കൊച്ചി: മെട്രോ ട്രാക്കിന് മുകളിൽ നിന്ന് ചാടിയ യുവാവ് മരിച്ചു. മലപ്പുറം തിരൂരങ്ങാടി സ്വദേശിയായ നിസാറാണ് മരിച്ചത്. വടക്കേക്കോട്ട മെട്രോ സ്റ്റേഷനിലാണ് യുവാവ് ട്രാക്കിൽ നിന്നും റോഡിലേക്ക് ചാടിയത്. ഇയാളെ അതീവഗുരുതരാവസ്ഥയിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം വൈകാതെ പോസ്റ്റ്മോർട്ടത്തിന് അയയ്ക്കും. വടക്കേകോട്ടയിൽനിന്ന് തൃപ്പൂണിത്തുറയ്ക്കു ടിക്കറ്റ് എടുത്ത ശേഷമാണു നിസാർ പ്ലാറ്റ്ഫോമിൽ പ്രവേശിച്ചത്. തുടർന്നു പ്ലാറ്റ്ഫോമും മറികടന്നു പുറത്തേക്ക് ഓടുകയായിരുന്നു. ഇയാൾ പുറത്തേക്ക് കടക്കുന്നതു കണ്ടതോടെ മെട്രോ അധികൃതർ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ട്രെയിനുകളുടെ ഓട്ടം നിർത്തുകയും ചെയ്തു. പിന്നാലെ അഗ്നിശമന സേന അടക്കം സ്ഥലത്തെത്തി. ഇയാളെ അനുനയിപ്പിച്ചു താഴെയിറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതിനിടെ താഴേക്കു ചാടിയാൽ പിടിക്കുന്നതിനു വല ഉൾപ്പെടെ അഗ്നിശമന സേന തയാറാക്കി. എന്നാൽ ഇതിന് അപ്പുറത്തേക്ക് നിസാർ ചാടുകയായിരുന്നു. സംഭവത്തിന് പിന്നിലെ കാരണം വ്യക്തമല്ല. പരിശോധനകൾക്ക് ശേഷം മെട്രോ സർവീസ്…
Read MoreDay: August 7, 2025
ട്രംപിന്റെ നീക്കം ഇന്ത്യൻ സാധനങ്ങൾ അമേരിക്കയിലെ ആളുകൾക്കു താങ്ങാനാവാത്തനിലയിലാക്കും: ശശി തരൂർ
ന്യൂഡൽഹി: റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിന് ഇന്ത്യക്ക് 25 ശതമാനം അധിക തീരുവ ചുമത്തിയതിന് അമേരിക്കയെ വിമർശിച്ച് കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ നീക്കം ഇന്ത്യൻ സാധനങ്ങൾ അമേരിക്കയിലെ ആളുകൾക്കു താങ്ങാനാവാത്തനിലയിലാക്കുമെന്ന് തരൂർ പറഞ്ഞു. 25 ശതമാനം അധിക തീരുവ ചുമത്തിയതോടെ ആകെ തീരുവ 50 ശതമാനമായി ഉയർന്നു. ഇന്ത്യയേക്കാൾ കൂടുതൽ, റഷ്യൻ എണ്ണ ഉൾപ്പെടെ വിവിധ വസ്തുക്കൾ ചൈന ഇറക്കുമതി ചെയ്യുമ്പോൾ യുഎസ് താരിഫുകളിൽനിന്ന് ചൈനയ്ക്ക് 90 ദിവസത്തെ ഇടവേള ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുറേനിയം, പല്ലേഡിയം ഉൾപ്പെടെ റഷ്യയിൽനിന്ന് യുഎസ് ഇറക്കുമതി ചെയ്യുന്ന വിവിധ വസ്തുക്കളുണ്ട്. നിർഭാഗ്യവശാൽ, ഇത് ഇരട്ടത്താപ്പ് ആണ്. യുഎസ് ചൈനയ്ക്ക് 90 ദിവസത്തെ ഇടവേള നൽകി. പക്ഷേ ചൈനക്കാർ നമ്മളേക്കാൾ കൂടുതൽ റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നു. അതിനാൽ, ഇന്ത്യയോട് യുഎസ് കാണിക്കുന്ന സമീപനം…
Read Moreസെബാസ്റ്റ്യന്റെ കൂര്‍മബുദ്ധിയിൽ വലഞ്ഞ് പോലീസ്; പത്താംക്ലാസ് വിദ്യാഭ്യാസം മാത്രം; ബസിലെ ജീവനക്കാരനായി തുടങ്ങി ഭൂമിക്കച്ചവടക്കാരനായി വൻ വളർച്ച; ചേട്ടൻ നിഷ്കളങ്കനാണെന്ന് ഇപ്പോഴും വിശ്വസിച്ച് ഭാര്യ
ചേര്‍ത്തല: സ്ത്രീകളുടെ തിരോധാനക്കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന് സെബാസ്റ്റ്യന്റെ കൂർമബുദ്ധിയും തന്ത്രങ്ങളും അന്വേഷണം ദുഷ്കരമാക്കുന്നു. എസ്എസ്എല്‍സി വിദ്യാഭ്യാസം മാത്രമുള്ള സെബാസ്റ്റ്യന്‍ ആദ്യം ഒരു സ്വകാര്യ ബസിലെ ജീവനക്കാരനായിരുന്നു. പിന്നീട് അംബാസഡര്‍ കാര്‍ വാങ്ങി ടാക്സി ഓടി. ഇതിനിടയിലാണ് സ്ഥലക്കച്ചവട രംഗത്തേക്ക് ഇറങ്ങുന്നത്. ഈ കാലയളവിലാണ് കാണാതായെന്നു പറയുന്ന സ്ത്രീകളുമായി സെബാസ്റ്റ്യന്‍ ബന്ധപ്പെടുന്നത്. നാലു സ്ത്രീകളുടെ തിരോധാനക്കേസ് മുന്നിലുണ്ടെങ്കിലും അത് സെബാസ്റ്റ്യനുമായി കണക്ട് ചെയ്യാന്‍ കൃത്യമായ തെളിവ് കണ്ടെത്താന്‍ ഇതുവരെയും അന്വേഷണ സംഘത്തിനു കഴിഞ്ഞിട്ടില്ല. ഡോഗ് സ്ക്വാഡ്, ഫോറന്‍സിക് വിദഗ്ധര്‍, റഡാര്‍ സംവിധാനം തുടങ്ങി എല്ലാവിധ രീതിയിലും അന്വേഷണം നടത്തിയിട്ടും സെബാസ്റ്റ്യനെതിരേ കൃത്യമായ തെളിവുകൾ ഇനിയും ലഭിച്ചിട്ടില്ല. സെബാസ്റ്റ്യന്റെ വീട്ടില്‍നിന്നു ലഭിച്ച അസ്ഥിക്കഷണങ്ങളുടെ ഡിഎന്‍എ പരിശോധനാഫലം കാണാതായ സ്ത്രീകളുടേതാണെന്നു തെളിഞ്ഞാല്‍ മാത്രമേ ഇയാളെ പ്രതിക്കൂട്ടിലാക്കാനാകൂ. അതേസമയം, ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിൽ ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി നിസഹകരിക്കുകയാണ് ഇയാൾ. കുറ്റമൊന്നും ചെയ്തിട്ടില്ലെന്നാണ്…
Read Moreകോട്ടയം മെഡിക്കല്‍ കോളജില്‍; നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കും
കോട്ടയം: മെഡിക്കല്‍ കോളജില്‍ നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ മന്ത്രിതല യോഗത്തില്‍ തീരുമാനം. വിവിധ നിര്‍മാണ പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തുന്നതിനായി മന്ത്രിമാരായ വി.എന്‍. വാസവന്, വീണാ ജോര്‍ജ് എന്നിവര്‍ വിളിച്ച അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. എംബിബിഎസ് വിദ്യാര്‍ഥികളുടെ മെന്‍സ് ഹോസ്റ്റലിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കുവാനും തീരുമാനമായി.നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ നേരിടേണ്ടിവരുന്ന സാങ്കേതിക വിഷയങ്ങള്‍ വിശദമായി വിലയിരുത്തി അടിയന്തരമായി പരിഹരിച്ച് മുന്നോട്ടുപോകും. കെഎസ്ഇബി, പൊതുമരാമത്ത് കെട്ടിട വിഭാഗം ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തും. ഇക്കഴിഞ്ഞ ഒമ്പതു വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ കോട്ടയം മെഡിക്കല്‍ കോളജിനായി ചെലവിട്ടത് 956. 79 കോടി രൂപയാണ്. ഈ സര്‍ക്കാര്‍ ഇതുവരെ 746.10 കോടി രൂപയാണ് മെഡിക്കല്‍ കോളജിനായി നല്‍കിയിരിക്കുന്നത്.അത്യാധുനിക സംവിധാനങ്ങളോടുകൂടിയ അഞ്ച് ബ്ലോക്കുകള്‍ പൂര്‍ത്തിയാകുമ്പോള്‍ കോട്ടയം മെഡിക്കല്‍ കോളജ് സൂപ്പര്‍ സ്പെഷാലിറ്റി പദവിയിലേക്ക് എത്തിച്ചേരും.…
Read Moreഇന്ത്യൻ ഉത്പന്നങ്ങൾക്കുമേൽ 50 ശതമാനം തീരുവ: അമേരിക്കയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയുടെ 55 ശതമാനത്തെ ബാധിക്കും
വാഷിംഗ്ടൺ: ഇന്ത്യൻ ഉത്പന്നങ്ങൾക്കുമേൽ 50 ശതമാനം തീരുവ ചുമത്താനുള്ള യുഎസ് തീരുമാനം അമേരിക്കയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയുടെ 55 ശതമാനത്തെ ബാധിക്കുമെന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്സ്പോർട്ട് ഓർഗനൈസേഷൻ (എഫ്ഐഇഒ). ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്ക് വീണ്ടും 25 ശതമാനം അധിക തീരുവ യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് ഏർപ്പെടുത്തിയതാണ് പ്രതിസന്ധി ഉയർത്തുന്നത്. തുണിത്തരങ്ങൾ, സമുദ്രോൽപ്പന്നങ്ങൾ, തുകൽ തുടങ്ങിയ മേഖലകളെയാണ് ഇത് സാരമായി ബാധിക്കാൻ സാധ്യതയുള്ളത്. ഈ നീക്കം ഇന്ത്യൻ കയറ്റുമതി മേഖലയ്ക്കു കനത്ത തിരിച്ചടിയാണെന്നും യുഎസ് വിപണിയിലേക്കുള്ള കയറ്റുമതിയുടെ ഏകദേശം 55 ശതമാനത്തെ നേരിട്ട് ബാധിച്ചെന്നും ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്സ്പോർട്ട് ഓർഗനൈസേഷൻസ് ഡിജി അജയ് സഹായ് പറഞ്ഞു. ഈ അധിക പ്രഹരം കയറ്റുമതിക്കാർക്ക് ദീർഘകാല ഇടപാടുകാരെ നഷ്ടപ്പെടുത്താനിടയാക്കുമെന്നും ആഭ്യന്തര കയറ്റുമതിക്കാർക്ക് മറ്റ് വിപണികൾ തേടേണ്ടിവരുമെന്നും സഹായ് പറഞ്ഞു.
Read Moreയുവാവിന്റെ വൃക്കയിൽനിന്ന് താക്കോൽ ദ്വാര ശസ്ത്രക്രിയയിലൂടെ നൂറോളം കല്ലുകൾ നീക്കി
തൊടുപുഴ: കടുത്ത വയറു വേദനയെത്തുടർന്ന് ആശുപത്രിയിലെത്തിയ 44 കാരന്റെ വൃക്കയിൽനിന്നു നൂറോളം കല്ലുകൾ നീക്കം ചെയ്തു. മുതലക്കോടം ഹോളിഫാമിലി ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിലാണ് കല്ലുകൾ നീക്കിയത്. ആശുപത്രിയിലെ പരിശോധനയിൽ വൃക്കയിൽ കല്ലുകൾ കണ്ടെത്തിയതിനെത്തുടർന്ന് യൂറോളജിസ്റ്റ് ഡോ. ആർ. ശരവണന്റെ നേതൃത്വത്തിൽ നടത്തിയ നൂതന താക്കോൽ ദ്വാര ശസ്ത്രക്രിയയിലൂടെ കല്ലുകൾ നീക്കം ചെയ്തു.
Read Moreട്രംപ്-പുടിൻ കൂടിക്കാഴ്ച ഉടൻ?
വാഷിംഗ്ടൺ ഡിസി: റഷ്യൻ പ്രസിഡന്റ് പുടിനുമായി ഉടൻ കൂടിക്കാഴ്ച നടത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. മോസ്കോയിൽ തന്റെ പ്രത്യേക ദൂതനും റഷ്യൻ നേതാവുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് കൂടിക്കാഴ്ചയെന്ന് ട്രംപ് പറഞ്ഞു. ട്രംപും യുക്രെയ്ൻ നേതാവ് സെലൻസ്കിയും തമ്മിലുള്ള ഫോൺ കോളിലാണ് കൂടിക്കാഴ്ചയ്ക്കുള്ള സാധ്യത ചർച്ച ചെയ്യപ്പെട്ടതെന്ന് കീവിൽനിന്ന് നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ട്, ബ്രിട്ടൻ, ജർമനി, ഫിൻലൻഡ് എന്നിവരുൾപ്പെട്ട വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് മോസ്കോയിൽ റഷ്യൻ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് സെലൻസ്കിക്ക് ട്രംപിന്റെ ഫോൺ കോൾ വന്നത്. ഈ യുദ്ധം അവസാനിക്കണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു. വരും ദിവസങ്ങളിലും തങ്ങൾ അതിനായി പ്രവർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
Read Moreധർമസ്ഥലയിൽ മാധ്യമപ്രവർത്തകർക്കു നേരേ ആക്രമണം: പരിക്കേറ്റവർ ചികിത്സയിൽ
ബംഗളൂരു: ധർമസ്ഥലയിൽ വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്കുനേരേ ഒരു സംഘം ആക്രമണം നടത്തിയതായി പരാതി. പരിക്കേറ്റ ആറുപേർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. കുഡ്ല റാംപേജ്, യുണൈറ്റഡ് ന്യൂസ്, സഞ്ചാരി ന്യൂസ് എന്നീ യൂട്യൂബ് ചാനലുകളിലെ മാധ്യമപ്രവർത്തകർക്കാണ് പരിക്കേറ്റത്. അമ്പതോളം പേർ ചേർന്നാണ് ഇവരെ മർദിച്ചത്. ധർമസ്ഥല ട്രസ്റ്റിനെതിരേ സമരം ചെയ്യുന്ന വിഭാഗമാണ് ആക്രമിച്ചതെന്നാണ് സൂചന. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ മേഖലയിൽ കനത്ത പോലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
Read Moreഉത്തരാഖണ്ഡില്‍ കുടുങ്ങിയ തൃപ്പൂണിത്തുറ സ്വദേശികള്‍ നാട്ടിലെത്താന്‍ വൈകും
കൊച്ചി: മേഘവിസ്ഫോടന ദുരന്തത്തില്‍ നാശം വിതരച്ച ഉത്തരാഖണ്ഡില്‍ കുടുങ്ങിയ തൃപ്പൂണിത്തുറ സ്വദേശികള്‍ നാട്ടിലെത്താന്‍ വൈകും. അപകട സ്ഥലത്തുനിന്നും രണ്ട് കിലോമീറ്റര്‍ അകലെയുള്ള ഇവരെ ദുരന്തത്തിന് പിന്നാലെ സൈന്യം സുരക്ഷിത സ്ഥാനത്തേക്ക് നീക്കിയിട്ടുണ്ട്. ഇവിടെ നിന്നും രണ്ട് ദിസവത്തിന് ശേഷമാകും പുറത്തെക്കിക്കുക. ഇതിനുശേഷമാകും നാട്ടിലേക്ക് തിരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുന്നത്.നിലവില്‍ സൈനിക ക്യാമ്പില്‍ കഴിയുന്ന തൃപ്പൂണിത്തുറ പള്ളിപ്പറമ്പുകാവ് ദേവിനഗറില്‍ ശ്രീനാരായണീയത്തില് നാരായണന് നായര്‍, ശ്രീദേവി പിള്ള എന്നിവര്‍ സുരക്ഷിതരാണെന്നുള്ള വിവരം കുടുംബാഗങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. ദുരന്തത്തിന് പിന്നാലെ ഇവരെ ഫോണില്‍ ബന്ധപ്പെടാനാകാതിരുന്നത് ആശങ്കയ്ക്ക് വഴി വച്ചിരുന്നു. മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ മാതാപിതാക്കള്‍ സുരക്ഷിതരാണെന്നുള്ള വിവരം ഇവരുടെ മകന് ശ്രീരാമിന് ലഭിക്കുകയായിരുന്നു. സൈനിക ഉദ്യോഗസ്ഥരാണ് ഇക്കാര്യം അറിയിച്ചത്. വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ തകരാറിലായതുകൊണ്ടാണ് മാതാപിതാക്കളെ ബന്ധപ്പെടാന്‍ കഴിയാതെ വന്നതെന്നും അവരെ അവിടെനിന്നു മാറ്റാന്‍ രണ്ടു ദിവസമെടുക്കുമെന്ന് സൈന്യം അറിയിച്ചതായും മകന് പറഞ്ഞു. …
Read More81 വിമാനത്താവളങ്ങൾ നഷ്ടത്തിൽ, 22 എണ്ണം പ്രവർത്തനരഹിതമെന്ന് കേന്ദ്ര സർക്കാർ
ന്യൂഡൽഹി: രാജ്യത്ത് 81 വിമാനത്താവളങ്ങൾ നഷ്ടത്തിലാണെന്നും 22 എണ്ണം പ്രവർത്തനരഹിതമാണെന്നും കേന്ദ്ര സർക്കാർ. രാജ്യസഭയിൽ ജെബി മേത്തർ ഉന്നയിച്ച ചോദ്യത്തിന് വ്യോമയാന സഹമന്ത്രി മുരളീധർ മൊഹോൾ നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഏറ്റവും കൂടുതൽ നഷ്ടം നേരിടുന്നത് ഡൽഹി സഫ്ദർജംഗ് വിമാനത്താവളമാണ്. 673.91 കോടി രൂപയാണു നഷ്ടം. തൊട്ടുപിന്നിലുള്ള ത്രിപുരയിലെ അഗർത്തല എയർപോർട്ട് 605.23 കോടി രൂപ നഷ്ടം നേരിടുന്നതായി കേന്ദ്രമന്ത്രി വ്യക്തമാക്കി. പരിമിതമായ വ്യോമഗതാഗതം മാത്രമുള്ള രാജ്യത്തെ വിവിധ പ്രദേശങ്ങളിലെ വിമാനത്താവളങ്ങൾ തമ്മിലുള്ള കണക്ടിവിറ്റി വർധിപ്പിക്കുന്നതിന് ആവിഷ്കരിച്ച ആർസിഎസ് ഉഡാൻ പദ്ധതിപ്രകാരം വിമാനക്കന്പനികൾക്ക് വയബിലിറ്റി ഗ്യാപ് ഫണ്ടിംഗ് നൽകുന്നുണ്ട്.
Read More