ടോക്കിയോ/ന്യൂയോർക്ക്: റഷ്യയുടെ കിഴക്കൻ മേഖലയിൽ അതിശക്തമായ ഭൂകന്പം. ലോകത്തിലെ ഏറ്റവും ശക്തമായ ഭൂകമ്പങ്ങളിലൊന്നാണ് ഇന്നു പുലർച്ചെ അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം വടക്കൻ പസഫിക് മേഖലയിൽ സുനാമിക്ക് കാരണമായി. റഷ്യയിലും ജപ്പാനിലും സുനാമി തിരമാലകൾ ആഞ്ഞടിച്ചു. ജപ്പാനിലെ ഫുകുഷിമ ആണവനിലയം ഒഴിപ്പിച്ചു. പസഫിക് മേഖലയിൽ 2011ന് ശേഷമുണ്ടായ ഏറ്റവും വലിയ ഭൂകന്പങ്ങളിലൊന്നാണ് അനുഭവപ്പെട്ടത്. 180,000ലേറെ ജനസംഖ്യയുള്ള റഷ്യൻ നഗരമായ പെട്രോപാവ്ലോവ്സ്ക്-കാംചാറ്റ്സ്കിയിൽനിന്ന് ഏകദേശം 119 കിലോമീറ്റർ (74 മൈൽ) കിഴക്ക്-തെക്കുകിഴക്കായി കംചത്ക ഉപദ്വീപാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കൽ സർവേ റിപ്പോർട്ട് ചെയ്തു. 6.9 തീവ്രതയുള്ള ഒന്നിലധികം തുടർചലനങ്ങളും രേഖപ്പെടുത്തി. ഭൂകന്പത്തിനു പിന്നാലെ നാലു മീറ്റർ (13 അടി) വരെ ഉയരത്തിൽ തിരമാലകൾ ഉയർന്നു. അലാസ്ക, ഹവായ്, ന്യൂസിലാൻഡിന്റെ തെക്ക് ഭാഗത്തുള്ള മറ്റു തീരങ്ങൾ എന്നിവിടങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിച്ചു. കെട്ടിടങ്ങൾക്കു കേടുപാടുകൾ സംഭവിച്ചതായി ഉദ്യോഗസ്ഥർ…
Read MoreDay: July 30, 2025
പലസ്തീൻ തീവ്രവാദികൾ പാരീസിൽ വിശുദ്ധ കുർബാന തടസപ്പെടുത്തി
പാരീസ്: പാരീസിലെ സുപ്രസിദ്ധമായ വിശുദ്ധ മേരി മഗ്ദലേന കത്തോലിക്കാ പള്ളിയിലെ വിശുദ്ധ കുർബാനയർപ്പണം പലസ്തീൻ തീവ്രവാദികൾ തടസപ്പെടുത്തി. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. വിശുദ്ധ കുർബാന ആരംഭിച്ചപ്പോൾത്തന്നെ തീവ്രവാദികൾ പള്ളിമുറ്റത്തു തടിച്ചുകൂടിയിരുന്നു. വിശുദ്ധ കുർബാന സ്വീകരണത്തിന്റെ സമയമായപ്പോൾ അവർ ഉച്ചത്തിൽ ബഹളം വയ്ക്കാനും മുദ്രാവാക്യങ്ങൾ മുഴക്കാനും തുടങ്ങി. തിരുക്കർമങ്ങൾ തടസപ്പെടുത്തിയതിനെതിരേ പോലീസിൽ പരാതി നല്‍കുമെന്ന് വികാരി മോൺ. പാട്രിക് ഷോവെ പറഞ്ഞു. “മഗ്ദലേന പള്ളിയെ പാരീസിലെ മറ്റു ചില സുപ്രധാന ചരിത്രസ്മാരകങ്ങളെപ്പോലെ പലസ്തീൻ തീവ്രവാദ കേന്ദ്രമാക്കുകയാണ് അവരുടെ ലക്ഷ്യം. ഇപ്പോഴും ഹമാസ് ഭീകരരുടെ തടങ്കലിലുള്ള 50 ബന്ദികളെക്കുറിച്ചോ നൈജീരിയയിൽ ദിവസേന കൊല്ലപ്പെടുന്ന നൂറുകണക്കിനു ക്രൈസ്തവരെക്കുറിച്ചോ അവർ ഒരക്ഷരം മിണ്ടാറില്ല”-അദ്ദേഹം ചൂണ്ടിക്കാട്ടി. സമാധാനത്തിന്റെ സന്ദേശം തരികയല്ല അവരുടെ ലക്ഷ്യം. പ്രാർഥന തടസപ്പെടുത്തി അവരുടെ അജൻഡ അടിച്ചേൽപ്പിക്കുകയാണ്. ഹമാസിന്റെ ഏകാധിപത്യപ്രവണതയാണ് ഈ സംഭവത്തിൽ പുറത്തുവരുന്നതെന്ന് ല്‍ ഫിഗാറോ പത്രം ചൂണ്ടിക്കാട്ടി. മതത്തെയും…
Read Moreതീരുവ ഭീഷണി ഏശിയില്ല; യുക്രെയ്നിൽ ഗ്ലൈഡ് ബോംബുവർഷം, 22 പേർ കൊല്ലപ്പെട്ടു
കീവ്: അമേരിക്കൻ തീരുവഭീഷണി വകവയ്ക്കാതെ യുക്രെയ്നിൽ ശക്തമായ ആക്രമണം തുടർന്ന് റഷ്യ. ഗ്ലൈഡ് ബോംബുകളും ബാലിസ്റ്റിക് മിസൈലുകളും ഉപയോഗിച്ചു നടന്ന ആക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടു. യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ റഷ്യയുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്ക് അധിക തീരുവ ചുമത്തുമെന്നു ട്രംപ് കഴിഞ്ഞ ദിവസം ഭീഷണിമുഴക്കിയിരുന്നു. തെക്കുകിഴക്കൻ സാപ്പോറീഷ മേഖലയിലെ ജയിലിലും മധ്യ യുക്രെയ്നിലെ നിപ്രോ മേഖലയിലെ ആശുപത്രിയിലും സിനെൽനികിവ്സ്കി ജില്ലയിലുമാണ് ആക്രമണമുണ്ടായത്. സാപ്പോറീഷയിൽ ഗ്ലൈഡ് ബോംബുകളാണ് റഷ്യ പ്രയോഗിച്ചത്. ആക്രമണത്തിൽ 17 തടവുകാർ കൊല്ലപ്പെട്ടു. 80 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ തടവുകാരിൽ 42 പേരുടെ നില ഗുരുതരമാണ്. ആക്രമണത്തിൽ ഡൈനിംഗ് ഹാൾ തകർന്നു. അഡ്മിനിസ്ട്രേറ്റീവ്, ക്വാറന്റൈൻ കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. എന്നാൽ തടവുകാർ ജയിലിൽനിന്നു രക്ഷപ്പെട്ടതായി റിപ്പോർട്ടില്ല. നിപ്രോയിൽ റഷ്യൻ മിസൈലുകൾ മൂന്നു നില കെട്ടിടവും രണ്ട് ആശുപത്രികെട്ടിടങ്ങളും തകർത്തു. ആക്രമണത്തിൽ ഗർഭിണിയുൾപ്പെടെ നാലു പേർ…
Read Moreമിസ് നോർത്ത് അമേരിക്കയിൽ റണ്ണറപ്പാകുന്ന ആദ്യ മലയാളിയെന്ന ചരിത്രം കുറിച്ച് ചിത്ര കെ. മേനോൻ
ന്യൂഡൽഹി: മിസ് നോർത്ത് അമേരിക്കയിൽ റണ്ണറപ്പാകുന്ന ആദ്യ മലയാളിയായി ചരിത്രം കുറിച്ച് കോഴിക്കോട് സ്വദേശിയായ ചിത്ര കെ. മേനോൻ. കാനഡയിലെ മോണ്ട്രിയലിൽ നടന്ന മിസ് നോർത്ത് അമേരിക്ക 2025 മത്സരത്തിലാണ് ടോറേന്റോയിലെ പത്രപ്രവർത്തകയും കമ്യൂണിറ്റി അഭിഭാഷകയുമായ ചിത്ര കെ. മേനോൻ ഒന്നാം റണ്ണറപ്പായി ചരിത്രത്തിലിടം നേടിയത്. മിസിസ് കാനഡ ഇൻകോർപറേറ്റഡ് ആതിഥേയത്വം വഹിച്ച മത്സരത്തിൽ 37 ശ്രദ്ധേയരായ സ്ത്രീകൾ മത്സരിച്ചു. ജമൈക്കൻ-കനേഡിയൻ വംശജയായ ടീഷ ലീ മിസ് നോർത്ത് അമേരിക്ക 2025 കിരീടവും അഫ്ഗാൻ-കനേഡിയൻ വംശജയായ സുരയ്യ തബേഷ് രണ്ടാം റണ്ണർ അപ്പുമായി തെരഞ്ഞെടുക്കപ്പെട്ടു. കോഴിക്കോട്ടുനിന്ന് എട്ടുവർഷം മുന്‍പു കാനഡയിലേക്ക് കുടിയേറിയ ചിത്ര, സ്പോണ്‍സർമാരില്ലാതെയാണ് മത്സരത്തിലേക്കു വന്നത്. മിസിസ് കാനഡ ഇൻകോർപറേറ്റഡിന്റെ മിസിസ് കാനഡ 2024 മത്സരത്തിൽ രണ്ടാം റണ്ണറപ്പ് സ്ഥാനവും ചിത്ര നേടിയിരുന്നു.
Read Moreസുരക്ഷ, വേഗം, വിശ്വാസ്യത… ഓഗസ്റ്റ് മുതൽ യുപിഐ ആപ്പുകളിൽ മാറ്റങ്ങൾ
ന്യൂഡൽഹി: യുപിഐ ഇടപാടുകളുടെ സുരക്ഷ, വേഗം, വിശ്വാസ്യത എന്നിവ കാര്യക്ഷമമാക്കുന്നതിനായി യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് (യുപിഐ) ഇക്കോസിസ്റ്റത്തിൽ നിരവധി മാറ്റങ്ങൾ വരുത്താനൊരുങ്ങി നാഷണൽ പേയ്മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ). ഓഗസ്റ്റ് ഒന്നുമുതൽ പുതിയ മാർഗനിർദേശങ്ങൾ ബാധകമാകും. യുപിഐ ഇടപാടുകളിൽ അടുത്തിടെയുണ്ടായ ചില സാങ്കേതിക പ്രശ്നങ്ങളുടെ പശ്ചാത്തലത്തിലാണ് നീക്കം. ദൈനംദിന ഇടപാടുകളെ ഈ മാറ്റങ്ങൾ ബാധിക്കില്ലെങ്കിലും ഉപയോക്താക്കൾക്ക് ബാലൻസ് പരിശോധിക്കുന്നതിലും ഇടപാടുകളുടെ സ്റ്റാറ്റസ് അറിയുന്നതിലുമൊക്കെ നിയന്ത്രണം വരുത്തിയിട്ടുണ്ട്. പേടിഎം, ഗൂഗിൾ പേ, ഫോണ്‍ പേ, ഉൾപ്പെടെയുള്ള പേയ്മെന്റ് ആപ്പുകൾ ഉപയോഗിക്കുന്നവർക്ക് പുതിയ ചട്ടങ്ങൾ ബാധകമാകും. ഓഗസ്റ്റ് ഒന്നു മുതൽ ബാലൻസ് പരിശോധിക്കാനുള്ള പരിധി 50 തവണയായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇതുവഴി സെർവറുകളിലെ സിസ്റ്റം ലോഡ് കുറയ്ക്കാൻ കഴിയും. ഒന്നിൽ കൂടുതൽ യുപിഐ ആപ്പുകൾ ഉള്ള ഒരാളാണെങ്കിൽ അവർക്കും ഓരോ ആപ്പിലും 50 തവണ അവരുടെ ബാലൻസ് പരിശോധിക്കാം. ഇടയ്ക്കിടെ…
Read Moreഅച്ഛാ ഓടിക്കോ, ആന വരുന്നേ… ഞാന്‍ അലറിവിളിച്ചോടി, അച്ഛന് ഓടിമാറാനായില്ല; മതമ്പയിൽ ആനയുടെ അടിയേറ്റ് പിതാവ് മരിച്ചത് തന്റെ കൺമുന്നിൽ; ആ കാഴ്ച മറക്കാനാവുന്നില്ലെന്ന് മകൻ
മുണ്ടക്കയം: പാഞ്ഞടുത്ത കാട്ടാനയെക്കണ്ട് അച്ഛാ ഓടിക്കോ, ആന വരുന്നേ എന്ന് അലറി വിളിച്ചോടിയപ്പോള് ആന എന്നെ വിട്ട് ടാപ്പിംഗ് നടത്തിക്കൊണ്ടിരുന്ന അച്ഛന്റെ നേരേ ഓടുകയായിരുന്നു. തുമ്പിക്കൈ ഉയര്‍ത്തി ആഞ്ഞടിച്ചതോടെ അച്ഛന് റബര്‍ ചുവട്ടിലേക്ക് പിടഞ്ഞുവീണു. മുണ്ടക്കയം മതമ്പയില്‍ റബര്‍ ടാപ്പിംഗിനിടെ അച്ഛന് പുരുഷോത്തന് ദാരുണമായി മരിച്ചതിന്റെ ഓര്‍മകള്‍ വിളിപ്പാടകലെ ഒപ്പമുണ്ടായിരുന്ന മകന് രാഹുല്‍ വേദനയോടെ ഓര്‍മിച്ചു. അച്ഛനെ അടിച്ചുവീഴ്ത്തിയശേഷം കാട്ടാന അതേ വേഗത്തിലോടി സമീപം ടിആര്‍ ആന്‍ഡ് ടി എസ്റ്റേറ്റിലെ കാട്ടിലേക്ക് മറഞ്ഞു. വനംപോലെ കാടു കയറിയ എസ്റ്റേറ്റില്‍നിന്ന് ആന എവിടേക്കു പോയെന്നറിയില്ല. ചുറ്റുപാടും തോട്ടങ്ങളായതിനാല്‍ വീടോ താമസക്കാരോ ഇല്ല. കുറച്ചകലെ കഴിഞ്ഞ ദിവസത്തെ കാറ്റില്‍ വീണ റബര്‍ മരങ്ങള്‍ മുറിക്കാനെത്തിയ തൊഴിലാളികളെ വിളിച്ചുകൂട്ടി അച്ഛനെ മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് നഷ്ടപ്പെട്ടിരുന്നു. കാലങ്ങളായി റബര്‍ പാട്ടത്തിനെടുത്ത് ടാപ്പിംഗ് നടത്തുകയാണ് തമ്പലക്കാട് കുറ്റിക്കാട്ട് പുരുഷോത്തമനും…
Read Moreപത്താംമാസം പ്രസവിച്ചത് പത്താം ക്ലാസുകാരി; പ്രതിയുടെ പേര് ഒളിപ്പിച്ചുവെച്ച് അമ്മയും മകളും; ഒടുവിൽ പോലീസിന്റെ ചോദ്യം ചെയ്യലിൽ പിതാവിന്റെ പേര് വെളിപ്പെടുത്തി ഇരുവരും
കാസർഗോഡ്: പത്താം ക്ലാസ് വിദ്യാർഥിനി വീട്ടിൽ പ്രസവിച്ച സംഭവത്തിൽ പിതാവിനെ അറസ്റ്റ് ചെയ്തു. ഹൊസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിലാണു സംഭവം. കുടക് സ്വദേശിയായ 48 വയസ്സുകാരനാണ് അറസ്റ്റിലായത്. ഭാര്യയ്ക്കും മക്കൾക്കുമൊപ്പം വാടകവീട്ടിലായിരുന്നു ഇയാൾ താമസം. ഒരു മാസം മുൻപു ഗൾഫിലേക്കു കടന്നു. പിതാവാണു പ്രതിയെന്നു കണ്ടെത്തിയ പോലീസ് ഇയാളോടു നാട്ടിലേക്കു വരാൻ ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞദിവസം മംഗളൂരു വിമാനത്താവളത്തിലെത്തിയ പ്രതി ട്രെയിനിൽ നാട്ടിലേക്കു വരുന്നതിനിടെ പോലീസ് പിടികൂടുകയായിരുന്നു. ഒരാഴ്ച മുൻപാണു വീട്ടിൽ പ്രസവിച്ച 15 വയസുകാരിയെ രക്തസ്രാവത്തെ തുടർന്നു കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പെൺകുട്ടിയുടെയും മാതാവിന്റെയും മൊഴിയെടുത്തെങ്കിലും പ്രതിയാരാണെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നില്ല. തുടർന്ന്, അന്വേഷണത്തിൽ പിതാവാണു പ്രതിയെന്നു കണ്ടെത്തുകയായിരുന്നു. പ്രതിയിൽനിന്ന് ഡിഎൻഎ പരിശോധനയ്ക്കായി സാംപിൾ ശേഖരിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇൻസ്പെക്ടർ പി.അജിത് കുമാറിന്റെ നേതൃത്വത്തിലാണു പ്രതിയെ അറസ്റ്റ് ചെയ്തത്. പെൺകുട്ടി പ്രസവിച്ച കുഞ്ഞിനെ…
Read Moreകെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം; തെളിവായി എല്ലാം അവൾ മൊബൈലിൽ ചിത്രീകരിച്ചു; കൊല്ലംകാരൻ സുനിൽ കുമാറിനെ പൊക്കി പോലീസ്
കൊല്ലം: കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. മൈലക്കാട് സ്വദേശി സുനിൽ കുമാറാണ് (43) പിടിയിലായത്. കൊല്ലം സിറ്റി പോലീസാണ് ഇയാളെ പിടികൂടിയത്. ഇത്തിക്കര പാലത്തിന് സമീപത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. ലുക്കൗട്ട് നോട്ടീസ് അടക്കം പുറപ്പെടുവിച്ചായിരുന്നു അന്വേഷണം നടന്നത്. പ്രതിയെ തിരിച്ചറിഞ്ഞതായി കൊല്ലം സിറ്റി പോലീസ് അറിയിച്ചിരുന്നു. തിങ്കളാഴ്ച രാത്രിയാണ് കൊട്ടിയത്ത് നിന്ന് കൊല്ലത്തേക്ക് വരികയായിരുന്ന യുവതിക്ക് നേരെ പ്രതി നഗ്നതാ പ്രദർശനം നടത്തിയത്. ഇയാളുടെ പ്രവർത്തികൾ യുവതി മൊബൈൽ ക്യാമറയിൽ പകർത്തിയിരുന്നു. ഈ ദൃശ്യങ്ങളുടെയും പരാതിക്കാരിയുടെ മൊഴിയുടെയും അടിസ്ഥാനത്തിൽ ഈസ്റ്റ് പോലീസാണ് കേസെടുത്തത്.
Read More