കോട്ടയം: ഓണത്തിന് കോട്ടയംവഴി ചെന്നൈ സ്പെഷല്‍ ട്രെയിന്‍. സേലം, ഈറോഡ്, പാലക്കാട് വഴിയാണ് സര്‍വീസ്. ചെന്നൈ സെന്‍ട്രല്‍കൊല്ലം (06119) ട്രെയിന്‍ ഓഗസ്റ്റ് 27, സെപ്റ്റംബര്‍ മൂന്ന്, 10 തീയതികളില്‍ ചെന്നൈ സെന്‍ട്രലില്‍നിന്ന് ഉച്ചകഴിഞ്ഞ് 3.10നു പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.20നു കൊല്ലത്തെത്തും. കൊല്ലം-ചെന്നൈ സെന്‍ട്രല്‍ (06120) ട്രെയിന്‍ ഓഗസ്റ്റ് 28, സെപ്റ്റംബര്‍ നാല്, 11 തീയതികളില്‍ രാവിലെ 10.45നു പുറപ്പെട്ട് പിറ്റേന്ന് പുലര്‍ച്ചെ 3.30നു ചെന്നൈയിലെത്തും. ചെന്നൈ സെന്‍ട്രല്‍-കോട്ടയം ട്രെയിന്‍ (06111) ഓഗസ്റ്റ് 26, സെപ്റ്റംബര്‍ രണ്ട്, ഒമ്പത് തീയതികളില്‍ രാത്രി 11.20നു പുറപ്പെട്ട് പിറ്റേന്ന് ഉച്ചകഴിഞ്ഞ് 1.30നു കോട്ടയത്തെത്തും. കോട്ടയം-ചെന്നൈ സെന്‍ട്രല്‍ (06112) ഓഗസ്റ്റ് 27, സെപ്റ്റംബര്‍ മൂന്ന്, 10 തീയതികളില്‍ വൈകുന്നേരം ആറിന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 11.35നു ചെന്നൈയിലെത്തും. സെപ്റ്റംബര്‍ രണ്ട്, മൂന്ന്, നാല് തീയതികളില്‍ പതിവു ട്രെയിനുകളിലെ ടിക്കറ്റുകള്‍ ബുക്കിംഗ് തുടങ്ങി…
Read MoreDay: July 28, 2025
അങ്കണവാടി ഭക്ഷണ മെനു; ജീവനക്കാർക്ക് 39 കോടിയുടെ പരിശീലന ക്ലാസ്; കുട്ടികൾ ആരോഗ്യമുള്ള ഭക്ഷണം കഴിച്ചു വളരുന്നതിന് പണം ചിലവഴിക്കാൻ അനുമതി നൽകി സർക്കാർ
കോഴിക്കോട്: അങ്കണവാടി കുട്ടികള്‍ക്കുള്ള പുതിയ ഭക്ഷണ മെനു പ്രാവര്‍ത്തികമാക്കുന്നതിന്റെ ഭാഗമായി 39.62 ലക്ഷം രൂപ ചെലവില്‍ ഉദ്യോഗസ്ഥര്‍ക്കു പരിശീലനം നല്കാന് സര്‍ക്കാര്‍. ശിശുവികസന വകുപ്പ് ഓഫീസര്‍മാര്‍, ജീവനക്കാര്‍, അങ്കണവാടി ജീവനക്കാര്‍ എന്നിവര്‍ക്കു വിവിധ ഘട്ടങ്ങളിലായാണ് പരിശീലനം നല്‍കുന്നത്. സര്‍ക്കാര്‍ ഉദേശിക്കുന്ന രീതിയില്‍ കുട്ടികള്‍ക്ക് പോഷക സമ്പുഷ്ടമായ ആഹാരം ലഭ്യമാക്കുന്നതിനായി പച്ചക്കറി തുടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ വാങ്ങുന്നതിലും ജീവനക്കാര്‍ക്ക് പരിശീലനം നല്‍കും. ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം 2013, സപ്ലിമെന്ററി ന്യൂട്രീഷ്യന്‍ റൂള്‍സ് 2017 എന്നിവയില്‍ നിഷ്കര്‍ഷിക്കുന്ന പോഷകമൂല്യം ഉറപ്പുവരുത്തിയാണ് അങ്കണവാടി കുട്ടികള്‍ക്ക് പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും നല്‍കേണ്ടത്. മിഷന് സാക്ഷം അങ്കണവാടി ആന്‍ഡ് പോഷണ്‍ 2.0 പോഷക മാനദണ്ഡങ്ങള്‍ പ്രകാരം ആറുമാസം മുതല്‍ ആറുവയസുവരെയുള്ള കുട്ടികള്‍ക്ക് 500 കിലോ കാലറിയും 12-15 ഗ്രാം പ്രോട്ടീനും അനുപൂരക പോഷകാഹാര പദ്ധതിയിലൂടെ ഉറപ്പാക്കണം. അങ്കണവാടികളിലൂടെ വിതരണം ചെയ്യുന്ന ഭക്ഷണത്തില്‍ ഉപയോഗിക്കാവുന്ന ഉപ്പ്,…
Read Moreട്രംപ് വടിയെടുത്തു; വെടിനിർത്തലിനു തായ്ലൻഡും കംബോഡിയയും
ബാങ്കോക്ക്: തായ്ലൻഡ്-കംബോഡിയ സംഘർഷത്തിന് അയവ്. വെടിനിർത്തൽ ചർച്ചകൾക്കായി ഇരു രാജ്യങ്ങളുടെയും നേതാക്കൾ മലേഷ്യയിൽ കൂടിക്കാഴ്ച നടത്തും. തായ് പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സമ്മർദത്തെത്തുടർന്നാണ് ഇരു രാജ്യങ്ങളും വെടിനിർത്തലിനു തയാറായത്. മലേഷ്യയിൽ ഇന്നു നടക്കുന്ന സമാധാന ചർച്ചയിൽ തായ് ആക്ടിംഗ് പ്രധാനമന്ത്രി ഫുംതാം വെചയാചായി പങ്കെടുക്കും. തായ് പ്രധാനമന്ത്രിയുടെ വക്താവ് ജിരായു ഹുവാംഗ്സാപാണ് ഇക്കാര്യം അറിയിച്ചത്. മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമാണു ചർച്ചകൾക്ക് ഇരു രാ ജ്യങ്ങളെയും ക്ഷണിച്ചത്. കംബോഡിയൻ പ്രധാനമന്ത്രി ഹുൻ മാനെതും ചർച്ചയിൽ പങ്കെടുക്കുമെന്ന് ജിരായു പറഞ്ഞു. എന്നാൽ കംബോഡിയ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ആസിയാൻ കൂട്ടായ്മയുടെ അധ്യക്ഷൻ എന്ന നിലയിലാണ് മലേഷ്യൻ പ്രധാനമന്ത്രി ചർച്ചകൾക്കു മുൻകൈ എടുത്തതെന്നും ജിരായു കൂട്ടിച്ചേർത്തു. തായ്ലൻഡിലെയും കംബോഡിയയിലെയും നേതാക്കളുമായി സംസാരിച്ചതായി ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു. സംഘർഷം തുടർന്നാൽ വ്യാപരക്കരാറുകളുമായി മുന്നോട്ടുപോകില്ലെന്ന്…
Read Moreദുലീപ് ട്രോഫി; സൗത്ത് സോൺ ടീമിൽ 5 മലയാളികള്‍
കോട്ടയം: ദുലീപ് ട്രോഫി ചതുര്‍ദിന ക്രിക്കറ്റിനുള്ള സൗത്ത് സോണ്‍ ടീമില്‍ അഞ്ച് മലയാളികള്‍ ഇടംനേടി. 2024-25 സീസണ് രഞ്ജി ട്രോഫി ഫൈനലില്‍ പ്രവേശിച്ച് ചരിത്രം കുറിച്ച കേരളത്തിന് അര്‍ഹിച്ച അംഗീകാരമാണിത്. തിലക് വര്‍മ നയിക്കുന്ന സൗത്ത് സോണ്‍ ടീമിന്റെ വൈസ്ക്യാപ്റ്റന്‍ മലയാളി താരം മുഹമ്മദ് അസ്ഹറുദ്ദീനാണ്. എം.ഡി. നിധീഷ്, എന്‍.പി. ബേസില്‍, സല്മാന് നിസാര്‍ എന്നിവരാണ് 16 അംഗ ടീമിലെ മറ്റു മലയാളി സാന്നിധ്യങ്ങള്‍. റിസര്‍വ് ലിസ്റ്റില്‍ കേരളത്തിന്റെ ഏദന്‍ ആപ്പിള്‍ ടോമും ഉള്‍പ്പെട്ടിട്ടുണ്ട്. 2025 ദുലീപ് ട്രോഫി അടത്ത മാസം 28നു ബംഗളൂരുവില്‍ ആരംഭിക്കും. ഋഷഭ് പന്തിന്റെ സ്റ്റാന്‍ഡ് ബൈയായി ഇംഗ്ലണ്ടിലേക്കു തിരിച്ച തമിഴ്നാട് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ നാരായണ്‍ ജഗദീശന്, ആര്. സായ് കിഷോര്‍, കര്‍ണാടക മലയാളിയായ ദേവ്ദത്ത് പടിക്കല്‍ എന്നിവും സൗത്ത് സോണ്‍ ടീമിലുണ്ട്.
Read Moreയുഡിഎഫ് 98 സീറ്റ് നേടിയാൽ… പ്രതിപക്ഷനേതാവായപ്പോൾ സതീശന് മുഖ്യമന്ത്രിയായി എന്ന തോന്നൽ; പറവൂരിൽ തോറ്റ ചരിത്രം മറക്കരുത്; ജനറൽ സെക്രട്ടറി സ്ഥാനം വലിച്ചെറിയുമെന്ന് വെള്ളപ്പള്ളി
പറവൂർ: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് 98 സീറ്റ് നേടിയാൽ താൻ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനം രാജിവയ്ക്കുമെന്ന് വെള്ളാപ്പള്ളി നടേശൻ. ഇത്രയും സീറ്റ് നേടിയില്ലെങ്കിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പദവികൾ രാജിവച്ചു രാഷ്ട്രീയ വനവാസത്തിനു പോകണം. ഈ വെല്ലുവിളി ഏറ്റെടുക്കാൻ സതീശൻ തയാറാണോയെന്നു വെള്ളാപ്പള്ളി ചോദിച്ചു. എസ്എൻഡിപി പറവൂർ, വൈപ്പിൻ യൂണിയനുകളിലെ ശാഖ, പോഷക സംഘടനാ ഭാരവാഹികളുടെ നേതൃയോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഹങ്കാരത്തിനു കൈയും കാലും വച്ച സ്ഥിതിയിലാണ് സതീശൻ. പ്രതിപക്ഷനേതാവായപ്പോൾ മുഖ്യമന്ത്രിയായി എന്ന തോന്നലോടെ ആരോടും എന്തും പറയാമെന്നായി. പറവൂരിൽ ആദ്യവട്ടം തോറ്റ സതീശൻ, ആ തോൽവി മറന്നുപോയി. ഇതുപോലെ അഹങ്കാരം പറഞ്ഞവർ തോറ്റ ചരിത്രമുള്ളതു മനസിലാക്കുന്നതു നല്ലതാണ്. മതേതരവാദിയാണെങ്കിൽ 25 വർഷത്തിനിടെ ഈഴവർക്കായി മണ്ഡലത്തിൽ എന്തു സാധിച്ചുതന്നു. ഈഴവവിരോധിയാണ് സതീശൻ. കാരണം, കെപിസിസി പ്രസിഡന്റായിരുന്ന കെ. സുധാകരനെ നിരന്തരം…
Read Moreക്ലിനിക്കിൽ ആരുമില്ലാത്ത സമയം; വനിതാ ഡോക്ടറുടെ മുറിയിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമം; കൊല്ലം കുണ്ടയം സ്വദേശി സൽദാൻ പോലീസ് പിടിയിൽ
കൊല്ലം: വനിതാ ഡോക്ടറെ പരിശോധനാ കേന്ദ്രത്തിൽ പീഡിപ്പിക്കാൻ ശ്രമം. കുണ്ടയം സ്വദേശി സൽദാൻ പിടിൽ. ഞെട്ടിക്കുന്ന സംഭവം പത്തനാപുരത്തെ ക്ലിനിക്കിൽ. ക്ലിനിക്കിൽ മറ്റാരുമില്ലാതിരുന്ന സമയത്ത് ഇവിടെയെത്തിയ സൽദാൻ ഡോക്ടറുടെ വായിൽ തുണി തിരികിയ ശേഷം കൈകൾ ഇൻസുലേഷൻ ടേപ്പ് ഉപയോഗിച്ച് ബന്ധിക്കാൻ ശ്രമിച്ചതോടെ ഇവർ ഓടി രക്ഷപ്പെടുകയായിരുന്നു. ഇതോടെയാണ് പീഡനശ്രമം പുറത്തായത്. പത്തനാപുരം പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. സ്ത്രീകൾക്കെതിരായ അതിക്രമം ഉൾപ്പെടെ വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read More