ലണ്ടൻ: ആവേശം കൊടുന്പിരിക്കൊണ്ട ത്രില്ലർ പോരാട്ടത്തിൽ ശപിക്കപ്പെട്ടവനിൽനിന്ന് ഒറ്റ ദിവസംകൊണ്ട് ദൈവദൂതനായി മാറിയ താരം… ഇംഗ്ലണ്ടിനെതിരായ ഓവൽ ടെസ്റ്റിൽ ജീവൻമരണ പോരാട്ടത്തിനിറങ്ങിയ ഇന്ത്യക്ക്, നാലാംദിനം ഹാരി ബ്രൂക്കിന്റെ ക്യാച്ച് കൈവിട്ട് മത്സരം നഷ്ടമാക്കിയെന്ന് ഏവരും കരുതിയിടത്തുനിന്നു ദൃഢനിശ്ചയത്തോടെ അഞ്ചാം ദിനം ഗ്രൗണ്ടിലിറങ്ങിയ പേസർ മുഹമ്മദ് സിറാജ് സമ്മാനിച്ചത് പെരുമ നൽകിയ വിജയം. നാല് വിക്കറ്റ് കൈയിലിരിക്കേ അവസാന ദിനം ഇംഗ്ലണ്ടിനു ജയം 35 റണ്‍സ് അകലെ. നാലിൽ മൂന്നു വിക്കറ്റും കൊയ്ത് വിജയ ലക്ഷ്യത്തിന് ആറ് റണ്‍സ് അകലെ ബാസ്ബോൾ ടീമിനെ വീഴ്ത്തിയപ്പോൾ സിറാജ് എന്ന ദൈവദൂതന് കൈയടികൾ… കൈ മെയ് മറന്ന്ജോലിഭാരമോ സമ്മർദമോ അലട്ടാതെ വിശ്രമം തേടാതെ സിറാജ് എന്ന പോരാളി കർത്തവ്യം നിറവേറ്റി. പരന്പരയിലെ മൂന്നു മത്സരങ്ങിൽ മാത്രം ജസ്പ്രീത് ബുംറ കളിച്ചപ്പോൾ സീനിയർ താരമെന്ന നിലയിൽ സിറാജ് ഇന്ത്യൻ ബൗളിംഗ് ആക്രമണത്തിന്റെ നേതൃത്വം…
Read MoreDay: August 5, 2025
സർക്കാരിന്റെ നിഷേധാത്മക നിലപാട്: എയ്ഡഡ് സ്കൂളുകളിലെ നിയമന അംഗീകാരത്തിനു കാത്തിരിക്കേണ്ടത് വർഷങ്ങളോളം
തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ നിയമനാംഗീകാരം കാത്തുനില്‍ക്കുന്നത് ആയിരക്കണക്കിന് അധ്യാപകർ. സർക്കാരിന്റെ ഭാഗത്തുനിന്നുള്ള നിഷേധാത്മക നിലപാടു മൂലമാണ് നൂറുകണക്കിന് എയ്ഡഡ് സ്കൂളുകളിലെ അധ്യാപകർ നിയമനാംഗീകാരത്തിനായി വർഷങ്ങളായി കാത്തിരിക്കേണ്ടി വരുന്നത്. സർക്കാർ സ്കൂളുകളിൽ നിയമനം ലഭിക്കുന്ന അധ്യാപകർക്ക് പിറ്റേമാസം മുതൽ ശന്പളം ലഭിക്കുന്പോൾ, എയ്ഡഡ് സ്കൂളുകളിൽ നിയമനം ലഭിച്ച ഒരു അധ്യാപകനു ശന്പളവും ആനുകൂല്യങ്ങളും ലഭിക്കണമെങ്കിൽ ഏറെനാൾ കാത്തിരിക്കേണ്ട സ്ഥിതിയാണ്. പല കാരണങ്ങൾ പറഞ്ഞ് നിയമനാംഗീകാരം മനഃപൂർവം വൈകിപ്പിക്കുകയാണ് അധികൃതർ. ഒരു കോർപ്പറേറ്റ് മാനേജർ നിയമനം നടത്തിയാൽ ആ ഫയലിൽ സർക്കാർ അപ്രൂവൽ നല്കണമെങ്കിൽ കുറഞ്ഞത് നാലു മുതൽ അഞ്ചു വർഷം വരെയെടുക്കും. വിദ്യാഭ്യാസ ഓഫീസുകളിൽ എത്തിക്കുന്ന ഫയലുകളിൽ സീനിയോറിറ്റി നോക്കാതെ മനഃപൂർവം അവസാനം നല്കിയ ഫയലുകൾ ഓഫീസർമാർ കൈകാര്യം ചെയ്യുന്നു. ഇതുമൂലം അപ്രൂവൽ നല്കാൻ കഴിയാതെ വരികയും തുടർന്നു മാനേജർമാർക്ക് അപ്പീൽ നല്‍കേണ്ട സ്ഥിതിയുമുണ്ടാകുന്നു. പരമാവധി നിയമനാംഗീകാരം…
Read Moreസെബാസ്റ്റ്യന്‍ സീരിയൽ കില്ലര്‍ ? പരസ്പരവിരുദ്ധമായ മൊഴികൾ നൽകി ഉദ്യോഗസ്ഥരെ വട്ടംകറക്കി സെബാസ്റ്റ്യൻ; ചേർത്തലയിലെ കൊലപാതകങ്ങളുടെ ചുരുളഴിക്കാന്‍ ക്രൈംബ്രാഞ്ച്
കോട്ടയം: അതിരമ്പുഴ കോട്ടമുറി കാക്കനാട്ടുകാലായില്‍ കെ.എ. മാത്യുവിന്റെ ഭാര്യ ജെയ്നമ്മയുടെ തിരോധാനത്തില്‍ അന്വേഷണം തുടങ്ങിയ കോട്ടയം ക്രൈംബ്രാഞ്ച് നിലവില്‍ നാലോ അഞ്ചോ പേരുടെ തിരോധാനം സംബന്ധിച്ച് അന്വേഷിക്കുകയാണ്.ജെയ്നമ്മയുടെ ബന്ധുക്കള്‍ നല്കിയ പരാതിയുടെയും സൂചനകളുടെയും അടിസ്ഥാനത്തിലാണ് ചേര്‍ത്തല പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യനെ ചോദ്യം ചെയ്യാന്‍ കോട്ടയം ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. കോട്ടയം ക്രൈം ബ്രാഞ്ച് മൂന്നു ദിവസം ചോദ്യം ചെയ്തിട്ടും ജെയ്നമ്മയെ കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നതായി സെബാസ്റ്റ്യന്‍ സമ്മതിച്ചിട്ടില്ല. എന്നാല്‍ സ്വര്‍ണം വിറ്റതായി പോലീസ് തെളിവടക്കം കണ്ടെത്തുകയും ചെയ്തു.ജെയ്നമ്മയുടെ ഫോണ്‍ കൈവശം വച്ച് അവര്‍ ജീവിച്ചിരിപ്പുണ്ടെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ സെബാസ്റ്റ്യന്‍ പലപ്പോഴും ബന്ധുക്കളെ മിസ്ഡ് കോള്‍ ചെയ്തിരുന്നു. തിരികെ വിളിച്ചപ്പോള്‍ മറുപടി ലഭിക്കുകയോ ഫോണ്‍ എടുക്കുകയോ ചെയ്തില്ല. മിസ്ഡ് കോളിനു തൊട്ടുപിന്നാലെ ഫോണ്‍ ഓഫ് ആക്കുന്നതും പതിവായിരുന്നു.മിസ്ഡ് കോള്‍ സംബന്ധിച്ച് ക്രൈംബ്രാഞ്ച് നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് നാല് ദുരൂഹമരണം ചുരുളഴിയുന്ന സാഹചര്യത്തിലേക്കെത്തിയത്.…
Read Moreഫ്രാൻസിസ് മാർപാപ്പയുടെ കൂറ്റൻ ചുവർചിത്രം അർജന്റീനയിൽ
ബുവാനസ് ആരിസ്: ദിവംഗതനായ ഫ്രാൻസിസ് മാർപാപ്പയുടെ ലോകത്തിലെ ഏറ്റവും ഉയരമുള്ള ചുവർചിത്രം അർജന്റീനയിൽ അനാച്ഛാദനം ചെയ്തു. ലാ പ്ലാറ്റ നഗരത്തിൽ അമലോത്ഭവ മാതാവിന്റെ കത്തീഡ്രലിനു സമീപമുള്ള 16 നില കെട്ടിടത്തിലാണു ചുവര്‍ചിത്രം തീർത്തത്. പ്രശസ്ത കലാകാരനായ മാർട്ടിൻ റോൺ വരച്ച ചുവർചിത്രത്തിന് 50 മീറ്റർ ഉയരമുണ്ട് (164 അടി). അർജന്റീന സ്വദേശികൂടിയായ ഫ്രാന്‍സിസ് മാർപാപ്പയോടുള്ള ആദരവ് പ്രകടിപ്പിക്കാനായി ലാ പ്ലാറ്റ സിറ്റി കൗൺസിൽ മുന്‍കൈയെടുത്ത് കലാസൃഷ്ടി ഒരുക്കുകയായിരുന്നു. പത്രോസിന്റെ പിന്‍ഗാമിയായി തെരഞ്ഞെടുക്കപ്പെട്ടശേഷം ഫ്രാൻസിസ് മാർപാപ്പയുടെ ഏറ്റവും ശ്രദ്ധ നേടിയ ചിത്രമാണു കലാസൃഷ്ടിയില് ഒരുക്കിയത്. പറക്കാൻ തയാറായ ഒരു പ്രാവിനെ പിടിച്ചുകൊണ്ട് മാർപാപ്പ പുഞ്ചിരിക്കുന്നതാണ് ചിത്രം. ഡീഗോ മറഡോണ, ലയണൽ മെസി തുടങ്ങിയ അർജന്റീനിയൻ ഫുട്ബോൾ ഇതിഹാസങ്ങളുടെ ചുവർചിത്രങ്ങൾ വരയ്ക്കുന്നതിൽ പ്രശസ്തനാണ് മാർട്ടിൻ റോൺ. ലാ പ്ലാറ്റ അതിരൂപത ആർച്ച്ബിഷപ് ഗുസ്താവോ കരാര ചിത്രം ആശീര്‍വദിച്ചു. ചടങ്ങിനോടനുബന്ധിച്ച് സംഗീതപരിപാടിയും…
Read Moreനാളെയാണ്… നാളെയാണ്..! അടിച്ചാൽ ഒറ്റയടിക്ക് കോടീശ്വരനാകാം; തിരുവോണം ബംപർ ഇറങ്ങിയിട്ട് ദിവസങ്ങൾ മാത്രം; 20 ലക്ഷം ടിക്കറ്റിൽ 13 ലക്ഷവും വിറ്റഴിഞ്ഞു
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറിയിൽ ഏറ്റവും വലിയ സമ്മാനത്തുക നൽകുന്ന ഇത്തവണത്തെ തിരുവോണം ബംപർ ഭാഗ്യക്കുറിക്ക് വിപണിയിൽ വൻ ഡിമാൻഡ്. 25 കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന തിരുവോണം ബംപർ ഭാഗ്യക്കുറി ദിവസങ്ങൾക്കു മുമ്പാണ് വിപണിയിൽ എത്തിയത്. ആദ്യ ഘട്ടത്തിൽ 20 ലക്ഷം ടിക്കറ്റുകൾ വില്പനയ്ക്കെത്തിയതിൽ ഇന്നലെ ഉച്ചവരെ 13 ലക്ഷത്തോളം ടിക്കറ്റുകൾ വിറ്റുപോയി. ഒരു കോടി വീതം 20 പേർക്ക് രണ്ടാം സമ്മാനവും 50 ലക്ഷം വീതം 20 പേർക്കു മൂന്നാം സമ്മാനവും അഞ്ചു ലക്ഷം വീതം 10 പരമ്പരകൾക്ക് നാലാം സമ്മാനവും രണ്ടു ലക്ഷം വീതം 10 പരമ്പരകൾക്ക് അഞ്ചാം സമ്മാനവും നൽകുന്നതിലൂടെ പുതുമയുള്ള സമ്മാനഘടനയാണ് ഇത്തവണത്തെ തിരുവോണം ബംപർ ഭാഗ്യക്കുറി മുന്നോട്ടു വയ്ക്കുന്നത്.
Read Moreഅങ്കണവാടിയിലെ അലമാരയിൽ മൂർഖൻ പാന്പ്: കളിപ്പാട്ടപ്പെട്ടി എടുക്കുന്നതിനിടെ അധ്യാപിക കണ്ടതിനാല്‍ അപകടമൊഴിവായി
കരിമാലൂർ (എറണാകുളം): അങ്കണവാടിയുടെ അലമാരയിൽ മൂർഖൻ പാന്പിനെ കണ്ടെത്തി. ആലുവയ്ക്കടുത്ത് വെളിയത്തുനാട് ആറ്റിപ്പുഴക്കാവ് അങ്കണവാടിയിൽ ഇന്നലെ രാവിലെ 10.30ഓടെയായിരുന്നു സംഭവം. എട്ടു വിദ്യാർഥികളായിരുന്നു ഇന്നലെ അങ്കണവാടിയിലെത്തിയത്. പ്രഭാത പ്രാർഥന കഴിഞ്ഞ് ഇവർക്കു കളിക്കാനായി അധ്യാപിക ഷെൽഫിൽനിന്നു കളിപ്പാട്ടത്തിന്റെ പെട്ടി എടുക്കുമ്പോഴാണു മൂർഖനെ കണ്ടത്. ഭാഗ്യത്തിനാണ് അധ്യാപിക വിഷപ്പാന്പിന്റെ കടിയേൽക്കാതെ രക്ഷപ്പെട്ടത്. ഇവർ ബഹളംവച്ചതോടെ ഹെൽപ്പർ ഓടിയെത്തുകയും ഇരുവരും ചേർന്ന് കുട്ടികളെ സുരക്ഷിതമായി പുറത്തേക്കു മാറ്റുകയും ചെയ്തു. നാട്ടുകാരും പഞ്ചായത്ത് അംഗവും സ്ഥലത്തെത്തി വിവരം വനംവകുപ്പിനെ അറിയിച്ചു. പാമ്പുപിടിത്ത വിദഗ്ധൻ രേഷ്ണുവിന്റെ സഹായത്തോടെ പാമ്പിനെ പിടികൂടുകയായിരുന്നു. അങ്കണവാടിക്കു ചുറ്റും നെൽപ്പാടങ്ങളാണ്. കെട്ടിടത്തിന്റെ ജനൽ ഗ്ലാസ് കഴിഞ്ഞദിവസം ഇളകിപ്പോയിരുന്നു. ഇതിന്റെ അറ്റകുറ്റപ്പണി നടത്തിയിരുന്നില്ല. അതിനാൽ ഇതുവഴിയാകാം വിഷപ്പാമ്പ് അകത്തുകയറിയതെന്നാണു നിഗമനം.
Read Moreസോഷ്യൽ മീഡിയ കാമുകൻ വിളിച്ചു; മൂന്നു പെൺമക്കളെയും കൂട്ടി യുവതി ലോഡ്ജിൽ മുറിയെടുത്തു; പ്ലസ്ടുകാരി പുലർച്ചെ കണ്ടത് തന്റെ സഹോദരി പീഡനത്തിന് ഇരയാകുന്നത്
കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലോഡ്ജ് മുറിയിൽ വച്ച് പീഡിപ്പിച്ച കേസിൽ ഓട്ടോറിക്ഷാ ഡ്രൈവർ അറസ്റ്റിൽ. കോറോം സ്വദേശി അനീഷ് ആണ് അറസ്റ്റിലായത്. കഴിഞ്ഞ ജൂൺ നാലിനാണ് കേസിന് ആസ്പദമായ സംഭവം. അനീഷും സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവതിയും അവരുടെ മൂന്ന് മക്കളോടുമൊപ്പം ലോഡ്ജിൽ മുറിയെടുത്തു. പ്ലസ് ടു വിദ്യാർഥിനി, ഒൻപതാം ക്ലാസുകാരി, പിന്നെ ഏറ്റവും ഇളയ കുട്ടി എന്നിവരാണ് അമ്മയ്ക്കൊപ്പം ഉണ്ടായിരുന്നത്. ലോഡ്ജിൽ വച്ച് പുലർച്ചെ രണ്ടോടെ പതിനാലുകാരിയെ അനീഷ് പീഡിപ്പിക്കുന്നത് യുവതിയുടെ മൂത്ത മകൾ കാണുകയും യുവതിയോട് പറയുകയും ചെയ്തു. എന്നാൽ മാനഹാനി ഭയന്ന് യുവതി ഇക്കാര്യം മറച്ചുവച്ചു. ഒൻപതാം ക്ലാസുകാരി പീഡന വിവരം അധ്യാപികയോട് പറഞ്ഞതോടെ കൗൺസിലിംഗ് നടത്തി ചൈൽഡ് ലൈനിൽ വിവരമറിയിച്ചു. തുടർന്ന് ചൈൽഡ് ലൈൻ അധികൃതർ നൽകിയ പരാതിയെ തുടർന്നാണ് മേൽപ്പറമ്പ് പോലീസ് അനീഷിനെതിരെ കേസെടുത്തത്. സംഭവം നടന്നത് തളിപ്പറമ്പ്…
Read Moreഅവയവമാറ്റത്തിനു വിധേയരായവരിൽ ഭൂരിഭാഗം പേരും ഫിറ്റെന്ന് പഠനം
കൊച്ചി: സംസ്ഥാനത്ത് അവയവമാറ്റത്തിനു വിധേയരായ ഭൂരിഭാഗം പേരും സ്വാഭാവിക ജീവിതത്തിലേക്കു തിരിച്ചുവന്നതായി പഠനം. മഹാത്മാഗാന്ധി സർവകലാശാല സ്കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആൻഡ് ഡവല്പമെന്റ് സ്റ്റഡീസിലെ ഗവേഷകയും എറണാകുളം സെന്റ് തെരേസാസ് കോളജ് സോഷ്യോളജി വിഭാഗം അസി. പ്രഫസറുമായ എലിസബത്ത് ഏബ്രഹാം നടത്തിയ ഗവേഷണത്തിലാണു കണ്ടെത്തൽ. അവയവമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയരായ സംസ്ഥാനത്തെ 256 പേരിലാണു പഠനം നടത്തിയത്. ഇതിൽ 140 പേർ വൃക്ക മാറ്റിവയ്ക്കലിനും 104 പേർ കരൾ മാറ്റിവയ്ക്കലിനും 12 പേർ ഹൃദയം മാറ്റിവയ്ക്കലിനും വിധേയരായവരാണ്. 2022 ഒക്ടോബർ മുതൽ 2023 ഫെബ്രുവരി വരെയാണു വിവരശേഖരണം നടന്നത്. 46.5 ശതമാനം പേർ ആറു മാസം മുതൽ ഒരു വർഷത്തിനുള്ളിൽ സ്വാഭാവിക ജീവിതം തിരിച്ചുപിടിച്ചു. 58.2 ശതമാനം പേർ പഴയ ജോലിയിലേക്ക് തിരികെ പ്രവേശിച്ചു. 54.7 ശതമാനം പേരും സാമൂഹിക കാര്യങ്ങളിൽ സജീവമാണ്. ശസ്ത്രക്രിയാനന്തരമുള്ള ജീവിതശൈലിയിൽ ഭൂരിഭാഗം…
Read Moreപേടിഎമ്മിൽനിന്ന് ആന്റ് ഗ്രൂപ്പ് പിന്മാറി
മുംബൈ: ഇന്ത്യൻ പേമെന്റ് സ്ഥാപനമായ പേടിഎമ്മിൽ നിന്ന് ചൈനയുട്െ ആന്റ് ഗ്രൂപ്പ് പൂർണമായി പിന്മാറുമെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ആന്റ് ഗ്രൂപ്പിന്റെ കൈവശമുള്ള 433.72 ഡോളർ മില്യണ്‍ മൂല്യമുള്ള ഓഹരികൾ ബ്ലോക്ക് ഡീലിലൂടെ വില്പന നടത്തും. ചൈനീസ് വൻകിട കന്പനിയായ അലിബാബ ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ ആന്റ്, പേടിഎമ്മിൽ ശേഷിക്കുന്ന 5.84% ഓഹരികൾ ഒരു ഓഹരിക്ക് 1,020 രൂപ എന്ന അടിസ്ഥാന വിലയ്ക്ക് വിൽക്കും.ഗോൾഡ്മാൻ സാച്ച്സ് ഇന്ത്യ സെക്യൂരിറ്റീസും സിറ്റിഗ്രൂപ്പ് ഗ്ലോബൽ മാർക്കറ്റ്സ് ഇന്ത്യയും വിൽപ്പനയ്ക്ക് നേതൃത്വം നൽകുമെന്ന് ടേം ഷീറ്റ് വ്യക്തമാക്കുന്നു. പേടിഎമ്മും ആന്റ് ഗ്രൂപ്പും ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. എക്സ്ചേഞ്ച് ഡാറ്റ പ്രകാരം, വണ്‍ 97 കമ്മ്യൂണിക്കേഷൻസ് എന്ന പേരിലാണ് പേടിഎം ലിസ്റ്റ് ചെയ്തിരിക്കുന്നത്. പേടിഎം കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഒന്നിലധികം ഓഹരി വിൽപ്പനകൾ നടത്തിയിട്ടുണ്ട്. വാറൻ ബഫറ്റിന്റെ ബെർക്ക്ഷെയർ ഹാത്ത്വേയും ജപ്പാനിലെ…
Read Moreമദ്യപാനം ആരോഗ്യത്തിന് ഹാനികരം… അച്ഛനും മകനും ഒന്നിച്ചിരുന്നു മദ്യപിച്ചു; ലഹരിമൂത്തപ്പോൾ കൈയിൽ കരുതിയിരുന്ന കത്തികൊണ്ട് വിജയകൻ നായർ മകനെ കുത്തിവീഴ്ത്തി
തിരുവനന്തപുരം: മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതർക്കത്തിൽ പിതാവിന്റെ വെട്ടേറ്റ് മകൻ ഗുരുതരാവസ്ഥയിൽ. കീഴാവൂർ സൊസൈറ്റി ജംഗ്ഷനിലെ വിനീത് (35) നെയാണ് പിതാവ് വിജയൻ നായർ വെട്ടിപ്പരിക്കേൽപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ വിനീതിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മദ്യപാനത്തിനു ശേഷം ഇവർ രണ്ടുപേരും വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. ഇതിനിടെ വിജയൻ നായർ കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് വിനീതിന്റെ കഴുത്തിനു വെട്ടുകയായിരുന്നു. കസ്റ്റഡിയിലെടുത്ത വിജയൻ നായരെ ചോദ്യം ചെയ്തുവരുകയാണെന്ന് മംഗലപുരം പോലീസ് പറഞ്ഞു.
Read More