കുമരകം: പഞ്ചായത്തിലെ വായനശാല പ്രദേശവാസികൾക്ക് ആശ്വാസം, ഇനി അവരുടെ കോഴികളെ കുടുതലായി കാണാതാകുകയില്ല. കോഴിമോഷ്ടാവായ പെരുമ്പാമ്പ് പിടിയിലായി. പ്രദേശത്തെ പല വീടുകളിലെയും കോഴികളെ പതിവായി കാണാതായിരുന്നു. എന്നാൽ, കോഴികളെ കാണാതാകുന്നത് എങ്ങനെയെന്ന് ആർക്കും പിടികിട്ടിയിരുന്നില്ല. യഥാർഥ കോഴിക്കള്ളൻ ഇന്നലെ പിടിയിലായി. ഒമ്പതാം വാർഡിലെ വായനശാലക്കു സമീപമുള്ള ഒരു വ്യക്തിയുടെ വീട്ടിലെ കോഴിക്കൂട്ടിൽനിന്നാണ് കൂറ്റൻ പെരുന്പാമ്പിനെ പിടികൂടിയത്. ഫോറസ്റ്റ് വകുപ്പിൽ വിവരം അറിയിച്ചതിനെത്തുടർന്ന് കോട്ടയത്തെ ഫോറസ്റ്റ് ഓഫീസിന്റെ നിർദേശമനുസരിച്ച് സർപ്പ വോളണ്ടിയർ പി.സി. അഭിനേഷ് സ്ഥലത്തെത്തി പെരന്പാമ്പിനെ പിടികൂടി , ഉൾവനത്തിൽ പാമ്പിനെ തുറന്നു വിടുമെന്ന് അഭിനേഷ് പറഞ്ഞു.
Read MoreDay: July 21, 2025
‘ഡോൺ’ സംവിധായകൻ ചന്ദ്ര ബാരറ്റ് അന്തരിച്ചു
1978ൽ പുറത്തിറങ്ങിയ ബോളിവുഡ് സൂപ്പർഹിറ്റ് ചിത്രം ‘ഡോണി’ന്റെ സംവിധായകൻ ചന്ദ്ര ബാരറ്റ് (86)അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് മുംബൈയിലെ ആശുപത്രിയിൽ ഇന്നലെ രാവിലെ 6.30നായിരുന്നു അന്ത്യം. ശ്വാസകോശരോഗത്തിന് മുംബൈ ഗുരുനാനാക് ആശുപത്രിയിൽ 11 വർഷത്തിലേറെയായി ചികിത്സയിലായിരുന്നു. പ്രമുഖ സംവിധായകൻ മനോജ് കുമാറിനൊപ്പം സഹ സംവിധായകനായി വെള്ളിത്തിരയിലെത്തിയ ബാരറ്റ് 1989ൽ ആശ്രിത എന്ന ബംഗാളി ചിത്രവും സംവിധാനം ചെയ്തിട്ടുണ്ട്. അമിതാഭ് ബച്ചൻ ഇരട്ടനായകവേഷത്തിലെത്തി, സീനത് അമൻ, പ്രാൺ എന്നിവർ വേഷമിട്ട, സലിം ജാവേദ് തിരക്കഥയെഴുതി നരിമാൻ ഇറാനി നിർമിച്ച ബിഗ് ബജറ്റ് ചിത്രം ‘ഡോൺ’ ബോളിവുഡ് കളക്ഷൻ റിക്കാർഡുകൾ തിരുത്തിക്കുറിച്ചു. ഡോൺ കോ പകട്നാ നാ മുഷ്കിൽ ഹീ നഹീ നാമുൻകിൻ ഹേ (ഡോണിനെ പിടികൂടുന്നത് ശ്രമകരമെന്നല്ല, കഴിയില്ല) എന്ന പ്രശസ്തമായ ഡയലോഗും പിന്നണിസംഗീതവും ആക്ഷൻ രംഗങ്ങളും ഡോണിനെ മെഗാഹിറ്റാക്കി. പ്യാർ ഭരാ ദിൽ എന്നീ ചിത്രത്തിനുശേഷം ഹോങ്കോംഗ് വാലി സ്ക്രിപ്റ്റ്,…
Read Moreഞങ്ങളുടെ മരണത്തിനു ഉത്തരവാദി ഭർത്താവും ഭർത്താവിന്റെ മാതാവും; മൂന്ന് വയസുകാരനെ മാറോട് ചേർത്ത് അമ്മ പുഴയിൽ ചാടി; പിണങ്ങിക്കഴിഞ്ഞ യുവതിയോട് ഭർത്താവ് കുഞ്ഞിനെ ആവശ്യപ്പെട്ടിരുന്നു
പഴയങ്ങാടി (കണ്ണൂര്‍): വെങ്ങര ചെമ്പല്ലിക്കുണ്ട് പാലത്തിൽനിന്ന് അമ്മ കുഞ്ഞിനെയുമെടുത്ത് പുഴയിൽ ചാടി. അമ്മയുടെ മൃതദേഹം കണ്ടെത്തി. ഇന്നലെ പുലർച്ചെ ഒന്നോടോയാണു സംഭവം. വെങ്ങര വയലപ്ര യുവജന വായനശാലയ്ക്കു സമീപം ആർ.എം. നിവാസിൽ എം.വി. റീമ (32), മകൻ കൃഷിവ്രാജ് (മൂന്ന്) എന്നിവരാണ് പുഴയിലേക്ക് ചാടിയത്. കുട്ടിക്കായി രാത്രി വൈകിയും പുഴയിൽ തെരച്ചിൽ തുടർന്നെങ്കിലും കണ്ടെത്താനായില്ല. ചെമ്പല്ലിക്കുണ്ട് പുഴയിൽ ചാടിയ റീമയുടെ മൃതദേഹം പയ്യന്നൂരിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനയുടെയും സ്കൂബ ടീമിന്റേയും നേതൃത്വത്തിൽ ചെമ്പല്ലിക്കുണ്ട് റെയിൽവേ പാലത്തിന് സമീപത്തുനിന്ന് ഇന്നലെ രാവിലെ എട്ടരയോടെയാണ് കണ്ടെത്തിയത്. പഴയങ്ങാടി പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ട ത്തിനു ശേഷം പയ്യുന്നൂരിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. ഭർത്താവുമായി പിണങ്ങിക്കഴിയുന്ന യുവതി സ്വന്തം വീട്ടിൽനിന്നാണ് ഇന്നലെ പുലർച്ചെ സ്കൂട്ടറിൽ കുട്ടിയുമായി വന്നു കുട്ടിയെ മാറത്ത് കെട്ടി…
Read Moreചേച്ചിമാര് പൊളിയാണ്… കോഴായിലെ കുടുംബശ്രീ കഫേ ഹിറ്റ്: ആദ്യ മൂന്നു മാസം അരക്കോടി വിറ്റുവരവ്
കോട്ടയം: ജില്ലയിലെ കുടുംബശ്രീയുടെ പ്രീമിയം കഫേ തുടക്കത്തില്‍ത്തന്നെ ഹിറ്റ്. ആദ്യ മൂന്നുമാസം കൊണ്ടുതന്നെ അരക്കോടിയിലേറെ രൂപയുടെ ബിസിനസുമായി കുറവിലങ്ങാടു കോഴായിലെ പ്രീമിയം കഫേ കുടുംബശ്രീയുടെ സംരംഭകചരിത്രത്തില്ത്തന്നെ പുതിയ അധ്യായമാവുകയാണ്. കോഴാ കെ.എം. മാണി തണല്‍ വിശ്രമകേന്ദ്രത്തിലാണ് കഫേ പ്രവർത്തിക്കുന്നത്. ദിവസവും ശരാശരി 60,000 രൂപയ്ക്കു മുകളിലുള്ള കച്ചവടമാണ് ഇവിടെ നടക്കുന്നത്. ഒരു ലക്ഷം രൂപയ്ക്കു മുകളില്‍ കച്ചവടം നടന്ന ദിവസങ്ങളുണ്ട്. ഏപ്രില്‍ എട്ടിനാണ് പ്രീമിയം റെസ്റ്ററന്റ് ആരംഭിച്ചത്. ജൂലൈ 16 വരെയുള്ള കണക്കനുസരിച്ച് റെസ്റ്ററന്റിലെ ഭക്ഷണവില്‍പനയിലൂടെ മാത്രം 54,69,487 രൂപയാണ് പ്രീമിയം കഫേയുടെ വരുമാനം. തുടങ്ങി രണ്ടാം മാസംതന്നെ പ്രതിമാസ ബിസിനസ് 20 ലക്ഷം രൂപ കടന്നിരുന്നു. മിതമായ നിരക്കില്‍, പ്രീമിയം നിലവാരത്തിലുള്ള റെസ്റ്ററന്റും എംസി റോഡരികില്‍ വിശാലമായ പാര്‍ക്കിംഗ് സൗകര്യവും ഏറ്റവും മികച്ച ടേക്ക് എ ബ്രേക്ക് വഴിയോരവിശ്രമസൗകര്യവുമാണ് കഫേയുടെ ഹൈലൈറ്റ്. 24 മണിക്കൂറും ടേക്ക്…
Read Moreഓർമ്മയുണ്ടോ… വന്യജീവി സംരക്ഷണ നിയമത്തിന്റെ ലംഘനം; സുരേഷ് ഗോപിയുടെ പുലിപ്പല്ല് മാല: യൂത്ത് കോൺഗ്രസ് നേതാവിന്റെ പരാതിയിൽ മൊഴി രേഖപ്പെടുത്താൻ പോലീസ്
തിരുവനന്തപുരം: നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ പുലിപ്പല്ല് മാലയുമായി ബന്ധപ്പെട്ട പരാതിയിൽ പരാതിക്കാരനായ യൂത്ത് കോൺഗ്രസ് നേതാവ് എ.എ. മുഹമ്മദ് ഹാഷിമിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും. രാവിലെ പത്തരയ്ക്ക് പട്ടിക്കാട് റെയിഞ്ച് ഓഫീസർക്ക് മുന്നിൽ ഹാജരാകാനാണ് നിർദേശം നല്‍കിയിരിക്കുന്നത്. പുലിപ്പല്ല് മാല എങ്ങനെ ലഭിച്ചെന്ന് സുരേഷ് ഗോപി വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടാണ് മുഹമ്മദ് ഹാഷിം സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകിയത്. തൃശൂരിലെ ഒരു പൊതുചടങ്ങിൽ സുരേഷ് ഗോപി പുലിപ്പല്ലുളള മാല അണിഞ്ഞ് പങ്കെടുത്തു എന്നും താരത്തിന്റേത് വന്യജീവി സംരക്ഷണ നിയമത്തിന്റെ ലംഘനമാണെന്നും പരാതിയിൽ പറയുന്നു.
Read Moreഡോ. ജയിംസ് പോൾ പണ്ടാരക്കളം ഇനി ഓർമ; വിടവാങ്ങിയത് സാമ്പ്രദായിക ചികിത്സാ രീതികളെ അതിലംഘിച്ച മനോരോഗ ചികിത്സാ വിദഗ്ധൻ
അതിരമ്പുഴ: മനോരോഗ ചികിത്സയിലെ സാമ്പ്രദായിക രീതികളെ അതിലംഘിച്ച ലോകോത്തര മനോരോഗ ചികിത്സാ വിദഗ്ധനായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച കൺസൾട്ടന്റ് സൈക്യാട്രിസ്റ്റ് ഡോ. ജയിംസ് പോൾ പണ്ടാരക്കളം. ഇംഗ്ലണ്ടിലെ 5 ബറോസ് പാർട്ണർഷിപ് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിനൊപ്പം പ്രവർത്തിച്ചു വരികയായിരുന്നു അദ്ദേഹം. പാരാസൈക്കോളജി, ഇന്ദ്രിയാതീത ബോധാവസ്ഥകൾ, ആത്മീയത തുടങ്ങിയവയുമായി സാമ്പ്രദായിക മനോരോഗ ചികിത്സാ രീതികളെ ബന്ധിപ്പിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ഗവേഷണങ്ങൾ. മനസിനെ ലഘൂകരിച്ചു കാണുന്ന സമീപനത്തെ അദ്ദേഹം വെല്ലുവിളിച്ചു. കേവലം ഭൗതികമായ മാതൃക ഉപയോഗിച്ച് ആത്മനിഷ്ഠമായ മനുഷ്യ ഭാവങ്ങളെ വിശദീകരിക്കാനാവില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. മെജുഗോറിയയിലെ മാതാവിന്റെ പ്രത്യക്ഷപ്പെടലും അത്ഭുത രോഗശാന്തിയും ഡോ. ജയിംസ് പോൾ പണ്ടാരക്കളം പഠനവിധേയമാക്കി. മരണത്തോടടുത്ത അനുഭവങ്ങൾ, ബോധതലത്തിന്റെ സൂക്ഷ്മാവസ്ഥ, പുനർജനി, ന്യൂറോ ക്വാണ്ടോളജി തുടങ്ങിയ വിഷയങ്ങളിൽ അവതരിപ്പിച്ച പ്രബന്ധങ്ങൾ ശ്രദ്ധേയമായി. മനഃശാസ്ത്രം, ആധ്യാത്മികത, സംസ്കാരം തുടങ്ങിയ മേഖലകളിൽ ഒട്ടേറെ രചനകൾ ഡോ. ജയിംസ് പോളിന്റേതായി ഉണ്ട്.…
Read Moreവിമാനത്താവളത്തിൽ യുവതിയെ കൂട്ടാൻ യുവാക്കളായ മൂവർസംഘം; പരിശോധന കഴിഞ്ഞ് പുറപ്പെടാനൊരുങ്ങുമ്പോൾ പോലീസ് പിടികൂടി; മിഠായി പായ്ക്കറ്റിൽ ഒളിപ്പിച്ചത് ഒരു കിലോ എംഡിഎംഎ
കോഴിക്കോട്: മിഠായി പായ്ക്കറ്റിൽ ഒളിപ്പിച്ച ഒരുകിലോയോളം എംഡിഎംഎയുമായി കോഴിക്കോട് വിമാനത്താവളത്തിലെത്തിയ യുവതി അറസ്റ്റിൽ. ഒമാനിൽ നിന്ന് കരിപ്പൂരിലെത്തിയ പത്തനംതിട്ട വഴുമുറ്റം നെല്ലിവലയിൽ എൻ.എസ്.സൂര്യ (31) ആണ് പിടിയിലായത്. ഇവരെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തിയ മൂന്നു പേരെയും പോലീസ് അറസ്റ്റ് ചെയ്തു. തിരൂരങ്ങാടി മൂന്നിയൂർ സ്വദേശികളായ അലി അക്ബർ (32), സി.പി.ഷഫീർ (30), വള്ളിക്കുന്ന് സ്വദേശി എം.മുഹമ്മദ് റാഫി (37) എന്നിവരാണ് പിടിയിലായത്. വിമാനത്താവളത്തിലെ പരിശോധനകൾ കഴിഞ്ഞു പുറത്തിറങ്ങി സ്വീകരിക്കാനെത്തിയവരോടൊപ്പം പുറപ്പെടാൻ ഒരുങ്ങുമ്പോഴാണ് പോലീസ് എത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ലഗേജിൽ മിഠായി പായ്ക്കറ്റിൽ ഒളിപ്പിച്ചനിലയിൽ എംഡിഎംഎ കണ്ടെത്തിയത്.
Read More