്രമല്ല, കാലാവസ്ഥ മാറുമ്പോൾ നമ്മുടെ ശരീരത്തിലുണ്ടാകുന്ന ആന്തരിക മാറ്റങ്ങൾ കൊണ്ടു രോഗപ്രതിരോധശേഷി കുറയുന്നതു മൂലമുള്ള വ്യാധികളും നമ്മളെ കൂടുതൽ സമ്മർദത്തിലാക്കുന്നു. ഔഷധം, ജീവിതരീതി ആയുർവേദം ഔഷധത്തോടൊപ്പം പ്രാധാന്യം നൽകുന്നതു ജീവിതരീതിക്കാണ്. അതുപോലെ രോഗചികിത്സയിൽ നിദാന പരിവർജ്ജനം (രോഗകാരണങ്ങൾ കണ്ടെത്തി ഉപേക്ഷിക്കുക) എന്ന ഘടകത്തെ വളരെ പ്രാധാന്യത്തോടെ കാണുന്നു. അതുകൊണ്ടുതന്നെയാണ്…
Read MoreDay: July 17, 2025
വാർത്താ വായനയ്ക്കിടെ ഇസ്രയേൽ ബോംബാക്രമണം; അവതാരക ഓടി രക്ഷപ്പെട്ടു
ഡമാസ്കസ്: സിറിയയുടെ പ്രതിരോധ മന്ത്രാലയ ആസ്ഥാനകവാടത്തിലും പ്രസിഡന്റിന്റെ കൊട്ടാരത്തിനുസമീപവും ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. സിറിയിലെ ഔദ്യോഗിക ടിവി ചാനലിൽ വാർത്ത വായിക്കുന്നതിനിടെ പിന്നിൽ സ്ഫോടനം നടക്കുന്നത് കാണാം. തുടർന്ന് വാർത്താ അവതരാക ഓടി രക്ഷപ്പെടുന്നതും ദൃശ്യങ്ങളിലുണ്ട്. ഡമാസ്കസിലെ പ്രതിരോധ മന്ത്രാലയം ഉൾപ്പെടെയുള്ള പ്രധാന സർക്കാർ കെട്ടിടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ഇസ്രയേൽ വ്യോമാക്രമണം. തുടർച്ചയായ മൂന്നാം ദിവസവും ഇസ്രയേൽ സേന സിറിയയിൽ ആക്രമണം നടത്തി. ദക്ഷിണ സിറിയയിലെ സുവൈദ പ്രവിശ്യയിൽ സർക്കാർ സേനയ്ക്കെതിരേ പോരാടുന്ന ഡ്രൂസ് ഗോത്രവിഭാഗത്തിനു സൈനികപിന്തുണ നൽകാനാണ് ഇസ്രയേൽ വ്യോമാക്രമണം. സിറിയൻ സേനയുടെ ടാങ്കുകളെ ഉന്നമിട്ടും വ്യോമാക്രമണം നടത്തി.
Read Moreഅഹമ്മദാബാദ് വിമാനദുരന്തം; ക്യാപ്റ്റൻ സംശയത്തിന്റെ നിഴലിൽ
ന്യൂഡൽഹി: അഹമ്മദാബാദ് വിമാനാപകടത്തില്‍ ഇന്ധന സ്വിച്ചുകള്‍ ഓഫ് ചെയ്തത് ക്യാപ്റ്റനാണെന്നു സംശയിക്കുന്നതായി റിപ്പോര്‍ട്ട്. എന്തിനാണ് സ്വിച്ചുകള്‍ ഓഫ് ചെയ്തതെന്ന ചോദ്യം ഫസ്റ്റ് ഓഫീസര്‍ ക്യാപ്റ്റനോടു ചോദിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ട്. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിനെ ഉദ്ധരിച്ച് അമേരിക്കന്‍ മാധ്യമമായ വാള് സ്ട്രീറ്റ് ജേര്‍ണല്‍ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അപകടസമയത്ത് വിമാനം പറത്തിയത് ഫസ്റ്റ് ഓഫീസറായിരുന്ന ക്ലൈവ് സുന്ദര്‍ ആണെന്നായിരുന്നു പുറത്തുവന്ന വിവരം. ഒപ്പമുണ്ടായിരുന്നത് ക്യാപ്റ്റന്‍ സുമീത് സബര്‍വാള്‍ ആണ്. ഒരു പൈലറ്റ് സഹ പൈലറ്റിനോട് ഫുവല്‍ സ്വിച്ചുകള്‍ ഓഫ് ചെയ്തത് എന്തിനെന്നു ചോദിക്കുന്നതിന്റെ വോയിസ് റെക്കോര്‍ഡ് ലഭിച്ചതായി എയര്‍ ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എഎഐബി) നേരത്തേ പുറത്തുവിട്ട പ്രാഥമിക റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. പക്ഷേ ഏത് പൈലറ്റ് ആണ് ഈ ചോദ്യം ചോദിക്കുന്നതെന്ന വിവരം റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നില്ല. പൈലറ്റുമാരുടെ സംഭാഷണമടക്കം എടുത്തുപറഞ്ഞുള്ള റിപ്പോര്‍ട്ട് വിമര്‍ശനങ്ങള്‍ക്കും വഴിവച്ചിരുന്നു.റിപ്പോര്‍ട്ട് സുതാര്യമല്ലെന്നും…
Read Moreവിവാഹം എന്ന ആശയം എന്നെ ഭയപ്പെടുത്തുന്നു; അമ്മയാകാനുള്ള തന്റെ ആഗ്രഹത്തെക്കുറിച്ച് ശ്രുതി ഹാസൻ
തെന്നിന്ത്യയില്‍ ഏറെ ആരാധകരുളള താരമാണു ശ്രുതി ഹാസന്. അഭിനയത്തിനു പുറമേ ഗായിക എന്ന നിലയിലും താരം പ്രശസ്തി നേടിയിട്ടുണ്ട്. ഉലകനായകൻ കമൽഹാസന്റെ മകൾ എന്ന ലോബലിലാണ് സിനിമയിലെത്തിയതെങ്കിലും അവിടെ സ്വന്തം കഴിവിലൂടെ തന്റേതായ സ്ഥാനം കണ്ടെത്താൻ കഴിഞ്ഞ താരമാണു ശ്രുതി. ഇപ്പോഴിതാ വിവാഹത്തെക്കുറിച്ചുളള തന്റെ അഭിപ്രായം തുറന്നുപറഞ്ഞിരിക്കുകയാണു നടി. യൂട്യൂബര്‍ രണ്‍വീര്‍ അല്ലാബാദിയയ്ക്കു നല്കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. “വിവാഹം എന്ന ആശയം എന്നെ ഭയപ്പെടുത്തുന്നു. അതു പറയുന്നതില്‍ എനിക്ക് ഒരു ഭയവുമില്ല. എന്നെ ഞാനെന്ന വ്യക്തിയാക്കാന് എന്റെ ജീവിതത്തില്‍ ഞാന്‍ വളരെയധികം കഠിനാധ്വാനം ചെയ്തിട്ടുണ്ട്. ഒരു കടലാസില്‍ അത് ഒട്ടിക്കുക എന്ന ആശയം എനിക്കു ഭയാനകമായി തോന്നുന്നു. പക്ഷേ, ഞാന്‍ പ്രതിബദ്ധതയിലും ആത്മാര്‍ഥതയിലും വിവാഹം പ്രതിനിധീകരിക്കേണ്ട എല്ലാ കാര്യങ്ങളിലും വിശ്വസിക്കുന്നു. എനിക്കതു സ്വന്തമായി ചെയ്യാന്‍ കഴിയും. എനിക്ക് ഒരു കടലാസുകഷണം ആവശ്യമില്ല-ശ്രുതി പറഞ്ഞു. ഞാന്‍ നിലവില്‍…
Read Moreചിന്നപ്പൊണ്ണ് പെരിസായിടുമേ; പതിനെട്ടാം വയസിൽ മോഹന്റെ ഭാര്യയായ കഥ പറഞ്ഞ് സുജാത
ഒരിക്കൽ ചെമ്പൈ സ്വാമി മോഹന്റെ അമ്മയോടു പറഞ്ഞത്രേ, ‘ദാസ് കൂടെ പാട്റ അന്ത സുജാതാവെ മോഹനുക്ക് പാക്കലാമേ…’ (ദാസിനൊപ്പം പാടുന്ന സുജാതയെ മോഹനു വേണ്ടി നോക്കാം) എന്ന്. അതുകേട്ട് അമ്മ ഞെട്ടി. ‘അവ റൊമ്പ ചിന്ന പൊണ്ണായിടിച്ച് സ്വാമീ…’ (അവൾ തീരെ ചെറിയ കുട്ടിയല്ലേ സ്വാമീ) എന്നു പറഞ്ഞപ്പോൾ ‘ചിന്ന പൊണ്ണ് പെരിസായിടുമേ…’ (ചെറിയ കുട്ടി വലുതായിക്കോളുമല്ലോ) എന്നു പറഞ്ഞു സ്വാമി ചിരിച്ചത്രേ. പാലക്കാട്ടെ സംഗീത പരിപാടികളുടെ സംഘാടകനാണു മോഹന്റെ അച്ഛൻ അഡ്വ. ഉണ്ണി നായർ. ദാസേട്ടൻ പാലക്കാടു ചെല്ലുമ്പോൾ മോഹന്റെ വീട്ടിലാണു താമസിക്കുക. അപ്പോൾ എനിക്കു ചില സ്പെഷൽ സമ്മാനങ്ങളൊക്കെ അമ്മ കരുതി വയ്ക്കും. പട്ടുപാവാടയും ദൈവങ്ങളുടെ വിഗ്രഹങ്ങളുമൊക്കെയാണത്. അങ്ങനെ ചിന്നപൊണ്ണു വലുതായെന്നു തോന്നിയ സമയത്താകണം, അവർ ഞങ്ങളുടെ ജാതകം നോക്കി. സായ് ബാബയുടെ വലിയ ഭക്തരാണു മോഹന്റെ കുടുംബം. ബാബയോടു വിവാഹക്കാര്യം അവതരിപ്പിച്ചപ്പോൾ തന്നെ…
Read Moreഞങ്ങൾ രണ്ടും ചേരുമ്പോൾ പുട്ടും കടലയും പോലെ പെർഫക്ട് ബ്ലെൻഡ്
ഭർത്താവ് ശ്രീനി തരുന്ന പിന്തുണയാണു നിങ്ങളിന്നു കാണുന്ന പേളി. ഞാനെന്ത് ആഗ്രഹം പറഞ്ഞാലും ശ്രീനി അതിനൊപ്പം നിൽക്കും. ഒന്നിലും എന്നെ പിന്നോട്ടു വലിക്കാറില്ല. ജീവിതത്തിലും കരിയറിലും ഞങ്ങൾ നാലു പേരും ലൈഫ് ലോംഗ് ടീംവർക്കിലാണ്. പുറമേ കാണാത്ത ഒരുപാടു കാര്യങ്ങൾ ഞങ്ങളുടെ ജീവിതത്തിന്റെ അണിയറയിൽ സംഭവിക്കുന്നുണ്ട്. ഷോയെക്കുറിച്ചുള്ള പ്രാഥമിക ചർച്ച മുതൽ എല്ലാത്തിലും ഞങ്ങൾ ഒരുമിച്ചാണ്. ജോലിയിലും ജീവിതത്തിലും ക്രിയേറ്റീവ് വശമാണ് ഞാൻ നോക്കുന്നത്. പ്രാക്ടിക്കൽ വശം കൈകാര്യം ചെയ്യാൻ ശ്രീനിയാണു ബെസ്റ്റ്. ഞങ്ങൾ രണ്ടും ചേരുമ്പോൾ പുട്ടും കടലയും പോലെ പെർഫക്ട് ബ്ലെൻഡ് കിട്ടും. -പേളി മാണി
Read Moreപോലീസെന്ന വ്യാജേന ട്രാവല്‍സ് ഏജന്‍സി മുന്‍ മാനേജരെ തട്ടിക്കൊണ്ടുപോകല്‍; ആറുലക്ഷം തിരികെക്കിട്ടാൻ വേണ്ടിയെന്നു പോലീസ്
കോഴിക്കോട്: പോലീസുകാരെന്ന വ്യാജേന ട്രാവല്‍സ് ഏജന്‍സി മുന്‍ മാനേജരെ തട്ടിക്കൊണ്ടുപോയസംഭവത്തില് കൂടുതല്‍ അന്വേഷണത്തിന് പോലീസ്.തട്ടിക്കൊണ്ടുപോയസംഘത്തിലുണ്ടായിരുന്നയാള്ക്ക് കെ.പി. ട്രാവല്‍സ് എന്ന സ്ഥാപനത്തിലെ മുന്‍ മാനേജരായ ബേപ്പൂര്‍ സ്വദേശിയായ ബിജു ആറുലക്ഷം നല്കാന് ഉണ്ടായിരുന്നു. ഇതാണ് തട്ടിക്കൊണ്ടു പോകാന്‍ കാരണമെന്നാണ് പോലീസിനു ലഭിച്ച സൂചന. എന്നാല്‍ മറ്റ് കാരണങ്ങളുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. കേസില്‍ അറസ്റ്റിലായവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. കെഎല്‍ 10 എആര്‍ 0486 എന്ന വാഹനത്തില്‍ എത്തിയ സംഘമാണ് തട്ടിക്കൊണ്ടു പോയത്. ഈ കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എംഎം അലി റോഡില്‍ പ്രവര്‍ത്തിക്കുന്ന കെ.പി. ട്രാവല്‍സ് എന്ന സ്ഥാപനത്തിലെ മുന്‍ മാനേജരായ ബേപ്പൂര്‍ സ്വദേശിയായ ബിജുവിനെയാണ് പോലീസുകാര്‍ എന്ന വ്യാജേന എത്തിയവര്‍ തട്ടിക്കൊണ്ടുപോയത്. ഇന്നലെ പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം. ബിജുവിനെ പിന്നീട് മലപ്പുറം കരുവാരക്കുണ്ടില്‍ വച്ച് കസബ പോലീസ് കണ്ടെത്തി. ആലപ്പുഴ കാവാലം മുണ്ടാടിക്കളത്തില് ശ്യാംകുമാര്‍ (43),…
Read Moreസംസ്ഥാനത്ത് വീണ്ടും നിപ്പ; പാലക്കാട് രോഗം ബാധിച്ച് മരിച്ചയാളുടെ മകനു നിപ്പയെന്നു റിപ്പോർട്ട് ; സ്ഥിരീകരിക്കാതെ ആരോഗ്യവിഭാഗം
പാലക്കാട്: പാലക്കാട് വീണ്ടും നിപ രോഗം സ്ഥിരീകരിച്ചതായി റിപ്പോർട്ട്. പാലക്കാട് ചങ്ങലീരിയിൽ നിപ ബാധിച്ച മരിച്ച വ്യക്തിയുടെ മകനാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. മഞ്ചേരി മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധയിലാണ് ഇദ്ദേഹത്തിനു രോഗമുണ്ടെന്നു വ്യക്തമായത്. ഇയാളുടെ രക്തസാന്പിൾ പൂന വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കു പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ഇവിടെനിന്നു ഫലംവന്നാൽ മാത്രമേ നിപ്പയെന്നു സ്ഥിരീകരിക്കാനാവൂവെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഹൈ റിസ്ക് കാറ്റഗറിയിൽ നിരീക്ഷണത്തിലായിരുന്നു ഇദ്ദേഹം. 32കാരനായ ഇദ്ദേഹമാണ് അച്ഛൻ അവശനായി ആശുപത്രിയിൽ കഴിഞ്ഞ സമയത്ത് ഒപ്പമുണ്ടായിരുന്നത്. പാലക്കാട് മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ് ഇദ്ദേഹം. ആരോഗ്യനില സംബന്ധിച്ച് വ്യക്തമായ റിപ്പോർട്ട് പുറത്തുവന്നിട്ടില്ല. പാലക്കാട് നിപ രോഗം ബാധിക്കുന്ന മൂന്നാമത്തേയാളാണ് ഈ 32കാരൻ. അതിർത്തിയിൽ കർശനപരിശോധനകോയന്പത്തൂർ: കേരളത്തിൽ നിപ്പ വൈറസ് രോവ്യാപനം വർധിച്ചതിനെത്തുടർന്ന് തമിഴ്നാട്- കേരള അതിർത്തി പ്രദേശങ്ങളിൽ 24 മണിക്കൂർ തീവ്രപരിശോധന. കെ.കെ. ചാവടി,…
Read Moreകൊല്ലം തേവലക്കരയിൽ എട്ടാംക്ലാസുകാരൻ സ്കൂളിൽ ഷോക്കേറ്റ് മരിച്ചു; അപടം സ്കൂളിനു സമീപത്തെ ലൈനിൽ നിന്ന് ഷോക്കേറ്റ്
കൊല്ലം: തേവലക്കര ബോയ്സ് സ്കൂളിൽ വിദ്യാർഥി ഷോക്കേറ്റു മരിച്ചു. എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ (13) ആണ് മരിച്ചത്. കളിക്കുന്നതിനിടെ സ്കൂൾ കെട്ടിടത്തിനു മുകളിൽ വീണ ചെരുപ്പെടുക്കാൻ ശ്രമിക്കുന്പോഴാണ് അപകടം.ഇന്നു രാവിലെ സ്കൂളിൽ കളിക്കുന്നതിനിടെ മിഥുന്റെ ചെരുപ്പ് കെട്ടിട മേൽക്കൂരിലെ ഷീറ്റിനു മുകളിലേക്കുവീഴുകയായിരുന്നു. ചെരുപ്പ് എടുക്കുന്നതിനായി കുട്ടി ഷീറ്റിനു മുകളിലേക്കു കയറി.മേൽക്കൂരയിൽ താഴ്ന്നുകിടന്ന കെഎസ്ഇബി വൈദ്യുത ലൈനിൽ തട്ടി ഷോക്കേൽക്കുകയായിരുന്നു. അതേസമയം, കെട്ടിടത്തിനു മുകളിലൂടെ കെഎസ്ഇബി ലൈൻ പോകുന്നുണ്ടെന്നാണ് അറിഞ്ഞതെന്ന് കോവൂർ കുഞ്ഞുമോൻ എംഎൽഎ പറഞ്ഞു. ചെരുപ്പ് എടുത്ത് ഇറങ്ങുന്ന സമയത്ത് ലൈനിൽ തട്ടിയതാണെന്നാണ് അറിയുന്നത്. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തുമെന്നും ഉടനെതന്നെ അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Read Moreഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനം; സിപിഎം മുൻ എംഎൽഎ അയിഷ പോറ്റി കോൺഗ്രസ് വേദിയിൽ
കൊല്ലം: സിപിഎം മുൻ എംഎൽഎ അയിഷാ പോറ്റി കോൺഗ്രസ് വേദിയിലേക്ക്. കോൺഗ്രസ് കൊട്ടാരക്കര ബ്ലോക്ക് കമ്മിറ്റി നടത്തുന്ന ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനത്തിലാണ് അയിഷാ പോറ്റി പങ്കെടുക്കുന്നത്. സിപിഎമ്മുമായി കുറേക്കാലമായി അകന്നു നിൽക്കുന്ന അയിഷാ പോറ്റി കോൺഗ്രസിൽ ചേർന്നേക്കുമെന്ന അഭ്യൂഹം പ്രചരിക്കുന്നതിടയിലാണ് കോൺഗ്രസ് സംഘടിപ്പിക്കുന്ന പരിപാടിയിൽ അയിഷാ പോറ്റി പങ്കെടുക്കുന്നത്. ഇന്നു കലയപുരം ആശ്രയ സങ്കേതത്തിൽ നടക്കുന്ന യോഗത്തിൽ ഉമ്മൻചാണ്ടി അനുസ്മരണ പ്രഭാഷണം നടത്തുന്നത് അയിഷാ പോറ്റിയാണ്. കൊടിക്കുന്നിൽ സുരേഷ് എംപി യോഗം ഉദ്ഘാടനം ചെയ്യും. ചാണ്ടി ഉമ്മൻ എംഎൽഎയും പരിപാടിയിൽ പങ്കെടുക്കും. മുൻ സഹപ്രവർത്തകൻ എന്ന നിലയിലാണ് അനുസ്മരണ സമ്മേളനത്തിൽ പങ്കെടുക്കുന്നതെന്ന് അയിഷാ പോറ്റി പ്രതികരിച്ചു. ‘എനിക്കിപ്പോൾ പാർട്ടിയുമായി ബന്ധമില്ല. ഇഷ്ടമുള്ള കാര്യം ചെയ്യാമല്ലോ? വിവിധ രാഷ്ട്രീയ നേതാക്കൾ പങ്കെടുക്കുന്ന പരിപാടിണിതെന്നും’ അയിഷാ പോറ്റി പറഞ്ഞു. സിപിഎം നേതൃത്വവുമായുള്ള വിയോജിപ്പുകളെ തുടർന്ന് കഴിഞ്ഞ കുറച്ച് കാലമായി അയിഷാ…
Read More