ലണ്ടൻ: കിഴക്കൻ ലണ്ടനിൽ സിഖ് യുവാവ് കുത്തേറ്റു മരിച്ചു. ഗുർമുഖ് സിംഗ് (ഗാരി-30)ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ആഴ്ച ഈസ്റ്റ് ലണ്ടനിലെ ഇൽഫോർഡിലെ ഫെൽബ്രിഡ്ജ് റോഡിൽ വച്ചാണ് ആക്രമണമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് അമർദീപ് സിംഗിനെ (27) കൊലക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരും പരിചയക്കാരാണെന്നാണു സൂചന. ഗുർമുഖ് സിംഗിന്റെ ഇടതു തുടയിലേറ്റ മുറിവാണ് മരണകാരണം. അമർദീപിനെ കൂടാതെ മൂന്നു സ്ത്രീകൾ ഉൾപ്പെടെ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
Read MoreDay: August 1, 2025
ഒലവക്കോട് 46കാരി നേരിട്ടത് കൊടിയപീഡനം; ബലാത്സംഗത്തിനിടെ ആന്തരികാവയവങ്ങള്‍ക്ക് ക്ഷതവും ശ്വാസം മുട്ടിയും മരണം; പ്രതി സുബയ്യനെ അറസ്റ്റ് ചെയ്ത് പോലീസ്
പാലക്കാട്: പാലക്കാട് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തിച്ച യുവതി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ വണ്ടിത്താവളം മല്ലംകുളമ്പ് സ്വദേശി സുബയ്യന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും. കൊല്ലപ്പെട്ട പാലക്കാട് ഒലവക്കോട് സ്വദേശിനിയായ 46 കാരിയുടെ മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ബുധനാഴ്ച രാത്രിയിലാണ് അബോധാവസ്ഥയിലായ യുവതിയുമായി സുബയ്യൻ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തുന്നത്. ബോധമില്ലാതെ വഴിയരികിൽ കിടക്കുന്നത് കണ്ട് ആശുപത്രിയിൽ എത്തിച്ചതാണെന്നാണ് സുബ്ബയ്യൻ ഡോക്ടർമാരോട് പറഞ്ഞത്. എന്നാൽ യുവതിയുടെ മരിച്ചുവെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. ഒപ്പം ശരീരത്തിൽ മർദനമേറ്റ പാടുകളും കണ്ടെത്തി. തുടർന്ന് വിവരം ലഭിച്ച പാലക്കാട് ടൗൺ സൗത്ത് പൊലീസ് സുബ്ബയ്യനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. എന്നാൽ കൃത്യമായ വിവരങ്ങൾ ഒന്നും ഇയാളിൽനിന്നു ലഭിച്ചില്ല. ഇതോടെയാണ് പോസ്റ്റ്മോര്‍ട്ടം ചെയ്യാൻ തീരുമാനമായത്. ലൈംഗികാതിക്രമത്തിനിടെ ശ്വാസം മുട്ടിയും ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റുമാണ് യുവതി മരിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ട്…
Read Moreഎനിക്കെതിരേ പ്രതികാര നടപടി: ഡോ. ഹാരിസ് ചിറയ്ക്കൽ ; കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കും
തിരുവനന്തപുരം: തനിക്കെതിരെയുള്ള സര്‍ക്കാര്‍ നീക്കം പ്രതികാരനടപടിയെന്ന് മെഡിക്കല്‍ കോളജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കല്‍. തനിക്ക് ലഭിച്ച കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കും. തനിക്കെതിരെയുള്ള റിപ്പോര്‍ട്ട് വ്യാജമാണ് അല്ലെങ്കില്‍ നോട്ടീസ് വ്യാജമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റു വഴികളില്ലാതെ വന്നത് കൊണ്ടാണ് ചികിത്സ പ്രതിസന്ധിയെക്കുറിച്ച് പരസ്യ പ്രതികരണം നടത്തിയത്. സര്‍ക്കാര്‍ കാട്ടുന്നത് സ്വയം രക്ഷയ്ക്കായുള്ള നടപടികളാണ്. താന്‍ ശസ്ത്രക്രിയ മുടക്കിയെന്ന വിവരം വാസ്തവവിരുദ്ധമാണ്. ശസ്ത്രക്രിയ ഉപകരണങ്ങള്‍ ഇല്ലായിരുന്നുവെന്ന് താന്‍ പറഞ്ഞ നിലപാടില്‍ ഉറച്ച് നില്ക്കുന്നു. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാളിനോടും സൂപ്രണ്ടിനോടും നിരവധി തവണ ശസ്ത്രക്രിയ ഉപകരണങ്ങള്‍ ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട് രേഖാമൂലം കത്തുകളും നല്‍കിയിരുന്നു. കത്ത് തയാറാക്കാന്‍ സജീകരണങ്ങള്‍ ഒന്നും തന്നെയില്ലാഞ്ഞിട്ടും പ്രിന്റ് എടുക്കാനുള്ള പേപ്പര്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ സ്വന്തം പോക്കറ്റില്‍നിന്നു പണം മുടക്കിയാണ് വാങ്ങിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. മെഡിക്കല്‍ കോളജിലെ ചികിത്സാപ്രതിസന്ധിയെക്കുറിച്ച് വെളിപ്പെടുത്തല്‍…
Read More‘എനിക്കിന്ന് ഉറങ്ങാൻ പറ്റില്ല, എനിക്കും പൈസ കൊടുക്കണം’ : നിരാശയോടെ മടങ്ങിയ വയോധികന്റെ മനസുനിറച്ച് അനുശ്രീ
അനുശ്രീയുടെ നല്ല മനസിനു കയ്യടിച്ച് മലയാളികൾ. ആലപ്പുഴയിലെ ഒരു ടെക്സ്റ്റൈൽ ഷോപ്പിന്റെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു അനുശ്രീ. ഉദ്ഘാടനത്തോടൊപ്പം ഒരു നറുക്കെടുപ്പും ഉണ്ടായിരുന്നു. നറുക്കെടുപ്പിൽ വിജയിയെ തെരഞ്ഞെടുത്തതു നടി അനുശ്രീ ആയിരുന്നു. 10,000 രൂപ സമ്മാനം കിട്ടിയ കൂപ്പൺ നമ്പർ മൈക്കിലൂടെ പ്രഖ്യാപിച്ചപ്പോൾ തന്റെ കൈയിലുള്ള നമ്പറിനാണ് സമ്മാനം എന്ന് കരുതി ഒരു വയോധികൻ വേദിയിലേക്കെത്തി. എന്നാൽ അദ്ദേഹത്തിനല്ല മറ്റൊരു നമ്പറിനാണ് യഥാർഥത്തിൽ സമ്മാനം എന്ന് അവതാരക പറഞ്ഞതോടെ വയോധികൻ നിരാശയോടെ വേദി വിട്ടു. വേദിയിൽ അനുശ്രീ, ഫുട്ബോൾ ഇതിഹാസം ഐ.എം. വിജയൻ എന്നിവർ ഉണ്ടായിരുന്നു. നിരാശയോടെ മടങ്ങിയ വയോധികനെ കണ്ട് അനുശ്രീയുടെ കണ്ണുകൾ നിറഞ്ഞു. ഉദ്ഘാടന ചടങ്ങുകൾക്കു ശേഷം ആ വയോധികനെ തിരിച്ചു വിളിക്കണമെന്ന് അനുശ്രീ ആവശ്യപ്പെടുകയായിരുന്നു. കടയുടമയോട് ‘‘ചേട്ടാ, പതിനായിരം രൂപ തരാമോ ഞാൻ ജിപേ ചെയ്യാം,ആ അങ്കിളിനു കൊടുക്കാൻ ആണ്’’ എന്ന് അനുശ്രീ പറയുമ്പോൾ അത്…
Read Moreരക്തസമ്മർദം കുറയുന്പോൾ…
രക്തസമ്മർദം കൂടുതലുള്ള രോഗികൾക്കു കിട്ടുന്ന താരപരിവേഷമൊന്നും രക്തസമ്മർദം കുറഞ്ഞ രോഗികൾക്കു കിട്ടാറില്ല! അതുസാരമില്ല, രണ്ടു ഗ്ലാസ്സ് കഞ്ഞിവെള്ളം ഉപ്പിട്ട് കുടിച്ചാൽ മതിയെന്നാണു ഡോക്ടർമാർ വരെ പറയാറുള്ളത്. രക്തസമ്മർദം കൂടുന്നതും കുറയുന്നതും ഒരേനാണയത്തിന്റെ ഇരുപുറങ്ങളാവാം. ഒന്നു ശ്രദ്ധിക്കാം. ഹൃദയം ചുരുങ്ങുകയും വികസിക്കുകയും ചെയ്യുന്നതിലൂടെ രക്തം പന്പ് ചെയ്യുന്പോൾ രക്തക്കുഴലിന്റെ ഭിത്തിയിൽ അനുഭവപ്പെടുന്ന മർദമാണു രക്തസമ്മർദം. ഹൃദയം ചുരുങ്ങുന്പോൾ രക്തസമ്മർദ്ദം 120 മില്ലീമീറ്റർ ഓഫ് മെർക്കുറിയും ഹൃദയം വികസിക്കുന്പോൾ 80 മില്ലീമീറ്റർ ഓഫ് മെർക്കുറിയും കാണുന്നു. രക്തസമ്മർദം 90/60 ലും താഴെ വരുന്പോഴാണു ഹൈപ്പോടെൻഷൻ എന്ന അവസ്ഥയായി കണക്കാക്കുന്നത്. അമേരിക്കൻ ഹാർട്ട് അസോസിയേഷൻ പറയുന്നത് ഹൈപ്പോടെൻഷൻ കൊണ്ട് നിങ്ങൾക്ക് രോഗലക്ഷണമൊന്നും തോന്നുന്നില്ലെങ്കിൽ അതിനെ കാര്യമാക്കണ്ട എന്നാണ്. ബിപി കുറയുന്നത്… തലകറക്കം, വീഴാൻപോകുന്നപോലെ തോന്നൽ എന്നിവ ലക്ഷണങ്ങൾ. നില്‍ക്കുന്പോഴും കിടന്നിട്ടും ഇരുന്നിട്ടും എഴുനേല്ക്കുന്പോഴും തലച്ചോറിലേക്ക് രക്തമൊഴുകുന്നതു കുറയുന്നതാണു പ്രശ്നകാരണം. കിടന്നാൽ തലയിലേക്ക്…
Read Moreനൻപൻ ഡാ… എംഡിഎംഎ കടത്തുകേസ്: കൂട്ടുപ്രതി അറസ്റ്റിൽ
പന്തളം: എംഡിഎംഎ പിടിച്ചെടുത്തതിനു പന്തളം പോലീസ് കഴിഞ്ഞദിവസം രജിസ്റ്റര്‍ ചെയ്ത കേസിലെ കൂട്ടുപ്രതി അറസ്റ്റിൽ. മാവേലിക്കര വള്ളികുന്നം ഇലിപ്പക്കുളം കിണറ്റുംവിളയില് കെ. ജയകുമാറാണു (44) പിടിയിലായത്. രഹസ്യവിവരത്തേതുടര്‍ന്ന് കഴിഞ്ഞദിവസം ബംഗളുരുവില്‍ നിന്നു ബസില്‍ എംഡിഎംഎയുമായി വന്ന യുവാവിനെ പിടികൂടിയ കേസില്‍ രണ്ടാം പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. പന്തളം തുമ്പമണ്‍ മുട്ടം വടക്കടത്ത് മണ്ണില്‍ ബ്രില്ലി മാത്യു (40)വാണ് അന്ന് അറസ്റ്റിലായത്. കുളനട ഇന്ത്യന്‍ ഓയില്‍ പമ്പിനു മുന്നില്‍, തിരുവല്ല ഭാഗത്തുനിന്നു ബസില്‍ വന്നിറങ്ങിയ ഇയാളില്‍ നിന്ന് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ബാഗിലെ അറയ്ക്കുള്ളില്‍ സൂക്ഷിച്ച നിലയില്‍ 36.55 ഗ്രാം എംഡിഎംഎയും 8 ചെറിയ സിറിഞ്ചുകളും പിടിച്ചെടുത്തിരുന്നു. പന്തളം എസ്ഐ വിനോദ് കുമാറാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് പന്തളം പോലീസ് ഇന്‍സ്പെക്ടര്‍ ടി. ഡി പ്രജീഷിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് ഇപ്പോള്‍ രണ്ടാം പ്രതിയായ ജയകുമാര്‍…
Read Moreകരാര്‍ കാലാവധി പൂര്‍ത്തിയായിട്ടും ബ്രഹ്മപുരത്ത് ബയോമൈനിംഗ് തീര്‍ന്നില്ല
കൊച്ചി: തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ ബ്രഹ്മപുരത്ത് കുന്നുകൂടി കിടന്ന ലെഗസി വേസ്റ്റ് നീക്കം ചെയ്യുന്നതിനായി ബയോമൈനിംഗ് ചെയ്യാന്‍ അനുവദിച്ച സമയം കഴിഞ്ഞിട്ടും പണികള്‍ പൂര്‍ത്തിയാക്കാതെ കരാര്‍ കമ്പനി. 8,43,954.392 ടണ്‍ പൈതൃകമാലിന്യം ബയോമൈനിംഗ് നടത്തി നീക്കം ചെയ്യേണ്ടിടത്ത് കരാര്‍ കാലാവധി തീര്‍ന്നപ്പോള്‍ 7,32,465 മെട്രിക് ടണ്‍ മാലിന്യം മാത്രമാണ് ബയോമൈനിംഗ് ചെയ്യാനായത്. ശേഷിക്കുന്ന മാലിന്യം സംസ്കരിക്കുന്നതിനായി കരാര്‍ കമ്പനിയായ ഭൂമി ഗ്രീന്‍ എനര്‍ജിക്ക് സെപ്റ്റംബര്‍ 30 വരെ സമയം ആവശ്യപ്പെട്ടു. വിഷയം കൗണ്‍സിലില്‍ എത്തിയപ്പോള്‍ പ്രതിപക്ഷം എതിര്‍ത്തെങ്കിലും പ്രതിഷേധനങ്ങളെയെല്ലാം മറികടന്ന് മേയര്‍ കമ്പനിക്ക് സമയം നീട്ടി നല്‍കുകയായിരുന്നു. കൊച്ചി നഗരത്തിന്റെ പൊതുകാര്യമാണിതെന്നും ഇക്കാര്യത്തില്‍ തര്‍ക്കത്തിലേക്ക് പോകുന്നത് ശരിയല്ലെന്നും നടപടിക്രമങ്ങള്‍ സുതാര്യമാണെന്നു പറഞ്ഞുകൊണ്ടായിരുന്നു മേയര്‍ എം.അനില്‍കുമാര്‍ കരാര്‍ കലാവധി നീട്ടി നല്‍കിയത്. കാലാവധിക്ക് ശേഷവും ബയോ മൈനിംഗ് ഉയര്‍ന്ന നിരക്ക് അനുവദിക്കാന്‍ കഴിയില്ലെന്ന് പ്രതിപക്ഷം എതിര്‍പ്പ് അറിയിച്ചെങ്കിലും മേയര്‍ കൂട്ടാക്കിയില്ല.…
Read Moreയുവാവിന്റെ മരണത്തില്‍ ദുരൂഹത; പെണ്‍സുഹൃത്ത് കസ്റ്റഡിയില്‍; വിഷം നൽകിയെന്ന് സംശയം
കോതമംഗലം: കോതമംഗലത്തെ യുവാവിന്റെ മരണത്തില്‍ ദുരൂഹത. മാതിരപ്പള്ളി മേലേത്തുമാലില്‍ അലിയാരുടെ മകന് അന്‍സില്‍ (38) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി എട്ടരയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോഴായിരുന്നു അന്ത്യം. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ പെണ്‍സുഹൃത്ത് മലിപ്പാറ സ്വദേശിനിയെ പോലീസ് കസ്റ്റഡിയിലെടുത്തു.പെണ്‍സുഹൃത്ത് അന്‍സലിന് വിഷം നല്‍കിയതായാണ് സംശയിക്കുന്നത്. ഇവരെ കോതമംഗലം പോലീസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ വിശദമായി ചോദ്യം ചെയ്തുവരുകയാണ്. മലിപ്പാറയില്‍ ഒറ്റക്ക് താമസിക്കുന്ന പെണ്‍സുഹൃത്തിന്റെ വീടിന് സമീപം വ്യാഴാഴ്ച പുലര്‍ച്ചെ 2.30 ഓടെയാണ് അന്‍സലിനെ വിഷം ഉള്ളില്‍ ചെന്ന നിലയില്‍ കണ്ടെത്തിയത്. പോലീസെത്തി ആലുവയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ മരണം സംഭവിച്ചു. കോതമംഗലം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്. യുവതി വിഷം ജൂസില്‍ കലര്‍ത്തി നല്‍കിയതാണെന്നും യുവാവ് സ്വയം വിഷം കഴിച്ചതാണെന്നും അഭ്യുഹങ്ങള്‍ പുറത്ത് വരുന്നുണ്ട്. മാതാവ് മരിച്ച ശേഷം ഒറ്റക്ക് കഴിയുന്ന യുവതിയുമായി…
Read Moreഅക്ഷന്ത്യവമായ തെറ്റ്; വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ സിപിഎമ്മിന്റെ മുഖം രക്ഷിച്ച് ഓവര്‍സിയർക്ക് സസ്പെന്ഷൻ
കൊല്ലം . തേവലക്കര സ്കൂളിലെ വിദ്യാർഥി മിഥുന് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ സി പി എമ്മിന്റെ മുഖം രക്ഷിക്കാൻ ഓവര്‍സിയറെ കെഎസ്ഇബി സസ്പെന്‍ഡ് ചെയ്തു.സിപിഎം ജില്ലാ നേതൃത്വത്തിന്റെ നിയന്ത്രണത്തിലായിരുന്ന സ്കൂൾ ഭരണത്തിൽ ഗുരുതര വീഴ്ച ഉണ്ടായെന്ന ആരോപണങ്ങൾ ഉയരുന്നതിനിടെയാണ് പുതിയ നടപടി. വിദ്യാർഥിയുടെ മരണവുമായി ബന്ധപ്പെട്ടു വീഴ്ച വരുത്തിയ തേവലക്കര സെക്ഷന്‍ ഓവര്‍സിയര്‍ എസ്. ബിജുവിനെയാണ് പാർട്ടി ജില്ലാ നേതൃത്വത്തിന്റെ രക്ഷക്ക് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. കൊല്ലം ഇലക്ട്രിക്കൽ സര്‍ക്കിള്‍ ചീഫ് എൻജിനിയറുടെ റിപ്പോര്‍ട്ടും അനുബന്ധ രേഖകളും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നു സസ്പെന്ഷന് ഉത്തരവില്‍ കെഎസ്ഇബി വ്യക്തമാക്കുന്നുണ്ട്. ബിജുവിന്റെ ഭാഗത്ത് അക്ഷന്ത്യവമായ തെറ്റ് സംഭവിച്ചുവെന്നാണ് ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്. തേവലക്കര സ്കൂളില്‍ പട്രോളിംഗ് നടത്തിയിട്ടും ശരിയായ വിവരം ധരിപ്പിക്കുന്നതില്‍ ബിജു പരാജയപ്പെട്ടതായും പറഞ്ഞിട്ടുണ്ട്. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി എസ്. ബിജുവിനെതിരേ അച്ചടക്കനടപടി സ്വീകരിക്കാനും കരുനാഗപ്പള്ളി ഇലക്ട്രിക്കൽ ഡിവിഷന് എക്സിക്യൂട്ടീവ്…
Read Moreകൊല്ലത്ത് യുവതിയെ ഭര്‍ത്താവ് കുത്തിക്കൊന്നു; കൊല നടത്തിയത് ഭാര്യ ജോലിക്കുനിന്ന വീടിന്റെ മതിൽ ചാടിയെത്തി
കൊല്ലം: ജോലിക്കു നിന്ന വീട്ടിന്റെ മതില് ചാടിയെത്തി യുവതിയെ ഭര്‍ത്താവ് കുത്തിക്കൊന്നു.കാസര്‍കോട് ബന്തടുക്ക സ്വദേശിനി രേവതിയാണ് (36) മരിച്ചത്. അഞ്ചാലുംമൂട് താന്നിക്ക മുക്ക് റേഷൻ കടയ്ക്കു സമീപത്തുള്ള ഷാനവാസ് മൻസിലിൽ ഇന്നലെ രാത്രി 10.30നാണ് കൊലപാതകം. കൊലയ്ക്ക് ശേഷം ഒളിവില്‍ പോയ ഭര്‍ത്താവ് കല്ലുവാതുക്കല്‍ ജിഷാഭവനില് ജിനുവിനെ ശൂരനാട്ടു നിന്ന് അഞ്ചാലുംമൂട് പോലീസ് പിടികൂടി. രേവതിയും ജിനുവും നാളുകളായി പിണങ്ങി കഴിയുകയാരുന്നു. ഷാനവാസ് മൻസിലിലുള്ള വയോധികനെ പരിചരിക്കാനാണ് രേവതി ഈ വീട്ടിൽ ജോലിക്കു നിന്നിരുന്നത്. വ്യാഴാഴ്ച രാത്രി പത്തരയോടെ മതില് ചാടിയെത്തിയ ജിനു, രേവതിയുമായി വാക്കേറ്റമുണ്ടാവുകയും പിന്നാലെ കൈയിൽ കരുതിയിരുന്ന കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. കുത്തേറ്റ രേവതി മുറ്റത്ത് തന്നെ കുഴഞ്ഞുവീണു. നിലവിളികേട്ട് ഓടിക്കൂടിയവർ രേവതിയെ ജില്ലാ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചു.തുടർന്ന് ജിനുവിനെ പൊലീസ് രണ്ടു മണിക്കൂറിനു ശേഷം ശൂരനാട് നിന്ന് പിടികൂടി. ഭരണിക്കാവിലെ സ്ഥാപനത്തില്‍ ജീവനക്കാരനായ…
Read More