മോസ്കോ: കാണാതായ റഷ്യൻ യാത്രാവിമാനം തകർന്നുവീണു. വിമാനത്തിലുണ്ടായിരുന്ന 50 പേരും മരിച്ചതായി അന്താരാഷ്ട്ര മാധ്യമമങ്ങൾ റിപ്പോർട്ട് ചെയ്തു.ഇന്നലെ റഷ്യ-ചൈന അതിർത്തിയിലുള്ള ഫാർ ഈസ്റ്റേൺ മേഖലയിലാണ് ലാൻഡിംഗ് ശ്രമത്തിനിടെ റഡാറിൽനിന്ന് അപ്രത്യക്ഷമായ വിമാനം തകർന്നുവീണത്. അഞ്ചു കുട്ടികൾ ഉൾപ്പെടെ 42 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. അന്‍പതു വർഷം പഴക്കമുള്ള വിമാനമാണ് അപകടത്തിൽപ്പെടുന്നത്.ബ്ലഗൊവെഷ്ചെൻസ്ക് പട്ടണത്തിൽനിന്ന് റഷ്യ-ചൈന അതിർത്തി പട്ടണമായ ടിൻഡയിലേക്കു സഞ്ചരിക്കുകയായിരുന്നു വിമാനം. എയർ ട്രാഫിക് കൺട്രോളർമാർക്ക് വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ട് മിനിറ്റുകൾക്ക് ശേഷം സുരക്ഷാ ഉദ്യോഗസ്ഥർ കത്തുന്ന ഫ്യൂസ്ലേജിന്റെ ഭാഗങ്ങൾ കണ്ടെത്തി. അമുർ മേഖലയിലെ ടിൻഡ പട്ടണത്തിൽ മോശം ദൃശ്യതയിൽ ലാൻഡിംഗിനിടെ പൈലറ്റിനു സംഭവിച്ച പിഴവാണ് അപകടകാരണമെന്ന് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ടിൻഡ വിമാനത്താവളത്തിൽ രണ്ടാമത്തെ ലാൻഡിംഗ് ശ്രമത്തിനിടെയാണ് അപകടമുണ്ടായത്. സോവിയറ്റ് യൂണിയൻ കാലഘട്ടത്തിലെ വിമാനമാണിത്. സൈബീരിയ ആസ്ഥാനമായുള്ള അംഗാര എയർലൈനിന്റെ ഉടമസ്ഥതയിലുള്ളതാണ് വിമാനം. വിമാനം കത്തുന്നതിന്റെ ഹെലികോപ്റ്റർ ദൃശ്യങ്ങൾ…
Read MoreDay: July 25, 2025
മഴക്കാലരോഗങ്ങൾ ;വീട്ടിൽനിന്നു തുടങ്ങാം ഡെങ്കിപ്പനി പ്രതിരോധം
വൈറസ് മൂലം ഉണ്ടാകുന്ന ഒരു രോഗമാണ് ഡെങ്കിപ്പനി. താരതമ്യേന ശുദ്ധജലത്തിൽ വളരുന്ന ഈഡിസ് കൊതുകുകൾ വഴിയാണ് ഈ രോഗം പകരുന്നത്. ഈഡിസ് കൊതുകുകൾ സാധാരണയായി പകൽ സമയത്താണ് മനുഷ്യരെ കടിക്കുന്നത്. വൈറസ് ശരീരത്തിൽ പ്രവേശിച്ച് 3 മുതൽ 14 ദിവസങ്ങൾക്കുള്ളിൽ മനുഷ്യരിൽ രോഗ ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നു. രോഗാണുവാഹകയായ ഈഡിസ് കൊതുകിന് ജീവിതകാലം മുഴുവനും മനുഷ്യരിലേക്ക് ഡെങ്കിപ്പനി പരത്തുവാനുള്ള കഴിവുണ്ടായിരിക്കും. ലക്ഷണങ്ങൾ പെട്ടെന്നുണ്ടാകുന്ന തീവ്രമായ പനി, കടുത്ത തലവേദന, കണ്ണുകൾക്ക് പിന്നിലും പേശികളിലും സന്ധികളിലും വേദന, നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകൾ, ഓക്കാനവും ഛർദിയും എന്നിവയാണ് ആരംഭത്തിൽ കാണുന്ന ലക്ഷണങ്ങൾ. അപകട സൂചനകൾ തുടർച്ചയായ ഛർദി, വയറുവേദന, ഏതെങ്കിലും ശരീരഭാഗത്തു നിന്ന് രക്തസ്രാവം, കറുത്ത മലം, പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ടൽ, ശരീരം ചുവന്നു തടിക്കൽ, ശരീരം തണുത്ത്മരവിക്കുന്ന അവസ്ഥ, വലിയ തോതിലുള്ള തളർച്ച, ശ്വസിക്കാൻ പ്രയാസം, രക്തസമ്മർദം വല്ലാതെ താഴുന്ന…
Read More‘അമ്മ’ തെരഞ്ഞെടുപ്പ്; മത്സരരംഗത്ത് ആകെ 74 പേര്
കൊച്ചി: വിവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും പിന്നാലെ മലയാള ചലച്ചിത്ര പ്രവര്‍ത്തകരുടെ സംഘടനയായ “അമ്മ’ ഭരണസമിതി രാജിവച്ച് ഒരു വര്‍ഷത്തിന് ശേഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരച്ചൂട് ഏറും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിനമായ ഇന്നലെ 74 പേരാണ് പത്രിക നല്‍കിയത്. മത്സരരംഗത്തേക്കില്ല എന്ന് മോഹന്‍ലാല്‍ അറിയിച്ചതിന് പിന്നാലെ ആറ് പേരാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക നല്‍കിയത്. ജഗദീഷ്, ശ്വേതാ മേനോന്, രവീന്ദ്രന്, ദേവന്, ജയന് ചേര്‍ത്തല, അനൂപ് ചന്ദ്രന് എന്നിവരാണ് പ്രസിഡന്റ് സ്ഥാനത്ത് മത്സര രംഗത്തുള്ളവര്‍. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന് ജയന് ചേര്‍ത്തല, ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് നിലവിലെ ജോയിന്റ് സെക്രട്ടറിയായ ബാബുരാജ് എന്നിവരും പത്രിക നല്‍കിയിട്ടുണ്ട്. നിലവിലെ എക്സിക്യൂട്ടീവ് അംഗം അന്‍സിബ ഹസന് ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് പത്രിക നല്കി. നടന് ജോയ് മാത്യു നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചെങ്കിലും പേരിലെ പ്രശ്നം കാരണം പത്രിക…
Read Moreവി.എസ്. അച്യുതാനന്ദനെ അധിക്ഷേപിച്ച് എഫ്ബി പോസ്റ്റ്: നടന് വിനായകനെതിരേ നടപടി ഇന്നുണ്ടാകും
കൊച്ചി: അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ സമൂഹ മാധ്യമത്തില്‍ അധിക്ഷേപിച്ച സംഭവത്തില്‍ നടന് വിനായകനെതിരേ ഇന്ന് നടപടിയുണ്ടായേക്കും. എറണാകുളം നോര്‍ത്ത് പോലീസ് കേസ് എടുക്കുന്നതിനായി ഇന്ന് കോടതിയില്‍ നിന്ന് അനുമതി വാങ്ങും. അതിനു ശേഷം ഇന്നു തന്നെ കേസ് രജിസ്റ്റര്‍ ചെയ്യും. നടന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരേ യൂത്ത് കോണ്‍ഗ്രസ് ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. ഇയാളുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കുന്നവരുടെ മന:സാക്ഷിയെ വേദനിപ്പിക്കുന്നതാണ്. അണികളെ പ്രകോപിപ്പിക്കുന്ന ഇത്തരം പോസ്റ്റുകള്‍ സമൂഹ മാധ്യമത്തില്‍ പങ്കുവയ്ക്കുന്നത് ക്രമസമാധാനം തകര്‍ക്കാന്‍ സാധ്യതയുണ്ടെന്നും വിനായകന് വിദ്വേഷം പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കാന്‍ നടപടിവേണമെന്നും യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ പ്രസിഡന്റ് സിജോ ജോസഫ് ഡിജിപിക്കും എറണാകുളം നോര്‍ത്ത് പോലീസിലും നല്കിയ പരാതിയില്‍ വ്യക്തമാക്കുന്നു. ഇതേ പോസ്റ്റില്‍ മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്റു, ഇന്ധിരാഗാന്ധി, രാജീവ് ഗാന്ധി ഉള്‍പ്പെടെയുള്ള മുന്‍ പ്രധാനമന്ത്രിമാരെയും, അന്തരിച്ച മുന്‍ മുഖ്യമന്ത്രിമാരായ കെ. കരുണാകരന്,…
Read Moreദാനധര്‍മങ്ങളുടെ പുണ്യഭൂമിയെന്ന് കേള്‍വികേട്ട ധര്‍മസ്ഥലയില്‍ പെണ്കുട്ടികള്ക്കുചുറ്റും വട്ടമിടുന്ന കഴുകന്മാർ
രാജ്യത്താകെ പേരുകേട്ട തീര്‍ഥാടന കേന്ദ്രമാണ് ദക്ഷിണകന്നഡ ജില്ലയില്‍ ബെല്‍ത്തങ്ങാടി താലൂക്കില്‍ നേത്രാവതിപ്പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ധര്‍മസ്ഥല. അവിടെയുള്ള ശ്രീ മഞ്ജുനാഥേശ്വര ക്ഷേത്രം, ജൈനമതാചാര്യനായ ബാഹുബലിയുടെ ഒറ്റക്കല്ലില്‍ തീര്‍ത്ത കൂറ്റന്‍ പ്രതിമ, പഴയകാലത്തെ കാറുകളുടെയും പുരാതന രേഖകളുടെയും ചിത്രങ്ങളുടെയും മ്യൂസിയം തുടങ്ങിയവയെല്ലാം തീര്‍ഥാടകരെയും സഞ്ചാരികളെയും ഒരുപോലെ ആകര്‍ഷിക്കുന്നവയാണ്. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഹെഗ്ഡെ കുടുംബത്തിന്റെ നിയന്ത്രണത്തിലാണ് ക്ഷേത്രവും ട്രസ്റ്റും അനുബന്ധ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നത്. ധര്‍മാധികാരി എന്ന പേരിലാണ് ട്രസ്റ്റിന്റെ തലവന്‍ അറിയപ്പെടുന്നത്. അഞ്ചര പതിറ്റാണ്ടിലേറെയായി ധര്മാധികാരിയായി പ്രവര്‍ത്തിക്കുന്നത് ഡോ. ഡി. വീരേന്ദ്ര ഹെഗ്ഡെയാണ്. രാഷ്ട്രം പദ്മഭൂഷണ്‍ നല്കി ആദരിച്ചിട്ടുള്ള അദ്ദേഹം നിലവില്‍ രാജ്യസഭയിലെ നോമിനേറ്റഡ് അംഗമാണ്. കര്‍ണാടകയിലെ പരമോന്നത ബഹുമതിയായ കര്‍ണാടക രാജ്യരത്ന അവാര്‍ഡും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഡോ. വീരേന്ദ്ര ഹെഗ്ഡെയുടെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും ധര്‍മസ്ഥലയില്‍ നടക്കാറുള്ള സര്‍വമത സമ്മേളനങ്ങളും സ്ത്രീധനത്തിനെതിരായ സമൂഹ വിവാഹങ്ങളും വ്യാപകമായ അംഗീകാരങ്ങള്‍ നേടിയിട്ടുള്ളതാണ്.…
Read Moreമദ്യലഹരിയിൽ ബഹളം ഉണ്ടാക്കൽ; ചോദ്യം ചെയ്ത സഹോദരനെ വെട്ടിക്കൊന്നു; യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്
തിരുവനന്തപുരം: ചിറയിന്‍കീഴ് പെരുങ്ങുഴിയില്‍ മദ്യലഹരിയില്‍ യുവാവ് അനുജനെ വെട്ടിക്കൊലപ്പെടുത്തി. പെരുങ്ങുഴി കുഴിയം കോളനി വയല്‍ തിട്ട വീട്ടില്‍ രതീഷ് (31) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ ചേട്ടന് മഹേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. രതീഷിന്റെ സഹോദരിയുടെ വീട്ടില്‍ മദ്യലഹരിയില്‍ എത്തി ബഹളം ഉണ്ടാക്കുന്നതിനെ മഹേഷ് ചോദ്യം ചെയ്തു. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനിടെ മഹേഷ് വെട്ടുകത്തി കൊണ്ട് രതീഷിന്റെ കഴുത്തില്‍ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ രതീഷിനെ ചിറയിന്‍കീഴ് താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. രതീഷും മഹേഷും മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള ലഹരിമരുന്നുകള്‍ ഉപയോഗിക്കുന്നവരാണെന്നു പോലീസ് പറഞ്ഞു. ഇവര്‍ ലഹരി വസ്തുക്കള്‍ ഉപയോഗിച്ച് നിരന്തരം വഴക്കും പ്രശ്നങ്ങളും ഉണ്ടാക്കുന്നത് പതിവാണെന്നാണു പോലീസ് വ്യക്തമാക്കുന്നത്. ചിറയിന്‍കീഴ് പോലീസ് മേല്‍നടപടി സ്വീകരിച്ചു. മൃതദേഹം മെഡിക്കല്‍ കോളജാശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കും. ഇരുവരും അവിവാഹിതരാണ്.…
Read Moreവാഗമണ്‍ സന്ദര്‍ശനത്തിനെത്തിയ വിനോദസഞ്ചാരി കൊക്കയില്‍വീണു മരിച്ചു; മൃതദേഹം പുറത്തെത്തിച്ച് ഫയർഫോഴ്സ്
തൊടുപുഴ: വാഗമണ്‍ സന്ദര്‍ശനത്തിനെത്തിയ വിനോദ സഞ്ചാരി കൊക്കയില്‍ വീണ് മരിച്ചു. എറണാകുളം തോപ്പുംപടി സ്വദേശി തോബിയാസാണ് മരിച്ചത്. കാഞ്ഞാര്‍ – പുള്ളിക്കാനം – വാഗമണ്‍ റോഡിലെ ചാത്തന്‍പാറയില്‍ നിന്ന് ഇന്നലെ രാത്രി കാല് വഴുതിയാണ് തോബിയാസ് താഴേക്ക് വീണത്. നൂറുകണക്കിന് അടി താഴ്ചയുള്ള കൊക്കയാണു ചാത്തന്പാറയിലേത്. ചാത്തന്‍പാറയില്‍ ഇറങ്ങുന്നതിനിടെ കാല് വഴുതി കൊക്കയില്‍ വീഴുകയായിരുന്നു. ഇന്നലെ രാത്രി ഒമ്പതോടെയായിരുന്നു അപകടം. സുഹൃത്തുക്കള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് മൂലമറ്റം, തൊടുപുഴ ഫയര്‍സ്റ്റേഷനുകളില്‍ നിന്ന് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. മഴയും കോടമഞ്ഞും ഉണ്ടായിരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം അതീവ ദുഷ്കരമായിരുന്നു. അസ്ക ലൈറ്റ് ഉള്‍പ്പെടെ സ്ഥാപിച്ച് പിന്നീട് ഉദ്യോഗസ്ഥര്‍ വടം ഉപയോഗിച്ച് സാഹസികമായി കൊക്കയില്‍ ഇറങ്ങുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട സാഹസിക ശ്രമത്തിനൊടുവിലാണ് കൊക്കയില്‍ നിന്നു മൃതദേഹം പുറത്തെടുത്ത് മുകളിലെത്തിച്ചത്. നിലവില്‍ മൃതദേഹം ഇടുക്കി ജില്ലാ ആശുപത്രി മോര്ച്ചറിയിലേക്കുമാറ്റിയിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കും.
Read Moreകറുപ്പിനും വെളുപ്പിനുമിടയിലെ അന്പിളി ചന്തം
സംസ്ഥാന പുരസ്കാരം നേടിയ ‘കാടകല’ത്തിന്റെ തിരക്കഥാകൃത്ത് ജിന്റോ തോമസ് സംവിധാനം ചെയ്ത ഇരുനിറം റിലീസിനൊരുങ്ങി. രജനീകാന്ത് സിനിമ വേട്ടയാനിലൂടെ ദേശീയശ്രദ്ധ നേടിയ തന്മയ സോളാണു പ്രധാനവേഷത്തില്‍. പൊതുസമൂഹത്തില്‍ നിലനില്‍ക്കുന്ന കറുപ്പും വെളുപ്പുമെന്ന വേര്‍തിരിവ് അമ്പിളി എന്ന ഏഴാം ക്ലാസുകാരിയിലുണ്ടാക്കുന്ന പ്രശ്നങ്ങളാണു സിനിമ പറയുന്നത്. ‘ഇപ്പോഴും ജാതി, നിറം ചിന്തകളുമായി ജീവിക്കുന്നവരോടാണ് ഈ സിനിമ സംസാരിക്കുന്നത്. വെളുപ്പും കറുപ്പുമെന്നു വേര്‍തിരിക്കുന്ന ഒരു മതില് ഇപ്പോഴും ഇവിടെയുണ്ട്. ആ മതിലാണു നമ്മള് തകര്‍ക്കാന്‍ ശ്രമിക്കുന്നത്’- ജിന്റോ തോമസ് രാഷ്ട്രദീപികയോടു പറഞ്ഞു. സിനിമയിലെത്തിയത്…ചക്കിട്ടപ്പാറ എന്ന മലയോരഗ്രാമത്തില്‍ ഒരു കര്‍ഷകന്റെ മകനായാണു ഞാന്‍ ജനിച്ചത്. ചെറുപ്പംതൊട്ടുള്ള ആഗ്രഹമാണു സിനിമ. സിബി മലയിലിന്റെ കൊച്ചിയിലെ ഫിലിം സ്കൂളാണ് അതിലേക്കു വാതില്‍തുറന്നത്. അവിടെ ഡയറക്ഷന്‍ പഠനശേഷം പരസ്യചിത്രങ്ങളില്‍ സഹായിയായി. ലിയോ തദേവൂസിന്റെ സിനിമാക്കാരന്, ലോനപ്പന്റെ മാമോദീസ എന്നീ സിനിമകളില്‍ സ്ക്രിപ്റ്റ് തൊട്ട് എല്ലാ കാര്യങ്ങളിലും അസിസ്റ്റന്റായി.…
Read Moreകരിമ്പാറ മേഖലയിൽ കാട്ടാനവിളയാട്ടം തുടരുന്നു; പടക്കം പൊട്ടിക്കൽ തന്നെ ശരണം
നെന്മാറ (പാലക്കാട്): കരിമ്പാറ മേഖലയിൽ കാട്ടാനകൾ കൃഷിനാശം തുടരുന്നു. ജനവാസ കാർഷിക മേഖലകളിൽ കഴിഞ്ഞ രണ്ടുദിവസമായി കാട്ടാനകൾ കൃഷിനാശം തുടരുകയാണ്.കരിമ്പാറ കൽച്ചാടിയിലൂടെ വരുന്ന കാട്ടാനക്കൂട്ടവും, ചള്ള വഴി പൂഞ്ചേരിയിലുമാണ് കൃഷിയിടങ്ങൾ നശിപ്പിച്ചത്. പൂഞ്ചേരിയിലെ ഷാജഹാന്റെ 15 തെങ്ങുകൾ കഴിഞ്ഞ രണ്ടുദിവസംത്തിനകം കാട്ടാനകൾ നിലംപരിശാക്കി. മരുതഞ്ചേരി കുന്നുപറമ്പ് ഷാജഹാന്റെ കൃഷിയിടത്തിൽ രണ്ടാഴ്ചയ്ക്കിടെ ഏഴാം തവണയാണ് കാട്ടാനകളെത്തി നാശം വരുത്തുന്നത്.കൽച്ചാടിയിലെ കർഷകരായ എം. അബ്ബാസ്, പി. ജെ. അബ്രഹാം, ബലേന്ദ്രൻ തുടങ്ങിയവരുടെ റബർതോട്ടങ്ങളിലാണ് കാട്ടാനകൾ ചവിട്ടിനടന്ന് തോട്ടത്തിലെ പ്ലാറ്റ്ഫോമുകൾ ചളിക്കുളമാക്കിയത്. കൽച്ചാടിയിൽ ആൾതാമസം ഒഴിഞ്ഞ പ്രദേശമായതിനാൽ ടാപ്പിംഗ് തൊഴിലാളികൾ മാത്രമാണ് ആനകളെ പേടിച്ച് രാവിലെ വളരെ വൈകി ടാപ്പിംഗ് നടത്തുന്നത്.പൂഞ്ചേരിയിലെ ഷാജഹാന്റെ കൃഷിയിടത്തിലേക്ക് ചെന്താമരാക്ഷൻ, ജോർജ് എന്നീ കർഷകരുടെ വീട്ടുവപ്പുകളിലൂടെയാണ് കാട്ടാനകൾ എത്തിയിട്ടുള്ളത്. വനം അധികൃതരെ വിവരം അറിയിച്ചതിനെ തുടർന്ന് നെന്മാറ ഡിവിഷനിലെ തിരുവഴിയാട് സെക്്ഷൻ അധികൃതർ പടക്കവുമായി വാച്ചർമാരെ…
Read Moreഹൈറിച്ച് കേസ്: മരവിപ്പിച്ച അക്കൗണ്ടിലെ പണം ട്രഷറിയിലേക്കു മാറ്റും
കോഴിക്കോട്: സര്‍ക്കാര്‍ മരവിപ്പിച്ച ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി അക്കൗണ്ടിലെ പണം ട്രഷറിയിലേക്ക് മാറ്റാന്‍ കോടതി ഉത്തരവ്. ഹൈറിച്ച് കമ്പനി നല്കിയ അപ്പീല്‍ കേസില്‍ ആണ് ഇടക്കാല ഉത്തരവ്. ഹൈറിച്ച് അക്കൗണ്ടുകളിലെ 200 കോടി രൂപയില്‍ അധികമുള്ള പണം ഒന്നര വര്‍ഷമായി പലിശ പോലും ലഭിക്കാതെ കിടക്കുകയാണെന്ന് കമ്പനിയുടെ അഭിഭാഷകന് ചൂണ്ടിക്കാട്ടിയ ആശങ്കയിലാണ് പലിശ ലഭിക്കുന്ന രീതിയില്‍ ട്രഷറിയിലേക്ക് താല്‍ക്കാലികമായി പണം മാറ്റാന്‍ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത് . ഈ ഉത്തരവ് രണ്ടാഴ്ചക്കുള്ളില്‍ നടപ്പിലാക്കി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കണം. ട്രഷറിയിലേക്ക് മാറ്റിയാല്‍ 200 കോടി രൂപയ്ക്കു പലിശ ലഭിക്കും. അത് അംഗങ്ങളിലെ പ്രയാസക്കാരുടെ ബാധ്യത തീര്‍പ്പാക്കാന്‍ ഉപയോഗിക്കാമെന്നാണ് കോടതി ഉത്തരവില്‍ പറയുന്നത്. കഴിഞ്ഞ ദിവസം ഹൈറിച്ച് ഉടമകളുടെ കണ്ടുകെട്ടിയ വാഹനങ്ങള്‍ നിബന്ധനകള്‍ക്ക് വിധേയമായി വിട്ടുകൊടുക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു.
Read More