കോഴിക്കോട്: സ്കൂള്‍ സമയമാറ്റത്തില്‍ മുസ്ലിം സംഘടനകള്‍ ഉയര്‍ത്തിയ സമ്മര്‍ദത്തിനു പിന്നാലെ ഈ വിഷയത്തില്‍ സര്‍ക്കാരിനു തലവേദനയായി ബിജെപിയും. സര്‍ക്കാര്‍ മതസംഘടനകള്‍ക്ക് വഴങ്ങരുതെന്നാണ് ബിജെപിയുടെ ആവശ്യം. സ്കൂള്‍ സമയമാറ്റം പിന്‍വലിക്കാന്‍ മതസംഘടനകളുമായി ചര്‍ച്ച നടത്തുന്നത് തന്നെ തെറ്റാണെന്നും സംസ്ഥാന സര്‍ക്കാര്‍ നിലപാട് മാറ്റിയാല്‍ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും ബിജെപി മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. പുതിയ സമയക്രമം മദ്രസാ പഠനത്തെ ബാധിക്കുമെന്നും മത വിദ്യാഭ്യാസത്തിന് തടസമാകുമെന്നും ആരോപിച്ചാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉള്‍പ്പെടെയുള്ള മുസ്ലിം സംഘടനകള്‍ രംഗത്തെത്തിയത്. സര്‍ക്കാര്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ ഓഗസ്റ്റ് അഞ്ചിന് എല്ലാ ജില്ലകളിലെയും കളക്ടറേറ്റുകള്‍ക്ക് മുന്നിലും സെപ്റ്റംബര്‍ 30ന് സെക്രട്ടേറിയറ്റിന് മുന്നിലും ധര്‍ണ നടത്തുമെന്ന് സമസ്ത മുന്നറിയിപ്പ് നല്‍കിയിരുന്നു. മതസംഘടനകള്‍ക്കു മുന്നില്‍ മുട്ടുമടക്കില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് ആദ്യം പറഞ്ഞിരുന്നുവെങ്കിലും സമരപ്രഖ്യാപനം ഉണ്ടായ സാഹചര്യത്തിലാണ് കടുംപിടുത്തം ഉപേക്ഷിച്ച് സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു തയാറായത്.ഇതിനെതിരേയാണ് ബിജെപിയുടെ പ്രതിഷേധം. ഇന്ന് വൈകുന്നേരം…
Read MoreDay: July 25, 2025
റെയിൽവേ സ്റ്റേഷനുകൾ സ്വകാര്യവത്കരിക്കുന്നു ; പദ്ധതി പിപിപി മാതൃകയിൽ; രാജ്യത്തെ ഒരു റെയിൽവേ സ്റ്റേഷൻ പ്രവർത്തിക്കുന്നത് ഇങ്ങനെ
കൊല്ലം: രാജ്യത്തെ ചില പ്രമുഖ റെയിൽവേ സ്റ്റേഷനുകൾ സ്വകാര്യവത്ക്കരിക്കാൻ റെയിൽ മന്ത്രാലയം പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ.ന്യൂഡൽഹി, അഹമ്മദാബാദ്, മുംബൈ സിഎസ്ടി സ്റ്റേഷനുകളാണ് പദ്ധതിക്കായി പരിഗണിക്കപ്പെടുന്നത്.സ്വകാര്യ നിക്ഷേപത്തിലൂടെ രാജ്യത്തുടനീളമുള്ള റെയിൽവേ സ്റ്റേഷനുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്നതാണ് റെയിൽവ ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ (പിപിപി മാതൃക) സ്റ്റേഷനുകൾ വികസിപ്പിച്ച് മെച്ചപ്പെട്ട സേവനം നൽകാനാണ് റെയിൽവേയുടെ നീക്കം.ഇത് പ്രാവർത്തികമാകുമ്പോൾ സ്റ്റേഷനുകൾ പ്രവർത്തിപ്പിക്കുന്നതിൻ്റെയും പരിപാലിക്കുന്നതിൻ്റെയും ഉത്തരവാദിത്വം സ്വകാര്യ കമ്പനികൾക്ക് ആയിരിക്കും. എന്നാൽ സ്റ്റേഷനുകളുടെ ഉടമസ്ഥാവകാശം റെയിൽവേയിൽ തന്നെയായിരിക്കും നിക്ഷിപ്തമാകുക. റെയിൽവെയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ ഒരു വിട്ടുവീഴ്ചയും വരുത്താതെ മികച്ച സേവനങ്ങൾ ഉറപ്പാക്കുക എന്നതാണ് പിപിപി മോഡൽ നടപ്പിലാക്കുന്നതിലൂടെ മന്ത്രാലയം ഉദ്ദേശിക്കുന്നത്. രാജ്യത്ത് ഇത്തരത്തിൽ സ്വകാര്യ മേഖലയുടെ നിയന്ത്രണത്തിൽ ഒരു റെയിൽവേ സ്റ്റേഷൻ പ്രവർത്തിക്കുന്നുണ്ട്. മധ്യപ്രദേശ് ഭോപാലിലെ ഹബീബ്ഗഞ്ച് സ്റ്റേഷനാണിത്. ഇന്ത്യൻ റെയിൽവേ സ്റ്റേഷൻസ് ഡെവലപ്പ്മെൻ്റ് കോർപ്പറേഷനുമായി (ഐആർഎസ്ഡിസി) സഹകരിച്ച് ബൻസാൽ ഗ്രൂപ്പാണ്…
Read Moreഅവൻ ഒരു ഒറ്റക്കയ്യനല്ലേ, “ആരുടെയും സഹായമില്ലാതെ അവൻ ജയിൽ ചാടില്ല”; സൗമ്യയുടെ അമ്മ
തൃശൂർ: “”ഇത്രയും വലിയ ജയിൽ അവൻ ആരുടെയും സഹായമില്ലാതെ ചാടില്ല. വിവരം കേട്ട് തന്റെ ശരീരം വിറയ്ക്കുകയാണെന്ന്” ട്രെയിനിൽനിന്നു തള്ളിയിട്ടു കൊലപ്പെടുത്തിയ പെൺകുട്ടിയുടെ അമ്മ. “”ഇപ്പോളാണ് വിവരം അറിഞ്ഞത്. ഇത്രയും വലിയ ജയിൽ അവൻ എങ്ങനെ ചാടി?. ജയിൽ മതിൽ എത്ര ഉയരത്തിൽ ആയിരിക്കും. പതിനഞ്ചുകൊല്ലമായി അവന് ജയിലനകത്തുനിന്നും പുറത്തുനിന്നും സഹായം ലഭിച്ചിട്ടുണ്ട്. അവൻ ഒരു ഒറ്റക്കയ്യനല്ലേ… എന്നിട്ടും ഉയരമുള്ള ജയിൽമതിൽ അവൻ എങ്ങനെ ചാടി?.. എത്രയും പെട്ടെന്ന് അവനെ പിടിക്കണം. ഒരു പെൺകുട്ടിയെ പിച്ചിച്ചീന്തിയ ഒരുത്തനാ. പോലീസ് അവനെ പിടിക്കണം. അവൻ ജില്ല തന്നെ വിട്ടുകാണാൻ സാധ്യതയില്ല” – സൗമ്യയുടെ അമ്മ പറഞ്ഞു.
Read Moreചോറിനു പകരം ചപ്പാത്തി കഴിച്ച് ഭാരം പകുതിയാക്കി: ഉപ്പുവച്ച് കന്പികൾ തുരുന്പടിപ്പിച്ചു; ഹാക്സോ ബ്ലേഡ് സംഘടിപ്പിച്ചു കന്പി മുറിച്ചു; ജയിൽ ചാടാൻ ഗോവിന്ദച്ചാമി നടത്തിയത് മാസങ്ങൾ നീണ്ട തയാറെടുപ്പുകൾ
കണ്ണൂർ: മാസങ്ങൾ നീണ്ട തയാറെടുപ്പുകൾ നടത്തിയാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്. ശരീരരഭാരം കുറയ്ക്കുന്നതിനായ് ചോറ് പൂർണമായും ഒഴിവാക്കി. മാസങ്ങളായ് ചോറിനു പകരം ചപ്പാത്തിയാണ് കഴിച്ചത്. ചപ്പാത്തിയുടെ എണ്ണത്തിലും കുറവ് വരുത്തി. ചപ്പാത്തി മാത്രം കഴിച്ചാൽ മതിയെന്ന് ഡോക്ടറുടെ കൈയിൽ നിന്നും എഴുതി വാങ്ങിയ കുറിപ്പടി പ്രകാരമാണ് ഭക്ഷണ ക്രമത്തിൽ മാറ്റം വരുത്തിയത്. ഒറ്റയ്ക്ക് ഒരു സെല്ലിൽ കഴിഞ്ഞ ഇയാൾ സെല്ലിലെ രണ്ട് കന്പികൾ മുറിച്ചാണ് പുറത്ത് കടന്നത്. ഉപ്പുവച്ച് കന്പികൾ തുരുന്പടിപ്പിച്ചു. ശേഷം ജയിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നിടത്തു നിന്നും ഹാക്സോ ബ്ലേഡ് സംഘടിപ്പിച്ചു. ദിവസങ്ങൾ നിണ്ട പരിശ്രമത്തിനൊടുവിൽ കന്പികൾ അൽപാൽപമായി മുറിച്ചു വച്ചു. മുറിച്ച് മാറ്റിയ കന്പികൾ മാറ്റി ഇന്ന് പുലർച്ചെയാണ് ജയിൽ ചാടിയത്. പുലർച്ചെ 1.10 ന് ജയിലിലെ ഒരു വാർഡൻ വന്ന് നോക്കുന്പോൾ പത്താം ബ്ലോക്കിലെ സെല്ലിന്റെ ചുമരിനോട് ചേർന്ന് കിടന്ന് പുതച്ച്…
Read Moreഅവൻതന്നെയാണെന്ന് ഉറപ്പാക്കാൻ എടാ ഗോവിന്ദച്ചാമിയെന്നുവിളിച്ച് ഉറപ്പിച്ചു; രണ്ടു പേർ നൽകിയ വിവരം നിർണായകമായി
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നു രക്ഷപ്പെട്ട ഗോവിന്ദച്ചാമി തളാപ്പിലെത്തിയെന്നതിലേക്കു സൂചനകൾ നൽകിയത് വിനോജ് എന്നയാളും ഓട്ടോ ഡ്രൈവറായ സന്തോഷും. രാവിലെ 9.15 ഓടെ ജോലിക്കു ബൈക്കിൽ പോകുകയായിരുന്ന വിനോജ് തലയിൽ പഴയ തുണിയിട്ട് അതിൽ ഒരു കൈ വച്ച് സാവധാനം നടന്നുപോകുന്ന ഒരാളെ കാണുകയായിരുന്നു. രാവിലെ തന്നെ ജയിൽ ചാടിയ വിവരം അറിഞ്ഞതിനാൽ നടന്നു പോകുന്നയാൾ ഗോവിന്ദച്ചാമിയാണെന്നുസംശയിച്ചു. “ടാ ഗോവിന്ദച്ചാമി” എന്ന് വിളിച്ചപ്പോൾ ഓടി അടുത്തുള്ള മതിൽ ചാടിക്കടന്ന് കാടുപിടിച്ച പറന്പിലേക്ക് രക്ഷപ്പെടുകയായിരുന്നു. ഉടൻ തന്നെ വിനോജ് പോലീസിനെ ഇക്കാര്യമറിയിച്ചതോടെ കണ്ണൂർ ടൗൺ സിഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രദേശം വളഞ്ഞ് തെരച്ചിൽ നടത്തുകയായിരുന്നു. അതിനിടെ എകെജി ആശുപത്രി പരിസരത്തുവച്ച് ഇതിനോടുത്ത സമയത്ത് തന്നെ ഗോവിന്ദച്ചാമിയെ കണ്ടിരുന്നുവെന്ന് ഓട്ടോ ഡ്രൈവർ സന്തോഷ് പറഞ്ഞു. സംശയത്തെ തുടർന്ന് അടുത്തു പോയപ്പോഴേക്കും ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും…
Read Moreഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടത്തിൽ അടിമുടി ദുരൂഹത; എണ്ണിയാൽ തീരാത്ത പിഴവുകൾ; രക്ഷപ്പെടാനിടയാക്കിയത് കണ്ണൂർ സെൻട്രൽ ജയിലിന്റെ സുരക്ഷാ വീഴ്ച
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നു സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി രക്ഷപ്പെടാനിടയാക്കിയത് കണ്ണൂർ സെൻട്രൽ ജയിലിന്റെ സുരക്ഷാ വീഴ്ചയെന്ന് വിലയിരുത്തൽ. സാധാരണ നിലയിൽ ആരോഗ്യമുള്ള ഒരാൾക്കു തന്നെ ജയിലിന്റെ മതിൽ ഉൾപ്പെടെ മറികടന്ന് രക്ഷപ്പെടുക എന്നതു ശ്രമകരമാണെന്നിരിക്കെ ഒരു കൈ മാത്രമുള്ള ഗോവിന്ദച്ചാമി ജയിലിന്റെ കൂറ്റൻ മതിലിനു മുകളിൽ കയറി തുണികൾ കൂട്ടിക്കെട്ടി പുറത്തേക്ക് ഊർന്നിറങ്ങിയെന്നതും അവിശ്വസനീയമാണ്. ഗോവിന്ദച്ചാമിയുടെ ഇടതുകൈ നേരത്തെ മുറിച്ചു മാറ്റിയതാണ്. താമസിപ്പിച്ചിരുന്ന സെല്ലിന്റെ ഇരുന്പുകന്പി മുറിച്ചുമാറ്റിയാണു പ്രതി സെല്ലിൽ നിന്ന് പുറത്തുകടന്നത്. ദിവസങ്ങളായി നടത്തിയ ശ്രമത്തിലൂടെ മാത്രമേ സെല്ലിന്റെ ഇരുന്പുകന്പികൾ മുറിക്കാനാകൂ. പ്രതിക്ക് ഇരുന്പ് കന്പി മുറിക്കാനുള്ള ആയുധം എവിടെനിന്നു കിട്ടി, ദിവസങ്ങളായി ഇരുന്പുകന്പി മുറിക്കാൻ നടത്തിയ ശ്രമം എന്തുകൊണ്ട് ജയിൽ അധികൃതർ അറിഞ്ഞില്ല എന്നുൾപ്പടെയുള്ള കാര്യങ്ങളിൽ ദുരൂഹതയുണ്ട്. എല്ലാ ദിവസവും പ്രതികളെ എന്ന പോലെ സെല്ലും പരിസരവും നിരിക്ഷിച്ച് റിപ്പോർട്ട്…
Read Moreഅവസാനിപ്പിക്കണം ആദിവാസി വംശഹത്യ
2019 മുതല്‍ 2023 സെപ്റ്റംബര്‍ വരെ കുടകിലെ തോട്ടങ്ങളില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചവരുടെ നിര നീളുകയാണ്. കിടങ്ങനാട് പച്ചാടി പണിയ കോളനിയിലെ രവി, കൃഷ്ണഗിരി രാമഗിരി കോളനിയിലെ ഗോപാലന്, കാര്യമ്പാടി ബാലന്, ചേകാടി കട്ടക്കണ്ടി കോളനിയിലെ അയ്യപ്പന്, നൂല്പുഴ ചുണ്ടപ്പാടി കോളനിയിലെ രാജു, പുല്പള്ളി പാളക്കൊല്ലി കോളനിയിലെ മണി, മീനങ്ങാടി ഗോഖലെ നഗര്‍ കോളനിയിലെ അപ്പു, അതിരാറ്റുകുന്ന് ഉത്തിലേരിക്കുന്ന് കോളനിയിലെ ചന്ദ്രന്, നൂല്പുഴ ചിറമൂല കോളനിയിലെ പാര്‍വതി, പുല്‍പ്പള്ളി പാളക്കൊല്ലി കോളനിയിലെ ശേഖരന്, നെന്മേനി കൊയ്ത്തുപാറ കോളനിയിലെ സന്തോഷ്, വെള്ളമുണ്ട വാളാരംകുന്ന് കോളനിയിലെ ശ്രീധരന് ….. ദുരൂഹസാചര്യത്തില്‍ മരണപ്പെട്ടവരുടെ നിര നീളുകയാണ്. പടിഞ്ഞാറേത്തറ തരിയോട് പത്താം മൈലിലെ കാട്ടുനായ്ക്ക ഊരിലെ സന്തോഷ് 2023 ജൂണിലാണ് കുടകിലേക്ക് പോയത്. ജൂലൈ 17 ന് സന്തോഷ് മുങ്ങി മരിച്ചെന്നാണ് വിവരം വന്നത്. സന്തോഷ് ഭാര്യവീട്ടില്‍നിന്നാണ് കുടകിലേക്ക് പോയത്. സുല്‍ത്താന്‍ ബത്തേരി നെന്മേനി…
Read Moreഉറങ്ങാൻ കിടന്നത് ഒന്നിച്ച്; രാത്രിയിൽ കുഞ്ഞിന്റെ കരച്ചിൽകേട്ട് ഉണർന്നപ്പോൾ കണ്ടത് നിലത്ത് കിടക്കുന്ന ഭാര്യയെ; ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു; ദുരൂഹതയാരോപിച്ച് ബന്ധുക്കള്‍
ആലത്തൂര്‍: യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തോണിപ്പാടം കല്ലിങ്കല്‍ വീട്ടില്‍ പ്രദീപിന്റെ ഭാര്യ നേഘ(24)യാണു മരിച്ചത്. പ്രദീപിന്റെ വീട്ടില്‍ ഇന്നലെ രാത്രിയാണ് യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. രാത്രി പ്രദീപും നേഘയും രണ്ടരവയസുള്ള മകള്‍ അലേനയും ഉറങ്ങാന്‍ കിടന്നതായിരുന്നു. അർധരാത്രി 12.30 ഓടെ മകളുടെ കരച്ചില് കേട്ട് എഴുന്നേറ്റ പ്രദീപ് ഭാര്യ കട്ടിലിനുതാഴെ വീണുകിടക്കുന്നതായി കാണുകയായിരുന്നു. അരികില്‍ കയറുമുണ്ടായിരുന്നു. മാതാപിതാക്കളെ വിളിച്ച് ആലത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മരണത്തില്‍ അസ്വാഭാവികത സംശയിച്ച് ആശുപത്രി അധികൃതര്‍ പോലീസിനെ വിവരമറിയിച്ചു. പ്രാഥമികപരിശോധനയില്‍ കഴുത്തില്‍ പാടുണ്ടെന്ന് പോലീസ് കണ്ടെത്തി. ഇതോടെ നേഘയുടെ കുടുംബവും ഭര്‍ത്താവിനെതിരേ ആരോപണവുമായി രംഗത്തെത്തി. ഭര്‍ത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ആറുവര്‍ഷം മുമ്പായിരുന്നു വടക്കഞ്ചേരി കണ്ണമ്പ്ര കാരപ്പൊറ്റ സ്വദേശിനി നേഘയുടെയും പ്രദീപിന്റെയും വിവാഹം. പ്രവാസിയായിരുന്ന പ്രദീപ് പിന്നീട് നാട്ടിലെത്തി കോയമ്പത്തൂരിലെ ചെരിപ്പുകടയില്‍ ജീവനക്കാരനായി. പ്രദീപ് ആഴ്ചയിലൊരിക്കല്‍ വീട്ടില്‍ വരുമ്പോള്‍…
Read Moreലഹരിക്കു തടയിട്ട് ‘യോദ്ധാവ് ’: ആറു മാസത്തിനുള്ളില്‍ 263 പരാതി, 36 അറസ്റ്റ്
കൊച്ചി: മയക്കുമരുന്നിന്റെ ഉപയോഗവും വിപണനവും തടയുകയെന്ന ലക്ഷ്യത്തോടെ കേരള പോലീസ് നടപ്പിലാക്കിയ ‘യോദ്ധാവ് ’പദ്ധതിയിലൂടെ സംസ്ഥാനത്തു കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ ലഭിച്ചത് 263 പരാതികള്‍. 36 പേരെയാണു വിവിധ പോലീസ് സ്റ്റേഷനുകളില്‍ അറസ്റ്റ് ചെയ്തത്. സംസ്ഥാന ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍പ്രകാരം കഴിഞ്ഞ ജനുവരി മുതല്‍ ജൂണ്‍ 30 വരെ ലഹരിസംബന്ധമായി ഏറ്റവും കൂടുതല്‍ പരാതികള്‍ യോദ്ധാവിലേക്ക് എത്തിയതു മലപ്പുറം ജില്ലയില്‍ നിന്നാണ് (53). തിരുവനന്തപുരം റൂറലും (38) സിറ്റിയുമാണ് (17) യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ. കൊച്ചി സിറ്റിയില്‍നിന്നു 17 പരാതികളും എറണാകുളം റൂറലില്‍നിന്ന് മൂന്ന് പരാതികളും ‘യോദ്ധാവി’ലേക്ക് എത്തി. സർവം രഹസ്യം ‘യോദ്ധാവി’ല്‍ അറിയിക്കുന്ന വിവരങ്ങള്‍ പൂര്‍ണമായും രഹസ്യമായിരിക്കും. വാട്സാപ് മുഖേന ലഭിക്കുന്ന വിവരങ്ങള്‍ ( ടെക്സ്റ്റ്, ഓഡിയോ, വീഡിയോ, ഇമേജ് എന്നീ രൂപത്തില്‍) ബന്ധപ്പെട്ട ജില്ലാ പോലീസ് മേധാവി, നാര്‍കോട്ടിക് സെല്‍ എസി,…
Read Moreആൾക്കൂട്ടം കണ്ടാൽ ജ്യോതിയും അഞ്ജലിയും അവിടെയെത്തും; വാവുബലി ചടങ്ങിനിടെ യുവതിയുടെ മാലപൊട്ടിക്കാൻ ശ്രമം; കോയമ്പത്തൂർ സ്വദേശിനികൾ പിടിയിൽ
മാനന്തവാടി: തിരുനെല്ലി ക്ഷേത്ര പരിസരത്ത് കർക്കിടക വാവുബലി ഒരുക്കത്തിനിടെ മോഷണശ്രമം. സംഭവത്തിൽ രണ്ട് തമിഴ്നാട് സ്വദേശികളായ രണ്ട് യുവതികളെ പോലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂര്‍ സ്വദേശികളായ ജ്യോതി(47), അഞ്ജലി (33) എന്നിവരെയാണ് തിരുനെല്ലി പൊലീസ് പിടികൂടിയത്.വ്യാഴാഴ്ച രാവിലെ അന്നദാന മണ്ഡപത്തില്‍ ഭക്ഷണത്തിനായി ക്യൂ നില്ക്കുന്ന സമയത്ത് വയോധികയുടെ മാല പിടിച്ചു പറിക്കാനുള്ള ശ്രമത്തിനിടെയാണ് ഇരുവരും കുടുങ്ങിയത്. സ്ത്രീകളെ പിടികൂടി ചോദ്യം ചെയ്തതില്‍ നിന്ന് ഇവര്‍ക്ക് തൃശൂര്‍ സിറ്റി വനിത പൊലീസ് സ്റ്റേഷന്, ചേര്‍പ്പ് പോലീസ് സ്റ്റേഷന് എന്നിവിടങ്ങളില്‍ മോഷണക്കേസുകളുള്ളതായും കണ്ടെത്തി. പല പേരുകളില്‍ അറിയപ്പെടുന്ന യുവതികള്‍ സ്ഥിരമായി തിരക്കേറിയ സ്ഥലങ്ങളിലും മറ്റും മാല മോഷ്ടിക്കാന്‍ എത്തുന്ന സംഘങ്ങളിലെ പ്രധാനികളാണ്.
Read More