ഒന്നിലധികം ഭാര്യമാരുമായി ജീവിക്കുന്ന ധാരാളം പുരുഷൻമാർ നമുക്കിടയിലുണ്ട്. പലപ്പോഴും അത്തരക്കാർ തങ്ങളുടെ ജീവിതം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുമുണ്ട്. അങ്ങനെയുള്ളൊരു വ്യക്തിയുടെ ജീവിതമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ജെയിം ബാരറ്റ് എന്ന യുവാവ് ആണ് കഥയിലെ നായകൻ. അദ്ദേഹത്തിന് അഞ്ച് ഭാര്യമാരും അവരിൽ 11 കുട്ടികളുമാണുള്ളത്. അത് മാത്രമല്ല ഇവരെല്ലാംവരും ഒറ്റ വീട്ടിലാണ് താമസിക്കുന്നതും. ഇത്രയും വലിയ കുടുംബം ഉള്ളതിനാൽ താൻ സന്തോഷമുള്ളവനാണ് എന്നാണ് ജെയിം പറയുന്നത്. തന്റെ ശ്രദ്ധ നേടുന്നതിനായി ഭാര്യമാർ തമ്മിൽ തികച്ചും ആരോഗ്യകരമായ മത്സരത്തിലാണ് എന്നാണ് ജെയിം പറയുന്നത്. ജെസ്, ഗാബി, ഡയാന, കാം, സ്റ്റാർ എന്നിവരാണ് ജെയിമിന്റെ അഞ്ച് ഭാര്യമാർ. ഇവർ തങ്ങളുടെ ജീവിതത്തെ കുറിച്ച് നിരന്തരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുമുണ്ട്.
Read MoreDay: July 27, 2025
സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും സുരക്ഷാ പരിശോധന നടത്താൻ നിർദേശം
കൊല്ലം: സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും അടിയന്തര സുരക്ഷാ പരിശോധന നടത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ സർക്കുലർ പുറത്തിറക്കി. സുരക്ഷാ പരിശോധനയ്ക്ക് ജില്ലാ തലത്തിൽ ഡിഡിഇ, ആർഡിഡി, എഡി, ഡയറ്റ് പ്രിൻസിപ്പൽ, കൈറ്റ് ജില്ലാ കോ-ഓർഡിനേറ്റർ എന്നിവരുടെ നേതൃത്വത്തിൽ ടീമുകളെ രൂപീകരിക്കും. ഈ ടീമുകൾ മൂന്നാഴ്ചക്കകം എല്ലാ സ്കൂളുകളും സന്ദർശിച്ച് സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കി റിപ്പോർട്ട് സമർപ്പിക്കണം. എസ്എസ്കെ ജില്ലാ ഓഫീസുകളിലെ എൻജിനിയർമാരുടെ സേവനവും പരിശോധനകൾക്ക് ലഭ്യമാക്കാം. റിപ്പോർട്ട് ക്രോഡീകരിക്കേണ്ട ചുമതല ഡയറ്റുകൾക്കാണ്. അടിയന്തരമായി പരിഹരിക്കേണ്ട സുരക്ഷാ പ്രശ്നങ്ങൾ സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പുകൾക്ക് ഈ മാസം 31നു മുമ്പ് കത്ത് നൽകണം. ഇക്കാര്യത്തിൽ സമഗ്രമായ റിപ്പോർട്ട് ജില്ലാ ദുരന്തനിവാരണ അഥോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർക്ക് സമർപ്പിക്കണം. ഓരോ സ്കൂളിലും ഒരു നോഡൽ ഓഫീസറെ സുരക്ഷാ പരിശോധനകൾക്കായി നിയമിക്കണമെന്നും സർക്കുലറിൽ പറയുന്നു. പരിശോധിക്കേണ്ട പ്രധാന വിഷയങ്ങൾ സംബന്ധിച്ച് പുതുതായി…
Read Moreകെ. മധു ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാനായി കെ. മധുവിനെ സർക്കാർ നിയമിച്ചു. കോർപറേഷൻ ഡയറക്ടർ ബോർഡ് അംഗമായിരുന്നു. ചെയർമാനായിരുന്ന ഷാജി എൻ. കരുണിന്റെ നിര്യാണത്തെ തുടർന്നാണു മധുവിനെ നിയമിക്കാൻ സർക്കാർ തീരുമാനിച്ചത്.
Read Moreപുഴയിൽ തോണി മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി: കാണാതായ തോണി കണ്ടെത്തി
പയ്യന്നൂര്‍: പാലക്കോട് പുഴയില്‍ മീൻപിടിക്കാൻ പോയ ചെറുതോണി മറിഞ്ഞ് ഒരാളെ കാണാതായി കൂടെയുണ്ടായിരുന്നയാൾ നീന്തി രക്ഷപ്പെട്ടു. പയ്യന്നൂര്‍ പുഞ്ചക്കാട് താമസിക്കുന്ന നെടുവിള പടിഞ്ഞാറ്റതില്‍ എന്‍.പി. ഏബ്രഹാമിനെയാണ് (49) കാണാതായത്. ഇന്നലെ പുലർച്ചെ ഒന്നോടെയാണു സംഭവം. ശക്തമായ കാറ്റിൽ തോണി മറിയുകയായിരുന്നു. തോണിയിൽ ഏബ്രഹാമിനൊപ്പമുണ്ടായിരുന്ന എരമംഗലം വീട്ടിൽ വര്‍ഗീസാണു നീന്തി രക്ഷപ്പെട്ടത്. ഏബ്രഹാമിനായി കോസ്റ്റല്‍ പോലീസും മറൈന്‍ എന്‍ഫോഴ്സുമെന്റ് പയ്യന്നൂര്‍ ഫയര്‍ഫോഴ്സും പഴയങ്ങാടി പോലീസും തെരച്ചിൽ നടത്തുകയാണ്. വേലിയേറ്റം തുടങ്ങുന്ന സമയം നോക്കി പാലക്കോട് പുഴയിൽ മീൻ പിടിക്കാനായിട്ട വല വലിക്കുന്നതിനിടെ ശക്തമായ കാറ്റില്‍ തോണി മറിയുകയായിരുന്നു. തോണിയിൽ ഇരുവരും പിടിച്ചുനിന്നെങ്കിലും ശക്തമായ ഒഴുക്കിൽ അഴിമുഖത്തുകൂടി തോണി കടലിലേക്ക് ഒഴുകുകയായിരുന്നുവെന്നു വർഗീസ് പറഞ്ഞു. ഈ സമയത്തും ഏബ്രഹാം വല മുറുക്കി പിടിച്ചിരിക്കുകയായിരുന്നു. തോണി നിവര്‍ത്താനുള്ള ശ്രമം പരാജയപ്പെട്ടപ്പോള്‍ ഏബ്രഹാം തന്നോട് നീന്തി രക്ഷപ്പെടാൻ പറയുകയായിരുന്നുവെന്നും വർഗീസ് പറഞ്ഞു. കരയ്ക്കുകയറിയ…
Read Moreജയിലിനകത്ത് ജീവനക്കാർ തങ്ങളുടേതായ ലോകത്ത്, ഏതു സമയത്തും ഫോണിലാണെന്ന് ഗോവിന്ദച്ചാമിയുടെ മൊഴി
കണ്ണൂർ: റെയിൽവേ സ്റ്റേഷനിലേക്കുള്ള വഴിയറിയാത്തതും കൈയിൽ പണമില്ലാത്തതുമാണു പിടിക്കപ്പെടാനിടയാക്കിയതെന്നു ഗോവിന്ദച്ചാമിയുടെ മൊഴി. ജയിൽ ചാടിയ ശേഷം റെയിൽവേ സ്റ്റേഷനിലേക്കുള്ള വഴിയറിയാതെ ജയിൽ പരിസരത്തെ ഇടറോഡുകളിലൂടെ സഞ്ചരിച്ചു. ചിലരോടു ചോദിച്ചാണു റെയിൽവേ സ്റ്റേഷന്റെ ദിശ മനസിലാക്കിയത്. തുടർന്ന് നടന്നുനീങ്ങിയപ്പോൾ ഒരു ആശുപത്രിക്കടുത്ത് വച്ച് വഴിയെക്കുറിച്ച് സംശയമായി. ഇതിനിടെ വഴി ചോദിച്ചയാൾക്ക് തന്നിൽ സംശയം തോന്നിയിട്ടുണ്ടെന്ന് മനസിലായി. ഇതോടെ വേഗം നടക്കുന്നതിനിടെ ഇയാൾ പിന്തുടരുന്നതറിഞ്ഞ് ഓടി കാടുപിടിച്ച സ്ഥലത്ത് ഒളിക്കുകയായിരുന്നു. ട്രെയിൻ മാർഗം തമിഴ്നാട്ടിലേക്കു പോകാനായിരുന്നു തീരുമാനിച്ചത്. കൈയിൽ പണമില്ലാത്തതിനാൽ മോഷണം നടത്തി കുറച്ചു പണം സ്വരൂപിക്കാൻ ആലോചിച്ചതായും പറയുന്നു. ശിക്ഷായിളവ് ലഭിക്കില്ലെന്ന് ഉറപ്പായ സാഹചര്യത്തിലാണു ജയിൽ ചാട്ടം ആസൂത്രണം ചെയ്തത്. ആറു മാസത്തിലേറെയായി ഇതിനുള്ള പദ്ധതികൾ തയാറാക്കി വരികയായിരുന്നുവെന്നും ഗോവിന്ദച്ചാമി പോലീസിനോട് വെളിപ്പെടുത്തി. അതിനിടെ, ജയിൽ ജീവനക്കാർക്കെതിരേ ഗുരുതരമായ ആരോപണങ്ങളും മൊഴിയിലുണ്ട്. ജയിലിനകത്ത് ജീവനക്കാർ തങ്ങളുടേതായ ലോകത്താണെന്നും ഏതു…
Read Moreപാലോട് രവിക്കു പകരം എൻ.ശക്തൻ; തിരുവനന്തപുരം ഡിസിസിയുടെ താൽക്കാലിക ചുമതല
തിരുവനന്തപുരം: എൻ.ശക്തന് തിരുവനന്തപുരം ഡിസിസി പ്രസിഡന്റിന്റെ താത്കാലിക ചുമതല നൽകിയതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ അറിയിച്ചു. പാലോട് രവി രാജിവച്ചതിനെ തുടർന്നാണ് ശക്തന് ചുമതല നൽകിയത്. മുൻ സ്പീക്കറും കാട്ടാക്കട മുൻ എംഎൽഎയുമാണ് ശക്തൻ. വിദ്യാർഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം 1982ൽ കോവളം മണ്ഡലത്തിൽനിന്ന് ആദ്യമായി നിയമസഭയിലെത്തി. 2001, 2006 കാലഘട്ടത്തിൽ നേമം മണ്ഡലത്തിൽ നിന്നും 2011ൽ കാട്ടാക്കട മണ്ഡലത്തിൽനിന്നും നിയമസഭാംഗമായി. വിവാദ ഫോൺ സംഭാഷണം പുറത്തുവന്നതിനു പിന്നാലെയാണ് പാലോട് രവി ഡിസിസി പ്രസിഡന്റ് സ്ഥാനം രാജിവച്ചത്. നിലവിലെ സ്ഥിതിയിൽ പോയാൽ സംസ്ഥാനത്ത് വീണ്ടും എൽഡിഎഫ് അധികാരത്തിലേറുമെന്നുള്ള പാലോട് രവിയുടെ ഫോൺ സംഭാഷണമാണ് പുറത്തായത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ 50 മണ്ഡലങ്ങളില്‍ ബിജെപി കടന്നുകയറ്റം നടത്തുമെന്നും അദ്ദേഹം സംഭാഷണത്തിൽ പറഞ്ഞിരുന്നു. ഓഡിയോ പുറത്തായതോടെ കെപിസിസിയും എഐസിസിയും അതൃപ്തി രേഖപ്പെടുത്തുകയും ഒടുവില്‍ രാജി ആവശ്യപ്പെടുകയുമായിരുന്നു.
Read Moreമികച്ച പാർലമെന്റേറിയനുള്ള പുരസ്കാരം എൻ.കെ. പ്രേമചന്ദ്രന്
ന്യൂഡൽഹി: പതിനാറാം ലോക്സഭയിലേയും പതിനേഴാം ലോക്സഭയിലേയും മികച്ച പ്രകടനവും പതിനെട്ടാം ലോക്സഭയിലെ നാളിതുവരെയുള്ള പ്രവർത്തനത്തിന്റെ മികവും കണക്കിലെടുത്ത് എൻ.കെ. പ്രേമചന്ദ്രന് ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രൈം പോയിന്റ് ഫൗണ്ടേഷൻ, സവിശേഷ സൻസദ് രത്ന അവാർഡ് നൽകി. അഞ്ചാം തവണയാണ് പ്രേമചന്ദ്രനെ അവാർഡിന് തെരഞ്ഞെടുക്കുന്നത്. മുൻ പ്രസിഡന്റ് ഡോ. എ.പി.ജെ. അബ്ദുൽ കലാം സ്ഥാപിച്ചതാണ് പ്രൈം പോയിന്റ് ഫൗണ്ടേഷൻ. Copy and paste this code into your website. Advanced Settings
Read Moreബജറ്റ് ടൂറിസത്തിനൊപ്പം ഇനി ബജറ്റ് സ്റ്റേയും ഒരുക്കും
ചാത്തന്നൂർ: കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെൽ നടത്തുന്ന ബജറ്റ് ടൂറിസത്തിനൊപ്പം ബജറ്റ് സ്റ്റേയും ഒരുക്കും. ഒന്നിലധികം ദിവസം നീണ്ടുനില്‍ക്കുന്ന വിനോദ സഞ്ചാരത്തിനാണ് താമസ സൗകര്യവും ഭക്ഷണ സൗകര്യവും ഒരുക്കുന്നത്. കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലെ റിസോർട്ടുകളും ഹോട്ടലുകളുമായി സഹകരിച്ചാണ് താമസ ഭക്ഷണ സൗകര്യം ഒരുക്കുന്നത്. ഒന്നിലധികം ദിവസം നീണ്ടുനില്‍ക്കുന്ന ബജറ്റ് ടൂറിസം പരിപാടിയിൽ വിനോദ സഞ്ചാരികൾ തന്നെ രാത്രി താമസത്തിന് മുറി കണ്ടെത്തുകയും വാടകയ്ക്ക് എടുക്കുകയും വേണമായിരുന്നു. ഇത് വിനോദ സഞ്ചാരികൾക്കു ബുദ്ധിമുട്ടായി മാറുന്നതിനാലാണ് ബജറ്റ് സ്റ്റേ സൗകര്യമൊരുക്കുന്നത്. നിലവിൽ കെഎസ്ആർടിസി മൂന്നാർ, സുൽത്താൻബത്തേരി എന്നിവിടങ്ങളിൽ സ്വന്തമായി താമസ സൗകര്യമൊരുക്കിയിട്ടുണ്ട്. രണ്ടിടത്തും പഴയ ബസുകൾ മുറികളാക്കിയാണ് താമസസൗകര്യം ഒരുക്കിയിട്ടുള്ളത്. മൂന്നാറിൽ വിനോദ സഞ്ചാരികൾക്കായി ഡോർമെറ്ററിയുടെ നിർമാണം നടന്നുവരികയാണ്. നെല്ലിയാമ്പതിയിൽ ഒരു ഹോട്ടലുമായി സഹകരിച്ച് ബജറ്റ് സ്റ്റേ സൗകര്യം ഒരുക്കിയിട്ടുണ്ട്. ബജറ്റ് ടൂറിസം സെൽ റിസോർട്ട് ടൂറിസത്തിലേക്കും നീങ്ങുന്നുണ്ട്.…
Read Moreഫോണില്‍ അനാവശ്യ തോണ്ടൽ വേണ്ട: പോലീസുകാര്‍ക്ക് നിര്‍ദേശവുമായി ഡിജിപി
തിരുവനന്തപുരം: ഡ്യൂട്ടി സമയത്ത് പോലീസുകാർ അമിതമായി പേഴ്സണൽ മൊബൈൽ ഫോണ്‍ ഉപയോഗിക്കുന്നതു തടയാനുള്ള നടപടി സ്വീകരിക്കാൻ ജില്ലാ പോലീസ് മേധാവിമാർക്കു സംസ്ഥാന പോലീസ് മേധാവി രവാഡ ചന്ദ്രശേഖറിന്റെ നിർദേശം. ഡ്യൂട്ടി സമയങ്ങളിലെ പോലീസുകാരുടെ അമിത ഫോണ്‍ ഉപയോഗം ക്രമസമാധാന പാലനത്തെ അടക്കം ഗുരുതരമായി ബാധിക്കുന്നതായും ഡിജിപി പറഞ്ഞു. സംസ്ഥാന പോലീസ് മേധാവിയായി ചുമതലയേറ്റ ശേഷം രവാഡ ചന്ദ്രശേഖർ ആദ്യമായി വിളിച്ച ജില്ലാ പോലീസ് മേധാവിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പട്രോളിംഗ് ഡ്യൂട്ടിയിലുള്ള പോലീസുകാരുടെ ഫോണ്‍ വിളിയും ഫോണ്‍ വഴിയുള്ള അനാവശ്യ സോഷ്യൽ മീഡിയ ഉപയോഗവും താൻ നിരന്തരം നിരീക്ഷിക്കുന്നുണ്ട്. ഇക്കാര്യത്തിൽ കർശന നിരീക്ഷണം നടത്തി ഫലപ്രദമായി നിയന്ത്രിക്കാൻ എസ്പിമാർ നടപടി സ്വീകരിക്കണം. സമരം അടക്കം സംഘർഷമുണ്ടാകുന്ന അവസരങ്ങളിൽ ക്രമസമാധാന ചുമതലയുള്ള ചാർജ് ഓഫീസർമാർമാരുടെ നിർദേശാനുസരണം മാത്രമേ പോലീസ് നടപടികൾ ആരംഭിക്കാൻ പാടുള്ളു. ചാർജ് ഓഫീസർമാരുടെ നിർദേശമില്ലാതെ താഴേത്തട്ടിലുള്ള…
Read More